തൂക്കിലേറ്റിയ ഭട്ടിനെ കണ്ടവരുണ്ട്; അത് ആത്മഹത്യയെന്ന് ഉറപ്പുണ്ടോ?; ക്രിമിനലുകൾ വാണ തിഹാറിൽ ഭക്ഷണമില്ലാതെ കേജ്‌രിവാൾ?
മദ്യനയക്കേസിൽ ആരോപണ വിധേയനായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ തിഹാർ ജയിൽ വാർത്തകളിൽ നിറയുന്നത്. മുൻപും ചാൾസ് ശോഭരാജ്, അഫ്സൽ ഗുരു, നിർഭയ കേസിലെ പ്രതികൾ എന്നിവരുടെ എല്ലാം പേരുമായി ചേർത്തും തിഹാർ വാർത്തകളിൽ നിറഞ്ഞിരുന്നു. ഇവയ്ക്കെല്ലാം പുറമേ 1996ൽ പുറത്തിറങ്ങിയ ‘യുവതുർക്കി’ എന്ന സുരേഷ് ഗോപി ചിത്രം കണ്ടിട്ടുള്ള മലയാളികൾക്കാർക്കും തിഹാറിനെ പ്രത്യേകം പരിചയപ്പെടുത്തേണ്ട കാര്യവുമില്ല. ഇന്ത്യയിലെ ആരോപണ വിധേയരായ പ്രമുഖ രാഷ്ട്രീയക്കാർ മുതൽ കുപ്രസിദ്ധ കുറ്റവാളികൾ വരെ കഴിയുന്ന ഏഷ്യയിലെ ഏറ്റവും വലിയ ജയിലായ തിഹാറിനുള്ളിലെ സംഭവങ്ങൾ ഒരു ത്രില്ലർ സിനിമ കണക്കെ നമ്മളെ അദ്ഭുതപ്പെടുത്തുന്നതാണ്. എന്നാൽ, കഴിഞ്ഞ ഏതാനും മാസങ്ങളായി തിഹാർ ജയിലിൽ കഴിയുന്ന
മദ്യനയക്കേസിൽ ആരോപണ വിധേയനായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ തിഹാർ ജയിൽ വാർത്തകളിൽ നിറയുന്നത്. മുൻപും ചാൾസ് ശോഭരാജ്, അഫ്സൽ ഗുരു, നിർഭയ കേസിലെ പ്രതികൾ എന്നിവരുടെ എല്ലാം പേരുമായി ചേർത്തും തിഹാർ വാർത്തകളിൽ നിറഞ്ഞിരുന്നു. ഇവയ്ക്കെല്ലാം പുറമേ 1996ൽ പുറത്തിറങ്ങിയ ‘യുവതുർക്കി’ എന്ന സുരേഷ് ഗോപി ചിത്രം കണ്ടിട്ടുള്ള മലയാളികൾക്കാർക്കും തിഹാറിനെ പ്രത്യേകം പരിചയപ്പെടുത്തേണ്ട കാര്യവുമില്ല. ഇന്ത്യയിലെ ആരോപണ വിധേയരായ പ്രമുഖ രാഷ്ട്രീയക്കാർ മുതൽ കുപ്രസിദ്ധ കുറ്റവാളികൾ വരെ കഴിയുന്ന ഏഷ്യയിലെ ഏറ്റവും വലിയ ജയിലായ തിഹാറിനുള്ളിലെ സംഭവങ്ങൾ ഒരു ത്രില്ലർ സിനിമ കണക്കെ നമ്മളെ അദ്ഭുതപ്പെടുത്തുന്നതാണ്. എന്നാൽ, കഴിഞ്ഞ ഏതാനും മാസങ്ങളായി തിഹാർ ജയിലിൽ കഴിയുന്ന
