വിനോദസഞ്ചാരികളെ മാടിവിളിക്കുന്ന സുന്ദരികളുടെ നാടെന്നാണ് തായ്‌ലൻഡിനെ പല യാത്രികരും വിശേഷിപ്പിക്കുന്നതുതന്നെ. ‘അമേസിങ് തായ്‌ലൻഡ്’ എന്നാണ് അവരുടെ ടൂറിസത്തിന്റെ മുദ്രാവാക്യവും. സുന്ദരികളും സുന്ദരന്മാരും സുന്ദരമായ കാഴ്ചകളും ഏറെയുള്ള തായ്‌ലൻഡിന് ഒരു സുന്ദരി പ്രധാനമന്ത്രിയേയും ലഭിച്ചിരിക്കുന്നു. കഴിവുള്ളവർക്കു മുന്നിൽ സൗന്ദര്യം ഒരു മാനദണ്ഡമേയല്ലെന്നതാണ് യാഥാർഥ്യം. പക്ഷേ സംഭവം നടന്നത് തായ്‌ലൻഡിലായതിനാൽത്തന്നെ സമൂഹമാധ്യമങ്ങളാകെ ആഘോഷിക്കുകയാണ് സുന്ദരി പ്രധാനമന്ത്രിയുടെ വരവ്. അതും കോടീശ്വരിയായ പ്രധാനമന്ത്രി.

വിനോദസഞ്ചാരികളെ മാടിവിളിക്കുന്ന സുന്ദരികളുടെ നാടെന്നാണ് തായ്‌ലൻഡിനെ പല യാത്രികരും വിശേഷിപ്പിക്കുന്നതുതന്നെ. ‘അമേസിങ് തായ്‌ലൻഡ്’ എന്നാണ് അവരുടെ ടൂറിസത്തിന്റെ മുദ്രാവാക്യവും. സുന്ദരികളും സുന്ദരന്മാരും സുന്ദരമായ കാഴ്ചകളും ഏറെയുള്ള തായ്‌ലൻഡിന് ഒരു സുന്ദരി പ്രധാനമന്ത്രിയേയും ലഭിച്ചിരിക്കുന്നു. കഴിവുള്ളവർക്കു മുന്നിൽ സൗന്ദര്യം ഒരു മാനദണ്ഡമേയല്ലെന്നതാണ് യാഥാർഥ്യം. പക്ഷേ സംഭവം നടന്നത് തായ്‌ലൻഡിലായതിനാൽത്തന്നെ സമൂഹമാധ്യമങ്ങളാകെ ആഘോഷിക്കുകയാണ് സുന്ദരി പ്രധാനമന്ത്രിയുടെ വരവ്. അതും കോടീശ്വരിയായ പ്രധാനമന്ത്രി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിനോദസഞ്ചാരികളെ മാടിവിളിക്കുന്ന സുന്ദരികളുടെ നാടെന്നാണ് തായ്‌ലൻഡിനെ പല യാത്രികരും വിശേഷിപ്പിക്കുന്നതുതന്നെ. ‘അമേസിങ് തായ്‌ലൻഡ്’ എന്നാണ് അവരുടെ ടൂറിസത്തിന്റെ മുദ്രാവാക്യവും. സുന്ദരികളും സുന്ദരന്മാരും സുന്ദരമായ കാഴ്ചകളും ഏറെയുള്ള തായ്‌ലൻഡിന് ഒരു സുന്ദരി പ്രധാനമന്ത്രിയേയും ലഭിച്ചിരിക്കുന്നു. കഴിവുള്ളവർക്കു മുന്നിൽ സൗന്ദര്യം ഒരു മാനദണ്ഡമേയല്ലെന്നതാണ് യാഥാർഥ്യം. പക്ഷേ സംഭവം നടന്നത് തായ്‌ലൻഡിലായതിനാൽത്തന്നെ സമൂഹമാധ്യമങ്ങളാകെ ആഘോഷിക്കുകയാണ് സുന്ദരി പ്രധാനമന്ത്രിയുടെ വരവ്. അതും കോടീശ്വരിയായ പ്രധാനമന്ത്രി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിനോദസഞ്ചാരികളെ മാടിവിളിക്കുന്ന സുന്ദരികളുടെ നാടെന്നാണ് തായ്‌ലൻഡിനെ പല യാത്രികരും വിശേഷിപ്പിക്കുന്നതുതന്നെ. ‘അമേസിങ് തായ്‌ലൻഡ്’ എന്നാണ് അവരുടെ ടൂറിസത്തിന്റെ മുദ്രാവാക്യവും. സുന്ദരികളും സുന്ദരന്മാരും സുന്ദരമായ കാഴ്ചകളും ഏറെയുള്ള തായ്‌ലൻഡിന് ഒരു സുന്ദരി പ്രധാനമന്ത്രിയേയും ലഭിച്ചിരിക്കുന്നു. കഴിവുള്ളവർക്കു മുന്നിൽ സൗന്ദര്യം ഒരു മാനദണ്ഡമേയല്ലെന്നതാണ് യാഥാർഥ്യം. പക്ഷേ സംഭവം നടന്നത് തായ്‌ലൻഡിലായതിനാൽത്തന്നെ സമൂഹമാധ്യമങ്ങളാകെ ആഘോഷിക്കുകയാണ് സുന്ദരി പ്രധാനമന്ത്രിയുടെ വരവ്. അതും കോടീശ്വരിയായ പ്രധാനമന്ത്രി. 

തായ്‌ലൻഡിന്റെ മുപ്പത്തിയൊന്നാമത് പ്രധാനമന്ത്രിയായാണ് പയേതുങ്താൻ ഷിനവത്ര തിരഞ്ഞെടുക്കപ്പെട്ടത്. രാജ്യത്ത് പ്രധാനമന്ത്രി സ്ഥാനത്തെത്തുന്ന രണ്ടാമത്തെ വനിത. ഏഷ്യയിലെ ഏറ്റവും പ്രായം കുറഞ്ഞ, സർക്കാർ തലപ്പത്തിരിക്കുന്ന വനിത കൂടിയാണ് ഈ മുപ്പത്തിയേഴുകാരി. മുൻ പ്രധാനമന്ത്രി തക്‌സിൻ ഷിനവത്രയുടെ മകൾ. സംഭവബഹുലമായിരുന്നു പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള പയേതുങ്‌താന്റെ വരവ്. മുൻ പ്രധാനമന്ത്രി സ്രദ്ദ തവിസിനെ പുറത്താക്കിയ കോടതി വിധിയെത്തുടർന്ന് 24 മണിക്കൂർ നീണ്ട ചർച്ചകൾക്ക് ശേഷമാണ് ഓഗസ്റ്റ് 16ന് പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുത്തത്. തായ്‌ലൻഡ് രാജാവിന്റെ ഔപചാരിക പ്രഖ്യാപനം കൂടിവന്നാൽ അവർ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി മാറും. 

തായ്‌ലൻഡിലെ പുതിയ പ്രധാനമന്ത്രി പയേതുങ്താൻ ഷിനവത്ര പാർട്ടി നേതാക്കൾക്കൊപ്പം. (Photo by MANAN VATSYAYANA / AFP)
ADVERTISEMENT

കുറഞ്ഞ കാലത്തിനിടെ രാഷ്ട്രീയത്തിൽ അതിശയകരമായ ഉയർച്ചയാണ് പയേതുങ്താൻ കാഴ്ചവച്ചത്. ഒരിക്കലും എംപിയായോ മന്ത്രിയായോ തിരഞ്ഞെടുക്കപ്പെട്ടിട്ടില്ല, നേരിട്ടാണ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് എത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്. 493 എംപിമാരാണ് തായ് പാർലമെന്റിലുള്ളത്. ഭരണഘടന അനുശാസിക്കുന്നത് പ്രകാരം പ്രധാനമന്ത്രിയാകാൻ ഒരു സ്ഥാനാർഥിക്ക് 248 വോട്ടുകളോ അതിൽ കൂടുതലോ ലഭിക്കണം. വോട്ടെടുപ്പിൽ പയേതുങ്താനിന് ലഭിച്ചതാകട്ടെ 319 പേരുടെ പിന്തുണയും.

∙ രാഷ്ട്രീയ കുടുംബത്തിൽ ജനനം

1986 ഓഗസ്റ്റ് 21ന് തായ്‌ലൻഡിലെ ബാങ്കോക്കിലാണ് പയേതുങ്താൻ ഷിനവത്ര ജനിച്ചത്. സൈനിക അട്ടിമറിയിലൂടെ പുറത്താക്കപ്പെടുന്നതിന് മുൻപ് 2001 മുതൽ 2006 വരെ തായ്‌ലൻഡിലെ പ്രധാനമന്ത്രിയായിരുന്ന തക്‌സിൻ ഷിനവത്രയുടെ ഇളയ മകൾ. തായ് രാഷ്ട്രീയത്തിൽ വർഷങ്ങളായി ഇടപെടുന്ന, ഇപ്പോഴും രാജ്യത്തെ രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രബിന്ദുവായ കുടുംബമാണ് ഷിനവത്രയുടേത്. തക്‌സിന്റെ സഹോദരി യിംഗ്‌ലക്ക് ഷിനവത്രയും 2011 മുതൽ 2014 വരെ പ്രധാനമന്ത്രിയായിരുന്നു. പിന്നീട് അധികാരത്തിൽ നിന്ന് പുറത്താക്കപ്പെട്ടു. പോറ്റ്‌ജമാൻ ദമാപോങ് ആണ് മാതാവ്. ഇവർക്ക് പയേതുങ്താനിനെ കൂടാതെ രണ്ട് ആൺ മക്കളും ഉണ്ട്. ബിസിനസ് രംഗത്ത് സജീവമായ ഷിനവത്ര കുടുംബത്തിന് കീഴിൽ ഒട്ടേറെ കമ്പനികളാണ് പ്രവർത്തിക്കുന്നത്.

പയേതുങ്താൻ ഷിനവത്ര. (Photo by Lillian SUWANRUMPHA / AFP)

∙ ബിസിനസ് പഠിച്ച് തുടക്കം

ADVERTISEMENT

തായ്‌ലൻഡിലും വിദേശത്തും വിദ്യാഭ്യാസം പൂർത്തിയാക്കിയ പയേതുങ്താൻ ഷിനവത്ര ആദ്യം പയറ്റിയത് ബിസിനസ് മേഖലയിലായിരുന്നു. തായ്‌ലൻഡിലെ ഏറ്റവും പ്രശസ്തമായ ബാങ്കോക്കിലെ ചുലലോങ്കോൺ സർവകലാശാലയിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ ബിരുദം നേടി. തുടർന്ന് ലണ്ടനിലെ ഇംപീരിയൽ കോളജിൽ നിന്ന് ഇന്റർനാഷനൽ മാനേജ്‌മെന്റിൽ ബിരുദാനന്തര ബിരുദവും നേടി. ബിസിനസിനേയും ഭരണത്തേയും കുറിച്ചുള്ള അവരുടെ ആഗോള കാഴ്ചപ്പാടും ധാരണയും കൂടുതൽ മെച്ചപ്പെടുത്താൻ ഇതുവഴി സാധിച്ചു. അതിന്റെ ഗുണം അവരുടെ പ്രവർത്തനങ്ങളിലും കൃത്യമായി പ്രതിഫലിച്ചിരുന്നു.

∙ ബിസിനസിൽ നിന്ന് പ്രധാനമന്ത്രിപദത്തിലേക്ക്

ഔപചാരികമായി രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിന് മുൻപ് കുടുംബ ബിസിനസിലായിരുന്നു പയേതുങ്താനിന്റെ ശ്രദ്ധ മുഴുവൻ. കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടൽ ബിസിനസിലായിരുന്നു മുഴുവൻ സമയവും. തായ്‌ലൻഡിലെ റിയൽ എസ്റ്റേറ്റ് മേഖലയിലും സജീവമായിരുന്നു. ബിസിനസ് മാനേജ്‌മെന്റിലും വിപണി തന്ത്രങ്ങളിലുമുള്ള അവരുടെ മിടുക്ക് കമ്പനികളെ അതിവേഗമാണ് ഉയരങ്ങളിലെത്തിച്ചത്. 2022ലെ ഒരു കണക്ക് പ്രകാരം ഇവർക്ക് കീഴിലുള്ളത് 21 കമ്പനികളാണ്, അവയുടെ മൊത്തം മൂല്യം ഏകദേശം 200 കോടി ഡോളർ വരും– ഏകദേശം 16,775 കോടി രൂപ.

വോയ്സ് ടിവി ഓഫിസിലേക്ക് അഭിമുഖത്തിനായി എത്തുന്ന പയേതുങ്താൻ ഷിനവത്ര. (Photo by Lillian SUWANRUMPHA / AFP)

∙ കോടീശ്വരിയാണ് പ്രധാനമന്ത്രി

ADVERTISEMENT

എസ്‌സി അസറ്റ് കോർപറേഷൻ പബ്ലിക് കമ്പനി ലിമിറ്റഡിന്റെ ഏറ്റവും വലിയ ഓഹരിയുടമയും തായ്‌കോം ഫൗണ്ടേഷന്റെ ബോർഡ് അംഗവുമായിരുന്നു പയേതുങ്താൻ. റോസ്‌വുഡ് ബാങ്കോക്ക് ഹോട്ടൽ, തേംസ് വാലി ഖാവോ യായ്, ദ് സിസ്റ്റേഴ്‌സ് നെയിൽസ് ആൻഡ് മോർ എന്നിവയുൾപ്പെടെയുള്ള മറ്റ് കമ്പനികളിലും പയേതുങ്താനിന് ഓഹരികളുണ്ട്. തായ്‌ലൻഡിലെ റിയൽ എസ്റ്റേറ്റ്, ടെലികമ്യൂണിക്കേഷൻ, ഹോസ്പിറ്റാലിറ്റി രംഗത്തുള്ള എണ്ണംപറഞ്ഞ കമ്പനികളിലുമുണ്ട് ഇവർക്ക് നിക്ഷേപം.

∙ കുടുംബ പാർട്ടി

പിഡോക് സൂക്‌സാവാസിനെയാണ് പയേതുങ്താൻ വിവാഹം കഴിച്ചത്. ദമ്പതികള്‍ക്ക് ഇപ്പോള്‍ രണ്ട് കുട്ടികളുണ്ട് ഒരു മകളും മകനും. ഉയർന്ന രാഷ്ട്രീയ, ബിസിനസ് ജീവിതം ഉണ്ടായിരുന്നിട്ടും താരതമ്യേന സ്വകാര്യമായ ഒരു വ്യക്തിജീവിതം നയിക്കാനാണ് പയേതുങ്താൻ പലപ്പോഴും ശ്രമിച്ചത്. അവരുടെ രാഷ്ട്രീയ ജീവിതം ഇപ്പോഴും പ്രാരംഭ ഘട്ടത്തിലാണ്, പക്ഷേ പിതാവായ തക്‌സിൻ ഷിനവത്രയുടെ ഫിയു തായ് പാർട്ടിയുടെ ഭാവി രൂപപ്പെടുത്തുന്നതിൽ പുറമേ നിന്നാണെങ്കിലും ഏറെ ചരടുവലികൾ നടത്തിയിട്ടുണ്ട് പയേതുങ്താൻ. 2007ലാണ് ഫിയു തായ് പാർട്ടി സ്ഥാപിക്കപ്പെടുന്നത്. അതിലേക്ക് ഔദ്യോഗിക അംഗമായി പയേതുങ്താൻ എത്തുന്നത് 2023ൽ മാത്രമാണ്.

പിതാവ് തക്സിൻ ഷിനവത്രയ്ക്കൊപ്പം പയേതുങ്താൻ ഷിനവത്ര. (Photo by Lillian SUWANRUMPHA / AFP)

∙ രാഷ്ട്രീയത്തിലേക്ക്...

2023 ഒക്ടോബറിൽ ഫിയു തായ് പാർട്ടിയുടെ ഇന്നവേഷൻ ആൻഡ് പബ്ലിക് പാർട്ടിസിപേഷൻ കമ്മിറ്റിയുടെ മേധാവിയായി നിയമിച്ചതോടെയാണ് പയേതുങ്താൻ രാഷ്ട്രീയത്തിൽ സജീവമായത്. പൊതുജനങ്ങളുടെ തായ് രാഷ്ട്രീയത്തോടുള്ള സമീപനത്തെ പുനരുജ്ജീവിപ്പിക്കാനും നവീകരിക്കാനുമുള്ള പാർട്ടി ശ്രമങ്ങളുടെ ഭാഗമായി പയേതുങ്താനിനെ മുൻനിരയിൽ തന്നെ നിർത്തുകയായിരുന്നു. ഇതിന്റെ ഭാഗമായാണ്  ഇപ്പോൾ പ്രധാനമന്ത്രി സ്ഥാനവും നൽകിയത്. ‘‘എനിക്ക് എട്ട് വയസ്സുള്ളപ്പോൾ പിതാവ് രാഷ്ട്രീയത്തിൽ പ്രവേശിച്ചു. അന്നുമുതൽ, എന്റെ ജീവിതവും രാഷ്ട്രീയവുമായി ഇഴചേർന്നിരിക്കുന്നു,’’ എന്നാണ് 2024 മാർച്ചിലെ ഒരു പ്രസംഗത്തിൽ പയേതുങ്താൻ പറഞ്ഞത്.

ഫിയു തായ് പാർട്ടി ഇന്ന് തായ്‌ലൻഡിലെ ഏറ്റവും ശക്തമായ രാഷ്ട്രീയ പാർട്ടികളിലൊന്നാണ്. ഗ്രാമീണ വോട്ടർമാർക്കിടയിൽ ഈ പാർട്ടിക്കുള്ള സ്വാധീനവും ഏറെ വലുതാണ്. പാർട്ടിയുടെ അടിത്തറ ശക്തമാക്കാനും യുവ വോട്ടർമാരുമായി അടുപ്പത്തിലാകാനുള്ള നീക്കമായാണ് പയേതുങ്താനിന്റെ നിയമനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് വ്യക്തമാണ്. അവരുടെ യുവ പ്രതിച്ഛായയും ആധുനിക വീക്ഷണവും തായ്‌ലൻഡിന്റെ മുന്നോട്ടുള്ള യാത്രയിൽ ഏറെ പ്രയോജനപ്പെടുമെന്നാണ് കരുതപ്പെടുന്നത്.

∙ രാഷ്ട്രീയ വീക്ഷണവും സ്വാധീനവും

പുതുമ, സാങ്കേതികവിദ്യ, യുവാക്കളുമായുള്ള ഇടപഴകൽ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടാണ് പയേതുങ്താൻ ഷിനവത്ര തായ് രാഷ്ട്രീയത്തിൽ സ്ഥാനം പിടിച്ചെടുത്തത്. രാജ്യത്തെ വരുമാന അസമത്വം പരിഹരിക്കുക, സാമ്പത്തിക വികസനം പ്രോത്സാഹിപ്പിക്കുക, അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ആഗോള വിപണിയിൽ തായ്‌ലൻഡ് മുന്നേറ്റം തുടരുന്നുവെന്ന് ഉറപ്പാക്കുക എന്നിവ ഉൾപ്പെടുന്നതാണ് അവരുടെ രാഷ്ട്രീയ കാഴ്ചപ്പാട്. ഇതു തന്നെയാണ് ആ രാജ്യത്തെ ഭൂരിഭാഗം യുവാക്കളുടെയും സ്വപ്നവും.

പാർട്ടി അണിക്കൊപ്പം സെൽഫിയെടുക്കുന്ന പയേതുങ്താൻ ഷിനവത്ര. (Photo by MANAN VATSYAYANA / AFP)

ഷിനവത്ര കുടുംബത്തിലെ അംഗമെന്ന നിലയിൽ തായ് രാഷ്ട്രീയത്തിലെ പ്രധാന വ്യക്തിത്വങ്ങളായിരുന്ന പിതാവിന്റെയും മറ്റു ബന്ധുക്കളുടെയും പാരമ്പര്യം പയേതുങ്താൻ പിന്തുടരുന്നുണ്ട്. ഗ്രാമീണ ദരിദ്രർക്കൊപ്പം നിൽക്കുകയും ദശലക്ഷക്കണക്കിന് തായ്‌ലൻഡുകാരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താൻ സാമ്പത്തിക നയങ്ങൾക്ക് വേണ്ടി വാദിക്കുകയും ചെയ്യുന്നുണ്ട് ഇവർ. അപ്പോഴും ഒരു പ്രശ്നം വിമർശകർ ചൂണ്ടിക്കാട്ടുന്നു. അഴിമതിയുടേതാണത്. ഷിനവത്ര കുടുംബത്തിനു നേരെ പല സമയത്തും അഴിമതി ആരോപണം ഉന്നയിക്കപ്പെട്ടിട്ടുണ്ട്.

∙ അധികാരം വീണ്ടെടുക്കാൻ പുതിയ നീക്കം

രാഷ്ട്രീയത്തില്‍ എത്തിയതു മുതൽ ഫിയു തായ് പാർട്ടി ഏതു ദിശയിൽ നീങ്ങണമെന്ന തന്ത്രം രൂപപ്പെടുത്തുന്നതിൽ പയേതുങ്താൻ സജീവമാണ്. 2023ലെ പൊതുതിരഞ്ഞെടുപ്പിൽ പാർട്ടിക്കു വേണ്ടി കാര്യമായി പ്രവർത്തിച്ചു. വർഷങ്ങളോളം സൈനിക പിന്തുണയോടെ നടന്ന ഭരണത്തിന് ശേഷം ഫിയു തായ് പാർട്ടി അധികാരം വീണ്ടെടുക്കാൻ ലക്ഷ്യമിട്ടായിരുന്നു പ്രവർത്തനം. പയേതുങ്താനിന്റെ ചെറുപ്പവും രാഷ്ട്രീയത്തിലെ താരതമ്യേനയുള്ള പരിചയക്കുറവും വിമർശകർ എടുത്തു പറഞ്ഞെങ്കിലും അവരുടെ ഊർജം, യുവ വോട്ടർമാരെ കൂടെ നിർത്താനുള്ള കഴിവ് എന്നിവ പ്രശംസിക്കപ്പെട്ടു. പയേതുങ്താനിന്റെ നേതൃശൈലി പിതാവിന്റേതിൽനിന്നു വ്യത്യസ്‌തവുമാണ്. സമവായത്തിൽ കാര്യമായി വിശ്വസിച്ചിരുന്നില്ല പിതാവ്. എന്നാൽ സമവായം കെട്ടിപ്പടുക്കുന്നതിലും പാർട്ടിയുടെ പ്രതിച്ഛായ നവീകരിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ച് കൂടുതൽ ജാഗ്രത പുലർത്തി പ്രവർത്തിക്കാനാണ് പയേതുങ്താൻ ശ്രമിക്കുന്നത്.

വെല്ലുവിളികളെയെല്ലാം അതിജീവിച്ച് മുന്നോട്ടുപോയാൽ തായ് രാഷ്ട്രീയത്തിൽ പയേതുങ്താൻ സൃഷ്ടിക്കുക ഒരു പുതുചരിത്രമായിരിക്കും. അവരെ കേന്ദ്രീകരിച്ചാണ് ഫിയു തായ് പാർട്ടിയുടെ ഭാവി എന്നതിനാൽ പ്രത്യേകിച്ച്.

∙ എളുപ്പമാകില്ല ഭരണം

ഷിനവത്ര കുടുംബത്തെ പിന്തുണയ്ക്കുന്നവർക്കിടയിൽ കുടുംബ ഭരണ തുടർച്ചയുടെ പ്രതീകമായാണ് പയേതുങ്താൻ പ്രധാനമന്ത്രിയാകുന്നത്. കൂടുതൽ ജനകീയമായ മികച്ച ഭരണമാണ് അവർ പ്രതീക്ഷിക്കുന്നതും. എന്നാൽ, സൈന്യവുമായും രാഷ്ട്രീയരംഗത്തും ഷിനവത്ര കുടുംബം നടത്തുന്ന സംഘർഷത്തിന്റെ ചരിത്രം കണക്കിലെടുക്കുമ്പോൾ പയേതുങ്താനിന്റെ ഉയർച്ച കൂടുതൽ രാഷ്ട്രീയ അസ്ഥിരതയിലേക്ക് രാജ്യത്തെ നയിച്ചേക്കുമെന്ന ആശങ്കയുമുണ്ട്.

∙ വെല്ലുവിളികളും ഭാവി സാധ്യതകളും

രാഷ്ട്രീയത്തിൽ വൻ പ്രതീക്ഷകളുമായി മുന്നിട്ടിറങ്ങിയ പയേതുങ്താനിനു മുന്നിൽ ഒട്ടേറെ വെല്ലുവിളികളുമുണ്ട്. നിലവിൽ തായ്‌ലൻഡിന്റെ രാഷ്ട്രീയ പരിതസ്ഥിതി വളരെ ധ്രുവീകരിക്കപ്പെട്ട നിലയിലാണ്. നഗരത്തിലെ മധ്യവർഗവും ഗ്രാമങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരും തമ്മിലുള്ള ആഴത്തിലുള്ള വിഭജനമാണ് ഒരു പ്രശ്നം. അതുപോലെ ജനാധിപത്യ അനുകൂല ശക്തികളും സൈനിക പിന്തുണയുള്ള സംഘങ്ങളും തമ്മിൽ വലിയ സംഘർഷവും അകൽച്ചയും നിലനിൽക്കുന്നുണ്ട്. വോട്ടർമാരിലെ ഒരു പ്രധാന ഭാഗം ഷിനവത്ര രാഷ്ട്രീയത്തെ പിന്തുണയ്ക്കുമ്പോൾ തന്റെ കുടുംബത്തിന്റെ രാഷ്ട്രീയ പാരമ്പര്യവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ നിന്ന് സ്വയം അകന്നുനിൽക്കുക എന്നത് പയേതുങ്താനിനു മുന്നിലുള്ള പ്രധാന വെല്ലുവിളിയാണ്.

പയേതുങ്താൻ ഷിനവത്ര. (Photo by MANAN VATSYAYANA / AFP)

കൂടാതെ, തായ്‌ലൻഡിലെ രാഷ്ട്രീയ പാർട്ടികളും രാജവാഴ്ചയും തമ്മിലുള്ള സങ്കീർണമായ ബന്ധവും പയേതുങ്താനിനു മുന്നിലുണ്ട്. രാഷ്ട്രീയത്തിലെ സൈനിക ഇടപെടലിന്റെ നിരന്തരമായ ഭീഷണിയോടും അവർ പോരാടി നിൽക്കേണ്ടി വരും. ഈ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്നതിന് നയതന്ത്ര വൈദഗ്ധ്യവും തായ്‌ലൻഡിന്റെ തനതായ രാഷ്ട്രീയ സംസ്കാരത്തെക്കുറിച്ചുള്ള ആഴത്തിലുള്ള ധാരണയും ആവശ്യമാണെന്ന് ചുരുക്കം. അത് പയേതുങ്താനിനുണ്ടോ എന്നാണ് ഷിനവത്ര കുടുംബവും രാജ്യവും ഉറ്റുനോക്കുന്നതും. 

ഈ വെല്ലുവിളികളെയെല്ലാം അതിജീവിച്ച് മുന്നോട്ടുപോയാൽ തായ് രാഷ്ട്രീയത്തിൽ പയേതുങ്താൻ സൃഷ്ടിക്കുക ഒരു പുതുചരിത്രമായിരിക്കും. അവരെ കേന്ദ്രീകരിച്ചാണ് ഫിയു തായ് പാർട്ടിയുടെ ഭാവി എന്നതിനാൽ പ്രത്യേകിച്ച്. ഷിനവത്ര കുടുംബത്തിന്റെ പരമ്പരാഗത വോട്ടർമാരെ ഒപ്പം നിർത്തി മുന്നോട്ടു പോകുക എന്ന ദൗത്യമുണ്ട് അവരുടെ മുന്നിൽ. ഒരു പുതിയ നേതൃത്വം എങ്ങനെയാണ് തങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതെന്ന് രാജ്യമൊട്ടാകെ ഉറ്റുനോക്കുന്നുമുണ്ട്. ബിസിനസിലെ പോലെ രാഷ്ട്രീയത്തിലും വിജയം കണ്ടാൽ തായ്‌ലൻഡ് പയേതുങ്താനിനെ നെഞ്ചേറ്റുമെന്നുതന്നെയാണ് നിരീക്ഷകരും പറയുന്നത്.

English Summary:

Meet Paetongtarn Shinawatra: Thailand's Youngest and Wealthiest PM

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT