നോട്ട് നിരോധിച്ചപ്പോൾ മോദിയുടെ ‘ദാസൻ’ ! പണപ്പെരുപ്പം കുറഞ്ഞപ്പോൾ ‘ശക്തൻ’; ഐഎഎസുകാരൻ ‘ബാങ്കർ’
റിസർവ് ബാങ്കിന്റെ ഗവർണർ പദവി വഹിക്കുന്നയാൾക്ക് കുറഞ്ഞത് സാമ്പത്തിക ശാസ്ത്ര ബിരുദമെങ്കിലും വിദ്യാഭ്യാസ യോഗ്യത വേണ്ടേ? ഒപ്പം ഈ പദവിയിലുള്ളയാൾ കേന്ദ്രത്തിന് വിധേയനായിരിക്കേണ്ടതുണ്ടോ? റിസർവ് ബാങ്കിന്റെ പരമോന്നത പദവിയിലേക്ക് ചുവടുവച്ചപ്പോൾ ശക്തികാന്ത ദാസ് നേരിട്ട ആരോപണ ശരങ്ങൾ ചില്ലറയായിരുന്നില്ല. എന്നാൽ പണപ്പെരുപ്പത്തെയും പലിശഭാരത്തെയും വരുതിയിലാക്കിയും ജിഡിപി വളർച്ചയ്ക്ക് പിന്തുണ നൽകിയും ആരോപണങ്ങളെ ശക്തിയുക്തം ദാസ് നേരിട്ടു. ഇപ്പോൾ തുടർച്ചയായ രണ്ടാംവട്ടവും ലോകത്തെ ഏറ്റവും മികച്ച കേന്ദ്ര ബാങ്ക് തലവൻ എന്ന ബഹുമതിയും അദ്ദേഹത്തെ തേടിയെത്തി. ഇതൊക്കെ ലഭിക്കുമ്പോൾ തകർന്നുവീഴുന്നത് ശക്തികാന്ത ദാസിന് നേരെ ഉയർന്ന ആരോപണ ശരങ്ങളാണ്. ഇന്ത്യയുടെ ചരിത്രത്തിൽ കേട്ടുകേഴ്‍വിയില്ലാത്ത വിധം കേന്ദ്രസർക്കാരും റിസർവ് ബാങ്കും തമ്മിൽ കടുത്ത അഭിപ്രായ ഭിന്നത നിലനിൽക്കുമ്പോഴാണ് ശക്തികാന്ത ദാസിന്റെ രംഗപ്രവേശം. സാധാരണ ഗതിയിൽ സാമ്പത്തിക ശാസ്ത്രജ്ഞരോ മുൻനിര ബാങ്കുകളുടെ നേതൃസ്ഥാനം വഹിച്ചവരോ റിസർവ് ബാങ്കിന്റെ ഗവർണർ പദവിയിലെത്തുന്ന കീഴ്‍വഴക്കം തെറ്റിച്ചായിരുന്നു ദാസിന്റെ വരവ്.
റിസർവ് ബാങ്കിന്റെ ഗവർണർ പദവി വഹിക്കുന്നയാൾക്ക് കുറഞ്ഞത് സാമ്പത്തിക ശാസ്ത്ര ബിരുദമെങ്കിലും വിദ്യാഭ്യാസ യോഗ്യത വേണ്ടേ? ഒപ്പം ഈ പദവിയിലുള്ളയാൾ കേന്ദ്രത്തിന് വിധേയനായിരിക്കേണ്ടതുണ്ടോ? റിസർവ് ബാങ്കിന്റെ പരമോന്നത പദവിയിലേക്ക് ചുവടുവച്ചപ്പോൾ ശക്തികാന്ത ദാസ് നേരിട്ട ആരോപണ ശരങ്ങൾ ചില്ലറയായിരുന്നില്ല. എന്നാൽ പണപ്പെരുപ്പത്തെയും പലിശഭാരത്തെയും വരുതിയിലാക്കിയും ജിഡിപി വളർച്ചയ്ക്ക് പിന്തുണ നൽകിയും ആരോപണങ്ങളെ ശക്തിയുക്തം ദാസ് നേരിട്ടു. ഇപ്പോൾ തുടർച്ചയായ രണ്ടാംവട്ടവും ലോകത്തെ ഏറ്റവും മികച്ച കേന്ദ്ര ബാങ്ക് തലവൻ എന്ന ബഹുമതിയും അദ്ദേഹത്തെ തേടിയെത്തി. ഇതൊക്കെ ലഭിക്കുമ്പോൾ തകർന്നുവീഴുന്നത് ശക്തികാന്ത ദാസിന് നേരെ ഉയർന്ന ആരോപണ ശരങ്ങളാണ്. ഇന്ത്യയുടെ ചരിത്രത്തിൽ കേട്ടുകേഴ്‍വിയില്ലാത്ത വിധം കേന്ദ്രസർക്കാരും റിസർവ് ബാങ്കും തമ്മിൽ കടുത്ത അഭിപ്രായ ഭിന്നത നിലനിൽക്കുമ്പോഴാണ് ശക്തികാന്ത ദാസിന്റെ രംഗപ്രവേശം. സാധാരണ ഗതിയിൽ സാമ്പത്തിക ശാസ്ത്രജ്ഞരോ മുൻനിര ബാങ്കുകളുടെ നേതൃസ്ഥാനം വഹിച്ചവരോ റിസർവ് ബാങ്കിന്റെ ഗവർണർ പദവിയിലെത്തുന്ന കീഴ്‍വഴക്കം തെറ്റിച്ചായിരുന്നു ദാസിന്റെ വരവ്.
റിസർവ് ബാങ്കിന്റെ ഗവർണർ പദവി വഹിക്കുന്നയാൾക്ക് കുറഞ്ഞത് സാമ്പത്തിക ശാസ്ത്ര ബിരുദമെങ്കിലും വിദ്യാഭ്യാസ യോഗ്യത വേണ്ടേ? ഒപ്പം ഈ പദവിയിലുള്ളയാൾ കേന്ദ്രത്തിന് വിധേയനായിരിക്കേണ്ടതുണ്ടോ? റിസർവ് ബാങ്കിന്റെ പരമോന്നത പദവിയിലേക്ക് ചുവടുവച്ചപ്പോൾ ശക്തികാന്ത ദാസ് നേരിട്ട ആരോപണ ശരങ്ങൾ ചില്ലറയായിരുന്നില്ല. എന്നാൽ പണപ്പെരുപ്പത്തെയും പലിശഭാരത്തെയും വരുതിയിലാക്കിയും ജിഡിപി വളർച്ചയ്ക്ക് പിന്തുണ നൽകിയും ആരോപണങ്ങളെ ശക്തിയുക്തം ദാസ് നേരിട്ടു. ഇപ്പോൾ തുടർച്ചയായ രണ്ടാംവട്ടവും ലോകത്തെ ഏറ്റവും മികച്ച കേന്ദ്ര ബാങ്ക് തലവൻ എന്ന ബഹുമതിയും അദ്ദേഹത്തെ തേടിയെത്തി. ഇതൊക്കെ ലഭിക്കുമ്പോൾ തകർന്നുവീഴുന്നത് ശക്തികാന്ത ദാസിന് നേരെ ഉയർന്ന ആരോപണ ശരങ്ങളാണ്. ഇന്ത്യയുടെ ചരിത്രത്തിൽ കേട്ടുകേഴ്‍വിയില്ലാത്ത വിധം കേന്ദ്രസർക്കാരും റിസർവ് ബാങ്കും തമ്മിൽ കടുത്ത അഭിപ്രായ ഭിന്നത നിലനിൽക്കുമ്പോഴാണ് ശക്തികാന്ത ദാസിന്റെ രംഗപ്രവേശം. സാധാരണ ഗതിയിൽ സാമ്പത്തിക ശാസ്ത്രജ്ഞരോ മുൻനിര ബാങ്കുകളുടെ നേതൃസ്ഥാനം വഹിച്ചവരോ റിസർവ് ബാങ്കിന്റെ ഗവർണർ പദവിയിലെത്തുന്ന കീഴ്‍വഴക്കം തെറ്റിച്ചായിരുന്നു ദാസിന്റെ വരവ്.
