2023ലാണ് ആ ഞെട്ടിക്കുന്ന കണക്ക് ചൈനീസ് ഭരണകൂടം പുറത്തുവിടുന്നത്. ആറു പതിറ്റാണ്ടിനിടെ ഇതാദ്യമായി രാജ്യത്തെ ജനസംഖ്യയിൽ കുറവു വന്നു. ജനനനിരക്ക് കുറയുന്നതിന്റെ ആശങ്കപ്പെടുത്തുന്ന കണക്കുകളും സർക്കാർ വെളിപ്പെടുത്തി. എന്തായിരിക്കും ഇതിന്റെ കാരണമെന്ന് അന്വേഷിച്ചേ മതിയായിരുന്നു സർക്കാരിന്. അങ്ങനെ അന്വേഷിച്ചു ചെന്നപ്പോഴാണ് കണ്ടെത്തിയത് – ചൈനയിലെ പെൺകുട്ടികളിൽ ഭൂരിപക്ഷവും വിവാഹത്തോട് ‘നോ’ പറയുകയാണ്. ചിലരാകട്ടെ ജീവിതകാലം മുഴുവൻ ഒറ്റയ്ക്കു ജീവിക്കാൻ തീരുമാനിച്ചു കഴിഞ്ഞു. യുവാക്കളുടെയും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. വർധിച്ചു വരുന്ന ജീവിതച്ചെലവ് ഉൾപ്പെടെ അവരെയും വിവാഹത്തിൽനിന്നു നിരന്തരം പിൻവലിച്ചുകൊണ്ടിരിക്കുകയാണ്. ലിവിങ് ടുഗെദർ പോലുള്ള സംഭവങ്ങൾ ചൈനയിൽ വർധിക്കാനും തുടങ്ങി. ജനസംഖ്യ കൂട്ടാനായി ചൈനീസ് അധികൃതർ പഠിച്ചപണി പതിനെട്ടും

2023ലാണ് ആ ഞെട്ടിക്കുന്ന കണക്ക് ചൈനീസ് ഭരണകൂടം പുറത്തുവിടുന്നത്. ആറു പതിറ്റാണ്ടിനിടെ ഇതാദ്യമായി രാജ്യത്തെ ജനസംഖ്യയിൽ കുറവു വന്നു. ജനനനിരക്ക് കുറയുന്നതിന്റെ ആശങ്കപ്പെടുത്തുന്ന കണക്കുകളും സർക്കാർ വെളിപ്പെടുത്തി. എന്തായിരിക്കും ഇതിന്റെ കാരണമെന്ന് അന്വേഷിച്ചേ മതിയായിരുന്നു സർക്കാരിന്. അങ്ങനെ അന്വേഷിച്ചു ചെന്നപ്പോഴാണ് കണ്ടെത്തിയത് – ചൈനയിലെ പെൺകുട്ടികളിൽ ഭൂരിപക്ഷവും വിവാഹത്തോട് ‘നോ’ പറയുകയാണ്. ചിലരാകട്ടെ ജീവിതകാലം മുഴുവൻ ഒറ്റയ്ക്കു ജീവിക്കാൻ തീരുമാനിച്ചു കഴിഞ്ഞു. യുവാക്കളുടെയും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. വർധിച്ചു വരുന്ന ജീവിതച്ചെലവ് ഉൾപ്പെടെ അവരെയും വിവാഹത്തിൽനിന്നു നിരന്തരം പിൻവലിച്ചുകൊണ്ടിരിക്കുകയാണ്. ലിവിങ് ടുഗെദർ പോലുള്ള സംഭവങ്ങൾ ചൈനയിൽ വർധിക്കാനും തുടങ്ങി. ജനസംഖ്യ കൂട്ടാനായി ചൈനീസ് അധികൃതർ പഠിച്ചപണി പതിനെട്ടും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2023ലാണ് ആ ഞെട്ടിക്കുന്ന കണക്ക് ചൈനീസ് ഭരണകൂടം പുറത്തുവിടുന്നത്. ആറു പതിറ്റാണ്ടിനിടെ ഇതാദ്യമായി രാജ്യത്തെ ജനസംഖ്യയിൽ കുറവു വന്നു. ജനനനിരക്ക് കുറയുന്നതിന്റെ ആശങ്കപ്പെടുത്തുന്ന കണക്കുകളും സർക്കാർ വെളിപ്പെടുത്തി. എന്തായിരിക്കും ഇതിന്റെ കാരണമെന്ന് അന്വേഷിച്ചേ മതിയായിരുന്നു സർക്കാരിന്. അങ്ങനെ അന്വേഷിച്ചു ചെന്നപ്പോഴാണ് കണ്ടെത്തിയത് – ചൈനയിലെ പെൺകുട്ടികളിൽ ഭൂരിപക്ഷവും വിവാഹത്തോട് ‘നോ’ പറയുകയാണ്. ചിലരാകട്ടെ ജീവിതകാലം മുഴുവൻ ഒറ്റയ്ക്കു ജീവിക്കാൻ തീരുമാനിച്ചു കഴിഞ്ഞു. യുവാക്കളുടെയും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. വർധിച്ചു വരുന്ന ജീവിതച്ചെലവ് ഉൾപ്പെടെ അവരെയും വിവാഹത്തിൽനിന്നു നിരന്തരം പിൻവലിച്ചുകൊണ്ടിരിക്കുകയാണ്. ലിവിങ് ടുഗെദർ പോലുള്ള സംഭവങ്ങൾ ചൈനയിൽ വർധിക്കാനും തുടങ്ങി. ജനസംഖ്യ കൂട്ടാനായി ചൈനീസ് അധികൃതർ പഠിച്ചപണി പതിനെട്ടും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2023ൽ ആണ്  ആ ഞെട്ടിക്കുന്ന കണക്ക് ചൈനീസ് ഭരണകൂടം പുറത്തുവിടുന്നത്. ആറു പതിറ്റാണ്ടിനിടെ ആദ്യമായി രാജ്യത്തെ ജനസംഖ്യയിൽ കുറവു വന്നു. ജനനനിരക്ക് കുറയുന്നതിന്റെ ആശങ്കപ്പെടുത്തുന്ന കണക്കുകളും സർക്കാർ വെളിപ്പെടുത്തി. എന്തായിരിക്കും ഇതിന്റെ കാരണമെന്ന് അന്വേഷിച്ചേ മതിയായിരുന്നു സർക്കാരിന്. അങ്ങനെ അന്വേഷിച്ചു ചെന്നപ്പോഴാണ് കണ്ടെത്തിയത് – ചൈനയിലെ പെൺകുട്ടികളിൽ ഭൂരിപക്ഷവും വിവാഹത്തോട് ‘നോ’ പറയുകയാണ്. ചിലരാകട്ടെ ജീവിതകാലം മുഴുവൻ ഒറ്റയ്ക്കു ജീവിക്കാൻ തീരുമാനിച്ചു കഴിഞ്ഞു.

യുവാക്കളുടെയും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. വർധിച്ചു വരുന്ന ജീവിതച്ചെലവ് ഉൾപ്പെടെ അവരെയും വിവാഹത്തിൽനിന്നു നിരന്തരം പിൻവലിച്ചുകൊണ്ടിരിക്കുകയാണ്. ലിവിങ് ടുഗെദർ പോലുള്ള കാര്യങ്ങൾ ചൈനയിൽ വർധിക്കാനും തുടങ്ങി. ജനസംഖ്യ  വർധിപ്പിക്കാനായി ചൈനീസ് അധികൃതർ പഠിച്ചപണി പതിനെട്ടും നോക്കുന്നുണ്ട്. അതിനിടെ ഒരു പുതിയ കോഴ്സും ആരംഭിച്ചിരിക്കുന്നു. വിജയകരമായി എങ്ങനെ വിവാഹം സംഘടിപ്പിക്കാം എന്നതാണ് ഇതുവഴി പഠിപ്പിക്കുന്നത്.

ചൈനീസ് യുവതി. പശ്ചാത്തലത്തിൽ ചൈനയുടെ പതാക. (Photo by Anthony WALLACE / AFP)
ADVERTISEMENT

ചൈനയിലെ സിവിൽ അഫയേഴ്സ് സർവകലാശാലയാണ് വിവാഹത്തെ കേന്ദ്രീകരിച്ച് പുതിയ ബിരുദ പഠന പരിപാടി ആരംഭിക്കുന്നത്. ബെയ്ജിങ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ സർവകലാശാല ആരംഭിക്കുന്ന ‘മാര്യേജ് സർവീസ് ആൻഡ് മാനേജ്‌മെന്റ്’ എന്ന ബിരുദ പഠനം വിവാഹവുമായി ബന്ധപ്പെട്ട വ്യവസായങ്ങളെയും സംസ്കാരത്തെയും വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് രൂപകൽപന ചെയ്തിരിക്കുന്നത്. ഈ വർഷം 12 പ്രവിശ്യകളിൽ നിന്നുള്ള 70 വിദ്യാർഥികളെ ഈ കോഴ്സിൽ ചേർക്കാനാണ് സർവകലാശാല പദ്ധതിയിടുന്നത്.

ഫാമിലി കൗൺസലിങ്, വിവാഹ ആസൂത്രണം, മാച്ച്‌ മേക്കിങ് എന്നിവ പോലുള്ള വിഷയങ്ങൾ ഈ ബിരുദ പഠനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് വിവാഹ ജീവിതത്തെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കുകയും വിവാഹ സംബന്ധമായ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനുള്ള പ്രഫഷനലുകളെ സൃഷ്ടിക്കുകയും ചെയ്യും എന്നാണ് പ്രതീക്ഷിക്കുന്നത്. ചൈനയിൽ വിവാഹ നിരക്ക് കുറയുന്നതിനുള്ള കാരണങ്ങൾ വിശകലനം ചെയ്ത് അതിനുള്ള പരിഹാരങ്ങൾ കണ്ടെത്തുന്നതിനും ഈ പഠനം സഹായിക്കും. വിവാഹ സംസ്കാരത്തെ പുനരുദ്ധരിപ്പിക്കുന്നതിനും ആധുനിക സാഹചര്യങ്ങളോട് ചേർന്നുപോകുന്ന വിധത്തിൽ പുതിയ സമീപനങ്ങൾ വികസിപ്പിക്കുന്നതിനും ഈ പഠനം സഹായകമാകുമെന്നാണ് സർവകലാശാല പ്രതീക്ഷിക്കുന്നത്.

ചൈനയിലെ സാമൂഹിക, സാമ്പത്തിക സാഹചര്യങ്ങളിൽ ഉണ്ടാകുന്ന മാറ്റങ്ങൾ വിവാഹത്തെക്കുറിച്ചുള്ള യുവാക്കളുടെ കാഴ്ചപ്പാടുകളിൽ വലിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ, വിവാഹവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിനും വിവാഹ ജീവിതത്തെ കൂടുതൽ സന്തോഷകരമാക്കുന്നതിനും സഹായിക്കുന്നതരത്തിലുള്ള വിദഗ്ധരെ സൃഷ്ടിക്കുക എന്നതാണ് ഈ ബിരുദ പഠനത്തിന്റെ പ്രധാന ലക്ഷ്യം.

∙ കാത്തിരിക്കുന്നത് വൻ തൊഴിലവസരങ്ങൾ

ഈ ബിരുദധാരികൾക്ക് വിവാഹ സേവന മേഖലയിൽ വലിയ തൊഴിൽ സാധ്യതകൾ ലഭിക്കുമെന്നാണ് സർവകലാശാലയുടെ പ്രതീക്ഷ. വിവാഹ സംഘാടനം, കുടുംബ കൗൺസിലർമാർ എന്നീ നിലകളിൽ പ്രവർത്തിക്കുന്നതിനൊപ്പം, ഉപഭോക്താക്കൾക്ക് വിവാഹ സംബന്ധമായ വ്യക്തിഗതമായ ഉപദേശങ്ങൾ നൽകാനും ഇവർക്ക് കഴിയും. സർവകലാശാലയുടെ വൈസ് ചാൻസലർ ഷാവോ ഹോങ്ഗാങ് പറയുന്നതനുസരിച്ച്, ഈ പരിപാടിയുടെ ലക്ഷ്യം സാമൂഹിക മാറ്റങ്ങളോട് പൊരുത്തപ്പെടുന്നതും സമൂഹത്തിന്റെ വികാസത്തിന് സംഭാവന നൽകുന്നതുമായ വിദഗ്ധരെ സൃഷ്ടിക്കുക എന്നതാണ്.

Manorama Online Creative
ADVERTISEMENT

∙ ജനസംഖ്യയും വിവാഹ നിരക്കും

ചൈനയിലെ ജനസംഖ്യയും വിവാഹ നിരക്കും കുറയുന്നത് രാജ്യത്തിന്റെ സാമൂഹിക, സാമ്പത്തിക ഭാവിക്ക് വലിയ വെല്ലുവിളിയായി മാറിയിരിക്കുന്നു. 2023ൽ ജനസംഖ്യയിൽ തുടർച്ചയായ രണ്ടാം തവണയും ഇടിവ് രേഖപ്പെടുത്തിയതോടെ, ഈ പ്രവണത മാറ്റാനുള്ള ശ്രമങ്ങൾ ശക്തമാക്കിയിരിക്കുകയാണ്. വിവാഹ നിരക്കിലെ കുറവുതന്നെയാണ് ജനന നിരക്കിലെ ഇടിവിനും ഇടയാക്കിയിരിക്കുന്നത്.

വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സിന്റെ കണക്കുകൾ പ്രകാരം, 2023ൽ തെട്ടുമുൻപുള്ള വർഷങ്ങളെ അപേക്ഷിച്ച് വിവാഹ നിരക്കിൽ 12.4 ശതമാനം വർധനയുണ്ടായി. എന്നാൽ കോവിഡ് വ്യാപന കാലത്ത് വിവാഹ നിരക്ക് സാധാരണയിലും താഴെപ്പോയിരുന്നു. ഇതിനെ അടിസ്ഥാനമാക്കിയുള്ള കണക്കുകൾ പരിശോധിക്കുമ്പോഴാണ് ഈ വർധന കാണിക്കുന്നതെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അതായത്, ഈ വർധന ദീർഘകാലത്തേക്കുള്ള ഒരു പ്രവണതയെ സൂചിപ്പിക്കുന്നില്ല. 

വിവാഹ നിരക്ക് കുറയുന്നതിനുള്ള കാരണങ്ങൾ

സാമ്പത്തിക മാന്ദ്യം, തൊഴിൽ അനിശ്ചിതത്വം, ഉയർന്ന ജീവിതച്ചെലവ് എന്നിവ ചൈനയിലെ യുവാക്കളെ വിവാഹം വൈകിപ്പിക്കാനോ അല്ലെങ്കിൽ വിവാഹം ചെയ്യാതിരിക്കാനോ പ്രേരിപ്പിക്കുന്നു. ഇത് രാജ്യത്തിന്റെ ഭാവിയിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കാമെന്നാണ് കരുതപ്പെടുന്നത്. 

സാമ്പത്തിക പ്രതിസന്ധി, സാമൂഹിക മാറ്റങ്ങൾ, മാനസികമായ ഭയങ്ങൾ, സർക്കാർ നയങ്ങൾ തുടങ്ങി മറ്റ് ഒട്ടേറെ ഘടകങ്ങളും ചൈനയിൽ വിവാഹ നിരക്ക് കുറയുന്നതിന് കാരണമാകുന്നുണ്ട്. ഉയർന്ന ജീവിതച്ചെലവ്, വീട് വാങ്ങൽ, കുട്ടികളെ വളർത്തൽ എന്നിവയ്ക്കുള്ള ചെലവുകൾ യുവാക്കളെ സാമ്പത്തികമായി ബാധിക്കുകയും വിവാഹം പോലുള്ള വലിയ തീരുമാനങ്ങൾ എടുക്കുന്നതിൽ നിന്ന് പിന്തിരിപ്പിക്കുകയും ചെയ്യുന്നു.

ADVERTISEMENT

സ്ത്രീകൾ തൊഴിൽ രംഗത്ത് സജീവമായ പങ്കാളിത്തം സ്വീകരിക്കുന്നതും സ്വതന്ത്രമായ ജീവിതം ആഗ്രഹിക്കുന്നതും വിവാഹത്തെക്കുറിച്ചുള്ള പരമ്പരാഗത കാഴ്ചപ്പാടുകളിൽ മാറ്റം വരുത്തിയിരിക്കുന്നു. സ്ത്രീകൾക്ക് വിവാഹം കഴിക്കാതെ സ്വന്തമായി ജീവിക്കാനുള്ള സാധ്യതകൾ കൂടുതലായതോടെ വിവാഹത്തിനുള്ള ഡിമാൻഡ് കുറഞ്ഞുവരുന്നതായാണ് പഠനങ്ങൾ പറയുന്നത്. ജോലിയിൽ ഉയർച്ച, സ്വയം വികസനം എന്നിവയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന യുവാക്കൾക്ക് വിവാഹം ഒരു തടസ്സമായി തോന്നാമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.

ചൈനയിലെ യുവാക്കൾ. (Photo by GREG BAKER / AFP)

സമൂഹ മാധ്യമങ്ങളിലെ അമിതമായ പ്രചാരണങ്ങൾ മൂലം വിവാഹത്തോടുള്ള ഭയം അഥവാ ‘ഗാമോഫോബിയ’ യുവാക്കളിൽ വർധിച്ചുകൊണ്ടിരിക്കുന്നതായും പഠനങ്ങൾ വ്യക്തമാക്കുന്നു. വിവാഹ ജീവിതത്തെക്കുറിച്ചുള്ള അനാവശ്യമായ പ്രചാരണങ്ങൾ വിവാഹ മോഹങ്ങൾക്കും ഭയങ്ങൾക്കും കാരണമാകുന്നു. കുട്ടികളുടെ എണ്ണം നിയന്ത്രിക്കുന്നതിനുള്ള സർക്കാർ നയങ്ങളും വിവാഹ നിരക്കിലെ കുറവിന് കാരണമാകുന്നു. കുറഞ്ഞ ജനന നിരക്ക് പ്രോത്സാഹിപ്പിക്കുന്ന നയങ്ങൾ വിവാഹത്തെ പ്രതികൂലമായി ബാധിക്കുന്നതായിട്ടാണ് റിപ്പോർട്ടുകൾ.

ആധുനിക സമൂഹത്തിൽ വ്യക്തിവാദം ശക്തമായിരിക്കുന്നു. യുവാക്കൾ സ്വന്തം സന്തോഷത്തെ മുൻനിർത്തി തീരുമാനങ്ങൾ എടുക്കാൻ ഇഷ്ടപ്പെടുന്നു. വിവാഹം എന്നത് വ്യക്തി സ്വാതന്ത്ര്യത്തെ നിയന്ത്രിക്കുന്ന ഒന്നായി ഇവര്‍ കണക്കാക്കുന്നു. പരമ്പരാഗത കുടുംബ വ്യവസ്ഥിതിയിൽ നിന്ന് വ്യത്യസ്തമായ ആധുനിക കുടുംബ വ്യവസ്ഥിതികൾ ഉയർന്നുവരുന്നു. ഇത് വിവാഹത്തെക്കുറിച്ചുള്ള പരമ്പരാഗത കാഴ്ചപ്പാടുകളിൽ മാറ്റം വരുത്തിയിരിക്കുന്നു. ഇത്തരത്തിലുള്ള ഒട്ടേറെ ഘടകങ്ങളാണ് ചൈനയിലെ യുവാക്കളുടെ വിവാഹത്തെക്കുറിച്ചുള്ള തീരുമാനങ്ങളെ സ്വാധീനിക്കുകയും വിവാഹ നിരക്ക് കുറയുന്നതിന് കാരണമാകുകയും ചെയ്യുന്നതെന്ന് ഈ മേഖലയിൽ പഠനം നടത്തുന്നവര്‍ പറയുന്നു.

സിവിൽ അഫയേഴ്‌സ് സർവകലാശാലയുടെ പുതിയ ബിരുദ പരിപാടി ഈ പ്രശ്നത്തിന് ഒരു പരിഹാരമായി മുന്നോട്ടുവെക്കപ്പെടുന്നുണ്ടെങ്കിലും, നിലവിലെ പ്രശ്ന പരിഹാരത്തിന് ഇത് മാത്രം പര്യാപ്തമാകില്ല

∙ മുഖം തിരിച്ച് യുവാക്കൾ

ചൈനയിൽ സിവിൽ അഫയേഴ്‌സ് സർവകലാശാല ആരംഭിക്കുന്ന ‘മാര്യേജ് സർവീസ് ആൻഡ് മാനേജ്മെന്റ്’ ബിരുദ പരിപാടി സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളിൽ വ്യാപകമായ വിമർശനങ്ങൾക്ക് ഇരയാകുന്നുണ്ട്. ചില ഉപയോക്താക്കൾ  ‘സർക്കാർ തന്നെ വിവാഹ ഏജൻസി തുടങ്ങാൻ പോകുകയാണോ?’ എന്ന തരത്തിലുള്ള ചോദ്യങ്ങൾവരെ ഉന്നയിക്കുന്നു. രാജ്യത്ത് വിവാഹ വ്യവസായം തന്നെ അവസാനിക്കുമെന്നും ഇത്തരമൊരു ബിരുദത്തിന്റെ ആവശ്യമില്ലെന്നും അഭിപ്രായപ്പെടുന്നവരും കുറവല്ല. ഈ കോഴ്സ് കൂടുതൽ തൊഴിൽരഹിതരെ സൃഷ്ടിക്കാൻ മാത്രമേ സഹായിക്കൂ എന്ന ആശങ്കയും ഉയർന്നിട്ടുണ്ട്. വിവാഹ നിരക്ക് കുറയുന്ന സാഹചര്യത്തിൽ, ഈ മേഖലയിലെ തൊഴിലവസരങ്ങൾ പരിമിതമായിരിക്കുമെന്നാണ് വിമർശകരുടെ വാദം.

പ്രതീകാത്മക ചിത്രം (Photo by AFP)

∙ വിവാഹ നിരക്ക് കുറയുന്നതിൽ ആശങ്ക

ചൈനയിൽ വിവാഹ നിരക്ക് കുറയുന്നത് സമഗ്രമായ സാമൂഹിക പ്രശ്നമായി മാറുമെന്ന ആശങ്ക പ്രകടിപ്പിക്കുന്നവർ ഏറെയുണ്ട്. ചൈനയിൽ വിവാഹ നിരക്ക് വർധിപ്പിക്കുന്നതിന് സർക്കാർ, സമൂഹം, വ്യക്തി എന്നീ നിലകളിൽ നിന്നുള്ള സമഗ്രമായ ശ്രമങ്ങൾ ആവശ്യമാണെന്നാണ് ഇവരുടെ പക്ഷം. 

ഇതിനെയെല്ലാം അതിജീവിക്കാനായി സർക്കാരിന് സാമ്പത്തിക സഹായ പദ്ധതികൾ ആരംഭിച്ച് യുവാക്കളെ വിവാഹം കഴിക്കാൻ പ്രോത്സാഹിപ്പിക്കണമെന്നും കുടുംബങ്ങളെ പിന്തുണയ്ക്കുന്ന നയങ്ങൾ നടപ്പിലാക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്. ഇതിലൂടെ വിവാഹത്തെ പ്രോത്സാഹിപ്പിക്കുന്ന നിയപരമായ മാറ്റങ്ങൾ കൊണ്ടുവരാനും സർക്കാരിന് കഴിയുമെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. 

സിവിൽ അഫയേഴ്‌സ് സർവകലാശാലയുടെ പുതിയ ബിരുദ പരിപാടി ഈ പ്രശ്നത്തിന് ഒരു പരിഹാരമായി മുന്നോട്ടുവെക്കപ്പെടുന്നുണ്ടെങ്കിലും, നിലവിലെ പ്രശ്ന പരിഹാരത്തിന് ഇത് മാത്രം പര്യാപ്തമാകില്ലെന്നാണ് ഇവർ പറയുന്നത്. വിവാഹ നിരക്ക് വർധിപ്പിക്കുന്നതിന് സമഗ്രമായ ഒരു സമീപനം ആവശ്യമാണെന്നും സാമ്പത്തിക, സാമൂഹിക, മാനസിക തലങ്ങളിലുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുകയും വിവാഹത്തെ പ്രോത്സാഹിപ്പിക്കുന്ന ഒരു സാമൂഹിക അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യേണ്ടതുണ്ടെന്നും ഇവർ വാദിക്കുന്നു.

English Summary:

Can a Degree Save Marriage? Inside China's Controversial Plan to Boost Population