‘‘ഓരോ വിഷയത്തിലും തീരുമാനം എടുക്കുമ്പോൾ എന്നെയും എന്റെ കസേരയെയും അത് എങ്ങനെ ബാധിക്കുമെന്നതിലല്ല, മറിച്ച് ആ തീരുമാനങ്ങൾ ഭാവി തലമുറയെ എങ്ങനെ ബാധിക്കും എന്നതിലാണ് ഊന്നൽ നൽകേണ്ടതെന്നാണ് എന്റെ വിശ്വാസം’’. കസേരകളിൽ കടിച്ചു തൂങ്ങിക്കിടന്ന്, അത് നഷ്ടമാകുമ്പോൾ അതുവരെയെടുത്ത നിലപാടു പോലും മാറ്റുന്ന രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥവൃന്ദങ്ങളുടെയും ആധിക്യമുള്ള ഒരു കാലത്ത് മേൽപ്പറഞ്ഞതു പോലുള്ള വാക്കുകൾ പലപ്പോഴും നമുക്ക് വലിയ ആശ്വാസമാകും. ജനഹിതം മനസ്സിലാക്കി സർക്കാരിന് വേണ്ടി പ്രവർത്തിക്കുക എന്നതിൽ മാത്രമാണ് താൻ ശ്രദ്ധവച്ചിട്ടുള്ളതെന്നു കൂടി പറഞ്ഞുവയ്ക്കുകയാണ് വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍. തൊടുന്നതെല്ലാം വിജയം. അതിപ്പോൾ വിഴിഞ്ഞമായാലും സംഗീതമായാലും നൃത്തമായാലും. ഒപ്പം വിവാദങ്ങൾക്കും ഒട്ടും കുറവില്ല. 2024ൽ ഇതുവരെ ഏറ്റവുമധികം വൈറലായ, ചർച്ചയായ കേരളത്തിലെ വനിതകളെയെടുത്താൽ അതിൽ ആദ്യ സ്ഥാനങ്ങളിലൊന്നിൽ ദിവ്യ എസ്. അയ്യരുണ്ടാകും. ബോധപൂർവമായ ഒരു വൈറൽ ശ്രമം അല്ല അത്. ദിവ്യയെ അടുത്തറിയാവുന്നവർക്ക് മനസ്സിലാകും അതിന്റെ രഹസ്യം. അക്കാര്യം ദിവ്യ തന്നെ തുറന്നു പറയുകയാണ് ‘മനോരമ ഓൺലൈൻ പ്രീമിയ’ത്തിലെ ‘ചാറ്റ് സീറ്റ്’ അഭിമുഖ പരമ്പരയിൽ. കോൺഗ്രസിന്റെ തീപ്പൊരി നേതാവിന്റെ ഭാര്യയായിരിക്കെത്തന്നെ, ഇടതുപക്ഷ സർക്കാർ മുന്നോട്ടുകൊണ്ടുപോകുന്ന നിർണായക വിഴിഞ്ഞം പദ്ധതിയുടെ തലപ്പത്തു വരിക. അതിന്റെ പേരിൽ വിവാദങ്ങളുണ്ടാകുക. എന്നാൽ ഇതൊന്നും തന്നെ ബാധിക്കില്ലെന്ന് ഉറപ്പിച്ചുതന്നെ പറയും ദിവ്യ എസ്. അയ്യർ. ജീവിതം, കുടുംബം, വിഴിഞ്ഞം, വിവാദം, നിലപാടുകൾ, രാഷ്ട്രീയം... എല്ലാം തുറന്നു പറയുകയാണ് ദിവ്യ ഇവിടെ. ഭാവിയിൽ രാഷ്ട്രീയത്തിലേക്കിറങ്ങുമോ എന്ന ചോദ്യത്തിനു പോലും കൃത്യമായ ഉത്തരമുണ്ട്. മലയാള മനോരമ സീനിയർ സബ് എഡിറ്റർ ജിനു ജോസഫുമായി ‘ചാറ്റ് സീറ്റ്’ അഭിമുഖ പരമ്പരയിൽ സംസാരിക്കുകയാണ് ദിവ്യ എസ്. അയ്യർ.

