അർധരാത്രിയിലെ അസാധാരണ കൊലപാതകം; നിരീക്ഷണത്തിന് മരത്തിൽ ‘പച്ച ചാരൻമാർ’; ബോംബ് വച്ചവർ യൂറോപ്പിലും
ജൂലൈ 30, പ്രാദേശിക സമയം ചൊവ്വാഴ്ച വൈകിട്ട് 4 മണി. ഇറാന്റെ പാർലമെന്റ് മന്ദിരത്തിൽ പ്രമുഖരുടെ വൻ നിര തടിച്ചുകൂടിയിരിക്കുന്നു. അവരിൽ ഇറാന്റെ അതിഥികളായി മറ്റു രാജ്യങ്ങളിൽ നിന്നെത്തിയവരുമുണ്ട്. ഇറാന്റെ ഒൻപതാമത് പ്രസിഡന്റായി മസൂദ് പെസെഷ്കിയാൻ പാർലമെന്റിനു മുൻപാകെ സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങായിരുന്നു അത്. 70 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളുണ്ടായിരുന്നു അവിടെ. പലരും നിർണായക സ്ഥാനങ്ങളിലിരിക്കുന്നവർ. ഹമാസ് തലവൻ ഇസ്മായിൽ ഹനിയയുമുണ്ടായിരുന്നു അക്കൂട്ടത്തിൽ. വേദിയുടെ മുൻനിരയിലായിരുന്നു ഹനിയയുടെ സ്ഥാനം. അത്രയേറെ പ്രാധാന്യം നൽകി ഇറാൻ ക്ഷണിച്ചു വരുത്തിയ അതിഥി. ചുറ്റിലും കനത്ത സുരക്ഷ. എന്നാൽ ലോകത്തിനു മുന്നിൽ ഇറാൻ നാണംകെട്ട് തലതാഴ്ത്തുന്നതിന് ഇടയാക്കിയ ഒരു സംഭവം നടക്കാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. 1500 കിലോമീറ്റര്‍ അപ്പുറത്ത് അതിനായുള്ള ആസൂത്രണം നടക്കുകയായിരുന്നു. അസാധാരണമായ ഒരു ദൗത്യത്തിനുള്ള നീക്കം. ആരൊക്കെ ചടങ്ങിന് വരുന്നുണ്ടെന്നും അവരെല്ലാം
ജൂലൈ 30, പ്രാദേശിക സമയം ചൊവ്വാഴ്ച വൈകിട്ട് 4 മണി. ഇറാന്റെ പാർലമെന്റ് മന്ദിരത്തിൽ പ്രമുഖരുടെ വൻ നിര തടിച്ചുകൂടിയിരിക്കുന്നു. അവരിൽ ഇറാന്റെ അതിഥികളായി മറ്റു രാജ്യങ്ങളിൽ നിന്നെത്തിയവരുമുണ്ട്. ഇറാന്റെ ഒൻപതാമത് പ്രസിഡന്റായി മസൂദ് പെസെഷ്കിയാൻ പാർലമെന്റിനു മുൻപാകെ സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങായിരുന്നു അത്. 70 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളുണ്ടായിരുന്നു അവിടെ. പലരും നിർണായക സ്ഥാനങ്ങളിലിരിക്കുന്നവർ. ഹമാസ് തലവൻ ഇസ്മായിൽ ഹനിയയുമുണ്ടായിരുന്നു അക്കൂട്ടത്തിൽ. വേദിയുടെ മുൻനിരയിലായിരുന്നു ഹനിയയുടെ സ്ഥാനം. അത്രയേറെ പ്രാധാന്യം നൽകി ഇറാൻ ക്ഷണിച്ചു വരുത്തിയ അതിഥി. ചുറ്റിലും കനത്ത സുരക്ഷ. എന്നാൽ ലോകത്തിനു മുന്നിൽ ഇറാൻ നാണംകെട്ട് തലതാഴ്ത്തുന്നതിന് ഇടയാക്കിയ ഒരു സംഭവം നടക്കാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. 1500 കിലോമീറ്റര്‍ അപ്പുറത്ത് അതിനായുള്ള ആസൂത്രണം നടക്കുകയായിരുന്നു. അസാധാരണമായ ഒരു ദൗത്യത്തിനുള്ള നീക്കം. ആരൊക്കെ ചടങ്ങിന് വരുന്നുണ്ടെന്നും അവരെല്ലാം
ജൂലൈ 30, പ്രാദേശിക സമയം ചൊവ്വാഴ്ച വൈകിട്ട് 4 മണി. ഇറാന്റെ പാർലമെന്റ് മന്ദിരത്തിൽ പ്രമുഖരുടെ വൻ നിര തടിച്ചുകൂടിയിരിക്കുന്നു. അവരിൽ ