‘ബ്രിട്ടൻ അങ്ങനെ പണം കടത്തേണ്ട’; ‘മെയ്ക് ഇന്‍ ഇന്ത്യ’യ്ക്കു തുടക്കമിട്ട നെഹ്റു; ടാറ്റയുടെ ആവേശം, രാജ്യത്തിന്റെ ‘സൗന്ദര്യം’
മുന്നൂറു കോടിയിലേറെ രൂപയുടെ വാർഷിക വരുമാനമുള്ള ഇന്ത്യയിലെ പ്രമുഖ കോസ്മെറ്റിക്സ് ബ്രാൻഡ്. സ്വതന്ത്ര ഇന്ത്യയോളം പഴക്കമുണ്ട് അതിന്. പേരു കേട്ടാൽ ഒരുപക്ഷേ പലരും മുഖം ചുളിക്കും, ‘അത് വിദേശ ബ്രാൻഡ് അല്ലേ?’. 140 കോടി വരുന്ന ഇന്ത്യൻ ജനതയിൽ മിക്ക സ്ത്രീകളുടെയും ഏറ്റവും ‘ഫേവറിറ്റ്’ കോസ്മെറ്റിക്സ് ബ്രാൻഡ് ആയ അതിന്റെ പേര് ലാക്മെ. ലാക്മെയുടെ ഒരു ഫൗണ്ടേഷനോ ഫെയ്സ്‍വാഷോ ലിപ്‌സ്റ്റികോ ഒരിക്കലെങ്കിലും ഉപയോഗിക്കാത്ത സ്ത്രീകൾ കാണില്ലെന്നാണ് അവരുടെ ‘അദൃശ്യ’ പരസ്യംതന്നെ. എങ്ങനെയാണ് ഈ സൗന്ദര്യവർധക ബ്രാൻഡ് ഇന്ത്യയിൽ ഏറ്റവും ജനപ്രീതി നേടിയ, ഇന്ത്യയുടെ ‘തനത്’ ഉൽപന്നങ്ങളിലൊന്നായി മാറിയത്? അവിടെയും തീരുന്നില്ല. ഹിന്ദുസ്ഥാൻ യൂണിലിവറിനു കീഴിലുള്ള ലാക്മെ രാജ്യത്തെ ആദ്യ ‘മെയ്ക് ഇന്‍ ഇന്ത്യ’ ബ്രാൻഡ് കൂടിയാണ്! ‘മെയ്ക് ഇൻ ഇന്ത്യ’യ്ക്ക് ഇന്നത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയിലൂടെ പ്രചാരം ലഭിക്കും മുൻപേതന്നെ, സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവാഹർ ലാൽ നെഹ്റു ആ ആശയത്തെ എങ്ങനെ ഉപയോഗപ്പെടുത്തിയെന്നതിന്റെ തെളിവ് കൂടിയാണ് ലാക്‌മെ. നെഹ്റുവിന്റെ മറ്റൊരു ‘സ്വാതന്ത്ര്യപ്പോരാട്ട’മായിരുന്നു ലാക്മെയുടെ പിറവിക്ക് കാരണമായതെന്നതും ചരിത്രം. അതിനാൽത്തന്നെ, ബ്രിട്ടന്റെ കൊളോണിയൽ ഭരണത്തിൽനിന്ന് മോചനം തേടിയുള്ള ഇന്ത്യയുടെ പോരാട്ടത്തോടൊപ്പം പലരും ചേർത്തു വായിക്കുന്നു ലാക്‌മെയുടെ കഥ.

മുന്നൂറു കോടിയിലേറെ രൂപയുടെ വാർഷിക വരുമാനമുള്ള ഇന്ത്യയിലെ പ്രമുഖ കോസ്മെറ്റിക്സ് ബ്രാൻഡ്. സ്വതന്ത്ര ഇന്ത്യയോളം പഴക്കമുണ്ട് അതിന്. പേരു കേട്ടാൽ ഒരുപക്ഷേ പലരും മുഖം ചുളിക്കും, ‘അത് വിദേശ ബ്രാൻഡ് അല്ലേ?’. 140 കോടി വരുന്ന ഇന്ത്യൻ ജനതയിൽ മിക്ക സ്ത്രീകളുടെയും ഏറ്റവും ‘ഫേവറിറ്റ്’ കോസ്മെറ്റിക്സ് ബ്രാൻഡ് ആയ അതിന്റെ പേര് ലാക്മെ. ലാക്മെയുടെ ഒരു ഫൗണ്ടേഷനോ ഫെയ്സ്‍വാഷോ ലിപ്‌സ്റ്റികോ ഒരിക്കലെങ്കിലും ഉപയോഗിക്കാത്ത സ്ത്രീകൾ കാണില്ലെന്നാണ് അവരുടെ ‘അദൃശ്യ’ പരസ്യംതന്നെ.
എങ്ങനെയാണ് ഈ സൗന്ദര്യവർധക ബ്രാൻഡ് ഇന്ത്യയിൽ ഏറ്റവും ജനപ്രീതി നേടിയ, ഇന്ത്യയുടെ ‘തനത്’ ഉൽപന്നങ്ങളിലൊന്നായി മാറിയത്? അവിടെയും തീരുന്നില്ല. ഹിന്ദുസ്ഥാൻ യൂണിലിവറിനു കീഴിലുള്ള ലാക്മെ രാജ്യത്തെ ആദ്യ ‘മെയ്ക് ഇന്‍ ഇന്ത്യ’ ബ്രാൻഡ് കൂടിയാണ്! ‘മെയ്ക് ഇൻ ഇന്ത്യ’യ്ക്ക് ഇന്നത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയിലൂടെ പ്രചാരം ലഭിക്കും മുൻപേതന്നെ, സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവാഹർ ലാൽ നെഹ്റു ആ ആശയത്തെ എങ്ങനെ ഉപയോഗപ്പെടുത്തിയെന്നതിന്റെ തെളിവ് കൂടിയാണ് ലാക്‌മെ.
നെഹ്റുവിന്റെ മറ്റൊരു ‘സ്വാതന്ത്ര്യപ്പോരാട്ട’മായിരുന്നു ലാക്മെയുടെ പിറവിക്ക് കാരണമായതെന്നതും ചരിത്രം. അതിനാൽത്തന്നെ, ബ്രിട്ടന്റെ കൊളോണിയൽ ഭരണത്തിൽനിന്ന് മോചനം തേടിയുള്ള ഇന്ത്യയുടെ പോരാട്ടത്തോടൊപ്പം പലരും ചേർത്തു വായിക്കുന്നു ലാക്‌മെയുടെ കഥ.
∙ നെഹ്റു അന്ന് ടാറ്റയോട് ചോദിച്ചു...
‘‘കണ്ണുകൾ തുറന്ന് ചുറ്റും അന്വേഷിക്കൂ, നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന സാഹസങ്ങൾക്ക് അതിരുണ്ടാകില്ല...’’ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റു പറഞ്ഞ ഈ വാക്കുകളോടു ചേർന്നു തന്നെയായിരുന്നു അദ്ദേഹത്തിന്റെ ജീവിതവും. കണ്ണുകൾ തുറന്ന് ചുറ്റിലുമുള്ള കാഴ്ചകളിലേക്ക് നിരന്തര അന്വേഷണമായിരുന്നു അദ്ദേഹത്തിന്റെ ജീവിതരീതി. അത് വ്യക്തിജീവിതത്തിലായാലും രാഷ്ട്രീയത്തിലായാലും ഇന്ത്യയുടെ വികസനത്തിലായാലും. സ്വാതന്ത്ര്യാനന്തരം ശൂന്യതയിൽനിന്ന, എന്തു ചെയ്യണം, എവിടെനിന്ന് തുടങ്ങണം എന്ന് ആശങ്കപ്പെട്ടു നിന്ന ഒരു ജനതയെ മുന്നിൽനിന്ന് നയിക്കാൻ അത്തരം ഒരു അന്വേഷണത്വര ആവശ്യമായിരുന്നു താനും. ആ അന്വേഷണത്വര തന്നെയാകാം ഇന്ന് ഏറെ കൊട്ടിഘോഷിക്കപ്പെടുന്ന ‘മെയ്ക് ഇൻ ഇന്ത്യ’ എന്ന ആശയത്തിലേക്ക് (അന്ന് പോരൊന്നുമില്ല) അദ്ദേഹത്തെ നയിച്ചതും.
ബ്രിട്ടിഷുകാരിൽനിന്ന് സ്വതന്ത്രമായ ഇന്ത്യ സാമ്പത്തികമായും സ്വതന്ത്ര്യമാകണമെന്ന ഒരു ഭരണാധികാരിയുടെ ദാർശനികത തന്നെയാണ് ലാക്മെയേയും സൃഷ്ടിച്ചത്. ഓഗസ്റ്റ് 14 അർധരാത്രിയിൽ ബ്രിട്ടിഷുകാർ രാജ്യം വിട്ടെങ്കിലും ഇന്ത്യയെന്ന വലിയ കമ്പോളത്തെ വിടാൻ അവർ തയാറായിരുന്നില്ല. യൂറോപ്യൻ ഉൽപന്നങ്ങൾ ഇന്ത്യയിൽ തീർത്ത വിപണനശൃംഖല അത്രത്തോളം തഴച്ചുവളർന്നിരുന്നു.
യൂറോപ്പിലെ സൗന്ദര്യവർധക വസ്തുക്കൾക്ക് ഇന്ത്യയിലെ മധ്യ–ഉപരിവർഗ സ്ത്രീകൾക്കിടയിൽ വൻ ഡിമാൻഡുള്ള സമയവുമായിരുന്നു അത്. ഇറക്കുമതി ചെയ്യുന്ന സൗന്ദര്യ വർധക വസ്തുക്കളിൽ ഇന്ത്യൻ സ്ത്രീകൾ അത്യധികം ആകൃഷ്ടരായതോടെ വിദേശത്തേക്കുള്ള പണമൊഴുക്കും കൂടി.
സ്വാതന്ത്ര്യാനന്തരം ഇന്ത്യൻ സമ്പദ്‍വ്യവസ്ഥയെ കൈപിടിച്ചുയർത്താനുള്ള മാർഗങ്ങൾ തേടിയിരുന്ന പ്രധാനമന്ത്രിയുടെ ചെവിയിലും ഇക്കാര്യമെത്തി. വിദേശത്തേക്ക് ഒഴുകുന്ന പണം എന്തുകൊണ്ട് ഇന്ത്യയിൽതന്നെ ചെലവഴിക്കാൻ വഴി കണ്ടെത്തിക്കൂടാ എന്ന ചിന്തയായിരുന്നു നെഹ്റുവിന്. അത് അദ്ദേഹത്തിന്റെ പ്രിയ സുഹൃത്തും ബിസിനസ് രാജാവുമായ ജെ.ആർ.ഡി. ടാറ്റയുമായി പങ്കുവച്ചു. ഇന്ത്യക്കാരുടെ ചർമത്തിനും കാലാവസ്ഥയ്ക്കും അനുയോജ്യമായ സൗന്ദര്യവർധക വസ്തുക്കൾ തദ്ദേശീയമായി നിർമിക്കാൻ നെഹ്റു ടാറ്റയെ പ്രോത്സാഹിപ്പിച്ചു. ലാക്മെയുടെ പിറവിയിലേക്ക് വെളിച്ചം വീശിയ ആദ്യത്തെ കൂടിക്കാഴ്ച കൂടിയായിരുന്നു അത്.
∙ ലക്ഷ്മി എന്ന ലാക്മെ
അക്കാലത്ത് ടാറ്റയ്ക്ക് സോപ്പുകൾ, സോപ്പുപൊടികൾ, പാചക എണ്ണ, ഗ്ലിസറിൻ തുടങ്ങിയവ നിർമിക്കുന്ന ഒരു കമ്പനിയുണ്ടായിരുന്നു. കേരളത്തിൽ ഉൾപ്പെടെ ‘ബ്രാഞ്ച്’ ഉണ്ടായിരുന്ന കമ്പനിയുടെ പേര് ടാറ്റ ഓയിൽ മിൽസ്. ഇതിന്റെ അനുബന്ധ കമ്പനിയായാണ് 1952ൽ ലാക്മെ ഔദ്യോഗികമായി ആരംഭിക്കുന്നത്. ഫ്രഞ്ച് ബ്രാൻഡുകളായ ഹോബെ പിഗെ, റെന്വാ എന്നിവയുമായി ചേർന്നായിരുന്നു ലാക്മെയുടെ ആരംഭം. പെർഫ്യൂമിൽനിന്നുതന്നെ തുടങ്ങി. അതിനു വേണ്ടി രണ്ട് ഫ്രഞ്ച് കമ്പനികളിലെയും പെർഫ്യൂം നിർമാണ വിദഗ്ധരെ നിശ്ചിത തുക ‘ഫീസ്’ ആയി നല്‍കി ലാക്മെയിലേക്കു ക്ഷണിച്ചു. ഫ്രഞ്ചുകാരാണ് സഹായിച്ചതെങ്കിലും നിർമാണം പൂർണമായി ഇന്ത്യയിലായിരുന്നു. അത്തരമൊരു ‘മെയ്ക് ഇൻ ഇന്ത്യ’ നിർമാണ രീതി നേരത്തേ ഉണ്ടായിരുന്നില്ലതാനും.
ലാക്മെ എന്ന പേരിന്റെ പിറവിക്കു പിന്നിലും ഈ ഫ്രഞ്ച് പങ്കാളികൾ തന്നെയാണ്. ഫ്രഞ്ച് സംഗീതജ്ഞനായ ലിയോ ഡുലീബിന്റെ പാരിസിലെ പ്രശസ്തമായ ഒരു ഒപേറയുടെ പേരായിരുന്നു ലാക്മെ. സൗന്ദര്യത്തിന്റെയും ധനത്തിന്റെയും ഇന്ത്യൻ ദേവതയായ ലക്ഷ്മിയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് ഹൈന്ദവ പശ്ചാത്തലവും മറ്റുമുള്ള ഒപേറയ്ക്ക് ലിയോ നൽകിയ പേരായിരുന്നു ലാക്മെ. ഇന്ത്യയിലെ ആദ്യ തദ്ദേശീയ കോസ്മെറ്റിക്സ് കമ്പനിക്ക് പിന്നീട് ആ പേരു വന്നതും കാലത്തിന്റെ നിയോഗമാകാം.
∙ എളുപ്പമായിരുന്നില്ല വളർച്ച
ഇന്ത്യൻ വിപണിയിൽ പിടിച്ചു നിൽക്കുക എന്നത് ലാക്മെയ്ക്ക് ഒട്ടും എളുപ്പമായിരുന്നില്ല. കാലങ്ങളായി നിലയുറപ്പിച്ച വിദേശ വസ്തുക്കളോടായിരുന്നു മത്സരിക്കേണ്ടിയിരുന്നത് എന്നതുതന്നെ കാരണം. മുംബൈയിലെ പെഡാർ റോഡിൽ ഒരു ചെറിയ വാടക കെട്ടിടത്തിലായിരുന്നു ലാക്മെ ഉൽപന്നങ്ങളുടെ നിർമാണം ആരംഭിച്ചത്. ഇന്ത്യൻ ചർമത്തിന് അനുയോജ്യമായ വസ്തുക്കൾ നിർമിച്ചെടുക്കാൻ ടാറ്റ പ്രത്യേകം ശ്രദ്ധിച്ചു. അതിനായി പ്രത്യേക പഠനങ്ങളും ഗവേഷണങ്ങളും നടത്തി. പതിയെ വിദേശ ഉൽപന്നങ്ങളിൽനിന്ന് ലാക്മെയിലേക്ക് ഇന്ത്യയിലെ മധ്യ–ഉപരിവർഗം ചുവടുമാറാൻ താൽപര്യം കാണിച്ചു തുടങ്ങി. സംരംഭം വളരാൻ തുടങ്ങിയതോടെ നിർമാണത്തിനായി കൂടുതൽ സ്ഥലം ആവശ്യമായി വന്നു. അങ്ങനെ ടാറ്റ ഓയിൽ മിൽസിന്റെ മുംബൈയിലെ ഫാക്ടറിയിലേക്ക് നിർമാണപ്രവർത്തനങ്ങൾ മാറ്റി.
∙ സിമോൺ ടാറ്റയുടെ വരവ്
ഇന്ത്യക്കാരുടെ ഇടയിലേക്ക് ലാക്മെ പതിയെ ചുവടുറപ്പിക്കാൻ തുടങ്ങിയ സമയത്താണ് ടാറ്റ കുടുംബത്തിന്റെ ‘സ്വിസ്’ മരുമകൾ കമ്പനിയുടെ തലപ്പത്തേക്ക് വരുന്നത്– സിമോൺ ടാറ്റ. ടാറ്റ ഗ്രൂപ്പിനു തുടക്കമിട്ട ജംഷ‍്‍ഡ്ജി ടാറ്റയുടെ രണ്ടാമത്തെ മകൻ രത്തൻജി ടാറ്റയുടെ ദത്തുപുത്രനായ നവാൽ ടാറ്റയുടെ രണ്ടാമത്തെ ഭാര്യയായിരുന്നു സിമോൺ ടാറ്റ. നിലവിലെ ടാറ്റ ഗ്രൂപ്പ് ചെയർമാൻ രത്തൻ ടാറ്റയുടെ പിതാവാണ് നവാൽ ടാറ്റ. രത്തൻ ടാറ്റയുടെ രണ്ടാനമ്മയായെത്തിയ സിമോൺ ടാറ്റ 1962ൽ ലാക്മെ ബോർഡ് അംഗമായി. 2 പതിറ്റാണ്ടിനിപ്പുറം, 1982ൽ ചെയർപഴ്സൻ സ്ഥാനത്തേക്കും അവരെത്തി. സിമോൺ ടാറ്റയുടെ നേതൃപാഠവം ലാക്മെയുടെ മുഖംതന്നെ മാറ്റി. സൗന്ദര്യവർധക വസ്തുക്കളുടെ നിർമാണത്തിലെ അവരുടെ അറിവും ലോകോത്തര മെയ്ക്കപ് ബ്രാൻഡുകളോടുള്ള അവരുടെ താൽപര്യവും ബിസിനസ് രംഗത്തെ മിടുക്കും ലാക്മെയെ ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ബ്രാൻഡായി വളർത്താൻ സഹായിച്ചു.
‘‘വിദേശപര്യടനങ്ങളിൽ വിവിധ സൗന്ദര്യവർധക വസ്തുക്കളുടെ സാംപിളുകൾ ശേഖരിക്കുന്ന ഹോബി ഉണ്ടായിരുന്നു എനിക്ക്. അത് ഒരു കെമിസ്റ്റിന് കൈമാറും. പല സൗന്ദര്യവർധക വസ്തുക്കളുടെയും അളവുകോലായി കണക്കാക്കിയത് ആ സാംപിളുകളായിരുന്നു. പാരിസിൽ എനിക്കൊരു കസിനുണ്ടായിരുന്നു. പുതിയ ഫാഷൻ ഉൽപന്നങ്ങളെ കുറിച്ച് വളരെ അറിവുള്ള ആൾ. അവരുട കൂടെ പല ബ്യൂട്ടിപാർലറുകളിലും കയറിയിറങ്ങി ഞാൻ പ്രഫഷനൽ മെയ്ക്കപ്പിനെ കുറിച്ച് പഠിച്ചു. ചർമത്തെ എങ്ങനെ സംരക്ഷിക്കാം, അതിന്റെ ടെക്സ്ചർ തുടങ്ങിയവയെ കുറിച്ചൊക്കെ... മറ്റൊരു രീതിയിൽ പറഞ്ഞാൽ സൗന്ദര്യവർധക കാര്യങ്ങളിൽ കൂടുതൽ അറിവ് സമ്പാദിച്ചു. ഒന്ന് മറ്റൊന്നിലേക്ക് നയിക്കുമെന്നാണല്ലോ. അത്തരമൊരു പരിണാമമായിരുന്നു അത്’’– 2007ൽ ഒരു അഭിമുഖത്തിൽ സിമോണ്‍ പറഞ്ഞ ഈ വാക്കുകളിലുണ്ടായിരുന്നു അവരുടെ അധ്വാനത്തിന്റെ പിന്നണിക്കാഴ്ചകള്‍.
ഉൽപന്നങ്ങളുടെ വിലയിൽ മാറ്റം വരുത്തിയും ബ്രാൻഡിന്റെ പൊസിഷനിങ് മാറ്റിയും ലാക്മെയെ ജനകീയമാക്കി മാറ്റി സിമോൺ. ഉൽപന്നം നിർമിച്ചാൽ മാത്രം പോരല്ലോ, അതിന് പരസ്യവും വേണമല്ലോ. പിന്നീട് മാർക്കറ്റിങ് പ്രവർത്തനങ്ങളിലായി സിമോണിന്റെ ശ്രദ്ധ. പത്രത്തിലും മാഗസിനുകളിലും മറ്റും പരസ്യം നൽകുന്നതിന് കൂടുതൽ പണം ചെലവഴിച്ചു. ഡിജിറ്റൽ മാർക്കറ്റിങ്ങിലേക്കും ചുവടുമാറ്റിയതോടെ ലാക്മെയുടെ പേരും പ്രശസ്തിയും ഇരട്ടിയായി. എൺപതുകളിലെ യുവത്വത്തിന്റെ ഹൃദയമിടിപ്പായിരുന്ന പ്രശസ്ത മോഡൽ ഷമോലി വർമയെതന്നെ ബ്രാൻഡിന്റെ ആദ്യ മുഖമാക്കി അവതരിപ്പിച്ചു.
പരമ്പരാഗത വസ്ത്രം ധരിച്ച്, ലാക്മെ ഉൽപന്നങ്ങൾ കൊണ്ടു മുഖം മിനുക്കി, ഇന്ത്യൻ വാദ്യോപകരണങ്ങളായ സിത്താറും ഓടക്കുഴലും വായിക്കുന്ന യുവതി– ഇതായിരുന്നു പരസ്യം. ആധുനികതയുടെയും പാരമ്പര്യത്തിന്റെയും സമന്വയമാണ് തങ്ങളുടെ ബ്രാൻഡ് എന്ന് കാണിക്കുകയായിരുന്നു ഇതിലൂടെ ലാക്മെ ലക്ഷ്യംവച്ചത്. ‘സംഗീതം നിങ്ങളുടെ ഇമോഷനൽ മൂഡിനെ മാറ്റിമറിക്കും പോലെ നിറം നിങ്ങളുടെ സൗന്ദര്യത്തെയും മാറ്റിമറിക്കും. എങ്കില്‍ യാത്ര തുടരുകയല്ലേ’ എന്നു ചോദിച്ചായിരുന്നു ആ പരസ്യം ജനമനസ്സുകളിൽ നിറഞ്ഞത്. അത് ജനം ഏറ്റെടുക്കുകയും ചെയ്തു. ‘ലാക്മെ ഗേൾ’എന്നാണ് പിന്നീട് ഷമോലി വർമ അറിയപ്പെട്ടതുതന്നെ.
∙ പരസ്യം ഹിറ്റ്, സിമോണിന്റെ സ്വപ്നങ്ങളും
പരസ്യങ്ങൾ ഹിറ്റായതിനു പിന്നാലെ, 1990കളിൽ ഇന്ത്യയിലെ വീടുകളിലെ സുപരിചിത നാമമായി ലാക്മെ മാറി. ഷമോലിക്കു പിന്നാലെ ബോളിവുഡ് നടിമാരായ രേഖ, 1994ൽ ലോകസുന്ദരിയായ ഐശ്വര്യ റായ് എന്നിവർ ലാക്മെയുടെ ബ്രാൻഡ് അംബാസഡർമാരായി മാറി. ശക്തമായ വിപണനശൃംഖലയും മാർക്കറ്റിങ് തന്ത്രങ്ങളും കൂടിയായതോടെ ലാക്മെ ഇന്ത്യൻ നഗരങ്ങളിലെ പ്രശസ്ത ബ്രാൻഡായി വളർന്നു. മസ്കാര, ഫെയ്സ് പാഡർ, ഫൗണ്ടഷൻ, ലിപ്സ്റ്റിക്, കോംപാക്ട്, നെയിൽ ഇനാമൽ, ടോണർ, ഫെയ്സ്‍വാഷ് എന്നിങ്ങനെ സ്ത്രീകളുടെ ചർമസംരക്ഷണത്തിനും മേക്കപ്പിനും ആവശ്യമായ എല്ലാ വസ്തുക്കളും സിമോണിന്റെ നേതൃത്വത്തിൽ ലാക്മെയിൽനിന്ന് പുറത്തിറങ്ങി.
ആദ്യകാലത്ത് സ്ത്രീകളുടെ ചർമ സംരക്ഷണം, മെയ്ക്കപ്, സൗന്ദര്യവർധക വസ്തുക്കൾ എന്നിവയിൽ ശ്രദ്ധ ചെലുത്തിയ ലാക്മെ പിന്നീട് പുരുഷന്മാർക്കുള്ള കോസ്മെറ്റിക്സ് വസ്തുക്കളും വിപണിയിലെത്തിച്ചു. ഇന്ത്യക്കാരുടെ വിശ്വസനീയ ബ്രാൻഡായി ലാക്മെ വളർന്നു തുടങ്ങുകയായിരുന്നു. പ്രഗത്ഭരായ നിർമാതാക്കളും കഠിനാധ്വാനികളായ ജോലിക്കാരും ലാക്മെയുടെ വളർച്ചയിൽ പ്രധാന പങ്കുവഹിച്ചതായി സിമോൺ പിന്നീട് പറഞ്ഞിട്ടുണ്ട്. അങ്ങനെ, മികച്ച ബ്രാൻഡായി വളരാനുള്ള ശ്രമത്തിനിടെയാണ് 1980കളിൽ മറ്റൊരു തിരിച്ചടിയുണ്ടായത്.
തദ്ദേശീയ ഉൽപന്നങ്ങൾക്കടക്കം 100 ശതമാനം എക്സൈസ് ഡ്യൂട്ടി ഏർപ്പെടുത്തിയതാണ് ലാക്മെയ്ക്ക് തിരിച്ചടിയായത്. ഇത് വിപണിയെ ആകെ തളർത്തി. തുടർന്ന് സിമോൺ തന്നെ അന്നത്തെ ധനമന്ത്രിയായിരുന്ന ഡോ.മൻമോഹൻ സിങ്ങിനെ കണ്ട് കാര്യങ്ങൾ ധരിപ്പിച്ചു. എക്സൈസ് ഡ്യൂട്ടി വർധിപ്പിച്ചത് ശരിയായില്ല എന്ന അഭിപ്രായമുള്ളവരുടെ ഒപ്പു ശേഖരിച്ചു നൽകാൻ മൻമോഹൻ സിങ് സിമോണിനോട് ആവശ്യപ്പെട്ടു. ഒട്ടേറെ പേരുണ്ടായിരുന്നു സിമോണിനെ പിന്തുണച്ച് ഒപ്പിടാൻ. അത് മൻമോഹനു കൈമാറി. വൈകാതെ കേന്ദ്ര ബജറ്റിൽ ഡ്യൂട്ടി വർധന പിൻവലിക്കുകയും ചെയ്തു.
∙ ഇന്ന് ‘ഹിന്ദുസ്ഥാൻ’ ബ്രാൻഡ്
ലാക്മെ വളർച്ചയുടെ പാതയിൽ യാത്ര തുടരവേ, 1993ൽ ടാറ്റ ഓയിൽ മിൽസ് ഹിന്ദുസ്ഥാൻ യൂണിലിവറുമായി ലയിച്ചു. ഫാസ്റ്റ് മൂവിങ് കൺസ്യൂമർ ഉൽപന്നങ്ങളുടെ (എഫ്എംസിജി) ശൃംഖലയിൽ ലോകോത്തര നിലവാരം പുലർത്തി വരുന്ന കമ്പനിയായിരുന്നു ഹിന്ദുസ്ഥാൻ യൂണിലിവർ. ഏതാനും വർഷങ്ങൾക്കു ശേഷം, ടാറ്റയുടെ കൈവശമുള്ള ഓഹരികൾ കൂടി ഹിന്ദുസ്ഥാൻ യൂണിലിവറിന് കൈമാറിയതോടെ ലാക്മെ പൂർണമായും അവരുടെ കമ്പനിയായി മാറി.
റീടെയ്ൽ രംഗത്തെ വളർച്ച കണ്ട്, അവിടേക്ക് ചുവടുമാറ്റുന്നതിന്റെ ഭാഗമായിട്ടായിരുന്നു ടാറ്റ ലാക്മെയെ ‘കൈവിട്ടത്’. എഫ്എംസിജി മേഖലയിലെ മുടിചൂടാമന്നന്മാരായ ഹിന്ദുസ്ഥാൻ യൂണിലിവറിന്റെ കൈകളിൽ ലാക്മെ ഭദ്രമായിരിക്കുമെന്നും ടാറ്റയ്ക്ക് ഉറപ്പായിരുന്നു. അതുവഴി സ്വരൂപിച്ച പണം ഉപയോഗിച്ച് റീടെയ്ൽ വസ്ത്രവ്യാപാര രംഗത്തേക്കും കടന്നു സിമോൺ ടാറ്റ. ഇന്ന് ഏറെ പ്രചാരത്തിലുള്ള വെസ്റ്റ്സൈഡ്, സുഡിയോ തുടങ്ങി വസ്ത്രവ്യാപാര രംഗത്ത് വിപ്ലവം സൃഷ്ടിച്ച ബ്രാൻഡുകളുടെ പിറവി ഇതോടെയായിരുന്നു.
∙ പ്രൗഢിയോടെ തുടരുന്ന യാത്ര
നെഹ്റുവിന്റെ ഒരൊറ്റ വാക്കിന്റെ പുറത്ത് ജെ.ആർ.ഡി. ടാറ്റ ആരംഭിച്ച, സിമോൺ ടാറ്റ വളർത്തി വലുതാക്കിയ ലാക്മെയുടെ ഉടമസ്ഥാവകാശം കൈമറിഞ്ഞു പോയെങ്കിലും ഇന്നും അതേ വിശ്വാസ്യതയോടെയും പ്രൗഢിയോടെയും ഇന്ത്യയിലും വിദേശത്തും പടർന്നു പന്തലിച്ചു നിൽക്കുകയാണ്. ഇന്ത്യൻ സൗന്ദര്യവർധക വസ്തുക്കളുടെ വിപണിയിൽ പകരംവയ്ക്കാനില്ലാത്ത ബ്രാൻഡായിരിക്കുന്നു ലാക്മെ. 2014ലെ ബ്രാൻഡ് ട്രസ്റ്റ് റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയുള്ള ബ്രാൻഡുകളുടെ പട്ടികയിൽ മുപ്പത്തിയാറാം സ്ഥാനത്താണ് ലാക്മെ. മുംബൈയിൽ നടക്കുന്ന ദ്വിവാർഷിക പരിപാടിയായ ലാക്മെ ഫാഷൻ വീക്കിന്റെ ടൈറ്റിൽ സ്പോൺസർ കൂടിയാണ് ലാക്മെ.
100 രൂപയിൽനിന്ന് തൊട്ട് ആരംഭിക്കുന്ന മുന്നൂറോളം വ്യത്യസ്ത ഉൽപന്നങ്ങളുമായി ലോകമാകെ എഴുപതോളം രാജ്യങ്ങളിൽ പടർന്നു പന്തലിച്ചു കിടക്കുന്നു ഇന്ന് ഈ ഐക്കണിക് ബ്രാൻഡ്. ‘സ്റ്റാറ്റിസ്റ്റ’ പുറത്തുവിട്ട മറ്റൊരു കണക്കു പ്രകാരം 2023 സാമ്പത്തിക വർഷത്തിൽ 328 കോടി രൂപ ആണ് ലാക്മെയുടെ വാർഷിക വരുമാനം. മുൻ വർഷത്തേക്കാൾ 19.3% വർധന. ലാക്മെയുടെ ഉടമസ്ഥതയിലോ നേതൃത്വത്തിലോ ഉള്ള ഏതാണ്ട് 450ഓളം ബ്യൂട്ടി സലൂണുകളുണ്ട്.
ബോളിവുഡ് നടീനടന്മാർ ഉൾപ്പെടെ ഇന്ന് ലാക്മെയുടെ ബ്രാൻഡ് അംബാസിഡറാകാൻ ക്യൂവിലാണ്. ലാക്‌മെ ഫാഷൻവീക്കിൽ പങ്കെടുക്കുകയെന്നത് ഫാഷൻ ലോകത്തിന്റെ അഭിമാനപ്രശ്നവുമായി മാറിയിരിക്കുന്നു ഇന്ന്. ഇത്തരത്തില്‍ സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ‘മെയ്ക് ഇന്ത്യ പദ്ധതി’ ഉയരങ്ങൾ കീഴടക്കുകയാണ്. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി നെഹ്റുവിന്റെ മറ്റെല്ലാം പദ്ധതികളും പോലെ ഭാവിയെ മുന്നിൽ കണ്ടുള്ള ദീർഘവീക്ഷണമായിരുന്നു ലാക്മെയ്ക്കും തുടക്കം കുറിച്ചതെന്ന് പറയുമ്പോൾ അതിൽ ഒട്ടും അതിശയോക്തി തോന്നാത്തതും സംഭവബഹുലമായ ഈ വിജയകഥ നമുക്കു മുന്നിലുള്ളതുകൊണ്ടാണ്.