മദ്യനയക്കേസിൽ ആരോപണ വിധേയനായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ തിഹാർ ജയിൽ വാർത്തകളിൽ നിറയുന്നത്. മുൻപും ചാൾസ് ശോഭരാജ്, അഫ്സൽ ഗുരു, നിർഭയ കേസിലെ പ്രതികൾ എന്നിവരുടെ എല്ലാം പേരുമായി ചേർത്തും തിഹാർ വാർത്തകളിൽ നിറഞ്ഞിരുന്നു. ഇവയ്ക്കെല്ലാം പുറമേ 1996ൽ പുറത്തിറങ്ങിയ ‘യുവതുർക്കി’ എന്ന സുരേഷ് ഗോപി ചിത്രം കണ്ടിട്ടുള്ള മലയാളികൾക്കാർക്കും തിഹാറിനെ പ്രത്യേകം പരിചയപ്പെടുത്തേണ്ട കാര്യവുമില്ല. ഇന്ത്യയിലെ ആരോപണ വിധേയരായ പ്രമുഖ രാഷ്ട്രീയക്കാർ മുതൽ കുപ്രസിദ്ധ കുറ്റവാളികൾ വരെ കഴിയുന്ന ഏഷ്യയിലെ ഏറ്റവും വലിയ ജയിലായ തിഹാറിനുള്ളിലെ സംഭവങ്ങൾ ഒരു ത്രില്ലർ സിനിമ കണക്കെ നമ്മളെ അദ്ഭുതപ്പെടുത്തുന്നതാണ്. എന്നാൽ, കഴിഞ്ഞ ഏതാനും മാസങ്ങളായി തിഹാർ ജയിലിൽ കഴിയുന്ന
മദ്യനയക്കേസിൽ ആരോപണ വിധേയനായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ തിഹാർ ജയിൽ വാർത്തകളിൽ നിറയുന്നത്. മുൻപും ചാൾസ് ശോഭരാജ്, അഫ്സൽ ഗുരു, നിർഭയ കേസിലെ പ്രതികൾ എന്നിവരുടെ എല്ലാം പേരുമായി ചേർത്തും തിഹാർ വാർത്തകളിൽ നിറഞ്ഞിരുന്നു. ഇവയ്ക്കെല്ലാം പുറമേ 1996ൽ പുറത്തിറങ്ങിയ ‘യുവതുർക്കി’ എന്ന സുരേഷ് ഗോപി ചിത്രം കണ്ടിട്ടുള്ള മലയാളികൾക്കാർക്കും തിഹാറിനെ പ്രത്യേകം പരിചയപ്പെടുത്തേണ്ട കാര്യവുമില്ല.
ഇന്ത്യയിലെ ആരോപണ വിധേയരായ പ്രമുഖ രാഷ്ട്രീയക്കാർ മുതൽ കുപ്രസിദ്ധ കുറ്റവാളികൾ വരെ കഴിയുന്ന ഏഷ്യയിലെ ഏറ്റവും വലിയ ജയിലായ തിഹാറിനുള്ളിലെ സംഭവങ്ങൾ ഒരു ത്രില്ലർ സിനിമ കണക്കെ നമ്മളെ അദ്ഭുതപ്പെടുത്തുന്നതാണ്. എന്നാൽ, കഴിഞ്ഞ ഏതാനും മാസങ്ങളായി തിഹാർ ജയിലിൽ കഴിയുന്ന കേജ്‌രിവാൾ തിഹാറിനെതിരെ പല ആരോപണങ്ങളും ഉന്നയിച്ചിട്ടുണ്ട്. തിഹാറിൽ തനിക്ക് ആവശ്യമായ ഭക്ഷണവും മരുന്നുമൊന്നും നൽകുന്നില്ലെന്നാണ് കേജ്‌രിവാളിന്റെ ആരോപണങ്ങളിൽ പ്രധാനം. എന്നാല്‍, തിഹാറിലെത്തിയ ശേഷം കേജ്‌രിവാളിന്റെ ഭാരം എട്ടര കിലോഗ്രാം കുറഞ്ഞെന്ന വാദം ജയിൽ അധികൃതർ തള്ളിയിരുന്നു.
ഒരു മുഖ്യമന്ത്രിയുടെ അവസ്ഥ ഇങ്ങനെയാണെങ്കിൽ സാധാരണ പ്രതിയുടെ അവസ്ഥ എന്തായിരിക്കുമെന്ന് ആലോചിക്കാൻ വരട്ടെ, പന്ത്രണ്ടിലേറെ ആളുകളെ കൊന്ന് കവർച്ച ചെയ്ത കേസിലെ രാജ്യാന്തര കുറ്റവാളിയും തിഹാർ ജയിലിലെ തടവുകാരനുമായിരുന്ന ഫ്രഞ്ച് പൗരൻ ചാൾസ് ശോഭരാജ് തിഹാറിലെ സൂപ്പർ ഐജിയായിരുന്നു എന്നുപറഞ്ഞാൽ വിശ്വസിക്കാനാകുമോ! എങ്കിൽ യാഥാർഥ്യം അതാണ്. ജയിലിൽ അസിസ്റ്റന്റ് സൂപ്രണ്ട് നിയമനത്തിന് ശുപാർശ നൽകാൻ മാത്രം സ്വാധീനമുണ്ടായിരുന്ന അധികാര കേന്ദ്രം.
രാജ്യം ഞെട്ടലോടെ ഓർക്കുന്ന നിർഭയ കേസിലെ പ്രതികൾ, കശ്മീർ വിഘടനവാദിയായിരുന്ന മഖ്ബൂൽ ഭട്ട്, പാർലമെന്റ് ഭീകരാക്രമണക്കേസിൽ തൂക്കിലേറ്റപ്പെട്ട അഫ്സൽ ഗുരു തുടങ്ങി രാജ്യം ശ്രദ്ധിച്ച പ്രതികളിൽ പലരുടെയും അന്ത്യം തിഹാറിനുള്ളിലെ കഴുമരത്തിലായിരുന്നു. നിഷ്ഠൂരമായ കുറ്റകൃത്യങ്ങൾ ചെയ്ത ഇവരിൽ പലർക്കും എപ്പോഴെങ്കിലും കുറ്റബോധം ഉണ്ടായിരുന്നിരിക്കുമോ? ജയിലിനുള്ളിൽ ഇവർ എങ്ങനെയായിരുന്നിരിക്കും? തിഹാറിലെ 30 വർഷത്തിലേറെയുള്ള സേവനത്തിനു ശേഷം വിരമിച്ച മുൻ ജയിൽ സൂപ്രണ്ട് സുനിൽ ഗുപ്തയുടെ ‘ബ്ലാക്ക് വാറന്റ്: കൺഫഷൻസ് ഓഫ് എ തിഹാർ ജയിലർ’ എന്ന പുസ്തകം നമ്മുടെ പല ധാരണകളെയും മാറ്റിമറിക്കുന്നതാണ്.
∙ തിഹാറിലെ ഡോൺ, ഇത്രയും ധൈര്യം ചാൾസ് ശോഭരാജിന് മാത്രം!
ചാൾസ് ഗുരുമുഖ് ശോഭരാജിന്റെ പേര് ഒരിക്കലെങ്കിലും കേൾക്കാത്തവർ കുറവായിരിക്കും. തിഹാർ ജയിലിലെ ഡെപ്യൂട്ടി സൂപ്രണ്ടിന്റെ വിശ്രമ മുറി പലപ്പോഴും ശോഭരാജിന് തന്റെ വിദേശത്തുനിന്നുള്ള കാമുകിയുമായി ലൈംഗികവേഴ്ച നടത്താനായി ഒരുക്കികൊടുത്തിരുന്നു എന്നത് അവിശ്വസനീയമായി തോന്നാം! എങ്കിൽ ഇതെല്ലാം അവയിൽ ചിലതുമാത്രം. ജയിലിൽ സ്വന്തമായി ഒരു സെൽ. മറ്റാർക്കും അവിടേക്ക് പ്രവേശനമില്ല. ഒരു സ്റ്റുഡിയോ അപ്പാർട്മെന്റിനെ ഓർമിപ്പിക്കും വിധമായിരുന്നു ശോഭരാജ് സെൽ.
ഭക്ഷണം പാകം ചെയ്യാനും വസ്ത്രം അലക്കി നൽകാനും മറ്റു തടവുകാരെ വേലക്കാരാക്കി നിർത്തി. ഇതെല്ലാം ജയിലധികാരികൾ കണ്ടില്ലെന്നു നടിച്ചു. കാരണം തിഹാറിലെ സൂപ്രണ്ട് അടക്കമുള്ള ഉദ്യോഗസ്ഥരെ ശോഭരാജ് വിലയ്ക്കു വാങ്ങിയിരുന്നു. ‘ബ്ലാക്ക് വാറന്റ്: കൺഫഷൻസ് ഓഫ് എ തിഹാർ ജയിലർ’ എന്ന പുസ്തകത്തിന്റെ രചയിതാവ് സുനിൽ ഗുപ്ത തിഹാറിൽ അസിസ്റ്റന്റ് സൂപ്രണ്ടായി ജോലിയിൽ പ്രവേശിക്കാനെത്തിയപ്പോൾ അന്നത്തെ ജയിൽ മേലധികാരി നിയമനം നൽകാൻ കൂട്ടാക്കിയില്ല. അന്ന് അദ്ദേഹത്തോട് പറഞ്ഞ് ഉടൻ നിയമനം നൽകാൻ സഹായിച്ചത് അവിടത്തെ തടവുകാരനായിരുന്ന ചാൾസ് ശോഭരാജ്!
യൂറോപ്പ്, ഇന്ത്യ, മലേഷ്യ, തായ്‌ലൻഡ് തുടങ്ങി വിവിധ രാജ്യങ്ങളിലെ പിടികിട്ടാപ്പുള്ളിയായ ഇയാൾ 1976ലാണ് തിഹാർ ജയിലിലെത്തുന്നത്. തെളിയിക്കപ്പെട്ട 12ൽ ഏറെ കൊലപാതകങ്ങളും തെളിയിക്കപ്പെടാതെ പോയ മറ്റനേകം കൊലപാതകങ്ങളും കവർച്ചയുമടക്കം ശോഭരാജിന്റെ കുറ്റകൃത്യങ്ങൾക്ക് വ്യക്തമായ കണക്കില്ല. ഇന്ത്യക്കാരനായ പിതാവിനും വിയറ്റ്നാംകാരിയായ മാതാവിനും ജനിച്ച ശോഭരാജ് മാതാവിന്റെ രണ്ടാം വിവാഹത്തോടുകൂടി ഫ്രാൻസിലേക്ക് കുടിയേറുകയായിരുന്നു. ഫ്രഞ്ച് പൗരത്വമുള്ള ഇയാൾ ചെറുപ്പത്തിലേ കുറ്റകൃത്യങ്ങളുടെ ലോകത്തേക്ക് ചുവടുവച്ചു.
പൊലീസുകാരുടെ പിടിയിൽനിന്ന് വിദഗ്ധമായി കടന്നുകളയാനും ഇയാൾ സമർഥനായിരുന്നു. 1970– 76 കാലഘട്ടത്തിലാണ് ലോകത്തെ വിറപ്പിച്ച ശോഭരാജിലെ ക്രൂരനെ ജനം കണ്ടത്. ടൂറിസ്റ്റുകളെ മയക്കുമരുന്ന് നൽകി കവർച്ച ചെയ്ത ശേഷം കൊലപ്പെടുത്തുന്നതായിരുന്നു രീതി. ബിക്കിനി കില്ലർ, സർപന്റ് എന്നീ പേരുകളിലും മാധ്യമങ്ങളിലൂടെ ശോഭരാജ് കുപ്രസിദ്ധനായി. തിഹാറിൽ ജയിലിൽ മയക്കുമരുന്ന് ഒളിപ്പിച്ചുവയ്ക്കാനും അയാൾക്ക് രഹസ്യ മാളങ്ങളുണ്ടായിരുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും ശോഭരാജിന്റെ ഇംഗ്ലിഷ് പരിജ്ഞാനം ജയിൽ അധികാരികൾ ഉപയോഗപ്പെടുത്തിയിരുന്നു.
അധികൃതർക്ക് കോടതിയിലേക്കും മറ്റും നൽകേണ്ടിയിരുന്ന ഇംഗ്ലിഷിലുള്ള ഫോമുകൾ പലതും തയാറാക്കി നൽകാൻ ശോഭരാജിന്റെ സഹായം തേടിയിരുന്നു. കൂടാതെ ജയിലിനുള്ളിലെ വിവിധ അടിസ്ഥാന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കോടതിയിലേക്ക് പരാതി തയാറാക്കുന്നതിലും അയാൾ വിദഗ്ധനായിരുന്നു. 1997ൽ 52–ാം വയസ്സിലാണ് ശോഭരാജ് തിഹാറിൽ നിന്ന് മോചിതനാകുന്നത്. പിന്നീട് മറ്റൊരു കേസിൽപെട്ട് നേപ്പാൾ ജയിലിലായിരുന്ന ഇയാൾ 2 വർഷം മുൻപാണ് ജയിൽ മോചിതനായത്.
∙ തിഹാറിനുള്ളിൽ അന്തിയുറങ്ങുന്ന അഫ്സൽ ഗുരുവും മഖ്ബൂൽ ഭട്ടും
ജമ്മു കശ്മീർ വിമോചന മുന്നണിയുടെ (ജെകെഎൽഎഫ്) സ്ഥാപകരിലൊരാളായ മഖ്ബൂൽ ഭട്ടിന്റെ ശവകുടീരം തിഹാർ ജയിലിനുള്ളിലാണ്. 1984ൽ തൂക്കിലേറ്റപ്പെട്ട മഖ്ബൂൽ ഭട്ടിനെ പിന്നീട് പലപ്പോഴും ജയിൽ വളപ്പിനുള്ളിൽ അന്തേവാസികൾ കണ്ടതായി വിളിച്ചുപറഞ്ഞിരുന്നത്രേ. തിഹാറിലെ കഴുമരസ്ഥലത്തിന്റെ അടുത്തായിരുന്നു ഭട്ടിനെ മറവുചെയ്തിരുന്നത്. അന്തേവാസികളുടെ ഈ തോന്നൽ കാരണം ജയിൽ ഉദ്യോഗസ്ഥർക്കുപോലും രാത്രി അതുവഴി പോകാൻ ഭയമായിരുന്നെന്ന് ‘ ബ്ലാക്ക് വാറന്റ്’ പുസ്തകത്തിൽ എഴുത്തുകാരൻ അടയാളപ്പെടുത്തുന്നു.
കശ്മീരിനെ സ്വതന്ത്രമാക്കണമെന്ന് വാദിച്ചിരുന്ന ഭട്ട്, തിഹാറിനുള്ളിൽ വളരെ ശാന്തനായിരുന്നു. വലിയ ആത്മീയ വാദിയായിരുന്ന അയാൾ തിഹാറിനുള്ളിലെ ശിക്ഷാകാലയളവിൽ ഒരിക്കൽ പോലും അവമതിപ്പുണ്ടാക്കുന്ന പെരുമാറ്റമോ പ്രവൃത്തിയോ ചെയ്തിരുന്നില്ല. ഏറെ സമയവും വായനയിലും എഴുത്തിലും പ്രാർഥനയിലും മുഴുകിയിരുന്ന ഭട്ടിന്റെ പ്രവർത്തനഫലമായാണ് അതുവരെ മതഗ്രന്ഥങ്ങൾ അനുവദിക്കാതിരുന്ന തിഹാറിലെ ലൈബ്രറിയിൽ കോടതി ഇടപെട്ട് ഭഗവദ്ഗീതയും ബൈബിളും ഖുറാനും തടവുകാർക്കായി അനുവദിച്ചത്.
ഒരു ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് ഭട്ടിനെ ഉടൻ തൂക്കിലേറ്റിയത്. തൂക്കിലേറ്റുന്നതിന് മുൻപ് അവസാന ആഗ്രഹമായി എന്തെങ്കിലുമുണ്ടോ എന്ന അധികൃതരുടെ ചോദ്യത്തിന് ഭട്ട് ഒരു കടലാസിൽ എഴുതിനൽകി ‘ഇനിയും ധാരാളം മഖ്ബൂൽ ഭട്ടുമാർ വരികയും പോവുകയും ചെയ്യും. പക്ഷേ, കശ്മീരിലെ സ്വാതന്ത്ര്യ പോരാട്ടം തുടരുക തന്നെ വേണം’. എന്നാൽ ഈ കുറിപ്പ് പുറംലോകം കണ്ടില്ല. അത് ഉണ്ടാക്കാവുന്ന വികാര തീവ്രഫലങ്ങൾ കണക്കിലെടുത്ത് അത് ബന്ധപ്പെട്ട ഓഫിസിന് കൈമാറുകയാണുണ്ടായത്.
∙ നിഗൂഡതകൾ ഒഴിയാതെ അഫ്സൽ ഗുരു
2001ലെ പാർലമെന്റ് ആക്രമണവുമായി ബന്ധപ്പെട്ടാണ് അഫ്സൽ ഗുരുവിന് 2005ൽ വധശിക്ഷ വിധിക്കുന്നത്. അഫ്സൽ ഗുരുവിന്റെ അറസ്റ്റും വധശിക്ഷയുമായി ബന്ധപ്പെട്ട് ഒട്ടേറെ വാദപ്രതിവാദങ്ങൾ ഇന്നും നിലനിൽക്കുന്നു. പല സംശയങ്ങളും അതിനുപിന്നിൽ ഉത്തരം കിട്ടാതെ ഉയർന്നുനിൽക്കുന്നുമുണ്ട്. 2005ൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടതു മുതൽ തൂക്കിലേറ്റപ്പെട്ട 2013 വരെ ഏകാന്ത തടവിലായിരുന്നു അഫ്സൽ ഗുരു. പുസ്തക വായനയും പ്രാർഥനയുമൊക്കെയായിട്ടായിരുന്നു അഫ്സൽ ഗുരുവിന്റെ ജയിൽ ജീവിതം. തൂക്കിലേറ്റപ്പെടേണ്ട അന്നേ ദിവസം അയാൾ ഓഫിസറോട് പറയുന്നുണ്ട് താനൊരു ഭീകരവാദിയല്ലെന്ന്.
കശ്മീർ വിഘടനവാദിയാകാൻ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല, അത് തന്റെ ഉദ്ദേശവുമല്ല. അഴിമതിക്കാരായ രാഷ്ട്രീയ പ്രവർത്തകർക്കെതിരെയായിരുന്നു തന്റെ പോരാട്ടമെന്നാണ് അഫ്സൽ പറഞ്ഞത്. വിഘടന പ്രസ്ഥാനമായ ജെകെഎൽഎഫിൽ നിന്ന് വിട്ട് പൊലീസിൽ കീഴടങ്ങിയ കാര്യങ്ങളെല്ലാം ഗുരു വിശദീകരിക്കുന്നുണ്ട്. പാർലമെന്റ് ആക്രമണക്കേസിൽ തന്നെ പലരും ചേർന്ന് കുടുക്കിയതാണെന്നും ഗുരു സൂപ്രണ്ടിനോട് തുറന്നുപറയുന്നു. തൂക്കിലേറ്റാൻ ഏതാനും മണിക്കൂറുകൾ അവശേഷിക്കുമ്പോഴും അഫ്സലിന്റെ കണ്ണുകളിൽ ഭയത്തിന്റെ നിഴലാട്ടം പോലുമില്ലായിരുന്നു!
ഓഫിസർക്കൊപ്പം ചായകുടിക്കുമ്പോൾ അഫ്സൽ ഗുരു 1960ൽ ഇറങ്ങിയ ‘ബാദൽ’ എന്ന സിനിമയിൽ നടൻ സഞ്ജീവ് കുമാർ ജയിലിൽ വച്ച് പാടുന്ന പാട്ടായ ‘അപ്നേ ലിയേ ജിയേ തോ ക്യാ ജിയേ..’ എന്ന പാട്ട് പാടി. കൂടെ ഓഫിസറും പാടി. അവസാനമായി അഫ്സൽ ഗുരു സൂപ്രണ്ടിനോട് ചോദിച്ചു എന്നെ തൂക്കിലേറ്റുമ്പോൾ നിങ്ങൾ അവിടെ ഉണ്ടാകുമോ? തുടർന്ന് അഫ്സൽ സൂപ്രണ്ടിനോടു പറഞ്ഞു. ഉറപ്പിച്ചോളൂ, എനിക്ക് വിഷമമൊന്നുമില്ല. ഏതാനും നിമിഷങ്ങൾക്കകം ഗുരു തൂക്കിലേറ്റപ്പെട്ടു. 30 വർഷം മുൻപ് മഖ്ബൂൽ ഭട്ടിനെ മറവു ചെയ്ത അതേ സ്ഥലത്ത് തിഹാറിനുള്ളിൽ അഫ്സൽ ഗുരുവിനെയും മതാചാരപ്രകാരം അടക്കംചെയ്തു.
∙ നിർഭയ കേസ്: കുറ്റബോധമില്ലാത്ത ക്രൂരന്മാർ
2012 ഡിസംബർ 16ന് രാജ്യമനഃസാക്ഷിയെ നടുക്കിയ സംഭവമായിരുന്നു ഡൽഹിയിൽ ഓടിക്കൊണ്ടിരുന്ന ബസിൽ പെൺകുട്ടിയെ പീഡിപ്പിച്ച നിർഭയ കേസ്. നിർഭയ കേസിലെ 6 പ്രതികളിൽ രാംസിങ് ഒഴികെ ബാക്കിയുള്ളവരെ ഏകാന്ത തടവിൽ ആയിരുന്നു പാർപ്പിച്ചിരുന്നത്. രാം സിങ്ങിനെ സെല്ലിൽ മറ്റു കേസിലെ രണ്ടു തടവുകാരോടൊപ്പമായിരുന്നു താമസിപ്പിച്ചത്. ഏകദേശം ഒരു മാസം കഴിഞ്ഞപ്പോൾ രാംസിങ്ങിനെ പുലർച്ചെ സെല്ലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എന്നാൽ ഇതിൽ പല ദുരൂഹതകളും ബാക്കിനിൽക്കുന്നുണ്ട്.
ഒരു കയ്യിന് സ്വാധീനക്കുറവുള്ള രാംസിങ്ങിന് ഇങ്ങനെ ചെയ്യാൻ കഴിയില്ലെന്ന് അയാളുടെ ബന്ധുക്കൾ വാദിച്ചു. മാത്രമല്ല പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പ്രതിയുടെ വയറ്റിൽ മദ്യത്തിന്റെ അംശവും കണ്ടെത്തിയിരുന്നു. അതേ സെല്ലിൽ മറ്റു രണ്ട് തടവുകാർ ഉണ്ടായിട്ടും അവർ അറിയാതെ എങ്ങനെ തൂങ്ങിമരിച്ചു എന്നതും സംശയങ്ങളായി ഉന്നയിച്ചു. നിർഭയ കേസിലെ പ്രതികൾക്ക് മനസ്സിൽ കുറ്റബോധത്തിന്റെ അംശംപോലും ഇല്ലായിരുന്നു. സമാനതകളില്ലാത്ത ക്രൂരതയായിട്ടുപോലും അവർ പറഞ്ഞിരുന്നത് പീഡനത്തിന് ഇരയാക്കുമ്പോൾ അവൾ അവരെ എതിർത്തിരുന്നില്ലെന്നും ആസ്വദിച്ചിരുന്നുമെന്നുമാണ്.
നല്ല കുടുംബത്തിലുള്ള സ്ത്രീകൾ രാത്രി സുഹൃത്തുക്കൾക്കൊപ്പം പുറത്തേക്കിറങ്ങില്ലെന്നും മറ്റുമായിരുന്നു അവരുടെ വാദം. ഇതുകൂടാതെ രാംസിങ് പറഞ്ഞ മറ്റൊരു കാര്യം താൻ താമസിക്കുന്ന സ്ഥലമാണ് ഇങ്ങനെ ആക്കിത്തീർത്തതെന്നായിരുന്നു. രാംസിങ്ങിന്റെ ഭീഷണി കാരണമാണ് തങ്ങൾ ഇത് ചെയ്തതെന്നായിരുന്നു മറ്റു പ്രതികൾ പറഞ്ഞിരുന്നത്. പിടിക്കപ്പെട്ടവരിൽ പ്രായപൂർത്തിയാകാത്ത ഒരു പ്രതിയൊഴികെ മറ്റു പ്രതികളായ മുകേഷ് സിങ്, അക്ഷയ് കുമാർ സിങ്, പവൻ ഗുപ‌്ത, വിനയ് ശർമ എന്നിവരെ 2020 മാർച്ചിൽ തിഹാർ ജയിലിൽ തൂക്കിലേറ്റി.