അന്ന് അസാൻജെ പോയത് ‘മരണ’ ദ്വീപിൽ: കടലിൽ മൃതദേഹങ്ങൾ: കാഴ്ചകൾ കണ്ടവർ അദ്ഭുതപ്പെട്ടു; ആത്മാക്കൾക്കൊപ്പം ജീവിതമോ?
‘‘എന്റെ പേര് ജൂലിയൻ പോൾ അസാൻജ്., ഈ കേസ് എന്നിൽ അവസാനിക്കുന്നു...’’ പസിഫിക് സമുദ്രത്തിന് നടുവിൽ ആ കുഞ്ഞു ദ്വീപിലെ കോടതിയിലിരുന്ന് ജൂലിയൻ അസാൻജ് കുറ്റങ്ങൾ ഏറ്റുപറഞ്ഞ് ശിക്ഷ ഏറ്റുവാങ്ങുമ്പോൾ ലോകം ഒന്നടങ്കം അന്വേഷിച്ച പേര് ഇതായിരുന്നു, ‘സായ്പെൻ’. ജൂൺ അവസാനവാരം രാജ്യാന്തര മാധ്യമങ്ങളിലെ പ്രധാന വാർത്തയായിരുന്നു ജൂലിയൻ അസാൻജിന്റെ മോചനം. മാസങ്ങൾക്കിപ്പുറം, രണ്ട് മക്കൾക്കും ഭാര്യയ്ക്കുമൊപ്പം ഓസ്ട്രേലിയയിലെ ആരുമറിയാത്ത ഒരിടത്ത് ജീവിതം ആഘോഷിക്കുകയാണ് അസാൻജ്. അദ്ദേഹത്തിന്റേതായി പുറത്തുവന്നത് ‘വെക്കേഷൻ’ ആഘോഷത്തിന്റെ ചില ചിത്രങ്ങൾ മാത്രം. ഇടയ്ക്ക് ഭാര്യ സ്റ്റെല്ലയുടെ ബ്ലോഗ് പോസ്റ്റുകളും എത്തുന്നു. എല്ലാം വിരൽ ചൂണ്ടുന്നത്, തൽക്കാലത്തേക്കെങ്കിലും പൊതു ഇടങ്ങളിൽനിന്ന് അസാൻജ് മാറി നില്‍ക്കുന്നുവെന്നാണ്. അസാൻജിന്റെ അസാന്നിധ്യത്തിനിടയിലും സായ്‌പെൻ എന്ന പേരിനെപ്പറ്റിയുള്ള തിരച്ചിൽ കുറയുന്നില്ല. ഏറ്റവും അവസാനം അദ്ദേഹവുമായി ചേർക്കപ്പെട്ട് കേട്ട പേരാണ്. യുകെയിൽ നിന്ന് മോചിതനായ അസാൻജെ നേരെ പോയത് പസിഫിക് സമുദ്രത്തിലെ കുഞ്ഞു ദ്വീപായ സായ്പെനിലേക്കായിരുന്നു. അസാൻജിന്റെ വാദം കേൾക്കുമ്പോൾ കടലിൽ നിന്ന് കോടതിക്കകത്തേക്ക് കാറ്റു വീശുന്നുണ്ടായിരുന്നു. ചുറ്റും പനകൾ, പച്ചപ്പ് നിറഞ്ഞ കുന്നുകൾ, മുകളിലേക്ക് നോക്കിയാൽ തിളങ്ങുന്ന നീലാകാശം... അസാൻജിന്റെ പിറകെ വന്ന വിവിധ രാജ്യങ്ങളിൽ നിന്നുള്ള മാധ്യമപ്രവർത്തകരെല്ലാം ആ പ്രകൃതി സൗന്ദര്യത്തിൽ മതിമറന്നു റിപ്പോർട്ടുകള്‍ എഴുതി. അറിയാത്തവരെല്ലാം സായ്പെനിനെ കുറിച്ച് കൂടുതൽ അന്വേഷിച്ചു. അസാൻജിന്റെ സ്വന്തം നാടായ ഓസ്ട്രേലിയയിൽ നിന്ന് ഏകദേശം 3000 കിലോമീറ്റർ അകലെ കിടക്കുന്ന ദ്വീപായ സായ്പെനിലെ കോടതിയിലേക്കു തന്നെ എന്തുകൊണ്ടാണ് അസാൻജിനെ കൊണ്ടുപോയത്? എന്താണ് ഒരു കാലത്ത് രക്തരൂഷിത പോരോട്ടങ്ങള്‍ ഏറെക്കണ്ടിട്ടുള്ള സായ്പെൻ ദ്വീപിന്റെ പ്രത്യേകതകളും ചരിത്രവും?

‘‘എന്റെ പേര് ജൂലിയൻ പോൾ അസാൻജ്., ഈ കേസ് എന്നിൽ അവസാനിക്കുന്നു...’’ പസിഫിക് സമുദ്രത്തിന് നടുവിൽ ആ കുഞ്ഞു ദ്വീപിലെ കോടതിയിലിരുന്ന് ജൂലിയൻ അസാൻജ് കുറ്റങ്ങൾ ഏറ്റുപറഞ്ഞ് ശിക്ഷ ഏറ്റുവാങ്ങുമ്പോൾ ലോകം ഒന്നടങ്കം അന്വേഷിച്ച പേര് ഇതായിരുന്നു, ‘സായ്പെൻ’. ജൂൺ അവസാനവാരം രാജ്യാന്തര മാധ്യമങ്ങളിലെ പ്രധാന വാർത്തയായിരുന്നു ജൂലിയൻ അസാൻജിന്റെ മോചനം. മാസങ്ങൾക്കിപ്പുറം, രണ്ട് മക്കൾക്കും ഭാര്യയ്ക്കുമൊപ്പം ഓസ്ട്രേലിയയിലെ ആരുമറിയാത്ത ഒരിടത്ത് ജീവിതം ആഘോഷിക്കുകയാണ് അസാൻജ്. അദ്ദേഹത്തിന്റേതായി പുറത്തുവന്നത് ‘വെക്കേഷൻ’ ആഘോഷത്തിന്റെ ചില ചിത്രങ്ങൾ മാത്രം. ഇടയ്ക്ക് ഭാര്യ സ്റ്റെല്ലയുടെ ബ്ലോഗ് പോസ്റ്റുകളും എത്തുന്നു. എല്ലാം വിരൽ ചൂണ്ടുന്നത്, തൽക്കാലത്തേക്കെങ്കിലും പൊതു ഇടങ്ങളിൽനിന്ന് അസാൻജ് മാറി നില്‍ക്കുന്നുവെന്നാണ്. അസാൻജിന്റെ അസാന്നിധ്യത്തിനിടയിലും സായ്‌പെൻ എന്ന പേരിനെപ്പറ്റിയുള്ള തിരച്ചിൽ കുറയുന്നില്ല. ഏറ്റവും അവസാനം അദ്ദേഹവുമായി ചേർക്കപ്പെട്ട് കേട്ട പേരാണ്. യുകെയിൽ നിന്ന് മോചിതനായ അസാൻജെ നേരെ പോയത് പസിഫിക് സമുദ്രത്തിലെ കുഞ്ഞു ദ്വീപായ സായ്പെനിലേക്കായിരുന്നു.
അസാൻജിന്റെ വാദം കേൾക്കുമ്പോൾ കടലിൽ നിന്ന് കോടതിക്കകത്തേക്ക് കാറ്റു വീശുന്നുണ്ടായിരുന്നു. ചുറ്റും പനകൾ, പച്ചപ്പ് നിറഞ്ഞ കുന്നുകൾ, മുകളിലേക്ക് നോക്കിയാൽ തിളങ്ങുന്ന നീലാകാശം... അസാൻജിന്റെ പിറകെ വന്ന വിവിധ രാജ്യങ്ങളിൽ നിന്നുള്ള മാധ്യമപ്രവർത്തകരെല്ലാം ആ പ്രകൃതി സൗന്ദര്യത്തിൽ മതിമറന്നു റിപ്പോർട്ടുകള്‍ എഴുതി. അറിയാത്തവരെല്ലാം സായ്പെനിനെ കുറിച്ച് കൂടുതൽ അന്വേഷിച്ചു. അസാൻജിന്റെ സ്വന്തം നാടായ ഓസ്ട്രേലിയയിൽ നിന്ന് ഏകദേശം 3000 കിലോമീറ്റർ അകലെ കിടക്കുന്ന ദ്വീപായ സായ്പെനിലെ കോടതിയിലേക്കു തന്നെ എന്തുകൊണ്ടാണ് അസാൻജിനെ കൊണ്ടുപോയത്? എന്താണ് ഒരു കാലത്ത് രക്തരൂഷിത പോരോട്ടങ്ങള്‍ ഏറെക്കണ്ടിട്ടുള്ള സായ്പെൻ ദ്വീപിന്റെ പ്രത്യേകതകളും ചരിത്രവും?
∙ പസിഫിക് സമുദ്രത്തിന് നടുവിലൊരു വാദം
പസിഫിക് സമുദ്രത്തിലെ ഏറ്റവും വലിയ ദ്വീപുകളിലൊന്നായ സായ്പെനിന് സമ്പന്നവും നിഗൂഢവുമായ വലിയൊരു ചരിത്രമുണ്ട്. ഇവിടത്തെ കോടതിയിലാണ് യുഎസുമായുള്ള ധാരണ പ്രകാരം ജൂലിയൻ അസാൻജിന്റെ കേസിൽ വാദം കേട്ടതും ശിക്ഷ വിധിച്ചതും. ഈ പ്രദേശത്തെ വിവിധ ദ്വീപുകളിൽ വസിക്കുന്നവരുമായി ബന്ധപ്പെട്ട സിവിൽ, ക്രിമിനൽ, കുടുംബ നിയമ വിഷയങ്ങൾ ഉൾപ്പെടെ നിരവധി കേസുകൾ ഈ കോടതിയിലാണ് വാദം കേൾക്കുന്നത്. യുഎസിന് കീഴിലുള്ളതാണ് ഈ ദ്വീപുകൾ. ഇതിനാലാണ് അസാൻജെയുടെ സൗകര്യപ്രകാരം വാദം ഇവിടേക്ക് മാറ്റിയത്.
യുഎസിൽ ഏതാണ്ട് നൂറോളം ജില്ലാ കോടതികളുണ്ട്. എന്നാൽ സായ്പെയ്നിലുള്ളത് യുഎസിന് അധീനതയിലുള്ള ഏറ്റവും ചെറിയതും പുതിയതും വാഷിങ്ടനിൽ നിന്ന് ഏറ്റവും അകലെയുള്ളതുമായ കോടതിയാണ്. യുഎസിലെ ഏതെങ്കിലും കോടതിയിൽ വാദം കേൾക്കാൻ പോയാൽ എന്തെങ്കിലും സംഭവിക്കുമോ എന്ന ആശങ്കയും അസാൻജിനുണ്ടായിരുന്നു. ഇതോടൊപ്പം തന്നെ യുഎസിന് അധീനതയിലുള്ള, അസാൻജിന്റെ ജന്മനാടായ ഓസ്‌ട്രേലിയയ്ക്ക് അടുത്തുള്ള പ്രദേശവും സായ്പെൻ ആണ്. ഓസ്‌ട്രേലിയയിൽ നിന്ന് ഏകദേശം 3000 കിലോമീറ്റർ വടക്കായി സ്ഥിതി ചെയ്യുന്ന ഈ പ്രദേശം 14 ദ്വീപുകളുടെ ഒരു കൂട്ടമാണ്.
∙ ആദ്യകാല താമസക്കാരും ചരിത്രവും
1521 മാർച്ച് 6ന് പോർച്ചുഗീസ് സഞ്ചാരി ഫെർഡിനാൻഡ് മഗല്ലൻ വഴിയാണ് യൂറോപ്യൻമാർ സായ്പെൻ ദ്വീപിലേക്ക് എത്തുന്നത്. തുടർന്ന് 17-ാം നൂറ്റാണ്ടിൽ സ്പാനിഷ് കോളനിവൽക്കരണം നടന്നു. സായ്പെനിന്റെ ചരിത്രം ആരംഭിക്കുന്നത് ഇവിടത്തെ ആദ്യ നിവാസികളായ ചമോറോ ജനതയിൽ നിന്നാണെന്ന് പറയാം. ബിസി 1500ലാണ് ഇവിടെ ആദ്യമായി താമസക്കാർ എത്തിയതെന്ന് കരുതപ്പെടുന്നു. ചമോറോകൾ അതിവിദഗ്ധരായ നാവികരും മത്സ്യത്തൊഴിലാളികളുമായിരുന്നു.
1898ലെ സ്പാനിഷ്-യുഎസ് യുദ്ധത്തെത്തുടർന്ന്, സായ്പെൻ ജർമൻ നിയന്ത്രണത്തിലായി. തുടർന്ന് ഒന്നാം ലോകമഹായുദ്ധത്തിനുശേഷം ജാപ്പനീസ് ഭരണകൂടവും പിടിച്ചടക്കി. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം യുഎസിന് കീഴിലായി. ഈ യുദ്ധങ്ങൾക്കും അധിനിവേശങ്ങൾക്കുമിടയിലും ഭാഷയെയും പാരമ്പര്യങ്ങളെയും പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങളിലൂടെ ചമോറോ സംസ്കാരവും സ്വത്വവും നിലനിന്നു.
പ്രകൃതിദത്ത വസ്തുക്കളിലും പ്രതിഭാസങ്ങളിലും ആത്മാക്കൾ വസിക്കുന്നുണ്ടെന്ന് വിശ്വസിച്ച് ചമോറോകൾ ആനിമിസം വരെ പരിശീലിച്ചിരുന്നു. അചേതനവസ്തുക്കളിലും പ്രകൃതി പ്രതിഭാസങ്ങളിലും ജീവനുണ്ടെന്ന സിദ്ധാന്തമാണ് ആനിമിസം. പാറകളിലും ചെടികളിലും എഴുതുന്ന വാക്കുകളിലും വരെ ആത്മാക്കൾ കുടിയിരിക്കുന്നുവെന്നാണ് ഇവിടുത്തുകാരുടെ വിശ്വാസം. ആത്മാക്കൾക്കൊപ്പം ജീവിക്കുന്നവരാണ് സായ്പെനിലുള്ളതെന്നു ചുരുക്കം. അവരെ സംബന്ധിച്ചിടത്തോളം ആത്മീയതയുടെ മറ്റൊരു തലമാണ് ഈ ജീവിതരീതിയും.
∙ യുഎസിന്റെ തന്ത്രപ്രധാന പ്രദേശം, അന്നും ഇന്നും
യുഎസിന്റെ പ്രധാന സൈനിക താവളങ്ങളിലൊന്നായ ഗുവാമിന് സമീപത്തായാണ് സായ്പെൻ ദ്വീപും സ്ഥിതി ചെയ്യുന്നത്. രണ്ടാം ലോകമഹായുദ്ധത്തിൽ സായ്പെൻ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. 1944ലെ യുദ്ധത്തിൽ യുഎസ് സൈന്യത്തിന്റെ തന്ത്രപ്രധാനമായ സ്ഥലമായിരുന്ന സായ്പെൻ ഇന്നൊരു ആൾ താമസമുള്ളൊരു പ്രദേശമാണ്. മനോഹരമായ ബീച്ചുകൾ, ഉഷ്ണമേഖലാ കാലാവസ്ഥ, വൈവിധ്യമാർന്ന സാംസ്കാരങ്ങൾ എന്നിവയ്ക്ക് പേരുകേട്ടതാണ് ഈ ദ്വീപ്. സ്വന്തം പ്രാദേശിക സർക്കാരാണ് സായ്പെൻ ഭരിക്കുന്നത്,
എന്നാൽ യുഎസ് ഫെഡറൽ അധികാരപരിധിയിൽ വരുന്നതുമാണ്. ടൂറിസമാണ് പ്രധാന വരുമാനം. പ്രകൃതി സൗന്ദര്യവും ചരിത്രപരമായ സ്ഥലങ്ങളും കൊണ്ട് സന്ദർശകരെ ആകർഷിക്കുന്നു. ഇന്ന് സായ്പെനിൽ സജീവമായ യുഎസ് സൈനിക താവളങ്ങൾ ഇല്ലെങ്കിലും ദ്വീപ് യുഎസ് സൈന്യത്തിന് കാര്യമായ താൽപര്യമുള്ള ഇടമാണ്. കൂടാതെ ഉത്തര കൊറിയ ഉൾപ്പെടെയുള്ള ശത്രുക്കൾക്കെതിരെ നീക്കം നടത്താൻ, പസിഫിക്കിലെ പ്രതിരോധ തന്ത്രങ്ങളുടെ ഭാഗമായി, വടക്കൻ മരിയാന ദ്വീപുകളിൽ സൈനിക സാന്നിധ്യം വർധിപ്പിക്കുന്നതിനെക്കുറിച്ചും യുഎസിൽ ചർച്ചകൾ നടക്കുന്നു. മരിയാന ദ്വീപുകളുടെ തലസ്ഥാനമാണ് സായ്പെൻ.
∙ അന്ന് ദ്വീപിൽ നടന്നത് വൻ യുദ്ധം
വടക്കൻ മരിയാന ദ്വീപുകൾ കേന്ദ്രീകരിച്ചുള്ള രണ്ടാം ലോകമഹായുദ്ധ സമയത്ത് സായ്പെനിൽ വൻ പോരാട്ടമാണ് നടന്നത്. അന്ന് ആയിരക്കണക്കിന് യുഎസ് സൈനികരും പതിനായിരക്കണക്കിന് ജാപ്പനീസ് സൈനികരുമാണ് നേരിട്ടുള്ള പോരിൽ മരിച്ചത്. ഏകദേശം അര ലക്ഷത്തോളം പേര്‍ മരിച്ചുവെന്നാണ് കണക്ക്. വൻ യുദ്ധം നടന്നതിന്റെ എല്ലാ സൂചനകൾ ഇപ്പോഴും ഈ ദ്വീപിൽ കാണാം. ടാങ്കുകളുടെയും പീരങ്കികളുടെയും ശേഷിപ്പുകൾ യുദ്ധ സ്മാരകം പോലെ സൂക്ഷിച്ചിരിക്കുന്നു. അന്ന് കൊല്ലപ്പെട്ട യുഎസ് പൗരൻമാരുടെ പേരുകളും ഇവിടെ കല്ലിൽകൊത്തിവച്ചിട്ടുണ്ട്. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമാണ് ഈ ദ്വീപ് യുഎസ് ഏറ്റെടുത്തത്. ഏകദേശം 45,000 പൗരന്മാരാണ് ഇവിടെ വസിക്കുന്നത്. പക്ഷേ, യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വോട്ടുചെയ്യാൻ അനുമതിയില്ലെന്ന് മാത്രം.
∙ അന്നത്തെ വാദത്തിനിടെ അസാൻജെയോട് ജഡ്ജി പറഞ്ഞത്
2024 ജൂൺ 26ന് ബുധനാഴ്ചത്തെ വിധിപ്രസ്താവനയ്ക്കിടെ, ജഡ്ജി റമോണ മംഗ്ലോണ സായ്പെൻ ദ്വീപിലെ രക്തരൂഷിതമായ ഭൂതകാലത്തെ പരാമർശിക്കുകയുണ്ടായി. അന്നത്തെ യുദ്ധത്തിൽ ഒരുകൂട്ടം ജാപ്പനീസ് പൗരന്മാൻ കീഴടങ്ങുന്നതിനു പകരം പാറക്കെട്ടുകളിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തുവെന്നും അവർ കീഴടങ്ങിയിരുന്നെങ്കിൽ സമാധാനപൂർവമായ ജീവിതം ലഭിക്കുമായിരുന്നു എന്നുമാണ് ജഡ്ജി പറഞ്ഞത്. ആ യുദ്ധ സ്മരണകൾക്ക് 80 വർഷം പിന്നിടുകയാണെന്നും അന്ന് അവർ സമാധാനം ആഗ്രഹിച്ചതു പോലെ, അസാൻജെയെ സ്വതന്ത്രനാക്കിയ കരാർ പ്രകാരം അദ്ദേഹത്തിനും കുടുംബത്തിനും സമാധാനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ജഡ്ജി പറഞ്ഞു.
∙ ദ്വീപിൽ നടന്നത് കൂട്ട ആത്മഹത്യ
രണ്ടാം ലോകമഹായുദ്ധസമയത്ത്, 1944 ജൂൺ 15 മുതൽ ജൂലൈ 9 വരെ നടന്ന സായ്പെൻ യുദ്ധം പസിഫിക് ദ്വീപുകളിലെ ഏറ്റവും വലിയ ദുരന്തമായാണ് അറിയപ്പെടുന്നത്. സായ്പെനിൽ യുഎസ് സൈന്യം മുന്നേറിയപ്പോൾ ജാപ്പനീസ് പ്രതിരോധനിരയ്ക്ക് പരാജയം നേരിടേണ്ടി വന്നു. അതിക്രൂരമായിരുന്നു യുദ്ധം, തീവ്ര പോരാട്ടവും നടന്നു. ഇരുവശത്തും കനത്ത നാശനഷ്ടങ്ങൾ. യുഎസ് വിജയം ഉറപ്പായതിനാൽ ദ്വീപിലെ ജനതയെ തെറ്റിദ്ധരിപ്പിക്കാൻ ജാപ്പനീസ് സൈന്യം കുപ്രചാരണം നടത്തി. യുഎസ് പിശാചുക്കൾ ജാപ്പനീസ് സ്ത്രീകളെയും കുട്ടികളെയും ബലാത്സംഗം ചെയ്യുകയും പീഡിപ്പിക്കുകയും ചെയ്യുമെന്ന് പ്രചരിപ്പിച്ചു. പിടിക്കപ്പെട്ട സിവിലിയന്മാരെ യുഎസ് സൈന്യം അതിക്രമിച്ച് കൊല്ലുമെന്ന് ജാപ്പനീസ് സൈന്യവും വിശ്വസിച്ചു. ആത്മാഭിമാനം നിലനിർത്താനായി പലരും സ്വയം ജീവനൊടുക്കി. പലരും കുന്നിൻമുകളില്‍ നിന്ന് കടലിലേക്ക് ചാടി ആത്മഹത്യ ചെയ്തു. മണിക്കൂറുകൾക്കം കടൽ മുഴുവൻ മൃതശരീരങ്ങളാൽ നിറഞ്ഞു.
∙ അവരെ ഓർക്കാനൊരു സ്മാരകം
ദാരുണവും വേദനാജനകവുമായ ആ ദുരന്തത്തിൽ നിരവധി ദ്വീപ് നിവാസികളാണ് ആത്മഹത്യ ചെയ്തത്. ദ്വീപിന്റെ വടക്കേ അറ്റത്ത്, പ്രത്യേകിച്ച് ബൻസായി ക്ലിഫിലും സൂയിസൈഡ് ക്ലിഫിലും സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറുകണക്കിന് സാധാരണക്കാർ കടലിലേക്കും താഴെയുള്ള പാറകളിലേക്കും ചാടി മരിച്ചു. ചിലർ ജാപ്പനീസ് പട്ടാളക്കാരാൽ നിർബന്ധിതരായി ജീവനൊടുക്കി. അന്ന് എത്ര പേർ ആത്മഹത്യ ചെയ്തുവെന്നതിന് കണക്കുകൾ ലഭ്യമല്ല. പസിഫിക് യുദ്ധത്തിലെ ഏറ്റവും സങ്കടം നിറഞ്ഞ സംഭവങ്ങളിലൊന്നാണ് ഈ കൂട്ട ആത്മഹത്യ. 1976 ആയപ്പോഴേക്കും ഇവരെ ഓർക്കാൻ ഒരു പാർക്കും സമാധാന സ്മാരകവും സ്ഥാപിക്കപ്പെട്ടു, ഈ സ്ഥലം വിനോദ സഞ്ചാരികൾ സന്ദർശിക്കുന്ന പ്രധാന കേന്ദ്രമായി മാറി, പ്രത്യേകിച്ച് ജപ്പാനിൽ നിന്നുള്ള സന്ദർശകർ.
∙ ‘കില്ലർ ബോംബർ’ പറന്നുയർന്നതിന് സാക്ഷി
1945 ഓഗസ്റ്റ് 6നാണ് ഹിരോഷിമയിൽ യുഎസ് ആദ്യത്തെ അണുബോംബ് വർഷിച്ചത്. ടിനിയൻ ദ്വീപിൽ നിന്ന് ബി-29 ബോംബർ അണുബോംബുമായി പറന്നുയരുമ്പോൾ എല്ലാറ്റിനും സാക്ഷിയായി സമീപത്ത് തന്നെ സായ്പെൻ ദ്വീപുമുണ്ടായിരുന്നു. അണുബോംബ് ദൗത്യങ്ങളുടെ പ്രധാന കേന്ദ്രമായി പ്രവർത്തിച്ചത് വടക്കൻ മരിയാന ദ്വീപസമൂഹങ്ങളുടെ ഭാഗമായ ടിനിയൻ ദ്വീപായിരുന്നു. ജപ്പാന്റെ ഭൂപ്രദേശത്ത് ബി-29 ബോംബർ ആക്രമണങ്ങൾ നടത്തുന്നതിന് ആവശ്യമായ പ്രധാന ഇടത്താവളമായി യുഎസ് ഉപയോഗിച്ചതും ഈ ദ്വീപുകളായിരുന്നു. ജപ്പാനിൽ നിന്ന് സായ്പെൻ പിടിച്ചെടുത്ത ശേഷം ദ്വീപിൽ യുഎസ് സൈനിക താവളങ്ങൾ സ്ഥാപിച്ചു. ജപ്പാനിൽ ബോംബിങ് നടത്താൻ ഈ വ്യോമതാവളങ്ങൾ നിർണായകമായി.
∙ ജപ്പാന്റെ കീഴടങ്ങലിന് സാക്ഷിയായി ഈ ദ്വീപുകൾ
അണുബോംബിടൽ ഉൾപ്പെടെയുള്ള ആക്രമണങ്ങൾക്ക് സായ്പെനിന്റെയും സമീപ ദ്വീപുകളുടെയും തന്ത്രപരമായ ഉപയോഗം രണ്ടാം ലോക മഹായുദ്ധത്തിന്റെ അവസാനത്തിലേക്ക് കൊണ്ടെത്തിക്കുന്നതിൽ നിർണായകമായി. ഹിരോഷിമയിലെയും നാഗസാക്കിയിലെയും ബോംബാക്രമണങ്ങൾ ജപ്പാന്റെ കീഴടങ്ങൽ തീരുമാനത്തിലേക്ക് നയിച്ചു. എല്ലാറ്റിനും സാക്ഷിയായി പസിഫിക്കിലെ ദ്വീപുകളും.
യുഎസ് പൗരത്വമുണ്ട്, വോട്ടില്ല
1975ലാണ് ദ്വീപ് നിവാസികൾ യുഎസിന്റെ പ്രദേശമായി ചേരാൻ വോട്ട് ചെയ്തത്. 1986ൽ ഈ പദവി ഔപചാരികമായി. ഈ മാറ്റം അവർക്ക് യുഎസ് ഹൗസ് ഓഫ് റപ്രസന്റേറ്റീവ്‌സിൽ സ്ഥിരം പ്രതിനിധിയായി അംഗീകാരം നൽകുകയും ദ്വീപുകളിലെ താമസക്കാർക്ക് യുഎസ് പൗരത്വം നൽകുകയും ചെയ്തു. യുഎസ് ഗവൺമെന്റ് അക്കൗണ്ടബിലിറ്റി ഓഫിസിൽ നിന്നുള്ള 2020ലെ കണക്കനുസരിച്ച് ദ്വീപിലെ ജനസംഖ്യയുടെ 60 ശതമാനം യുഎസ് പൗരന്മാരായിരുന്നു, ബാക്കി 40 ശതമാനം വിദേശ തൊഴിലാളികളും. 35 ശതമാനം ഫിലിപ്പിനോകൾ ഉൾപ്പെടെ ഏഷ്യൻ വംശജരാണ് ഇവിടെ താമസിക്കുന്നത്.
∙ യുഎസ് ദ്വീപിൽ ചൈനയ്ക്ക് ഫ്രീ വീസ
പസിഫിക് ദ്വീപുകളിലെ ഏറ്റവും ജനസാന്ദ്രതയുള്ള നഗരമായ സായ്പെൻ കൊറിയയിൽ നിന്നും ചൈനയിൽ നിന്നുമുള്ള വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലമാണ്. ഇവിടെ ഗോൾഫ് കോഴ്‌സുകളും മികച്ച ബീച്ചുകളും ഉണ്ട്. 2019ൽ ചൈനീസ് പൗരന്മാർക്ക് വീസാരഹിത പ്രവേശനം ഏർപ്പെടുത്തിയതിനെ തുടർന്ന് ചൈനയും സായ്പെനും തമ്മിലുള്ള വിനോദസഞ്ചാരവും സാമ്പത്തിക ബന്ധങ്ങളും സജീവമായിരുന്നു. ചൈനീസ് ടൂറിസ്റ്റുകളുടെ കുത്തൊഴുക്ക് പ്രാദേശിക ബിസിനസുകളെ ഉത്തേജിപ്പിച്ചിട്ടുണ്ട്, പ്രത്യേകിച്ച് ഹോസ്പിറ്റാലിറ്റി, റീട്ടെയ്ൽ, സേവന മേഖലകളിൽ. ഈ ബന്ധം തൊഴിലവസരങ്ങളിലും സാമ്പത്തിക വളർച്ചയിലും ഏറെ സഹായകമായിട്ടുണ്ട്. റിയൽ എസ്റ്റേറ്റ്, ടൂറിസം ഇൻഫ്രാസ്ട്രക്ചർ, റീട്ടെയ്ൽ തുടങ്ങിയ മേഖലകളിൽ കാര്യമായ മുന്നേറ്റങ്ങളോടെ ചൈനീസ് കമ്പനികളിൽ നിന്നുള്ള നിക്ഷേപങ്ങളും വർധിച്ചു.
∙ ചൈനക്കാരെ വിലക്കാനും യുഎസ് നീക്കം
ഹോട്ടലുകൾ, റിസോർട്ടുകൾ, ഷോപ്പിങ് സെന്ററുകൾ എന്നിവ വികസിപ്പിക്കുന്നതിൽ ചൈനീസ് നിക്ഷേപകർ വലിയ പങ്കുവഹിച്ചതോടെ ഒരു വിനോദസഞ്ചാര കേന്ദ്രമെന്ന നിലയിൽ സായ്പെൻ കുതിക്കുകയാണ്. ചൈനീസ് പൗരന്മാർക്ക് വീസയില്ലാതെ പ്രവേശിക്കാൻ കഴിയുന്ന യുഎസിലെ ഒരേയൊരു സ്ഥലം വടക്കൻ മരിയാന ദ്വീപുകളാണെന്നതാണ് ചൈനീസ് സഞ്ചാരികളുടെ കടന്നുകയറ്റത്തിന്റെ പ്രധാന കാരണവും. ദേശീയ സുരക്ഷാ കാരണങ്ങളാൽ ദ്വീപുകളിലേക്കുള്ള ചൈനീസ് സന്ദർശകർക്ക് വീസ നിർബന്ധമാക്കാൻ 2023ൽ അധികാരികളോട് യുഎസ് ആവശ്യപ്പെട്ടിരുന്നു. അതുപക്ഷേ ഇപ്പോഴും ഒരു തർക്കവിഷയമായി തുടരുകയാണ്.