പൊറോട്ടയടിക്കും കോച്ചിങ് സെന്റർ; പഠിച്ചെടുത്താൽ മാസവരുമാനം 60000; ശ്രീലങ്ക വഴി വന്ന പലഹാരം
ശ്..ശ്..ശ് തട്ടുകടയിലെ ദോശക്കല്ലിൽ അതാ കിടക്കുന്നു വെന്തു പാകമായ ഒരു അമ്പിളിവട്ടം. കണ്ടാൽ ആരുമൊന്നു നോക്കിനിന്നു പോകുന്ന ചന്തം. വെന്തു വരുമ്പോഴുള്ള ആ മണമാകാം ആസ്വാദകരെ ഈ വിഭവത്തിലേക്ക് വലിച്ചടുപ്പിക്കുന്നത്. ചൂടോടെ വലിയ ദോശക്കല്ലിൽ നിന്ന് പാത്രത്തിലേക്കാണ് പല വിഭവങ്ങളും എത്താറുള്ളത്. എന്നാൽ ഈയൊരു വിഭവം വീണ്ടും പാചകക്കാരന്റെ കൈകളിൽ തന്നെ വീണ്ടുമെത്തും. പാകപ്പെടുത്തിയ അമ്പിളിച്ചന്തത്തെ വീണ്ടും ഒരു ദാക്ഷണ്യവുമില്ലാതെ പാചകക്കാരൻ അടിച്ചും ഇടിച്ചും 'ശരിപ്പെടുത്തി' തീൻമേശയിലേക്ക്. വിവിധ കടമ്പകളിലൂടെ കടന്നു വന്ന വിഭവം അവസാന ഘട്ടത്തിലെത്തുമ്പോഴേക്കും പല ഇതളുകളായി അടർത്തിയെടുത്തു വായിലാക്കാൻ പാകത്തിലാകും. പറഞ്ഞു വരുന്നത് മറ്റാരെക്കുറിച്ചുമല്ല, മലയാളികളുടെ പ്രിയ വിഭവം പൊറോട്ടയെക്കുറിച്ചാണ്.ആവി പറക്കുന്ന നനുത്ത ചൂടുള്ള പൊറോട്ട ഭൂരിഭാഗം മലയാളികളുടെയും പ്രിയവിഭവങ്ങളിൽ മുന്നിലാണ്.
ശ്..ശ്..ശ് തട്ടുകടയിലെ ദോശക്കല്ലിൽ അതാ കിടക്കുന്നു വെന്തു പാകമായ ഒരു അമ്പിളിവട്ടം. കണ്ടാൽ ആരുമൊന്നു നോക്കിനിന്നു പോകുന്ന ചന്തം. വെന്തു വരുമ്പോഴുള്ള ആ മണമാകാം ആസ്വാദകരെ ഈ വിഭവത്തിലേക്ക് വലിച്ചടുപ്പിക്കുന്നത്. ചൂടോടെ വലിയ ദോശക്കല്ലിൽ നിന്ന് പാത്രത്തിലേക്കാണ് പല വിഭവങ്ങളും എത്താറുള്ളത്. എന്നാൽ ഈയൊരു വിഭവം വീണ്ടും പാചകക്കാരന്റെ കൈകളിൽ തന്നെ വീണ്ടുമെത്തും. പാകപ്പെടുത്തിയ അമ്പിളിച്ചന്തത്തെ വീണ്ടും ഒരു ദാക്ഷണ്യവുമില്ലാതെ പാചകക്കാരൻ അടിച്ചും ഇടിച്ചും 'ശരിപ്പെടുത്തി' തീൻമേശയിലേക്ക്. വിവിധ കടമ്പകളിലൂടെ കടന്നു വന്ന വിഭവം അവസാന ഘട്ടത്തിലെത്തുമ്പോഴേക്കും പല ഇതളുകളായി അടർത്തിയെടുത്തു വായിലാക്കാൻ പാകത്തിലാകും. പറഞ്ഞു വരുന്നത് മറ്റാരെക്കുറിച്ചുമല്ല, മലയാളികളുടെ പ്രിയ വിഭവം പൊറോട്ടയെക്കുറിച്ചാണ്.ആവി പറക്കുന്ന നനുത്ത ചൂടുള്ള പൊറോട്ട ഭൂരിഭാഗം മലയാളികളുടെയും പ്രിയവിഭവങ്ങളിൽ മുന്നിലാണ്.
