ജീവനെടുക്കുന്ന ആകാശത്തെ ‘അപകട ബെൽറ്റ്’: ചുറ്റും റേഡിയേഷൻ; സംഘത്തിൽ മലയാളത്തിന്റെ മരുമകളും; ഉറ്റുനോക്കി മസ്‌ക്
കാലാവസ്ഥയും സാങ്കേതികതയും മറ്റെല്ലാ കാര്യങ്ങളും തുണച്ചാൽ ഓഗസ്റ്റ് 27 ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നോടെ അത് സംഭവിക്കും. ഒരു സ്വകാര്യ കമ്പനി നടത്തുന്ന ആദ്യ ബഹിരാകാശ നടത്തത്തിനു (സ്പേസ് വോക്ക്) വേണ്ടിയുള്ള സംഘം ഭൂമിയില്‍നിന്ന് യാത്രതിരിക്കും. ഇക്കഴിഞ്ഞ 50 വർഷത്തിനിടെ ഭൂമിയിൽനിന്ന് ഇത്രയേറെ അകലെ ഒരു സംഘം ബഹിരാകാശഭ്രമണം നടത്തുന്നത് ഇതാദ്യമായാണ്. ശതകോടീശ്വരൻ ഇലോൺ മസ്കിന്റെ ബഹിരാകാശ കമ്പനിയായ സ്പേസ്എക്സിന്റെ പിന്തുണയോടെയാണ് ‘പൊലാരിസ് ഡോൺ’ ദൗത്യം നടപ്പാക്കുന്നത്. എന്നാൽ പണം മുടക്കുന്നത് അദ്ദേഹമല്ല. നാലു പേർ അടങ്ങുന്ന ഈ സംഘത്തിൽ മറ്റൊരു കൗതുകം കൂടിയുണ്ട്– കൂട്ടത്തിലൊരാൾ മലയാളത്തിന്റെ മരുമകളാണ്. ചൊവ്വയിലേക്കും ചന്ദ്രനിലേക്കും മനുഷ്യരെ എത്തിക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതികൾക്ക് ഏറെ ഉപകാരപ്പെടുന്നതാകും ഈ ദൗത്യം. അതേസമയംതന്നെ ഏറെ അപകടകരവും. രണ്ട് വർഷം മുൻപ് സ്പേസ് എക്സ് പ്രഖ്യാപിച്ച ദൗത്യമാണ് ഇപ്പോൾ നടക്കാൻ പോകുന്നത്. ഭൂമിയിൽ നിന്ന് 1400 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിലേക്കാണ് ഇവരുടെ യാത്ര. ഒരേസമയം ഏറെ കൗതുകകരവും ഒപ്പം അപകടകരവുമായ യാത്രയാണിതെന്ന് നിസ്സംശയം പറയാം. എന്താണ് ഈ ദൗത്യത്തിന്റെ ലക്ഷ്യങ്ങൾ? എന്തുകൊണ്ടാണിത് അപകടം നിറഞ്ഞതാണെന്നു പറയുന്നത്?

കാലാവസ്ഥയും സാങ്കേതികതയും മറ്റെല്ലാ കാര്യങ്ങളും തുണച്ചാൽ ഓഗസ്റ്റ് 27 ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നോടെ അത് സംഭവിക്കും. ഒരു സ്വകാര്യ കമ്പനി നടത്തുന്ന ആദ്യ ബഹിരാകാശ നടത്തത്തിനു (സ്പേസ് വോക്ക്) വേണ്ടിയുള്ള സംഘം ഭൂമിയില്‍നിന്ന് യാത്രതിരിക്കും. ഇക്കഴിഞ്ഞ 50 വർഷത്തിനിടെ ഭൂമിയിൽനിന്ന് ഇത്രയേറെ അകലെ ഒരു സംഘം ബഹിരാകാശഭ്രമണം നടത്തുന്നത് ഇതാദ്യമായാണ്. ശതകോടീശ്വരൻ ഇലോൺ മസ്കിന്റെ ബഹിരാകാശ കമ്പനിയായ സ്പേസ്എക്സിന്റെ പിന്തുണയോടെയാണ് ‘പൊലാരിസ് ഡോൺ’ ദൗത്യം നടപ്പാക്കുന്നത്. എന്നാൽ പണം മുടക്കുന്നത് അദ്ദേഹമല്ല.
