അല്ലിയാമ്പൽ കടവുകളെ അലങ്കരിക്കുന്ന ആമ്പൽ പൂക്കൾ അത്ര നിസ്സാരക്കാരല്ല, ബംഗ്ലദേശിന്റെയും ശ്രീലങ്കയുടെയും ദേശീയ പുഷ്പമാണ്. പക്ഷേ ഈ രണ്ടു രാജ്യങ്ങളും പലപ്പോഴും വാർത്തകളിൽ നിറയുന്നത് കലാപങ്ങളുടെയും സംഘർഷങ്ങളുടെയും പേരിലാണെന്നു മാത്രം. പക്ഷേ, കേരളത്തിലെ ഈ സ്ഥലം അങ്ങനെയല്ല. ‘ആമ്പൽ’പൂക്കളുടെ കാഴ്ചകൊണ്ടു മാത്രം ലോകപ്രസിദ്ധമായ ഒരു കു‍ഞ്ഞുഗ്രാമം കേരളത്തിലുണ്ട്. കോട്ടയം ജില്ലയിലെ മലരിക്കൽ. നാട്ടുവഴികളിലൂടെയുള്ള യാത്രയും പൂത്തുനിൽക്കുന്ന പല വർണങ്ങളിലുള്ള ആമ്പൽ പാടങ്ങളും ഏതൊരു സഞ്ചാരിയുടേയും മനസ്സ് നിറയ്ക്കുന്ന ഇടം. ഇവിടുത്തെ വയലിനു താഴെ വർഷാവർഷം രൂപപ്പെടുന്ന നിധികുംഭങ്ങളാണ് ഈ മലരികൾ. ഈ ഗ്രാമത്തിലെ ആളുകളുടെ സ്നേഹവും കൂട്ടായ്മയും സൗഹൃദവും കൂടിയാകുമ്പോൾ ആമ്പൽക്കാഴ്ചയുടെ മാറ്റ് കൂടുകയാണ്. പ്രായഭേദമന്യേ ആളുകൾ ആമ്പൽ വസന്തം കാണാൻ ഒഴുകിയെത്തുകയാണ് മലരിക്കലിലേക്ക്. അതിരാവിലെ സൂര്യോദയത്തോടൊപ്പം ആമ്പൽപ്പൂക്കളെ കാണാനാണ് ഏറെ ഭംഗി. ഏതു സീസണിൽ വന്നാലും ഇവിടെ കാഴ്ചകൾക്കു പഞ്ഞമില്ല. മലരിക്കല്‍ എന്ന് ഈ പ്രദേശത്തിന് പേരു വരാൻ ഒരു കാരണമുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അല്ലിയാമ്പൽ കടവുകളെ അലങ്കരിക്കുന്ന ആമ്പൽ പൂക്കൾ അത്ര നിസ്സാരക്കാരല്ല, ബംഗ്ലദേശിന്റെയും ശ്രീലങ്കയുടെയും ദേശീയ പുഷ്പമാണ്. പക്ഷേ ഈ രണ്ടു രാജ്യങ്ങളും പലപ്പോഴും വാർത്തകളിൽ നിറയുന്നത് കലാപങ്ങളുടെയും സംഘർഷങ്ങളുടെയും പേരിലാണെന്നു മാത്രം. പക്ഷേ, കേരളത്തിലെ ഈ സ്ഥലം അങ്ങനെയല്ല. ‘ആമ്പൽ’പൂക്കളുടെ കാഴ്ചകൊണ്ടു മാത്രം ലോകപ്രസിദ്ധമായ ഒരു കു‍ഞ്ഞുഗ്രാമം കേരളത്തിലുണ്ട്. കോട്ടയം ജില്ലയിലെ മലരിക്കൽ. നാട്ടുവഴികളിലൂടെയുള്ള യാത്രയും പൂത്തുനിൽക്കുന്ന പല വർണങ്ങളിലുള്ള ആമ്പൽ പാടങ്ങളും ഏതൊരു സഞ്ചാരിയുടേയും മനസ്സ് നിറയ്ക്കുന്ന ഇടം. ഇവിടുത്തെ വയലിനു താഴെ വർഷാവർഷം രൂപപ്പെടുന്ന നിധികുംഭങ്ങളാണ് ഈ മലരികൾ. 

ഈ ഗ്രാമത്തിലെ ആളുകളുടെ സ്നേഹവും കൂട്ടായ്മയും സൗഹൃദവും കൂടിയാകുമ്പോൾ ആമ്പൽക്കാഴ്ചയുടെ മാറ്റ് കൂടുകയാണ്. പ്രായഭേദമന്യേ ആളുകൾ ആമ്പൽ വസന്തം കാണാൻ ഒഴുകിയെത്തുകയാണ് മലരിക്കലിലേക്ക്. അതിരാവിലെ സൂര്യോദയത്തോടൊപ്പം ആമ്പൽപ്പൂക്കളെ കാണാനാണ് ഏറെ ഭംഗി. ഏതു സീസണിൽ വന്നാലും ഇവിടെ കാഴ്ചകൾക്കു പഞ്ഞമില്ല. മലരിക്കല്‍ എന്ന് ഈ പ്രദേശത്തിന് പേരു വരാൻ ഒരു കാരണമുണ്ട്. കൊടൂരാറിലേക്ക് മീനച്ചിലാർ വന്നു പതിക്കുന്ന സ്ഥലമാണ് മലരിക്കൽ. മീനച്ചിലാറ്റിൽനിന്നുള്ള വെള്ളം വളരെ ശക്തിയിൽ ഒഴുകിയെത്തി കൊടൂരാറിലേക്കു വീഴുമ്പോൾ വലിയ ചുഴികളുണ്ടാവും. അതിനു ബദലായി മലരികൾ രൂപപ്പെടുകയും ചെയ്യും. അങ്ങനെയാണ് ഈ പ്രദേശം മലരിക്കൽ എന്നറിയപ്പെടാൻ തുടങ്ങിയതെന്ന് പഴമക്കാർ പറയുന്നു. പക്ഷേ ഇന്ന് ധാരാളം മലരുകൾ (പൂക്കൾ) ഇവിടെ വിരിയുകയും പ്രദേശത്തിന്റെ പേര് അന്വർഥമാക്കിക്കൊണ്ട് മലരിക്കല്‍ ലോക ടൂറിസം ഭൂപടത്തിൽ ഇടംപിടിക്കുകയും ചെയ്തിരിക്കുന്നു. 

മലരിക്കലിലെ ആമ്പൽവസന്തം (ചിത്രം : ജിമ്മി കമ്പല്ലൂർ)
ADVERTISEMENT

∙ കളകളായിരുന്നു ഈ വയൽപ്പൂക്കൾ

നെൽകൃഷി ചെയ്യുന്ന പാടശേഖരങ്ങളിലാണ് ആമ്പലുകൾ ചിരിതൂകി നിൽക്കുന്നത്. കാഴ്ചകൾ കാണാനെത്തുന്നവർക്ക് കണ്മുന്നിലെ വസന്തമാണ് മലരിക്കൽ. എന്നാൽ കർഷകരെ സംബന്ധിച്ചിടത്തോളം, രണ്ടു നെൽകൃഷിയുടെ ഇടവേളയിൽ ഉണ്ടായി വരുന്ന കളകൾ മാത്രമാണ് ഈ ആമ്പൽ. എല്ലാ വർഷവും കൊയ്ത്തു കഴിഞ്ഞു പാടത്ത് വെള്ളം കയറ്റുമ്പോഴാണ് ആമ്പൽ കിളിർത്തുതുടങ്ങുന്നത്. വെള്ളം വറ്റിക്കുന്ന സമയത്ത് ചെളിയിൽ വീണുകിടക്കുന്ന വിത്താണു പിന്നീട് കിളിർത്തുവരുന്നത്. അടുത്ത വിതയ്ക്ക് പാടം വറ്റിക്കുന്നതു വരെ വയലുകളിലാകെ ആമ്പൽ നിറഞ്ഞുനിൽക്കും. 

2019ലാണു മലരിക്കലിലെ ആമ്പൽ പൂക്കൾ ശ്രദ്ധനേടുന്നത്. അതുവരെ പുറംലോകം അറിയാതിരുന്ന ആമ്പൽ വസന്തത്തെ അന്ന് അവിടെ എത്തിയ സഞ്ചാരികളിൽ ചിലർ സമൂഹമാധ്യമങ്ങൾ വഴി പങ്കുവച്ചതോടെയാണു ശ്രദ്ധനേടിയത്. പിന്നീടുള്ള ഓരോ ദിവസവും ഒഴുകി എത്തിയത് ആയിരങ്ങൾ. സന്ദർശകരുടെ എണ്ണം കൂടിയതോടെ വഞ്ചിയുമായി ഇവിടുത്തുകാർ രംഗത്തിറങ്ങി. സഞ്ചാരികളായി വരുന്നവരെ വള്ളത്തിൽ കയറ്റി ആമ്പലിനിടയിലൂടെ കൊണ്ടു പോയി. ഇതിലൂടെ നാട്ടുകാർക്കു നല്ലവരുമാനവും ലഭിച്ചുതുടങ്ങി. കൃഷി ഇറക്കുന്നതിനു മുൻപു കർഷകർ കളനാശിനി തളിച്ചു നശിപ്പിച്ചു കൊണ്ടിരുന്ന ആമ്പലുകളാണു വരുമാനമായി മാറിയത്.

മലരിക്കൽ ടൂറിസം സൊസൈറ്റി സെക്രട്ടറി ഷാജിമോൻ വട്ടപ്പള്ളി

വിവാഹ ഷൂട്ടിങ്ങിനും ഫോട്ടോ ഷൂട്ടിങ്ങിനുമുള്ള പ്രധാന ലൊക്കേഷനുകളിലൊന്നായും വൈകാതെ മലരിക്കൽ മാറി. 1800 ഏക്കറുള്ള ഈ പാടശേഖരത്തിന്റെ കിഴക്കേ അറ്റത്തായി ഏതാണ്ട് 600 ഏക്കറിലാണ് ആമ്പൽ പൂവിടുന്നത്. ‘‘മീനച്ചിലാർ, മീനന്തലയാർ, കൊടൂരാർ പുനഃസംയോജന പദ്ധതിയുടെ ഭാഗമായി വികസിപ്പിച്ചെടുത്ത പ്രാദേശിക ടൂറിസം കേന്ദ്രങ്ങളിൽ ആദ്യത്തേതാണ് മലരിക്കൽ ടൂറിസം കേന്ദ്രം. രണ്ട് പാടശേഖരങ്ങളിൽ ജെ ബ്ലോക്ക് ഒൻപതിനായിരം പാടശേഖരം ഏതാണ്ട് 1850 ഏക്കർ വിസ്തൃതി വരുന്ന പാടശേഖരമാണ്. തിരുവായ്ക്കരി പാടശേഖരത്തിനാകട്ടെ ഏകദേശം 850 ഏക്കർ വിസ്തൃതി വരും. ഈ രണ്ട് പാടശേഖരങ്ങളിലും വിടർന്നു നിൽക്കുന്ന ചുവന്ന ആമ്പൽപ്പൂക്കളാണ് പ്രധാന കാഴ്ച. ‘‘വർഷങ്ങളായി ഇവിടെ ഈ പൂക്കൾ പൂത്തുലഞ്ഞു നിൽക്കുന്നുണ്ടെങ്കിലും  2019ന് ശേഷമാണ് ഈ കാഴ്ചകൾ തേടി ധാരാളം ആളുകൾ നാട്ടിൽ നിന്നും വിദേശത്തു നിന്നുമൊക്കെ ഇവിടേക്ക് വരാൻ തുടങ്ങിയതും പ്രശസ്തമായ ടൂറിസം കേന്ദ്രമായി മലരിക്കൽ മാറുകയും ചെയ്തത്...’’മലരിക്കൽ ടൂറിസം സൊസൈറ്റി സെക്രട്ടറി ഷാജിമോൻ വട്ടപ്പള്ളി  പറയുന്നു.

ADVERTISEMENT

∙ പല ഫ്രെയിമുകളാണ് ഇവിടെ

ആമ്പൽ വസന്തം മാത്രമല്ല മലരിക്കലിനെ ആകർഷകമാക്കുന്നത്. പൂക്കാലത്തിനു ശേഷം ഈ പാടം മുഴുവൻ ട്രാക്ടർ ഉപയോഗിച്ച് ഉഴുതു മറിച്ച ശേഷം നെൽവിത്ത് വിതയ്ക്കും. വിതയ്ക്കു ശേഷം ഏകദേശം പതിനഞ്ചു ദിവസത്തിനു ശേഷം ഇവിടെ വന്നു കഴിഞ്ഞാൽ പച്ചപ്പട്ട് വിരിച്ചതു പോലെ കാണാം. അതുപോലെത്തന്നെ ഇതു പാകമായി കഴിയുമ്പോൾ നല്ല സ്വർണ വർണ നിറത്തിൽ 'ഗോൾഡൻ' വയലുകളായിരിക്കും കാണാൻ സാധിക്കുന്നത്. കൊയ്ത്തിനു ശേഷം ഒരു വലിയ ജലാശയമായി കാണപ്പെടും. അതിനാൽ ഏത് സീസണിൽ ഇവിടെ വന്നാലും മലരിക്കൽ സഞ്ചാരികളെ ആകർഷിക്കുന്ന ഒരിടമാണ്. ആമ്പൽ കാഴ്ച മാത്രമല്ല, ഏറ്റവും നന്നായി സൂര്യോദയവും അസ്തമയവും കാണാൻ മികച്ചൊരിടമാണ് മലരിക്കൽ സൺ സെറ്റ് പോയിന്റ്. കുമരകത്തിന്റെ തനതു ഗ്രാമീണ ഭംഗിയും പ്രകൃതി ദൃശ്യങ്ങളും കാഴ്ചയ്ക്കു മിഴിവേകുന്നു. 

മലരിക്കലിലെ ആമ്പൽവസന്തം ആസ്വദിക്കാൻ കൊച്ചിയില്‍ നിന്നെത്തിയ ജിമ്മി (ചിത്രം : ജിമ്മി കമ്പല്ലൂർ)

സഞ്ചാരികളായി വരുന്നവർക്ക് രാവിലെ 6 മണി മുതൽ 9 മണി വരെയാണ് കാഴ്ചകൾ കാണാൻ ഏറ്റവും മികച്ച സമയം. ദൂരെദേശത്തു നിന്നൊക്കെ വരുന്ന ആളുകൾക്കു അതിരാവിലെ എത്താൻ പറ്റുന്നില്ലെങ്കിൽ ടൂറിസം സൊസൈറ്റിയുടെ ഭാഗമായി ഇവിടെ ഹോം സ്റ്റേ സംവിധാനങ്ങളുണ്ട്. ഇവിടുത്തെ പ്രധാന നാടൻ ഭക്ഷണം താറാവ് റോസ്റ്റാണ്. പുഴമീനുകളും കടൽ മത്സ്യങ്ങളും എല്ലാം പാകം െചയ്തു കിട്ടുന്ന നല്ല ഒരു റസ്റ്ററന്റും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. 

മലരിക്കലിലെ ആമ്പൽവസന്തം ആസ്വദിക്കാൻ കൊച്ചിയില്‍ നിന്നെത്തിയ ജിമ്മി (ചിത്രം : ജിമ്മി കമ്പല്ലൂർ)

∙ അതിരാവിലെ വരൂ, കാഴ്ചകൾ ആസ്വദിക്കൂ

ADVERTISEMENT

‘‘ഞാൻ കൊച്ചിയിൽ നിന്നാണ് വരുന്നത്. സോഷ്യൽ മീഡിയ വഴിയാണ് ഇതിനെക്കുറിച്ച് അറിഞ്ഞത്. ഞങ്ങൾ വന്നത് ഒരു സ്റ്റാൻഡപ് പാഡിൽ ബോർഡും കൊണ്ടാണ്. ഇതിന്റെ പ്രത്യേകത ഇതിൽ വായു നിറച്ച് എവിടെ വേണമെങ്കിലും കൊണ്ടു പോകാം. ആവശ്യം കഴിഞ്ഞു മടക്കി ബാഗിൽ വയ്ക്കാം. ഇതുംകൊണ്ട് ഇവിടെ വരാനും കാരണമുണ്ട് വളളത്തിൽ ഇരുന്നു കാണുന്നതിലും മനോഹരമായ വ്യൂ ആണ് ഇതിൽ നിന്നു കൊണ്ടു കാണുമ്പോൾ. ഇത്തവണ കൂടുതൽ പൂക്കളുണ്ട്. എവിടെ നോക്കിയാലും ആമ്പൽ നിറഞ്ഞു നിൽക്കുകയാണ്. ഇവിടെ റോഡ് എല്ലാം വളരെ ക്ലിയറാണ്. നാട്ടുകാരും നല്ല സഹായമാണ്. കറക്റ്റ് ടൈമിൽ വരിക കാണുക എൻജോയ് ചെയ്യുക.’’ – ജിമ്മി, കൊച്ചി

കണ്ണെത്താ ദൂരെ നിറഞ്ഞു നിൽക്കുന്ന പിങ്ക് വസന്തം. അതിനിടയിൽ കൂടി വള്ളത്തിൽ ഉള്ള യാത്ര. ഒരിക്കലും മറക്കാൻ പറ്റാത്ത അനുഭവമാണ്. നെൽപാടത്തെ ‘കള’ ആയ ആമ്പലിന്റെ സാധ്യതകൾ തിരിച്ചറിഞ്ഞു ബുദ്ധിപരമായി പ്രയോജനപ്പെടുത്തുന്ന മാതൃകാപരമായ നീക്കമാണ് മലരിക്കൽ ആമ്പൽ ഫെസ്റ്റ്.  വൻ തുകകൾ മുതൽ മുടക്കി ആരംഭിക്കുന്ന ടൂറിസം പ്രോജക്റ്റുകളിൽ മാത്രം ഒതുങ്ങാതെ ഇത്തരം ഗ്രാമീണ വിനോദ സഞ്ചാര പദ്ധതികൾ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതുണ്ട്.

ജോമോൻ പമ്പാവാലി, ഫ്രീലാൻസ് ഫൊട്ടോഗ്രഫർ.

∙ കുങ്കുമ നിറ സൂര്യൻ...

ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലാണ് ഈ ആമ്പൽപൂക്കളുടെ മനോഹരമായ കാഴ്ച വിരുന്നൊരുക്കുന്നത്. മലരിക്കലിൽ ഈ വർഷം ആമ്പൽ പൂവിടാൻ വൈകിയെങ്കിലും ചിങ്ങം പിറന്നതോടെ കുങ്കുമ നിറത്തിൽ പാടമാകെ കുളിർക്കാഴ്ചകളാണ്. രാവിലെ 8 ന് മുൻപ് എത്തിയാൽ കൺനിറയെ പൂക്കൾ കാണാം. പുലർച്ചെ 5.30 മുതൽ വള്ളക്കാർ പാടത്ത് തോണിയുമായി കാത്തു നിൽക്കുന്നുണ്ടാകും. നൂറ് രൂപ മുതലുള്ള നിരക്കിൽ വള്ളത്തിൽ പോയി പൂക്കൾ കാണാം. വിഡിയോ ചിത്രീകരണത്തിനായി കൂടൂതൽ നേരം പോകണമെങ്കിൽ നിരക്ക് വ്യത്യാസമുണ്ട്. പിങ്ക് പൂക്കൾക്കൊപ്പം വെള്ളപ്പൂക്കളും ക്രിമ്സം റെഡ് നിറത്തിലും വിരിഞ്ഞിറങ്ങുന്ന കാഴ്ചയുണ്ട് ഇവിടെ. കന്യാകുമാരിയിൽ നിന്നുള്ള ചെറിയ വള്ളങ്ങളും വിനോദസഞ്ചാരികൾക്കായി ഇവിടെ എത്തിച്ചിട്ടുണ്ട്. ഒക്ടോബർ അവസാനത്തോടെ ആമ്പൽവസന്തം അവസാനിക്കും. പാടം കൃഷിയിലേക്ക് മാറും.

സഞ്ചാരികൾക്ക് സൗജന്യമായി വാഹനം പാർക്ക് ചെയ്യാൻ സൗകര്യമുണ്ട്. വയലുകളിൽ വിടരുന്ന പൂക്കൾ 10 ദിവസം വരെ വാടാതെ നിൽക്കും. കൊഴിയുന്ന പൂക്കൾക്കു പകരം പുതുപൂക്കൾ അവിടെത്തന്നെ മുളപൊട്ടി വിടരുകയും ചെയ്യുമെന്നാണു വള്ളക്കാർ പറയുന്നത്. സഞ്ചാരികളിൽ പലരും പൂക്കൾ കൗതുകത്തിനു പൊട്ടിച്ചു കൊണ്ടു പോകാറുണ്ട്, ഇത് രണ്ടു ദിവസം വരെ വെള്ളത്തിൽ ഇട്ടു സൂക്ഷിക്കാം. പൂക്കൾ പറിച്ചെടുക്കാൻ താൽപര്യം ഇല്ലാത്തവർക്കു വള്ളത്തിൽ യാത്ര ചെയ്യുമ്പോൾ പൂക്കൾ തിങ്ങി നിറഞ്ഞ ഫ്രെയിമുകളിൽ ഏറ്റവും നല്ല ചിത്രങ്ങളെടുക്കുകയും ചെയ്യാം.

∙ ഈ വഴി എത്താം

കോട്ടയത്തു നിന്ന് ഇല്ലിക്കൽ കവലയിൽ എത്തുക. തിരുവാർപ്പ് റോഡിൽ ഇടത്തോട്ടു തിരിയുക. കാഞ്ഞിരം ബോട്ട് ജെട്ടി റോഡിലൂടെ കാഞ്ഞിരം പാലം കയറി ഇറങ്ങുന്ന സ്ഥലമാണു മലരിക്കൽ. കുമരകത്തു നിന്നെത്തുന്നവർ ഇല്ലിക്കലിൽ എത്തി വലത്തോട്ടു തിരിഞ്ഞു തിരുവാർപ്പ് റോഡിലൂടെ വേണം വരാൻ. രാവിലെ 7നു മുൻപ് എത്തിയാൽ വർണവിസ്മയം കാണാം. വെയിലുറയ്ക്കുന്നതോടെ പൂക്കൾ വാടും. കുമരകത്ത് നിന്ന് 9 കിലോമീറ്ററും കോട്ടയത്ത് നിന്ന് ഏഴര കിലോമീറ്ററും സഞ്ചരിച്ചാൽ കാഞ്ഞിരം മലരിക്കലിൽ എത്താം.

Manorama Online Creative/ Jain David M

∙ കൊല്ലാടും അമ്പാട്ടുകടവിലും പോകാം...

ആമ്പൽ പൂക്കൾ കാണാൻ മലരിക്കലിൽ മാത്രമല്ല അടുത്തുള്ള കൊല്ലാടും അമ്പാട്ടുകടവിലും പോകാം. അമ്പാട്ടുകടവിൽ പൂക്കളുടെ സീസണായി വരുന്നതേയുള്ളു, നവംബർ വരെ അമ്പാട്ടുകടവിൽ പൂക്കൾ കാണാൻ സാധിക്കും.

English Summary:

The Water Lily Festival of Malarikkal: A Journey to Malarikkal