വിഴിഞ്ഞം കണ്ടെയ്നർ ടെർമിനലിൽ കപ്പലുകളെത്തുന്നത് കേരളം ആഘോഷിക്കുകയാണ്. തൊട്ടടുത്ത് വിഴിഞ്ഞം മീൻപിടിത്ത തുറമുഖത്തിലും അടുത്തിടെ ആഘോഷമായിരുന്നു. അതുപക്ഷേ കപ്പൽ കണ്ടിട്ടല്ല, മറിച്ച് കൈനിറയെ കണവയെ കിട്ടിയപ്പോഴായിരുന്നു. വെറും കണവയല്ല, കല്ലൻ കണവ. വിദേശരാജ്യങ്ങളിലെ തീൻമേശകളിലെ പ്രിയപ്പെട്ട വിഭവം. മത്സ്യത്തൊഴിലാളികളുടെ കീശ നിറയ്ക്കുന്ന കടലിലെ കണവപ്പൊന്ന്. വിഴിഞ്ഞത്ത് മത്സ്യബന്ധന സീസണാണ് ഇപ്പോൾ. അതിനിടയ്ക്കാണ് കല്ലൻ കണവയുടെ ‘ചാകര’ കിട്ടിയത്. ഇത്രയേറെ പ്രധാനപ്പെട്ട മത്സ്യമാണോ കല്ലൻ കണവ? മത്സ്യത്തൊഴിലാളികൾക്ക് കാശു കിട്ടാനുള്ള വഴിയാണെങ്കിൽ ശാസ്ത്രലോകത്തിന് ഇവ കൗതുകങ്ങളുടെ കലവറയാണ്. കാഴ്ചയിൽ വെറും കണവയാണെങ്കിലും ഇവർ ആളു ചില്ലറക്കാരല്ല.. രൂപം, ഭാവം, നിറം... ഇവയെല്ലാം മാറാൻ നിമിഷങ്ങൾ മതി. എല്ലാ സീസണിലും ഈ ഇനം ലഭിക്കുമെങ്കിലും ഓഗസ്റ്റ് ആദ്യവാരത്തില്‍ത്തന്നെ ഇവയുടെ വലിയ ശേഖരം വള്ളങ്ങളിൽ നിറഞ്ഞതോടെ തുറമുഖത്തും ഉത്സവപ്രതീതി. കടലമ്മയുടെ കനിവു തേടിപ്പോയ മിക്ക വള്ളങ്ങളിലും കല്ലൻ കണവയുടെ നല്ല കോരു കിട്ടിയെന്നു മത്സ്യത്തൊഴിലാളികളുടെ സാക്ഷ്യം. ചെറിയൊരു ഇടവേളയ്ക്കു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിഴിഞ്ഞം കണ്ടെയ്നർ ടെർമിനലിൽ കപ്പലുകളെത്തുന്നത് കേരളം ആഘോഷിക്കുകയാണ്. തൊട്ടടുത്ത് വിഴിഞ്ഞം മീൻപിടിത്ത തുറമുഖത്തിലും അടുത്തിടെ ആഘോഷമായിരുന്നു. അതുപക്ഷേ കപ്പൽ കണ്ടിട്ടല്ല, മറിച്ച് കൈനിറയെ കണവയെ കിട്ടിയപ്പോഴായിരുന്നു. വെറും കണവയല്ല, കല്ലൻ കണവ. വിദേശരാജ്യങ്ങളിലെ തീൻമേശകളിലെ പ്രിയപ്പെട്ട വിഭവം. മത്സ്യത്തൊഴിലാളികളുടെ കീശ നിറയ്ക്കുന്ന കടലിലെ കണവപ്പൊന്ന്. വിഴിഞ്ഞത്ത് മത്സ്യബന്ധന സീസണാണ് ഇപ്പോൾ. അതിനിടയ്ക്കാണ് കല്ലൻ കണവയുടെ ‘ചാകര’ കിട്ടിയത്. ഇത്രയേറെ പ്രധാനപ്പെട്ട മത്സ്യമാണോ കല്ലൻ കണവ? 