റിസർവ് ബാങ്കിന്റെ ഗവർണർ പദവി വഹിക്കുന്നയാൾക്ക് കുറഞ്ഞത് സാമ്പത്തിക ശാസ്ത്ര ബിരുദമെങ്കിലും വിദ്യാഭ്യാസ യോഗ്യത വേണ്ടേ? ഒപ്പം ഈ പദവിയിലുള്ളയാൾ കേന്ദ്രത്തിന് വിധേയനായിരിക്കേണ്ടതുണ്ടോ? റിസർവ് ബാങ്കിന്റെ പരമോന്നത പദവിയിലേക്ക് ചുവടുവച്ചപ്പോൾ ശക്തികാന്ത ദാസ് നേരിട്ട ആരോപണ ശരങ്ങൾ ചില്ലറയായിരുന്നില്ല. എന്നാൽ പണപ്പെരുപ്പത്തെയും പലിശഭാരത്തെയും വരുതിയിലാക്കിയും ജിഡിപി വളർച്ചയ്ക്ക് പിന്തുണ നൽകിയും ആരോപണങ്ങളെ ശക്തിയുക്തം ദാസ് നേരിട്ടു. ഇപ്പോൾ തുടർച്ചയായ രണ്ടാംവട്ടവും ലോകത്തെ ഏറ്റവും മികച്ച കേന്ദ്ര ബാങ്ക് തലവൻ എന്ന ബഹുമതിയും അദ്ദേഹത്തെ തേടിയെത്തി. ഇതൊക്കെ ലഭിക്കുമ്പോൾ തകർന്നുവീഴുന്നത് ശക്തികാന്ത ദാസിന് നേരെ ഉയർന്ന ആരോപണ ശരങ്ങളാണ്.
ഇന്ത്യയുടെ ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത വിധം കേന്ദ്രസർക്കാരും റിസർവ് ബാങ്കും തമ്മിൽ കടുത്ത അഭിപ്രായ ഭിന്നത നിലനിൽക്കുമ്പോഴാണ് ശക്തികാന്ത ദാസിന്റെ രംഗപ്രവേശം. സാധാരണ ഗതിയിൽ സാമ്പത്തിക ശാസ്ത്രജ്ഞരോ മുൻനിര ബാങ്കുകളുടെ നേതൃസ്ഥാനം വഹിച്ചവരോ റിസർവ് ബാങ്കിന്റെ ഗവർണർ പദവിയിലെത്തുന്ന കീഴ്‍വഴക്കം തെറ്റിച്ചായിരുന്നു ദാസിന്റെ വരവ്. ഡൽഹി യൂണിവേഴ്സിറ്റിയിലെ സെന്റ് സ്റ്റീഫൻസ് കോളജിൽ നിന്ന് ചരിത്രത്തിൽ (ഹിസ്റ്ററി) ബിരുദം നേടിയശേഷം സിവിൽ സർവീസ് സ്വന്തമാക്കിയ വ്യക്തിയാണ് ശക്തികാന്ത ദാസ്.
∙ അയലത്തെ കലക്ടർ പടിപടിയായി ഉയർച്ച
ഒഡീഷ സ്വദേശിയായ ശക്തികാന്ത ദാസ് 1980ലെ തമിഴ്നാട് കേഡർ ഐഎഎസ് ഉദ്യോഗസ്ഥനായിരുന്നു. തമിഴ്നാട്ടിൽ ഡിണ്ടിഗൽ, കാഞ്ചീപുരം ജില്ലകളുടെ കലക്ടർ, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, റവന്യൂ സ്പെഷൽ കമ്മിഷണർ തുടങ്ങിയ പദവികൾ വഹിച്ചശേഷമാണ് ദാസ് കേന്ദ്ര സർക്കാരിൽ വിവിധ ചുമതലകളിലേക്ക് എത്തിയത്. കേന്ദ്രസർക്കാരിന് കീഴിൽ സാമ്പത്തികകാര്യ സെക്രട്ടറി, റവന്യൂ സെക്രട്ടറി, ധനമന്ത്രാലയത്തിന് കീഴിലെ ജോയിന്റ് സെക്രട്ടറി തുടങ്ങിയവ പദവികൾ കൈകാര്യം ചെയ്ത അദ്ദേഹം ലോക ബാങ്ക്, ഏഷ്യൻ വികസന ബാങ്ക് (എഡിബി), ന്യൂ ഡവലപ്മെന്റ് ബാങ്ക്, ഏഷ്യൻ ഇൻഫ്രസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ബാങ്ക് എന്നിവയിൽ ഇന്ത്യയുടെ പ്രതിനിധിയായി പ്രവർത്തിച്ചു.
ഐഎംഫ്, ജി20, ബ്രിക്സ്, സാർക്ക് എന്നിവയിലും ഇന്ത്യയുടെ പ്രതിനിധിയായി പ്രവർത്തിച്ച ദാസ്, 2017 മേയിലാണ് സർവീസിൽ നിന്ന് വിരമിക്കുന്നത്. തുടർന്ന് 15-ാം ധനകാര്യ കമ്മിഷൻ അംഗമായിരിക്കേ 2018 ഡിസംബറിൽ അദ്ദേഹത്തെ തേടി റിസർവ് ബാങ്കിന്റെ ഗവർണർ പദവിയെത്തി. റിസർവ് ബാങ്കിന്റെ 25-ാം ഗവർണറായി.
∙ പശ്ചാത്തലം സംഭവബഹുലം!
2014ൽ കേന്ദ്രത്തിൽ പ്രധാനമന്ത്രി പദത്തിൽ നരേന്ദ്ര മോദി എത്തിയശേഷം റിസർവ് ബാങ്കിൽ നിന്ന് രാജിവച്ചൊഴിയുകയോ പുനർനിയമനം വേണ്ടെന്ന് പറയുകയോ ചെയ്തവർ നിസ്സാരക്കാരായിരുന്നില്ല. എന്നാൽ ഇവർക്ക് പിന്നാലെ റിസർവ് ബാങ്കിന്റെ തലപ്പത്തെത്തിയ ശക്തികാന്ത ദാസ് ആകട്ടെ പുനർനിയമനം ലഭിച്ച് ഇപ്പോഴും പദവിയിൽ തുടരുന്നു. എന്തായിരിക്കും കാരണം? 2016 ജൂണിലാണ് പദവിയിൽ തുടരാനില്ലെന്ന് വ്യക്തമാക്കി സാക്ഷാൽ ഡോ. രഘുറാം രാജൻ റിസർവ് ബാങ്കിന്റെ ഗവർണർ സ്ഥാനത്തു നിന്ന് പടിയിറങ്ങിയത്. 1991ന് ശേഷം പുനർനിയമനം ലഭിക്കാതെ പദവിയൊഴിഞ്ഞ ആദ്യ വ്യക്തിയുമായി ഡോ. രാജൻ.
അദ്ദേഹത്തിന്റെ പിൻഗാമി ഡോ. ഉർജിത് പട്ടേലും മൂന്നു വർഷത്തെ കാലാവധി പൂർത്തിയാക്കാൻ നിൽക്കാതെ 2018 ഡിസംബറിൽ രാജിവച്ചു. ഡെപ്യൂട്ടി ഗവർണർ ആയിരുന്ന വിരാൽ ആചാര്യ രാജിവച്ചത് 2019 ജൂണിൽ. അദ്ദേഹത്തിനും പദവിയിൽ 6 മാസം ബാക്കിയുണ്ടായിരുന്നു. ഡോ. ഉർജിത് പട്ടേലിന്റെ പിൻഗാമിയായി റിസർവ് ബാങ്കിന്റെ ഗവർണറായ ശക്തികാന്ത ദാസിന് 2021 ഒക്ടോബറിൽ കേന്ദ്രം മൂന്നുവർഷത്തേക്ക് കൂടി പുനർനിയമനം നൽകി. 2024 ഡിസംബർ വരെ അദ്ദേഹത്തിന് തുടരാം. തുടർന്നും അദ്ദേഹത്തിന് കേന്ദ്രം പുനർനിയമനം നൽകുമോ? സാധ്യത തള്ളാനാവില്ല!
∙ റിസർവ് ബാങ്കിന്റെ കാശും ഉന്നതരുടെ രാജിയും
വ്യക്തിപരമായ കാരണങ്ങളാൽ രാജിവയ്ക്കുന്നു എന്നാണ് രഘുറാം രാജനും ഉർജിത് പട്ടേലും വിരാൽ ആചാര്യയും രാജിക്കത്തിൽ പറഞ്ഞതെങ്കിലും ഇവരും കേന്ദ്രവും തമ്മിലെ അഭിപ്രായ ഭിന്നത പരസ്യമായ രഹസ്യമായിരുന്നു. കേന്ദ്രത്തിന്റെ ഇടപെടൽ റിസർവ് ബാങ്കിന്റെ പ്രവർത്തനത്തെ ബാധിക്കുന്നെന്നും ''പ്രവർത്തന സ്വാതന്ത്ര്യം ഇല്ല'' എന്നും പിന്നീട് ഇവർ പ്രതികരിച്ചിരുന്നു. അഴിമതിക്കും വർഗീയതയ്ക്കും എതിരെ രഘുറാം രാജൻ നിരന്തരം ശബ്ദിച്ചത് പല രാഷ്ട്രീയക്കാരെയും മുഷിപ്പിച്ചിരുന്നു. മാത്രമല്ല ജിഡിപി വളർച്ചയ്ക്ക് പകരം വിലക്കയറ്റവും പണപ്പെരുപ്പവും നിയന്ത്രിക്കാൻ ഊന്നൽ നൽകിയ രാജന്റെ നടപടികളും പലരെയും ചൊടിപ്പിച്ചു. പണപ്പെരുപ്പം നിയന്ത്രിക്കാനായി പലിശഭാരം ഉയർന്ന നിരക്കിൽ നിലനിർത്തുന്ന രാജനെ പുറത്താക്കണമെന്ന് ഡോ. സുബ്രഹ്മണ്യൻ സ്വാമിയെ പോലുള്ളവർ നരേന്ദ്ര മോദിയോട് നിരന്തരം ആവശ്യപ്പെട്ടിരുന്നു.
ഉയർന്ന പലിശനിരക്ക് വാണിജ്യ, വ്യവസായ മേഖലയ്ക്ക് തിരിച്ചടിയാണെന്നും പണപ്പെരുപ്പം നിയന്ത്രിക്കാനല്ല സാമ്പത്തിക വളർച്ചയ്ക്കാണ് ഊന്നൽ വേണ്ടതെന്ന നിലപാടായിരുന്നു അന്നത്തെ ധനമന്ത്രി അരുൺ ജയറ്റ്ലിക്ക്. കേന്ദ്ര സമ്മർദം ശക്തമായതോടെ രാജൻ പദവിയിൽ നിന്നിറങ്ങി. ഉർജിത് പട്ടേലിനെ അസ്വസ്ഥനാക്കിയതും സമാന സമ്മർദങ്ങൾ. പുറമേ റിസർവ് ബാങ്കിന്റെ 9.6 ലക്ഷം കോടിയോളം രൂപ മൂല്യമുള്ള കരുതൽ ധനത്തിൽ കേന്ദ്രം കണ്ണുവച്ചതും നോട്ട് അസാധുവാക്കൽ നടപടിയെ സംബന്ധിച്ച തർക്കങ്ങളും ഡോ. പട്ടേലിന്റെ രാജിയിൽ കലാശിച്ചു. വൈകാതെ ഡെപ്യൂട്ടി ഗവർണർ പദവിയിൽ നിന്ന് വിരാൽ ആചാര്യയും ഇറങ്ങി.
∙ ആളിക്കത്തിയ നോട്ട് അസാധുവാക്കൽ
2016 നവംബർ എട്ടിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 500, 1000 രൂപാ നോട്ടുകൾ പിൻവലിച്ചുകൊണ്ടുള്ള നോട്ട് അസാധുവാക്കൽ നടപടി പ്രഖ്യാപിച്ചത്. റിസർവ് ബാങ്കുമായി ചർച്ച നടത്തിയ ശേഷമായിരുന്നു തീരുമാനമെന്ന് കേന്ദ്രം വാദിച്ചു. എന്നാല്‍ നോട്ട് അസാധുവാക്കലിനെ കുറിച്ച് പ്രഖ്യാപനം വന്നശേഷമാണ് റിസർവ് ബാങ്ക് പോലും അറിഞ്ഞത്. പണപ്പെരുപ്പം കൂടി നിന്നപ്പോൾ പലിശനിരക്ക് കുറയ്ക്കാൻ കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഉർജിത് പട്ടേൽ പലിശ കൂട്ടുകയാണുണ്ടായത്. ഇതിനിടെ, റിസർവ് ബാങ്കിന്റെ കരുതൽപ്പണമായ 9.6 ലക്ഷം കോടി രൂപയുടെ മൂന്നിലൊന്ന് കേന്ദ്രത്തിന് നൽകണമെന്ന് ധനമന്ത്രാലയം വാദിച്ചു.
ബാങ്കിങ് മേഖലയിലെ തകർച്ചകളെ ചെറുക്കാനുള്ള എമർജൻസി ഫണ്ടിൽ ഉൾപ്പെടുന്നതാണ് ഈ തുകയെന്നും കേന്ദ്രം ആവശ്യപ്പെടുന്ന തുക കൈമാറാനാവില്ലെന്നും ഉർജിത് പട്ടേൽ നിലപാടെടുത്തു. പൊതുമേഖലാ ബാങ്കുകൾ കിട്ടാക്കടം കണ്ടെത്താൻ നടപടിയെടുക്കണമെന്നും വായ്പാനയം ഉടച്ചുവാർക്കണമെന്നും ഉർജിത് പട്ടേൽ ആവശ്യപ്പെട്ടതും കേന്ദ്രത്തിന് സഹിച്ചില്ല. ഇതിനിടെ ആർബിഐ ആക്‌ട് സെക്‌ഷൻ 7 പ്രയോജനപ്പെടുത്തി റിസർവ് ബാങ്കിനുമേൽ കേന്ദ്രം പല നിർദേശങ്ങളും കൊണ്ടുവന്നു തുടരെ കത്തുകൾ അയച്ചതും ഭിന്നത രൂക്ഷമാക്കി. അടിയന്തര സാഹചര്യങ്ങളിൽ മാത്രം ഉപയോഗിക്കേണ്ട ചട്ടമായിരുന്നു ഇത്.
റിസർവ് ബാങ്കിന്റെ ഡയറക്ടർ ബോർഡിൽ രാഷ്ട്രീയ ആഭിമുഖ്യമുള്ളവരെ കേന്ദ്രം തിരുകിക്കയറ്റിയതും സ്ഥിതി കൂടുതൽ വഷളാക്കി. പിടിച്ചുനിൽക്കാനാവാതെ ഡോ. രാജനും ഉർജിത് പട്ടേലും വിരാൽ ആചാര്യയും കളംവിടുകയായിരുന്നു.
∙ ശക്തികാന്ത ദാസിന്റെ ഉയർച്ച
യുപിഎ സർക്കാരിന്റെ കാലത്ത് ബജറ്റൊരുക്കുന്ന പ്രവർത്തനങ്ങളിൽ മുഖ്യ പങ്കാളിയായിരുന്നു ശക്തികാന്ത ദാസ്. മോദി പ്രധാനമന്ത്രിയായപ്പോഴാണ് അദ്ദേഹത്തെ റവന്യൂ വകുപ്പിന്റെ ചുമതല നൽകി ധനമന്ത്രാലയത്തിലേക്ക് കൊണ്ടുവന്നത്. ചരക്ക്-സേവന നികുതി (ജിഎസ്ടി), നോട്ട് അസാധുവാക്കൽ, ബാങ്കുകളുടെ ശുദ്ധീകരണം ലക്ഷ്യമിടുന്ന ഇൻസോൾവെൻസി ആൻഡ് ബാങ്ക്‌റപ്റ്റ്സി കോഡ് എന്നിവയുടെ പിന്നിലും ദാസിന്റെ കരങ്ങളുമുണ്ടായിരുന്നു. ഉർജിത് പട്ടേൽ രാജിവച്ചപ്പോൾ പിൻഗാമിയായി മറ്റൊരു മുഖം കണ്ടെത്താൻ മോദിക്കും സർക്കാരിനും കഷ്ടപ്പെടേണ്ടി വരാത്തതിന് പിന്നിലും ശക്തികാന്ത ദാസിനോടുള്ള വിശ്വാസമായിരുന്നു.
