നാസ നൽകിയത് 35,000 കോടി; എന്നിട്ടും സുനിത വില്യംസ് ബഹിരാകാശത്ത് കുടുങ്ങി; ബോയിങ്ങിനെ ‘തകർക്കുമോ’ മസ്ക്?
നാസയുടെ രണ്ട് ബഹിരാകാശ സഞ്ചാരികൾ, ഇന്ത്യൻ വംശജ സുനിത വില്യംസും നേവി പൈലറ്റായിരുന്ന ബച്ച് വിൽമോറും, ബഹിരാകാശത്ത് കുടുങ്ങിയിട്ട് നാളുകളായി. ബോയിങ്ങിന്റെ സ്റ്റാര്‍ലൈനർ പേടകത്തിനു സംഭവിച്ച തകരാറാണ് ഇരുവരെയും ബഹിരാകാശത്തു കുടുക്കിയത്. ഇവരെ എങ്ങനെ ഭൂമിയിലെത്തിക്കും എന്ന ചർച്ചയിലാണ് നാസയും ബോയിങ്ങും. ഇരുവരും എന്ന് തിരികെയെത്തുമെന്നു പോലും പറയാൻ നാസയ്ക്കോ ബോയിങ്ങിനോ സാധിച്ചിട്ടില്ല. 24 മണിക്കൂറുമെന്ന കണക്കിലാണ് രക്ഷാ ചർച്ചകൾ പുരോഗമിക്കുന്നത്. സ്റ്റാർലൈനറിലെ പ്രശ്നങ്ങൾ പരിഹരിക്കാന്‍ സാധിച്ചില്ലെങ്കിൽ രണ്ട് യാത്രികരും മറ്റൊരു പേടകത്തിൽ നാട്ടിലേക്ക് തിരിക്കേണ്ടിവരുമെന്നാണ് നാസ അധികൃതർ ഓഗസ്റ്റ് 7ന് നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞത്. ബോയിങ്ങിന്റെ എതിരാളിയായ സ്‌പേസ് എക്‌സിന്റെ പേടകത്തിൽ യാത്രികരെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. അങ്ങനെ സംഭവിച്ചാൽ യാത്രികരുടെ ബഹിരാകാശ നിലയത്തിലെ താമസം ആറു മാസത്തേക്ക് കൂടി നീട്ടാൻ സാധ്യതയുണ്ടെന്നും നാസ അധികൃതർ പറയുന്നു. സുനിതയും ബച്ചും ബഹിരാകാശത്ത് തങ്ങുന്ന ഓരോ ദിവസവും ബോയിങ്ങിനു മേൽ പതിക്കുന്ന ഓരോ ഉൽക്കയ്ക്കു തുല്യമാണെന്നു പറയേണ്ടി വരും. അത്രയേറെയാണ് അവര്‍ക്കു മേലുള്ള മസ്കിന്റെ ഭീഷണി.
നാസയുടെ രണ്ട് ബഹിരാകാശ സഞ്ചാരികൾ, ഇന്ത്യൻ വംശജ സുനിത വില്യംസും നേവി പൈലറ്റായിരുന്ന ബച്ച് വിൽമോറും, ബഹിരാകാശത്ത് കുടുങ്ങിയിട്ട് നാളുകളായി. ബോയിങ്ങിന്റെ സ്റ്റാര്‍ലൈനർ പേടകത്തിനു സംഭവിച്ച തകരാറാണ് ഇരുവരെയും ബഹിരാകാശത്തു കുടുക്കിയത്. ഇവരെ എങ്ങനെ ഭൂമിയിലെത്തിക്കും എന്ന ചർച്ചയിലാണ് നാസയും ബോയിങ്ങും. ഇരുവരും എന്ന് തിരികെയെത്തുമെന്നു പോലും പറയാൻ നാസയ്ക്കോ ബോയിങ്ങിനോ സാധിച്ചിട്ടില്ല. 24 മണിക്കൂറുമെന്ന കണക്കിലാണ് രക്ഷാ ചർച്ചകൾ പുരോഗമിക്കുന്നത്. സ്റ്റാർലൈനറിലെ പ്രശ്നങ്ങൾ പരിഹരിക്കാന്‍ സാധിച്ചില്ലെങ്കിൽ രണ്ട് യാത്രികരും മറ്റൊരു പേടകത്തിൽ നാട്ടിലേക്ക് തിരിക്കേണ്ടിവരുമെന്നാണ് നാസ അധികൃതർ ഓഗസ്റ്റ് 7ന് നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞത്. ബോയിങ്ങിന്റെ എതിരാളിയായ സ്‌പേസ് എക്‌സിന്റെ പേടകത്തിൽ യാത്രികരെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. അങ്ങനെ സംഭവിച്ചാൽ യാത്രികരുടെ ബഹിരാകാശ നിലയത്തിലെ താമസം ആറു മാസത്തേക്ക് കൂടി നീട്ടാൻ സാധ്യതയുണ്ടെന്നും നാസ അധികൃതർ പറയുന്നു. സുനിതയും ബച്ചും ബഹിരാകാശത്ത് തങ്ങുന്ന ഓരോ ദിവസവും ബോയിങ്ങിനു മേൽ പതിക്കുന്ന ഓരോ ഉൽക്കയ്ക്കു തുല്യമാണെന്നു പറയേണ്ടി വരും. അത്രയേറെയാണ് അവര്‍ക്കു മേലുള്ള മസ്കിന്റെ ഭീഷണി.
നാസയുടെ രണ്ട് ബഹിരാകാശ സഞ്ചാരികൾ, ഇന്ത്യൻ വംശജ സുനിത വില്യംസും നേവി പൈലറ്റായിരുന്ന ബച്ച് വിൽമോറും, ബഹിരാകാശത്ത് കുടുങ്ങിയിട്ട് നാളുകളായി. ബോയിങ്ങിന്റെ സ്റ്റാര്‍ലൈനർ പേടകത്തിനു സംഭവിച്ച തകരാറാണ് ഇരുവരെയും ബഹിരാകാശത്തു കുടുക്കിയത്. ഇവരെ എങ്ങനെ ഭൂമിയിലെത്തിക്കും എന്ന ചർച്ചയിലാണ് നാസയും ബോയിങ്ങും. ഇരുവരും എന്ന് തിരികെയെത്തുമെന്നു പോലും പറയാൻ നാസയ്ക്കോ ബോയിങ്ങിനോ സാധിച്ചിട്ടില്ല. 24 മണിക്കൂറുമെന്ന കണക്കിലാണ് രക്ഷാ ചർച്ചകൾ പുരോഗമിക്കുന്നത്. സ്റ്റാർലൈനറിലെ പ്രശ്നങ്ങൾ പരിഹരിക്കാന്‍ സാധിച്ചില്ലെങ്കിൽ രണ്ട് യാത്രികരും മറ്റൊരു പേടകത്തിൽ നാട്ടിലേക്ക് തിരിക്കേണ്ടിവരുമെന്നാണ് നാസ അധികൃതർ ഓഗസ്റ്റ് 7ന് നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞത്. ബോയിങ്ങിന്റെ എതിരാളിയായ സ്‌പേസ് എക്‌സിന്റെ പേടകത്തിൽ യാത്രികരെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. അങ്ങനെ സംഭവിച്ചാൽ യാത്രികരുടെ ബഹിരാകാശ നിലയത്തിലെ താമസം ആറു മാസത്തേക്ക് കൂടി നീട്ടാൻ സാധ്യതയുണ്ടെന്നും നാസ അധികൃതർ പറയുന്നു. സുനിതയും ബച്ചും ബഹിരാകാശത്ത് തങ്ങുന്ന ഓരോ ദിവസവും ബോയിങ്ങിനു മേൽ പതിക്കുന്ന ഓരോ ഉൽക്കയ്ക്കു തുല്യമാണെന്നു പറയേണ്ടി വരും. അത്രയേറെയാണ് അവര്‍ക്കു മേലുള്ള മസ്കിന്റെ ഭീഷണി.
നാസയുടെ രണ്ട് ബഹിരാകാശ സഞ്ചാരികൾ, ഇന്ത്യൻ വംശജ സുനിത വില്യംസും നേവി പൈലറ്റായിരുന്ന ബച്ച് വിൽമോറും, ബഹിരാകാശത്ത് കുടുങ്ങിയിട്ട് നാളുകളായി. ബോയിങ്ങിന്റെ സ്റ്റാര്‍ലൈനർ പേടകത്തിനു സംഭവിച്ച തകരാറാണ് ഇരുവരെയും ബഹിരാകാശത്തു കുടുക്കിയത്. ഇവരെ എങ്ങനെ ഭൂമിയിലെത്തിക്കും എന്ന ചർച്ചയിലാണ് നാസയും ബോയിങ്ങും. ഇരുവരും എന്ന് തിരികെയെത്തുമെന്നു പോലും പറയാൻ നാസയ്ക്കോ ബോയിങ്ങിനോ സാധിച്ചിട്ടില്ല. 24 മണിക്കൂറുമെന്ന കണക്കിലാണ് രക്ഷാ ചർച്ചകൾ പുരോഗമിക്കുന്നത്. സ്റ്റാർലൈനറിലെ പ്രശ്നങ്ങൾ പരിഹരിക്കാന്‍ സാധിച്ചില്ലെങ്കിൽ രണ്ട് യാത്രികരും മറ്റൊരു പേടകത്തിൽ നാട്ടിലേക്ക് തിരിക്കേണ്ടിവരുമെന്നാണ് നാസ അധികൃതർ ഓഗസ്റ്റ് 7ന് നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞത്. ബോയിങ്ങിന്റെ എതിരാളിയായ സ്‌പേസ് എക്‌സിന്റെ പേടകത്തിൽ യാത്രികരെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. അങ്ങനെ സംഭവിച്ചാൽ യാത്രികരുടെ ബഹിരാകാശ നിലയത്തിലെ താമസം ആറു മാസത്തേക്ക് കൂടി നീട്ടാൻ സാധ്യതയുണ്ടെന്നും നാസ അധികൃതർ പറയുന്നു. സുനിതയും ബച്ചും ബഹിരാകാശത്ത് തങ്ങുന്ന ഓരോ ദിവസവും ബോയിങ്ങിനു മേൽ പതിക്കുന്ന ഓരോ ഉൽക്കയ്ക്കു തുല്യമാണെന്നു പറയേണ്ടി വരും. അത്രയേറെയാണ് അവര്‍ക്കു മേലുള്ള മസ്കിന്റെ ‘ഭീഷണി’.
∙ സ്പേസ് എക്സും ‘വെയ്റ്റിങ് ലിസ്റ്റിൽ’
ബോയിങ് സ്റ്റാർലൈനറിന്റെ തകരാർ പരിഹരിക്കാത്തതിനാൽ സ്പേസ് എക്സിന്റെ ക്രൂവിനെ ബഹിരാകാശത്തേക്ക് എത്തിക്കുന്നതും നാസ മാറ്റിവച്ചിരിക്കുകയാണ്. 2024 സെപ്റ്റംബറിലേക്കാണ് ദൗത്യം മാറ്റിയത്. ബോയിങ് സ്റ്റാർലൈനർ ബഹിരാകാശത്തു കുടുങ്ങിയിട്ട് 2 മാസമായി. ഇവരെ എപ്പോൾ തിരിച്ചെത്തിക്കാൻ പറ്റും എന്നതിൽ നാസയ്ക്കും വ്യക്തതയില്ല. ബോയിങ്ങിന്റെ പേടകത്തിൽ തിരിച്ചുകൊണ്ടുവരാൻ നാസ അധികൃതർ ഭയക്കുന്നുണ്ടെന്നാണ് അടുത്തിടെ നടത്തിയ വാർത്താസമ്മേളനം നൽകുന്ന സൂചന. അതേസമയം, നാസയ്ക്ക് ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കാൻ ഓഗസ്റ്റ് പകുതി വരെ സമയമുണ്ടെന്നും ഉദ്യോഗസ്ഥർ പറയുന്നു.
വർഷങ്ങൾക്ക് മുൻപേ തുടങ്ങിയതാണ് ബോയിങ്–നാസ ദൗത്യം. ഇത് അവസാന ഘട്ടത്തിലെത്താനിരിക്കെയാണ് നിലവിലെ വമ്പന്‍ പ്രതിസന്ധി. ഏകദേശം 35076.93 കോടി രൂപയും 3500 ദിവസം സമയവും നൽകിയിട്ടാണ് ബോയിങ് സ്റ്റാർലൈനര്‍ പേടകം നിർമിച്ചെടുത്തത്. എന്നിട്ടും ഇതിന്റെ പ്രശ്നമെന്താണെന്ന് ഇപ്പോഴും കണ്ടെത്താനായിട്ടില്ല. സ്റ്റാർലൈനറിന്റെ സാങ്കേതിക പ്രശ്നങ്ങൾ പഠിച്ച്, പരിഹരിച്ചിട്ടു വേണം ഇനി സുനിതയേയും ബച്ചിനേയും ഭൂമിയിലെത്തിക്കാൻ. തകരാർ തുടരുകയാണെങ്കിൽ മറ്റു വഴികളും നോക്കേണ്ടി വരും.
ജൂൺ 6നാണ് ഇരുവരും രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തിയത്. സ്റ്റാർലൈനറിന്റെ, ബഹിരാകാശത്തെ ‘പ്രകടനം’ വിലയിരുത്തുകയായിരുന്നു പ്രധാന ലക്ഷ്യം. എട്ടു ദിവസത്തെ ദൗത്യത്തിനു ശേഷം അവർ മടങ്ങേണ്ടതുമായിരുന്നു. ജൂൺ 13നാണ് മടക്കമെന്ന് നാസ ആദ്യം പറഞ്ഞു. പിന്നീട് ഇത് ജൂൺ 22ലേക്കും 26ലേക്കും മാറ്റി. പിന്നീട് അനിശ്ചിത കാലത്തേക്കും. ഇരുവരെയും എന്ന് ഭൂമിയിലേക്ക് എത്തിക്കാനാകുമെന്ന് വ്യക്തതയില്ലാതെ പേടകത്തിൽ ഇപ്പോഴും പരിശോധനകൾ തുടരുകയാണ്.
ബോയിങ്ങിന് നൽകിയതു പോലെ ഇലോൺ മസ്കിന്റെ സ്പേസ് എക്സ് കമ്പനിക്കും ഇത്തരമൊരു പേടകം നിർമിക്കാൻ നാസ പണം നൽകിയിരുന്നു. അവർ കൃത്യസമയത്ത് പരീക്ഷണങ്ങൾ നടത്തി എല്ലാം വിജയിപ്പിച്ച് മുന്നേറുകയാണ്. എന്നാൽ വിമാനങ്ങളുടെ സുരക്ഷയിൽ പോലും വൻ വെല്ലുവിളി നേരിടുന്ന അവസ്ഥയിലാണ് ബോയിങ് ഇപ്പോൾ. അതെല്ലാം പരിഹരിച്ച് ലോകത്തിനു മുന്നിൽ അഭിമാനത്തോടെ വീണ്ടും തലയുയർത്തി നിൽക്കാനുള്ള അവസരമായിരുന്നു സ്റ്റാർലൈനറിലൂടെ കമ്പനിക്കു ലഭിച്ചത്. അതുവഴി ഓഹരി ഉടമകളുടെ ഉൾപ്പെടെ വിശ്വാസം തിരിച്ചുപിടിക്കാനും സാധിക്കുമായിരുന്നു.
സ്റ്റാർലൈനർ പ്രതിസന്ധി ഇനിയും നീണ്ടുപോയാൽ വൻ പ്രശ്നങ്ങളാണ് ബോയിങ്ങിനെ കാത്തിരിക്കുന്നത്. പേടകത്തിന്റെ തിരിച്ചുവരവിൽ വീഴ്ച സംഭവിച്ചാൽ നിക്ഷേപകർ കൈവിടും, വിപണിയിൽ ദുർബലാവസ്ഥയിൽ തുടരുന്ന ബോയിങ് ഒരുപക്ഷേ, തകർന്ന് താഴോട്ടുപോകുക വരെ ചെയ്യും. യഥാർഥത്തിൽ എന്താണ് ബോയിങ് സ്റ്റാർലൈനറിന് സംഭവിച്ചത്? സുനിതയേയും ബച്ചിനേയും സ്വന്തം പേടകത്തിൽ തിരികെ ഭൂമിയിലെത്തിക്കാൻ ബോയിങ്ങിന് സാധിക്കില്ലേ? ഉദ്യമം പരാജയപ്പെടുകയും അവിടെ ഇലോൺ മസ്ക് ഇടപെടുകയും ചെയ്താൽ എന്തു സംഭവിക്കും? വിശദമായി പരിശോധിക്കാം.
∙ എന്താണ് നാസ– ബോയിങ് ബന്ധം?
ഭാഗികമായി പുനരുപയോഗിക്കാവുന്ന ബഹിരാകാശ പേടകമാണ് ബോയിങ് സ്റ്റാർലൈനർ. രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കും മറ്റ് താഴ്ന്ന ഭ്രമണപഥങ്ങളിലേക്കും ബഹിരാകാശ യാത്രികരെ എത്തിക്കാൻ ഡിസൈൻ ചെയ്‌തിരിക്കുന്ന ഒന്നാണിത്. നമ്മുടെ തലയ്ക്കു മുകളിൽ, ഏകദേശം 400 കിലോമീറ്റർ ഉയരത്തിലാണ് നിലയത്തിന്റെ കറക്കം. ഭൂമിയെ ഒരു തവണ ചുറ്റുന്നതിന് വെറും 92 മിനിറ്റു മാത്രമേ നിലയത്തിനു സമയം വേണ്ടതുള്ളൂ; മണിക്കൂറില്‍ 28,800 കിലോമീറ്റർ വേഗത്തിലാണു യാത്ര.
നാസയുടെ കമേഴ്‌സ്യൽ ക്രൂ പ്രോഗ്രാമിന്റെ ഭാഗമായാണ്, വർഷങ്ങളായി നാസയ്ക്ക് സഹായം നൽകുന്ന ബോയിങ്ങിനെ ഈ ജോലിയും ഏൽപിക്കുന്നത്. സുരക്ഷിതമായി, ചെലവു കുറച്ച് മനുഷ്യരെ ബഹിരാകാശ നിലയത്തിലേക്കും തിരിച്ച് ഭൂമിയിലേക്കും എത്തിക്കുന്നതിന് സ്വകാര്യ മേഖലയുമായി കൈകോർക്കുന്നതാണ് നാസയുടെ ഈ പ്രോഗ്രാം. സ്പേസ് എക്സുമായും സമാന കരാറാണ് നാസയ്ക്കുള്ളത്. എന്നാൽ ബോയിങ്ങുമായുള്ള പദ്ധതി നിരവധി കാരണങ്ങളാൽ നീണ്ടുപോയി. ഒടുവിൽ നടത്തിയ പരീക്ഷണ യാത്രകളിലൊന്നാകട്ടെ പൂർത്തിയാക്കാനാവാതെ ബഹിരാകാശത്ത് ‘കെട്ടിക്കിടക്കുന്ന’ അവസ്ഥയിലും!
∙ രണ്ട് കമ്പനിക്കും കരാർ നൽകിയത് ഒരേ ദിവസം
കമേഴ്‌സ്യൽ ക്രൂ പ്രോഗ്രാമിന്റെ ഭാഗമായി ബോയിങ്ങിന് 420 കോടി ഡോളറും (ഏകദേശം 35,000 കോടി രൂപ) സ്പേസ് എക്സിന് ക്രൂ ഡ്രാഗൺ എന്ന പേടകം നിർമിക്കാനായി 260 കോടി ഡോളറുമാണ് (ഏകദേശം 21,000 കോടി രൂപ) നാസ നൽകിയത്. 2014 സെപ്റ്റംബറിലായിരുന്നു രണ്ട് കമ്പനികളുമായും കരാർ തീരുമാനിച്ചത്. എന്നാൽ പല കാരണങ്ങളാൽ ഈ തുക പിന്നെയും ഉയർന്നു. ബോയിങ്ങിനു നൽകിയ തുക 480 കോടി ഡോളറായും (ഏകദേശം 40,000 കോടി രൂപ) സ്പേസ് എക്സിനുള്ളത് 310 കോടി ഡോളറായുമാണ് (ഏകദേശം 25,800 കോടി രൂപ) ഉയർത്തിയത്.
സ്‌പേസ് എക്‌സ് ഇതിനോടകം തന്നെ ബഹിരാകാശ നിലയത്തിലേക്ക് യാത്രികരെയും സാധനസാമഗ്രികളെയും വിജയകരമായി എത്തിച്ച് തിരികെ ഭൂമിയിലിറക്കി. ഭാഗികമായി പുനരുപയോഗിക്കാവുന്നതു കൂടിയാണ് സ്പേസ് എക്സിന്റെ ഡ്രാഗൺ ക്രൂ മൊഡ്യൂൾ. അതേസമയം, ബോയിങ്ങിന്റെ പ്രോജക്റ്റ് ഷെഡ്യൂൾ പിന്നെയും ഏറെ നീണ്ടു. കൂടാതെ, ആസൂത്രണമില്ലാതെ പ്രവർത്തിച്ചതിനാൽ 150 കോടി ഡോളർ അധിക ചെലവ് നേരിട്ടതായും റിപ്പോർട്ടുകളുണ്ട്. അതിനിടെ കോവിഡും എത്തി; മറ്റു നിരവധി പ്രശ്നങ്ങളും കൂടിയായതോടെ സ്റ്റാർലൈനർ നിർമാണത്തിൽ ബോയിങ് ശരിക്കും തളർന്നു.
∙ നിക്ഷേപകരും കളത്തിലേക്ക്...
നിർമാണം പൂർത്തിയാക്കിയപ്പോഴും, സ്റ്റാർലൈനറിൽ (സിഎസ്ടി-100 എന്നും പേരുണ്ട്) യാത്രികരെ ബഹിരാകാശ നിലയത്തിൽ എത്തിക്കുന്നതിന് നിരവധി വെല്ലുവിളികളാണ് ബോയിങ് നേരിട്ടത്. നിരവധി തവണ പരീക്ഷണ യാത്രകളും വിക്ഷേപണവും മാറ്റിവയ്ക്കാൻ തുടങ്ങിയതോടെ നിക്ഷേപകർ പോലും കമ്പനിക്കെതിരെ തിരിഞ്ഞു. വിമാനങ്ങൾ ലോകവ്യാപകമായി സൃഷ്ടിച്ച സുരക്ഷാ പ്രശ്നങ്ങൾക്കു നടുവിൽ നിൽക്കുമ്പോഴാണ് ബോയിങ്ങിന്റെ ബഹിരാകാശ പേടക പ്രതീക്ഷകളിന്മേലും ഇടിത്തീ വീണത്.
പദ്ധതി വൈകാനുള്ള അടിസ്ഥാന കാരണങ്ങളെക്കുറിച്ചും അവയുടെ പ്രത്യാഘാതങ്ങളെക്കുറിച്ചും ചോദ്യങ്ങൾ ഉയർന്നു. ഇപ്പോഴും വെല്ലുവിളി അവസാനിച്ചിട്ടുമില്ല. എന്തു വിശ്വസിച്ചിട്ടാണ് മനുഷ്യരെ ഈ പേടകത്തിൽ മുകളിലോട്ട് വിടുക എന്ന ചോദ്യം വരെ ബോയിങ്ങിനു നേരിടേണ്ടി വന്നു. ഇന്ത്യൻ വംശജ കൽപന ചൗളയുടെ ഉൾപ്പെടെ ജീവനെടുത്ത കൊളംബിയ ദുരന്തത്തിന്റെ ഓർമകൾ കൂടിയായതോടെ പേടകത്തിന്റെ സുരക്ഷ സംബന്ധിച്ച ചർച്ചകൾ പിന്നെയും ശക്തി പ്രാപിക്കുകയായിരുന്നു.
∙ ശുഭവാർത്തയിലൂടെ തിരിച്ചുവരവ്, പക്ഷേ...
2024 ജൂണിൽ ആദ്യമായി രണ്ട് യാത്രികരെ വിജയകമായി ബഹിരാകാശ നിലയത്തിലെത്തിച്ചതിലൂടെ മുഖം രക്ഷിക്കാനായി എന്ന സന്തോഷത്തിലായിരുന്നു ബോയിങ്. 2024 ജനുവരിയിൽ വന്ന 737 മാക്സ് വിമാനങ്ങളുടെ പ്രശ്നങ്ങൾ സംബന്ധിച്ച റിപ്പോർട്ട് അത്രയേറെ ബോയിങ്ങിന്റെ പ്രതിച്ഛായയ്ക്കു മങ്ങലേൽപ്പിച്ചിരുന്നു. മാക്സ് വിമാനങ്ങളുടെ അറ്റകുറ്റപ്പണി പോലും ശരിക്ക് ചെയ്യാത്തതിനാൽ ഒട്ടേറെ രാജ്യങ്ങളിൽ വിമാനങ്ങൾ പാതിവഴിയിൽ നിലത്തിറക്കേണ്ട സംഭവം വരെ റിപ്പോർട്ട് ചെയ്തിരുന്നു.
ഇതിനിടെ ‘ബഹിരാകാശത്തുനിന്നു’ വന്ന വിജയവാർത്ത നിക്ഷേപകർക്ക് മുന്നിൽ തൽക്കാലത്തേക്കെങ്കിലും മുഖം രക്ഷിക്കാൻ ബോയിങ്ങിനെ സഹായിച്ചു. അതുവഴി വിപണിയിലെ തിരിച്ചുവരവിനും സാധിച്ചു. എന്നാൽ ആ സന്തോഷം അധികകാലം നീണ്ടുനിന്നില്ല, ബഹിരാകാശ യാത്രികരെ തിരിച്ചിറക്കാനാവാതെ വന്നതോടെ സ്റ്റാർലൈനറിന്റെ സുരക്ഷ സംബന്ധിച്ച ചർച്ച രാജ്യാന്തരതലത്തില്‍തന്നെ ചർച്ചയായി. ബോയിങ്ങിനെ ‘രക്ഷിക്കാനും’ അതുവഴി സ്വന്തം മുഖം സംരക്ഷിക്കാനും നാസ ശ്രമിക്കുന്നുണ്ടെങ്കിലും അതൊന്നും അത്ര എളുപ്പമല്ലെന്നാണ് സൂചന. ചില ഗുരുതര പ്രശ്നങ്ങൾ പേടകത്തിനുണ്ടെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. പേടകം കാരണം യാത്രികർക്കുണ്ടായ ബുദ്ധിമുട്ടുകളുടെ റിപ്പോർട്ട് സുനിതയും ബച്ചും നൽകാനിരിക്കുന്നതേയുള്ളൂ!
∙ എങ്ങനെ ഭൂമിയിലേക്ക്?
നിലവിൽ ബഹിരാകാശ നിലയവുമായി ബന്ധിപ്പിച്ചിരിക്കുന്ന സ്റ്റാർലൈനർ പേടകത്തിന് കൂടുതൽ കാലം നിലയവുമായി ബന്ധിപ്പിച്ച് നിൽക്കാനുള്ള ശേഷിയുണ്ടെന്നാണ് നാസ പറയുന്നത്. അതിനാൽത്തന്നെ ആശങ്ക വേണ്ടെന്നും. നാസയുടെ കമേഴ്‌സ്യൽ ക്രൂ പ്രോഗ്രാം മാനേജർ സ്റ്റീവ് സ്റ്റിച്ച് പറയുന്നതനുസരിച്ച്, സ്റ്റാർലൈനറിന് സാധാരണ സാഹചര്യങ്ങളിൽ 45 ദിവസം വരെ ഡോക്ക് അഥവാ പേടകവുമായി ബന്ധം സ്ഥാപിച്ച് തുടരാനാകും. ആവശ്യമെങ്കിൽ, പേടകത്തിലെ വിവിധ ബാക്കപ് സംവിധാനങ്ങൾ ഉപയോഗിച്ച് ഈ കാലയളവ് 72 ദിവസം വരെ നീട്ടാനും സാധിക്കും.
ബഹിരാകാശ പേടകം നിലയവുമായുള്ള ബന്ധം വിച്ഛേദിക്കുന്ന ‘അൺഡോക്കിങ്ങി’നും ഭൂമിയിലേക്കു മടങ്ങുന്നതിനും മുൻപ് ഉണ്ടാകാനിടയുള്ള സാങ്കേതിക പ്രശ്നങ്ങൾ കണ്ടെത്താനും പരിഹരിക്കാനും മിഷൻ കൺട്രോളർമാർക്കും എൻജിനീയർമാർക്കും മതിയായ സമയം വേണ്ടതുണ്ട്. അതിനു വേണ്ടിയാണ് ഈ വൈകിപ്പിക്കൽ എന്നാണ് നാസയുടെ വാദം. സ്റ്റാർലൈനറിന്റെ സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കാൻ നാസ, ബോയിങ് ടീമുകൾ സജീവമായി പ്രവർത്തിക്കുന്നുണ്ട്.
പേടകത്തിലുണ്ടായ ഒന്നിലധികം ഹീലിയം ചോർച്ചകൾക്കും ത്രസ്റ്റർ പ്രശ്നങ്ങൾക്കും പരിഹാരം കാണാൻ കാര്യമായ പരിശോധനകൾ ആവശ്യമുണ്ട്. ഇതിന്റെ ഡേറ്റ ലഭിച്ചാൽ മാത്രമാണ് അടുത്ത തവണ പ്രസ്തുത പ്രശ്നങ്ങൾ പരിഹരിക്കാനാകുക. ‘‘എൻജിനീയർമാർ പേടകം പരിശോധിക്കുകയാണ്. പ്രശ്നങ്ങൾ പരിഹരിച്ചുകഴിഞ്ഞാൽ സ്റ്റാർലൈനറിൽതന്നെ സുനിതയേയും ബച്ചിനേയും സുരക്ഷിതമായി ഭൂമിയിലേക്ക് തിരികെ കൊണ്ടുവരും’’ എന്ന സ്റ്റീവ് സ്റ്റിച്ചിന്റെ വാക്കുകളെ വിശ്വസിക്കുക മാത്രമേ നിലവിൽ ലോകത്തിനു മുന്നിലുള്ള ആശ്വാസമാർഗം.
∙ 2 ഡോക്കിങ് പോർട്ടിലും പേടകങ്ങള്‍
രാജ്യാന്തര ബഹിരാകാശ നിലയത്തിൽ ബഹിരാകാശപേടകങ്ങളെ ഉൾക്കൊള്ളിക്കാൻ കഴിയുന്ന 2 ഡോക്കിങ് പോർട്ടുകളും ഇപ്പോൾ നിറഞ്ഞിരിക്കുകയാണ്. ഇവയിൽ ഒന്നെങ്കിലും ഒഴിവാക്കിയാലേ അടുത്ത സംഘത്തിന് ഭൂമിയിൽ നിന്ന് പോകാൻ കഴിയൂ. ത്രസ്റ്ററുകളുടെ തകരാറും ഹീലിയം ചോർച്ചയും പഠിച്ചുവരികയാണെന്നും സ്റ്റാർലൈനറിൽ തന്നെ ക്രൂ മടങ്ങുമെന്ന ശുഭപ്രതീക്ഷയാണുള്ളതെന്നും ബോയിങ് കമ്പനി പറയുന്നുണ്ട്. ഭൂമിയില്‍ നിന്ന് പുതിയ പേടകം അയച്ചാലും രക്ഷയില്ല. നിലവിൽ ഡോക്ക് ചെയ്തിട്ടുള്ള രണ്ട് പേടകങ്ങളിൽ ഒന്ന് ഭൂമിയിലേക്ക് തിരിച്ചു വന്നാൽ മാത്രമാണ് മറ്റൊന്ന് ലോഞ്ച് ചെയ്യാൻ സാധിക്കുക. ബോയിങ്ങിന്റെ പേടകം കാരണം ബഹിരാകാശ നിലയത്തിലേക്കുള്ള മറ്റു ദൗത്യങ്ങളും പ്രതിസന്ധിയിലായെന്നു ചുരുക്കം.
∙ രക്ഷകനാകുമോ മസ്ക്?
നിലയത്തിൽ കുടുങ്ങിയ ബഹിരാകാശയാത്രികരെ രക്ഷിക്കാൻ ഇലോൺ മസ്കിന്റെ സ്‌പേസ് എക്‌സിന്റെ ക്രൂ ഡ്രാഗൺ പേടകത്തിന്റെ സാധ്യതയും ചർച്ച ചെയ്യുന്നുണ്ട്. അങ്ങനെ സംഭവിച്ചാൽ ബോയിങ് നാണം കെടും, കമ്പനിയുടെ ഭാവിതന്നെ പ്രതിസന്ധിയിലാകും. സ്പേസ് എക്സിനാകട്ടെ ഇരട്ടി വിജയവും. നാസ പ്രോഗ്രാമില്‍ ആകെ ഉൾപ്പെട്ടിട്ടുള്ള രണ്ട് കമ്പനികളെന്ന നിലയ്ക്ക് സ്പേസ് എക്സിലേറി സ്റ്റാർലൈനറിലെ യാത്രികർ തിരികെ ഭൂമിയിലെത്തുന്ന കാര്യം ബോയിങ്ങിന് ചിന്തിക്കാൻ പോലും സാധിക്കില്ല.
ബഹിരാകാശ യാത്രികരെ നിലയത്തിലേക്കും തിരികെ ഭൂമിയിലേക്കും എത്തിക്കുന്നതിൽ സ്പേസ് എക്സ് ബഹുദൂരം മുന്നിലാണ്. എന്നാൽ, നാസയും ബോയിങ് ഉദ്യോഗസ്ഥരും അത്തരം ഒരു ഇടപെടലിന്റെ ആവശ്യം വേണ്ടിവരില്ലെന്ന നിലപാടിൽ ഉറച്ചുതന്നെയാണ്. ഒരു ബഹിരാകാശ സഞ്ചാരിയെ ഭൂമിയിലെത്തിക്കാൻ നാസയ്ക്ക് അവസാനമായി ബദൽ സംവിധാനം ആവശ്യമായി വന്നത് 2023 ഫെബ്രുവരിയിലാണ്. ബഹിരാകാശ നിലയത്തിൽ ‘ഡോക്ക്’ ചെയ്തിരുന്ന പേടകത്തിൽ ചെറിയ ഉൽക്കാശില വന്നിടിച്ച് പ്രവർത്തനം തകരാറിലായതോടെയാണ് റഷ്യൻ ഇടപെടൽ വേണ്ടി വന്നത്.
രണ്ട് റഷ്യന്‍ യാത്രികരെയും ഒരു നാസ യാത്രികനെയും തിരികെ എത്തിക്കാനായി ഒരുക്കിയതായിരുന്നു തകരാറിലായ ആ പേടകം. അതിനു പകരമായി റഷ്യ സോയുസ് പേടകം അയയ്ക്കുകയും വിജയകരമായി മൂന്നു പേരെയും തിരികെയെത്തിക്കുകയുമായിരുന്നു. എന്നാൽ ഇത്തരമൊരു സാഹചര്യം ഭാവിയിലുണ്ടായാൽ മറ്റു രാജ്യങ്ങളുടെ സഹായമില്ലാതെ തിരികെ ഭൂമിയിലേക്കു വരാനുള്ള നാസയുടെ തയാറെടുപ്പിന്റെ ഭാഗമായിട്ടായിരുന്നു സ്റ്റാർലൈനറിനും ഡ്രാഗൺ ക്രൂ പേടകത്തിനും അമേരിക്കൻ ബഹിരാകാശ ഏജൻസി കാശിറക്കിയത്.
∙ എന്തെല്ലാമാണ് സ്റ്റാർലൈനറിലെ പ്രശ്നങ്ങൾ?
പേടകത്തിന്റെ 28 ത്രസ്റ്ററുകളിൽ അഞ്ചെണ്ണം ഡോക്കിങ് സമയത്ത് നിശ്ചലമായിരുന്നു. എന്നാൽ ബോയിങ് വിദഗ്ധർ സോഫ്റ്റ്‌വയർ പ്രശ്നങ്ങൾ പരിഹരിച്ച് അഞ്ചിൽ നാലും പ്രവർത്തനക്ഷമമാക്കി നിലയവുമായി ഡോക്ക് ചെയ്തു. ഇപ്പോൾ ഒരു ത്രസ്റ്ററിന് മാത്രമാണ് പ്രശ്നമുള്ളത്. ബഹിരാകാശത്തേക്കുള്ള യാത്രയും ത്രസ്റ്റർ പ്രശ്നങ്ങൾ നേരിട്ടിരുന്നു. 2019 മുതൽ മനുഷ്യരില്ലാതെ രണ്ടുതവണ ബഹിരാകാശത്തേക്ക് പറന്നപ്പോഴും പേടകത്തിന്റെ 28 ത്രസ്റ്ററുകളിൽ അഞ്ചെണ്ണം പരാജയപ്പെട്ടിരുന്നു, എന്നിട്ടും വിജയകരമായി ഭൂമിയിൽ ഇറങ്ങാനായി. എന്തൊക്കെയായാലും സ്റ്റാർലൈനറിന്റെ അൺഡോക്കിങ്ങും ഭൂമിയിലേക്കുള്ള മടക്കവും ബഹിരാകാശ പേടകത്തിന്റെ പരീക്ഷണ ദൗത്യത്തിന്റെ ഏറ്റവും സങ്കീർണമായ ഘട്ടങ്ങളാണ് കാണിക്കുന്നത്.
സ്റ്റാർലൈനർ തിരിച്ചെത്തുന്നതിന് മുൻപ് ത്രസ്റ്റർ തകരാറുകൾ, വാൽവ് പ്രശ്നം, ഹീലിയം ചോർച്ച എന്നിവയുടെ കാരണം നന്നായി മനസ്സിലാക്കണമെന്നാണ് നാസ വ്യക്തമാക്കിയിരിക്കുന്നത്. കാരണം, പേടകം തിരിച്ചുവരുമ്പോൾ സർവീസ് യൂണിറ്റ് ഭൂമിയേലേക്ക് തിരിച്ചുവരുന്നില്ല, അന്തരീക്ഷത്തിൽ കത്തിതീരും. സഞ്ചാരികൾ ഇരിക്കുന്ന മുകൾ ഭാഗമാണ് താഴേക്ക് വരുന്നത്. കത്തിതീരുന്നതിനാൽ ഇതിന്റെ പ്രശ്നങ്ങൾ പഠിക്കാൻ കഴിയില്ല, ഡേറ്റയും ലഭിക്കില്ല. ഇതിനു വേണ്ടിയാണ് സമയമെടുത്ത് പരിശോധിച്ച് വിലയിരുത്തുന്നത്.
∙ ഹീലിയം ചോർച്ചയാണോ വില്ലൻ?
ബഹിരാകാശത്ത് വേഗത നിയന്ത്രിച്ചും വർധിപ്പിച്ചുമെല്ലാം സ്റ്റാർലൈനർ പേടകത്തിന്റെ നിയന്ത്രണം സാധ്യമാക്കുന്നത് ത്രസ്റ്ററുകളാണ്. ത്രസ്റ്ററുകളുടെ വേഗം കുറച്ചാണ് ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് ബഹിരാകാശത്തുനിന്ന് തിരികെ കടക്കുന്നതും. ഇതിന് പ്രൊപ്പല്ലന്റ് അഥവാ ഇന്ധനം ആവശ്യമാണ്. ത്രസ്റ്ററുകൾക്ക് ആവശ്യമായ പ്രൊപ്പല്ലന്റ് ‘പുഷ്’ ചെയ്യുന്നതിന് സഹായിക്കുന്നത് ഹീലിയം വാതകമാണ്. ഈ ഹീലിയത്തിൽ ചോർച്ച സംഭവിച്ചാൽ ത്രസ്റ്ററുകളുടെ പ്രവർത്തനവും അവതാളത്തിലാകുമെന്ന് ചുരുക്കം.
സ്റ്റാർലൈനറിന്റെ ബഹിരാകാശ യാത്രയ്ക്കിടെ നാലു തവണ ഹീലിയം ചോർച്ചയുണ്ടായെന്നാണ് റിപ്പോർട്ടുകൾ. നിലയത്തിനു സമീപം എത്താറായപ്പോഴേക്കും 28 ത്രസ്റ്ററുകളില്‍ നാലെണ്ണം പ്രവർത്തനരഹിതമായി. ഇതിൽ നാലെണ്ണം പിന്നീട് സാധാരണ നിലയിലേക്കു കൊണ്ടുവന്നു. ഹീലിയം ചോർച്ചയോടെയാണ് പ്രശ്നത്തിലേക്ക് എൻജിനീയർമാർ ഇടപെട്ടത്. അപ്പോഴും അതാണ് പ്രശ്നമെന്ന് നാസ എടുത്തുപറയുന്നുമില്ല.
ഹീലിയം ചോർച്ച ഒരു പ്രശ്നമേയല്ല എന്ന മട്ടിൽ ഒരു ബ്ലോഗ് പോസ്റ്റും നാസയിറക്കി. സ്റ്റാർലൈനറിനെ തിരികെ ഭൂമിയിലേക്ക് എത്തിക്കുന്ന യാത്രയ്ക്ക് 7 മണിക്കൂർ മാത്രമേ വേണ്ടിവരുന്നുള്ളൂ എന്നാണ് നാസ വ്യക്തമാക്കുന്നത്. നിലവിൽ നിലയത്തിൽനിന്ന് ‘അണ്‍ഡോക്ക്’ ചെയ്താലും 70 മണിക്കൂർ യാത്രയ്ക്കു വേണ്ട ഹീലിയം പേടകത്തിൽ ടാങ്കുകളിൽ ഉണ്ടുതാനും. പിന്നെന്താണ് പ്രശ്നം? അതിന്റെ ഉത്തരം മാത്രം അവ്യക്തം.
നിലയത്തിന് പുറത്തിറങ്ങിയുള്ള പരിശോധനകളാണ് നിലവിൽ നാസ നടത്തുന്നത്. അത് പൂർത്തിയായാൽ ഭൂമിയിലേക്ക് യാത്ര തിരിക്കുന്ന തീയതികൾ പരിഗണിക്കും. ആവശ്യമെങ്കിൽ പേടകത്തിന് 45 ദിവസമോ അതിൽ കൂടുതലോ ബഹിരാകാശ നിലയത്തിൽ തുടരാനാകുമെന്നും ബോയിങ് വ്യക്തമാക്കിയിട്ടുണ്ട്. അടുത്ത ലോഞ്ചിന് മുൻപ് പ്രശ്നങ്ങളെല്ലാം പരിഹരിക്കാനാണ് ഇത്തവണ സമയമെടുത്തിട്ടാണെങ്കിലും എല്ലാം പഠിക്കുന്നതെന്നാണ് നാസയുടെ പക്ഷം. രണ്ട് സഞ്ചാരികൾക്കും മാസങ്ങളോളം കഴിയാനുള്ള സംവിധാനങ്ങളും നിലയത്തിലുണ്ടെന്നും നാസ പറയുന്നു.