മത്സ്യത്തൊഴിലാളികൾക്ക് കാശു കിട്ടാനുള്ള വഴിയാണെങ്കിൽ ശാസ്ത്രലോകത്തിന് ഇവ കൗതുകങ്ങളുടെ കലവറയാണ്. കാഴ്ചയിൽ വെറും കണവയാണെങ്കിലും ഇവർ ആളു ചില്ലറക്കാരല്ല.. രൂപം, ഭാവം, നിറം... ഇവയെല്ലാം മാറാൻ നിമിഷങ്ങൾ മതി. എല്ലാ സീസണിലും ഈ ഇനം ലഭിക്കുമെങ്കിലും ഓഗസ്റ്റ് ആദ്യവാരത്തില്‍ത്തന്നെ ഇവയുടെ വലിയ ശേഖരം വള്ളങ്ങളിൽ നിറഞ്ഞതോടെ തുറമുഖത്തും ഉത്സവപ്രതീതി.

കണവ ശ്രേണിയിലെ മുന്തിയ ഇനമായ കല്ലൻ കണവ കയറ്റുമതി കമ്പോളത്തിൽ ഏറെ ഡിമാൻഡുള്ളതാണ്. നാട്ടിൽ അധികം താരമല്ലാത്ത കല്ലൻ വിദേശ തീൻമേശകളിലെ രുചിവിഭവമാണ്. തീരത്തെ ഷെഡുകളിൽ പെട്ടികളിൽ സംഭരിച്ച് പിന്നീട് കൊച്ചിക്കു പോകുന്ന കണവ ശേഖരം സംസ്കരണ ശേഷം വിദേശ രാജ്യങ്ങളിലേക്ക് കപ്പൽ കയറും. ശരാശരി 500 ഗ്രാം മുതൽ ഒന്നര കിലോഗ്രാം വരെ തൂക്കമുള്ളതായിരുന്നു വിഴിഞ്ഞത്ത് ലഭിച്ച ഓരോ കല്ലനും. തീരത്ത് കിലോയ്ക്ക് 400 രൂപയോളമായിരുന്നു വില. ഫിഷ് ലാൻഡ് കേന്ദ്രത്തിലേക്ക് അടുത്ത വള്ളങ്ങളിൽനിന്ന് കുട്ടകളിൽ പകർന്ന് തീരത്ത് നിരനിരയായി കല്ലൻ കണവ നിരത്തിയ കാഴ്ച കടപ്പുറത്തെത്തിയവർക്കും ഹരം പകർന്നു.

കടലമ്മയുടെ കനിവു തേടിപ്പോയ മിക്ക വള്ളങ്ങളിലും കല്ലൻ കണവയുടെ നല്ല കോരു കിട്ടി. ചെറിയൊരു ഇടവേളയ്ക്കു ശേഷമാണ് ഇത്രയേറെ വലിയ അളവിൽ കല്ലൻ കണവ മത്സ്യം ലഭിക്കുന്നത്.

മത്സ്യത്തൊഴിലാളികൾ

ADVERTISEMENT

∙ ഉൾക്കടലിൽ മടകൾ താഴ്ന്നു

കല്ലൻ കണവയുടെ വലിയ ആവാസവ്യവസ്ഥയായ ‘മടകൾ’ താഴ്ന്നതാണ് ഇവയുടെ വലിയ ശേഖരം ലഭിക്കാൻ കാരണമെന്നു ഈ മത്സ്യഇനം പിടികൂടി പരിചയമുള്ള തൊഴിലാളികൾ പറയുന്നു. കരയിൽ നിന്ന് ഏകദേശം 45 മുതൽ 50 കിലോമീറ്റർ ഉള്ളിലായാണ് ഇവയുടെ മടകൾ കാണുക. കൂട്ടമായി കഴിയുന്ന ഇവയുടെ 3 മടകളാണ് മത്സ്യത്തൊഴിലാളികളെറിഞ്ഞ ചൂണ്ടക്കൊളുത്തുകളിൽ താഴ്ന്നത്. ഇതോടെ തൊഴിലാളികൾ ഒരുക്കിയ ചക്രവ്യൂഹത്തിൽ ഇവ കുരുങ്ങി. 

കല്ലൻ കണവ (ചിത്രത്തിനു കടപ്പാട്: facebook/fishstory360)

ആകർഷക വസ്തുക്കളുൾപ്പെടെ ഘടിപ്പിച്ച് എറിഞ്ഞ നിരവധി ചൂണ്ടകളിൽ കൊരുത്താണ് കല്ലൻ കണവക്കൂട്ടത്തെ കുടുക്കുക. ഈ ഇനം കണവയെ കുടുക്കുന്ന മത്സ്യബന്ധന രീതി പണ്ടേ വിഴിഞ്ഞത്തിന്റെ പ്രത്യേക വൈദഗ്ധ്യമാണെന്നു ബന്ധപ്പെട്ട ഗവേഷകർ പറയുന്നു. പിടികൂടി വള്ളത്തിൽ ഇടുന്നതിനു പിന്നാലെ ഇവയെ കൊല്ലുന്നതാണ് രീതി. അല്ലെങ്കിൽ ഇവ ‘മഷി’ ചീറ്റും. ശത്രുക്കളെ പ്രതിരോധിക്കാനായി ഇവ പ്രയോഗിക്കുന്ന തന്ത്രമാണ് മഷി ചീറ്റൽ. മഷി വള്ളത്തെയും മത്സ്യബന്ധന ഉപകരണങ്ങളെയും വൃത്തികേടാക്കുന്നതു തടയാനാണ് കണവയെ കൊല്ലുന്നത്.

∙ കടലിലെ ഓന്ത്

ADVERTISEMENT

ശരീര നിറം വേഗത്തിൽ മാറ്റാനുള്ള കഴിവാണ് കല്ലൻ കണവയുടെ ഒരു പ്രത്യേകത. അതിനാൽ ഇവനു കടലിലെ ഓന്ത് എന്നും വിളിപ്പേരുണ്ട്. സാഹചര്യവും സൗകര്യവും അനുസരിച്ചു സെക്കൻഡുകൾക്കുള്ളിൽ ഇവ ശരീര നിറം മാത്രമല്ല ആകൃതിയും മാറ്റും. മറ്റ് കല്ലൻ കണവകളുമായി ആശയവിനിമയം നടത്താനും, ശത്രുക്കളുടെ കണ്ണിൽപ്പെടാതെ മറയാനും, ശത്രുവിനെ കുറിച്ച് മുന്നറിയിപ്പ് നൽകാനുമാണീ വിദ്യ. കാഴ്ചശക്തിയേറിയ കണ്ണുകളുണ്ടെങ്കിലും ഇവയ്ക്ക് നിറങ്ങൾ തിരിച്ചറിയാനാകില്ല. എന്നാൽ പ്രകാശത്തിന്റെ ധ്രുവീകരണം ഗ്രഹിക്കാനാകും. ഇതിലൂടെയാണ് സഞ്ചാര സമയത്ത് കടലിലെ ആഴം, ദൂരം എന്നിവ തിരിച്ചറിയുന്നത്. സ്രാവ് പോലുള്ള വലിയ ജലജീവികളാണ് പ്രധാന ശത്രുക്കൾ. 

വിഴിഞ്ഞത്ത് കല്ലൻ കണവയുടെ വലിയ ശേഖരം ലഭിച്ചപ്പോൾ (ചിത്രം: മനോരമ)

∙ വിളിപ്പേര് ഫറവോ, മിമിക്രിക്കാരൻ...