ശ്..ശ്..ശ് തട്ടുകടയിലെ ദോശക്കല്ലിൽ അതാ കിടക്കുന്നു വെന്തു പാകമായ ഒരു അമ്പിളിവട്ടം. കണ്ടാൽ ആരുമൊന്നു നോക്കിനിന്നു പോകുന്ന ചന്തം. വെന്തു വരുമ്പോഴുള്ള ആ മണമാകാം ആസ്വാദകരെ ഈ വിഭവത്തിലേക്ക് വലിച്ചടുപ്പിക്കുന്നത്. ചൂടോടെ വലിയ ദോശക്കല്ലിൽ നിന്ന് പാത്രത്തിലേക്കാണ് പല വിഭവങ്ങളും എത്താറുള്ളത്. എന്നാൽ ഈയൊരു വിഭവം വീണ്ടും പാചകക്കാരന്റെ കൈകളിൽ തന്നെ വീണ്ടുമെത്തും. പാകപ്പെടുത്തിയ അമ്പിളിച്ചന്തത്തെ വീണ്ടും ഒരു ദാക്ഷണ്യവുമില്ലാതെ പാചകക്കാരൻ അടിച്ചും ഇടിച്ചും 'ശരിപ്പെടുത്തി' തീൻമേശയിലേക്ക്. വിവിധ കടമ്പകളിലൂടെ കടന്നു വന്ന വിഭവം അവസാന ഘട്ടത്തിലെത്തുമ്പോഴേക്കും പല ഇതളുകളായി അടർത്തിയെടുത്തു വായിലാക്കാൻ പാകത്തിലാകും. പറഞ്ഞു വരുന്നത് മറ്റാരെക്കുറിച്ചുമല്ല, മലയാളികളുടെ പ്രിയ വിഭവം പൊറോട്ടയെക്കുറിച്ചാണ്.ആവി പറക്കുന്ന നനുത്ത ചൂടുള്ള പൊറോട്ട ഭൂരിഭാഗം മലയാളികളുടെയും പ്രിയവിഭവങ്ങളിൽ മുന്നിലാണ്.
ശ്..ശ്..ശ് തട്ടുകടയിലെ ദോശക്കല്ലിൽ അതാ കിടക്കുന്നു വെന്തു പാകമായ ഒരു അമ്പിളിവട്ടം. കണ്ടാൽ ആരുമൊന്നു നോക്കിനിന്നു പോകുന്ന ചന്തം. വെന്തു വരുമ്പോഴുള്ള ആ മണമാകാം ആസ്വാദകരെ ഈ വിഭവത്തിലേക്ക് വലിച്ചടുപ്പിക്കുന്നത്. ചൂടോടെ വലിയ ദോശക്കല്ലിൽ നിന്ന് പാത്രത്തിലേക്കാണ് പല വിഭവങ്ങളും എത്താറുള്ളത്. എന്നാൽ ഈയൊരു വിഭവം വീണ്ടും പാചകക്കാരന്റെ കൈകളിൽ തന്നെ വീണ്ടുമെത്തും. പാകപ്പെടുത്തിയ അമ്പിളിച്ചന്തത്തെ വീണ്ടും ഒരു ദാക്ഷണ്യവുമില്ലാതെ പാചകക്കാരൻ അടിച്ചും ഇടിച്ചും 'ശരിപ്പെടുത്തി' തീൻമേശയിലേക്ക് അയക്കും.
വിവിധ കടമ്പകളിലൂടെ കടന്നു വന്ന വിഭവം അവസാന ഘട്ടത്തിലെത്തുമ്പോഴേക്കും പല ഇതളുകളായി അടർത്തിയെടുത്തു വായിലാക്കാൻ പാകത്തിലാകും. പറഞ്ഞു വരുന്നത് മറ്റാരെക്കുറിച്ചുമല്ല, മലയാളികളുടെ പ്രിയ വിഭവം പൊറോട്ടയെക്കുറിച്ചാണ്.ആവി പറക്കുന്ന നനുത്ത ചൂടുള്ള പൊറോട്ട ഭൂരിഭാഗം മലയാളികളുടെയും പ്രിയവിഭവങ്ങളിൽ മുന്നിലാണ്.
∙ വീശിയടിച്ച ചരിത്രം
പൊറോട്ട, മലബാർ പൊറോട്ട, ചില്ലി പൊറോട്ട, വീറ്റ് പൊറോട്ട, കൊത്തുപൊറോട്ട, കോയിൻ പൊറോട്ട, പൊതിപൊറോട്ട, കിഴിപൊറോട്ട, നൂൽപൊറോട്ട തുടങ്ങി ബൺ പൊറോട്ടയിൽ എത്തി നിൽക്കുന്നു പൊറോട്ട ചരിതം. പറാത്ത, പറാന്ത, പരൗന്ത തുടങ്ങി പല പേരുകളിലാണ് പൊറോട്ട അറിയപ്പെടുന്നത്. ബർമയിൽ പലാത്തയും മാലദ്വീപിൽ ഫറാട്ടയുമാണ്. പസിഫിക് ദ്വീപായ ട്രിനഡാഡ് ആൻഡ് ടൊബാഗോയിൽ വരെ പൊറോട്ടയുണ്ട്. കാരക്കോറം പർവത നിരകൾക്കു തെക്ക് ഇന്ന് അഫ്‌ഗാനും പാക്കിസ്‌ഥാനുമൊക്കെ സ്‌ഥിതി ചെയ്യുന്ന പ്രദേശത്താണ് പൊറോട്ടയുടെ ജനനം എന്നാണ് വിശ്വസിക്കപ്പെടുന്നത്. ജലലഭ്യത കുറവായ, പർവതങ്ങളും മരുഭൂമികളും നിറഞ്ഞ പ്രദേശത്തിന്റെ ശൈലിയാണ് പൊറോട്ടയ്‌ക്ക്.
പറാത്ത്, ആത്ത എന്നീ വാക്കുകൾ ഒരുമിപ്പിച്ചാണ് പറാത്ത എന്ന വാക്കു ജനിച്ചതെന്നാണ് ചരിത്രകാരൻമാർ പറയുന്നത്. പറാത്ത് എന്ന വാക്കിന് വിവിധ മടക്കുകളുള്ളത് എന്നും ആത്ത എന്ന വാക്കിന് വേവിച്ച ധാന്യം എന്നുമാണ് അർഥം. പൊറോട്ട കേരളത്തിലേക്കെത്തിയത് തമിഴ്നാട് വഴിയാണെന്നാണ് വിശ്വാസം. തമിഴ് നാട്ടിലെ തൂത്തുക്കുടിയിൽ തുറമുഖ നിർമാണത്തിനെത്തിയ ശ്രീലങ്കയിൽ നിന്നുള്ള തൊഴിലാളികളാണ് ഈ വിഭവത്തെ പരിചയപ്പെടുത്തിയത്. അവിടെ നിന്ന് തമിഴിനാടിന്റെ വിവിധ ഭാഗങ്ങളിലേക്കും കേരളത്തിലേക്കും കർണാടകയിലേക്കുമുള്ള പൊറോട്ടയുടെ ജൈത്രയാത്ര അതിവേഗമായിരുന്നു. ദക്ഷിണേന്ത്യയാകെ കൈയടക്കി പൊറോത്ത ഇന്നും ആസ്വാദകരുടെ രുചിപ്പട്ടികയിൽ മുന്നേറുകയാണ്.
