നിക്ഷേപ സമാഹരണത്തിനു ബാങ്കുകളുടെ തീവ്രശ്രമം. ബാങ്കുകളിൽ നിക്ഷേപമായി എത്തേണ്ട തുകയിൽ ഗണ്യമായ പങ്ക് ഓഹരി വിപണിയിലേക്കും മറ്റും വഴിമാറിപ്പോകുകയും വായ്പകൾ അനുവദിക്കുന്നതിനുള്ള പണലഭ്യത ചുരുങ്ങുകയും ചെയ്യുന്ന സാഹചര്യത്തിലാണിത്. കൂടിയ നിരക്കിൽ പലിശ വാഗ്ദാനം ചെയ്തു നിക്ഷേപം സമാഹരിക്കാനാണു പ്രധാനമായും ശ്രമം. ഇൻഷുറൻസ് പരിരക്ഷ പോലുള്ള ആനുകൂല്യങ്ങൾ വാഗ്ദാനംചെയ്തും ഡിജിറ്റൽ ചാനലുകൾ വ്യാപകമായി പ്രയോജനപ്പെടുത്തിയുമൊക്കെ നിക്ഷേപ സമാഹരണം ഊർജിതമാക്കാനും ശ്രമമുണ്ട്. നിക്ഷേപ ദൗർലഭ്യം 20 വർഷത്തിനിടയിൽ ആദ്യമാണ് ഇപ്പോഴത്തെ നിലയിൽ മോശമാകുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിക്ഷേപ സമാഹരണത്തിനു ബാങ്കുകളുടെ തീവ്രശ്രമം. ബാങ്കുകളിൽ നിക്ഷേപമായി എത്തേണ്ട തുകയിൽ ഗണ്യമായ പങ്ക് ഓഹരി വിപണിയിലേക്കും മറ്റും വഴിമാറിപ്പോകുകയും വായ്പകൾ അനുവദിക്കുന്നതിനുള്ള പണലഭ്യത ചുരുങ്ങുകയും ചെയ്യുന്ന സാഹചര്യത്തിലാണിത്. കൂടിയ നിരക്കിൽ പലിശ വാഗ്ദാനം ചെയ്തു നിക്ഷേപം സമാഹരിക്കാനാണു പ്രധാനമായും ശ്രമം. ഇൻഷുറൻസ് പരിരക്ഷ പോലുള്ള ആനുകൂല്യങ്ങൾ വാഗ്ദാനംചെയ്തും ഡിജിറ്റൽ ചാനലുകൾ വ്യാപകമായി പ്രയോജനപ്പെടുത്തിയുമൊക്കെ നിക്ഷേപ സമാഹരണം ഊർജിതമാക്കാനും ശ്രമമുണ്ട്.

നിക്ഷേപ ദൗർലഭ്യം 20 വർഷത്തിനിടയിൽ ആദ്യമാണ് ഇപ്പോഴത്തെ നിലയിൽ മോശമാകുന്നത്. വായ്പ – നിക്ഷേപ അനുപാതം ഉയർന്നിരിക്കുന്നത് 80 ശതമാനത്തിലേക്കാണ്. വായ്പാ വളർച്ച 16 ശതമാനത്തോളമാണെന്നിരിക്കെ നിക്ഷേപ വളർച്ച 12 ശതമാനത്തോളം മാത്രം. 100 രൂപയുടെ നിക്ഷേപത്തിൽനിന്നു 4.5 രൂപ റിസർവ് ബാങ്കിന്റെ കരുതൽ ധനത്തിലേക്കും 18 രൂപ സർക്കാരിന്റെ കടപ്പത്രങ്ങളിലേക്കും നീക്കിവയ്ക്കേണ്ടതു നിർബന്ധമാണ്. വായ്പ നൽകാൻ ലഭ്യമാകുന്നതു ബാക്കി 77.5 രൂപ മാത്രമാണെന്നതും ബാങ്കുകൾ നേരിടുന്ന പരിമിതിയാണ്.

ധന മന്ത്രി നിർമല സീതാരാമൻ. (ചിത്രം: മനോരമ)
ADVERTISEMENT

വായ്പയുടെയും നിക്ഷേപത്തിന്റെയും വളർച്ചയിലുള്ള അനഭിലഷണീയമായ അന്തരത്തിൽ റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് ഉൽക്കണ്ഠ പ്രകടിപ്പിച്ചിട്ടുണ്ട്. നിക്ഷേപം ആകർഷിക്കാൻ നൂതന മാർഗങ്ങൾ ആവിഷ്കരിക്കണമെന്നു ധന മന്ത്രി നിർമല സീതാരാമൻ ബാങ്കുകളോടു നിർദേശിച്ചതും ഈ പശ്ചാത്തലത്തിലാണ്. നിക്ഷേപ സമാഹരണ ശ്രമത്തിന്റെ ഭാഗമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് മഹാരാഷ്ട്ര, പഞ്ചാബ് നാഷനൽ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങിയ പൊതുമേഖലാ ബാങ്കുകളും എച്ച്ഡിഎഫ്സി ബാങ്ക്, ഫെഡറൽ ബാങ്ക്, കർണാടക ബാങ്ക്, ആർബിഎൽ ബാങ്ക് എന്നിവ ഉൾപ്പെടെ ഏതാനും സ്വകാര്യ ബാങ്കുകളും പലിശ നിരക്കുകൾ പരിഷ്കരിച്ചുകഴിഞ്ഞു. 

കുറഞ്ഞ കാലയളവ്, കൂടുതൽ പലിശ

ഒരു ഡസനിലേറെ ബാങ്കുകളാണു സ്പെഷൽ ഫിക്സഡ് ഡിപ്പോസിറ്റ് (എസ്എഫ്ഡി) എന്ന പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. കുറഞ്ഞ കാലയളവിലേക്കു കൂടുതൽ പലിശ നൽകുന്ന പദ്ധതികളാണ് ഇവ. 200 ദിന പദ്ധതികൾ പോലും ചില ബാങ്കുകൾ ലഭ്യമാക്കുന്നു. സാധാരണ എഫ്ഡിയെ അപേക്ഷിച്ച് എസ്എഫ്ഡികൾക്കു നിക്ഷേപകരെ കൂടുതലായി ആകർഷിക്കാൻ കഴിയുന്നുണ്ടെന്നാണു ബാങ്കർമാർ പറയുന്നത്. 80 വയസ്സു പിന്നിട്ടവരെ സൂപ്പർ സീനിയർ സിറ്റിസൻ വിഭാഗത്തിൽപെടുത്തി ഒൻപതു ശതമാനത്തോളം വരെ പലിശ വാഗ്ദാനം ചെയ്യുന്ന ബാങ്കുകളുമുണ്ട്.

∙ ദീർഘകാല നിക്ഷേപകർക്ക് മെച്ചമില്ല

ADVERTISEMENT

അതിദീർഘ കാലയളവിലേക്കുള്ള സ്ഥിര നിക്ഷേപങ്ങൾക്കു പലിശ വർധിപ്പിക്കുന്നതിൽ ബാങ്കുകൾക്കു താൽപര്യമില്ല. ഏറെ വൈകാതെ മുഖ്യ നിരക്കുകളിൽ റിസർവ് ബാങ്ക് ഇളവു പ്രഖ്യാപിച്ചേക്കാനുള്ള സാധ്യത സംശയിക്കുന്നതാണു കാരണം. റിസർവ് ബാങ്ക് വായ്പാ നിരക്കുകൾ 0.5% വരെ കുറച്ചാലും നിക്ഷേപ പലിശ കുറയ്ക്കാൻ ബാങ്കുകൾ ഉടൻ തയാറാകില്ല. നിക്ഷേപ പലിശ കുറച്ചാൽ അതു സമാഹരണ ശ്രമങ്ങൾക്കു തിരിച്ചടിയായേക്കും. സാലറി അക്കൗണ്ടുകൾ  നേടിയെടുത്തു നിക്ഷേപ സമാഹരണം ഊർജിതമാക്കാനാണു ചില ബാങ്കുകളുടെ ശ്രമം. 

Representative image: (Photo: rvimages/istockphoto)

സാലറി അക്കൗണ്ട് ആരംഭിക്കുന്നയാൾക്കു ടേം ഇൻഷുറൻസും കുടുംബത്തിനു മുഴുവനായി സീറോ ബാലൻസ് അക്കൗണ്ട് സൗകര്യവുമാണു വാഗ്ദാനം. ശാഖകളുടെ എണ്ണം  മെച്ചപ്പെടുത്തി കൂടുതൽ നിക്ഷേപം സമാഹരിക്കാൻ പല ബാങ്കുകളും ഉദ്ദേശിക്കുന്നു. കനറ ബാങ്ക് ഈ സാമ്പത്തിക വർഷം 250 പുതിയ ശാഖകളാണു ലക്ഷ്യമിടുന്നത്. ഡിജിറ്റൽ ചാനലുകൾ പ്രയോജനപ്പെടുത്തി അക്കൗണ്ട് ഉടമകളാകാൻ സാധ്യതയുള്ളവരെ കണ്ടെത്തുന്നതിനും ചില ബാങ്കുകൾ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്.

English Summary:

Stock Market Boom Diverts Funds, Leaving Banks Strapped for Loans