റിസർവ് ബാങ്ക് ഗവർണറായി ശക്തികാന്ത ദാസ് എത്തിയതിന് പിന്നാലെ അടിസ്ഥാന പലിശനിരക്ക് വെട്ടിക്കുറിച്ചു. റിസർവ് ബാങ്കിന്റെ കരുതൽ ധനത്തിലെ അധിക വരുമാനത്തിൽ (സർപ്ലസ്) നിന്ന് റെക്കോർഡ് തുകയായ 1.76 ലക്ഷം കോടി രൂപ കേന്ദ്രത്തിന് കൈമാറാനും തീരുമാനമുണ്ടായി. 9.59 ലക്ഷം കോടി രൂപയുടെ കരുതൽ ധനമാണ് റിസർവ് ബാങ്കിന് ഉണ്ടായിരുന്നത്. ഇതിൽ 6.91 ലക്ഷം കോടി രൂപ സ്വർണമായും വിദേശ കറൻസിയായും 2.32 ലക്ഷം കോടി രൂപ കണ്ടിൻജൻസി ഫണ്ടായുമാണ് സൂക്ഷിച്ചിരുന്നത്. അധികമായി 1.76 ലക്ഷം കോടി സർക്കാരിന് നൽകിയതോടെ ആനുപാതികമായി കണ്ടിൻജൻസി ഫണ്ട് കുറഞ്ഞെങ്കിലും അപ്രതീക്ഷിത തിരിച്ചടികൾ നേരിടാൻ ഇപ്പോഴും ശേഷിയുണ്ടെന്ന് വ്യക്തമാക്കിയായിരുന്നു റിസർവ് ബാങ്കിന്റെ തീരുമാനം.
ശക്തികാന്ത ദാസ് അധികാരത്തിലേറുമ്പോൾ റിപ്പോ നിരക്ക് 6 ശതമാനത്തിനടുത്തായിരുന്നു. അദ്ദേഹം നയിക്കുന്ന ആറംഗ ധനനയ നിർണയ സമിതി പിന്നീടത് ഘട്ടംഘട്ടമായി വെട്ടിക്കുറച്ചു. കോവിഡ് കാലത്ത് റിപ്പോനിരക്ക് 4 ശതമാനമായാണ് കുറച്ചത്. പിന്നീട് പണപ്പെരുപ്പം അതിരുവിട്ടതോടെ റിപ്പോ വീണ്ടും ഘട്ടംഘട്ടമായി കൂട്ടി 6.50 ശതമാനമാക്കി. കോവിഡ് കാലത്ത് റീറ്റെയ്ൽ പണപ്പെരുപ്പം 6 ശതമാനമെന്ന 'ലക്ഷ്മണരേഖയും' ഭേദിച്ച് കത്തിക്കയറിപ്പോഴാണ് ആനുപാതികമായി പലിശനിരക്ക് കൂട്ടിയത്.
പണപ്പെരുപ്പം 2-6 ശതമാനത്തിനുള്ളിൽ തുടരുന്നതാണ് ഇന്ത്യൻ സമ്പദ്‍വ്യവസ്ഥയ്ക്ക് അഭികാമ്യം. ഇക്കഴിഞ്ഞ ജൂലൈയിൽ ഇത് 5 വർഷത്തെ കുറഞ്ഞ നിരക്കായ 3.54 ശതമാനത്തിലെത്തി. റിസർവ് ബാങ്കിന്റെ ഹ്രസ്വകാല ലക്ഷ്യമായ 4 ശതമാനത്തിന് താഴെ പണപ്പെരുപ്പം എത്തിയെന്നതും നേട്ടമാണ്.
കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇന്ത്യയുടെ ജിഡിപി നിരക്ക് ശരാശരി 7 ശതമാനത്തിന് മുകളിൽ തുടരുന്നു. ലോകത്തെ അതിവേഗം വളരുന്ന വലിയ (മേജർ) സമ്പദ്‍വ്യവസ്ഥ എന്ന നേട്ടം ഇന്ത്യ തുടർച്ചയായി നിലനിർത്തുന്നു എന്നതും റിസർവ് ബാങ്ക് ഗവർണർ എന്ന നിലയിൽ ശക്തികാന്ത ദാസിന്റെ നേട്ടത്തിലെ പൊൻതൂവലുകളാണ്.
പൊതുമേഖലയിലെയും സ്വകാര്യ മേഖലയിലെയും ബാങ്കുകളുടെ കിട്ടാക്കടം തരണം ചെയ്യാൻ കർക്കശ നടപടികളെടുത്ത ദാസിന്റെ നീക്കങ്ങൾ പലരെയും ചൊടിപ്പിച്ചു. എന്നാൽ ഈ നടപടികളെല്ലാം ഫലപ്രദമായതോടെ ആരോപണങ്ങൾ ആവിയാവുകയായിരുന്നു. സ്വർണപ്പണയ വായ്പകളുടെ പേരിൽ അടുത്തിടെ പ്രമുഖ എൻബിഎഫ്സികൾക്കെതിരെ റിസർവ് ബാങ്ക് എടുത്ത നടപടികളും ശ്രദ്ധിക്കപ്പെട്ടിരുന്നു. യുപിഐ കൂടുതൽ സുഗമമാക്കാനും ജനങ്ങളിലേക്ക് സേവനം എത്തിക്കാനും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ കേന്ദ്രബാങ്ക് എടുത്ത നടപടികളും ശ്രദ്ധേയമായി.
∙ ബഹുമതിത്തിളക്കം
യുഎസ് ആസ്ഥാനമായ ഗ്ലോബൽ ഫിനാൻസ് മാഗസിന്റെ 2024ലെ ഗ്ലോബൽ ഫിനാൻസ് സെൻട്രൽ ബാങ്ക് റിപ്പോർട്ടിലാണ് എ പ്ലസ് റേറ്റിങ്ങുമായി ശക്തികാന്ത ദാസ് പട്ടികയിൽ ഒന്നാമനായത്. തുടർച്ചയായ രണ്ടാംവർഷമാണ് ദാസിന്റെ ഈ നേട്ടം. പണപ്പെരുപ്പ നിയന്ത്രണം, സാമ്പത്തിക വളർച്ച, പലിശനിരക്ക് നിർണയം തുടങ്ങിയ ഘടകങ്ങൾ വിലയിരുത്തി നൽകുന്ന റേറ്റിങ്ങാണിത്. ഇന്ത്യയുടെ വളർച്ചയ്ക്കും ബാങ്കിങ് മേഖലയുടെ സുസ്ഥിരതയ്ക്കും കൃത്യമായ ഇടപെടലുകൾ ശക്തികാന്ത ദാസിന്റെ നേതൃത്വത്തിൽ റിസർവ് ബാങ്ക് നടത്തുന്നതിനുള്ള അംഗീകാരമാണിതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തെ പ്രശംസിച്ച് പറഞ്ഞിരുന്നു.
∙ കേന്ദ്രത്തിന് വിധേയരാകണോ?
റിസർവ് ബാങ്കും ഗവർണറും കേന്ദ്രത്തിന് വിധേയരായിരിക്കണോ എന്ന ചോദ്യം പ്രസക്തമായി നിൽക്കുന്നു. കേന്ദ്രത്തിന്റെ സമ്മർദത്തിന് വഴങ്ങി പ്രവർത്തിക്കുന്നു എന്ന വിമർശനം റിസർവ് ബാങ്ക് ഇപ്പോഴും നേരിടുകയാണ്. മുൻപെങ്ങുമില്ലാത്ത വിധം ശക്തികാന്ത ദാസിന് കീഴിൽ റിസർവ് ബാങ്ക് കേന്ദ്രത്തിന് വൻതോതിൽ ലാഭവിഹിതം നൽകുന്നതും ഈ വിമർശനത്തിന് വഴിവച്ചു. ദാസ് പദവിയേറ്റെടുക്കും മുൻപ് 2016-17ൽ 30,659 കോടി രൂപയായിരുന്നു കേന്ദ്രത്തിനുള്ള റിസർവ് ബാങ്കിന്റെ ലാഭവിഹിതം. 2017-18ൽ 50,000 കോടി രൂപയും.
ദാസ് രംഗപ്രവേശനം ചെയ്തതിന് പിന്നാലെ 2018-19ൽ ലാഭവിഹിതം ഒറ്റയടിക്ക് 1.75 ലക്ഷം കോടി രൂപയായി. 2019-20ൽ 57,128 കോടി രൂപയും 2020-21ൽ 99,122 കോടി രൂപയും നൽകി. കോവിഡ് പശ്ചാത്തലത്തിൽ 2021-22ൽ ഇത് 30,307 കോടി രൂപയായി കുറഞ്ഞു. എന്നാൽ 2022-23ൽ വീണ്ടും 87,416 കോടി രൂപയായി വർധിച്ചു. ഇക്കഴിഞ്ഞ സാമ്പത്തിക വർഷത്തെ (2023-24) ലാഭവിഹിതമായി കൈമാറിയതാകട്ടെ റെക്കോർഡ് തുകയായ 2.11 ലക്ഷം കോടി രൂപ.