മഴ കനത്തു, കടൽ വരുന്നു; ചെല്ലാനം ചോദിക്കുന്നു: ‘10 ലക്ഷത്തിന് കൊച്ചിയിൽ എങ്ങനെ സ്ഥലം വാങ്ങി വീടുവയ്ക്കാനാ..’
നല്ല മഴയും കോളുമായിരുന്നു. എപ്പോഴോ പെയ്ത മഴയിൽ വീടിന്റെ പല ഭാഗങ്ങളും കടലിനോടൊപ്പം ചേർന്നു. വാതില്‍ തകർത്തെറിഞ്ഞ തിര പല ഭാഗത്തും വിള്ളലിട്ടു. വൈദ്യുതി കൂടി പോയതോടെ വാതിലുമടച്ച് വിന്‍സിയും കുടുംബവും വീടിന് പുറത്തിറങ്ങി. അപ്പോഴേക്കും കടൽ വെള്ളം വീട്ടിനുള്ളിലേക്ക് അടിച്ച് കയറാൻ തുടങ്ങിയിരുന്നു. മകൻ പതുക്കെ വീടിന്റെ വാതിൽ തുറന്നു അകത്തേക്ക് നോക്കിയപ്പോൾ കണ്ടത് ജീവിതത്തില്‍ ഒരിക്കലും കാണരുതെന്ന് ആഗ്രഹിച്ച കാഴ്ച.
നല്ല മഴയും കോളുമായിരുന്നു. എപ്പോഴോ പെയ്ത മഴയിൽ വീടിന്റെ പല ഭാഗങ്ങളും കടലിനോടൊപ്പം ചേർന്നു. വാതില്‍ തകർത്തെറിഞ്ഞ തിര പല ഭാഗത്തും വിള്ളലിട്ടു. വൈദ്യുതി കൂടി പോയതോടെ വാതിലുമടച്ച് വിന്‍സിയും കുടുംബവും വീടിന് പുറത്തിറങ്ങി. അപ്പോഴേക്കും കടൽ വെള്ളം വീട്ടിനുള്ളിലേക്ക് അടിച്ച് കയറാൻ തുടങ്ങിയിരുന്നു. മകൻ പതുക്കെ വീടിന്റെ വാതിൽ തുറന്നു അകത്തേക്ക് നോക്കിയപ്പോൾ കണ്ടത് ജീവിതത്തില്‍ ഒരിക്കലും കാണരുതെന്ന് ആഗ്രഹിച്ച കാഴ്ച.
നല്ല മഴയും കോളുമായിരുന്നു. എപ്പോഴോ പെയ്ത മഴയിൽ വീടിന്റെ പല ഭാഗങ്ങളും കടലിനോടൊപ്പം ചേർന്നു. വാതില്‍ തകർത്തെറിഞ്ഞ തിര പല ഭാഗത്തും വിള്ളലിട്ടു. വൈദ്യുതി കൂടി പോയതോടെ വാതിലുമടച്ച് വിന്‍സിയും കുടുംബവും വീടിന് പുറത്തിറങ്ങി. അപ്പോഴേക്കും കടൽ വെള്ളം വീട്ടിനുള്ളിലേക്ക് അടിച്ച് കയറാൻ തുടങ്ങിയിരുന്നു. മകൻ പതുക്കെ വീടിന്റെ വാതിൽ തുറന്നു അകത്തേക്ക് നോക്കിയപ്പോൾ കണ്ടത് ജീവിതത്തില്‍ ഒരിക്കലും കാണരുതെന്ന് ആഗ്രഹിച്ച കാഴ്ച.
നല്ല മഴയും കോളുമായിരുന്നു. എപ്പോഴോ പെയ്ത മഴയിൽ വീടിന്റെ പല ഭാഗങ്ങളും കടലിനോടൊപ്പം ചേർന്നു. വാതില്‍ തകർത്തെറിഞ്ഞ തിര പല ഭാഗത്തും വിള്ളലിട്ടു. വൈദ്യുതി കൂടി പോയതോടെ വാതിലുമടച്ച് വിന്‍സിയും കുടുംബവും വീടിന് പുറത്തിറങ്ങി. അപ്പോഴേക്കും കടൽ വെള്ളം വീട്ടിനുള്ളിലേക്ക് അടിച്ച് കയറാൻ തുടങ്ങിയിരുന്നു. മകൻ പതുക്കെ വീടിന്റെ വാതിൽ തുറന്നു അകത്തേക്ക് നോക്കിയപ്പോൾ കണ്ടത് ജീവിതത്തില്‍ ഒരിക്കലും കാണരുതെന്ന് ആഗ്രഹിച്ച കാഴ്ച. ഒരു വലിയ തിര വന്ന് ഒരു മുറിയും അടുക്കളയും അപ്പാടെ കടലിലേക്ക് കൊണ്ടുപോയി. ‘‘വീട് വച്ചിട്ട് കുറച്ചു കാലമേ ആയിരുന്നുള്ളു. പല തവണ വെള്ളം കയറിയിട്ടുണ്ടെങ്കിലും ഒരിക്കലും വീട് കടലെടുക്കുമെന്ന് ചിന്തിച്ചിരുന്നില്ല. ഒരായുസ്സു കൊണ്ട് ഉണ്ടാക്കിയെടുത്തതാണ് ഒരൊറ്റ നിമിഷം കൊണ്ട് കടൽ ഇല്ലാതാക്കിയത്. വീട് വയ്ക്കാനെടുത്ത കടം പോലും ഇതുവരെ വീട്ടിക്കഴിഞ്ഞിട്ടില്ല’’– ഇത്രയും പറഞ്ഞപ്പോഴേക്കും വിൻസിയുടെ വാക്കുകൾ ഇടറി.
വിൻസി ഒരാൾ മാത്രമല്ല, ഇന്നും കടലിനെ പേടിച്ച് ഭയത്തോടെ സ്വന്തം വീട്ടിൽ താമസിക്കേണ്ടി വരുന്ന നിസ്സഹായരായ ഒരു കൂട്ടം മനുഷ്യരുടെ പ്രതിനിധിയാണ്. വർഷങ്ങളായി ചെല്ലാനം പഞ്ചായത്തിൽ കണ്ട് പരിചയിച്ച മുഖം. വീടും നാടും വിട്ട് ഭയത്തോടെ ഓടി പോകേണ്ടി വന്ന ഒരുപാട് ആളുകൾ അവിടെയുണ്ട്. കേട്ട് മടുത്ത കഥയാണെങ്കിലും അവർക്ക് ഓരോ മഴക്കാലവും പോരാട്ടത്തിന്റേത് കൂടിയാണ്. എറണാകുളം ജില്ലയിലെ ചെല്ലാനം പഞ്ചായത്തിലെ സൗദി, ചെറിയ കടവ്, കണ്ണമാലി, പുത്തൻ തോട് എന്നീ സ്ഥലങ്ങളിലെല്ലാം കടൽക്ഷോഭം രൂക്ഷമാണ്. വർഷങ്ങളുടെ സമരത്തിന്റെ ഫലമായി ചെല്ലാനം മുതൽ പുതിയതോട് വരെയുള്ള 7 കിലോമീറ്ററിൽ ടെട്രാപോഡ് നിർമിച്ചെങ്കിലും അതിനപ്പുറത്തുള്ളവരുടെ ജീവിതം ഇന്നും ദുരിതത്തിലാണ്.
ജീവിതവും വരുമാനവുമെല്ലാമായിരുന്ന കടൽ ഇന്നവർക്ക് തീരാനോവും വേദനയും മാത്രം. ഒരായുസ്സു കൊണ്ട് കെട്ടിപ്പൊക്കിയ വീടും, ജനിച്ചു വളർന്ന നാടും കടലെടുക്കുമ്പോൾ നിസ്സഹായതയോടെ നോക്കി നിൽക്കാനേ ഈ മനുഷ്യർക്കാകുന്നുള്ളൂ. ചെല്ലാനം പഞ്ചായത്തിലെ ഓരോ മേഖലകളിലൂടെ പോകുമ്പോഴും ഈ മനസ്സോടെ സ്വന്തം വീട്ടിൽ കഴിയുന്ന നൂറു കണക്കിന് ആളുകളെ കാണാം.
ചെല്ലാനത്തേക്കുള്ള യാത്രയ്ക്കിടെ ആദ്യം കാണുക സൗദിയാണ്. ഏതു നിമിഷവും കടലെടുക്കാൻ കാത്തിരിക്കുന്ന വീടുകളാണ് അവിടെയുള്ളത്. സൗദിയിലേക്കുള്ള വഴിയിലാണ് മെറ്റില്‍ഡയെ കാണുന്നത്. മാസങ്ങളായി നടക്കുന്ന ചെല്ലാനം ജനകീയ വേദിയുടെ സമരങ്ങളിലെ സജീവസാന്നിധ്യമാണവർ. ‘‘ ഞങ്ങളുടെ ദുരിതമൊന്നും ഇപ്പോൾ ആർക്കും മനസ്സിലാകുന്നില്ല. എങ്ങനെ മനസ്സിലാകാനാ, കടലിന്റെ ആർത്തിരമ്പലും പേടിപ്പിക്കലും ഞങ്ങളല്ലേ കാണുന്നുള്ളു’’ സൗദിയിലെ മുഴുവൻ ആളുകളും അനുഭവിക്കുന്ന വേദന ആ വാക്കുകളിലുണ്ടായിരുന്നു. കടൽ അടിച്ചു കയറുന്ന വീടുകളും വീട്ടിൽ മുട്ടറ്റം നിൽക്കുന്ന വെള്ളവും, വെള്ളം നിറഞ്ഞ് വഴുക്കലായി മാറിയ മണ്ണുമെല്ലാം ഇപ്പോഴത്തെ സ്ഥിരം കാഴ്ച. മറ്റുള്ളവരുടെ ദുരിതം പറയുന്ന കൂട്ടത്തിലാണ് സ്വന്തം വീട് മെറ്റിൽഡ കാണിച്ചു തന്നത്.
മുന്നിൽ നിന്ന് കാണാൻ നല്ല പുതിയ വീട്. മുറ്റത്ത് കുറച്ച് വെള്ളം കിടക്കുന്നുണ്ട് എന്നതൊഴിച്ചാൽ വേറെ യാതൊരു പ്രശ്നവുമില്ല. എന്നാൽ വീടിനുള്ളിലേക്ക് കയറിയാൽ അതല്ല അവസ്ഥ. വീടിന്റെ പിൻവശം മുഴുവൻ കടലെടുത്തു. ഏതു നിമിഷവും അടർന്നു വീഴാവുന്ന സ്ഥിതി. ശുചിമുറി കാണാനേ ഇല്ല. ഉപ്പുവെള്ളം കൊണ്ട് ദ്രവിച്ച സാധനങ്ങൾ. ഉപ്പിന്റെ ഗന്ധം നിറയുന്ന ചുവരുകൾ.
‘‘കടൽ കയറ്റം തുടങ്ങിയാൽ പ്രാഥമിക ആവശ്യങ്ങൾക്ക് പോലും മറ്റു വീടുകളിലാണ് പോകാറുള്ളത്. ഉപ്പുവെള്ളം അടിച്ച് എല്ലാം നശിച്ചു പോയി. അലമാര, ഫ്രിജ്, ഗ്യാസ് അങ്ങനെ വീട്ടിലെ എല്ലാം തുരുമ്പെടുത്തു. വീടിന്റെ ഒരു ഭാഗത്തെ കറന്റ് ഇല്ലാതായി. രാത്രി മഴ പെയ്യുമ്പോൾ കടൽ വല്ലാതെ കയറും. വലിയ ശബ്ദത്തോടെയാണ് കടൽ എത്താറുള്ളത്. മഴവെള്ളം കയറി നശിച്ചതോടെ വീടിന്റെ അടുക്കള ഭാഗത്തെ വാതിൽ എന്നന്നേക്കുമായി അടച്ചു. ആ വഴി പുറത്തിറങ്ങാൻ ഇനി എന്ന് പറ്റുമെന്ന് അറിയില്ല’’– ഓരോ മഴയിലും മെറ്റിൽഡ വീട്ടിലെ സാധനങ്ങളെല്ലാം എടുത്ത് അൽപം ഉയർത്തിവയ്ക്കും.
കടലിരമ്പം കൂടുമ്പോൾ എപ്പോഴാണ് വെള്ളം വീട്ടിലേക്ക് അടിച്ച് കയറുകയെന്നറിയില്ല. വർഷങ്ങൾക്ക് മുൻപ് വിവാഹിതയായി സൗദിയിലേക്ക് എത്തുമ്പോൾ അവരുടെ വീട്ടിൽ നിന്ന് നോക്കി നില്‍ക്കാൻ കഴിയുന്ന സുന്ദരമായൊരു കാഴ്ചയായിരുന്നു കടൽ. വൈകുന്നേരങ്ങളിൽ കുളിർമയേകുന്ന കാഴ്ച. ചില മൺസൂൺ കാലങ്ങളിൽ ചെറുതായി വെള്ളം വീടിന്റെ പിറകു വശത്തേക്ക് എത്തും. പക്ഷേ, ഇന്ന് അതല്ല കടലിന്റെ സ്വഭാവം.
ചെല്ലാനം പഞ്ചായത്തിലെ ഭൂരിഭാഗം ജനങ്ങള്‍ക്കും സ്വന്തം വീടും നാടും വിട്ട് സുരക്ഷിതമായ എങ്ങോട്ടെങ്കിലും പോകണമെന്ന് ആഗ്രഹമുണ്ട്. മാറി താമസിക്കാൻ 10 ലക്ഷം രൂപയാണ് സർക്കാർ ഇവർക്ക് വാഗ്ദാനം ചെയ്യുന്നത്. സെന്റിന് പോലും ലക്ഷങ്ങൾ വിലയുള്ള കൊച്ചിയിൽ ഈ പണം കൊണ്ട് എങ്ങനെ മാറി താമസിക്കുമെന്ന് പലർക്കും അറിയില്ല.
‘‘വല്ലാത്ത പേടിയാണ്. പക്ഷേ, എന്ത് ചെയ്യാനാ, വേറെ എവിടെയും പോകാനില്ലല്ലോ’’– കടയിൽ സാധനങ്ങൾ എടുത്തു കൊടുക്കുന്നതിനിടെയാണ് ലൂസി സങ്കടം പറഞ്ഞു തുടങ്ങിയത്. ‘‘പലരും ഇവിടുന്ന് മാറി താമസിക്കുന്നുണ്ട്. കയ്യിൽ മറ്റെന്തെങ്കിലും നീക്കിയിരുപ്പ് ഉണ്ടെങ്കിൽ മാറാൻ പറ്റുമായിരുന്നു. എന്നാൽ എന്റെ കയ്യിൽ ഒന്നുമില്ല. സർക്കാർ തരുന്ന 10 ലക്ഷം കൊണ്ട് എവിടെ സ്ഥലം കിട്ടാനാണ്. വല്ല തോട്ടിലും പോയി വീട് വയ്ക്കേണ്ടി വരും. അല്ലാതെ ഒന്നും നടക്കില്ല. രാത്രി ഇങ്ങനെ വെള്ളം വന്നിടിക്കുമ്പോൾ മനസ്സിൽ വല്ലാത്തൊരു ആന്തലാണ്. ഇതെല്ലാം എന്നാണ് അവസാനിക്കുക എന്നറിയില്ല’’.
സൗദിയിൽ നിന്ന് കണ്ണമാലിയിലേക്കും പുത്തൻ തോടിലേക്കുമെല്ലാം പോയാൽ സ്ഥിതി ഇതിലും മോശമാണ്. റോഡരികിൽ നിന്ന് അൽപം മാറിയുള്ള വീടുകളിലേക്കെത്തണമെങ്കിൽ വലിയൊരു പുഴ നീന്തി കടക്കണം. കടലിൽ നിന്ന് ഇരച്ചെത്തിയ വെള്ളം അത്ര ശക്തിയിലാണ് ഒഴുകുന്നത്. ആ ഒഴുക്കില്‍ നിലത്ത് വീഴാതെ നീങ്ങണമെങ്കിൽ പ്രയാസം. കടൽ തീരത്തേക്ക് യാത്ര തുടങ്ങിയപ്പോഴാണ് ഫ്ലോറി വീട്ടുജോലി കഴിഞ്ഞ് വരുന്നത്. തൊട്ടടുത്ത് നിൽക്കുന്ന വീട് അവർ ചൂണ്ടികാണിച്ചു. അങ്ങോട്ടേക്ക് പോകണമെങ്കിൽ 10–15 മിനിറ്റെങ്കിലും നടക്കണം. രാവിലെ മഴ കുറവായതുകൊണ്ട് പെട്ടെന്ന് കടക്കാൻ പറ്റി. പക്ഷേ, വൈകിട്ടായതോടെ വെള്ളത്തിന്റെ ഒഴുക്ക് കൂടി. അതോടെ സ്ഥിരം പോകുന്ന വഴി പറ്റില്ല. ചുറ്റിക്കറങ്ങി വേണം പോകാൻ. മുട്ടോളമുള്ള വെള്ളത്തിൽ നീന്തി ഫ്ലോറിക്കൊപ്പം യാത്ര തുടർന്നു. കടൽതീരമായതു കൊണ്ടുതന്നെ പലയിടത്തും പൂഴിമണ്ണാണ്. ശക്തിയായി വെള്ളം വന്നതോടെ പലയിടത്തും അത് ഒലിച്ചു പോയി വലിയ കുഴികൾ രൂപപ്പെട്ടു. ഇതെല്ലാം ശ്രദ്ധയോടെ നോക്കി വേണം നടക്കാൻ.
‘‘എല്ലാ ദിവസവും ഇങ്ങനെത്തന്നെയാണ് യാത്ര. രാവിലെ പോകുമ്പോൾ ഇത്ര വെള്ളം ഉണ്ടായിരുന്നില്ല. ഇപ്പോൾ നന്നായി വെള്ളം ഉയര്‍ന്നിട്ടുണ്ട്. ഈ വെള്ളത്തിലൂടെ പോയിപ്പോയി അസുഖം വരാത്ത ഒരു ദിവസം പോലുമില്ലാത്ത സ്ഥിതിയായി’’. കടല്‍ തീരത്തോട് ചേർന്നാണ് ഫ്ലോറിയുടെ വീട്. അസുഖ ബാധിതനായ ഭർത്താവിന് ജോലിക്ക് പോകാൻ പറ്റില്ല. പെൻഷൻ തുകയും ഫ്ലോറി വീട്ടുജോലിക്ക് പോയി കിട്ടുന്ന പണവുമാണ് ജീവിതമാർഗം. ഇതിനൊപ്പമാണ് കടൽ കയറി തുരുമ്പിക്കുന്ന സാധനങ്ങൾ മാറ്റാനുള്ള കഷ്ടപ്പാട്. കടല്‍ കയറ്റം വല്ലാതെ കൂടിയപ്പോൾ കടം വാങ്ങിയാണ് മാസങ്ങൾക്കു മുൻപ് ഫ്ലോറി വീടിന് ചുറ്റും മതിൽ കെട്ടിയത്. എന്നാൽ ഒരു മഴയെ പോലും തടയാൻ ആ മതിലിനായില്ല. 40 കൊല്ലം പഴക്കമുള്ള വീട്ടിൽ ഇപ്പോൾ വൈദ്യുതി ഇല്ലാത്ത അവസ്ഥയാണ്.
പ്രശ്നങ്ങൾ ഏറെയാണെങ്കിലും ഇതുവരെയും ശാശ്വതമായൊരു പരിഹാരം ഇന്നാട്ടുകാർക്കുണ്ടായിട്ടില്ല. കൊച്ചിൻ പോർട്ട് ആഴം നിലനിർത്താൻ വേണ്ടി ഡ്രഡ്ജ് ചെയ്യുന്ന മണ്ണ് തീരത്തിടുകയാണെങ്കിൽ കടലേറ്റത്തിന് താൽക്കാലിക ആശ്വാസം ലഭിക്കുമെന്നാണ് ചെല്ലാനം– കൊച്ചി ജനകീയ വേദി പറയുന്നത്.
‘എല്ലാം ശരിയാവും, നിങ്ങളുടെ പ്രശ്നത്തിന് പരിഹാരമുണ്ടാകും’. ഈ നാട്ടിലെ ജനത കേട്ടു മടുത്തതാണ് ഈ വാക്കുകൾ. മഴ പെയ്യുമ്പോൾ ആശ്വാസത്തോടെ ഒന്ന് ഉറങ്ങാൻ പറ്റുന്ന, കടലിരമ്പുമ്പോൾ എല്ലാമെടുത്ത് ഓടിപ്പോകാതെ സ്വന്തം വീട്ടിൽ കഴിയാനുള്ള ഉറപ്പ്. അത് മാത്രം മതി ഇവർക്ക്.