കഴിഞ്ഞ രണ്ടു മാസമായി കേരളത്തിലെ എല്ലാ ‌ഇന്ധന പമ്പുകളിലും വിൽക്കുന്നത് 15% എഥനോൾ ചേർത്ത പെട്രോൾ ആണ്. അതായത് പൂർണമായും 15% എഥനോൾ ചേർത്ത പെട്രോൾ വിൽക്കുന്ന സംസ്ഥാനമായി മാറിയിരിക്കുകയാണു കേരളവും. ഇതിനോടകം ഇന്ത്യയിലെ ഏറക്കുറെ എല്ലാ സംസ്ഥാനങ്ങളും തന്നെ 15% എഥനോൾ ചേർത്ത പെട്രോൾ വിൽപനയിലേക്കു മാറിക്കഴിഞ്ഞു. രണ്ടായിരത്തോളം പമ്പുകളുള്ള കേരളത്തിൽ ഏകദേശം 600 പമ്പുകളിൽ ഇ20 പെട്രോളും വിൽക്കുന്നുണ്ട്. കേന്ദ്രസർക്കാർ നിർദേശത്തിന്റെ ഭാഗമായി, 2025 ഏപ്രിൽ ഒന്നോടെ കേരളത്തിൽ എല്ലായിടത്തും ഇ20 പെട്രോൾ വിൽപന ആരംഭിക്കും. ഇ20 പെട്രോൾ വിതരണം കേരളത്തിൽ ആരംഭിച്ച് ഒരു വർഷം പൂർത്തിയാകുമ്പോൾ 40% പമ്പുകളിലാണ് ഇ20 പെട്രോൾ വിതരണം ചെയ്യുന്നത്. കേരളത്തിൽ ഇന്ത്യൻ ഓയിൽ കോർപറേഷൻ ഏകദേശം 130 പമ്പുകളിൽ 20% എഥനോൾ ചേർത്ത പെട്രോൾ വിതരണം ചെയ്യുമ്പോൾ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ഏകദേശം 200ലധികം പമ്പുകളിലും ഭാരത് പെട്രോളിയം കോർപറേഷൻ അത്രതന്നെ പമ്പുകളിലും ഇ20 പെട്രോൾ വിതരണം ചെയ്യുന്നുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കഴിഞ്ഞ രണ്ടു മാസമായി കേരളത്തിലെ എല്ലാ ‌ഇന്ധന പമ്പുകളിലും വിൽക്കുന്നത് 15% എഥനോൾ ചേർത്ത പെട്രോൾ ആണ്. അതായത് പൂർണമായും 15% എഥനോൾ ചേർത്ത പെട്രോൾ വിൽക്കുന്ന സംസ്ഥാനമായി മാറിയിരിക്കുകയാണു കേരളവും. ഇതിനോടകം ഇന്ത്യയിലെ ഏറക്കുറെ എല്ലാ സംസ്ഥാനങ്ങളും തന്നെ 15% എഥനോൾ ചേർത്ത പെട്രോൾ വിൽപനയിലേക്കു മാറിക്കഴിഞ്ഞു. രണ്ടായിരത്തോളം പമ്പുകളുള്ള കേരളത്തിൽ ഏകദേശം 600 പമ്പുകളിൽ  ഇ20 പെട്രോളും വിൽക്കുന്നുണ്ട്. കേന്ദ്രസർക്കാർ നിർദേശത്തിന്റെ ഭാഗമായി, 2025 ഏപ്രിൽ ഒന്നോടെ കേരളത്തിൽ എല്ലായിടത്തും ഇ20 പെട്രോൾ വിൽപന ആരംഭിക്കും. 

ഇ20 പെട്രോൾ വിതരണം കേരളത്തിൽ ആരംഭിച്ച് ഒരു വർഷം പൂർത്തിയാകുമ്പോൾ 40% പമ്പുകളിലാണ് ഇ20 പെട്രോൾ വിതരണം ചെയ്യുന്നത്. കേരളത്തിൽ ഇന്ത്യൻ ഓയിൽ കോർപറേഷൻ ഏകദേശം 130 പമ്പുകളിൽ 20% എഥനോൾ ചേർത്ത പെട്രോൾ വിതരണം ചെയ്യുമ്പോൾ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ഏകദേശം 200ലധികം പമ്പുകളിലും ഭാരത് പെട്രോളിയം കോർപറേഷൻ അത്രതന്നെ പമ്പുകളിലും ഇ20 പെട്രോൾ വിതരണം ചെയ്യുന്നുണ്ട്. 