നാലു പേർ അടങ്ങുന്ന ഈ സംഘത്തിൽ മറ്റൊരു കൗതുകം കൂടിയുണ്ട്– കൂട്ടത്തിലൊരാൾ മലയാളത്തിന്റെ മരുമകളാണ്. ചൊവ്വയിലേക്കും ചന്ദ്രനിലേക്കും മനുഷ്യരെ എത്തിക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതികൾക്ക് ഏറെ ഉപകാരപ്പെടുന്നതാകും ഈ ദൗത്യം. അതേസമയംതന്നെ ഏറെ അപകടകരവും. രണ്ട് വർഷം മുൻപ് സ്പേസ് എക്സ് പ്രഖ്യാപിച്ച ദൗത്യമാണ് ഇപ്പോൾ നടക്കാൻ പോകുന്നത്. ഭൂമിയിൽ നിന്ന് 1400 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിലേക്കാണ് ഇവരുടെ യാത്ര. ഒരേസമയം ഏറെ കൗതുകകരവും ഒപ്പം അപകടകരവുമായ യാത്രയാണിതെന്ന് നിസ്സംശയം പറയാം. എന്താണ് ഈ ദൗത്യത്തിന്റെ ലക്ഷ്യങ്ങൾ? എന്തുകൊണ്ടാണിത് അപകടം നിറഞ്ഞതാണെന്നു പറയുന്നത്?
∙ ബഹിരാകാശം പിടിച്ചടക്കാൻ...
ബഹിരാകാശ മേഖലയിൽ ഇപ്പോൾ സ്വകാര്യ സംരംഭങ്ങളുടെ ഇടപെടൽ സജീവമാണ്. സ്വകാര്യ ബഹിരാകാശ കമ്പനികളെല്ലാം മത്സരബുദ്ധിയോടെ പുതിയ പേടകങ്ങളും റോക്കറ്റുകളും സാങ്കേതിക സംവിധാനങ്ങളും പരീക്ഷിക്കുന്നു. ഇതോടൊപ്പംതന്നെ വാണിജ്യാടിസ്ഥാനത്തിൽ സ്വകാര്യ ബഹിരാകാശ യാത്രകളും സംഘടിപ്പിക്കുന്നു. കോടീശ്വരനും മുൻ സ്‌പേസ്എക്‌സ് ബഹിരാകാശയാത്രികനുമായ ജാറദ് ഐസക്മാനാണ്, ഏറ്റവും വലിയ സ്വകാര്യ ബഹിരാകാശ ദൗത്യങ്ങളിലൊന്ന് എന്നു വിശേഷിപ്പിക്കപ്പെടുന്ന പൊലാരിസ് ഡോണിനു പിന്നിൽ. ദൗത്യത്തിന് പണം മുടക്കുന്നതും അദ്ദേഹംതന്നെ.
ബഹിരാകാശ ഗവേഷണം, സാങ്കേതിക സംവിധാനങ്ങളുടെ നവീകരണം, സഞ്ചാരികളുടെ സുരക്ഷ എന്നിവയിൽ പഠനം നടത്താൻ ലക്ഷ്യമിട്ടുള്ളതാണ് പൊലാരിസ് പ്രോഗ്രാം. ഇതിനു കീഴിൽ നടക്കാനിരിക്കുന്ന മൂന്ന് ദൗത്യങ്ങളിൽ ആദ്യത്തേതാണ് 2022ൽ പ്രഖ്യാപിച്ച പൊലാരിസ് ഡോൺ. റേഡിയേഷൻ എക്സ്പോഷർ, ബഹിരാകാശ അവശിഷ്ടങ്ങൾ, ബഹിരാകാശ പേടകങ്ങളുടെ തകരാറുകൾ തുടങ്ങി നിരവധി വെല്ലുവിളികൾ നേരിടേണ്ടിവരുന്ന, അപകടസാധ്യതയുള്ള ദൗത്യമാണ് ബഹിരാകാശത്ത്, ഭൂമിൽനിന്ന് ഇത്രയേറെ അകലെ നടക്കാൻ പോകുന്നത്.
∙ ശതകോടീശ്വരന്റെ ‘സ്വകാര്യ’ ദൗത്യം
സാധാരണക്കാർ മാത്രം ഉൾപ്പെട്ട ആദ്യത്തെ ബഹിരാകാശ ദൗത്യമായ ഇൻസിപിരേഷൻ4ന് പിന്നിൽ പ്രവർത്തിച്ച ശതകോടീശ്വരനാണ് ജാറദ് ഐസക്മാൻ. 2021ലായിരുന്നു അത്. മുൻ ബഹിരാകാശ യാത്രാ അനുഭവം ഇല്ലാത്ത വിവിധ മേഖലകളിൽ നിന്നുള്ളവർ ഉൾപ്പെടുന്ന നാലംഗ സംഘമാണ് അന്ന് 13 അടി വീതിയുള്ള സ്‌പേസ്എക്‌സ് ക്രൂ ഡ്രാഗൺ ക്യാപ്‌സ്യൂളിൽ മൂന്ന് ദിവസം ഒരുമിച്ച് ഭൂമിയെ വലംവച്ചത്. എന്നാൽ ആ ദൗത്യം കഴിഞ്ഞ് ഭൂമിയിലേക്ക് തിരിക്കുമ്പോൾ ഐസക്മാൻ ഒരിക്കലും കരുതിയിരുന്നില്ല, ഇതിലും വലിയൊരു ദൗത്യമായി വീണ്ടും ബഹിരാകാശത്തേയ്ക്ക് യാത്ര പോകാൻ തനിക്ക് അവസരം ലഭിക്കുമെന്ന്. ഐസക്മാന്റെ ആ സ്വപ്നമാണ് ഓഗസ്റ്റ് 27ന് പൂവണിയാൻ പോകുന്നത്. ഇത്തവണ അഞ്ച് ദിവസത്തേക്കാണ് യാത്ര. കൂടെ പുതിയ മൂന്ന് സുഹൃത്തുക്കളുമുണ്ട്.
∙ യാത്ര 1400 കിലോമീറ്റർ ദൂരത്തേക്ക്
ഓഗസ്റ്റ് 27ന് പ്രാദേശിക സമയം പുലര്‍ച്ചെ 3.38ന് (ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒന്നോടെ) ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്ന് ഫാല്‍ക്കൺ 9 റോക്കറ്റിലാണ് ക്രൂ ഡ്രാഗണിന്റെ വിക്ഷേപണം. പൊലാരിസ് ഡോൺ പേടകം ഭൂമിയിൽ നിന്ന് 1400 കിലോമീറ്റർ വരെ നീളുന്ന ഓവൽ ആകൃതിയിലുള്ള (700x1400 കിലോമീറ്റർ) ഭ്രമണപഥത്തിലേക്കാണ് എത്തിക്കുക. ഏകദേശം 1000 കിലോമീറ്റർ ഉയരത്തിൽ ആരംഭിക്കുന്ന ഭൂമിയുടെ വാൻ അലൻ റേഡിയേഷൻ ബെൽറ്റുകളുടെ അകത്തെ ബാൻഡിലേക്കാണ് ഈ യാത്ര.
നാസയുടെ കൊമേഴ്‌സ്യൽ ക്രൂ പ്രോഗ്രാമിന് കീഴിൽ വികസിപ്പിച്ചെടുത്തതാണ് ക്രൂ ഡ്രാഗൺ. ബഹിരാകാശ നിലയത്തിലേക്ക് നിരവധി യാത്രകൾ നടത്തി വിജയിച്ച പേടകം കൂടിയാണിത്. എന്നാൽ കൂടുതൽ ഉയരങ്ങളിലെ ദൗത്യത്തിന് ഈ പേടകം ഇതുവരെ ഉപയോഗിച്ചിട്ടില്ലെന്നതാണ് ദൗത്യത്തെ കൂടുതൽ സാഹസികമാക്കുന്നത്. 1400 കിലോമീറ്റർ മുകളിലേക്ക് പോകുമ്പോൾ പേടകത്തിന് എന്തെല്ലാം മാറ്റങ്ങളാണ് സംഭവിക്കുക, ബഹിരാകാശ നടത്തത്തിന് ക്രൂ ഡ്രാഗൺ സുരക്ഷിതമാണോ തുടങ്ങി പല കാര്യങ്ങളും പരീക്ഷിച്ച് വിലയിരുത്താനാണ് ഈ യാത്ര.
പേടകത്തിന്റെ മുകൾ ഭാഗം ഉയർത്തി ദൗത്യസംഘം ബഹിരാകാശ നടത്തത്തിന് ഇറങ്ങുകയും വാൻ അലൻ റേഡിയേഷൻ ബെൽറ്റിന്റെ ആന്തരിക പ്രദേശങ്ങളിലൂടെ കടന്നുപോകുകയും ചെയ്യുമ്പോൾ പൊലാരിസ് ഡോൺ ദൗത്യം ബഹിരാകാശ രംഗത്ത് പുതിയൊരു ചരിത്രമായിരിക്കും കുറിക്കുക. ഭൗമോപരിതലത്തിൽനിന്ന് ഉയരെ 600 കിലോമീറ്ററിൽനിന്നു തുടങ്ങി പരമാവധി 60,000 കി.മീ. വരെയുണ്ട് ഈ റേഡിയേഷൻ ബെൽറ്റ്. ഉയർന്ന ഊർജശേഷിയുള്ള ചാർജ്ഡ് പാർട്ടിക്കിളുകളാണ് ഈ ബെൽറ്റിലുള്ളത്. ഭൂമിയുടെ കാന്തികമണ്ഡലത്തിനാൽ ‘ട്രാപ്’ ചെയ്യപ്പെടുന്ന പ്രോട്ടോണുകളും ഇലക്ട്രോണുകളുമാണ് ഇതിൽ പ്രധാനമായും. ഇവ ദീർഘനേരം ശരീരത്തിലേറ്റാൽ ഡിഎൻഎ തകരാറും അവയവങ്ങൾക്കുൾപ്പെടെ പ്രശ്നങ്ങളും സംഭവിക്കും.
∙ നാലംഗ സംഘം
ജാറദ് ഐസക്മാൻ (കമാൻഡർ): പരിചയസമ്പന്നനായ പൈലറ്റും ബഹിരാകാശയാത്രികനുമായ ഐസക്മാൻ ഇൻസ്പിരേഷൻ 4ന്റെ കമാൻഡർ കൂടിയായിരുന്നു. ഈ പരിചയസമ്പത്ത് പൊലാരിസ് ദൗത്യത്തിലും ഉപയോഗപ്പെടുത്താനാകും. പേയ്‌മെന്റ സേവന കമ്പനിയായ ഷിഫ്റ്റ്4ന്റെ സ്ഥാപകനായ ഐസക്മാൻ ബഹിരാകാശ യാത്രയെക്കുറിച്ച് വലിയ സ്വപ്നങ്ങളുള്ള ജെറ്റ് പൈലറ്റ് കൂടിയാണ്. പ്രഫഷനൽ ബഹിരാകാശയാത്രികർ ചെയ്ത കാര്യങ്ങൾ പിന്തുടരുന്നതിൽ താൽപര്യമില്ലെന്നാണ് അദ്ദേഹത്തിന്റെ നയം. ബഹിരാകാശ സാങ്കേതികവിദ്യാ രംഗത്തെ പുതിയ കണ്ടെത്തലുകളാണ് അദ്ദേഹത്തിന്റെ പ്രധാന ലക്ഷ്യം.
സ്കോട് പൊറ്റീറ്റ് (പൈലറ്റ്): വിരമിച്ച യുഎസ് വ്യോമസേനാ ഉദ്യോഗസ്ഥനും ഐസക്മാന്റെ ദീർഘകാല സുഹൃത്തുമായ പോട്ടീറ്റിന് വിമാനം പറത്തലിൽ ഏറെ കാലത്തെ പ്രവർത്തന പരിചയമുണ്ട്.
സാറാ ഗിൽസ് (മിഷൻ സ്‌പെഷലിസ്റ്റ്): സ്‌പേസ്എക്‌സിലെ എൻജിനീയറായ ഗിൽസ് ബഹിരാകാശ യാത്രികർക്കുള്ള പരിശീലനത്തിലും മിഷൻ കൺട്രോളിങ് മേഖലയിലും പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.
അന്ന മേനോൻ (മിഷൻ സ്‌പെഷലിസ്റ്റ്): മറ്റൊരു സ്‌പേസ്എക്‌സ് എൻജിനീയറായ അന്ന മേനോൻ ലൈഫ് സപ്പോർട്ട് സിസ്റ്റത്തിലും സ്‌പേസ് സ്യൂട്ട് വികസിപ്പിച്ചെടുക്കുന്നതിലും പ്രവർത്തിച്ചിട്ടുണ്ട്. ബഹിരാകാശ നടത്തത്തിനായി വികസിപ്പിച്ചെടുത്ത സ്പേസ് സ്യൂട്ടിലുണ്ട് അന്നയുടെ പ്രവർത്തന മികവ്.
∙ മലയാളത്തിന്റെ മരുമകൾ
സ്പേസ്എക്സിലെ മലയാളി മെഡിക്കൽ വിദഗ്ധൻ ഡോ. അനിൽ മേനോന്റെ ഭാര്യയാണ് അന്ന. ഭാവിയിലെ നാസയുടെ ബഹിരാകാശ യാത്രാസംഘത്തിൽ ഉൾപ്പെട്ടയാളാണ് യുഎസിലെ മിന്നസോട്ടയിൽനിന്നുള്ള ഡോ. അനിൽ. സ്പേസ്എക്സിൽ ലീഡ് സ്പേസ് ഓപ്പറേഷൻസ് എൻജിനീയറായിരുന്നു അന്ന. ഡെമോ–2, ക്രൂ–1, സിആർഎസ്–22, 23 തുടങ്ങിയ ബഹിരാകാശ ദൗത്യങ്ങളിൽ മിഷൻ കൺട്രോളറായും പ്രവർത്തിച്ചിട്ടുണ്ട്. ഏഴ് വർഷം നാസയിലും പ്രവർത്തിച്ചു അന്ന.
യുഎസ് വ്യോമസേനയിലെ ലഫ്. കേണലും (റിസർവ്) സ്പേസ്എക്സ് കമ്പനിയുടെ മെഡിക്കൽ ഡയറക്ടറുമാണ് ഡോ. അനിൽ മേനോൻ. മനുഷ്യരെ ബഹിരാകാശത്ത് എത്തിച്ച സ്‌പേസ്എക്‌സിന്റെ ആദ്യ ദൗത്യത്തിന്റെ ഫ്ലൈറ്റ് സർജനും ഡോ.അനിലായിരുന്നു. യാത്രികരുടെ ആരോഗ്യപരിപാലനമായിരുന്നു ചുമതല. പൈലറ്റ് എന്ന നിലയിൽ ആയിരത്തിലധികം മണിക്കൂർ പറന്ന പരിചയവുമുണ്ട്. യുഎസിലേക്കു കുടിയേറിയ ശങ്കരൻ മേനോന്റെയും യുക്രെയ്നിൽനിന്നുള്ള ലിസ സാമോലെങ്കോയുടെയും മകനാണ് അനിൽ. അന്ന–അനിൽ ദമ്പതികൾക്ക് 2 കുട്ടികളുമുണ്ട്. അനിലിനൊപ്പം 5 വർഷം മുൻപ് അന്ന കേരളത്തിൽ വന്നിരുന്നു. കൊച്ചിയിലും ആലപ്പുഴയിലും സന്ദർശനം നടത്തിയാണ് ഇരുവരും അന്ന് മടങ്ങിയത്.
∙ ലക്ഷ്യങ്ങളും പരീക്ഷണങ്ങളും
പ്രധാനമായും മൂന്ന് വ്യത്യസ്ത ലക്ഷ്യങ്ങളാണ് പൊലാരിസ് പ്രോഗ്രാമിന് പിന്നിലുള്ളത്. നാസയുടെ അപ്പോളോ ദൗത്യങ്ങൾക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന ഭ്രമണപഥം കൈവരിക്കുന്ന പേടകമാകും ക്രൂ ഡ്രാഗൺ. ഭൂമിയിൽനിന്ന് ഏകദേശം 1400 കിലോമീറ്റർ ഉയരത്തിൽ (ഏകദേശം 408 കിലോമീറ്റർ ഉയരത്തിലാണ് രാജ്യാന്തര ബഹിരാകാശ നിലയം സഞ്ചരിക്കുന്നത്) ഭ്രമണം ചെയ്യാനാണ് ദൗത്യം ലക്ഷ്യമിടുന്നത്. ചാന്ദ്ര, ചൊവ്വാ പര്യവേക്ഷണം ഉൾപ്പെടെയുള്ള ഭാവി ബഹിരാകാശ ദൗത്യങ്ങൾ മുന്നിൽകണ്ട് സ്‌പേസ്എക്‌സ് വികസിപ്പിച്ചെടുത്ത പുതിയ സ്‌പേസ് സ്യൂട്ടുകളാണ് ഈ ദൗത്യത്തിൽ പരീക്ഷിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
ബഹിരാകാശത്തുനിന്നുള്ള ആശയവിനിമയത്തിന് ലേസറിന്റെ സാധ്യതകളും പരീക്ഷിക്കും. ഇന്റർനെറ്റ് സേവനത്തിനായുള്ള സ്‌പേസ്എക്‌സ് സ്റ്റാർലിങ്കിന്റെ ലേസർ അധിഷ്‌ഠിത ആശയവിനിമയമായിരിക്കും ഇതിനായി ഉപയോഗിക്കുക. ആഗോളതലത്തിൽ അതിവേഗ ഇന്റർനെറ്റ് എത്തിക്കാൻ ലക്ഷ്യമിടുന്ന സംരംഭമാണ് സ്റ്റാർലിങ്ക്. ഇതിന്റെ പുതിയ സാധ്യതകൾ പരീക്ഷിക്കാനാണ് നീക്കം. ദീർഘദൂര ബഹിരാകാശ ആശയവിനിമയങ്ങൾക്ക് നിർണായകമായേക്കാവുന്ന സ്റ്റാർലിങ്കിന്റെ ലേസർ കമ്യൂണിക്കേഷൻ ശേഷി പൊലാരിസ് ഡോണിൽ പരീക്ഷിച്ച് വിജയിച്ചാൽ ഭാവി ദൗത്യങ്ങൾക്ക് വൻ നേട്ടമാകും. സ്റ്റാർലിങ്കിൽ നിന്ന് സിഗ്നലുകൾ പിടിച്ചെടുക്കാനുള്ള ആന്റിനയും മറ്റു സംവിധാനങ്ങളും പേടകത്തിന് പുറത്തും അകത്തും ഒരുക്കിയിട്ടുണ്ട്.
∙ ഭീഷണിയാകുമോ റേഡിയേഷൻ?
യാത്രികരുടെ സുരക്ഷ, ആരോഗ്യം എന്നിവ സംബന്ധിച്ചും നിരവധി പരീക്ഷണങ്ങൾ നടത്തുന്നുണ്ട്. ബഹിരാകാശത്ത് വിവിധ ഭ്രമണപഥങ്ങളിൽ (Orbits) എത്തുമ്പോൾ മനുഷ്യ ശരീരത്തിൽ സംഭവിക്കുന്ന മാറ്റങ്ങൾ നിരീക്ഷിച്ച് പഠനവിധേയമാക്കും. ഹൃദയാരോഗ്യം, മസ്തിഷ്ക പ്രവർത്തനം, മൈക്രോ ഗ്രാവിറ്റിയിൽ മനുഷ്യന്റെ കാഴ്ചയിൽ വരുന്ന മാറ്റങ്ങൾ എന്നിവയുൾപ്പെടെ പഠനവിധേയമാക്കും. നിരവധി ബയോ–മെഡിക്കൽ പരീക്ഷണങ്ങളും നടത്തുന്നുണ്ട്. ഭാവിയിലെ വലിയ ബഹിരാകാശ ദൗത്യങ്ങൾക്കായി തയാറെടുക്കുന്നതിന് ഈ പഠന ഫലങ്ങൾ അത്യന്താപേക്ഷിതമായിരിക്കും.
ശക്തമായ റേഡിയേഷൻ നിലനിൽക്കുന്ന ഭ്രമണപഥത്തിൽ എത്തുമ്പോൾ സ്പേസ്എക്സ് പേടകത്തിന് എന്തു സംഭവിക്കുമെന്ന് പരിശോധിക്കുകയാണ് ദൗത്യത്തിലെ മറ്റൊരു ലക്ഷ്യം. പേടകത്തിനകത്തെ ഏവിയോണിക് സംവിധാനങ്ങളെ റേഡിയേഷൻ എങ്ങനെ ബാധിക്കുമെന്നും പരിശോധിക്കും. പേടകത്തിന്റെ നിയന്ത്രണം, നാവിഗേഷൻ, ആശയവിനിമയം തുടങ്ങി ഏറ്റവും നിർണായക ഇലക്ട്രോണിക് സംവിധാനങ്ങൾ ചേർന്നതാണ് ഏവിയോണിക് സിസ്റ്റം.
∙ ഒഴുകി നടക്കാനാകില്ല ബഹിരാകാശത്ത്
പേടകത്തിന്റെ ഹാച്ച് തുറന്ന് ബഹിരാകാശ ശൂന്യതയിലേക്ക് ഇറങ്ങുന്ന തരം ദൗത്യത്തിന് സർക്കാരിതര ബഹിരാകാശയാത്രികർ ആദ്യമായാണ് ശ്രമിക്കുന്നത്. അതേസമയം, താനും ഗിൽസും ബഹിരാകാശ പേടകത്തിന് പുറത്തേക്ക് പൂർണമായി ഇറങ്ങുമെങ്കിലും സ്വതന്ത്രമായി സഞ്ചരിക്കില്ലെന്ന് ഐസ്ക്മാൻ വ്യക്തമാക്കിയിട്ടുണ്ട്. പേടകത്തിൽ നിന്ന് കൈകൾ വിട്ടായിരിക്കും നിൽക്കുക. എന്നാൽ കാലുകൾ പേടകത്തിൽ തന്നെ ബന്ധിപ്പിച്ചിരിക്കും. അതിനാൽ തന്നെ ബഹിരാകാശത്ത് ഒഴുകിനടക്കാൻ ഈ ദൗത്യത്തിലൂടെ സാധിക്കില്ല.
ഉയർന്ന ഭ്രമണപഥത്തിൽ സ്പേസ് സ്യൂട്ടിൽ പുറത്തിറങ്ങാൻ ഏറെ പരിശ്രമം ആവശ്യമാണ്. ദൗത്യത്തിന്റെ മൂന്നാം ദിവസം പേടകം 700 കിലോമീറ്റർ ഉയരത്തിലായിരിക്കും. ഈ സമയത്താണ് ‘ഡ്രാഗൺ ഹാച്ച്’ തുറന്ന് യാത്രികർ പുറത്തിറങ്ങുക. സ്‌പേസ്എക്‌സ് ഡിസൈൻ ചെയ്ത് വികസിപ്പിച്ചെടുത്ത പുതിയ എക്‌സ്‌ട്രാ-വെഹിക്കുലർ ആക്‌റ്റിവിറ്റി (ഇവിഎ) സ്യൂട്ടുകളാണ് യാത്രികർ ഉപയോഗിക്കുന്നത്. രണ്ടര വർഷമെടുത്താണ് ഇത് തയാറാക്കിയത്.
∙ സംരക്ഷിക്കും സ്യൂട്ട്
ബഹിരാകാശ സഞ്ചാരികൾ ചെയ്യുന്ന ഏറ്റവും അപകടകരമായ ജോലികളിൽ ഒന്നാണ് ബഹിരാകാശ നടത്തമെന്നു നേരത്തേ പറഞ്ഞല്ലോ. ക്രൂ ഡ്രാഗണിനെ ബഹിരാകാശത്ത് എത്തിച്ചുള്ള ആദ്യത്തെ വാണിജ്യ ബഹിരാകാശ നടത്തമാണ് ഈ ദൗത്യത്തിന്റെ പ്രധാന ലക്ഷ്യവും. ബഹിരാകാശ നടത്തത്തിന് ഏകദേശം രണ്ട് മണിക്കൂർ സമയമെടുക്കും. ഈ സമയം ഏകദേശം 12 അടി നീളമുള്ള ടെതറിൽ (ബഹിരാകാശ യാത്രികനെ പേടകവുമായി ബന്ധിപ്പിക്കുന്ന സുരക്ഷാ ചരട്) ബന്ധിപ്പിക്കപ്പെട്ട് ഐസക്മാനും ഗിൽസും പേടകത്തില്‍ നിന്ന് പുറത്തുകടക്കും.
ധരിക്കുന്ന സ്യൂട്ടുകളിൽ ഓരോ ദിവസവും മാറ്റങ്ങൾ വരുത്തിയും പരീക്ഷണം നടത്തും. പരിശീലനത്തിന്റെ ഭാഗമായി ക്രൂ എന്ന നിലയിൽ നാലു പേരും 100 മണിക്കൂറിലധികം സമയം പ്രത്യേക സ്യൂട്ടിൽ സമയം ചെലവഴിച്ചിട്ടുണ്ട്. ഇതുപയോഗിച്ച് ലൈഫ് സൈക്കിൾ ടെസ്റ്റിങ്, പ്രഷർ ടെസ്റ്റിങ്, എംഎംഒഡി ടെസ്റ്റിങ്, എക്‌സ്ട്രീം ഹോട്ട് ആൻഡ് കോൾഡ് ടെസ്റ്റിങ് എന്നിവയെല്ലാം നടത്തും. ബഹിരാകാശ നടത്തത്തിനിടയിൽ ക്രൂ അംഗങ്ങളെ നേരിട്ട് റേഡിയേഷനിൽനിന്ന് സംരക്ഷിക്കുന്ന വിധത്തിലാണ് സ്യൂട്ടിന്റെ നിർമാണവും.
(ഇത്തരത്തിൽ സുരക്ഷാസ്യൂട്ടുകളുണ്ടെങ്കിലും ബഹിരാകാശത്ത് മറഞ്ഞിരിക്കുന്ന മറ്റു ചില അപകടങ്ങളുണ്ട്. പേടകത്തിലുള്ളവരുടെ ജീവനു വരെ ഭീഷണിയാകുന്ന ആ അപകടങ്ങളെക്കുറിച്ചു വായിക്കാം രണ്ടാം ഭാഗത്തിൽ)