ഈജിപ്തിലെ ഫറവോമാരുടെ കോട്ടിന്റെ ഡിസൈൻ നിറത്തിനു സമാനമാണ് കല്ലൻ കണവ മീനിന്റെയും നിറമെന്നതിനാൽ ഫറവോ എന്നൊരു വിളിപ്പേരും ഇവയ്ക്കുണ്ട്. ശാസ്ത്രീയ പേര് അക്കാന്തോസെപിയാൺ ഫറോണിസ്. ശരീരത്തിന്റെ അടിവശം വെളുപ്പും പുറം ബ്രൗൺ കലർന്ന വരകളോടുകൂടിയതാണെങ്കിലും പിടിച്ചിട്ടാൽ ശരീരത്തിൽ മഴവിൽ വർണങ്ങൾ വിടരും. ശത്രുക്കളെ വിരട്ടാൻ മഷി പ്രയോഗത്തിനു പുറമേ ‘മിമിക്രി’ കാണിച്ചു രക്ഷപ്പെടുന്നതും ഇതിന്റെ രീതിയാണ്. മറ്റു മത്സ്യങ്ങളുടെ രീതികൾ അനുകരിച്ചു ശത്രുവിന് ആശയക്കുഴപ്പമുണ്ടാക്കി രക്ഷപ്പെടുണ് ആ രീതി. 

കണവയുടെ അടുത്ത ബന്ധുവായ നീരാളിക്കും ഈ കഴിവുണ്ട്. ഒൗഷധ ഗുണമുള്ളതാണ് കണവയുടെ നാക്ക്. വളർത്തു പക്ഷികൾക്ക് കാത്സ്യത്തിന്റെ അഭാവം പരിഹരിക്കാൻ കണവയുടെ നാക്കു കൊടുക്കുന്ന രീതിയുണ്ട്.

∙ എണ്ണാനാകുമത്രേ! 

ADVERTISEMENT

ബുദ്ധിക്കു പേരു കേട്ടവയാണ് കല്ലൻ കണവകൾ. ഇവയ്ക്ക് എണ്ണാൻ പോലും സാധിക്കുമെന്നാണ് ഗവേഷകർ പറയുന്നത്. ഇതുസംബന്ധിച്ച ഒരു പരീക്ഷണവും ഗവേഷകർ നടത്തിയിരുന്നു. നാലു ചെമ്മീനുള്ള പെട്ടിയും അഞ്ച് ചെമ്മീനുള്ള പെട്ടിയും തമ്മിലുള്ള വ്യത്യാസം ഒരു മാസം പ്രായമുള്ള കല്ലൻ കണവയ്ക്ക് എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിഞ്ഞെന്നാണ് 2016ൽ നടത്തിയ പഠനം വഴി കണ്ടെത്തിയത്. സുതാര്യമായ ടാങ്കിൽ കണവയ്ക്കുള്ള ഭക്ഷണമായി ചെമ്മീൻ കുഞ്ഞുങ്ങളെയിട്ട്, ആ ടാങ്ക് വെള്ളത്തിലിറക്കിയും എടുത്തു മാറ്റിയുമായിരുന്നു പരീക്ഷണം. തയ്‌വാനിലെ നാഷനൽ സ്വിങ് ഹുവാ സർവകലാശാലയാണ് പഠനം നടത്തിയത്.

കല്ലൻ കണവ (ചിത്രത്തിനു കടപ്പാട്: facebook/fishstory360)

∙ സഞ്ചാരം പിന്നിലേക്ക്; ഭക്ഷണം ചെറു മീനുകൾ

കണവ ശ്രേണിയിലെ മറ്റിനങ്ങളെ പോലെ കല്ലൻ കണവയുടെയും സഞ്ചാരം പിന്നിലേക്കാണ്. ശത്രുക്കൾ മുന്നിൽ പെട്ടാൽ മഷി ചീറ്റും..ഇതു കലർന്ന് ആ ഭാഗത്തെ ജലം നിറം മാറി കാഴ്ചമറയുന്ന സ്ഥിതിയിൽ ഇവ രക്ഷപ്പെടുന്നതാണ് രീതി. കൂട്ടമായി സഞ്ചരിക്കുന്നതാണ് ശീലം. ചെറു മത്സ്യങ്ങളെയുൾപ്പെടെ കണ്ണിൽ കണ്ടതെല്ലാം ഭക്ഷണമാക്കും. ജീവി വർഗത്തിലെ ഏറ്റവും കാഴ്ചശക്തിയുള്ളവയാണ് കല്ലൻ കണവകൾ എന്നാണ് പറയപ്പെടുന്നത്. നാട്ടിൽ ഇവയ്ക്ക് അത്ര പ്രിയമില്ലെങ്കിലും കയറ്റുമതി കമ്പോളത്തിൽ ഏറെ ആവശ്യമുള്ള ഇനങ്ങളിൽ പ്രധാനിയാണ്. കട്ടിയുള്ള മാംസമാണ്. ശാസ്ത്രീയ സംസ്കരണങ്ങൾക്കു ശേഷമാകും ഇവ കടൽ കടക്കുക.

