ഉഗ്രശബ്ദത്തിൽ പൊട്ടിച്ചിതറി കൂറ്റന് പാറ, മരങ്ങള് കടപുഴകി: ഇന്ന് തിരുവനന്തപുരത്തിന്റെ ‘മീശപ്പുലിമല’; രാത്രി ‘വൈബ്’ തേടി വരല്ലേ!
‘‘മീശപ്പുലിമലയിൽ മഞ്ഞു പെയ്യുന്നത് കണ്ടിട്ടുണ്ടോ…?’’ ദുൽഖർ സൽമാൻ ചിത്രമായ ‘ചാർലി’യിലെ പ്രശസ്ത ഡയലോഗിന് തിരുവനന്തപുരത്തുകാർക്കൊരു മറുമൊഴിയുണ്ട്. ‘‘ചിറ്റീപ്പാറയില്‍ സൂര്യനുദിക്കുന്നത് കണ്ടിട്ടുണ്ടോ…?’’ എന്നാവും അത്. കാരണം ഇവിടുത്തെ പ്രഭാതങ്ങൾ അതിമനോഹരമാണ്. മഞ്ഞും മേഘക്കൂട്ടവും സുവർണ ശോഭയിൽ ഉദിച്ചുയരുന്ന സൂര്യനും ചേർന്നൊരുക്കുന്ന കാഴ്ചയുടെ വിരുന്ന് വെറുതെ കളയണോ? തിരുവനന്തപുരം ജില്ലയിലെ തൊളിക്കോട് ഗ്രാമപഞ്ചായത്തിലെ ചിറ്റീപ്പാറയെക്കുറിച്ചു ചുരുങ്ങിയ വാക്കുകളിൽ പറഞ്ഞാൽ ഇത്രയേയുള്ളൂ. പക്ഷേ ആ സൂര്യോദയം മനസ്സിൽ മായാത്ത കാഴ്ചയാവും തീർച്ച. തിരുവനന്തപുരം നഗരത്തിൽനിന്ന് 30 കിലോമീറ്റർ അകലെ പൊന്മുടി സംസ്ഥാന ഹൈവേയിൽ തൊളിക്കോട് കവലയ്ക്ക് സമീപത്താണ് ചിറ്റീപ്പാറ. ദൂരെ നിന്ന് ഈ പാറയിലേക്ക് നോക്കിയാൽ ഒരു കൗതുക കാഴ്ച കാണാം.

‘‘മീശപ്പുലിമലയിൽ മഞ്ഞു പെയ്യുന്നത് കണ്ടിട്ടുണ്ടോ...?’’ ദുൽഖർ സൽമാൻ ചിത്രമായ ‘ചാർലി’യിലെ പ്രശസ്ത ഡയലോഗിന് തിരുവനന്തപുരത്തുകാർക്കൊരു മറുമൊഴിയുണ്ട്. ‘‘ചിറ്റീപ്പാറയില്‍ സൂര്യനുദിക്കുന്നത് കണ്ടിട്ടുണ്ടോ...?’’ എന്നാവും അത്. കാരണം ഇവിടുത്തെ പ്രഭാതങ്ങൾ അതിമനോഹരമാണ്. മഞ്ഞും മേഘക്കൂട്ടവും സുവർണ ശോഭയിൽ ഉദിച്ചുയരുന്ന സൂര്യനും ചേർന്നൊരുക്കുന്ന കാഴ്ചയുടെ വിരുന്ന് വെറുതെ കളയണോ? തിരുവനന്തപുരം ജില്ലയിലെ തൊളിക്കോട് ഗ്രാമപഞ്ചായത്തിലെ ചിറ്റീപ്പാറയെക്കുറിച്ചു ചുരുങ്ങിയ വാക്കുകളിൽ പറഞ്ഞാൽ ഇത്രയേയുള്ളൂ. പക്ഷേ ആ സൂര്യോദയം മനസ്സിൽ മായാത്ത കാഴ്ചയാവും തീർച്ച.
തിരുവനന്തപുരം നഗരത്തിൽനിന്ന് 30 കിലോമീറ്റർ അകലെ പൊന്മുടി സംസ്ഥാന ഹൈവേയിൽ തൊളിക്കോട് കവലയ്ക്ക് സമീപത്താണ് ചിറ്റീപ്പാറ. ദൂരെ നിന്ന് ഈ പാറയിലേക്ക് നോക്കിയാൽ ഒരു കൗതുക കാഴ്ച കാണാം. ഒരു ഭീമൻ പാറയോടു ചേർന്ന് ഒരു ഭാഗം താഴേയ്ക്ക് ചാഞ്ഞ്, വീഴും വീഴില്ല എന്ന മട്ടിൽ മറ്റൊരു പാറ. ദൂരക്കാഴ്ചയിൽ ഈ ഭാഗം ഏതാണ്ടു കഴുത്തിന്റെ ആകൃതിയിലായതിനാൽ കഴുത്തൻ പാറയെന്നും വിളിപ്പേര്. തൊളിക്കോട് പൊൻപാറ ആദിവാസി മേഖലയിൽ നിന്നോ മലയടി വലിയകളം ക്ഷേത്ര ജംക്‌ഷനിൽ നിന്നോ ചിറ്റീപ്പാറയിലേക്ക് പോകാം. ചിറ്റീപ്പാറയുടെ താഴെ ഏകദേശം 500 മീറ്റർവരെ റോഡുണ്ട്. ഇതുവരെ വാഹനത്തിൽ വരാം പിന്നെ നമുക്ക് നടക്കാം.
∙ കാണാം തലസ്ഥാനം മുഴുവൻ
ഇതൊരു നാടുകാണിപ്പാറ കൂടിയാണ്. അതെ, തിരുവനന്തപുരത്തെ ആര്യനാടും വിതുരയും നെടുമങ്ങാടുമൊക്കെ കണ്ണെത്തും ദൂരത്തെത്തിക്കുന്ന നാടുകാണിപ്പാറ. ദേശീയ ശാസ്ത്ര ഗവേഷണ കേന്ദ്രങ്ങളായ വിതുര ഐസറും വലിയമല ഐഎസ്ആർഒയും കോയിക്കൽ കൊട്ടാരവും പൊന്മുടിയും പേപ്പാറയും ബോണക്കാടുമൊക്കെ കണ്ണെത്തും ദൂരത്തു തന്നെയുണ്ട്. കാലാവസ്ഥ അനുകൂലമാണെങ്കിൽ തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളവും ശഖുംമുഖം, വേളി കടപ്പുറങ്ങളും ഒക്കെ വ്യക്തമായി കാണാം. ഗോത്രാചാരത്തിൽ അധിഷ്ഠിതമായി നിലകൊളളുന്ന ക്ഷേത്രവും ഈ പാറപ്പുറത്തുണ്ട്.
∙ ‘അടർന്നു പോയ സൗന്ദര്യം’
ചിറ്റീപ്പാറയോടു ചേർന്നു താഴേയ്ക്കു ചാഞ്ഞ് വീഴും വീഴില്ല എന്ന മട്ടിൽ കാണപ്പെടുന്ന മറ്റൊരു പാറയുടെ അടി ഭാഗം 2015 ഡിസംബർ 28 ന് വലിയ ശബ്ദത്തോടു കൂടി അടർന്നു മാറിയിരുന്നു. ഈ ഭാഗം അടിവാരത്തിലെ 4 ഏക്കറിനുള്ളിൽ പല കഷ്ണങ്ങളായിട്ടാണ് പതിച്ചത്. ചിറ്റീപ്പാറ സ്ഥിതി ചെയ്യുന്ന ഭാഗത്തുനിന്ന് പാറക്കഷ്ണങ്ങൾ ഇളകിത്തെറിച്ച ഭാഗം വരെ കൃഷി നാശവുമുണ്ടായി. ഈ ഭാഗത്തെ റബ്ബർ മരങ്ങൾ പിഴുതുമാറ്റിയ അവസ്ഥയിലായിരുന്നു. പരിസരത്തു വീടുകളില്ലാതിരുന്നതു വലിയ ദുരന്തം ഒഴിവാക്കി. ഭൂമി പിളരും പോലെ വൻ ശബ്ദം കേട്ട പരിസര വാസികൾ ഞെട്ടിവിറച്ചു. അടർന്നു മാറിയ ഭാഗം വന്നിടിച്ച പാറ ആ ശക്തിയിൽ 500 മീറ്ററോളം താഴേക്ക് പതിച്ചു. ഇതിനു സമീപം തൊഴിലുറപ്പ് ജോലിയുമായി ബന്ധപ്പെട്ടു ഇരുപതോളം തൊഴിലാളികളുണ്ടായിരുന്നെങ്കിലും അവർ രക്ഷപ്പെട്ടു.
∙ പാറ അടർന്നുമാറിയതെങ്ങനെ?
‘അപക്ഷയ’മെന്ന ഭൂമിശാസ്ത്ര പ്രതിഭാസത്തിനാണ് ചിറ്റീപ്പാറ വിധേയമായതാണെന്നാണു വിദഗ്ധർ വിലയിരുത്തിയത്. ഭൂമിശാസ്ത്ര വിദഗ്ധരും ഗവേഷകരും സ്ഥലത്തെത്തി പരിശോധന നടത്തിയാണ് ഇത് കണ്ടെത്തിയത്. പാറയുടെ കഷ്ണങ്ങൾ ശേഖരിച്ച് പൊട്ടിപ്പിളരാനുണ്ടായ സാധ്യതകളെ കുറിച്ച് അവർ പഠനം നടത്തി. ഭാവിയിൽ വീണ്ടും പാറ പൊട്ടിപ്പിളരുകയോ അടർന്നു മാറുകയോ ചെയ്യാൻ സാധ്യതയുണ്ടോയെന്നും പഠിച്ചു. എന്നാൽ അതിനു സാധ്യത ഇല്ലെന്ന കണ്ടെത്തൽ ആശ്വാസമേകുന്നതായിരുന്നു. എങ്കിലും അപക്ഷയ പ്രവർത്തനം ഏതുതരത്തിലുള്ളതാണെന്ന് ഇനിയും വ്യക്തത വന്നിട്ടില്ല.
∙ ‘പാറ’ ക്ലിക്കായത്..!!
പാറയുടെ ഭാഗം അടർന്നു മാറിയ ശേഷം രണ്ട് വർഷത്തോളം ഇവിടേക്കു വരുന്ന സഞ്ചാരികളുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ടായി. എന്നാൽ കോവിഡിന് തൊട്ടു മുൻപ് ചിറ്റീപ്പാറ വീണ്ടും ക്ലിക്കായി. പ്രഭാത കാലാവസ്ഥയിലെ ഭംഗിയാണ് പലരെയും ആകർഷിച്ചത്. അങ്ങനെ ചിറ്റീപ്പാറയുടെ മടിത്തട്ടിൽ റീലുകളും യൂട്യൂബ് ഷോർട്ട്സും യഥേഷ്ടം രൂപപ്പെട്ടു. ചില ഹ്രസ്വചിത്രങ്ങളുടെ ലൊക്കേഷനായും ചിറ്റീപ്പാറ മാറി.
ചിറ്റീപ്പാറ ഇന്ന് ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങാണ്. #chitteeppara ഹാഷ്ടാഗിൽ ദിവസവും പത്തിരുപത് പോസ്റ്റുകളെങ്കിലും ഇൻസ്റ്റഗ്രാമിൽ വരും.
‘‘സ്വർഗവുമായി ഏറ്റവും അടുത്ത് നിൽക്കുന്ന സ്ഥലമെന്നു വിഷ്വൽസിൽ തോന്നിപ്പിക്കുന്ന ഒരിടത്ത് ഷോർട്ട് ഫിലിമിലെ ഒരു പ്രധാന രംഗം ഷൂട്ട് ചെയ്യണമെന്ന ആഗ്രഹം എനിക്കുണ്ടായിരുന്നു. അങ്ങനെയാണ് ചിറ്റീപ്പാറയിൽ എത്തിയത്. മുപ്പത് വയസ്സിനിടയ്ക്ക് ഞാൻ കണ്ട ഏറ്റവും മനോഹരമായ പ്രഭാത കാഴ്ച കന്യാകുമാരിയിലൊന്നുമല്ല, ചിറ്റീപ്പാറയിലായിരുന്നു...’’ ഹ്രസ്വചിത്ര സംവിധായകനും നടനുമായ പാറശ്ശാല കാരോട് സ്വദേശി അഖിൽ ഭരത്തിന്റെ വാക്കുകൾ. ഇതിനു സമാനമാണ് ഇവിടെയെത്തുന്ന പലരുടെയും വാക്കുകൾ.
∙ വൈറലായപ്പോൾ നാട്ടുകാർക്ക് തലവേദന
ചിറ്റീപ്പാറയെപ്പറ്റി അറിഞ്ഞതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഇവിടേക്ക് ആളുകളെത്തി. അർധരാത്രിയും പുലർച്ചെയും സന്ദർശകർ ‘വൈബ്’ തേടി വന്നു. കൂട്ടത്തിൽ ചിലരാകട്ടെ കയ്യിൽ ലഹരിയും കരുതി. സമീപത്തെ കൃഷിയിടങ്ങളിൽ മോഷണവും ആരംഭിച്ചു. ചിറ്റീപ്പാറ ക്ഷേത്രത്തിലും മോഷണം നടന്നു. ഇതിനു പിന്നിൽ സന്ദർശകരിലെ കുഴപ്പക്കാരായ ചിലരാണോ എന്ന് നാട്ടുകാർ ശങ്കിച്ചു. ഇതോടെ നാട്ടുകാർക്ക് അസമയത്തെ സന്ദര്‍ശകർ തലവേദനയായി. കോവിഡ് കാലത്ത് സാമൂഹിക അകലം പാലിക്കാതെ എത്തിയവർക്ക് നേരെ കേസെടുക്കേണ്ട സാഹചര്യവുമുണ്ടായി.
∙ ടൂറിസം ഭൂപടത്തിൽ വേണം ചിറ്റീപ്പാറ
ചിറ്റീപ്പാറയെ വിനോദ സഞ്ചാര പാക്കേജിൽ ഉൾപ്പെടുത്തണമെന്നു ആവശ്യപ്പെട്ടു 2018ൽ തൊളിക്കോട് ഗ്രാമപ്പഞ്ചായത്ത് അധികാരികൾക്കു മുന്നിൽ അപേക്ഷ സമർപ്പിച്ചിരുന്നു. ചിറ്റീപ്പാറയെയും മേത്തോട്ടം പൂമരത്തുകുന്നിനെയും ബന്ധിപ്പിച്ച് റോപ് വേ സ്ഥാപിക്കണമെന്നായിരുന്നു ആവശ്യം. ഇതിനൊപ്പം പ്രദേശവാസികളുടെ സുരക്ഷയും അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യതയും ഉറപ്പ് വരുത്താൻ ഉതകുന്ന പദ്ധതിയെക്കുറിച്ചും ആലോചിച്ചിരുന്നു. ടൂറിസം പാക്കേജിൽ ഉൾപ്പെട്ടാൽ തദ്ദേശീയർക്കു ജോലി ലഭിക്കുകയും ചെയ്യും.
∙ കരുതൽ വേണം ക്ഷേത്ര’ത്തിന്
ചിറ്റീപ്പാറയോട് ചേർന്നുള്ള ആയിരവില്ലി തമ്പുരാൻ ക്ഷേത്രത്തിന് ‘നൂറ്റാണ്ടുകളുടെ പഴക്ക’മുണ്ടെന്നാണ് കണക്കാക്കുന്നത്. ഗോത്രാചാര വിശ്വാസികൾ കുംഭ മാസത്തിലെ കൊടുതി ഉത്സവത്തിന് എത്താറുണ്ട്. ഈ സമയത്ത് ആയിരക്കണക്കിനു വിശ്വാസികൾ ചിറ്റീപ്പാറ ക്ഷേത്രത്തിലെ പൊങ്കാലയ്ക്കും എത്താറുണ്ട്. സുരക്ഷ ഉറപ്പു വരുത്തിയ ശേഷമേ ഇവിടം ടൂറിസം കേന്ദ്രമാക്കി മാറ്റാവു എന്നാണ് ചിറ്റീപ്പാറ ആയിരവില്ലി തമ്പുരാൻ ക്ഷേത്ര ട്രസ്റ്റ് അംഗങ്ങൾ പറയുന്നത്.
‘‘നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രവും ഗോത്രാചാര വിധി പ്രകാരമുള്ള പൂജയും നടക്കുന്ന ഇടമായതിനാൽ സഞ്ചാരികളെത്തുന്നതു ബുദ്ധിമുട്ടുണ്ടാക്കരുത്. വ്യക്തമായ പദ്ധതിയോടെ നാട്ടുകാരുടെയും വിശ്വാസികളുടെയും സംരക്ഷണം കൂടി ഉറപ്പ് വരുത്തി വേണം വിനോദ സഞ്ചാര പദ്ധതി കൊണ്ടുവരാൻ ’’ – ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് മോഹനൻ ത്രിവേണി പറയുന്നു.
‘‘ടൂറിസം കേന്ദ്രമായി മാറ്റുകയാണെങ്കിൽ വന സംരക്ഷണ സമിതി രൂപീകരിക്കണം. പൊലീസ്, വനം, എക്സൈസ്, തദ്ദേശ വകുപ്പുകളിലെ പ്രതിനിധികൾ സമിതിയിൽ ഉണ്ടാവണം. പ്രവേശനത്തിനു സമയ പരിധി നിശ്ചയിക്കണം. ക്ഷേത്രാചരങ്ങളെയോ ഗോത്ര വിശ്വാസങ്ങളെയോ ഹനിക്കുന്ന ഒരു തരത്തിലുമുള്ള ഇടപെടലുകൾ പുറത്തു നിന്നുണ്ടാകരുതെന്ന് ഉറപ്പ് വരുത്തണം. ’’– പൊൻപാറ ആദിവാസി ഊരിലെ മൂപ്പൻ കെ. രഘു ആവശ്യപ്പെടുന്നു.
∙ കാണണം ഈ കാഴ്ച
ചിറ്റീപ്പാറയിലേക്ക് ഒറ്റത്തവണത്തെ വരവ് മതി യാത്രകളെ ഇഷ്ടപ്പെടുന്നവർക്ക് ഇവിടം പ്രിയപ്പെട്ട ഇടമാകാൻ. വന്നവരെ വീണ്ടും വലിച്ചടുപ്പിക്കുന്ന എന്തോ ഒരു ‘മാജിക്’ ഈ പാറ മുകളിലുണ്ട്. വിശ്വാസവും വിനോദ സഞ്ചാരവും കൂട്ടിക്കലർത്താതെ പ്രദേശത്തിന്റെ ആദിവാസി ഗോത്രാചാരപരമായ പ്രാധാന്യം കൂടി നിലനിർത്തിയുള്ള പദ്ധതിയാണു വേണ്ടത്. കാരണം തീർഥാടന കേന്ദ്രമെന്ന നിലയിലും ചിറ്റീപ്പാറയ്ക്കു ഖ്യാതിയുണ്ട്.