പലിശ കുറയ്ക്കുമെന്ന് യുഎസ്; ഇന്ത്യയുടെ റിസർവ് ബാങ്കോ? ഇക്കുറി നമ്മുടെ 'ചാലക്കുടിക്കാരന്' പിന്തുണ കൂടുമോ?
ലോകത്തെ ഒന്നാം നമ്പർ സാമ്പത്തികശക്തിയായ യുഎസ്എ പലിശഭാരം കുറയ്ക്കാനുള്ള ഒരുക്കത്തിലാണ്. ഒരുപക്ഷേ, ഈ സെപ്റ്റംബറോടെ യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് അടിസ്ഥാന പലിശനിരക്ക് കുറച്ചുതുടങ്ങിയേക്കും. എന്നുവച്ചാൽ, അമേരിക്കക്കാർ ബാങ്കുകളിൽ നിന്നെടുത്ത വായ്പകളുടെ തിരിച്ചടവ് ഭാരം അഥവാ ഇഎംഐ കുറയാൻ പോകുന്നു. നമ്മുടെ ഇന്ത്യയിലെ സ്ഥിതിയോ? നമ്മുടെ പലിശഭാരവും കുറയുമോ? ഇഎംഐയിൽ ആശ്വാസമുണ്ടാകുമോ? റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് അധ്യക്ഷനായ ആറംഗ പണനയ നിർണയ സമിതിയാണ് (എംപിസി) ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്. സമിതിയിലെ മലയാളി
ലോകത്തെ ഒന്നാം നമ്പർ സാമ്പത്തികശക്തിയായ യുഎസ്എ പലിശഭാരം കുറയ്ക്കാനുള്ള ഒരുക്കത്തിലാണ്. ഒരുപക്ഷേ, ഈ സെപ്റ്റംബറോടെ യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് അടിസ്ഥാന പലിശനിരക്ക് കുറച്ചുതുടങ്ങിയേക്കും. എന്നുവച്ചാൽ, അമേരിക്കക്കാർ ബാങ്കുകളിൽ നിന്നെടുത്ത വായ്പകളുടെ തിരിച്ചടവ് ഭാരം അഥവാ ഇഎംഐ കുറയാൻ പോകുന്നു. നമ്മുടെ ഇന്ത്യയിലെ സ്ഥിതിയോ? നമ്മുടെ പലിശഭാരവും കുറയുമോ? ഇഎംഐയിൽ ആശ്വാസമുണ്ടാകുമോ? റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് അധ്യക്ഷനായ ആറംഗ പണനയ നിർണയ സമിതിയാണ് (എംപിസി) ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്. സമിതിയിലെ മലയാളി
ലോകത്തെ ഒന്നാം നമ്പർ സാമ്പത്തികശക്തിയായ യുഎസ്എ പലിശഭാരം കുറയ്ക്കാനുള്ള ഒരുക്കത്തിലാണ്. ഒരുപക്ഷേ, ഈ സെപ്റ്റംബറോടെ യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് അടിസ്ഥാന പലിശനിരക്ക് കുറച്ചുതുടങ്ങിയേക്കും. എന്നുവച്ചാൽ, അമേരിക്കക്കാർ ബാങ്കുകളിൽ നിന്നെടുത്ത വായ്പകളുടെ തിരിച്ചടവ് ഭാരം അഥവാ ഇഎംഐ കുറയാൻ പോകുന്നു. നമ്മുടെ ഇന്ത്യയിലെ സ്ഥിതിയോ? നമ്മുടെ പലിശഭാരവും കുറയുമോ? ഇഎംഐയിൽ ആശ്വാസമുണ്ടാകുമോ? റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് അധ്യക്ഷനായ ആറംഗ പണനയ നിർണയ സമിതിയാണ് (എംപിസി) ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്. സമിതിയിലെ മലയാളി
ലോകത്തെ ഒന്നാം നമ്പർ സാമ്പത്തികശക്തിയായ യുഎസ്എ പലിശഭാരം കുറയ്ക്കാനുള്ള ഒരുക്കത്തിലാണ്. ഒരുപക്ഷേ, ഈ സെപ്റ്റംബറോടെ യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് അടിസ്ഥാന പലിശനിരക്ക് കുറച്ചുതുടങ്ങിയേക്കും. എന്നുവച്ചാൽ, യുഎസ് പൗരന്മാർ ബാങ്കുകളിൽ നിന്നെടുത്ത വായ്പകളുടെ തിരിച്ചടവ് ഭാരം അഥവാ ഇഎംഐ കുറയാൻ പോകുന്നു. നമ്മുടെ ഇന്ത്യയിലെ സ്ഥിതിയോ? നമ്മുടെ പലിശഭാരവും കുറയുമോ? ഇഎംഐയിൽ ആശ്വാസമുണ്ടാകുമോ?
റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് അധ്യക്ഷനായ ആറംഗ പണനയ നിർണയ സമിതിയാണ് (എംപിസി) ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്. സമിതിയിലെ മലയാളി അംഗമായ ചാലക്കുടി സ്വദേശി ജയന്ത് ആർ.വർമ കഴിഞ്ഞ ഏതാനും യോഗങ്ങളിൽ തുടർച്ചയായി പലിശനിരക്ക് കുറയ്ക്കുന്നതു സംബന്ധിച്ച് വാദിക്കുന്നുണ്ട്. സമിതിയിൽ ഈ തീരുമാനത്തിന് ഭൂരിപക്ഷ പിന്തുണ കിട്ടിയാലേ നയങ്ങളിൽ മാറ്റമുണ്ടാവൂ. അങ്ങനെ സംഭവിക്കുമോയെന്നറിയാൻ ഈ മാസം എട്ടുവരെ കാത്തിരിക്കാം. ഓഗസ്റ്റ് ആറുമുതൽ എട്ടുവരെയാണ് റിസർവ് ബാങ്കിന്റെ നടപ്പു സാമ്പത്തിക വർഷത്തെ (2024-25) മൂന്നാമത്തെ ദ്വൈമാസ പണനയ അവലോകന യോഗം. എട്ടിന് പണനയം പ്രഖ്യാപിക്കും.
∙ കുറഞ്ഞും കൂടിയും പലിശനിരക്ക്
കോവിഡ് മഹാമാരി ലോകത്തെയാകെ പിടിച്ചുകുലുക്കുന്നതിന് തൊട്ടുമുമ്പും അതിനുശേഷവും പലിശനിരക്കിൽ വൻ കയറ്റിറക്കങ്ങൾക്കാണ് രാജ്യാന്തര തലത്തിലെന്ന പോലെ ഇന്ത്യയും സാക്ഷിയായത്. റിസർവ് ബാങ്കിന്റെ അടിസ്ഥാന പലിശനിരക്കായ റിപ്പോ (Repo rate) ആണ് ബാങ്കുകൾ വിതരണം ചെയ്യുന്ന വായ്പകളുടെ പലിശനിരക്ക് നിർണയത്തിന്റെ മുഖ്യഘടകം. റിസർവ് ബാങ്കിൽ നിന്ന് വാണിജ്യ ബാങ്കുകൾ വാങ്ങുന്ന വായ്പയുടെ നിരക്കാണിത്. റിപ്പോ കൂടുകയും കുറയുകയും ചെയ്യുന്നതിന് ആനുപാതികമായി ബാങ്കുകൾ ഉപയോക്താക്കൾക്ക് നൽകുന്ന വായ്പയുടെ പലിശയും പരിഷ്കരിക്കും.
കോവിഡിന് മുമ്പ്, 2018ൽ 6 ശതമാനത്തിന് മുകളിലായിരുന്നു റിപ്പോ നിരക്ക്. 2019 ഫെബ്രുവരിയിൽ പണനയ നിർണയ സമിതി റിപ്പോ നിരക്ക് 6.25 ശതമാനത്തിൽ നിന്ന് 6 ശതമാനമായി കുറച്ചു. തുടർന്ന്, ആ വർഷം ഒക്ടോബർ വരെയുള്ള ഓരോ യോഗത്തിലും പലിശ കുറഞ്ഞു. ഒക്ടോബറിൽ നിരക്ക് 5.15 ശതമാനത്തിലെത്തി. കോവിഡും ലോക്ക്ഡൗണും മൂലം പ്രതിസന്ധിയിലായ വാണിജ്യ, വ്യവസായ ലോകത്തിനും പൊതുജനത്തിനും സാമ്പത്തികാശ്വാസം പകരാനുള്ള നടപടികളുടെ ഭാഗമായി, 2020 മാർച്ചിൽ പ്രത്യേക യോഗം ചേർന്ന് എംപിസി റിപ്പോനിരക്ക് ഒറ്റയടിക്ക് 0.75 ശതമാനം കുറച്ച് 4.40 ശതമാനമാക്കി.
മേയിൽ നിരക്ക് 4 ശതമാനത്തിലേക്കും കുറച്ചു. രണ്ടുവർഷം പിന്നീട് റിപ്പോനിരക്കിൽ റിസർവ് ബാങ്ക് തൊട്ടില്ല. 2022 മേയിൽ റിപ്പോ നിരക്ക് റിസർവ് ബാങ്ക് 0.40 ശതമാനം കൂട്ടി 4.40 ശതമാനമാക്കി. തുടർന്ന്, 2023 ഫെബ്രുവരി വരെ തുടർച്ചയായി ഓരോ യോഗത്തിലും എംപിസി പലിശനിരക്ക് ഉയർത്തി, 6.50 ശതമാനത്തിലെത്തിച്ചു. പിന്നീടിതുവരെ ഇതിൽ മാറ്റം വരുത്തിയിട്ടില്ല.
∙ റിപ്പോ നിങ്ങളെ ബാധിക്കുന്നതെങ്ങനെ?
റിപ്പോ നിരക്ക് മാറുന്നത് അനുസരിച്ച് നിങ്ങളുടെ ഇഎംഐ ബാധ്യത കുറയുകയോ കൂടുകയോ ചെയ്യുമെന്ന് പറഞ്ഞല്ലോ. അതെങ്ങനെ എന്ന് നോക്കാം. ഉദാഹരണത്തിന്, എസ്ബിഐയിൽ നിന്ന് നിങ്ങളൊരു ഭവന വായ്പ എടുത്തിട്ടുണ്ടെന്ന് കരുതുക. 25 ലക്ഷം രൂപയുടെ വായ്പ 20 വർഷ തിരിച്ചടവ് കാലാവധിയിൽ 9 ശതമാനം പലിശയ്ക്കാണ് എടുത്തത് എന്നിരിക്കട്ടെ. അതായത് 22,493 രൂപയായിരിക്കും നിങ്ങളുടെ ഇഎംഐ. മൊത്തം പലിശ ബാധ്യത 28.98 ലക്ഷം രൂപയും. നിങ്ങൾ ബാങ്കിന് 20 വർഷംകൊണ്ട് ആകെ തിരിച്ചടയ്ക്കുന്ന തുക 53.98 ലക്ഷം രൂപയുമായിരിക്കും.
ഇനി, ഇക്കുറി റിസർവ് ബാങ്ക് സമിതി റിപ്പോ നിരക്ക് കാൽ ശതമാനം (0.25%) കുറയ്ക്കുന്നു എന്നു വിചാരിക്കൂ. ബാങ്ക് ആനുപാതികമായ കുറവ് നിങ്ങളുടെ വായ്പാ പലിശയിലും വരുത്തും. അതോടെ, നിങ്ങളുടെ പലിശ 8.75 ശതമാനമായേക്കാം. അതോടെ ഇഎംഐ 22,093 രൂപയായി കുറയും. മൊത്തം പലിശ ബാധ്യത 28.02 ലക്ഷത്തിലേക്കും താഴും.
ബാങ്കിലേക്ക് ആകെ തിരിച്ചയ്ക്കുന്ന തുക 53.02 ലക്ഷം രൂപയായും കുറയും. ചെറുതെങ്കിലും ഇഎംഐയിലുണ്ടാകുന്ന കുറവ്, നിങ്ങൾക്ക് ഓരോ മാസവും ആശ്വാസം തന്നെയായിരിക്കും. പക്ഷേ, ഒന്നോർക്കുക. നിങ്ങളുടെ വായ്പയുടെ പലിശ റിപ്പോയ്ക്ക് ആനുപാതികമായി മാറുന്ന ഫ്ലോട്ടിങ് നിരക്കാണെങ്കിൽ മാത്രമേ മാറ്റമുണ്ടാകൂ. അല്ലെങ്കിൽ, വായ്പയുടെ തിരിച്ചടവ് കാലം മുഴുവനോ ബാങ്ക് സ്വന്തം നിലയ്ക്ക് മാറ്റം വരുത്തുന്നത് വരെയോ ഒരേ പലിശനിരക്ക് തന്നെ തുടരും.
∙ പണപ്പെരുപ്പത്തിന്റെ കളി
മുഖ്യ പലിശനിരക്കുകൾ പരിഷ്കരിക്കാൻ പണനയ നിർണയ സമിതി പ്രധാനമായും വിലയിരുത്തുന്നത് ഉപഭോക്തൃവില സൂചിക അടിസ്ഥാനമായുള്ള റീട്ടെയ്ൽ പണപ്പെരുപ്പമാണ്. ഇത് രണ്ട് ശതമാനത്തിനും 6 ശതമാനത്തിനും ഇടയിൽ തുടരുന്നതാണ് ഇന്ത്യൻ സമ്പദ്‍വ്യവസ്ഥയ്ക്ക് അഭികാമ്യമെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. 4 ശതമാനമായി നിയന്ത്രിക്കുകയാണ് എംപിസിയുടെ ലക്ഷ്യവും ദൗത്യവും. 2022ൽ ഉടനീളം ഇത് 6 ശതമാനത്തിന് മുകളിലായിരുന്നു. അതാണ് ആ വർഷം തുടർച്ചയായി റിപ്പോനിരക്ക് കൂട്ടാനും കാരണം. 2023ന്റെ ആദ്യ മാസങ്ങളിൽ പണപ്പെരുപ്പം താഴേക്കിറങ്ങി. ആ വർഷം മേയിൽ പണപ്പെരുപ്പം 4.31 ശതമാനമായിരുന്നു.
എന്നാൽ, ജൂലൈയിൽ 7.44 ശതമാനത്തിലേക്ക് കത്തിക്കയറി. റിസർവ് ബാങ്കിനെ കൂടുതൽ ആശങ്കപ്പെടുത്തിയത് ഭക്ഷ്യവിലപ്പെരുപ്പം (Food Inflation) 11.51 ശതമാനത്തിലേക്ക് കുതിച്ചതായിരുന്നു. കാർഷികോൽപാദനം കുറഞ്ഞതും വിതരണശൃംഖലയിലെ തടസ്സങ്ങളുമാണ് ഭക്ഷ്യോൽപന്നങ്ങളുടെ വില കൂടാനിടയാക്കിയത്. എന്നാൽ, തുടർന്നുള്ള മാസങ്ങളിൽ റീട്ടെയ്ൽ പണപ്പെരുപ്പവും ഭക്ഷ്യവിലപ്പെരുപ്പവും വീണ്ടും കുറഞ്ഞത് ആശ്വാസമായി. 2023 ഓഗസ്റ്റിൽ 6.83 ശതമാനമായിരുന്ന പണപ്പെരുപ്പം സെപ്റ്റംബറിൽ 5.02 ശതമാനമായി. ആ ഓഗസ്റ്റിന് ശേഷം പണപ്പെരുപ്പം 6 ശതമാനത്തിന് മുകളിൽ പിന്നീടെത്തിയിട്ടില്ല. ഇക്കഴിഞ്ഞ മേയിൽ 4.80 ശതമാനമായിരുന്നു. ഭക്ഷ്യവിലപ്പെരുപ്പം പക്ഷേ 8.69 ശതമാനവും. ജൂണിൽ പണപ്പെരുപ്പം 5.08 ശതമാനത്തിലേക്കും ഭക്ഷ്യവിലപ്പെരുപ്പം 9.55 ശതമാനത്തിലേക്കും കൂടി. ഉത്തരേന്ത്യയിലെ മഴക്കെടുതി, വരൾച്ച, വെള്ളപ്പൊക്കം തുടങ്ങിയ വെല്ലുവിളികൾ കൃഷിയെ ബാധിച്ചതാണ് തിരിച്ചടിയായത്.
∙ യുഎസ് പലിശയുടെ ഭാവി
2020 മാർച്ചിൽ വെറും 0-0.25 ശതമാനമായിരുന്നു യുഎസിലെ കേന്ദ്രബാങ്കായ യുഎസ് ഫെഡറൽ റിസർവിന്റെ അടിസ്ഥാന നിരക്ക്. 2022ൽ പണപ്പെരുപ്പം നിയന്ത്രണാതീതമായി കൂടിയതോടെ യുഎസ് ഫെഡും പലിശഭാരം കുത്തനെ ഉയർത്തി. 2022ൽ പണപ്പെരുപ്പം 9.1 ശതമാനമെന്ന ഉയരം തൊട്ടിരുന്നു. 2022 മാർച്ചിൽ അടിസ്ഥാന പലിശ 0.25-0.50 ശതമാനമാക്കിയ യുഎസ് ഫെഡ്, തുടർന്ന് ഓരോ യോഗത്തിലും 2023 ജൂലൈ വരെ പലിശ കൂട്ടി. അത് ദശാബ്ദത്തിലെ തന്നെ ഉയരമായ 5.25-5.50 ശതമാനത്തിലെത്തിച്ചു.
പണപ്പെരുപ്പം രണ്ട് ശതമാനമായി നിയന്ത്രിക്കുകയാണ് യുഎസ് ഫെഡിന്റെ ലക്ഷ്യം. നിലവിലിത് 3 ശതമാനത്തോളമാണ്. പലിശ കുറയ്ക്കാൻ പണപ്പെരുപ്പം 2 ശതമാനത്തിലേക്ക് എത്തുംവരെ കാത്തിരിക്കില്ലെന്ന് യുഎസ് ഫെഡ് മേധാവി ജെറോം പവൽ വ്യക്തമാക്കിയിട്ടുമുണ്ട്. 2024ൽ മിനിമം രണ്ടു തവണയെങ്കിലും പലിശ കുറയ്ക്കുമെന്ന് യുഎസ് ഫെഡ് നേരത്തേ പറഞ്ഞിരുന്നു. ഇതിന് സെപ്റ്റംബറോടെ തുടക്കമാകുമെന്നാണ് സൂചനകൾ.
∙ എന്താകും ഇന്ത്യയുടെ എംപിസി തീരുമാനിക്കുക?
പണപ്പെരുപ്പം 6 ശതമാനം വരെ ഉയർന്നാലും ഇന്ത്യൻ സമ്പദ്‍വ്യവസ്ഥയ്ക്ക് ഭീഷണിയല്ലെന്ന് റിസർവ് ബാങ്ക് നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ ഏറെ മാസങ്ങളായി 5 ശതമാനത്തിന് താഴെയായിരുന്നു പണപ്പെരുപ്പം. ജൂണിൽ 5.08 ശതമാനത്തിലെത്തിയത് അപവാദമാണ്. എങ്കിലും, 6 ശതമാനമെന്ന ലക്ഷ്്മണരേഖയിൽ നിന്ന് ഏറെ അകലെയുമാണ്. ജൂൺപാദത്തിൽ ശരാശരി 4.5 ശതമാനം, ജൂലൈ-സെപ്റ്റംബർ പാദത്തിൽ 3.8 ശതമാനം, ഡിസംബർ പാദത്തിൽ 4.6 ശതമാനം, ഈ വർഷമാകെ ശരാശരി 4.5 ശതമാനം എന്നിങ്ങനെയാണ് പണപ്പെരുപ്പം പ്രതീക്ഷിക്കുന്നതെന്നും റിസർവ് ബാങ്ക് ജൂണിലെ പണനയ യോഗത്തിൽ വ്യക്തമാക്കിയിരുന്നു.
അതായത്, തൽകാലം പണപ്പെരുപ്പം ഒരു ഭീഷണിയല്ല. എന്നാൽ, മേയിലെ 8.69 ശതമാനത്തിൽ നിന്ന് ജൂണിൽ 9.55 ശതമാനത്തിലേക്ക് ഭക്ഷ്യവിലപ്പെരുപ്പം കൂടിയതൊരു തിരിച്ചടിയാണു താനും. അതുകൊണ്ട്, ഓഗസ്റ്റിൽ പ്രഖ്യാപിക്കുന്ന പണനയത്തിലും റിസർവ് ബാങ്ക് നിരക്കുകൾ നിലനിർത്താൻ തന്നെയാണ് സാധ്യത കൂടുതലെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
∙ ജയന്ത് വർമയ്ക്ക് പിന്തുണ ഏറുമോ?
അഹമ്മദാബാദ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിലെ പ്രഫസറും തൃശൂർ ചാലക്കുടി സ്വദേശിയുമായ ജയന്ത് ആർ.വർമ മാത്രമാണ്, കഴിഞ്ഞ ഏതാനും യോഗങ്ങളിലായി റിപ്പോനിരക്ക് കുറയ്ക്കണമെന്ന് ആവശ്യപ്പെടുന്ന എംപിസി അംഗം. ഇക്കഴിഞ്ഞ ജൂണിലെ യോഗത്തിൽ മാത്രം അദ്ദേഹത്തിന് ഒരാളുടെ കൂടി പിന്തുണ ലഭിച്ചു. റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ്, ഡെപ്യൂട്ടി ഗവർണർ ഡോ.മൈക്കൽ പാത്ര, എക്സിക്യുട്ടീവ് ഡയറക്ടർ ഡോ.രാജീവ് രഞ്ജൻ, കേന്ദ്ര നോമിനികളും സ്വതന്ത്ര അംഗങ്ങളുമായ പ്രഫ. ജയന്ത് വർമ, ഡോ.ആഷിമ ഗോയൽ, ഡോ.ശശാങ്ക ഭീഡെ എന്നിവരാണ് എംപിസി അംഗങ്ങൾ.
ഈ ആറുപേരും വോട്ടിങ്ങിലൂടെയാണ് പണനയം തീരുമാനിക്കുക. ജൂണിലെ യോഗത്തിൽ റിപ്പോനിരക്ക് നിലനിർത്താൻ പ്രഫ.ജയന്തും ഡോ.ആഷിമ ഗോയലും ഒഴികെയുള്ളവർ വോട്ട് ചെയ്തു. റിപ്പോനിരക്ക് തുടർച്ചയായി ഏറെക്കാലം 6 ശതമാനത്തിന് മുകളിൽ തുടരുന്നത് ഇന്ത്യൻ സമ്പദ്‍വ്യവസ്ഥയ്ക്ക് ഗുണകരമല്ലെന്ന വാദമാണ് പ്രഫ.ജയന്തിനുള്ളത്. ഉയർന്ന റിപ്പോനിരക്ക് അടക്കമുള്ള കടുപ്പമേറിയ പണനയം സാമ്പത്തിക വളർച്ചയെ ബലികഴിക്കുന്നതിന് തുല്യമാണെന്നും ഇതിൽ മാറ്റം വേണമെന്നുമാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്.
റിസർവ് ബാങ്കിന്റെ സർവേ പോലും 8 ശതമാനത്തിന് താഴെ ജിഡിപി വളർച്ചയാണ് ഇന്ത്യക്ക് 2024-25, 2025-26ൽ പ്രവചിക്കുന്നത്. ഇത് യഥാർഥത്തിൽ കൈവരിക്കാവുന്ന 8 ശതമാനത്തിനും താഴെയാണ്. ഉയർന്ന പലിശഭാരത്തിലൂടെ, മികച്ച വളർച്ചാനിരക്കിനെ ബലികഴിക്കുകയാണ് ചെയ്യുന്നതെന്നും പ്രഫ.വർമ വ്യക്തമാക്കിയതായി കഴിഞ്ഞ എംപിസി യോഗത്തിന്റെ മിനിറ്റ്സ് ചൂണ്ടിക്കാട്ടുന്നു. റിപ്പോനിരക്ക് കാൽ ശതമാനം കുറച്ചാലും പണപ്പെരുപ്പം കുറയ്ക്കുകയെന്ന ലക്ഷ്യത്തിന് മങ്ങലേൽക്കില്ലെന്നും അദ്ദേഹം യോഗത്തിൽ പറഞ്ഞിരുന്നു.
പ്രഫ. ജയന്തിന്റെ വാദങ്ങൾക്ക് ഇക്കുറി യോഗത്തിൽ കൂടുതൽ പേരുടെ പിന്തുണ കിട്ടുമോ? പലിശഭാരം കുറയുന്നത് യോഗത്തിലെ വോട്ടിങ്ങിനെ ആശ്രയിച്ചിരിക്കും. കഴിഞ്ഞ യോഗത്തിൽ രണ്ടിനെതിരെ 4 വോട്ടുകൾക്കാണ് പലിശനിരക്ക് നിലനിർത്താൻ തീരുമാനിച്ചത്. 4 പേരുടെ പിന്തുണ കിട്ടിയാലേ റിപ്പോ കുറയൂ. വോട്ട് 3-3 ആയാൽ, റിസർവ് ബാങ്ക് ഗവർണറുടെ വോട്ടിനാണ് പ്രാധാന്യം ലഭിക്കുക. അദ്ദേഹം ഏത് തീരുമാനത്തിനൊപ്പമാണോ, അതായിരിക്കും ആ യോഗത്തിലെ എംപിസിയുടെ തീരുമാനം.