∙ പൊറോട്ടയ്ക്കും കോച്ചിങ് സെന്റർ
പൊറോട്ട ഉണ്ടാക്കുന്നത് ഒരു കലയാണെന്ന് കണ്ടു നിൽക്കുന്നവർ ആരും പറഞ്ഞുപോകും. കാരണം അത്ര എളുപ്പമല്ല അതിന്റെ മുന്നൊരുക്കങ്ങൾ. വിവിധ ഘട്ടങ്ങളിലൂടെ മുന്നേറുന്ന പൊറോട്ടയുടെ പാഠങ്ങൾ ആഴത്തിൽ തന്നെ പഠിക്കേണ്ടതുണ്ട്. അതിനായി ഇപ്പോൾ കോച്ചിങ് സെന്ററുകൾ വരെയുണ്ട്. സ്വന്തമായി പൊറോട്ടയുണ്ടാക്കണമെന്ന സ്വപ്നവുമായെത്തുന്നവരെ ഒട്ടും സങ്കടപ്പെടുത്താതെ കിടിലൻ പൊറോട്ട മാസ്റ്റേഴ്സാക്കുന്ന സ്ഥലമാണ് മധുരയിലെ സെൽഫി പൊറോട്ട മേക്കിങ് കോച്ചിങ് സെന്റർ. മധുര കലൈനഗർ താബോർ തന്തിയിലാണു ‘സെൽഫി പൊറോട്ട കോച്ചിങ് സെന്റർ’ പ്രവർത്തിക്കുന്നത്. നാടൻ, വീശ്, നൂൽ, ബൺ, കോയിൻ, ആലൂ, ഇല, കൊത്ത്, മലബാർ, സിലോൺ എന്നീ വെറൈറ്റികളിലുള്ള പൊറോട്ട ഉണ്ടാക്കാനുള്ള പരിശീലനമാണ് ഇവിടെ നൽകുന്നത്.
4000 രൂപയാണ് ഫീസ്. താമസം ഉൾപ്പെടെ 6000 രൂപയും. വിദേശ നക്ഷത്ര ഹോട്ടലുകളിൽ ഷെഫായിരുന്ന എ. മുഹമ്മദ് കാസിമാണു പൊറോട്ട ഗുരു. ഹോട്ടലുകളിൽ പൊറോട്ട ഉണ്ടാക്കുന്നവരെ കിട്ടാനില്ലെന്നു തിരിച്ചറിഞ്ഞാണ് സ്കൂൾ തുടങ്ങിയത്. 7 വർഷം മുൻപ് ജോലി രാജിവച്ചത് അച്ഛനും മുത്തശ്ശനുമൊക്കെ ചെയ്തിരുന്ന ഹോട്ടൽ ബിസിനസ് തുടങ്ങാനായിരുന്നു. അന്ന് കൃത്യമായി ജോലിയറിയാവുന്ന പാചകക്കാരെ കിട്ടാതെ വലഞ്ഞു. ഇതാണ് പൊറോട്ട മേക്കിങ് സെന്റർ എന്ന ആശയത്തിലേക്ക് എത്തിച്ചത്. കാസിമും പിതാവും ഉൾപ്പെടെ നാലു പേരാണ് ഇവിടെ ക്ലാസുകൾക്ക് നേതൃത്വം നൽകുന്നത്.
മാസം 300 പേർ ഇപ്പോൾ ഇവിടെ നിന്നു പരിശീലനം നേടുന്നുണ്ട്. ഈ സ്ഥാപനത്തിൽ പ്രവേശനം നേടുന്നവർ പത്തു ദിവസം കൊണ്ട് വൃത്തിയായി പൊറോട്ടയടിക്കാൻ പഠിക്കുമെന്നാണ് കാസിം നൽകുന്ന ഉറപ്പ്.
ഏതു പ്രായത്തിലുള്ളവർക്കും പരീശീലനത്തിൽ പങ്കെടുക്കാം. വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവർക്ക് ആവശ്യമെങ്കിൽ വിവിധ ഹോട്ടലുകളിൽ ജോലിക്കുള്ള അവസരവും നൽകുന്നു. തുടക്കത്തിൽ ദിവസവേതനം 500 രൂപ മുതൽ കിട്ടിത്തുടങ്ങും. പൊറോട്ട മാത്രമല്ല മറ്റ് നാടൻ വിഭവങ്ങളും ചൈനീസ് വിഭവങ്ങളുമൊക്കെ ഉണ്ടാക്കാനുള്ള പരിശീലനവും ഇതോടൊപ്പം നൽകുന്നുണ്ടെന്ന് കാസിം പറഞ്ഞു.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ആളുകൾ പൊറോട്ടയടി പഠിക്കാനെത്താറുണ്ട്. പരിശീലനത്തിന്റെ ആദ്യഘട്ടത്തിൽ തുണികൊണ്ട് (ടവൽ) വീശിയടിക്കാനാണ് പഠിപ്പിക്കുക. പൊറോട്ട മാവ് വീശിയടിക്കുന്നതുപോലെ ടവൽ കൊണ്ട് വീശിയടിക്കണം. അതു വൃത്തിയായി ചെയ്യാൻ പഠിച്ച ശേഷം ഓരോ ഘട്ടമായി മാവു കുഴയ്ക്കാനും പൊറോട്ടയടിക്കാനും പരത്താനും പഠിപ്പിക്കും. രാവിലെയും വൈകുന്നേരവും രണ്ടു മണിക്കൂർ വീതമാണ് പൊറോട്ട മേക്കിങ് ക്ലാസ്. പരിശീലനത്തിനെത്തുന്നവർക്ക് താമസിക്കാനായി സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക ഹോസ്റ്റൽ സൗകര്യവുമുണ്ട്.
സ്വന്തമായി ബിസിനസ് തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് കൈത്താങ്ങാകാനാണ് ഇത്തരമൊരു പരിശീലന കേന്ദ്രം കാസിം ആരംഭിച്ചത്. തൊഴിലറിയാതെ കച്ചവടം തുടങ്ങിയാൽ, തൊഴിലാളികൾ ഇടയ്ക്ക് ജോലിയവസാനിപ്പിച്ചിട്ടു പോകുന്ന സാഹചര്യത്തിൽ കച്ചവടം തകരാനിടയുണ്ട്. തൊഴിൽ പഠിച്ച ശേഷം ഭക്ഷണശാല തുടങ്ങിയാൽ അത്തരം പ്രതിസന്ധികളെ അതിജീവിക്കാനാകുമെന്നാണ് കാസിമിന്റെ പക്ഷം. മാസം 60000 രൂപ വരെ വരുമാനം ലഭിക്കുന്ന തൊഴിലാണിത്. ദിവസം 500 രൂപ മുതൽ 2000 വരെ പൊറോട്ടയടിയിലൂടെ സമ്പാദിക്കുന്നവരുണ്ട്. രാവിലെയോ വൈകിട്ടോ ഏതാനും മണിക്കൂറുകൾ മാത്രംചെലവിട്ടാൽ ഇത്രയും പണം സമ്പാദിക്കാമെന്നതാണ് ഈ ജോലിയുടെ പ്രത്യേകത. അതുകൊണ്ട് തന്നെ കോഴ്സ് പഠിക്കാനെത്തുവരും ഏറെയാണ്.
∙ വില്ലനാണോ മൈദ?
മൈദ മാവ് ഉപയോഗിച്ചുണ്ടാക്കുന്ന വിഭവമാണ് പൊറോട്ട. പല ഡോക്ടർമാരും മൈദയെ വിശേഷിപ്പിക്കുന്നത് വൈറ്റ് ഡെത്ത് അല്ലെങ്കില്‍ സ്ലോ പോയ്സൺ എന്നാണ്. ഗോതമ്പുമാവ് സംസ്ക്കരിച്ച് അതിലുള്ള തവിടിന്റെ അംശം പൂർണമായും മാറ്റുമ്പോൾ കിട്ടുന്ന മാവാണ് മൈദ. ഗോതമ്പിന്റെ പൊടികളിൽ ഏറ്റവും ഗുണം കുറഞ്ഞതാണ് ഇത്. നാരുകളും തവിടിലടങ്ങിയിരിക്കുന്ന ജീവകങ്ങളും ധാതുലവണങ്ങളും ഏതാണ്ടു പൂർണമായും നീക്കം ചെയ്യുന്നതുകൊണ്ട് ഗുണനിലവാരത്തിൽ ഏറ്റവും താഴെയാണ് മൈദയുടെ സ്‌ഥാനം. നൂറു ഗ്രാം മൈദയിൽ ഏതാണ്ട് 11ഗ്രാം എന്ന തോതിൽ അടങ്ങിയിരിക്കുന്ന മാംസ്യവും അന്നജവുമാണ് ഇതിലെ പ്രധാന പോഷകഘടകങ്ങൾ.
ശരീരത്തിനു ഹാനികരമായ ചില രാസപദാർഥങ്ങൾ ഉപയോഗിച്ചു ഗോതമ്പ് സംസ്കരിച്ചെടുത്താണ് മൈദയുടെ നിർമാണം. പ്രധാനമായും ബെൻസോയിൽ പെറോക്സൈഡ്, ക്ലോറിൻ ഡയോക്സൈഡ്, കാൽസ്യം പെറോക്സൈഡ്, നൈട്രജൻ ഡയോക്സൈഡ്, ക്ലോറിൻ എന്നിങ്ങനെ ഒട്ടേറെ ബ്ലീച്ചിങ് ഏജന്റുകളുണ്ട്. ഇവയിൽ ഏതെങ്കിലും ഒന്നു ചേർത്താണ് ഗോതമ്പുപൊടിയെ ബ്ലീച്ച് ചെയ്ത് മൈദയാക്കുന്നത്. അലോക്സാൻ എന്ന രാസവസ്തു മൈദയെ മൃദുവുള്ളതാക്കുന്നു. ഈ രാസപദാർഥങ്ങൾ ഉപയോഗിച്ച് ബ്ലീച്ച് ചെയ്യുമ്പോൾ മൈദയിലെ പോഷകങ്ങളും നാരുകളും പൂർണമായും നശിക്കുന്നുമുണ്ട്.
ഇതിലെ പ്രോട്ടീനിന്റെയും മറ്റും ഘടനയിൽ വ്യത്യാസം വരുന്നതോടെ അവയുടെ സ്വാഭാവിക ഗുണം നഷ്ടമാകും. യാതൊരു പോഷകങ്ങളും ഇല്ലാത്ത, എന്നാൽ കാലറിയിൽ മുന്നിൽ നിൽക്കുന്ന ഒന്നായി മൈദ മാറും. അലോക്സാൻ പാൻക്രിയാസിലെ ബീറ്റ കോശങ്ങളെ നശിപ്പിക്കുന്നതിനാൽ പ്രമേഹ സാധ്യത കൂടും. ബെൻസോയിൽ പെറോക്സൈഡ് അന്തർദേശീയ തലത്തിൽ അനുവദനീയമാണെങ്കിലും മനുഷ്യ ഉപഭോഗത്തിന് ഏറ്റവും അനുയോജ്യമായ രീതിയിലാണ് ഉപയോഗിക്കേണ്ടത്.
ഉയർന്ന ഗ്ലൈസീമിക് ഇൻഡക്സ് ഉള്ള മൈദ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയർത്തും. ഒപ്പം അലോക്സാൻ പ്രമേഹത്തിനു വഴിയൊരുക്കും. നാരുകൾ പൂർണമായും നീക്കുന്നതുകൊണ്ട് ദഹനക്കേട്, മലബന്ധം, വൻകുടൽ മലാശയ കാൻസർ, അമിതവണ്ണം, പ്രമേഹം, ഹൃദയപ്രശ്നങ്ങൾ, ഹോർമോൺ അസന്തുലനം തുടങ്ങി പല അരോഗ്യപ്രശ്നങ്ങളും ക്ഷണിച്ചുവരുത്തും എന്നാണ് ആരോഗ്യവിദഗ്ധരുടെ അഭിപ്രായം.
∙ നാരുകളില്ലാത്ത പാവം പൊറോട്ട
ധാന്യങ്ങളിൽകിട്ടുന്ന നാരുകൾ, തയാമിൻ, നിയാസിൻ തുടങ്ങിയ ജീവകങ്ങളുമൊക്കെ ശരീരത്തിന് തീർച്ചയായും വേണ്ടുന്നവയാണ്. ധാന്യങ്ങൾ തവിടു കളഞ്ഞ് മൈദ പോലെ നേർമയുള്ളതാക്കിമാറ്റുമ്പോൾ ഇത്തരം ഗുണങ്ങളാണു നഷ്‌ടമാകുന്നത്. ഇങ്ങനെ നേർത്ത, വെളുപ്പിച്ച, ധാന്യപ്പൊടികളിലുള്ള അന്നജം സിംപിൾ കാർബോഹൈഡ്രേറ്റ് എന്ന വിഭാഗത്തിൽ പെടുന്നതാണ്. ഇത് പെട്ടെന്ന് കുറേ ഊർജം നൽകുമെങ്കിലും ശരീരത്തിനു നേട്ടം കുറയും. ഊർജം പതുക്കെയും എന്നാൽ സ്‌ഥിരമായും നൽകാനാവുന്ന ‘കോംപ്ലക്‌സ്’ അന്നജമാണ് ശരീരത്തിനു നല്ലത്. ആഹാരത്തിൽ നാരുകളില്ലാത്തതു ദഹന പ്രക്രിയയെ സാരമായി ബാധിക്കും.
ശരീരത്തിൽനിന്നു വിഷവസ്‌തുക്കളെ പുറന്തള്ളുന്ന നാരുകൾ രക്‌തത്തിലെ കൊളസ്‌ട്രോൾ, ഗ്ലൂക്കോസ് അളവ് നിയന്ത്രിക്കുക, പോഷകങ്ങളെ ആഗിരണം ചെയ്യാനുള്ള കഴിവ് കൂട്ടുക, രോഗപ്രതിരോധശേഷി കൂട്ടുക തുടങ്ങിയ ധർമങ്ങളും നിർവഹിക്കുന്നു. പൊറോട്ടയുടെ ഏറ്റവും വലിയ പോരായ്‌മ നാരുകളില്ലാത്തതാണ്.
പൊറോട്ടയുടെ കൂടെ ഇഷ്ടവിഭവമായി കൂടുതൽ ആളുകളും ഉപയോഗിക്കുന്നത് ബീഫ് ഫ്രൈയാണ്. പൊറോട്ടയ്‌ക്കൊപ്പം ജലാംശം കുറഞ്ഞ ഫ്രൈ കൂടിയാകുമ്പോൾ ദഹനത്തിനു ബുദ്ധിമുട്ടേറും. രണ്ടു പൊറോട്ട കഴിച്ചാൽ പിന്നെ രണ്ടുമൂന്നു മണിക്കൂർ വിശപ്പിനെപ്പറ്റി ചിന്തിക്കുകയേ വേണ്ട എന്നതാണ് പൊറോട്ട സ്‌ഥിരമാക്കാൻ പലരെയും പ്രേരിപ്പിക്കുന്നത്. എന്നാൽ ദഹിക്കാതിരിക്കുന്നതല്ല, ദഹിക്കുന്നതാണു നല്ല ഭക്ഷണം എന്ന തിരിച്ചറിവ് നല്ലതാണ്.
കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും പൊറോട്ട വിട്ടൊരു കളി മലയാളികൾക്കില്ല. ദോശയും ചമ്മന്തിയും അരങ്ങുവാണിരുന്ന തട്ടുകട മുതൽ പഞ്ചനക്ഷത്ര ഹോട്ടൽ വരെയുള്ള ഭക്ഷണ ശാലകളിൽ പല രൂപത്തിലും ഭാവത്തിലും ഇപ്പോൾ പൊറോട്ട കിട്ടും. മിക്കയിടത്തും പൊറോട്ടയേ കിട്ടൂ എന്ന നിലയിലാണ് ഇപ്പോൾ കാര്യങ്ങളുടെ പോക്ക്. ഇടിച്ചു പരത്തി ഉരുട്ടിയെടുത്ത് വീശിയടിച്ച് വലിച്ചു നീട്ടി ചുഴറ്റിവച്ച് പരത്തിയെടുത്ത് കല്ലിൽ വീഴുന്ന പൊറോട്ട കഷ്ടപ്പെട്ടു തന്നെയാണ് മയാളികളുടെ മനസ്സിൽ ഇടം നേടിയതെന്ന് നിസ്സംശയം പറയാം. അതുകൊണ്ട് തന്നെ പൊറോട്ട വീശിയടിച്ച് ജെത്രയാത്ര തുടരുകയാണ്. പല രൂപത്തിലും പല ഭാവത്തിലും പല പേരുകളിലും....