Representative image: (Photo : andy0man/istockphoto)
ADVERTISEMENT

∙ മുന്നൊരുക്കമില്ലെന്നു പരാതി

എന്നാൽ വേണ്ടത്ര മുന്നൊരുക്കങ്ങൾ ഇല്ലാതെയാണ് പദ്ധതി നടപ്പാക്കുന്നതെന്ന ആരോപണവും ശക്തമാണ്. പെട്രോളിൽ എഥനോൾ അളവ് പടിപടിയായി കൂട്ടുമ്പോഴും ഇപ്പോൾ നിരത്തിലുള്ള വാഹനങ്ങളിൽ ഭൂരിഭാഗത്തിനും എഥനോൾ ചേർത്ത പെട്രോൾ ഉപയോഗിക്കാൻ ക്ഷമതയുള്ള എൻജിനുകളില്ല എന്നതാണ് ആരോപണത്തിനു കരുത്തു നൽകുന്നത്. 2025 മുതൽ വിപണിയിലിറക്കുന്നത് എഥനോൾ ചേർത്ത പെട്രോളിന് അനുയോജ്യമായ ഫ്ലെക്സ് എൻജിൻ വാഹനങ്ങളായിരിക്കണം എന്നാണു സർക്കാർ ഉത്തരവ്. 2023 മുതൽ വിപണിയിലിറങ്ങുന്ന വാഹനങ്ങളുടെ മെറ്റീരിയലുകൾ എഥനോൾ കലർന്ന പെട്രോൾ ഉപയോഗിക്കാൻ അനുയോജ്യമായ തരത്തിലുള്ളവയാണ്. 

യുഎസിൽ ചോളത്തിൽനിന്ന് ഉൽപാദിപ്പിച്ച എഥനോൾ. ഇലിനോയിയിൽനിന്നുള്ള 2004ലെ കാഴ്ച (Photo by Scott Olson / Getty Images North America / Getty Images via AFP)

എന്നാൽ പഴയ വാഹനങ്ങളെ ഇ20 എങ്ങനെ ബാധിക്കും എന്ന വിഷയത്തിൽ ഓട്ടമോട്ടീവ് റിസർച് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ ശാസ്ത്രീയ പഠനം നടക്കുന്നതേയുള്ളൂ. 5 ശതമാനം എഥനോൾ ചേർന്ന പെട്രോൾ മിക്കവാറും പെട്രോൾ എൻജിനുകളിൽ പ്രശ്നമുണ്ടാക്കാറില്ല. എന്നാൽ പത്തോ അതിനു മുകളിലേക്കോ പോകുമ്പോൾ എൻജിനുകൾക്കു പ്രശ്നം സംഭവിക്കാമെന്നാണ് ഓട്ടമൊബീൽ വിദഗ്ധർ പറയുന്നത്. 

∙ മൈലേജിനെ ബാധിക്കും

ADVERTISEMENT

ശുദ്ധമായ പെട്രോളിനേക്കാളും എഥനോൾ കലർന്ന പെട്രോൾ ഉപയോഗിക്കുമ്പോൾ വാഹനത്തിന്റെ മൈലേജ് കുറയും. സാധാരണ വാഹനങ്ങളിൽ 10% എഥനോൾ ചേർത്ത പെട്രോൾ ഉപയോഗിക്കുമ്പോൾ ഇന്ധനക്ഷമത കുറയുമെന്നു നിതി ആയോഗ് റിപ്പോർട്ടിലും വ്യക്തമാക്കുന്നുണ്ട്. എഥനോൾ വെള്ളവുമായി കലരുന്നതിനാൽ വാഹന ടാങ്കിൽ വെള്ളത്തിന്റെ ചെറിയ ഒരംശം ഉണ്ടായാൽ പോലും അത് എഥനോളുമായി കലരും. എഥനോൾ വെള്ളവുമായി കലർന്നാൽ വാഹനങ്ങൾ സ്റ്റാർട്ട് ചെയ്യാൻ ബുദ്ധിമുട്ടു നേരിടും. അതിനാൽ ഇന്ധനടാങ്കിൽ വെള്ളം ഇല്ലാതെ സൂക്ഷിക്കണം. ഇത്തരം വാഹനങ്ങളിൽ ഈ ഇന്ധനം ഉപയോഗിക്കുമ്പോൾ എൻജിൻ കത്താനും നശിക്കാനും സാധ്യതയുണ്ട്.

