ഓഹരി വിപണി അറിഞ്ഞ് നിക്ഷേപിക്കാം; പെൻഷൻ പ്ലാനിൽ ഇക്കാര്യങ്ങൾ മറക്കരുത്; പ്രവാസികൾക്ക് ഇതാണ് നല്ല സമയം
കയ്യിലുള്ള പണം പെട്ടെന്നു ലാഭമുണ്ടാക്കാനുള്ള പദ്ധതികളിൽ നിക്ഷേപിക്കുന്നവരാണ് ഏറെയും. പക്ഷേ, അങ്ങനെ നിക്ഷേപിക്കുന്ന പദ്ധതികൾ സുരക്ഷിതമാണോയെന്ന് ഉറപ്പുവരുത്തുക കൂടി ചെയ്യണ്ടേ. ഓഹരി വിപണിയിൽ നിക്ഷേപിക്കുന്ന മലയാളികളുടെ എണ്ണം 15 ലക്ഷത്തിൽപ്പരമാണ്. എന്നാൽ, കൈയിൽ കുറച്ചുപണം വന്നപ്പോൾ രണ്ടാമതൊന്ന് ആലോചിക്കാതെ ഓഹരിയിലും മ്യൂച്വൽഫണ്ടിലും മറ്റും നിക്ഷേപിച്ചതുകൊണ്ടായില്ല. രാജ്യത്തെ പണപ്പെരുപ്പവും കറൻസിയുടെ മൂല്യവും പദ്ധതികളിലുണ്ടാവുന്ന മാറ്റങ്ങളും ഉൾപ്പെടെ ഒരുപാട് കാര്യങ്ങൾ പഠിച്ചശേഷമാവണം നിക്ഷേപപദ്ധതികൾ തിരഞ്ഞെടുക്കേണ്ടത്. നാട്ടിലെത്തി ജീവിതം സുരക്ഷിതമാക്കാൻ ആഗ്രഹിക്കുന്ന പ്രവാസികളും റിട്ടയർമെന്റ് ജീവിതത്തിന് തയാറെടുക്കുന്നവരും എങ്ങനെയാണ് നിക്ഷേപം നടത്തേണ്ടത്? പ്രതിമാസം എത്ര രൂപ വരെ നിക്ഷേപത്തിന് മാറ്റിവയ്ക്കണം? ആസ്തികൾ വാങ്ങിയിടുന്നത് ഗുണം ചെയ്യുമോ? നിക്ഷേപപദ്ധതികളുടെ ഗുണങ്ങളും ദോഷങ്ങളും എന്തൊക്കെയെന്നും ഓരോ വരുമാനപരിധിയിലും പെട്ടവർ എങ്ങനെയൊക്കെ നിക്ഷേപം നടത്തണമെന്നും, രഞ്ജൻ നാഗർകട്ടെ മനോരമ ഓൺലൈൻ പ്രീമിയത്തിൽ സംസാരിക്കുന്നു.

കയ്യിലുള്ള പണം പെട്ടെന്നു ലാഭമുണ്ടാക്കാനുള്ള പദ്ധതികളിൽ നിക്ഷേപിക്കുന്നവരാണ് ഏറെയും. പക്ഷേ, അങ്ങനെ നിക്ഷേപിക്കുന്ന പദ്ധതികൾ സുരക്ഷിതമാണോയെന്ന് ഉറപ്പുവരുത്തുക കൂടി ചെയ്യണ്ടേ. ഓഹരി വിപണിയിൽ നിക്ഷേപിക്കുന്ന മലയാളികളുടെ എണ്ണം 15 ലക്ഷത്തിൽപ്പരമാണ്. എന്നാൽ, കൈയിൽ കുറച്ചുപണം വന്നപ്പോൾ രണ്ടാമതൊന്ന് ആലോചിക്കാതെ ഓഹരിയിലും മ്യൂച്വൽഫണ്ടിലും മറ്റും നിക്ഷേപിച്ചതുകൊണ്ടായില്ല. രാജ്യത്തെ പണപ്പെരുപ്പവും കറൻസിയുടെ മൂല്യവും പദ്ധതികളിലുണ്ടാവുന്ന മാറ്റങ്ങളും ഉൾപ്പെടെ ഒരുപാട് കാര്യങ്ങൾ പഠിച്ചശേഷമാവണം നിക്ഷേപപദ്ധതികൾ തിരഞ്ഞെടുക്കേണ്ടത്.
നാട്ടിലെത്തി ജീവിതം സുരക്ഷിതമാക്കാൻ ആഗ്രഹിക്കുന്ന പ്രവാസികളും റിട്ടയർമെന്റ് ജീവിതത്തിന് തയാറെടുക്കുന്നവരും എങ്ങനെയാണ് നിക്ഷേപം നടത്തേണ്ടത്? പ്രതിമാസം എത്ര രൂപ വരെ നിക്ഷേപത്തിന് മാറ്റിവയ്ക്കണം? ആസ്തികൾ വാങ്ങിയിടുന്നത് ഗുണം ചെയ്യുമോ? നിക്ഷേപപദ്ധതികളുടെ ഗുണങ്ങളും ദോഷങ്ങളും എന്തൊക്കെയെന്നും ഓരോ വരുമാനപരിധിയിലും പെട്ടവർ എങ്ങനെയൊക്കെ നിക്ഷേപം നടത്തണമെന്നും, രഞ്ജൻ നാഗർകട്ടെ മനോരമ ഓൺലൈൻ പ്രീമിയത്തിൽ സംസാരിക്കുന്നു.
∙ നിക്ഷേപങ്ങളിൽ നിന്നുള്ള നേട്ടത്തിനും നികുതി കൊടുക്കേണ്ട സ്ഥിതിയാണിപ്പോൾ. ഇത് എങ്ങനെ തരണം ചെയ്യാം?
ജിഡിപി വളരുമ്പോൾ ആ രാജ്യത്തെ എല്ലാ ഉൽപന്ന/സേവനങ്ങളും നികുതിവിധേയമായി മാറും. കഴിഞ്ഞ 6 വർഷത്തെ കാര്യമെടുക്കൂ. എത്രയോ ഉൽപന്ന/സേവനങ്ങൾക്കാണ് സർക്കാർ നികുതി ഏർപ്പെടുത്തിയത്. 2018ൽ ദീർഘകാല മൂലധന നേട്ട നികുതി (എൽടിസിജി) കൊണ്ടുവന്നു. ഓഹരി, എസ്ഐപി എന്നിവയിൽ നിന്നുള്ള ലാഭവിഹിതത്തിന് 2020ൽ നികുതി ഏർപ്പെടുത്തി. ഇപിഎഫ്, യു-ലിപ്, ഇൻഷുറൻസ് പ്രീമിയം, മ്യൂച്വൽഫണ്ടിലെ ഡെറ്റ് തുടങ്ങിയവയ്ക്കെല്ലാം നിബന്ധനകൾക്ക് വിധേയമായി ഇപ്പോൾ നികുതിയുണ്ട്. ഇനിയുള്ള ബജറ്റുകളിൽ കൂടുതൽ നിക്ഷേപ പദ്ധതികളെ സർക്കാർ നികുതിക്ക് വിധേയമാക്കും.
നിലവിൽ പിപിഎഫ്, സുകന്യസമൃദ്ധി, 5 ലക്ഷം രൂപവരെയുള്ള ഇൻഷുറൻസ് പ്രീമിയം, എൻപിഎസ് എന്നിവയ്ക്ക് നികുതിയില്ല. ആദായ നികുതി നിയമത്തിലെ സെക്‌ഷൻ 10 ഡി പ്രകാരം ചില നിക്ഷേപ പദ്ധതികൾക്ക് ആജീവനാന്തം നികുതി ഇളവ് നേടാം. അത്തരം പദ്ധതികളിൽ നിക്ഷേപിച്ചാൽ ആയുഷ്കാലം നികുതി കൊടുക്കേണ്ട. പിന്നീട് സർക്കാർ ഇത്തരം പദ്ധതികൾക്ക് നികുതി ഏർപ്പെടുത്തിയാലും നിങ്ങളെയത് ബാധിക്കില്ല. നമ്മുടെ മൊത്തം നിക്ഷേപത്തിന്റെ 50 ശതമാനമെങ്കിലും ഇത്തരം ടാക്സ്-ഫ്രീ (നികുതിരഹിത) പദ്ധതികളിലായിരിക്കണം. മുന്നോട്ടുപോകുമ്പോൾ ഇന്ത്യ ഏകീകൃത നികുതിരീതിയിലേക്ക് മാറും. ഇപ്പോൾ പല പദ്ധതികൾക്കും പലനിരക്കിലാണ് നികുതി. വൈകാതെ എല്ലാത്തിനും ഒരേ നികുതിയാകും. വ്യക്തികളുടെ ആദായ നികുതി സ്ലാബ് പ്രകാരമായിരിക്കും ഭാവിയിൽ നികുതി ഈടാക്കുക. നിക്ഷേപങ്ങളിൽ നിന്നും മറ്റും നിങ്ങൾക്ക് കിട്ടുന്ന നേട്ടം ഏത് സ്ലാബിൽ പെടുന്നോ, അതിന് അനുസരിച്ച് നികുതി നൽകേണ്ടി വരും.
∙ പ്രവാസികളാണ് കേരളത്തിന്റെ സമ്പദ്‍വ്യവസ്ഥയുടെ നെടുംതൂൺ. പലരും വിശ്രമകാലം സ്വന്തം നാട്ടിൽ കഴിയാൻ ആഗ്രഹിക്കുന്നവരാണ്. അവർ റിട്ടയർമെന്റ് പ്ലാൻ തിരഞ്ഞെടുക്കുമ്പോൾ എന്താണ് ശ്രദ്ധിക്കേണ്ടത്?
ഒരു രാജ്യം വികസിക്കുമ്പോൾ കറൻസിയുടെ മൂല്യവും ശക്തമാകും. രൂപയുടെ മൂല്യവും വൈകാതെ കരുത്താർജിക്കും. പ്രവാസികൾ ഏറെ ശ്രദ്ധിക്കേണ്ട കാര്യമാണിത്. 1990ൽ രൂപയുടെ മൂല്യം ഡോളറിനെതിരെ വെറും 17 ആയിരുന്നതാണ് ഇപ്പോൾ 83 കടന്നിരിക്കുന്നത്. വൈകാതെ റുപ്പി 15-20 ശതമാനം കുതിച്ചുകയറും. മൂല്യം 65-67ലേക്ക് തിരിച്ചെത്തും.
നിലവിലെ അവസരം പ്രവാസികൾ (എൻആർഐ) പ്രയോജനപ്പെടുത്തണം. രൂപ ഇപ്പോൾ ദുർബലമാണെന്നത് പ്രയോജനപ്പെടുത്തി, ഇന്ത്യയിലെ നിക്ഷേപ പദ്ധതികളിൽ നിക്ഷേപിക്കണം. പിന്നീട് രൂപ ശക്തിയാർജിക്കുമ്പോൾ നിങ്ങൾക്ക് ആ നിക്ഷേപങ്ങളിൽ നിന്ന് മികച്ച നേട്ടവും സ്വന്തമാക്കാം. നിലവിൽ അവർ കഴിയുന്ന വിദേശ രാജ്യത്തെ റിട്ടേൺ നിരക്ക് 1-3 ശതമാനമായിരിക്കും. ഇന്ത്യയിൽ ഗാരന്റീഡ് പ്ലാനുകൾ 6-6.5 ശതമാനവും നോൺ–ഗാരന്റീഡ് പ്ലാനുകൾ 9-10 ശതമാനവും റിട്ടേൺ നൽകുന്നുണ്ട്.
∙ ഓഹരി വിപണിയിൽ നിക്ഷേപിക്കുന്നവരുടെ എണ്ണം അനുദിനം കൂടുകയാണ്. മലയാളികളും സജീവം. ഇന്ത്യ വികസിത രാജ്യമായി മാറുമ്പോൾ ഓഹരി വിപണിയുടെ സ്ഥിതി എന്തായിരിക്കും?
ഇന്ത്യയുടെ ഓഹരി വിപണികൾ ഇപ്പോഴും അവയുടെ പാരമ്യത്തിൽ എത്തിയിട്ടില്ല. വലിയ വളർച്ച ഇനിയും മുന്നിലുണ്ട്. കാരണം, ഇന്ത്യയുടെ ജിഡിപി വളരുകയാണ്. എന്നാൽ, സ്റ്റോക്ക് മാർക്കറ്റ് നിക്ഷേപം എപ്പോഴും റിസ്ക് നിറഞ്ഞതാണെന്ന് പറയാറില്ലേ. ഇന്ത്യയിൽ റിസ്ക് സൃഷ്ടിക്കുക കൂടുതലും രാജ്യാന്തര ഘടകങ്ങളായിരിക്കും. 'ചാഞ്ചാട്ടം' (Volatility) എന്ന ഘടകവും വലിയ സ്വാധീനം ചെലുത്തും. അപ്പോഴാണ് നിക്ഷേപകർ 'പി3' എന്ന പ്രവണതയിലേക്ക് കടക്കുക.
∙ എന്താണ് പി3?
റിസ്കും ചാഞ്ചാട്ടവും ഉണ്ടാകുമ്പോഴാണ് പി3 ഉടലെടുക്കുക. അത് മറ്റൊന്നുമല്ല ലാഭമെടുപ്പ് (പ്രോഫിറ്റ് ബുക്കിങ്), വിൽപന സമ്മർദ്ദം (പാനിക് സെല്ലിങ്), വാങ്ങൽ (പർച്ചേസിങ്) എന്നിവ തന്നെ. പി3 മൂലം ഓഹരി നിക്ഷേപം പലപ്പോഴും ഹ്രസ്വകാലത്തേക്ക് മാത്രമായിരിക്കും. ആംഫിയുടെ ഇപ്പോഴത്തെ കണക്ക് തന്നെ നോക്കൂ. 70 ശതമാനം നിക്ഷേപങ്ങളും 2-3 വർഷത്തിനകം പിൻവലിക്കപ്പെടുകയാണ്. 5 വർഷത്തിന് ശേഷവും നിക്ഷേപം തുടരുന്നവർ വെറും 3 ശതമാനമേയുള്ളൂ. സ്റ്റോക്ക് മാർക്കറ്റ് വളരും. പക്ഷേ, ചാഞ്ചാട്ടം ഉറപ്പാണ്. എസ്ഐപിയെ നമ്മൾ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്െമന്റ് പ്ലാൻ എന്നാണല്ലോ പറയുന്നത്. ഞാനതിനെ ഷോർട്ട്-ടേം ഇൻവെസ്റ്റ്മെന്റ് പ്ലാൻ എന്ന് വിളിക്കാനാണ് ഇഷ്ടപ്പെടുന്നത്.
ഓഹരികളിൽ നിന്ന് യഥാർഥ നേട്ടം കിട്ടണമെങ്കിൽ ദീർഘകാല നിക്ഷേപം നടത്തണം. ഇന്ത്യക്കാർ അത് ചെയ്യില്ല. അവർ പി3 നടത്തിക്കൊണ്ടേയിരിക്കും. രാജ്യം വികസിക്കുമ്പോൾ ജിഡിപിക്കൊപ്പം പല ധനകാര്യ ഘടകങ്ങളും കുതിക്കും. പക്ഷേ, എല്ലാത്തിനും ഒരു 'പീക്ക്' ഉണ്ടെന്ന് നമ്മൾ ഓർക്കണം. ഓഹരി വിപണിക്കും പീക്ക് ഉണ്ട്. അവിടെ എത്തിക്കഴിഞ്ഞാൽ പിന്നെ റിട്ടേൺ നിരക്ക് നാമമാത്രമായിരിക്കും. ജപ്പാൻ ഒരു ഉദാഹരണമാണ്.
∙ ഓഹരി, എസ്ഐപി, ക്രിപ്റ്റോ തുടങ്ങിയവയിലൊക്കെയാണ് പുത്തൻ തലമുറയ്ക്ക് താൽപര്യം. പക്ഷേ, നിക്ഷേപങ്ങളിൽ നിന്ന് നേട്ടമുണ്ടാക്കുന്നവർ കുറവാണ്. എന്താകും കാരണം?
വൈവിധ്യവൽകരണം ഇല്ല എന്നതു തന്നെ. കഷ്ടപ്പെട്ട് സമ്പാദിച്ച പണം മുഴുവൻ ഏതെങ്കിലും ഒരിടത്ത് മാത്രം കൊണ്ടുപോയി നിക്ഷേപിച്ച് നഷ്ടപ്പെടുത്തുന്നവരാണ് കൂടുതലും. അത് മണ്ടത്തരമാണ്. പണം പലയിടത്തായി വേണം നിക്ഷേപിക്കാൻ. അത് സമ്പാദ്യം വളർത്തുകയും സുരക്ഷിതമാക്കുകയും ചെയ്യും. ഏതെങ്കിലും നിക്ഷേപത്തിൽ നിന്ന് തിരിച്ചടിയുണ്ടായാലും നിങ്ങളെ മറ്റ് നിക്ഷേപങ്ങൾ സംരക്ഷിക്കും. ഇന്ത്യയിൽ 3 തരം നിക്ഷേപ ആസ്തി ശ്രേണികളുണ്ട്. സുരക്ഷിതം (Safe), കുറഞ്ഞ റിസ്കുള്ളത് (Medium Risk), കൂടിയ റിസ്കുള്ളത് (High Risk). ഇവയിൽ ഓരോന്നിലും 33.33 ശതമാനം വീതം നിക്ഷേപിക്കുകയാണ് ഉചിതം. എൽഐസി പ്ലാനുകൾ ഒരു സുരക്ഷിത നിക്ഷേപ ശ്രേണിയാണ്. എസ്ഐപി മീഡിയം റിസ്കിലാണ്. ഓഹരിയും ക്രിപ്റ്റോയും ഹൈ റിസ്കിലും.
യുവതലമുറയ്ക്ക് പറ്റുന്ന തെറ്റ് എന്തെന്നാൽ, അവർ തുടക്കത്തിൽ തന്നെ നിക്ഷേപവുമായി ചെല്ലുന്നത് ഹൈ റിസ്ക് ശ്രേണിയിലേക്കാണ്. പണം നഷ്ടപ്പെടുമ്പോഴേ സേയ്ഫ് ശ്രേണിയിലേക്ക് മാറൂ. നിങ്ങളുടെ വരുമാനത്തിന് അനുസൃതമായി വേണം നിക്ഷേപശ്രേണി തിരഞ്ഞെടുക്കാൻ. കുറഞ്ഞ വരുമാനമുള്ളവർ സുരക്ഷിതമായ നിക്ഷേപ ശ്രേണിയെ ആശ്രയിക്കുന്നതാണ് നല്ലത്. ഉദാഹരണത്തിന് നിങ്ങൾക്ക് 12 ലക്ഷം രൂപയിൽ താഴെയാണ് വാർഷിക വരുമാനമെങ്കിൽ നിക്ഷേപം പ്രധാനമായും സേയ്ഫ് ശ്രേണിയിലായിരിക്കണം. വരുമാനം 12-24 ലക്ഷം രൂപവരെ ഉണ്ടെങ്കിൽ 50 ശതമാനം സേയ്ഫിലും 50 ശതമാനം മീഡിയം റിസ്ക് വിഭാഗത്തിലുമായിരിക്കണം. 24 ലക്ഷത്തിലധികം വരുമാനമുണ്ടെങ്കിൽ മൂന്ന് ശ്രേണിയിലും 33.33 ശതമാനം വീതം നിക്ഷേപിക്കണം.
∙ റിട്ടയർമെന്റ് പ്ലാനിങ് നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട നിക്ഷേപ വൈവിധ്യവൽകരണം എന്തായിരിക്കണം?
നോക്കൂ, നമ്മുടെ ആയുർദൈർഘ്യം കൂടിക്കൊണ്ടേയിരിക്കുകയാണ്. 1970ൽ ഇന്ത്യയിലെ ശരാശരി ആയുർദൈർഘ്യം വെറും 48 വയസ് ആയിരുന്നു. ഇപ്പോൾ 72. 2030ൽ ഇത് 85 ആകും. പ്രായം കൂടുന്തോറും സാമ്പത്തിക സുരക്ഷിതത്വത്തിന്റെ അനിവാര്യത ഏറും. എത്ര പ്രായമായാലും മക്കൾ നോക്കിക്കോളും എന്ന ചിന്താഗതി യുക്തിസഹമല്ല. ഇന്നത്തെ കാലത്ത് റിട്ടയർമെന്റ് പ്ലാനിങ് ഒരു അനിവാര്യതയാണ്. മൂന്ന് തരം വരുമാന മാർഗങ്ങൾ റിട്ടയർമെന്റ് ജീവിതത്തിൽ നിങ്ങൾക്ക് ആസൂത്രണം ചെയ്യാം. ഒന്ന്, പെൻഷൻ വരുമാനം. രണ്ടാമത്തേത് കോർപ്പസ് ഇൻകം. മൂന്നാമത്തേത് വളരെ പ്രധാനമാണ്, റിവേഴ്സ് മോർട്ട്ഗേജ്. പെൻഷൻ വരുമാനമെന്നത് പെൻഷൻ ഫണ്ടിൽ നിക്ഷേപിച്ച ശേഷം പ്രതിമാസ പെൻഷൻ നേടുന്ന പദ്ധതിയാണ്. 60 വയസുവരെ ഒരു പെൻഷൻ പദ്ധതിയിൽ നിക്ഷേപിച്ചശേഷം, കിട്ടുന്ന വലിയ തുക ബാങ്കിലോ മറ്റോ നിക്ഷേപിച്ചശേഷം വരുമാനം നേടുന്ന പദ്ധതിയാണ് കോർപ്പസ് ഇൻകം പ്ലാൻ.
മേൽപ്പറഞ്ഞ രണ്ട് പ്ലാനുകളും നിങ്ങൾക്ക് ഇല്ലെങ്കിൽ മാത്രം പ്രയോജനപ്പെടുത്തേണ്ടതാണ് റിവേഴ്സ് മോർട്ട്ഗേജ്. നിങ്ങളുടെ സ്വന്തം വസ്തു (വീട്, സ്ഥലം) ബാങ്കിന് പണയം വയ്ക്കുന്ന പദ്ധതിയാണിത്. ബാങ്ക് നിങ്ങളുടെ വസ്തുവിന് 50 ശതമാനം മൂല്യം കണക്കാക്കി ഒരു തുക വായ്പ നൽകും. ഉദാഹരണത്തിന് വസ്തുവിന് രണ്ടുകോടി രൂപ മൂല്യമുണ്ടെന്നിരിക്കട്ടെ. ബാങ്ക് 50 ശതമാനം തുകയായ ഒരു കോടി രൂപ നിങ്ങൾക്ക് തരും. അതുപയോഗിച്ച് റിട്ടയർമെന്റ് കാലം കഴിക്കാം. നിങ്ങളുടെ കാലശേഷം ബാങ്ക് ആ വസ്തു വിറ്റഴിച്ച് പണമാക്കും. വായ്പാത്തുക പലിശ കണക്കാക്കി കിഴിച്ചശേഷം ബാക്കിത്തുക നിങ്ങളുടെ നോമിനിക്ക് നൽകും.
