സാഹോദര്യത്തിന്റെ വിശുദ്ധിയും കരുതലും സ്‌നേഹച്ചരടിൽ കോർക്കുന്ന രക്ഷാബന്ധൻ ഇന്ന്. സാഹോദര്യ ബന്ധത്തിന്റെ നേർസാക്ഷ്യം കൂടിയാണ് സഹോദരിമാർ കെട്ടുന്ന രാഖി. ശ്രാവണ മാസത്തിലെ പൗർണമിയിലാണ് ഈ ആഘോഷം. രക്ഷാബന്ധനു പിന്നിൽ ഒട്ടേറെ ഐതിഹ്യങ്ങളും ചരിത്ര കഥകളുമുണ്ട്. കൃഷ്‌ണനു ദ്രൗപദിയോടുണ്ടായിരുന്ന ബന്ധം മുതൽ ഒന്നാം സ്വാതന്ത്യ്ര സമരകാലത്തു സംരക്ഷണത്തിനായി ഝാൻസി റാണി താന്തിയ തോപ്പിയയുടെ കൈകളിൽ രാഖി ബന്ധിച്ചതു വരെ രക്ഷാബന്ധനുമായി ബന്ധപ്പെട്ട കഥകളാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

∙ രക്ഷാ ബന്ധൻ ഉത്സവത്തിനു പിന്നിലെ വിശ്വാസം

ADVERTISEMENT

യുദ്ധഭൂമിയിൽ കൃഷ്ണന്റെ കൈകളിൽ മുറിവേറ്റു. കൃഷ്ണനെ മുറിവേറ്റവനായി കാണാൻ ദ്രൗപതി ഏറെ പ്രയാസപ്പെട്ടു. സ്വന്തം പട്ടുസാരി കീറിയെടുത്ത കഷണം കൊണ്ടു മുറിപ്പാടിയിൽ വച്ചുകെട്ടി. ഇതാണ് രക്ഷാ ബന്ധൻ ഉത്സവത്തിനു കാരണമായതെന്നാണ് ഭൂരിഭാഗം പേരുടെയും വിശ്വാസം. 

Representative image: (Photo: PamelaJoeMcFarlane/iStockphoto)

∙ ഐതീഹ്യങ്ങളിലെ രാഖി ബന്ധന്‍

ഐതീഹ്യങ്ങളിൽ മറ്റൊരു കഥയിങ്ങനെയാണ്. പുരാണങ്ങളിൽ മരണത്തിന്റെ ദേവനാണ് യമൻ. അമരത്വം നേടണമെങ്കിൽ യമനെ പ്രീതിപ്പെടുത്തണം. യമന്റെ സഹോദരി യമുന അമരത്വം നേടിയത് സഹോദന്റെ കൈകളിൽ രാഖി ബന്ധച്ചാണെന്നു വിശ്വാസമുണ്ട്. 

∙ മഹബലിയും രക്ഷാ ബന്ധനും തമ്മിലെന്ത്?

ADVERTISEMENT

വിഷ്ണു ഭക്തനായ മഹബലിയുമയി ബന്ധിപ്പിച്ചാണ് മറ്റൊരു ഐതീഹ്യം. മഹാബലിയുടെ രാജ്യത്തെ സംരക്ഷിക്കാമെന്ന ഉറപ്പു നൽകിയ വിഷ്ണു ദേവൻ വൈകുണ്ഠത്തിലെ കൊട്ടാരം ഉപേക്ഷിച്ചു മഹബലിയുടെ നാട്ടിലേക്കു യാത്രയായി. ഏകാന്തയായ ലക്ഷ്മി ദേവി ഒരു ബ്രാഹ്മണ സ്ത്രീയുടെ വേഷത്തിൽ മഹാബലിയുടെ കൊട്ടരത്തിൽ എത്തി. മഹാബലി കൈകളിൽ നൂൽ കെട്ടി അദ്ദേഹത്തിന്റെ അഭയം തേടി.

Representative image: (Photo: LiudmylaSupynska/iStockphoto)

എന്താഗ്രഹവും നൽകാമെന്ന് മഹാബലി ഉറപ്പു നൽകി. തുടർന്ന് ലക്ഷ്മി ദേവി തന്റെ സ്വന്തം രൂപത്തിൽ പ്രത്യക്ഷപ്പെട്ടു വിഷ്ണുവിനെ വൈകുണ്ഠത്തിലേക്കു കൊണ്ടുപോകാൻ ആഗ്രഹിക്കുന്നതായി അറിയിച്ചു. മഹാബലി സന്തോഷത്തോടെ വിഷ്ണുവിനെയും പത്നിയെയും വൈകുണ്ഠത്തിലേക്കു മടക്കി അയച്ചു. ആ നൂൽ കെട്ടിയത് ശ്രാവണ മാസത്തിൽ പൗർണമി നാളിലായിരുന്നുവെന്നാണ് വിശ്വാസം.

∙ സഹോദരിമാർ അണിയിക്കുന്ന രാഖി

അസുരൻമാരെ ജയിച്ചു വരാൻ ഇന്ദ്രന്റെ ഭാര്യ ഇന്ദ്രാണി ശ്രാവണമാസത്തിലെ പൗർണമിനാളിൽ ഭർത്താവിന്റെ കയ്യിൽ കെട്ടിക്കൊടുത്തുവെന്ന് മറ്റൊരു കഥയുമുണ്ട്. സഹോദരനായി കണക്കാക്കുന്നവരുടെ കൈകളിൽ സഹോദരിമാർ അണിയിക്കുന്ന രാഖിയാണ് നാടാഘോഷിക്കുന്നത്. 

Representative image: (Photo: rvimages/iStockphoto)
ADVERTISEMENT

∙ റോക്‌സാന പുരുവിന്റെ രാഖി

രക്ഷാബന്ധനുമായി ബന്ധപ്പെട്ട് ചില കഥകൾ ചരിത്രത്തിലുമുണ്ട്. അലക്‌സാണ്ടർ ചക്രവർത്തി ഭാരതത്തിലെ രാജാക്കന്മാരുമായി നടത്തിയ യുദ്ധങ്ങൾക്കിടെ പത്നി റോക്‌സാന പുരു രാജാവിന് ഒരു രാഖി അയച്ചു കൊടുത്തു. രാഖിയുടെ പവിത്രത നിലനിർത്തി അലക്‌സാണ്ടർക്ക് എതിരെ അമ്പെയ്യാൻ രാജാവു വിസമ്മതിച്ചതായും കഥയുണ്ട്. അലക്സാണ്ടറുടെ ജീവൻ പവിത്രമായ ചരടിലൂടെ അവർ സംരക്ഷിച്ചു. 

ഗുജറാത്ത് സുൽത്താൻ ബഹദൂർ ഷായുടെ അക്രമണത്തിൽ നിന്നു രക്ഷ തേടി ചിത്തോറിലെ രാജ്‌ഞി കർണവതി ഹുമയൂൺ ചക്രവർത്തിക്കു രാഖി അയച്ചതു ചരിത്രത്തിലുണ്ട്. 1857ൽ നടന്ന ഒന്നാം സ്വാതന്ത്ര്യ സമരകാലത്ത് ഝാൻസി റാണി തന്റെയും നാട്ടു രാജ്യത്തിന്റെയും സംരക്ഷണത്തിനായി ഒളിപ്പോരാളി താന്തിയതോപ്പിയുടെ കൈകളിൽ രാഖി കെട്ടി കഥയും ചരിത്രം പറയുന്നു. 

സഹോദരന്റെ കാലുതൊട്ടു വന്ദിച്ച്...

രക്ഷാബന്ധൻ ഒരു സഹോദരന്റെ സംരക്ഷണവും പിന്തുണയും തേടിയുള്ള സഹോദരിമാരുടെ അഭ്യർഥനയാണ്. രാഖി ചരടിൽ അവരുടെ ബന്ധം ശക്തമാകുന്നു. മാത്രമല്ല, സഹോദരൻമാർക്ക് ഐശ്വര്യവും ആരോഗ്യവും നേർന്നുകൊണ്ടുള്ള പ്രാർഥനയും സഹോദരിമാർ നടത്തുന്നു. വ്രതശുദ്ധിയിൽ താലത്തിൽ നിറമുള്ള രാഖിയുമായെത്തുന്ന സഹോദരിമാർ. പ്രാർഥനയോടെ സഹോദരന്റെ കാലുതൊട്ടു വന്ദിച്ച് അവന്റെ കൈകളിൽ രാഖി കെട്ടും. കൈയിൽ കരുതുന്ന ഒരു നുള്ളു കുങ്കുമമെടുത്ത് സഹോദരന്റെ നെറ്റിയിൽ ചാർത്തും. ഒപ്പം കരുതുന്ന മധുരം സഹോദരനും നൽകും. ഇതിനു പകരമായി, പണവും സമ്മാനങ്ങളും സഹോദരിമാർക്കു നൽകും. 

∙ ആഘോഷിച്ചു തുടങ്ങിയത് 16–ാം നൂറ്റാണ്ടിൽ

16–ാം നൂറ്റാണ്ടിലാണ് രക്ഷാബന്ധൻ കാര്യമായി ആഘോഷിച്ചു തുടങ്ങിയതെന്നാണ് ചരിത്ര രോഖകൾ പറയുന്നത്. ഒരു പക്ഷേ അതിനു മുൻപും ആഘോഷിച്ചിട്ടുണ്ടാകാം. ഈ ആഘോഷം സാഹോദര്യ ബന്ധം ആഴത്തിലാക്കുക മാത്രമല്ല, സമൂഹത്തിലെ സ്ത്രീകളുടെ സുരക്ഷയും അന്തസും കൂടി ഉറപ്പുവരുത്തുന്നു. ഇത് സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ആദരവിന്റെയും ഉത്സവമാണ്. ഇത് കുടുംബബന്ധം സുദൃഢമാക്കുന്നതിനും സമൂഹത്തിലെ സുരക്ഷിതത്വം, വിശ്വാസം, പരിഗണന എന്നിവ കാത്തു സൂക്ഷിക്കുന്നതിനു ഉപകരിക്കുന്നു. രക്തത്തിൽ പിറന്ന സഹോദരങ്ങൾക്കു മാത്രമല്ല, സഹോദരനായി കണക്കാക്കുന്നവർക്കു വരെ സ്ത്രീകൾ രാഖികെട്ടാറുണ്ട്. 

∙ രക്ഷാബന്ധന്റെ പുതിയ വേർഷൻ കൂടി

ഇതൊരു ഉത്തരേന്ത്യൻ കഥയാണ്. വിമലയാന്റിക്ക്, കോളനിയിൽ തൊട്ടടുത്ത വീട്ടിൽ താമസിക്കുന്ന സഞ്‌ജയ് ശല്യമായിരുന്നു. ശല്യം സഹിച്ചും അടുത്ത രക്ഷാബന്ധൻ ദിനത്തിനായി അവർ കാത്തിരുന്നു. രക്ഷാബന്ധൻ ദിനത്തിൽ കുളിച്ചൊരുങ്ങി 100 രൂപയുടെ ഒരു രാഖിയുമായി ആഘോഷപൂർവം സഞ്‌ജയുടെ വീടിന്റെ മണിമുഴക്കി.

Representative image: (Photo: lakshmiprasad S/iStockphoto)

തന്നെ ശല്യമായി കരുതുന്ന വിമലയെ അതിരാവിലെ വീട്ടു വാതിലിൽ കണ്ട സഞ്‌ജയുടെ മനസിൽ ഒരായിരം ലഡു പൊട്ടിയിരിക്കാം. പക്ഷേ, വിമലയുടെ കയ്യിലെ രാഖി ഏറ്റുവാങ്ങി പകരം സമ്മാനം നൽകുമ്പോഴേക്കും സാഹോദര്യത്തിന്റെ പവിത്ര ബന്ധം സ്വന്തം മനസ്സിലും അയാൾ മുറുകെ കെട്ടി. പിന്നീടെന്നും കരുതലുള്ള സഹോദരൻ മാത്രമായിരുന്നു സഞ്‌ജയ്... ശല്യമേ ആയിരുന്നില്ല.

English Summary:

Rakshabandhan: Celebrating the Unbreakable Bond of Love and Protection