Representative image: (Photo : hirun/istockphoto)

എഥനോളിന്റെ അളവ് കൂടുന്നത് പ്ലാസ്റ്റിക്, റബർ, അലുമിനിയം ഘടകങ്ങൾ ദ്രവിക്കാനും ഇന്ധന പമ്പുകൾ, ഹോസുകൾ, ഇൻജെക്ടറുകൾ എന്നിവയുടെ ആയുസ്സിനെ ബാധിക്കാനും ഇടയാക്കും. എന്നാൽ ഇ20 ഉപയോഗിക്കണമെങ്കിൽ എൻജിനിലും മറ്റുഘടകങ്ങളിലും പരിഷ്കാരങ്ങൾ വേണ്ടിവരും. ഇരുചക്ര വാഹനങ്ങളെയാണ് ഇതു കൂടുതലായി ബാധിക്കുകയെന്ന് ഓട്ടമൊബീൽ വിദഗ്ധർ പറയുന്നു. കാർബറേറ്ററിന് അകത്ത് ചോർച്ചയുണ്ടാകാനും റബർ സീലുകൾ പൊട്ടിപ്പോകാനും വാഹനത്തിനു തകരാർ സംഭവിക്കാനും സാധ്യതയുണ്ട്. വളരെ പെട്ടെന്ന് അല്ലെങ്കിലും ഇടയ്ക്കിടയ്ക്ക് എൻജിൻ ഓഫാകുന്നതു പോലുള്ള പ്രശ്നങ്ങൾ വരുമെന്നും വിദഗ്ധർ പറയുന്നു.

‘ഏഷ്യൻ അംബ്രോസിയ’ എന്ന വണ്ടുകൾ വാഹനത്തിന്റെ റബർ പൈപ്പുകൾ തുരക്കുന്ന സംഭവങ്ങൾ ആലപ്പുഴ, കണ്ണൂർ, വയനാട് ജില്ലകളിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പെട്രോളിലെ എഥനോളിന്റെ സാന്നിധ്യമാണ് ഇവയെ ആകർഷിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇക്കാര്യത്തിലും വിശദമായ പഠനം ഇതുവരെയുണ്ടായിട്ടില്ല. അതേസമയം തമിഴ്നാട്, ഡൽഹി, മഹാരാഷ്ട്ര പോലുള്ള സംസ്ഥാനങ്ങളിൽ 100% എഥനോൾ ഇന്ധനം എത്തിയിട്ടും കേരളത്തിൽ ഇതുവരെ വിതരണം തുടങ്ങിയിട്ടില്ല. എഥനോൾ ക്ഷമതയുള്ള വാഹനങ്ങളുടെ എണ്ണത്തിലുള്ള കുറവാണു കേരളത്തിൽ ഇതു നടപ്പാക്കുന്നതിനു തടസ്സമായി നിൽക്കുന്നത്.

നിരത്തുകളിൽ ഓടുന്ന ഭൂരിഭാഗം വാഹനങ്ങളിലും പൂർണമായും എഥനോൾ ചേർത്ത പെട്രോൾ ഉപയോഗിക്കാൻ ക്ഷമതയുള്ള എൻജിനുകളില്ലാത്ത സാഹചര്യത്തിൽ പമ്പുകളിൽ എഥനോൾ ചേർക്കാത്ത പെട്രോളും വിതരണം ചെയ്യണം എന്ന ആവശ്യമുണ്ടെങ്കിലും ഇതിനോട് സർക്കാരിന് അനുകൂല നിലപാടല്ല. ഇന്ത്യ ഇറക്കുമതി ചെയ്യുന്ന പെട്രോളിയം ഉൽപന്നങ്ങളുടെ വിലയുമായി താരതമ്യപ്പെടുത്തിയാൽ എഥനോളിനു വില കുറവാണ്. മാത്രമല്ല, കരിമ്പിൽ നിന്ന് ഉൽപാദിപ്പിക്കുന്ന എഥനോൾ ആഭ്യന്തരമായി ഉൽപാദിപ്പിക്കാനും ഇന്ത്യയ്ക്കും കഴിയും. അതുകൊണ്ടു തന്നെ ബദൽ ഇന്ധനമായി എഥനോളിനെ ഉയർത്തിക്കൊണ്ടു വരാനാണു സർക്കാരിനു താൽപര്യം. 

Representative image: (Photo : Koonsiri Boonnak/istockphoto)

∙ ചേർത്തത് 414.4 കോടി ലീറ്റർ എഥനോൾ

ADVERTISEMENT

എണ്ണവിതരണ കമ്പനികൾ മേയിൽ 66.7 കോടി ലീറ്റർ എഥനോളാണ് പെട്രോളിൽ ഉപയോഗിച്ചത്. ഏപ്രിലിൽ ഇത് 51.5 കോടി ലീറ്റർ ആയിരുന്നു. ജൂണിൽ ഇത് 63.7 കോടി ലീറ്റർ ആണ്. 2013–14 വർഷത്തിൽ പെട്രോളിൽ ചേർക്കുന്ന എഥനോൾ അളവ് 1.53% ആയിരുന്നെങ്കിൽ 2022–23ൽ 12.1% ആയി. 2023 നവംബർ മുതൽ ജൂൺ 24 വരെയുള്ള കാലയളവിൽ 414.4 കോടി ലീറ്റർ എഥനോളാണ് പെട്രോളിൽ ചേർക്കുന്നതിനായി ഉപയോഗിച്ചത്. 

∙ എഥനോൾ ഉൽപാദനം 1380 കോടി ലീറ്റർ

ഇന്ത്യയുടെ എഥനോൾ ഉൽപാദനശേഷി 1380 കോടി ലീറ്ററാണ്. ഇതിൽ 875 കോടി ലീറ്റർ പഞ്ചസാരയിൽ നിന്നും 505 കോടി ലീറ്റർ ധാന്യങ്ങളിൽ നിന്നുമാണ് ഉൽപാദിപ്പിക്കുന്നത്. 2025ൽ 20% എഥനോൾ ചേർത്ത പെട്രോൾ ഇന്ത്യയൊട്ടാകെ വിതരണം ചെയ്യാൻ 1016 കോടി ലീറ്റർ എഥനോൾ ആണ് ആവശ്യം. മറ്റ് ആവശ്യങ്ങളും കൂടി ചേർത്താൽ ആകെ വേണ്ടത് 1350 കോടി ലീറ്റർ. രാജ്യത്തിന് ആവശ്യം 1700 കോടി ലീറ്റർ എഥനോൾ  ഉൽപാദന ശേഷിയാണ്. കഴിഞ്ഞ 10 വർഷത്തിൽ എഥനോൾ വിൽപന വഴി പഞ്ചസാര മില്ലുകൾ നേടിയത് 94000 കോടി രൂപയുടെ വരുമാനമാണ്.

എഥനോൾ ഉൽപാദനത്തിന് ഉപയോഗിക്കുന്ന ഹൈബ്രിഡ് ചോളം ഉൽപാദിപ്പിക്കുന്ന പാടം. യുഎസിലെ ഇലിനോയിയിൽനിന്നുള്ള കാഴ്ച (Photo by Scott Olson / Getty Images North America / Getty Images via AFP)

പഞ്ചസാരയിൽ നിന്നുള്ളതിനേക്കാൾ ധാന്യങ്ങളിൽ നിന്നുള്ള എഥനോൾ ഉൽപാദനമാണ് ഇന്ത്യയിൽ ഈ വർഷം കൂടുതൽ, 51%. 2022–23 വർഷം ധാന്യത്തിൽ നിന്ന് ഉൽപാദിപ്പിച്ചിരുന്ന എഥനോൾ 37.4% മാത്രമാണ്. പൊട്ടിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ ധാന്യമാണ് ഇതിനായി ഉപോഗിക്കുന്നത്. ഒരു ഏക്കർ സ്ഥലത്ത് 60–80 ടൺ കരിമ്പ് കൃഷിചെയ്യാൻ വേണ്ടത് മാസത്തിൽ രണ്ടു തവണയായി 9 ലക്ഷം ലീറ്റർ വെള്ളമാണ്. ഇതാണ് പഞ്ചസാരയിൽ നിന്നുള്ള ഉൽപാദനത്തെ സർക്കാർ പ്രോൽസാഹിപ്പിക്കാത്തതിന്റെ പ്രധാന കാരണം. ഒരു ലീറ്റർ പെട്രോൾ കരിമ്പിൽ നിന്ന് ഉൽപാദിപ്പിക്കാൻ വേണ്ടി വരുന്നത് 2860 ലീറ്റർ വെള്ളമാണെന്ന് നിതി ആയോഗ് റിപ്പോർട്ടിൽ പറയുന്നു. 

∙ അന്തരീക്ഷ മലിനീകരണം കുറയും

അന്തരീക്ഷ മലിനീകരണം കുറയ്ക്കുമെന്നതാണ് എഥനോൾ ഉപയോഗത്തിന്റെ എടുത്തുപറയാവുന്ന നേട്ടം.  20% എഥനോൾ ചേർത്ത പെട്രോൾ ഇരുചക്രവാഹനങ്ങളിൽ 50% കാർബൺ മോണോക്സൈഡും 20% ഹൈഡ്രോകാർബൺ പുറന്തള്ളലും കുറയ്ക്കുമെന്നു പഠനങ്ങൾ വ്യക്തമാക്കുന്നു. നാലുചക്ര വാഹനങ്ങളിൽ ഇതു യഥാക്രമം 30, 20 ശതമാനമാണ്.  ആഗോളതാപനം കുറയ്ക്കാൻ കഴിയുമെന്നതിനാൽ രാജ്യാന്തര തലത്തിൽ ഏറെ സ്വീകാര്യമായ ഇന്ധനമായി ഇതിനോടകം മാറിയിട്ടുണ്ട് എഥനോൾ.

English Summary:

Kerala's Switch to E20 Petrol: Challenges and Implications for Vehicles

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT