ഒന്നാം ക്ലാസിൽ മനസ്സിൽ കലപ്പയേന്തി! ഇങ്ങനെ ചെയ്താൽ നഷ്ടമാകില്ല; ഇത് കലപ്പയേന്തിയ കർഷകന്റെ വിജയരഹസ്യം
എന്നും പുലർച്ചെ കലപ്പയേന്തി തന്റെ കാളകളെ തെളിച്ച് അദ്ദേഹം നടക്കും. തന്റെ കാളകൾ വലിക്കുന്ന കലപ്പകൊണ്ട് അദ്ദേഹം നിലം പതിവായി ഉഴുതുമറിക്കുന്നു. ട്രാക്ടറുകൾ തലയെടുപ്പോടെ പായുന്ന പാടങ്ങൾക്കു ഇടയിൽ ആ ദൃശ്യം തലയുയർത്തി നിൽക്കും. ഒരു പക്ഷേ കടന്നപ്പള്ളിയിലെ കലപ്പയേന്തിയ കർഷകൻ നിങ്ങളെ കാലങ്ങൾക്കു പിന്നിലേക്ക് കൊണ്ടുപോയേക്കാം. പുസ്തകത്താളുകളിലും കലണ്ടറുകളിലും നിങ്ങൾ കണ്ടുമറന്ന ഈ കാഴ്ച പരിയാരത്തിന്റെ അഭിമാനം. കാലാവസ്ഥാ വ്യതിയാനവും കാർഷിക വിപ്ലവങ്ങളും ഇഴകീറി പരിശോധിക്കുന്ന കാലത്ത് പുതിയ കൃഷിപാഠം നൽകുകയാണോ ഈ കലപ്പയേന്തിയ കർഷകൻ. കണ്ണൂർ ഏഴോം കണ്ണോം കുളവയലിൽ വെള്ളാത്തരത്തിലത്ത് വി. വാസുദേവൻ നമ്പൂതിരി കർഷകൻ മാത്രമല്ല. പഴമയുടെ കൃഷിയറിവു പത്തായപ്പുരയുടെ ഉടമയാണ് ഈ കർഷകൻ. കാളപൂട്ടലും കലപ്പയും ഇന്നും കൈവിടാതെ അദ്ദേഹം സൂക്ഷിക്കുന്നത് വെറുതേയല്ലതാനും. നിലവും നുകവും കലപ്പയും ഇന്നും വാസുദേവൻ നമ്പൂതിരി തറവാട്ടിൽ കരുതുന്നതിന് കാരണങ്ങൾ പലതുണ്ട്. കൃഷി ലാഭമല്ലെന്നും കൃഷിരീതി ആരോഗ്യകരമല്ലെന്നും ചർച്ചകൾ നടക്കുന്ന കാലത്ത് വാസുദേവൻ നമ്പൂതിരിയുടെ പാടത്ത് നിന്ന് ഏറെ പഠിക്കാനുണ്ട്. അദ്ദേഹത്തിന്റെ പത്തായത്തിൽ സൂക്ഷിച്ചിരിക്കുന്നത് എങ്ങും കിട്ടാത്ത കൃഷിയറിവുകളും. ഈ കാർഷിക വർഷത്തിന്റെ തുടക്കമായെത്തുന്ന ചിങ്ങപ്പുലരിയിൽ ആ അറിവുകൾ വാസുദേവൻ നമ്പൂതിരി പങ്കുവയ്ക്കുന്നു. അദ്ദേഹത്തിന്റെ കൃഷി രീതിയിൽ നിന്നു മാത്രമല്ല ജീവിതത്തിൽ

എന്നും പുലർച്ചെ കലപ്പയേന്തി തന്റെ കാളകളെ തെളിച്ച് അദ്ദേഹം നടക്കും. തന്റെ കാളകൾ വലിക്കുന്ന കലപ്പകൊണ്ട് അദ്ദേഹം നിലം പതിവായി ഉഴുതുമറിക്കുന്നു. ട്രാക്ടറുകൾ തലയെടുപ്പോടെ പായുന്ന പാടങ്ങൾക്കു ഇടയിൽ ആ ദൃശ്യം തലയുയർത്തി നിൽക്കും. ഒരു പക്ഷേ കടന്നപ്പള്ളിയിലെ കലപ്പയേന്തിയ കർഷകൻ നിങ്ങളെ കാലങ്ങൾക്കു പിന്നിലേക്ക് കൊണ്ടുപോയേക്കാം. പുസ്തകത്താളുകളിലും കലണ്ടറുകളിലും നിങ്ങൾ കണ്ടുമറന്ന ഈ കാഴ്ച പരിയാരത്തിന്റെ അഭിമാനം.
കാലാവസ്ഥാ വ്യതിയാനവും കാർഷിക വിപ്ലവങ്ങളും ഇഴകീറി പരിശോധിക്കുന്ന കാലത്ത് പുതിയ കൃഷിപാഠം നൽകുകയാണോ ഈ കലപ്പയേന്തിയ കർഷകൻ. കണ്ണൂർ ഏഴോം കണ്ണോം കുളവയലിൽ വെള്ളാത്തരത്തിലത്ത് വി. വാസുദേവൻ നമ്പൂതിരി കർഷകൻ മാത്രമല്ല. പഴമയുടെ കൃഷിയറിവു പത്തായപ്പുരയുടെ ഉടമയാണ് ഈ കർഷകൻ. കാളപൂട്ടലും കലപ്പയും ഇന്നും കൈവിടാതെ അദ്ദേഹം സൂക്ഷിക്കുന്നത് വെറുതേയല്ലതാനും.
നിലവും നുകവും കലപ്പയും ഇന്നും വാസുദേവൻ നമ്പൂതിരി തറവാട്ടിൽ കരുതുന്നതിന് കാരണങ്ങൾ പലതുണ്ട്. കൃഷി ലാഭമല്ലെന്നും കൃഷിരീതി ആരോഗ്യകരമല്ലെന്നും ചർച്ചകൾ നടക്കുന്ന കാലത്ത് വാസുദേവൻ നമ്പൂതിരിയുടെ പാടത്ത് നിന്ന് ഏറെ പഠിക്കാനുണ്ട്. അദ്ദേഹത്തിന്റെ പത്തായത്തിൽ സൂക്ഷിച്ചിരിക്കുന്നത് എങ്ങും കിട്ടാത്ത കൃഷിയറിവുകളും. ഈ കാർഷിക വർഷത്തിന്റെ തുടക്കമായെത്തുന്ന ചിങ്ങപ്പുലരിയിൽ ആ അറിവുകൾ വാസുദേവൻ നമ്പൂതിരി പങ്കുവയ്ക്കുന്നു. അദ്ദേഹത്തിന്റെ കൃഷി രീതിയിൽ നിന്നു മാത്രമല്ല ജീവിതത്തിൽ നിന്നും ഏറെ പഠിക്കാനുണ്ട്.
∙ ഒന്നാംക്ലാസിൽ പഠിക്കുമ്പോൾ കാളപൂട്ടൽ കണ്ടു, അന്ന് കലപ്പയേന്തി
കൃഷി തന്റെ ജീവിതത്തിലേക്കാണോ, താൻ കൃഷിയിലേക്കാണോ പോയതെന്ന് വാസുദേവൻ നമ്പൂതിരിക്ക് ഉറപ്പില്ല. പാഠപുസ്തകത്തിൽ പഠിച്ച കാളപൂട്ടൽ, സ്കൂളിന് സമീപത്തെ പാടത്ത് നേരിൽ കണ്ടതോടെയാണ് പാടത്തേക്കിറങ്ങാൻ തീരുമാനിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പരിയാരം മെഡിക്കൽ കോളജിന് പിൻവശത്തെ കടന്നപ്പള്ളി വെള്ളാലത്ത് വിശാലമായ പാടത്തിന്റെ കരയിലാണ് വാസുദേവൻ നമ്പൂതിരിയുടെ തറവാട്. കൂട്ടിക്കാലത്ത് പാടത്ത് കാളപൂട്ടുന്നത് കണ്ടു വളർന്ന വാസുദേവൻ നമ്പൂതിരിയുടെ മനസ്സിൽ കാളയും കലപ്പയും കൃഷിയിടവുമെല്ലാം ഇരുപ്പുറപ്പിച്ചു. 15–ാം വയസ്സിൽ കാളപൂട്ടൽ തുടങ്ങി. സ്കൂളിൽ പോകുമ്പോഴും അവധി ദിവസങ്ങളിലും പാടത്തെ വരമ്പിൽ നിന്ന് കാളപൂട്ടൽ കാണാൻ ഓടിയെത്തും.
മിക്ക ദിവസവും കാളപൂട്ടുന്നത് കാണാനായി പാടത്തെത്തിയിരുന്ന വാസുദേവൻ നമ്പൂതിരിക്ക് കാളപൂട്ടുന്നവർ കലപ്പ പിടിക്കാൻ കൊടുക്കുമായിരുന്നു. പിന്നീട് സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം വാസുദേവൻ നമ്പൂതിരി കാളപൂട്ടൽ തുടങ്ങി. കൃഷിപ്പണിക്കായി വിവിധ യന്ത്രങ്ങൾ പാടങ്ങൾ കീഴടക്കിയെങ്കിലും നാലു പതിറ്റാണ്ടായി വാസുദേവൻ നമ്പൂതിരി കാളപൂട്ടൽ തുടരുന്നു. കാലം മാറി, നമ്പൂതിരി മാറിയില്ല. യന്ത്രവൽക്കരണത്തിലും കൈവിടാതെ പരമ്പരാഗത കൃഷി രീതിയെ നിലനിർത്തുന്നതിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞാണ് ജീവിതം. ഒന്നാം ക്ലാസിൽ പഠിക്കുമ്പോൾ വരമ്പിൽ നിന്ന് കാളപൂട്ടുന്നതു കൗതുകത്തോടെ വീക്ഷിച്ച വാസുദേവൻ നമ്പൂതിരി, പഴയകാല കാർഷിക സംസ്കൃതിയായ കാളപൂട്ടൽ ഈ കാലഘട്ടത്തിൽ സ്കൂൾ വിദ്യാർഥികൾക്ക് പരിചയപ്പെടുത്തികൊടുക്കാനും മുന്നിട്ടിറങ്ങുന്നു.
∙ കലപ്പ പാടത്തെ സൂക്ഷ്മ ജീവികളെ കൊല്ലില്ല, ഇത് വാസുദേവന്റെ കൃഷിപാഠം
എന്താണ് ഈ കൃഷി രീതി. യന്ത്രവൽക്കരണത്തെയും ചേർത്തുപിടിച്ചാണ് കർഷകനായ വാസുദേവൻ നമ്പൂതിരി പരമ്പരാഗത കൃഷിരീതി നടപ്പാക്കുന്നത്. പാടത്തെ ആദ്യ ചാലുകൾ ടില്ലറുകൊണ്ടു കിളയ്ക്കുന്ന വാസുദേവൻ നമ്പൂതിരി ചാലുകൾ ഒരുക്കുന്നത് കാളപൂട്ടിയാണ്. അതിനാൽ കൃഷിച്ചെലവ് കുറയ്ക്കാനും മണ്ണിലെ സൂഷ്മ ജീവികൾ നശിക്കാതെ കൂടുതൽ വിളവും പ്രതിരോധശേഷിയും നെൽച്ചെടികൾക്ക് ലഭിക്കാനും സഹായിക്കും. കാളപൂട്ടി ഉഴുതുമറിക്കുന്ന വാസുദേവൻ നമ്പൂതിരിക്ക് സ്വന്തമായി ടില്ലറുമുണ്ട്.
മണ്ണിന്റെ വളക്കൂറ് നശിക്കാതിരിക്കാനും ചെടികൾക്ക് വേഗം വളരാനും കാളപൂട്ടലാണ് സഹായിക്കുന്നതെന്ന് അനുഭവത്തിൽ നിന്നും വാസുദേവൻ നമ്പൂതിരി പറഞ്ഞു. കാളപൂട്ടിയ പാടത്ത് ഞാറ് നട്ടാൽ 8 ദിവസത്തിനുള്ളിൽ തിരി എടുക്കുമ്പോൾ യന്ത്രത്തിൽ പൂട്ടിയ പാടത്ത് 14 ദിവസം കഴിഞ്ഞേ തിരിയെടുക്കൂ. കാളപൂട്ടി കൃഷി നടത്തിയാൽ സൂക്ഷ്മ ജീവികൾ നശിക്കാതെ മണ്ണ് ആവശ്യത്തിനു ഇളകി ചെടി വളരാനും വിളവ് ആവശ്യത്തിനു ഉൽപാദിപ്പിക്കാനും സാധിക്കുമ്പോൾ എല്ലാവർക്കും തൃപ്തി ലഭിക്കുന്നു.
യന്ത്രങ്ങൾ ഇറങ്ങാത്ത പാടങ്ങൾ കൃഷിയോഗ്യമാക്കാൻ കാളപൂട്ടലിലൂടെ മാത്രമേ സാധിക്കു. 40 സെന്റ് പാടം കാളപൂട്ടാനായി മൂന്നര മണിക്കൂർ വേണം. രാസ കീടനാശിനി പൂർണമായും ഒഴിവാക്കി ജൈവ രീതിയാണ് പ്രയോഗിക്കുന്നത്. പശുവിനെ വളർത്തുന്നതിനാൽ ജൈവവളത്തിനു ക്ഷാമമില്ല. ആധുനിക കൃഷി രീതിയും പരമ്പരാഗത കൃഷിരീതിയും സംയോജിച്ചുള്ള കൃഷി നടത്താൻ ആർക്കും പ്രയാസമില്ലെന്ന് വാസുദേവൻ നമ്പൂതിരി തന്റെ കൃഷിയിടത്തിലൂടെ കാട്ടിത്തരുന്നു.
പശുവിനോടൊപ്പം ചാണകവും മൂത്രവും കാർഷിക വിളകളുടെ വളർച്ചയ്ക്കു ഏറെ ഗുണപ്രദമാണ്. ഈ വളം മണ്ണിനെ കൂടുതൽ ആരോഗ്യപ്രദമാക്കി ഉൽപാദന വർധന തരുന്നു. ഒരു പാടം തരിശിടുമ്പോൾ സമീപത്തെ മറ്റു പാടങ്ങൾക്കും ഭീഷണിയാകുന്നു. കൃഷി നടത്തുന്ന പാടത്തും സമീപത്തും ജലസ്രോതസ്സും വളക്കൂറുള്ള മണ്ണും നിലനിർത്തി കളകൾ കയറുന്നത് ഇല്ലാതാക്കാൻ സാധിക്കും. അതിനാൽ 3 വിളവുകൾ നടത്താൻ സാധിക്കാത്ത പാടത്ത് ഇടവേളകൃഷിയായി ഉഴുന്ന്, മുതിര, പച്ചക്കറി തുടങ്ങിയവ നടത്തണം. കർഷകൻ എപ്പോഴും കൃഷിയിൽ സജീവമായാൽ കൃഷി നഷ്ടമാകുകയില്ല, ഇത് വാസുദേവൻ തെളിയിച്ച കൃഷി പാഠം.
∙ കാളപൂട്ടലിന്റെ ഓർമകൾ...
കാളപൂട്ടൽ അത്ര എളുപ്പമാണോ ? അല്ലെന്ന് പറഞ്ഞുകൊണ്ട് 22 വർഷം മുൻപ് ഒരു മീന മാസത്തിൽ പരിയാരം പാടത്ത് കാളപൂട്ടിയതുമായി ബന്ധപ്പെട്ട് നടന്ന ഒരു അനുഭവം അദ്ദേഹം പങ്കുവച്ചു. ‘ആ സമയത്ത് നാട്ടിൽ തെയ്യം ഉത്സവ കാലമാണ്. വാഹനം കുറഞ്ഞ കാലമായതിനാൽ കാൽ നടയായിട്ടാണ് കാവിൽ പോകുന്നത്. പാടത്ത് കാളപൂട്ടുന്നതിനിടയിൽ തെയ്യം കാണാൻ പോകുന്ന ഒരു പയ്യൻ തമാശയ്ക്കായി കല്ലെടുത്ത് പാടത്തേക്കെറിഞ്ഞു . ഈ കല്ല് വീണതു കാളയുടെ പുറത്തും പെട്ടന്ന് കാളകൾ വിരണ്ട് കലപ്പയുമായി പാടത്തു നിന്ന് സമീപത്തെ ദേശീയപാതയിലൂടെ ഓട്ടം തുടങ്ങി. അതേസമയം കാവിലേയ്ക്ക് തെയ്യം കാണാൻ പോകുന്ന കുട്ടികളും സ്ത്രീകളും ദേശീയപാതയോരത്തൂടെ നടന്നു പോകുന്നുണ്ടായിരുന്നു.
കലപ്പയുമായി കാളകൾ ഓടുന്നതു കണ്ടതോടെ നാട്ടിൽ ആകെ ബഹളമായി. ഒടുവിൽ ഓട്ടോറിക്ഷയിൽ കാളയുടെ പിറകെ പോയി 2 കിലോ മീറ്റർ അപ്പുറത്തുനിന്ന് പിടിച്ചുകെട്ടുകയായിരുന്നു’. കണ്ണൂർ ജില്ലയിൽ ഇപ്പോൾ 2 പേർ മാത്രമാണ് കാളപൂട്ടുന്ന കർഷകരായുള്ളു. പരമ്പരാഗത കൃഷിരീതി തുടരാൻ ഈ കാലഘട്ടത്തിൽ പ്രയാസമാണെങ്കിലും അവർ ഇപ്പോഴും പഴയ ശീലം പൂർണമായും കൈവിടാൻ തയാറായിട്ടില്ല. പഴയ കാലത്ത് പുലർച്ചെ പാടത്ത് കാളപൂട്ടി തിരിച്ചെത്തുന്ന കാളപൂട്ടുകാരന് പുത്തരി കഞ്ഞിയും കാളയ്ക്കു മുതിരയുമാണ് ഭക്ഷണമായി നൽകിയിരുന്നത്.
കാളപൂട്ടൽ പരിചയപ്പെടുത്താനും പരമ്പരാഗത കൃഷിരീതി പരിചയപ്പെടുത്താനും വാസുദേവൻ നമ്പൂതിരി സ്കൂളുകളിലേക്കും പോകാറുണ്ട്. കൃഷി വകുപ്പിന്റെ ക്ലാസിൽ പങ്കെടുക്കുകയും കാർഷിക അനുഭവങ്ങൾ പങ്കുവയ്ക്കുകയും ചെയ്യും. കാർഷിക വൃത്തിയുടെ ശേഷിപ്പായ കലപ്പകൾ പുതു തലമുറയ്ക്ക് പരിചയപ്പെടുത്താനും നിലനിർത്താനുമാണ് വാസുദേവൻ നമ്പൂതിരിയുടെ ശ്രമം. ഇതിലൂടെ മൺമറയുന്ന നെൽവയലുകളെ വീണ്ടെടുക്കാൻ കഴിയുമെന്ന് അദ്ദേഹം വിശ്വസിക്കുന്നു.
∙ എന്നും തൊഴുത്തിലെത്തി പശുവിനെ തൊഴും, കൃഷിയറിവ് പകർന്നു നൽകി ജീവിതം
പ്രകൃതിയോട് ചേർന്നാണ് വാസുദേവൻ നമ്പൂതിരിയുടെ ജീവിതം. പുലർച്ചെ 4ന് തൊഴുത്തിൽ പോയി പശുക്കളെ കുളിപ്പിച്ച് തൊഴുത്ത് വൃത്തിയാക്കി കറവ കഴിഞ്ഞ് പാൽ സൊസൈറ്റിയിൽ നൽകും. പിന്നീട് കുളിച്ചു സമീപത്തെ ക്ഷേത്രത്തിലെ ശാന്തിയുടെ വേഷത്തിലേക്ക്. ഇതുകഴിഞ്ഞ് കലപ്പയേന്തി പാടത്തേയ്ക്ക്. പത്തരയോടെ വീട്ടിലെത്തി കാളകളെ കുളിപ്പിച്ച് ഭക്ഷണം നൽകി കൃഷിയിടത്തിലേക്കെത്തും. നിലവിൽ വയലുകൾ പൂട്ടുന്നതോടൊപ്പം ക്ഷീര കർഷക രംഗത്തും അദ്ദേഹം സജീവമാണ്. ദിവസവും 25ൽ അധികം ലീറ്ററോളം പാൽ ഉത്പാദിപ്പിക്കുന്നതോടൊപ്പം വീട്ടിലേക്ക് വേണ്ട മോരും വെണ്ണയും നെയ്യും അരിയും മിക്ക പച്ചക്കറികളും വാസുദേവൻ നമ്പൂതിരി സ്വയം അധ്വാനിച്ചുണ്ടാക്കുന്നു.
സ്വന്തം വയൽ മാത്രമല്ല, യന്ത്രമിറങ്ങാത്ത മറ്റ് കൃഷിക്കാർക്കും ഇദ്ദേഹം നിലമൊരുക്കിക്കൊടുക്കുന്നു. കാർഷിക രംഗത്തെ ഗുരുനാഥൻ കൂടിയായ കുഞ്ഞിരാമൻ നമ്പ്യാർ നൽകിയ ഈ ഉപകരണങ്ങൾ വിലമതിക്കാനാകാത്ത നിധിയായി കരുതുന്നുവെന്ന് വാസുദേവൻ നമ്പൂതിരി പറഞ്ഞു. ‘കാളപൂട്ടുന്നതും കലപ്പയേന്തിയ കർഷകന്റെ ചിത്രങ്ങളും ഇപ്പോൾ സർക്കാർ പരസ്യത്തിലും പുസ്തകത്തിലും കാണാൻ സാധിക്കും. എന്നാൽ, നാമാവശേഷമാകുന്ന കാർഷിക സംസ്കൃതിയായ കാളപൂട്ടൽ ഇക്കാലത്തും നടത്തുന്ന കർഷകർക്ക് എന്ത് സഹായമാണ് സർക്കാർ നൽകുന്നതെന്ന് അധികൃതർ ആലോചിക്കണമെന്നു വാസുദേവൻ നമ്പുതിരി പറഞ്ഞു.