‘ഉരുള്’ എത്തും മുൻപേ ഉച്ചത്തിൽ ആ മുന്നറിയിപ്പ്, നേപ്പാൾ രക്ഷിച്ചത് അഞ്ഞൂറോളം ജീവൻ: അത് വയനാട്ടിലും ഉണ്ടായിരുന്നെങ്കിൽ...
ചെറിയൊരു മുന്നറിയിപ്പ് ലഭിച്ചിരുന്നുവെങ്കിൽ വയനാട്ടിലെ ഈ ദുരന്തം സംഭവിക്കില്ലായിരുന്നു, ഇത്രയും മരണം കാണേണ്ടിവരില്ലായിരുന്നു. കോടാനുകോടി പ്രകാശവർഷം അകലെ നടക്കുന്ന സംഭവവികാസങ്ങൾ പോലും അറിയുകയും പഠിക്കുകയും ചെയ്യുന്ന നമുക്ക് തലയ്ക്കു മുകളിൽനിന്ന് ഒരു ദുരന്തം കുത്തിയൊലിച്ചു വരുന്നത് മുൻകൂട്ടി കാണാൻ സാധിക്കാതെ പോയല്ലോ? ശാസ്ത്രവും സാങ്കേതിക വിദ്യകളും ഇത്രയും പുരോഗമിച്ചിട്ടും പ്രകൃതി ദുരന്തങ്ങൾക്ക് മുന്നിൽ മനുഷ്യൻ ഇന്നും നിസ്സഹായരായി നോക്കിനിൽക്കേണ്ടി വരുന്നു; എത്ര ദൗർഭാഗ്യകരം! കൃത്യസമയത്ത് മുന്നറിയിപ്പുകൾ ലഭിച്ചാൽ ഒരുപരിധി വരെ എല്ലാ പ്രകൃതി ദുരന്തങ്ങളും ഒഴിവാക്കാൻ സാധിക്കും. എന്നാൽ, ശാസ്ത്ര സാങ്കേതിക ലോകം ഇത്ര വളർന്നിട്ടും പല മുന്നറിയിപ്പ് സംവിധാനങ്ങളും കേരളം ഉൾപ്പെടെയുള്ള മിക്ക സ്ഥലങ്ങളിലും ലഭ്യമല്ല എന്നതാണ് വസ്തുത. എന്നാൽ ലഭ്യമായ മുന്നറിയിപ്പ് സംവിധാനങ്ങളെ കൃത്യമായി ഉപയോഗപ്പെടുത്തിയ ഉദാഹരണങ്ങള്‍ നമുക്കു മുന്നിലുണ്ടുതാനും. നേപ്പാളാണ് അതിന്റെ ഏറ്റവും മികച്ച ഉദാഹരണം. 2018 ഓഗസ്റ്റിൽ, കനത്ത മൺസൂൺ മഴ കാരണം നേപ്പാളിൽ അതിഭീകരമായ മണ്ണിടിച്ചിൽ ഭീഷണിയുണ്ടായിരുന്നു. എന്നാൽ വലിയൊരു പ്രകൃതി ദുരന്തം മുന്‍കൂട്ടി പ്രവചിക്കാനും ജനങ്ങളെ കൃത്യസമയത്ത് പ്രശ്നബാധിത പ്രദേശങ്ങളിൽ നിന്ന് മാറ്റിപ്പാർപ്പിക്കാനും പുതിയൊരു സംവിധാനത്തിലൂടെ അന്ന് നേപ്പാൾ സർക്കാരിന് സാധിച്ചു. മഴ കനത്തപ്പോൾ തന്നെ മുന്നറിയിപ്പ് ലഭിച്ചു, പ്രദേശത്തു നിന്നെല്ലാം ജനങ്ങളെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തു. അന്ന് ഏകദേശം 500 പേരുടെ ജീവനാണ് മുന്നറിയിപ്പ് സംവിധാനത്തിലൂടെ രക്ഷിക്കാനായത്. എന്തായിരുന്നു ആ സംവിധാനം? മണ്ണിടിച്ചിൽ പ്രവചിക്കുന്നത് ഏറെ സങ്കീർണമാണെങ്കിലും നിർമിത ബുദ്ധിയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന സംവിധാനങ്ങൾ ഒരുപരിധി വരെ ജനങ്ങളെ രക്ഷിക്കുമെന്നാണ് നേപ്പാളിൽ നിന്നുള്ള അനുഭവം നമ്മോടു പറയുന്നത്. എന്നിട്ടും കേരളം എന്താണ് അതുൾപ്പടെയുള്ള മാർഗങ്ങൾ പരീക്ഷിക്കാതിരുന്നത്? ദുരന്തങ്ങൾ തടയാൻ ശാസ്ത്രത്തിന്റെ കൈപിടിക്കേണ്ട സമയം അതിക്രമിച്ചില്ലേ?

ചെറിയൊരു മുന്നറിയിപ്പ് ലഭിച്ചിരുന്നുവെങ്കിൽ വയനാട്ടിലെ ഈ ദുരന്തം സംഭവിക്കില്ലായിരുന്നു, ഇത്രയും മരണം കാണേണ്ടിവരില്ലായിരുന്നു. കോടാനുകോടി പ്രകാശവർഷം അകലെ നടക്കുന്ന സംഭവവികാസങ്ങൾ പോലും അറിയുകയും പഠിക്കുകയും ചെയ്യുന്ന നമുക്ക് തലയ്ക്കു മുകളിൽനിന്ന് ഒരു ദുരന്തം കുത്തിയൊലിച്ചു വരുന്നത് മുൻകൂട്ടി കാണാൻ സാധിക്കാതെ പോയല്ലോ? ശാസ്ത്രവും സാങ്കേതിക വിദ്യകളും ഇത്രയും പുരോഗമിച്ചിട്ടും പ്രകൃതി ദുരന്തങ്ങൾക്ക് മുന്നിൽ മനുഷ്യൻ ഇന്നും നിസ്സഹായരായി നോക്കിനിൽക്കേണ്ടി വരുന്നു; എത്ര ദൗർഭാഗ്യകരം!
കൃത്യസമയത്ത് മുന്നറിയിപ്പുകൾ ലഭിച്ചാൽ ഒരുപരിധി വരെ എല്ലാ പ്രകൃതി ദുരന്തങ്ങളും ഒഴിവാക്കാൻ സാധിക്കും. എന്നാൽ, ശാസ്ത്ര സാങ്കേതിക ലോകം ഇത്ര വളർന്നിട്ടും പല മുന്നറിയിപ്പ് സംവിധാനങ്ങളും കേരളം ഉൾപ്പെടെയുള്ള മിക്ക സ്ഥലങ്ങളിലും ലഭ്യമല്ല എന്നതാണ് വസ്തുത. എന്നാൽ ലഭ്യമായ മുന്നറിയിപ്പ് സംവിധാനങ്ങളെ കൃത്യമായി ഉപയോഗപ്പെടുത്തിയ ഉദാഹരണങ്ങള്‍ നമുക്കു മുന്നിലുണ്ടുതാനും. നേപ്പാളാണ് അതിന്റെ ഏറ്റവും മികച്ച ഉദാഹരണം. 2018 ഓഗസ്റ്റിൽ, കനത്ത മൺസൂൺ മഴ കാരണം നേപ്പാളിൽ അതിഭീകരമായ മണ്ണിടിച്ചിൽ ഭീഷണിയുണ്ടായിരുന്നു. എന്നാൽ വലിയൊരു പ്രകൃതി ദുരന്തം മുന്‍കൂട്ടി പ്രവചിക്കാനും ജനങ്ങളെ കൃത്യസമയത്ത് പ്രശ്നബാധിത പ്രദേശങ്ങളിൽ നിന്ന് മാറ്റിപ്പാർപ്പിക്കാനും പുതിയൊരു സംവിധാനത്തിലൂടെ അന്ന് നേപ്പാൾ സർക്കാരിന് സാധിച്ചു. മഴ കനത്തപ്പോൾ തന്നെ മുന്നറിയിപ്പ് ലഭിച്ചു, പ്രദേശത്തു നിന്നെല്ലാം ജനങ്ങളെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തു. അന്ന് ഏകദേശം 500 പേരുടെ ജീവനാണ് മുന്നറിയിപ്പ് സംവിധാനത്തിലൂടെ രക്ഷിക്കാനായത്.
മണ്ണിടിച്ചിൽ പ്രവചിക്കുന്നത് ഏറെ സങ്കീർണമാണെങ്കിലും നിർമിത ബുദ്ധിയുടെ (Artificial Intelligence– എഐ) സഹായത്തോടെ പ്രവർത്തിക്കുന്ന സംവിധാനങ്ങൾ ഒരുപരിധി വരെ ജനങ്ങളെ രക്ഷിക്കുമെന്നാണ് നേപ്പാളിൽ നിന്നുള്ള അനുഭവം നമ്മോടു പറയുന്നത്. എഐയും സാറ്റലൈറ്റ് ഡേറ്റയും നൂതന മോഡലിങ് സാങ്കേതിക വിദ്യകളും ഉൾപ്പെടെ ഉപയോഗപ്പെടുത്തിയാണ് നേപ്പാളിന്റെ ഈ ‘ജീവൻ രക്ഷാപ്രവർത്തനം’. സേഫ്- റിസ്‌ക് സിഎസ് (SAFE- RISCCS) എന്നാണു പദ്ധതിയുടെ പേര്. പ്രളയവും ഭൂകമ്പ അപകട സാഹചര്യങ്ങളുമെല്ലാം നേരിടാൻ സാറ്റലൈറ്റ് ഡേറ്റ അടിസ്ഥാനമാക്കി ഒരുക്കിയിട്ടുള്ള ആപ്ലിക്കേഷനാണിത്. എന്നാൽ ലഭ്യമായ സംവിധാനങ്ങൾ ഉപയോഗിച്ച് മണ്ണിടിച്ചിലിനെതിരെയും അത് ഉപയോഗപ്പെടുത്തുകയായിരുന്നു. നേപ്പാളിലെ ഒട്ടേറെ പ്രദേശങ്ങളിലാണ് ഇന്ന് ഈ എഐ സംവിധാനം സ്ഥാപിച്ചിരിക്കുന്നത്.
∙ എല്ലാം മുൻകൂട്ടിക്കണ്ട് നേപ്പാൾ
2018 ഓഗസ്റ്റിൽ നേപ്പാളിൽ തീവ്രമായ മൺസൂൺ മഴയാണ് ലഭിച്ചത്. മണ്ണിടിച്ചിലിനുള്ള സാധ്യതയുണ്ടെന്ന് അധികൃതർക്ക് വ്യക്തമായ സൂചന ലഭിച്ചു; പ്രത്യേകിച്ച് നേപ്പാളിലെ മലമ്പ്രദേശങ്ങളിലും പർവതപ്രദേശങ്ങളിലും. തുടർച്ചയായി മഴ പെയ്തതോടെ മണ്ണിലേക്കിറങ്ങിയ ജലത്തിന്റെ അളവ് കൂടാൻ തുടങ്ങി. ഇതോടെ ചരിവുള്ള പ്രദേശങ്ങളിൽ വൻ ദുരന്തത്തിനുള്ള സാധ്യത വർധിക്കുകയും ചെയ്തു. തുടർന്ന് മഴയുടെ പാറ്റേണുകൾ നിരീക്ഷിക്കുന്നതിലും കാലാവസ്ഥാ പ്രവചനങ്ങളെ അടിസ്ഥാനമാക്കി മുൻകൂർ മുന്നറിയിപ്പ് നൽകുന്നതിലും നേപ്പാളിലെ ഡിപ്പാർട്ട്മെന്റ് ഓഫ് ഹൈഡ്രോളജി ആൻഡ് മീറ്റീരിയോളജി (ഡിഎച്ച്എം) നിർണായക നീക്കം നടത്തുകയായിരുന്നു. സാറ്റലൈറ്റ് ഡേറ്റയും ഭൂഗർഭ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളിൽ നിന്നുള്ള വിവരങ്ങളും ഏകോപിപ്പിച്ച്, കനത്ത മഴയും ഉരുൾപൊട്ടലും സംബന്ധിച്ച മുന്നറിയിപ്പ് വിവരങ്ങൾ കൃത്യ സമയത്ത് ജനങ്ങളിലേക്ക് എത്തിച്ചു.
∙ മണ്ണിടിച്ചിൽ പ്രദേശങ്ങൾ കണ്ടെത്താൻ സർവേ
നേപ്പാളിലെ നാഷനൽ സൊസൈറ്റി ഫോർ എർത്ത്‌ക്വാക്ക് ടെക്‌നോളജി (എൻഎസ്ഇടി), മൈൻസ് ആൻഡ് ജിയോളജി ഡിപ്പാർട്മെന്റ് തുടങ്ങിയ വകുപ്പുകൾ, മണ്ണിടിച്ചിലിന് സാധ്യതയുള്ള ഉയർന്ന അപകടസാധ്യതയുള്ള പ്രദേശങ്ങൾ മുൻകൂട്ടി കണ്ടെത്തുന്നതിന് ജിയോളജിക്കൽ സർവേ നടത്തിയതില്‍നിന്നാണ് തുടക്കം. ഈ സർവേകൾ മണ്ണിടിച്ചിലിന് കാരണമാകുന്ന ഘടകങ്ങളെയും പ്രദേശങ്ങളെയും മനസ്സിലാക്കാൻ സഹായിച്ചു. ഇതോടൊപ്പം തന്നെ ഒരു കാര്യം കൂടി അധികൃതർ തിരിച്ചറിഞ്ഞു. ജനങ്ങളെ ബോധവത്കരിക്കുകയും അപകട മുന്നറിയിപ്പു സമയത്ത് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതിനുള്ള നടപടികളെടുക്കുകയും വേണം. അങ്ങനെ ഉരുൾപൊട്ടൽ അപകടസാധ്യതകളെക്കുറിച്ച് ജനങ്ങൾക്കിടയിൽ അവബോധം വളർത്തുന്നതിനായി പ്രാദേശിക സർക്കാരുകളും എൻജിഒകളും ഒന്നിച്ചു പ്രവർത്തിച്ചു.
തയാറെടുപ്പ് നടപടികളെക്കുറിച്ചും ഒഴിപ്പിക്കൽ പദ്ധതികളെക്കുറിച്ചും ജനത്തെ ബോധവൽക്കരിക്കുന്നതിന് പരിശീലന പരിപാടികളും ക്യാംപെയ്‌നുകളും തുടർച്ചയായി നടത്തി. മുൻകൂർ മുന്നറിയിപ്പ് സംവിധാനങ്ങളും സ്ഥാപിച്ചു. പരമ്പരാഗത അറിവും ആധുനിക സാങ്കേതികവിദ്യയും പ്രയോജനപ്പെടുത്തി മണ്ണിടിച്ചിലുകൾക്കുള്ള മുൻകൂർ മുന്നറിയിപ്പ് സംവിധാനങ്ങൾ വികസിപ്പിക്കാനും നടപ്പിലാക്കാനും ശ്രമിച്ചു. ഉരുൾപൊട്ടലിന്റെ ആഘാതം കുറയ്ക്കുന്നതിൽ ഇത്തരത്തിലുള്ള സമൂഹാധിഷ്ഠിത മുന്നറിയിപ്പ് സംവിധാനങ്ങളും തത്സമയ നിരീക്ഷണവും വലിയ പങ്കാണ് നേപ്പാളില്‍ വഹിച്ചത്.
∙ പ്രവചനത്തിന് പ്രത്യേകം ആപ്ലിക്കേഷൻ
മണ്ണിടിച്ചിൽ ഉണ്ടാകാൻ സാധ്യതയുള്ള സ്ഥലങ്ങളും സമയവും മുൻകൂട്ടി പ്രവചിക്കാൻ കഴിയുന്ന അത്യാധുനിക ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനം നേപ്പാളിലെ ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിൽ സ്ഥാപിക്കുന്നതായിരുന്നു അടുത്ത ഘട്ടം. ഓസ്‌ട്രേലിയയിലെ മെൽബൺ യൂണിവേഴ്‌സിറ്റി, നേപ്പാളിലെ ത്രിഭുവൻ യൂണിവേഴ്‌സിറ്റി, ഇറ്റലിയിലെ ഫ്‌ളോറൻസ് യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിൽ നിന്നുള്ള ശാസ്ത്രജ്ഞർ നേപ്പാൾ സർക്കാരുമായും ഓസ്‌ട്രേലിയയുടെ ഫോറിൻ അഫയേഴ്‌സ് ആൻഡ് ട്രേഡ് ഡിപ്പാർട്ട്‌മെന്റുമായും സഹകരിച്ചാണ് പ്രവചന സംവിധാനം സജ്ജീകരിച്ചത്. സാറ്റലൈറ്റ് അധിഷ്‌ഠിത ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് നേപ്പാളിലെ ദുരന്ത മേഖലകളെ നിരീക്ഷിക്കുകയാണ് ഇതിലൂടെ ചെയ്തത്.
സേഫ്-റിസ്ക്സിഎസ് എന്ന് വിളിക്കപ്പെടുന്ന പ്രവചന സംവിധാനം നാസയും യൂറോപ്യൻ ബഹിരാകാശ ഏജൻസിയും ജപ്പാൻ എയ്‌റോസ്‌പേസ് പര്യവേക്ഷണ ഏജൻസിയും എടുക്കുന്ന ഭൂമിയുടെ ഉപഗ്രഹ ചിത്രങ്ങൾ തുടർച്ചയായി വിശകലനം ചെയ്താണ് പ്രവർത്തിക്കുന്നത്. ലാൻഡ്‌സ്‌ലൈഡ് ഏർലി വാണിങ് സിസ്റ്റങ്ങളിലേക്ക് സേഫ്-റിസ്ക്സിഎസ് നൽകുന്ന മുന്നറിയിപ്പ് സന്ദേശങ്ങൾ മണ്ണിടിച്ചിൽ ഭീതിയിൽ കഴിയുന്നവരെ സംരക്ഷിക്കും. അലർട്ടുകൾ ദിവസങ്ങളോ ആഴ്‌ചകളോ മുൻപെങ്കിലും നൽകാനാകുമെന്നും അവ കൃത്യമാണെന്ന് ഉറപ്പാക്കാൻ സാധിക്കുമെന്നും മെൽബൺ സർവകലാശാല പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു. ഇതൊരു ഓപ്പൺ ആക്സസ് എഐ ടൂൾ കൂടിയാണ്.
സേഫ്- റിസ്‌ക് സിഎസിന്റെ പ്രാഥമിക ലക്ഷ്യം പ്രളയം, ഭൂകമ്പ സാഹചര്യങ്ങളെ നിരീക്ഷിക്കലാണെങ്കിലും മണ്ണിടിച്ചിൽ അപകടസാധ്യതകൾ പരിഹരിക്കുന്നതിലും ഇത് ഉപയോഗപ്പെടുത്തുകയായിരുന്നു. മഴയുടെ അളവുകളും എപ്പോഴും മാറിക്കൊണ്ടിരിക്കുന്ന ‘ഗ്രൗണ്ട് മോഷൻ’ ഡേറ്റയും സംയോജിപ്പിച്ച് മണ്ണിടിച്ചിലിന്റെ അപകടസാധ്യത തുടർച്ചയായി നിരീക്ഷിച്ചാണ് സേഫ്- റിസ്‌ക് സിഎസ് പ്ലാറ്റ്‌ഫോമിന്റെ പ്രവർത്തനം. ഡേറ്റ വിശലകനം ചെയ്ത് മുന്നറിയിപ്പ് നൽകുന്നതിനായി മെൽബൺ സർവകലാശാല വികസിപ്പിച്ചെടുത്ത പുതിയ ഓപ്പൺ ആക്‌സസ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ടൂളും ഉപയോഗപ്പെടുത്തി.
∙ ചൈന വരെ പരീക്ഷിച്ച് വിജയിച്ച പദ്ധതി
ഉപഗ്രഹ ചിത്രങ്ങളും റിമോട്ട് സെൻസിങ് ഡേറ്റയും ഉപയോഗിച്ച് പാരിസ്ഥിതിക മാറ്റങ്ങൾ നിരീക്ഷിക്കുകയും അതുവഴി ദുരന്തസാധ്യതകൾ വിലയിരുത്തുകയുമാണ് സേഫ്-റിസ്‌ക് സിഎസ് വിദഗ്ധർ ചെയ്യുന്നത്. മഴയുടെ പാറ്റേണുകൾ, മണ്ണിലെ ഈർപ്പത്തിന്റെ അളവ്, ഭൂപ്രദേശത്തെ മാറ്റങ്ങൾ തുടങ്ങിയ വിവരങ്ങളെല്ലാം ഉരുൾപൊട്ടൽ പ്രവചിക്കുന്നതിൽ നിർണായകമാണ്. ഈ ഡേറ്റയാണ് ആപ് വഴി ശേഖരിക്കുന്നത്. യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ സെന്റിനൽ-1 ഉപഗ്രഹത്തിൽ നിന്നുള്ള ചിത്രങ്ങളെ അടിസ്ഥാനമാക്കി ദുരന്തം സംഭവിക്കുന്നതിന്റെ ഏകദേശം ഒരു വർഷം മുൻപ് പ്രവചനം നടത്താൻ ചൈനയ്ക്ക് സാധിച്ചിരുന്നു. യുഎസ്, ലാറ്റിനമേരിക്കൻ രാജ്യങ്ങൾ, കരീബിയൻ രാജ്യങ്ങൾ എന്നിവിടങ്ങളിലും ഈ സംവിധാനം വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. ഇന്ത്യയിലും ബംഗ്ലദേശിലും ചില സ്ഥലങ്ങളിൽ ഇത് ഉപയോഗത്തിലുണ്ടെങ്കിലും ഇതുവരെ കാര്യമായി ഉപയോഗപ്പെടുത്തിയിട്ടില്ലെന്നാണു വിവരം.
2017ൽ സെചുവാൻ പ്രവിശ്യയിലെ വൻ മണ്ണിടിച്ചിലിന്റെ സ്ഥാനം പ്രവചിക്കാൻ ചൈനയ്ക്ക് സാധിച്ചതോടെ അതിന്റെ തുടർച്ചയെന്നവണ്ണം വൻ ദുരന്തങ്ങൾ പലതും ഒഴിവാക്കാനായി. സൈറ്റ് ആക്‌സസ് (മണ്ണിടിച്ചിൽ സാധ്യതാമേഖലയിൽ നേരിട്ടെത്തുന്നത്) ആവശ്യമില്ലാതെതന്നെ ഭൂമിയിലെ അവസ്ഥകളെക്കുറിച്ചുള്ള വിവരങ്ങളും സൂചനകളും നൽകാൻ ഇത്തരത്തിൽ സാധിച്ചു. മഴയും ഭൂചലനവും സംബന്ധിച്ച, സ്വതന്ത്രമായി ആക്‌സസ് ചെയ്യാവുന്ന ബഹിരാകാശ ഉപഗ്രഹ ഡേറ്റ പ്രയോജനപ്പെടുത്തുക എന്നത് ഏറെ പ്രധാനപ്പെട്ടതാണെന്നു വ്യക്തമാക്കുന്നതു കൂടിയായിരുന്നു ഈ നീക്കങ്ങളെല്ലാം.
∙ ഗ്രൗണ്ട് അധിഷ്ഠിത വിവരങ്ങളും ഉപഗ്രഹ ഡേറ്റയും
മണ്ണിടിച്ചിലുകൾ ഉൾപ്പെടെയുള്ള വിവിധ ദുരന്ത സാഹചര്യങ്ങൾ അനുകരിക്കാൻ ഇന്ന് നൂതന മോഡലിങ് ടെക്നിക്കുകളാണ് വികസിപ്പിച്ചെടുക്കുന്നത്. സാറ്റലൈറ്റ് ഡേറ്റയും ഭൂമിയിൽനിന്നുള്ള ‘ഗ്രൗണ്ട് അധിഷ്ഠിത’ വിവരങ്ങളും സമന്വയിപ്പിക്കുന്നതിലൂടെ കൃത്യമായ അപകടസാധ്യത വിലയിരുത്താനും പ്രവചന മാതൃകകൾ സൃഷ്ടിക്കാനും സാധിക്കുന്നു. സാറ്റലൈറ്റ് ഡേറ്റയെ തത്സമയ നിരീക്ഷണവുമായി സംയോജിപ്പിച്ച് ഫലപ്രദമായ മുൻകൂർ മുന്നറിയിപ്പ് സംവിധാനങ്ങൾ ഒരുക്കാനാണ് സേഫ്– റിസ്‌ക് സിഎസും ലക്ഷ്യമിടുന്നത്. ഉരുൾപൊട്ടലിന്റെ ആഘാതം ലഘൂകരിക്കുന്നതിന് സഹായിക്കുംവിധം, അടിയന്തര നടപടികൾ സ്വീകരിക്കാനുള്ള അലർട്ടുകൾ നൽകുന്നതിനാണ് ഈ സംവിധാനങ്ങൾ ഡിസൈൻ ചെയ്തിരിക്കുന്നത്.
ദുരന്തസാധ്യതാ നിവാരണത്തിനായി സാറ്റലൈറ്റ് അധിഷ്ഠിത ഉപകരണങ്ങളും സാങ്കേതികവിദ്യകളും ഉപയോഗിക്കുന്നതിന് സർക്കാർ ഏജൻസികൾ, എൻജിഒകൾ, കമ്യൂണിറ്റികൾ എന്നിവയ്ക്കു പരിശീലനവും നൽകും . ഇതിൽ വിവിധ പ്രാക്ടിക്കൽ വർക്‌ഷോപ്പുകൾ, പരിശീലന പരിപാടികൾ, അറിവ് പങ്കിടൽ സംരംഭങ്ങൾ എന്നിവ ഉൾപ്പെടുന്നു. സർക്കാർ ഏജൻസികൾ, ഗവേഷണ സ്ഥാപനങ്ങൾ, രാജ്യാന്തര സംഘടനകൾ എന്നിവയുൾപ്പെടെ വിവിധ പങ്കാളികൾക്കിടയിൽ സേഫ്-റിസ്‌ക് സിഎസ് സഹകരണം ഇത്തരത്തിലൂടെ പ്രോത്സാഹിപ്പിക്കപ്പെടുന്നു.
∙ നേപ്പാളിൽ വിജയിച്ചത് എഐ സംവിധാനം
നേപ്പാളിലെ ത്രിഭുവൻ സർവകലാശാല, ഇറ്റലിയിലെ ഫ്ലോറൻസ് സർവകലാശാല, മറ്റ് സംഘടനകൾ എന്നിവരുമായി സഹകരിച്ച് മെൽബൺ സർവകലാശാലയിലെ ഗവേഷകർ വികസിപ്പിച്ചെടുത്ത അഡ്വാൻസ്ഡ് എഐ സംവിധാനമാണ് ഇപ്പോൾ നേപ്പാളിൽ പരീക്ഷിച്ച് വിജയിച്ചിരിക്കുന്നത്. സങ്കീർണമായ നെറ്റ്‌വർക്ക് അനലിറ്റിക്‌സും എഐ ടെക്‌നിക്കുകളും സംയോജിപ്പിച്ചാണ് പ്രവർത്തനം. ജീവൻ രക്ഷാ പ്രവർത്തനം ആയതിനാൽത്തന്നെ സംഗതി അൽപം സങ്കീർണമായാലും പഠിച്ചെടുത്തിട്ടേയുള്ളൂ എന്ന മട്ടിലായിരുന്നു നേപ്പാൾ അധികൃതരും. അങ്ങനെ സേഫ്– റിസ്‌ക് സിഎസ് സംവിധാനം ഉപയോഗിച്ച് മണ്ണും പാറയും പോലുള്ള ഭൗമ ഘടനകളിലെ പ്രശ്നങ്ങളുടെ ആദ്യ ലക്ഷണങ്ങൾ കണ്ടെത്തുന്നു. മണ്ണിടിച്ചിലിന് മുൻപുള്ള, മറഞ്ഞിരിക്കുന്ന പാറ്റേണുകളും മാറ്റങ്ങളും തിരിച്ചറിയാൻ വൻതോതിലാണ് സാറ്റലൈറ്റ് ഡേറ്റ പ്രോസസിങ് നടക്കുന്നത്. ഇതിലൂടെ അപകടസാധ്യതയുള്ള പ്രദേശക്കാർക്ക് അതിവേഗം മുന്നറിയിപ്പ് നൽകാനും ഒഴിഞ്ഞുപോകാനും സമയം ലഭിക്കും.
∙ നേപ്പാൾ, മണ്ണിടിച്ചിലുകളുടെ നാട്
പർവതപ്രദേശങ്ങളും ഇടയ്ക്കിടെയുള്ള മൺസൂൺ മഴയും കാരണം മണ്ണിടിച്ചിലിന് ഏറെ സാധ്യതയുള്ള രാജ്യമാണ് നേപ്പാൾ. മണ്ണിടിച്ചിൽ പ്രവചനങ്ങളുടെ കൃത്യതയും ഇപ്പോൾ കാര്യമായി മെച്ചപ്പെടുത്തിയിട്ടുണ്ട്. സമയബന്ധിതമായിത്തന്നെ ഇവ നൽകാനും ശ്രദ്ധിക്കുന്നു. മണ്ണിടിച്ചിലിന്റെ മുൻകൂർ മുന്നറിയിപ്പ് സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി ഉയർന്ന അപകടസാധ്യതയുള്ള പ്രദേശങ്ങളിലെല്ലാം സേഫ്–റിസ്‌ക് സിഎസുമായി ബന്ധപ്പെട്ട ഉപകരണങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. ഒരു നിശ്ചിത സ്ഥലത്ത് ഭാവിയിലും മണ്ണിടിച്ചിലിന്റെ സാധ്യത പ്രവചിക്കാൻ കഴിയുന്ന ഉപകരണമാണിതെന്ന് ഇറ്റലിയിലെ ഫ്ലോറൻസ് സർവകലാശാലയിലെയും നേപ്പാളിലെ ത്രിഭുവൻ സർവകലാശാലയിലെയും ശാസ്ത്രജ്ഞർക്കൊപ്പം പദ്ധതിക്ക് നേതൃത്വം നൽകുന്ന മെൽബൺ സർവകലാശാലയിലെ പ്രഫസർ അന്റോനെറ്റ് ടോർഡെസിലാസ് വ്യക്തമാക്കുന്നു.
∙ കേരളത്തിലും വേണം മുന്നറിയിപ്പ് സംവിധാനം
നേപ്പാളിലെ നിരവധി പർവതപ്രദേശങ്ങളും അപകടകരമായ ചരിവുകളും ഭൂകമ്പ സാധ്യതാ മേഖലകളും കേരളത്തിലെ പശ്ചിമഘട്ട പ്രദേശങ്ങളിലേതിനു സമാനമാണ്. ഇവിടങ്ങളിൽ മണ്ണിടിച്ചിലുകളും പതിവാണ്. ലോകത്ത് മണ്ണിടിച്ചിലിനെത്തുടർന്ന് ഏറ്റവും കൂടുതൽ പേർക്ക് ജീവൻ നഷ്ടപ്പെടുന്ന രാജ്യങ്ങളിലൊന്നായിരുന്നു നേപ്പാൾ. ഇതോടെയാണ് പ്രവചനങ്ങൾക്കായി പുതിയ സാങ്കേതിക സംവിധാനങ്ങളുടെ സഹായം തേടാൻ രാജ്യം തീരുമാനിച്ചത്. നേപ്പാളിൽ 2018നും 2023നും ഇടയിൽ 2419 മണ്ണിടിച്ചിലുകളാണ് രേഖപ്പെടുത്തിയത്. ഈ ദുരന്തങ്ങളിൽ 805 ജീവനുകളാണ് നഷ്ടപ്പെട്ടത്. ആ അഞ്ച് വർഷത്തിനിടയില്‍ നേപ്പാളിലുണ്ടായ മറ്റേതൊരു പ്രകൃതി അപകടങ്ങളേക്കാളും കൂടുതലാണിതെന്നും സർക്കാർ കണക്കുകൾ പറയുന്നു.
2024ലും കേരളത്തിലേതു പോലെ മൺസൂൺ സീസണിൽ ശരാശരിയേക്കാൾ ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകർ പ്രവചിച്ചിരുന്നു. ഇത് സാധാരണയായി നേപ്പാളിൽ ജൂൺ മുതൽ സെപ്റ്റംബർ വരെയാണ് നീണ്ടുനിൽക്കാറുള്ളത്. ഈ സമയത്തു തന്നെയാണ് മണ്ണിടിച്ചിലിന് കൂടുതൽ സാധ്യതയുള്ളതും. പക്ഷേ സേഫ്–റിസ്‌ക് സിഎസ് നല്‍കുന്ന ധൈര്യമുണ്ട് നേപ്പാളിനിപ്പോൾ. കേരളത്തിലും സമാനമായ സംവിധാനം വേണമെന്നാണ് മുണ്ടക്കൈയിലെയും ചൂരൽമലയിലെയും ഉരുൾപൊട്ടൽ ദുരന്തങ്ങൾ നമ്മോട് പറയുന്നത്.
∙ മുന്നറിയിപ്പ് സംവിധാനം പ്രവര്‍ത്തിക്കുന്നത് എങ്ങനെ?
മഴ, മണ്ണിന്റെ ഈർപ്പം, ഭൂമിയുടെ സ്ഥാനചലനം എന്നിവ നിരീക്ഷിക്കാൻ നേപ്പാളിൽ ഗവേഷകർ അടിസ്ഥാന മുന്നറിയിപ്പ് സംവിധാനങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. ഈ സംവിധാനത്തിൽ ഓരോ ഘടകത്തിലും മുൻകൂട്ടി നിശ്ചയിച്ച പരിധികളുണ്ട്. അതായത്, ഭൂമിയുടെ സ്ഥാനചലനത്തിൽ അസ്വാഭാവികമായ ഒരു മാറ്റം വന്നാൽ ഉടനെ അപായ സൈറണുകൾ പ്രവർത്തനക്ഷമമാകും. ഇതാണ് മുന്നറിയിപ്പ് രീതി. പരീക്ഷണഘട്ടമെന്ന നിലയിൽ നടപ്പാക്കിയ സംവിധാനം വളരെ ഫലപ്രദമാണെന്ന് തെളിഞ്ഞതോടെ നേപ്പാളിലെ ലളിത്പൂർ, റമേചാപ്പ് ജില്ലകളിലെ രണ്ട് ഗ്രാമങ്ങളിൽ ഇത് വിന്യസിച്ചു. അതേസമയം, ഏറ്റവും പുതിയ സംവിധാനങ്ങളിൽ വിവരങ്ങൾ ഏറെ കൃത്യമാണെന്നു പറയുന്നു വനം-മണ്ണ് സംരക്ഷണ വകുപ്പിലെ തണ്ണീർത്തട, മണ്ണിടിച്ചിൽ മാനേജ്മെന്റ് ഡിവിഷൻ അണ്ടർസെക്രട്ടറി പ്രകാശ് സിങ് ഥാപ്പ. നിർണായക സമയങ്ങളിൽ കൃത്യമായ തത്സമയ ഡേറ്റ ലഭ്യമാക്കുന്ന ഈ സംവിധാനം കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് സർക്കാരിന്റെ തീരുമാനം. ഈ സംവിധാനം ചെലവുകുറഞ്ഞതാണെന്ന ഗുണവുമുണ്ട്. പക്ഷേ, യന്ത്രം സ്ഥാപിക്കുന്നതിന് മുൻപ് മണ്ണിടിച്ചിലിന് സാധ്യതയുള്ള പ്രദേശങ്ങൾ വിദഗ്ധരും ജിയോളജിസ്റ്റുകളും തിരിച്ചറിഞ്ഞ് റിപ്പോർട്ട് ചെയ്യണം.
മുന്നറിയിപ്പ് സംവിധാനത്തിന്റെ പ്രവർത്തന രീതി
∙ ഓട്ടോ എക്സ്റ്റെൻസോമീറ്റർ, സോയിൽ മോയിസ്ചർ സെൻസർ, മഴമാപിനി എന്നിവയിൽ നിന്നുള്ള ഡേറ്റ വിലയിരുത്തിയാണ് ബന്ധപ്പെട്ടവർക്ക് മുന്നറിയിപ്പ് സന്ദേശം അയയ്ക്കുന്നത്.
∙ മഴയുടെ അളവ്, മണ്ണിലെ ജലത്തിന്റ അളവ്, വിള്ളലിന്റെ വ്യാപ്തി എന്നിവയ്ക്കെല്ലാം ഒരു പരിധി വച്ചിട്ടുണ്ട്. ഈ പരിധിക്ക് മുകളിൽ പോകുമ്പോഴാണ് മുന്നറിയിപ്പ് സന്ദേശം നൽകുക.
∙ പ്രശ്നം ഗുരുതരമാണെങ്കിൽ അധികൃതരിൽ പ്രധാനപ്പെട്ട പത്ത് ഉത്തരവാദിത്തപ്പെട്ടവർക്ക് സന്ദേശം അയയ്ക്കും.
∙ ആദ്യ സൈറനിൽ തന്നെ ജനങ്ങളോട് സജ്ജരാകാൻ ആവശ്യപ്പെടും.
∙ രണ്ടാം സൈറനോടെ പ്രദേശത്തു നിന്ന് ഒഴിഞ്ഞുപോകാനും ഉത്തരവിടും.
∙ മണ്ണിടിച്ചിൽ തുടങ്ങിയാൽ മൂന്നാം സൈൻ മുഴക്കും. അപ്പോഴേക്കും എല്ലാവരും സുരക്ഷിത സ്ഥലത്തെത്തി എന്ന് അധികൃതർ ഉറപ്പുവരുത്തും.
സൈറൻ മുഴുങ്ങുന്നത് എപ്പോള്‍?
∙ 1 മണിക്കൂറിൽ 30എംഎം മുതൽ 50 എംഎം വരെ മഴ പെയ്താൽ ഒരു തവണ 2 മിനിറ്റ് സൈറൻ മുഴങ്ങും
∙ 12 മണിക്കൂറിൽ 160എംഎം മഴ പെയ്താൽ 2 തവണ 1 മിനിറ്റ് സൈറൻ മുഴങ്ങും, ഒരു മിനിറ്റ് ഇടവിട്ട്
∙ 24 മണിക്കൂറിൽ 200എംഎം മഴ പെയ്താൽ 3 തവണ 1 മിനിറ്റ് സൈറൻ മുഴങ്ങും, ഒരു മിനിറ്റ് ഇടവിട്ട്
∙ പെയ്യുന്ന മഴയുടെ അളവിൽ ഓരോ സ്ഥലങ്ങളിലും പ്രത്യേകം പരിധികളാണ് വച്ചിരിക്കുന്നത്.
∙ മണ്ണിലെ വെള്ളത്തിന്റെ അളവ് 70 ശതമാനം എത്തിയാലും സൈറൻ മുഴങ്ങും
∙ മണ്ണിലെ വിള്ളൽ 12 ഇഞ്ചിലെത്തിയാലും സൈറൻ മുഴങ്ങും
∙ അംഗീകാരം നൽകി യുഎൻ
ദുരന്ത മരണങ്ങളും നഷ്ടങ്ങളും കുറയ്ക്കുന്നതിനുള്ള ഏറ്റവും മികച്ചതും തെളിയിക്കപ്പെട്ടതും ചെലവ് കുറഞ്ഞതുമായ മാർഗങ്ങളിലൊന്നാണ് നേപ്പാൾ നടപ്പാക്കിയതെന്ന് അഭിനന്ദിച്ചത് മറ്റാരുമല്ല, യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസാണ്. ഭൂമിയിലെ എല്ലാവരും അത്തരം സംവിധാനങ്ങളാൽ സംരക്ഷിക്കപ്പെടണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. കാലാവസ്ഥാ വ്യതിയാനം കാരണം ഭാവിയിൽ നിരവധി വെല്ലുവിളികളാണ് നേരിടാൻ പോകുന്നത്. അതിനാൽ തന്നെ ഭാവി സുരക്ഷയ്ക്ക് ഹിന്ദുകുഷ് ഹിമാലയൻ മേഖല - നേപ്പാൾ, ചൈന, ഇന്ത്യ എന്നിവയുൾപ്പെടെ എട്ട് രാജ്യങ്ങളിൽ ഇത്തരം മുന്നറിയിപ്പ് സംവിധാനങ്ങൾ ആവശ്യമാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിങ്, മറ്റ് മോഡലിങ് ടൂളുകൾ എന്നിവ ഉപയോഗിച്ചുള്ള പ്രകൃതിദുരന്ത മുന്നറിയിപ്പ് സംവിധാനങ്ങൾ കൂടുതൽ വ്യാപിപ്പിക്കണമെന്ന് നേപ്പാൾ മാതൃക ചൂണ്ടിക്കാട്ടി വിദഗ്ധരും പറയുന്നു.
∙ മുന്നറിപ്പ് സംവിധാന വില 3.12 ലക്ഷം രൂപ
ഓരോ മുന്നറിയിപ്പ് സംവിധാനത്തിനും ഏകദേശം അഞ്ചു ലക്ഷം നേപ്പാൾ രൂപ (ഏകദേശം 3.12 ലക്ഷം ഇന്ത്യൻ രൂപ) വിലവരും. നേപ്പാളിലെ വിപണിയിൽ ലഭ്യമായ ഘടകങ്ങൾ ഉപയോഗിച്ചു തന്നെ ഈ സംവിധാനങ്ങൾ വികസിപ്പിച്ചെടുക്കാൻ സാധിക്കുമെന്നും ഗവേഷകർ പറയുന്നു. സാധാരണക്കാർക്കു പോലും ഈ സംവിധാനം പരിപാലിക്കാൻ കഴിയും. നേപ്പാളിലെ ദോലാഖയിൽ സ്ഥാപിച്ച സംവിധാനം അവിടുത്തെ ജനങ്ങളാണ് കൈകാര്യം ചെയ്യുന്നത്. എന്നാൽ, മണ്ണിടിച്ചിലിന്റെ മുൻകൂർ മുന്നറിയിപ്പ് സംവിധാനം നൂറു ശതമാനം കൃത്യതയുള്ളതായിരിക്കില്ലെന്നും ഗവേഷകർ പറയുന്നു. ഇതൊരു ശാസ്ത്രീയ രീതിയാണെങ്കിലും ഒരു പശുവോ പോത്തോ മറ്റോ ലോഹ വയറിൽ ചെന്നിടിച്ചാൽ തെറ്റായ സിഗ്നലുകൾ ലഭിക്കാനുള്ള സാധ്യതയുണ്ട്. അപ്പോഴും, പരീക്ഷണമാണെങ്കിൽപ്പോലും ഇതുപോലൊരു സംവിധാനം ജീവനും സ്വത്തുക്കളും സംരക്ഷിക്കാൻ സഹായകമാകുമെന്ന വലിയ പ്രതീക്ഷ ജനങ്ങൾക്കുണ്ട്.
∙ മോഷൻ സെൻസർ ഉപയോഗിച്ചും മുന്നറിയിപ്പ്
സ്‌മാർട് ഫോണുകളിൽ സാധാരണയായി കാണപ്പെടുന്ന മോഷൻ സെൻസർ ഉപയോഗിച്ചും മണ്ണിടിച്ചിൽ സാധ്യതാ പ്രദേശങ്ങളെ കണ്ടെത്താനാകുമെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. ഇത്തരം ചെലവുകുറഞ്ഞ സാങ്കേതികവിദ്യ ഇന്ത്യയിലും വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഈ ഉപകരണം നിലവിൽ ഹിമാചൽ പ്രദേശിലെ ഇരുപതിലധികം സ്ഥലങ്ങളിൽ പരീക്ഷിച്ചിട്ടുണ്ട്. പ്രകൃതി ദുരന്തങ്ങൾ മൂലമുണ്ടാകുന്ന മരണങ്ങളും നാശനഷ്ടങ്ങളും ഗണ്യമായി കുറയ്ക്കാൻ ഇത് സഹായിക്കുമെന്നും കരുതുന്നു.
വേഗതയിലെ മാറ്റങ്ങൾ അളക്കുന്ന ഒരു തരം മോഷൻ സെൻസറാണ് ആക്സിലറോമീറ്റർ. സ്‌മാർട് ഫോണുകളിൽ കോംപസും മാപ് ആപ്ലിക്കേഷനുകളും ഉപയോഗിക്കാനും സ്‌ക്രീനുകൾ തിരശ്ചീനമായോ ലംബമായോ ഫ്ലിപ്പുചെയ്യാനും സഹായിക്കുന്നതും ആക്സിലറോമീറ്ററാണ്. ഈ സെൻസറുകൾ ഉപയോഗിച്ച് ഇപ്പോൾ ഹിമാചൽ പ്രദേശിലെ മാണ്ഡി ജില്ലയിലും മണ്ണിടിച്ചിൽ മുന്നറിയിപ്പ് സംവിധാനം പരീക്ഷിക്കുന്നുണ്ട്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ (ഐഐടി) ശാസ്ത്രജ്ഞരാണ് ഇത് വികസിപ്പിച്ചെടുത്തത്. ഏകദേശം 20,000 രൂപയ്ക്ക് ഈ സംവിധാനം നിർമിക്കാൻ കഴിയുമെന്നാണ് വിദഗ്ധർ അവകാശപ്പെടുന്നത്.
∙ ‘ഇന്ത്യൻ’ മുന്നറിയിപ്പ് സംവിധാനം
മണ്ണിന്റെ ചലനം അളക്കാൻ മോഷൻ സെൻസർ ഉപയോഗിക്കാമെന്നാണ് ഗവേഷകർ പറയുന്നത്. സെൻസർ മണ്ണിനടിയിൽ വയ്ക്കുന്നു. മണ്ണ് നീങ്ങുമ്പോൾ ആക്സിലറോമീറ്ററും ചലിക്കും. ആ ചലനത്തിന്റെ വ്യാപ്തി പോലും രേഖപ്പെടുത്താൻ സെൻസറിലൂടെ സാധിക്കും. ഇത് മണ്ണിലെ ചെറിയ സ്ഥാനചലനങ്ങൾ ട്രാക്ക് ചെയ്യാൻ വേണ്ടത്ര ഡേറ്റ നൽകുന്നു. മണ്ണിലെ ചെറിയ ചലനങ്ങളെ വരെ വിലയിരുത്തി, വരാനിരിക്കുന്നത് വൻ ദുരന്തമാണോ ചെറിയ മണ്ണിടിച്ചിലാണോ എന്ന മുന്നറിയിപ്പ് നൽകാനും ഇതുവഴി സാധിക്കും. പ്രത്യേകം വികസിപ്പിച്ചെടുക്കുന്ന ഒരു ഉപകരണമാണ് ഈ ചലനങ്ങളെല്ലാം അളക്കുന്നത്. മണ്ണിടിച്ചിലിന് കാരണമായേക്കാവുന്ന ഭൂമിയുടെ ഗണ്യമായ സ്ഥാനചലനം രേഖപ്പെടുത്തുകയും ചെയ്യും. തൊട്ടുപിന്നാലെ ഉച്ചത്തിലുള്ള ശബ്ദങ്ങൾ പുറപ്പെടുവിക്കുകയും ഉദ്യോഗസ്ഥർക്ക് സന്ദേശങ്ങൾ അയയ്‌ക്കുകയും ചെയ്യും. ഇതോടെ അവർക്ക് സ്ഥലത്തെ ജനങ്ങളെ ഒഴിപ്പിക്കാനും വാഹന ഗതാഗതം വഴിതിരിച്ചുവിടാനും സാധിക്കും.
ഇത്തരം മുന്നറിയിപ്പ് സംവിധാനങ്ങളെല്ലാം ലഭ്യമായിരുന്നെങ്കിൽ വയനാട്ടിലെ ദുരന്തം സംഭവിക്കില്ലായിരുന്നുവെന്നു പറയുന്നവരിൽ മേഖലയിലെ വിദഗ്ധരുമുണ്ട്. ഓരോ ദുരന്തം വരുമ്പോഴും അത്തരം സംവിധാനങ്ങളുടെ ആവശ്യകതയെ കുറിച്ച് ചർച്ച നടക്കാറുണ്ടെങ്കിലും നടപ്പില്‍ വരുത്തുന്നതിൽ കാലതാമസം നേരിടുകയാണെന്നും അവർ പറയുന്നു. നടപ്പിലാക്കി വിജയിച്ച മികച്ച മാതൃകകൾ കണ്ടെത്തി പരീക്ഷിക്കാന്‍ പോലും അധികൃതർ തയാറാകാത്ത അവസ്ഥ. വയനാട്ടിലേതു പോലൊരു ദുരന്തം ആവർത്തിക്കാതിരിക്കാൻ കേരളത്തിൽ അപകടസാധ്യതയുള്ള സ്ഥലങ്ങളിലെല്ലാം നേപ്പാൾ, ഹിമാചൽ മാതൃകയിലുള്ള മുന്നറിയിപ്പ് സംവിധാനങ്ങൾ വിന്യസിക്കുകയാണ് വേണ്ടതെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.