പെൻഷൻ പ്ലാൻ വേണോ കോർപ്പസ് ഇൻകം പ്ലാൻ വേണോ എന്ന് ചോദിക്കുന്നവരോട് എനിക്ക് പറയാനുള്ളത് പെൻഷൻ പ്ലാൻ മതി എന്നാണ്. കാരണം, കൈയിൽ ആവശ്യത്തിന് പണമെത്തിയാൽ ഭാവിയെക്കുറിച്ച് ചിന്തിക്കാതെ വാരിക്കോരി ചെലവാക്കുന്നവരാണ് കൂടുതലും. അത്തരക്കാർക്ക് കോർപ്പസ് ഇൻകം പ്ലാൻ ചേരില്ല. മാസംതോറും വരുമാനം (പെഷൻ) കിട്ടുന്ന പദ്ധതിയാണ് അവർക്ക് നല്ലത്. പെൻഷൻ പദ്ധതിയിൽ ചേരുമ്പോഴും നിക്ഷേപത്തിന്റെ 50 ശതമാനം ഗാരന്റീഡ് പദ്ധതികളിലും 50 ശതമാനം നോൺ-ഗാരന്റീഡ് പദ്ധതികളിലും ആയിരിക്കണം. ഗാരന്റീഡ് എന്നാൽ, എത്രതുകയുടെ പെൻഷനാണോ ഭാവിയിൽ നിങ്ങൾക്ക് കിട്ടിയേക്കുക അത് ഇപ്പോൾത്തന്നെ ഉറപ്പുനൽകുന്ന പദ്ധതിയാണ്.
സാമൂഹിക സുരക്ഷാ പെൻഷൻ, കമ്പനി പെൻഷൻ, സ്വയം സജ്ജമാക്കുന്ന വ്യക്തിഗത പെൻഷൻ എന്നിങ്ങനെ മൂന്ന് പദ്ധതികളുണ്ട്. സാമൂഹിക സുരക്ഷാ പെൻഷൻ എത്രകാലം സർക്കാരുകൾ തുടരുമെന്ന് പറയാനാവില്ല. ജോലി ചെയ്യുന്ന കമ്പനി നൽകുന്ന പെൻഷൻ പദ്ധതിയൊക്കെ എതാണ്ട് ഇല്ലാതായി കഴിഞ്ഞു. വ്യക്തിഗത പെൻഷൻ പദ്ധതികളാണ് ഇനിയുണ്ടാവുക. ഇതുതന്നെ രണ്ട് തരത്തിലുണ്ട്. 60 വയസുവരെ പണം ഒരു ഫണ്ടിൽ നിക്ഷേപിക്കുക. തുടർന്ന്, റിട്ടയർ ആകുമ്പോൾ മാസംതോറും പെൻഷൻ അല്ലെങ്കിൽ ഒരു വരുമാനം കിട്ടുന്ന വിധം ആ പണം മറ്റൊരു നിക്ഷേപ പദ്ധതിയിൽ ഇടുക. ഉദാഹരണത്തിന് മ്യൂച്വൽഫണ്ട്, പിപിഎഫ്, സീനിയർ സിറ്റിസൺസ് സേവിങ്സ് സ്കീം. മറ്റൊന്ന് ഡിഫറഡ് പെൻഷൻ പദ്ധതിയാണ്. ഉദാഹരണത്തിന് എൻപിഎസ് റിട്ടയർ ആകുമ്പോൾ സ്വാഭാവികമായി അത് പെൻഷൻ പദ്ധതിയായി മാറും.
പെൻഷൻ പ്ലാനിങ് നടത്തുമ്പോഴും 5 കാര്യങ്ങൾ ശ്രദ്ധിക്കണം. ഒന്ന്, കിട്ടിയേക്കുന്ന പെൻഷൻ നികുതിക്ക് വിധേയമാണോ അതോ നികുതിരഹിതമാണോ. രണ്ട്, പെൻഷൻ ആജീവനാന്തമാണോ അതോ നിശ്ചിതകാലത്തേക്കാണോ. മൂന്ന്, പെൻഷൻ നിരക്ക് ഗാരന്റീഡ് ആണോ. നാല്, പെൻഷൻ കിട്ടിത്തുടങ്ങിയ ശേഷവും നിങ്ങൾ അടച്ച നിക്ഷേപം (കോർപ്പസ്) കൂടുമോ കുറയുമോ അതോ നിലനിൽക്കുമോ. അഞ്ച്, കോർപ്പസ് മൂലധനം സുരക്ഷിതമാണോ അതോ നഷ്ടപ്പെടുമോ. ഇക്കാര്യങ്ങൾ മനസ്സിലാക്കി റിട്ടയർമെന്റ് നിക്ഷേപം പ്ലാൻ ചെയ്താൽ, വിശ്രമകാലം ആനന്ദമാക്കാം.