‘‘ഓരോ വിഷയത്തിലും തീരുമാനം എടുക്കുമ്പോൾ എന്നെയും എന്റെ കസേരയെയും അത് എങ്ങനെ ബാധിക്കുമെന്നതിലല്ല, മറിച്ച് ആ തീരുമാനങ്ങൾ ഭാവി തലമുറയെ എങ്ങനെ ബാധിക്കും എന്നതിലാണ് ഊന്നൽ നൽകേണ്ടതെന്നാണ് എന്റെ വിശ്വാസം’’. കസേരകളിൽ കടിച്ചു തൂങ്ങിക്കിടന്ന്, അത് നഷ്ടമാകുമ്പോൾ അതുവരെയെടുത്ത നിലപാടു പോലും മാറ്റുന്ന രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥവൃന്ദങ്ങളുടെയും ആധിക്യമുള്ള ഒരു കാലത്ത് മേൽപ്പറഞ്ഞതു പോലുള്ള വാക്കുകൾ പലപ്പോഴും നമുക്ക് വലിയ ആശ്വാസമാകും. ജനഹിതം മനസ്സിലാക്കി സർക്കാരിന് വേണ്ടി പ്രവർത്തിക്കുക എന്നതിൽ മാത്രമാണ് താൻ ശ്രദ്ധവച്ചിട്ടുള്ളതെന്നു കൂടി പറഞ്ഞുവയ്ക്കുകയാണ് വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍. തൊടുന്നതെല്ലാം വിജയം. അതിപ്പോൾ വിഴിഞ്ഞമായാലും സംഗീതമായാലും നൃത്തമായാലും. ഒപ്പം വിവാദങ്ങൾക്കും ഒട്ടും കുറവില്ല. 2024ൽ ഇതുവരെ ഏറ്റവുമധികം വൈറലായ, ചർച്ചയായ കേരളത്തിലെ വനിതകളെയെടുത്താൽ അതിൽ ആദ്യ സ്ഥാനങ്ങളിലൊന്നിൽ ദിവ്യ എസ്. അയ്യരുണ്ടാകും. ബോധപൂർവമായ ഒരു വൈറൽ ശ്രമം അല്ല അത്. ദിവ്യയെ അടുത്തറിയാവുന്നവർക്ക് മനസ്സിലാകും അതിന്റെ രഹസ്യം. അക്കാര്യം ദിവ്യ തന്നെ തുറന്നു പറയുകയാണ് ‘മനോരമ ഓൺലൈൻ പ്രീമിയ’ത്തിലെ ‘ചാറ്റ് സീറ്റ്’ അഭിമുഖ പരമ്പരയിൽ. കോൺഗ്രസിന്റെ തീപ്പൊരി നേതാവിന്റെ ഭാര്യയായിരിക്കെത്തന്നെ, ഇടതുപക്ഷ സർക്കാർ മുന്നോട്ടുകൊണ്ടുപോകുന്ന നിർണായക വിഴിഞ്ഞം പദ്ധതിയുടെ തലപ്പത്തു വരിക. അതിന്റെ പേരിൽ വിവാദങ്ങളുണ്ടാകുക. എന്നാൽ ഇതൊന്നും തന്നെ ബാധിക്കില്ലെന്ന് ഉറപ്പിച്ചുതന്നെ പറയും ദിവ്യ എസ്. അയ്യർ. ജീവിതം, കുടുംബം, വിഴിഞ്ഞം, വിവാദം, നിലപാടുകൾ, രാഷ്ട്രീയം... എല്ലാം തുറന്നു പറയുകയാണ് ദിവ്യ ഇവിടെ. ഭാവിയിൽ രാഷ്ട്രീയത്തിലേക്കിറങ്ങുമോ എന്ന ചോദ്യത്തിനു പോലും കൃത്യമായ ഉത്തരമുണ്ട്. മലയാള മനോരമ സീനിയർ സബ് എഡിറ്റർ ജിനു ജോസഫുമായി ‘ചാറ്റ് സീറ്റ്’ അഭിമുഖ പരമ്പരയിൽ സംസാരിക്കുകയാണ് ദിവ്യ എസ്. അയ്യർ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘‘ഓരോ വിഷയത്തിലും തീരുമാനം എടുക്കുമ്പോൾ എന്നെയും എന്റെ കസേരയെയും അത് എങ്ങനെ ബാധിക്കുമെന്നതിലല്ല, മറിച്ച് ആ തീരുമാനങ്ങൾ ഭാവി തലമുറയെ എങ്ങനെ ബാധിക്കും എന്നതിലാണ് ഊന്നൽ നൽകേണ്ടതെന്നാണ് എന്റെ വിശ്വാസം’’. കസേരകളിൽ കടിച്ചു തൂങ്ങിക്കിടന്ന്, അത് നഷ്ടമാകുമ്പോൾ അതുവരെയെടുത്ത നിലപാടു പോലും മാറ്റുന്ന രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥവൃന്ദങ്ങളുടെയും ആധിക്യമുള്ള ഒരു കാലത്ത് മേൽപ്പറഞ്ഞതു പോലുള്ള വാക്കുകൾ പലപ്പോഴും നമുക്ക് വലിയ ആശ്വാസമാകും. ജനഹിതം മനസ്സിലാക്കി സർക്കാരിന് വേണ്ടി പ്രവർത്തിക്കുക എന്നതിൽ മാത്രമാണ് താൻ ശ്രദ്ധവച്ചിട്ടുള്ളതെന്നു കൂടി പറഞ്ഞുവയ്ക്കുകയാണ് വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍. തൊടുന്നതെല്ലാം വിജയം. അതിപ്പോൾ വിഴിഞ്ഞമായാലും സംഗീതമായാലും നൃത്തമായാലും. ഒപ്പം വിവാദങ്ങൾക്കും ഒട്ടും കുറവില്ല. 2024ൽ ഇതുവരെ ഏറ്റവുമധികം വൈറലായ, ചർച്ചയായ കേരളത്തിലെ വനിതകളെയെടുത്താൽ അതിൽ ആദ്യ സ്ഥാനങ്ങളിലൊന്നിൽ ദിവ്യ എസ്. അയ്യരുണ്ടാകും. ബോധപൂർവമായ ഒരു വൈറൽ ശ്രമം അല്ല അത്. ദിവ്യയെ അടുത്തറിയാവുന്നവർക്ക് മനസ്സിലാകും അതിന്റെ രഹസ്യം. അക്കാര്യം ദിവ്യ തന്നെ തുറന്നു പറയുകയാണ് ‘മനോരമ ഓൺലൈൻ പ്രീമിയ’ത്തിലെ ‘ചാറ്റ് സീറ്റ്’ അഭിമുഖ പരമ്പരയിൽ. കോൺഗ്രസിന്റെ തീപ്പൊരി നേതാവിന്റെ ഭാര്യയായിരിക്കെത്തന്നെ, ഇടതുപക്ഷ സർക്കാർ മുന്നോട്ടുകൊണ്ടുപോകുന്ന നിർണായക വിഴിഞ്ഞം പദ്ധതിയുടെ തലപ്പത്തു വരിക. അതിന്റെ പേരിൽ വിവാദങ്ങളുണ്ടാകുക. എന്നാൽ ഇതൊന്നും തന്നെ ബാധിക്കില്ലെന്ന് ഉറപ്പിച്ചുതന്നെ പറയും ദിവ്യ എസ്. അയ്യർ. ജീവിതം, കുടുംബം, വിഴിഞ്ഞം, വിവാദം, നിലപാടുകൾ, രാഷ്ട്രീയം... എല്ലാം തുറന്നു പറയുകയാണ് ദിവ്യ ഇവിടെ. ഭാവിയിൽ രാഷ്ട്രീയത്തിലേക്കിറങ്ങുമോ എന്ന ചോദ്യത്തിനു പോലും കൃത്യമായ ഉത്തരമുണ്ട്. മലയാള മനോരമ സീനിയർ സബ് എഡിറ്റർ ജിനു ജോസഫുമായി ‘ചാറ്റ് സീറ്റ്’ അഭിമുഖ പരമ്പരയിൽ സംസാരിക്കുകയാണ് ദിവ്യ എസ്. അയ്യർ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘‘ഓരോ വിഷയത്തിലും തീരുമാനം എടുക്കുമ്പോൾ എന്നെയും എന്റെ കസേരയെയും അത് എങ്ങനെ ബാധിക്കുമെന്നതിലല്ല, മറിച്ച് ആ തീരുമാനങ്ങൾ ഭാവി തലമുറയെ എങ്ങനെ ബാധിക്കും എന്നതിലാണ് ഊന്നൽ നൽകേണ്ടതെന്നാണ് എന്റെ വിശ്വാസം’’. കസേരകളിൽ കടിച്ചു തൂങ്ങിക്കിടന്ന്, അത് നഷ്ടമാകുമ്പോൾ അതുവരെയെടുത്ത നിലപാടു പോലും മാറ്റുന്ന രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥവൃന്ദങ്ങളുടെയും ആധിക്യമുള്ള ഒരു കാലത്ത് മേൽപ്പറഞ്ഞതു പോലുള്ള വാക്കുകൾ പലപ്പോഴും നമുക്ക് വലിയ ആശ്വാസമാകും.

ജനഹിതം മനസ്സിലാക്കി സർക്കാരിന് വേണ്ടി പ്രവർത്തിക്കുക എന്നതിൽ മാത്രമാണ് താൻ ശ്രദ്ധവച്ചിട്ടുള്ളതെന്നു കൂടി പറഞ്ഞുവയ്ക്കുകയാണ് വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍. തൊടുന്നതെല്ലാം വിജയം. അതിപ്പോൾ വിഴിഞ്ഞമായാലും സംഗീതമായാലും നൃത്തമായാലും. ഒപ്പം വിവാദങ്ങൾക്കും ഒട്ടും കുറവില്ല. 2024ൽ ഇതുവരെ ഏറ്റവുമധികം വൈറലായ, ചർച്ചയായ കേരളത്തിലെ വനിതകളെയെടുത്താൽ അതിൽ ആദ്യ സ്ഥാനങ്ങളിലൊന്നിൽ ദിവ്യ എസ്. അയ്യരുണ്ടാകും.

ഡോ. ദിവ്യ എസ്. അയ്യർ. (ചിത്രം: മനോരമ)
ADVERTISEMENT

ബോധപൂർവമായ ഒരു വൈറൽ ശ്രമം അല്ല അത്. ദിവ്യയെ അടുത്തറിയാവുന്നവർക്ക് മനസ്സിലാകും അതിന്റെ രഹസ്യം. അക്കാര്യം ദിവ്യ തന്നെ തുറന്നു പറയുകയാണ് ‘മനോരമ ഓൺലൈൻ പ്രീമിയ’ത്തിലെ ‘ചാറ്റ് സീറ്റ്’ അഭിമുഖ പരമ്പരയിൽ. കോൺഗ്രസിന്റെ തീപ്പൊരി നേതാവിന്റെ ഭാര്യയായിരിക്കെത്തന്നെ, ഇടതുപക്ഷ സർക്കാർ മുന്നോട്ടുകൊണ്ടുപോകുന്ന നിർണായക വിഴിഞ്ഞം പദ്ധതിയുടെ തലപ്പത്തു വരിക. അതിന്റെ പേരിൽ വിവാദങ്ങളുണ്ടാകുക. എന്നാൽ ഇതൊന്നും തന്നെ ബാധിക്കില്ലെന്ന് ഉറപ്പിച്ചുതന്നെ പറയും ദിവ്യ എസ്. അയ്യർ.

ജീവിതം, കുടുംബം, വിഴിഞ്ഞം, വിവാദം, നിലപാടുകൾ, രാഷ്ട്രീയം... എല്ലാം തുറന്നു പറയുകയാണ് ദിവ്യ ഇവിടെ. ഭാവിയിൽ രാഷ്ട്രീയത്തിലേക്കിറങ്ങുമോ എന്ന ചോദ്യത്തിനു പോലും കൃത്യമായ ഉത്തരമുണ്ട്. മലയാള മനോരമ സീനിയർ സബ് എഡിറ്റർ ജിനു ജോസഫുമായി ‘ചാറ്റ് സീറ്റ്’ അഭിമുഖ പരമ്പരയിൽ സംസാരിക്കുകയാണ് ദിവ്യ എസ്. അയ്യർ.

? കെ. രാധാകൃഷ്ണൻ എംപിയെ കെട്ടിപ്പിടിച്ചത് വൈറൽ, നേരത്തേ ഒരു ഡാൻസ് വൈറൽ, സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകളും വൈറൽ. ഇവയ്ക്കെല്ലാം പുറമേ മുഖ്യമന്ത്രി പിണറായി വിജയനെ പ്രകീർത്തിച്ചതും വൈറൽ. ദിവ്യ എസ്.അയ്യരുടെ പേരിനൊപ്പം വൈറൽ സംഭവങ്ങളും വിവാദങ്ങളും കൂടുകയാണല്ലോ

എന്റെ ജീവിതത്തിലെ പല സംഭവങ്ങളും മറ്റു പലർക്കും അവരുടെ ജീവിതവുമായി വളരെയധികം ബന്ധപ്പെടുത്താൻ സാധിക്കുന്നുണ്ടെന്ന് ചിലരൊക്കെ പറയാറുണ്ട്. അത്തരം സന്ദർഭങ്ങളിൽ അവർക്ക് എന്നിലൂടെ അവരെത്തന്നെ കാണാൻ സാധിക്കുന്നു എന്നും പറഞ്ഞിട്ടുണ്ട്. ഒരുപക്ഷേ അതുകൊണ്ട് തന്നെയാകാം ഞാനുമായി ബന്ധപ്പെട്ട പലകാര്യങ്ങൾക്കും കൂടുതൽ പ്രചാരം ലഭിക്കുന്നത്.

ഡോ. ദിവ്യ എസ്. അയ്യർ കെ. രാധാകൃഷ്ണൻ എംപിയെ കെട്ടിപിടിക്കുന്നു. (ഫയൽ ചിത്രം)

മകനുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തുടങ്ങി ഞാൻ ഏറ്റവും ബഹുമാനത്തോടെയും സ്നേഹത്തോടെയും കാണുന്ന ഒരു വ്യക്തിയെ ആശ്ലേഷിച്ച കാര്യത്തിൽ വരെ ഈ കണക്‌ഷൻ പലരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതിനാലൊക്കെ തന്നെ മനഃപൂർവം വൈറൽ ആക്കേണ്ട ഒരു കാര്യം എന്നതിനപ്പുറം വൈകാരികമായ ഒരു അനുഭവം എന്ന നിലയിലാണ് ഈ സംഭവങ്ങളെയെല്ലാം കൂടുതൽ ആളുകൾ ഏറ്റെടുത്തതെന്നാണ് എന്റെ വിശ്വാസം. പിന്നെ വിവാദങ്ങള്‍, ലോകത്തിൽ നടക്കുന്ന ഒരു പ്രവൃത്തിയും പോസിറ്റീവായി മാത്രം എല്ലാ ആളുകൾ സ്വീകരിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. അത്രതന്നെയേ ഞാനുമായി ബന്ധപ്പെട്ട് അടുത്തിടെ നടന്ന ചില കാര്യങ്ങളിലും സംഭവിച്ചിട്ടുള്ളതെന്നാണ് മനസ്സിലാക്കുന്നത്. ഒരേ വിഷയത്തിൽ വിഭിന്ന സ്വരങ്ങൾ ഉയരുന്നത് സ്വാഭാവിക സംഭവം മാത്രമാണ്.

ഓരോരുത്തരും അവരുടെ അനുഭവത്തിന്റെ വെളിച്ചത്തിലും ഭാവനയുടെ അടിസ്ഥാനത്തിലും മുന്നിൽ കാണുന്ന ചിത്രങ്ങൾക്ക് പല നിറങ്ങൾ നൽകുന്നുവെന്ന് മാത്രം. അതിന്റെ മികച്ച ഒരു ഉദാഹരണമായി കാണാവുന്ന സംഭവമാണ് എന്നെ ചുറ്റിപ്പറ്റി ഉണ്ടായിരിക്കുന്നതെന്നാണ് തോന്നുന്നത്. പിന്നെ സാധാരണയിലും കുറച്ചേറെ ആളുകളിലേക്കെത്തി എന്നുമാത്രം.

ADVERTISEMENT

? വിഴിഞ്ഞത്ത് പിണറായി സർക്കാരിനെ പ്രകീർത്തിച്ച വേദിയിൽ ഉമ്മൻ ചാണ്ടിയുടെ പേര് പരാമർശിക്കാതെ പോയതും വിവാദമായി. പ്രതിപക്ഷത്തെ തീപ്പൊരി നേതാവിന്റെ ഭാര്യയെന്ന നിലയിൽ ഇനിയും ഇത്തരം വിവാദങ്ങൾ നേരിടേണ്ടി വരില്ലേ. തയാറെടുപ്പിൽ ആണോ

കൃത്യനിർവഹണത്തിന്റെ ഭാഗമായി ഏതൊരു സർക്കാർ ഉദ്യോഗസ്ഥനോ ഉദ്യോഗസ്ഥയോ ചെയ്യേണ്ട കാര്യങ്ങൾ മാത്രമാണ് ഞാനും ചെയ്തത്. എന്നാൽ ചില സാഹചര്യങ്ങളിലെങ്കിലും ഞാൻ പലകാര്യങ്ങളും ചെയ്യുമ്പോൾ ഒരു സ്ത്രീ എന്ന നിലയിൽ മറ്റൊരാളുടെ നിഴലായി നിന്നുകൊണ്ട് വേണം അവയൊക്കെ നിർവഹിക്കാനെന്ന ഒരു തോന്നൽ പലർക്കും ഉള്ളതുപോലെ എനിക്ക് അനുഭവപ്പെടാറുണ്ട്. എന്നാൽ, അതൊട്ടും ന്യായമായ ഒരു പ്രതീക്ഷയാണെന്ന് എനിക്ക് തോന്നുന്നില്ല. അതിനാലാണ് ഇതുവരെ ഉണ്ടായിട്ടുള്ള ഒരു സംഭവത്തോടും പ്രതികരിക്കാതിരുന്ന ഞാൻ വിഴിഞ്ഞം പദ്ധതിയുടെ ഉദ്ഘാടന വേളയിൽ ഉണ്ടായ കാര്യങ്ങളെ ചുറ്റിപ്പറ്റിയുണ്ടായ സംഭവത്തോട് മാത്രം പ്രതികരിച്ചത്.

കൃത്യനിർവഹണത്തിനിടയിൽ എനിക്കുണ്ടായിട്ടുള്ള അനുഭവവും ബോധ്യവുമാണ് ഞാൻ പറഞ്ഞതെന്ന് പൂർണ ബോധ്യമുണ്ട്. ഒരു സർക്കാർ പരിപാടിയിൽ പങ്കെടുക്കുന്ന സർക്കാർ ഉദ്യോഗസ്ഥ എന്ന നിലയിൽ ഞാൻ ചെയ്യേണ്ട കാര്യങ്ങൾ ഒരു കൃത്യവിലോപവും കൂടാതെ ഞാൻ പൂർത്തിയാക്കി എന്നു തന്നെയാണ് എന്റെ വിശ്വാസം. അതിന് ഒരു രാഷ്ട്രീയ നിറം കലർത്തേണ്ട ആളല്ല ഞാൻ. അതിനാൽതന്നെ ഈ വിഷയത്തില്‍ ഒരു പ്രസ്താവന നടത്താൻ ഞാൻ ആഗ്രഹിക്കുന്നുമില്ല. മാത്രമല്ല, ഒരു സർക്കാർ ഉദ്യോഗസ്ഥ എന്ന നിലയിൽ അതിനുള്ള സ്വാതന്ത്ര്യം നിയമം എനിക്ക് അനുവദിക്കുന്നുണ്ടെന്നും തോന്നുന്നില്ല. 

വിഴിഞ്ഞം തുറമുഖത്ത് മുഖ്യമന്ത്രി പിണറായി വിജയനുമായി സംഭാഷണത്തിൽ ഏർപ്പെട്ടിരിക്കുന്ന ഡോ. ദിവ്യ എസ് അയ്യര്‍.. (Picture courtesy: instagram/drdivyasiyerias)

ആർക്കൊക്കെയോ ഉൾക്കൊള്ളാൻ പറ്റാത്ത കാര്യങ്ങളെപ്പറ്റി അവർ ആഗ്രഹിക്കാത്ത രീതിയിൽ ഞാൻ സംസാരിച്ചെന്നതാണ് ഈ വിഷയത്തിൽ അപസ്വരങ്ങൾ ഉയരാൻ ഇടയാക്കിയത്. എന്നാൽ എന്നെ സംബന്ധിച്ചിടത്തോളം സമൂഹം എന്ന നിലയിൽ നമ്മൾ കൂടുതൽ വളരുന്നതിനനുസരിച്ച് കൂടുതൽ വ്യക്തികളെയും ആശയങ്ങളെയും അഭിപ്രായങ്ങളെയുമൊക്കെ ഉൾക്കൊള്ളാൻ കഴിയണം. നമ്മുടെ എതിർ ദിശയിൽ നിൽക്കുന്ന ആളുകളെക്കൂടി ഉൾക്കൊള്ളാനാകുന്ന തരത്തിൽ മനസ്സിന്റെ വിശാലത കൂട്ടാൻ തയാറാകണം. അതിനെയാണ് വളർച്ച എന്നു പറയുന്നതും.

ADVERTISEMENT

എന്നാൽ ചിലപ്പോഴെങ്കിലും ഏതൊക്കെയേ തലങ്ങളിൽ വച്ച് നമ്മളിൽ പലരുടെയും ചിന്തകളും മാനസിക തലവും കൂടുതൽ സങ്കുചിതമായി പോകുന്നു എന്ന് തോന്നുന്നുണ്ട്. ഒരാളുടെ വിജയം എന്നു പറയുമ്പോള്‍ അതിനെ മറ്റൊരാളുടെ പരാജയമായി മാത്രം കാണരുത്. കൂടുതൽ ഭിന്നാഭിപ്രായങ്ങളെ സ്വീകരിക്കാൻ തയാറാകണം. എന്നിൽ നിന്ന് വ്യത്യസ്തമായ കാഴ്ചപ്പാടുള്ള ഒരാളെ കൂടെച്ചേർത്ത് നിർത്തരുത്, എന്റെ അഭിപ്രായത്തോട് യോജിക്കാത്ത ഒരാളെ ഞാൻ വെറുക്കുകയാണ് വേണ്ടത് തുടങ്ങിയ അപക്വമായ ചിന്തകൾ പലപ്പോഴും ഇന്നത്തെ സമൂഹത്തിൽ പ്രചരിക്കുന്നത് കാണുന്നുണ്ട്. ഏറെ പ്രത്യേകിച്ച് സമൂഹമാധ്യമങ്ങളിൽ. എന്നാൽ, ഇതെല്ലാം എന്തിന് വേണ്ടിയാണെന്ന് മാത്രം മനസ്സിലാകുന്നില്ല.

ഒരേ തൂവൽ പക്ഷികളെ മാത്രമേ ഇഷ്ടപ്പെടാവൂ എന്നുള്ള തരത്തിലുള്ള ഒരു അലിഖിതമായ നിയമം ഇന്ന് നമ്മുടെ സമൂഹത്തിൽ വന്നുചേർന്നിട്ടുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. എന്നാൽ, ഇതെല്ലാം അതിജീവിച്ച് നമുക്ക് ചുറ്റുമുള്ള വിഭിന്ന സ്വരങ്ങളെയും വിഭിന്ന വ്യക്തികളെയും ഒന്നായി ചേർത്തുപിടിക്കാൻ നമുക്ക് കഴിയണം. അതിനുള്ള മാനസിക വലുപ്പം എല്ലാവർക്കും ഉണ്ടാകട്ടെ എന്നാണ് ‍ഞാൻ ആഗ്രഹിക്കുന്നത്.

? മുഖ്യമന്ത്രി പിണറായി വിജയനെ പ്രകീർത്തിച്ച് പറഞ്ഞത് ചാണ്ടി ഉമ്മനും തിരിച്ചടിയായി. ഒടുവിൽ അദ്ദേഹത്തിന് വിശദീകരണം വരെ കൊടുക്കേണ്ടി വന്നു. എതിർ പക്ഷത്തെ നേതാക്കളെപ്പറ്റി നല്ലത് പറയേണ്ടിവരുമ്പോൾ ഇത്തരം വിവാദങ്ങളുടെ ആവശ്യമുണ്ടോ

∙ എനിക്ക് ഒരാളെ ഇഷ്ടമല്ല, ഒരാളെ എനിക്ക് വെറുപ്പാണ്, എനിക്ക് അയാളെ അംഗീകരിക്കാൻ കഴിയുന്നില്ല എന്നെല്ലാം പറയുന്നത് സർവസാധാരണമായി മാന്യന്മാർ സംസാരിക്കുന്ന ഭാഷയായി മാറിയിരിക്കുന്നു. എന്നാൽ എനിക്ക് ഒരാളെ ഇഷ്ടമാണ്, അയാൾ വളരെ നല്ല മനുഷ്യനാണ് എന്നെല്ലാം പറയാൻ വിമുഖത കാണിക്കുകയും മറിച്ച് ഒരാളെപ്പറ്റി നല്ലത് പറയുന്നത് തെറ്റാണെന്ന് ചിത്രീകരിക്കുകയും ചെയ്യുന്ന വിചിത്രമായ ഒരു നിലപാടാണ് ഇപ്പോൾ സമൂഹത്തിൽ കൂടുതലായി കാണാൻ കഴിയുന്നത്. ഈ പ്രവണതയ്ക്കു മാറ്റം വരണം.

മുഖ്യമന്ത്രി പിണറായി വിജയനുമായി സംഭാഷണത്തിൽ ഏർപ്പെട്ടിരിക്കുന്ന ഡോ. ദിവ്യ എസ് അയ്യര്‍. (Picture courtesy: instagram/drdivyasiyerias)

ആദിമ മനുഷ്യർ സ്വീകരിച്ചിരുന്നതു പോലെ നമുക്കെതിരെ വരുന്ന എന്തിനെയും വെട്ടിനിരത്താം എന്ന ചിന്തയിലേക്കാണ് പല കാര്യങ്ങളും പൊയ്ക്കൊണ്ടിരിക്കുന്നത്. എന്നാൽ ഇതിനെയെല്ലാം അതിജീവിക്കുന്നതാണ് യഥാർഥ വളർച്ച എന്ന് മനസ്സിലാക്കുന്നിടത്താണ് ശരിയായ വിജയം. അഹിംസ എന്നു പറയുന്നത് സായുധമായി മാത്രമുള്ള ഒന്നല്ല. മാനസികമായും വൈകാരികമായുള്ള അഹിംസ ആർജിക്കാൻ കഴിയണം. ഒരാളെ മാനസികമായും വൈകാരികയും ആക്രമിക്കുമ്പോൾ അതും ഒരു ഹിംസതന്നെയാണ്. അത് മനസ്സിലാക്കിയാൽ തീരാവുന്ന പ്രശ്നങ്ങളേ ഇവിടെയുള്ളൂ.

? വിഴിഞ്ഞം പോലെ ഇത്രയേറെ ഉത്തരവാദിത്തമുള്ള ജോലിയിലാണ് താങ്കൾ. ഇടത് സർക്കാരിന് ചെറുതൊന്നുമല്ല വിശ്വാസം. എന്തുകൊണ്ടാണ് വിഴിഞ്ഞം പദ്ധതിയുടെ പൂർണ ഉത്തരവാദിത്തം ഏൽപ്പിച്ചതെന്ന് ആലോചിച്ചിട്ടുണ്ടോ

∙  സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ നിയമനങ്ങളിൽ ഞങ്ങൾക്കാർക്കും ഒരു തരത്തിലും ഒരു പങ്കുമില്ല. അതിനാൽ തന്നെ അതിന്റെ കാരണം എനിക്ക് പറയാൻ കഴിയില്ല. ജോലിയിൽ പ്രവേശിച്ചതു മുതൽ ഏൽപ്പിച്ച ഏല്ലാ ഉത്തരവാദിത്തങ്ങളും 100 ശതമാനം ആത്മാർഥതയോടെ, ജനഹിതം മനസ്സിലാക്കി സർക്കാരിന് വേണ്ടി ഞാൻ നിറവേറ്റിയിട്ടുമുണ്ട്. അത് തുടർന്നും ഉണ്ടാകുമെന്നുള്ള ഉറപ്പുമാത്രമാണ് ഞാൻ എപ്പോഴും നൽകാറുള്ളത്. എന്റെ ഭാഗത്തു നിന്നു നോക്കുമ്പോൾ അതുതന്നെയാകാം ഇത്തരം ചുമതലകളിലേക്ക് എന്നെ നിയോഗിക്കാനും കാരണം. 

വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍. (Picture courtesy: instagram/drdivyasiyerias)

പിന്നെ എനിക്ക് എന്റെ ഉദ്യോഗത്തിൽ എല്ലാക്കാലത്തും നീതി ലഭിച്ചിട്ടുണ്ട്. നീതിയുക്തമായ അവസരങ്ങളും ചുമതലകളും എനിക്ക് ലഭിച്ചിട്ടുമുണ്ട്. 2016ൽ തിരുവനന്തപുരം സബ് കലക്ടറായി ആദ്യ ഔദ്യോഗിക ചുമതല തന്നതുമുതൽ വിഴിഞ്ഞം വരെയുള്ള എന്റെ എല്ലാ നിയമനങ്ങളും നൽകിയിട്ടുള്ളത് എൽഡിഎഫ് സർക്കാർ തന്നെയാണ്. അതിനാൽതന്നെ മറ്റു പലരും വലുതെന്നു കരുതുന്ന, ബാഹ്യമായ ഘടകങ്ങളൊന്നും തന്നെ ഇത്തരം നിയമനങ്ങളിൽ പരിഗണിക്കപ്പെട്ടിട്ടില്ല എന്നുതന്നെയാണ് എനിക്ക് തോന്നുന്നത്.

? ഉദ്യോഗസ്ഥർ പലരും പിൽക്കാലത്ത് രാഷ്ട്രീയത്തിലേക്ക് ചുവടുമാറ്റം നടത്തിയിട്ടുണ്ടല്ലോ. ദിവ്യ എസ്.അയ്യർ എന്നെങ്കിലും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് എത്തുമെന്ന് തോന്നിയിട്ടുണ്ടോ

∙ അതിനെപ്പറ്റി ഇതുവരെ കാര്യമായി ചിന്തിട്ടില്ല. എന്നാൽ, എന്റെ കാര്യത്തിൽ പൊതുവേ നോക്കിയാൽ എല്ലാ തലങ്ങളിലും എല്ലാ മേഖലകളിലും പരീക്ഷണങ്ങൾക്ക് തയാറായിട്ടുള്ള ഒരു വ്യക്തിയാണ് ഞാൻ. എന്തും പുതുതായി പഠിക്കാനും പുതിയ പരീക്ഷണങ്ങൾ നടത്താനുമെല്ലാം സേവനമേഖയിൽ നിന്നുകൊണ്ടു തന്നെ ഞാൻ ശ്രമിച്ചിട്ടുണ്ട്. എന്റെ ജീവിതത്തിലെ ഓരോ ചുവടും ഞാൻ വളരെ കൃത്യമായ പ്ലാനിങ്ങോടെ ചെയ്യുന്ന ഒരാളാണെന്നാണ് പൊതുവേയുള്ള ധാരണ. എന്നാൽ, എന്റെ കാര്യത്തിൽ ഇതുവരെയുള്ള ഒരു കാര്യങ്ങളും മുൻകൂട്ടി തയാറാക്കിയ പദ്ധതിയുടെ ഭാഗമായി നടന്നിട്ടുള്ളതല്ല. അപ്പപ്പോൾ‍ എന്റെ മനസ്സിൽ നൈസർഗികമായി തോന്നുന്ന കാര്യങ്ങളാണ് ഞാൻ ചെയ്തിട്ടുള്ളത്. അതിപ്പോൾ, സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുള്ള സംഭവങ്ങളായാൽ പോലും. അത് എന്നോട് ചേർന്നു നിൽക്കുന്ന ആരോടു ചോദിച്ചാലും മനസ്സിലാക്കാവുന്നതേയുള്ളൂ.

ഡോ. ദിവ്യ എസ്. അയ്യർ. (Picture courtesy: instagram/drdivyasiyerias)

എന്റെ ഉള്ളിലുള്ള ഒരു ശബ്ദത്തെ വളരെ ശ്രദ്ധാപൂർവം കേൾക്കുന്ന ഒരു വ്യക്തിയാണ് ഞാൻ. അത്തരത്തിൽ ഒരു തോന്നൽ എപ്പോഴെങ്കിലും മനസ്സിൽ വന്നാൽ മാത്രമേ രാഷ്ട്രീയ പ്രവേശം പോലുള്ള വിഷയങ്ങളെപ്പറ്റിയും ഞാൻ ചിന്തിക്കുന്നുള്ളു. എല്ലാറ്റിനും പുറമേ നിലവിൽ ഞാൻ ചെയ്യുന്ന ജോലിയിൽ എനിക്ക് പൂർണ തൃപ്തിയുണ്ട്. എനിക്ക് ധാരാളം അവസരങ്ങളും ലഭിക്കുന്നുണ്ട്. എന്നിരുന്നാലും ജീവിതത്തിൽ പുതിയ പുതിയ പരീക്ഷണങ്ങൾ നടത്താൻ ഞാൻ എല്ലായ്‌പ്പോഴും തയാറുമാണ്. വളരെ കണക്കൂട്ടിയെടുത്ത തീരുമാനങ്ങളല്ല, മറിച്ച് ഒരു കാര്യം ചെയ്യുന്നതിനുമുൻപ് ലഭിക്കുന്ന ഉൾവിളിക്കനുസരിച്ച് മുന്നോട്ടു പോയിട്ടുള്ളപ്പോഴാണ് എനിക്ക് ഏറ്റവും കൂടുതൽ പോസിറ്റീവ് അനുഭവങ്ങൾ ഉണ്ടായിട്ടുള്ളത്. അതിൽ എനിക്ക് ഉറച്ച വിശ്വാസവും ബോധ്യവുമുണ്ട്.

പല കാര്യങ്ങളിലെയും തീരുമാനങ്ങൾ ഞാൻ അങ്ങോട്ട് തേടിപ്പോയി എനിക്ക് കിട്ടിയവയല്ല, അവയെല്ലാം എന്നെത്തേടി ഇങ്ങോട്ട് വന്നിട്ടുള്ളവയാണ്. അതിന് പലപ്പോഴും പല വ്യക്തികളും പല സംഭവങ്ങളും നിമിത്തങ്ങളും സൂചകങ്ങളും ആയിട്ടുമുണ്ട്. അത്തരത്തിൽ എന്തെങ്കിലും സൂചനയോ നിമിത്തമോ ഉൾവിളിയോ ലഭിച്ചാൽ മാത്രം ആലോചിക്കാവുന്ന കാര്യമാണ് രാഷ്ട്രീയ പ്രവേശമൊക്കെ. ആഫ്രോ– അമേരിക്കൻ എഴുത്തുകാരിയും പുലിറ്റ്സർ പ്രൈസ് ജേതാവുമായ ആലിസ് വാൽക്കർ പറഞ്ഞിട്ടുള്ള ഒരു വരിയാണ് ഈ സാഹചര്യത്തിൽ എനിക്കും പറയാനുള്ളത്. ‘I am hardly desperate for anything really. Whatever is mine is looking for me’

വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് എത്തിയ ആദ്യ മദർഷിപ് ‘സാൻ ഫെർണാണ്ടോ’. (ഫയൽ ചിത്രം: മനോരമ

? എന്താണ് വിഴിഞ്ഞത്ത് ഇനി അടുത്ത നിർണായക ഘട്ടം? സ്ഥലം ഏറ്റെടുപ്പുമായും മറ്റും ബന്ധപ്പെട്ട് പ്രശ്‌നങ്ങൾ വീണ്ടും തല പൊക്കിയിട്ടുണ്ടോ...

∙ ട്രയൽ ഓപറേഷൻസ് നടക്കുകയാണ്. കൂടുതൽ വ്യവസായം എത്തിക്കുക എന്നതല്ല ഇപ്പോഴത്തെ ലക്ഷ്യം. മറിച്ച് പൂർണ രീതിയിലുള്ള വാണിജ്യ വ്യവസായ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് മുൻപ് ആ ബാഹുല്യത്തെ നേരിടാനുള്ള തയാറെടുപ്പുകളാണ് ഇപ്പോൾ നടക്കുന്നത്. ഉദാഹരണമായി പറഞ്ഞാൽ, അവിടെയുള്ള ക്രെയിനുകളും അവയ്ക്ക് അനുബന്ധമായി പ്രവർത്തിക്കുന്ന ട്രക്കുകളും എങ്ങനെ ഏകോപിപ്പിച്ച് പ്രവർത്തിപ്പിക്കാം എന്നതുപോലെയുള്ള കാര്യങ്ങൾ. വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് ആവശ്യമായ പരിശീലനം നൽകുക, തടസ്സ രഹിതമായ വൈദ്യുതിബന്ധം ഉറപ്പാക്കുക തുടങ്ങി വലുതും ചെറുതുമായ ഒട്ടേറെ തയാറെടുപ്പുകളാണ് ഇപ്പോള്‍ നടക്കുന്നത്.

ദിവ്യ എസ്. അയ്യർ (Picture courtesy: instagram/drdivyasiyerias)

കാലാവസ്ഥയിലും കടലിന്റെ സ്വഭാവത്തിലും വരുന്ന മാറ്റങ്ങൾ അനുസരിച്ച് പ്രവർത്തിക്കാനുള്ള തയാറെടുപ്പുകളും നടന്നുവരുന്നു. പോർട്ടുമായി ബന്ധപ്പെട്ട കടല്‍ ഭാഗത്തെ ട്രാഫിക് നിയന്ത്രിക്കുന്നതിനുള്ള പ്രവർത്തനങ്ങളും വിജയകരമായി മുന്നോട്ടു പോകുന്നുണ്ട്. വെസൽ ട്രാക്കിങ് ആൻഡ് മാനേജ്മെന്റ് സിസ്റ്റം എന്നാണ് ഇത് അറിയപ്പെടുന്നത്. കൂടുതൽ കപ്പലുകൾ എത്തുമ്പോൾ അവയുടെ തടസ്സമില്ലാതെയുള്ള ഗതാഗതം, കപ്പലുകൾ വരുന്ന സമയം കടലിലുള്ള മത്സ്യബന്ധന ബോട്ടുകൾക്ക് അപകടങ്ങള്‍ സംഭവിക്കാതെ അവയെ സുരക്ഷിതമാക്കാനുള്ള സംവിധാനങ്ങൾ എന്നിവയും തയാറായി വരുന്നു. കോർ പോർട്ട് ഓപറേഷൻസിന് പുറമേയുള്ള അനുബന്ധ കെട്ടിടങ്ങളുടെ നിർമാണം പോലെയുള്ള കാര്യങ്ങളും പുരോഗമിക്കുന്നുണ്ട്.

ഇവയുടെ എല്ലാം പൂർത്തീകരണത്തിന് ശേഷം ഉദ്ഘാ‍ടകൻ ആരെന്ന് അന്തിമമായ തീരുമാനംകൂടി വന്നതിന് പിന്നാലെ 2024 സെപ്റ്റംബറിലോ ഒക്ടോബറിലോ ആയിരിക്കും പദ്ധതി പൂർണമായി കമ്മിഷൻ ചെയ്യുന്നത്. അതിന് പിന്നാലെ ഈ വർഷം തന്നെ രണ്ടാംഘട്ട പ്രവർത്തനങ്ങളും ആരംഭിക്കും. റോഡ് നിർമാണത്തിന് വലിയ രീതിയിലുള്ള സ്ഥലമേറ്റെടുപ്പ് വേണ്ടിവരില്ല. ഏറക്കുറെ സ്ഥലം ഏറ്റെടുത്തു കഴിഞ്ഞു. അതിന് പുറമേ നാഷനൽ ഹൈവേ അതോറിറ്റിയുമായി ചർച്ച ചെയ്ത് കൂടുതൽ ആധുനികമായ പദ്ധതി തയാറാക്കുന്നുണ്ട്. എന്നാൽ റെയിൽ പാത നിർമാണത്തിന് ബാലരാമപുരം മേഖലയിൽ കുറച്ച് കൂടുതൽ സ്ഥലം ഏറ്റെടുക്കാനുണ്ട്.

വിഴിഞ്ഞത്തേക്ക് ആഡംബര യാത്രാക്കപ്പലുകളും എത്തുമോ?

നിലവിൽ വരാനാകില്ല. പോർട്ട് നിർമാണത്തിന്റെ എല്ലാ ഘട്ടങ്ങളും പൂർത്തീകരിക്കാൻ ലക്ഷ്യംവച്ചിരിക്കുന്ന 2028 ഡിസംബർ 31ന് ശേഷം ക്രൂസ് ഷിപ്പുകൾക്ക് വിഴിഞ്ഞത്തേക്ക് വരാനുള്ള സൗകര്യം അവിടെയുണ്ടാകും. അതിന് ഉതകുന്ന തരത്തിലുള്ള മൾട്ടിപർപസ് ബെർത്തുകൾ പോർട്ടിൽ സജ്ജമാക്കും. എന്നിരുന്നാലും സർക്കാരിന്റെ തീരുമാനം അനുസരിച്ചാകും തുടർ നടപടികൾ. നിലവിൽ കാർഗോ വരുന്ന ബെർത്തും പരിസരവും നിയന്ത്രിത മേഖലയാണ്. അവിടേക്ക് പൊതുജനത്തിന് പ്രവേശനം ഉണ്ടാകില്ല.

ദിവ്യ എസ്. അയ്യർ കെ.എസ്. ചിത്രയ്ക്കൊപ്പം. (ഫയൽ ചിത്രം: മനോരമ)

? എഴുത്തിൽ സജീവം, സോഷ്യൽ മീഡിയയിൽ ഉണ്ട്, ജോലിയിൽ അതിലേറെ തിരക്ക്... എല്ലാം തീർക്കാൻ ഒരു ദിവസം പോരാതെ വരുന്നുണ്ടോ? ഈ തിരക്കിനിടയിൽ നൃത്തവും സംഗീത കച്ചേരിയും ഒക്കെ മാറ്റിവയ്ക്കേണ്ടി വരുന്നുണ്ടോ

∙ സമയം ഇല്ല എന്ന് പറഞ്ഞ് ഞാൻ ഒഴിയുന്ന കാര്യങ്ങൾ വളരെ വിരളമാണ്. സമയത്തെ ഒരു പരിമിതിയാക്കാനോ കാരണമായി ചൂണ്ടിക്കാട്ടാനോ ഞാൻ തയാറല്ല. അടുത്തിടെ ചിത്ര ചേച്ചിയുടെകൂടെ എനിക്ക് പാടാൻ സാധിച്ചു. കുട്ടിക്കാലം മുതൽ ഒരു സംഗീത ദേവതയായി മനസ്സിൽ കണ്ടിരിക്കുന്ന ഒരാൾക്കൊപ്പം പാടാൻ ലഭിച്ച അവസരം വലിയ ഭാഗ്യമായിരുന്നു. സമയമില്ലെന്ന് കരുതി, അതിനെ ഒരു കാരണമാക്കി മാറ്റിയിരുന്നെങ്കിൽ ഇത്തരം പല അവസരങ്ങളും എന്നിൽ നിന്ന് അകന്നുപോയേനെ. എല്ലാറ്റിനും സമയം ലഭിക്കും. എന്നാൽ ഓരോ സമയത്തും നമ്മുടെ മുൻഗണനാ വിഷയങ്ങളിൽ മാറ്റങ്ങൾ ഉണ്ടാകുമ്പോൾ ചില കാര്യങ്ങൾക്കുള്ള ശ്രദ്ധ കുറച്ചു പിന്നിലേക്ക് പോകും. എന്നാൽ വീണ്ടും അതിനെ ബാക്ക് സീറ്റിൽ നിന്ന് ഫ്രണ്ട് സീറ്റിലേക്ക് കൊണ്ടുവന്ന് ശക്തമായി മുന്നോട്ടു പോകും. 

ഞാൻ വളരെ ഫ്ലെക്സിബിൾ ആയ ഒരാളാണ്. ഒന്നിനോടും കടുംപിടുത്തമില്ല. ഇന്നതേ ചെയ്യൂ, ഇന്ന നേരത്തേ ചെയ്യൂ, ഇന്ന രീതിയിൽ ചെയ്തേപറ്റൂ എന്നൊന്നും പറഞ്ഞ് എന്നെത്തന്നെ മുറുകെപ്പിടിക്കാറുമില്ല. ഇഷ്ടമുള്ള ഒരു കാര്യവും എനിക്ക് മാറ്റിവയ്ക്കേണ്ടി വരാത്തതും ഇതിനാൽ തന്നെയാകും.

? അമ്മയ്‌ക്കൊപ്പം സ്റ്റാർ ആണല്ലോ കുഞ്ഞു മൽഹാറും...

എന്റെ ജീവിതത്തിലെ ഇപ്പോഴത്തെ വഴിവിളക്ക് എന്റെ മകൻ മൽഹാർ ആണ്. ഇപ്പോൾ യുകെജിയിലാണ്. എന്റെ ഇപ്പോഴത്തെ പല ഉൾവിളികളും അവനുമായി ബന്ധപ്പെട്ടുതന്നെയാണ് കിടക്കുന്നത്. അവന്റെ പല സംസാരങ്ങളും പല പ്രവൃത്തികളുമെല്ലാം എനിക്ക് പുതിയ പാഠങ്ങളാകുന്നുമുണ്ട്. അതിനോടൊപ്പം തന്നെ വ്യക്തിപരവും ഔദ്യോഗികവുമായി തീരുമാനങ്ങൾ എടുക്കേണ്ടി വരുമ്പോഴും ഞാൻ ആദ്യം ചിന്തിക്കുന്നത് അവനെപ്പറ്റിയാണ്. കാരണം, നാളെ അവനും അവന്റെ പ്രായത്തിലുള്ള മറ്റ് കുട്ടികൾക്കും ഗുണകരമാകാത്തതോ അവർക്ക് ഹാനികരമായതോ ആയ ഒരു തീരുമാനവും ഞാൻ സ്വീകരിക്കാൻ പാടില്ലെന്ന നിർബന്ധം എനിക്കുണ്ട്. 

ഡോ. ദിവ്യ എസ്. അയ്യർ മകൻ മൽഹാറിനൊപ്പം. (Picture courtesy: instagram/drdivyasiyerias)

ഓരോ വിഷയത്തിലും തീരുമാനം എടുക്കുമ്പോൾ എന്നെയും എന്റെ കസേരയെയും അത് എങ്ങനെ ബാധിക്കുമെന്നതിലല്ല, മറിച്ച് ആ തീരുമാനങ്ങൾ ഭാവി തലമുറയെ എങ്ങനെ ബാധിക്കും എന്നതിലാണ് ഊന്നൽ നൽകേണ്ടതെന്നാണ് എന്റെ വിശ്വാസം. ‘രാജ്യത്തിന്റെ പ്രസിഡന്റ് അല്ല നിങ്ങളുടെ ഐക്കൺ ആവേണ്ടത്. നിങ്ങൾ നിങ്ങളുടെ കുട്ടികളുടെ ചിത്രങ്ങൾ ഓഫിസ് ചുമരുകളിൽ വയ്ക്കൂ, ഏതൊരു തീരുമാനം എടുക്കും മുൻപേ അവരുടെ കണ്ണുകളിലേക്ക് നോക്കൂ’ (President is not an icon, hang pictures of your children in offices and look them in the eyes before every decision) – കുറച്ച് വർഷങ്ങൾക്ക് മുൻപ് യുക്രെയ്ൻ പ്രസിഡന്റ് വ്ലാഡിമർ സെലെൻസ്കി പറഞ്ഞ വരികളാണ് ഈ കാര്യത്തിൽ എന്റെ മുന്നിലുള്ള എറ്റവും വലിയ പ്രചോദനനം.

പത്തനംതിട്ടയിൽ സ്റ്റുഡന്റ്സ് കഥകളി ക്ലബ് രൂപീകരണത്തിന്റെ ഉദ്ഘാടനത്തിന് കഥകളി വേഷത്തിൽ മകൻ മൽഹാറിന്റെ മുന്നിലെത്തിയ ഡോ. ദിവ്യ എസ്. അയ്യർ (ഫയൽ ചിത്രം: മനോരമ)

? വിവാദങ്ങളിലും വ്യക്തി ജീവിതത്തിലും ശബരിനാഥൻ എന്ന പങ്കാളിയുടെ സമീപനം എങ്ങനെയാണ്

∙ രാഷ്ട്രീയവും ഞങ്ങളുടെ ബന്ധവും ഞങ്ങൾ ഒരിക്കലും കൂട്ടിക്കുഴയ്ക്കാറില്ല. ഞങ്ങൾക്കിടയിൽ വിയോജിപ്പിന്റെ തലങ്ങളേക്കാൾ കൂടുതലാണ് യോജിപ്പിന്റെ ഭൂമിക. അതിനർത്ഥം വിയോജിപ്പ് ഇല്ലെന്നല്ല. ഒരേ ദിശയിൽ സഞ്ചരിക്കുന്ന കാര്യങ്ങൾ പോലെ എതിർ ദിശയിൽ സഞ്ചരിക്കുന്ന കാര്യങ്ങളും ഞങ്ങൾക്കിടയിൽ ഉണ്ട്. അവയെല്ലാം മനസ്സിലാക്കിയും ഉൾക്കൊണ്ടും പരസ്പര ബഹുമാനത്തോടെ തന്നെയാണ് ഞങ്ങൾ എല്ലാക്കാലത്തും മുന്നോട്ടു പോകുന്നത്. രണ്ട് പേരും സ്വതന്ത്രരായി തന്നെ നിലകൊള്ളാനുള്ള സ്വാതന്ത്ര്യം തന്നെയാണ് ഞങ്ങൾക്കിടയിലെ ഏറ്റവും മനോഹരമായ കാര്യങ്ങളിലൊന്ന്. രണ്ടു പേരും ഒരുകാര്യത്തിലും പരസ്പരം മേധാവിത്തം പുലർത്താൻ ശ്രമിക്കാറുമില്ല.

എന്തു വിഷയത്തിലും ഞങ്ങൾ ചെയ്യുന്ന കാര്യങ്ങൾ പരസ്പരം തുറന്ന് സംസാരിച്ച് രണ്ടുപേരുടെയും അഭിപ്രയങ്ങൾ വ്യക്തമാക്കാറുണ്ട്. എന്ത് കാര്യം ചെയ്യുമ്പോഴും പരസ്പരം അനുമതി വാങ്ങണം എന്ന ശീലവും ഞങ്ങൾക്കിടയിൽ ഇല്ല. വ്യക്തിപരമായ നിലപാടുകളിൽ ഞങ്ങൾ പരസ്പരം ഇടപെടാറുമില്ല. ഔദ്യോഗികമായി ഞാൻ ചെയ്യേണ്ട കാര്യങ്ങൾ ഞാൻ ചെയ്യുന്നു. തന്റെ നിലപാടുകൾക്ക് അനുസരിച്ച് ശബരിയും പ്രവര്‍ത്തിക്കുന്നു. എന്റെ ഔദ്യോഗികമായ ഒരു കാര്യത്തിലും ശബരി ഇടപെടാറുമില്ല. അടുത്തിടെ നടന്ന കാര്യങ്ങളിലും അതു തന്നെയാണ് ഉണ്ടായത്.

ഡോ. ദിവ്യ എസ്. അയ്യർ ഭർത്താവ് ശബരിനാഥിനും മകൻ മൽഹാറിനുമൊപ്പം. (Picture courtesy: instagram/drdivyasiyerias)

അതിന്റെ തുടർച്ചയായി എടുത്ത തീരുമാനത്തിന്റെ ഭാഗമായി തന്നെയാണ് ‘വെറുതെ ഒരു ഭാര്യ അല്ല’ നിലപാട് ഞാൻ സമൂഹമാധ്യമത്തിലൂടെ അറിയിച്ചതും. എല്ലാ കാര്യങ്ങളിലും എന്നെപ്പോലെ തന്നെ ചിന്തിക്കുന്ന ഒരാളെ എന്റെ ഒപ്പം നിർത്തുന്നതുകൊണ്ട് എന്ത് കാര്യമാണുള്ളത്. തമ്മിലുള്ള വ്യത്യാസങ്ങള്‍ ഉൾക്കൊള്ളാനും അവ പരസ്പരം മനസ്സിലാക്കി മുന്നോട്ടു പോകാനും കഴിയുന്നിടത്താണ് ജീവിതം വിജയിക്കുന്നതെന്നാണ് എന്റെ പ്രതീക്ഷ.

English Summary:

Dr.Divya S. Iyer IAS Responding to The Future Plans of Vizhinjam Port and on the Controversies in Her Personal Life – Exclusive Interview