∙ ആധിപത്യത്തിനായി വെല്ലുവിളി

ഏകദേശം 100 ഇനം കല്ലൻ കണവകളുണ്ടെന്നാണ് ജീവശാസ്ത്രലോകം കണ്ടെത്തിയിട്ടുള്ളത്. അക്കൂട്ടത്തിൽ 2.5 മുതൽ 90 സെന്റീമീറ്റർ വരെ നീളമുള്ളവയുണ്ട്. എല്ലാ ഇനങ്ങൾക്കും എട്ട് ചെറുകൈകളും രണ്ട് നീളമുള്ള കൈകളുമുണ്ട്. കൈകളിലെ ‘സക്കർ ഭാഗം’ ഉപയോഗിച്ചാണ് ഇര പിടിത്തം. ദൂരത്തു കൂടി പോകുന്ന ഇരകളെ വരെ എത്തിപ്പിടിക്കുന്ന രീതിയുണ്ട്. ഇണചേരൽ കാലത്ത് ആധിപത്യത്തിനു വേണ്ടി ആൺ കല്ലൻ കണവകൾ പരസ്പരം വെല്ലുവിളിക്കുമത്രേ. രണ്ടിലൊരാൾ പിന്തിരിയും വരെ ഭീഷണി തുടരും. ഒടുവിൽ വിജയിക്കുന്ന വലിയ കല്ലൻ കണവ ഇണകളുമായി ചേരും. മുട്ടയിടുന്നത് വരെ ആൺ കല്ലൻ കണവ പെണ്ണിനെ കാക്കുന്നതാണ് ഇവയുടെ രീതി. 100 മുതൽ 300 വരെ മുട്ടകളിടും. 

∙ വിഴിഞ്ഞത്തു വിരിയിച്ച മുട്ടകൾ

വിഴിഞ്ഞത്തെ കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ കേന്ദ്രത്തിൽ വർഷങ്ങൾക്കു മുൻപ് കൃത്രിമ പ്രജനനത്തിലൂടെ കല്ലൻ കണവയുടെ മുട്ടകൾ വിരിയിച്ചെടുത്തിരുന്നു. ഹീമോഗ്ലോബിന് പകരം ഓക്‌സിജൻ എത്തിക്കുന്നതിന് ചെമ്പ് അടങ്ങിയ പ്രോട്ടീൻ ഹീമോസയാനിൻ ഉപയോഗിക്കുന്നതിനാൽ ഇവയുടെ രക്തത്തിന് പച്ച- നീല നിറമാണ്. ഇവർക്ക് 3 ഹൃദയങ്ങളുണ്ട്. മൂന്നിന്റെയും ധർമം രക്തം ശരീരത്തിൽ എല്ലായിടവും എത്തിക്കുക എന്നതും. ഒരു കല്ലൻ കണവയുടെ ശരാശരി ആയുസ്സ് രണ്ടു വർഷം. ചില കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ ഉണക്കിയ കല്ലൻ കണവ മത്സ്യം ജനപ്രിയ ലഘുഭക്ഷണമാണ്. ഈ മത്സ്യത്തിന്റെ സൂപ്പ് തയ്‌വാനിലെ ഏറ്റവും പ്രധാനപ്പെട്ട ‘സിഗ്നേച്ചർ’ വിഭവങ്ങളിലൊന്നാണ്.

English Summary:

Kallan Kanva, a Unique Squid Variety, Brings Prosperity to Fishermen in Vizhinjam. What Exactly is this Species?

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT