പ്രമുഖരുടെ ‘ലൈബ്രേറിയൻ’; മൊറാർജിയെ ഞെട്ടിച്ച മറുപടി; നട്‌വർസിങ് വിടവാങ്ങുമ്പോൾ
‘കിസിഞ്ജറുടെ പുസ്തകം കയ്യിലുണ്ട്. വായിക്കാൻ സാധിച്ചിട്ടില്ല...’ ‘രോഗങ്ങളെക്കുറിച്ചുള്ള നോർമൻ കസിൻസിന്റെ പുസ്തകം വായിച്ചോ? ചിരിയാണ് ഏറ്റവും നല്ല ഔഷധമെന്നതിന് അതു തെളിവാണ്.’ ‘ഗാൽബ്രെയ്ത്തിന്റെ പുസ്തകം അയച്ചുതന്നതിനു നന്ദി. പക്ഷേ എന്റെ കയ്യിൽ കോപ്പിയുണ്ടായിരുന്നു. സാരമില്ല, എന്റേതു നിങ്ങൾക്കു തരാം. പേരെഴുതിയിട്ടില്ല.’ ‘പ്രിയപ്പെട്ട നട്‌വർ’, എന്നാരംഭിച്ച് ഇന്ദിര ഗാന്ധി നട്‌വർ സിങ്ങിനയച്ച നൂറുകണക്കിനു കത്തുകളിൽ ചിലതിൽനിന്നുള്ള വരികളാണിവ. ഭൂരിഭാഗം കത്തുകളിലും പുസ്തകങ്ങളെക്കുറിച്ച് ഒരു വരിയെങ്കിലുമുണ്ടാവും.

‘കിസിഞ്ജറുടെ പുസ്തകം കയ്യിലുണ്ട്. വായിക്കാൻ സാധിച്ചിട്ടില്ല...’
‘രോഗങ്ങളെക്കുറിച്ചുള്ള നോർമൻ കസിൻസിന്റെ പുസ്തകം വായിച്ചോ? ചിരിയാണ് ഏറ്റവും നല്ല ഔഷധമെന്നതിന് അതു തെളിവാണ്.’
‘ഗാൽബ്രെയ്ത്തിന്റെ പുസ്തകം അയച്ചുതന്നതിനു നന്ദി. പക്ഷേ എന്റെ കയ്യിൽ കോപ്പിയുണ്ടായിരുന്നു. സാരമില്ല, എന്റേതു നിങ്ങൾക്കു തരാം. പേരെഴുതിയിട്ടില്ല.’
‘പ്രിയപ്പെട്ട നട്‌വർ’, എന്നാരംഭിച്ച് ഇന്ദിര ഗാന്ധി നട്‌വർ സിങ്ങിനയച്ച നൂറുകണക്കിനു കത്തുകളിൽ ചിലതിൽനിന്നുള്ള വരികളാണിവ. ഭൂരിഭാഗം കത്തുകളിലും പുസ്തകങ്ങളെക്കുറിച്ച് ഒരു വരിയെങ്കിലുമുണ്ടാവും.
ഭരത്പുരിലെ ജാട്ട് രാജകുടുംബത്തിൽ പിറന്ന്, മേയോ കോളജിലും സെന്റ് സ്റ്റീഫൻസിലും കേംബ്രിജിലും പഠിച്ച്, നയതന്ത്ര സർവീസിലെത്തി പട്യാല മഹാരാജാവിന്റെ പുത്രിയെ വിവാഹം കഴിച്ച ഒരാൾക്കു പ്രമുഖരായ സുഹൃത്തുക്കളെയുണ്ടാക്കാൻ ബുദ്ധിമുട്ടുണ്ടാവില്ലായിരിക്കാം. പക്ഷേ, ആ സുഹൃദ്‌വലയം എങ്ങനെ നിലനിർത്തിയെന്നതിലാണ് നട്‌വറിന്റെ പുസ്തകപ്രേമം കടന്നുവരുന്നത്. ഇന്ദിര ഗാന്ധിയുമായി മാത്രമല്ല, ഇംഗ്ലിഷ് നോവലിസ്റ്റ് ഇ.എം.ഫോസ്റ്റർ, ലേബർ പാർട്ടി നേതാവ് മൈക്കൽ ഫൂട്ട്, ഇന്ത്യൻ ഇംഗ്ലിഷ് എഴുത്തുകാരൻ നീരദ് ചൗധരി, സിനിമാ നടി നർഗീസ് ദത്ത്, കമ്യൂണിസ്റ്റ് നേതാവ് ഹിരൺ മുഖർജി, നെഹ്‌റുവിന്റെ സഹോദരി വിജയലക്ഷ്മി പണ്ഡിറ്റ് – ഇങ്ങനെ നൂറുകണക്കിനു പ്രമുഖർ ഉൾപ്പെട്ടതായിരുന്നു നട്‌വർ സിങ്ങിന്റെ സുഹൃദ്‌വലയം.
ഈ സുഹൃദ്ബന്ധങ്ങൾ എങ്ങനെ നിലനിർത്തിയെന്നതിനു രണ്ടു രഹസ്യങ്ങളാണ് ഒരിക്കൽ ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത്. ഒന്ന്– സുഹൃത്തുക്കൾക്കെല്ലാം അദ്ദേഹം പുസ്തകങ്ങൾ സമ്മാനമായോ കടമായോ നൽകിക്കൊണ്ടിരുന്നു, അവരിൽനിന്നു പുസ്തകങ്ങൾ വാങ്ങിക്കൊണ്ടുമിരുന്നു. രണ്ട്– എല്ലാവരുമായും കത്തിടപാടു നടത്തിക്കൊണ്ടിരുന്നു. കത്തുകളിലെല്ലാം പുസ്തകങ്ങളെക്കുറിച്ചു പരാമർശങ്ങളും. ഒന്നുകിൽ അയച്ചുതന്ന പുസ്തകത്തിനു നന്ദി, അല്ലെങ്കിൽ അതെക്കുറിച്ച് ഒരു കമന്റ്, അതുമല്ലെങ്കിൽ ഏതെങ്കിലും പുസ്തകം എവിടെകിട്ടുമെന്ന അന്വേഷണം.
‘പ്രമുഖരുടെ ലൈബ്രേറിയൻ’ – നട്‌വറിനെ അങ്ങനെ വിളിക്കാം. പ്രസിഡന്റുമാരും പ്രധാനമന്ത്രിമാരും നയതന്ത്രജ്ഞരും രാഷ്ട്രീയക്കാരും സൈനികോദ്യോഗസ്ഥരും നിയമജ്ഞരും സിനിമക്കാരുമെല്ലാമായ സുഹൃത്തുക്കളുമായുള്ള കത്തിടപാടുകളിൽ മിക്കതിലും എവിടെയെങ്കിലും ഒരു പുസ്തകപ്പരാമർശമില്ലാതെ പോകില്ലായിരുന്നു. അദ്ദേഹത്തിന്റെ മൂന്നു പുസ്തകങ്ങൾ തന്നെ കത്തുകളെക്കുറിച്ചുള്ളവയായിരുന്നു – ‘പ്രൊഫൈൽസ് ആൻഡ് ലെറ്റേഴ്സ്’ (1997), ‘യുവേഴ്സ് സിൻസിയർലി’ (2007), ‘ട്രഷേഡ് എപിസിൽസ്’ (2018).
ആഫ്രിക്കയിലും യൂറോപ്പിലും ഏഷ്യയിലുമുള്ള വിവിധ രാജ്യങ്ങളിലും യുഎന്നിലും സേവനമനുഷ്ഠിച്ച നട്‌വറിന് എന്നും കോൺഗ്രസ് നേതാക്കളുമായായിരുന്നു അടുപ്പം. അതിനാൽ തന്നെ കോൺഗ്രസിതര നേതാക്കൾക്ക് അദ്ദേഹം കണ്ണിലെ കരടായിരുന്നു. അടിയന്തരാവസ്ഥയെക്കുറിച്ച് ഇംഗ്ലണ്ടിൽ നല്ല അഭിപ്രായം ഉണ്ടാക്കിയെടുക്കാൻ ഇന്ദിര ഗാന്ധി ഡിപ്ലോമാറ്റിക് ബാഗിൽ നട്‌വറിനു പണമയച്ചുവെന്നു വരെ 1977ൽ ജനതാ സർക്കാരിന്റെ കാലത്തു പ്രധാനമന്ത്രി മൊറാർജി ദേശായി ആരോപണമുയർത്തി. ‘ഡിപ്ലോമാറ്റിക് ബാഗ് എന്നതാണെന്ന് അദ്ദേഹത്തിന് അറിയില്ല’ – ഇതെക്കുറിച്ച് നട്‌വറിന്റെ മറുപടി ഇതായിരുന്നു.
ശിക്ഷാനടപടിയെന്നവണ്ണം ആഫ്രിക്കയിലെ സാംബിയയിലേക്ക് അയച്ചപ്പോൾ അവിടത്തെ പ്രസിഡന്റ് കെന്നത്ത് കൗണ്ട, നട്‌വറിനെപ്പോലെ ഒരു സമർഥനായ നയതന്ത്രജ്ഞനെ അയച്ചതിനു നന്ദി പ്രകാശിപ്പിച്ചുകൊണ്ട് മൊറാർജിക്കു കത്തെഴുതി. അത് അദ്ദേഹത്തെ കൂടുതൽ ക്രുദ്ധനാക്കി. മൊറാർജി അയച്ച മറുപടി കൗണ്ടയെപ്പോലും ഞെട്ടിച്ചു – ‘താങ്കളുടെ പ്രതീക്ഷകൾക്കനുസരിച്ച് നട്‌വർ ഉയരുമെന്നു പ്രതീക്ഷിക്കാം.’
നയതന്ത്രത്തിൽ വ്യക്തിപരമായ സൗഹൃദത്തിനുള്ള പ്രാധാന്യത്തെക്കുറിച്ച് നട്‌വർ ഇടയ്ക്കിടെ പറയുമായിരുന്നു. അദ്ദേഹം ലണ്ടനിലെ ഹൈക്കമ്മിഷനിൽ ഉദ്യോഗസ്ഥനായി കഴിയുന്ന കാലത്താണ് ഡീഗോ ഗാർസിയ താവളം ബ്രിട്ടൻ യുഎസിനു കൈമാറുന്നതിനെച്ചൊല്ലി ഇന്ത്യയും ബ്രിട്ടനും തമ്മിൽ രസക്കേടുണ്ടായത്. അതിനിടയിലും ബ്രിട്ടിഷ് വിദേശവകുപ്പിലെ ഉദ്യോഗസ്ഥരെല്ലാവരുമായും നട്‌വർ വ്യക്തിപരമായി നല്ല ബന്ധം തുടർന്നു. നടി നർഗീസ് ദത്തിന് ഇതു തുണയായി. ലണ്ടനിലെ ഷോപ്പിങ്ങിനിടെ ഒരു സ്റ്റോറിൽനിന്ന് അനധികൃതമായി എന്തോ സാധനം എടുത്തതായി (ഷോപ് ലിഫ്റ്റിങ്) ആരോപിച്ച് അവരുടെ മേൽ കേസ് റജിസ്റ്റർ ചെയ്തു. ലണ്ടനിലെ ടാബ്ലോയ്ഡുകൾ വാർത്തയാക്കുമെന്നു ഭയന്ന് നട്‌വറിന്റെ സഹായം നർഗീസ് തേടി.
നർഗീസ് എന്ന പേര് ഉപയോഗിക്കാതെ യഥാർഥ പേരായ ഫാത്തിമ റഷീദ് എന്നു കോടതിയിൽ നൽകി പിഴയൊടുക്കി സ്ഥലം വിടാൻ നട്‌വറിന്റെ ബ്രിട്ടിഷ് സുഹൃത്ത് സഹായിച്ചു. ഏതോ ഒരു ഇന്ത്യക്കാരി ഷോപ് ലിഫ്റ്റിങ്ങിനു പിഴ അടച്ചതായി മാത്രമാണു വാർത്ത വന്നത്. നയതന്ത്രരംഗത്തു ശോഭിച്ച നട്‌വറിനു പക്ഷേ രാഷ്ട്രീയത്തിൽ ശോഭിക്കാനായില്ല. സർവീസിൽനിന്നു രാജിവച്ച് 1984ൽ എംപിയായ അദ്ദേഹം ആദ്യം ഉരുക്ക്–കൽക്കരി–ഖനി വകുപ്പിലും പിന്നീട് വിദേശകാര്യ വകുപ്പിലും സഹമന്ത്രിയായെങ്കിലും കാര്യമായ നയതന്ത്ര തീരുമാനങ്ങളൊന്നും അദ്ദേഹത്തിന്റെ സംഭാവനയായി അക്കാലത്തു കേട്ടിരുന്നില്ല.
പിന്നീട് 2004ൽ മൻമോഹൻ സിങ്ങിന്റെ സർക്കാരിൽ വിദേശകാര്യമന്ത്രിയായെങ്കിലും 5 മാസത്തിനുള്ളിൽ ഇറാഖിൽനിന്ന് എണ്ണ വാങ്ങിയതു സംബന്ധിച്ച അഴിമതിയാരോപണത്തിൽ അദ്ദേഹത്തിന്റെ മകന്റെ പേര് വന്നതോടെ രാജി വയ്ക്കേണ്ടിവന്നു. തുടർന്ന് കോൺഗ്രസുമായി വഴിപിരിഞ്ഞ് നട്‌വർ താമസിയാതെ രാഷ്ട്രീയജീവിതം അവസാനിപ്പിച്ച് പുസ്തകങ്ങൾ എഴുതാനും പുസ്തക ചർച്ചകളിൽ പങ്കെടുക്കാനുമായി സമയം ചെലവഴിച്ചു. അടുത്തകാലത്ത് ആരോഗ്യം മോശമാവുന്നതു വരെ നെഹ്‌റു മെമ്മോറിയൽ ലൈബ്രറിയിലെ പുസ്തകചർച്ചകളിൽ സ്ഥിരസാന്നിധ്യമായിരുന്നു നട്‌വർ.