ബെന്യാമിന്റെ ‘ആടുജീവിത’ത്തിലെ നജീബിനെപ്പോലെ മണലാരണ്യത്തിലെ പീഡാനുഭവങ്ങളിൽ വെന്തുരുകിയ കഥ പറയാനുണ്ട് ശോശാമ്മയ്ക്ക്. കഴുത്തറ്റം കടം കയറിയപ്പോഴാണ് കൊല്ലം തട്ടാമല ആയിരംതെങ്ങ് ചേരി സ്വദേശി ഇ. ശോശാമ്മ മരുപ്പച്ച തേടി 2016ൽ സൗദിയിലേക്ക് തിരിച്ചത്. അവിടെ എത്തിയപ്പോഴാണ് താന്‍ വീസ തട്ടിപ്പിനിരയായെന്നു ശോശാമ്മ തിരിച്ചറിഞ്ഞത്. ഏജന്റ് വാഗ്ദാനം ചെയ്തത് സൗദിയിലെ ആശുപത്രിയിൽ തയ്യൽ ജോലി. അവിടെ എത്തിയപ്പോഴാണ് അറിയുന്നത്, വീട്ടുജോലിക്കാരിയുടെ വീസയിലാണ് താൻ എത്തിയതെന്ന്. വീട്ടുജോലി ചെയ്യാന്‍ ശോശാമ്മ തയാറായിരുന്നു. എന്നാൽ വീട്ടുടമസ്ഥനും ഭാര്യയും ക്രൂരമർദനം തുടങ്ങിയതോടെ സാഹസികമായി രക്ഷപ്പെട്ട് ശോശാമ്മ ഇന്ത്യൻ എംബസിയിൽ അഭയം പ്രാപിച്ചു. തുടർന്ന് കൊല്ലം എംപി എൻ.കെ. പ്രേമചന്ദ്രൻ വിഷയം കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽപെടുത്തുകയും നാട്ടിലേക്കു വഴിതെളിയുകയും ചെയ്തു. . മടങ്ങിയെത്തിയ ശോശാമ്മയുടെ ജീവിതം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെന്യാമിന്റെ ‘ആടുജീവിത’ത്തിലെ നജീബിനെപ്പോലെ മണലാരണ്യത്തിലെ പീഡാനുഭവങ്ങളിൽ വെന്തുരുകിയ കഥ പറയാനുണ്ട് ശോശാമ്മയ്ക്ക്. കഴുത്തറ്റം കടം കയറിയപ്പോഴാണ് കൊല്ലം തട്ടാമല ആയിരംതെങ്ങ് ചേരി സ്വദേശി ഇ. ശോശാമ്മ മരുപ്പച്ച തേടി 2016ൽ സൗദിയിലേക്ക് തിരിച്ചത്. അവിടെ എത്തിയപ്പോഴാണ് താന്‍ വീസ തട്ടിപ്പിനിരയായെന്നു ശോശാമ്മ തിരിച്ചറിഞ്ഞത്. ഏജന്റ് വാഗ്ദാനം ചെയ്തത് സൗദിയിലെ ആശുപത്രിയിൽ തയ്യൽ ജോലി.

അവിടെ എത്തിയപ്പോഴാണ് അറിയുന്നത്, വീട്ടുജോലിക്കാരിയുടെ വീസയിലാണ് താൻ എത്തിയതെന്ന്. വീട്ടുജോലി ചെയ്യാന്‍ ശോശാമ്മ തയാറായിരുന്നു. എന്നാൽ വീട്ടുടമസ്ഥനും ഭാര്യയും ക്രൂരമർദനം തുടങ്ങിയതോടെ സാഹസികമായി രക്ഷപ്പെട്ട് ശോശാമ്മ ഇന്ത്യൻ എംബസിയിൽ അഭയം പ്രാപിച്ചു. തുടർന്ന് കൊല്ലം എംപി എൻ.കെ. പ്രേമചന്ദ്രൻ വിഷയം കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽപെടുത്തുകയും നാട്ടിലേക്കു വഴിതെളിയുകയും ചെയ്തു. .   

ADVERTISEMENT

മടങ്ങിയെത്തിയ ശോശാമ്മയുടെ ജീവിതം കൃഷിയിലൂടെ വീണ്ടും തളിരിട്ടു. ഷാർജയിൽ എൻജിനീയറായ കൊട്ടിയം സ്വദേശി ജേക്കബ് തോമസ്, തന്റെ കുടുംബം വക ഒരേക്കർ ഭൂമി ശോശാമ്മയ്ക്കു കൃഷി ചെയ്യാന്‍ വിട്ടുകൊടുത്തു. എല്ലുമുറിയെ പണിയെടുത്ത് ശോശാമ്മ അവിടെ പൊന്നുവിളയിച്ചു. ചീര, പയർ, പാവൽ, കോവൽ, പടവലം, വെണ്ട, കാബേജ്, കോളിഫ്ലവർ തുടങ്ങി പച്ചക്കറികൾ പലതരം. പൂവൻ, ഏത്തൻ, കൂമ്പില്ലാക്കണ്ണൻ, റോബസ്റ്റ ഇനങ്ങളിലായി  1500ൽ ഏറെ വാഴകളും, ചേമ്പ്, ചേന, കാച്ചില്, കൂർക്ക, മധുരക്കിഴങ്ങ്, ഇഞ്ചി മഞ്ഞള്, കൂവ എന്നിവയും സമൃദ്ധമായി വിളഞ്ഞു. മേമ്പൊടിയായി മുല്ലപ്പൂക്കൃഷിയും. മൂന്നു വർഷത്തിലേറെ അവിടെ കൃഷി ചെയ്തു. കോവിഡ് കാലമായതോടെ അവിടെനിന്ന് മാറേണ്ടതായി വന്നു.

പാലത്തറയിലെ എഫ്ഐഎച്ച് ജനറലേറ്റിലെ വെണ്ടക്കൃഷി (Photo Arranged)

തുടർന്ന്, മാതാവിന്റെ വിമലഹൃദയം സഭയിലെ സന്യാസിനിമാർ (Fransiscan Sisters of the Immaculate Heart of Mary) അവരുടെ കൊട്ടിയത്തുള്ള പിഎസ് കോൺവന്റിൽ ശോശാമ്മയ്ക്കു ഭൂമി നൽകി. അന്ന് പിഎസ് കോൺവെന്റ് മദർ സുപ്പീരിയറായിരുന്ന സിസ്റ്റർ ആൽബർട്ടാ മേരി വിത്തും വളവും വാങ്ങിക്കൊടുത്തു; ശോശാമ്മയുടെ അധ്വാനത്തിന് അർഹമായ പ്രതിഫലവും നൽകി. വിവിധ പഴം - പച്ചക്കറികളും കിഴങ്ങുവർഗങ്ങളും ഇവിടെയും നൂറുമേനി വിളയിച്ചു. സഭയുടെ രാജ്യാന്തര ആസ്ഥാനമായ കൊല്ലം എഫ്ഐഎച്ച് ജനറലേറ്റിലെ മദർ സുപ്പീരിയർ സിസ്റ്റർ റക്സിയ മേരിയാണ് ആദ്യ വിളവെടുപ്പു നടത്തിയത്. 

ADVERTISEMENT

കോൺവന്റിലെ ആവശ്യം കഴിഞ്ഞുള്ള കാർഷികോൽപന്നങ്ങൾ ശോശാമ്മ വഴിയോരങ്ങളിൽ വിറ്റഴിച്ചു. കൊട്ടിയം ഫാർമേഴ്സ് ക്ലബ്ബിന്റെ ആഴ്ചച്ചന്തയിലും കൊണ്ടുപോയി വിറ്റു. പൂർണമായും ജൈവരീതിയിൽ ശോശാമ്മ വിളയിക്കുന്ന കാർഷികോല്‍പന്നങ്ങള്‍ക്കു വലിയ  ഡിമാൻഡ് ആണ്. പിഎസ് കോൺവന്റിനൊപ്പം തന്നെ സമീപമുള്ള, ഹോളിക്രോസ് കോൺഗ്രിഗേഷന്റെ ‘പ്രത്യാശ ഫോർ ഇന്റഗ്രേറ്റഡ് സോഷ്യൽ ആക്ഷൻ’ എന്ന സ്ഥാപനത്തിലും (12 സെന്റിൽ) ശോശാമ്മ കൃഷി നടത്തി. പിഎസ് കോൺവന്റിൽ ഒരു വർഷം പിന്നിട്ടപ്പോൾ കൃഷി, കൂടുതൽ സൗകര്യങ്ങളുള്ള പാലത്തറ എഫ്ഐഎച്ച് ജനറലേറ്റിലേക്ക് പറിച്ചുനട്ടു.

ശോശാമ്മ, പാലത്തറയിലെ എഫ്ഐഎച്ച് ജനറലേറ്റിലെ കൃഷിയിടത്തിൽ (Photo Arranged)

അവിടെ രണ്ടേക്കറിൽ വിളയുന്ന കാർഷി കോൽപന്നങ്ങൾ കോൺവന്റിലെ ഉപയോഗത്തിനായി സിസ്റ്റർമാർ തന്നെ (വിപണി വില നൽകി) വാങ്ങുകയാണ്. കൂടുതൽ ഉണ്ടെങ്കിൽ പുറത്തു വിൽക്കുമെന്ന് ശോശാമ്മ. ജൈവോല്‍പന്നങ്ങൾക്ക് ആവശ്യക്കാർ ഏറെയുണ്ട്. വരവ് പച്ചക്കറികളെക്കാൾ കൂടിയ വില നൽകാനും ഇവർ തയാര്‍. വിപണിയിൽ ചേനയ്ക്ക് കിലോ 30 രൂപ വിലയുള്ളപ്പോൾ ശോശാമ്മയ്ക്ക് 50 - 55 രൂപ വരെ ലഭിക്കുന്നു. പല ഉപഭോക്താക്കൾക്കും ശോശാമ്മയുമായി ആത്മബന്ധമുണ്ട്. അവരില്‍ ചിലർ വീട്ടിൽനിന്ന് ഭക്ഷണം കൊണ്ടു കൊടുക്കും. വസ്ത്രങ്ങൾ വാങ്ങിക്കൊടുക്കുന്നവരുമുണ്ട്. 

‘മണ്ണിനെ ആഴത്തിൽ സ്നേഹിക്കുന്ന കർഷകയാണ് ശോശാമ്മ. എത്ര അധ്വാനിക്കാനും മടിയില്ല. എന്തും പെട്ടെന്ന് പഠിച്ചെടുക്കും. പരിശീലന പരിപാടികൾക്കൊക്കെ പോകാൻ ഉത്സാഹമാണ്. സാക്ഷരതാ മിഷന്റെ ക്ലാസിൽ ചേർന്നു പഠിച്ച് പത്താം ക്ലാസ് തുല്യതാ പരീക്ഷ പാസായി’ എഫ്ഐഎച്ച് അസി. മദർ സുപ്പീരിയർ സിസ്റ്റർ സെൽസി മേരി പറയുന്നു.

ADVERTISEMENT

ജൈവകൃഷിയാണ് ശോശാമ്മയുടെ ചോയ്സ്. കൃഷിഭവനുകളുടെയും സദാനന്ദപുരം കൃഷിവിജ്ഞാനകേന്ദ്ര (കെവികെ) ത്തിന്റെയും വിവിധ പരിശീലന പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്. കെവികെയുടെ ഒട്ടേറെ കൃഷിയിട പരീക്ഷണങ്ങളും നടത്തിയിട്ടുണ്ട്. ക്ലാസുകളിൽ നിന്നു ലഭിച്ച അറിവുകൾ കൃഷിയിടങ്ങളിൽ പ്രാവർത്തികമാക്കുന്നു. തൈകളും ദ്രവ ജീവാമൃതം, ഫിഷ് അമിനോ ആസിഡ്, എഗ് അമിനോ ആസിഡ് എന്നിവയും ഉല്‍പാദിപ്പിച്ച് വിൽക്കുന്നു. പച്ചക്കറിക്കൃഷിയെയും ജൈവവള നിർമാണത്തെയും കുറിച്ച് ക്ലാസുകള്‍ എടുക്കാറുണ്ട്.  ആദിച്ചനല്ലൂർ, വടക്കേവിള കൃഷിഭവനുകളുടെ സഹായം വേണ്ടുവോളമുണ്ടെന്ന് ശോശാമ്മ. കൃഷിഭവനുകളുടെ ഓണ വിപണികളിൽ ഉൽപന്നങ്ങൾ വില്പനയ്ക്കു വയ്ക്കാറുണ്ട്. 

പാലത്തറയിലെ എഫ്ഐഎച്ച് ജനറലേറ്റിലെ വാഴക്കൃഷി (Photo Arranged).

‘അധ്വാനത്തിനനുസരിച്ചുള്ള പ്രതിഫലം ശോശാമ്മയ്ക്ക് ലഭിക്കുന്നില്ല. പാരമ്പര്യ കൃഷിയായതിനാൽ വിളവ് പരിമിതം, പണി അധികവും. കാർഷികോപകരണങ്ങൾ വാടകയ്ക്ക് എടുത്ത്, കൃഷിപ്പണികൾ എല്ലാം തനിയെയാണു ചെയ്യുന്നത്. ട്രില്ലറും, പുല്ലു വെട്ടുന്ന മെഷീനുമൊക്കെ പ്രവർത്തിപ്പിക്കാനറിയാം.’ ആദിച്ചനല്ലൂർ കൃഷി ഓഫിസർ പി.ആർ.രതീഷ് പറയുന്നു. കൃഷിക്കു മുതൽമുടക്കാൻ പണമില്ലാത്തതാണ് ശോശാമ്മ നേരിടുന്ന പ്രശ്നം.

പത്തു കിട്ടിയാൽ നൂറാക്കി വിളവ് പൊലിപ്പിക്കുന്ന കർഷകയാണ്. ഉൽപന്നങ്ങൾ വാങ്ങാനും ആളുണ്ട്. എന്നാൽ, ആദ്യം മുടക്കാൻ പണമില്ല എന്നതാണു പ്രശ്നം. അനിദാസ് ആണ് ശോശാമ്മയുടെ ഭർത്താവ്, മക്കൾ ആദർശ് ദാസ്, യദുൾ ദാസ്. ഭർത്താവ് ഹൃദ്രോഗിയാണ്. ചികിത്സയ്ക്കും മറ്റും ഏറെ തുക ഇതിനകം ചെലവായി. തുച്ഛമായ വരുമാനമാണ് കുടുംബത്തിനുള്ളത്. ആവതുള്ള കാലത്തോളം കൃഷി മുന്നോട്ടു കൊണ്ടുപോകണമെന്നാണ് ശോശാമ്മയുടെ ആഗ്രഹം.

English Summary:

From Desert Despair to Kerala's Green Fields: Soshamma's Inspiring Journey as Organic Farmer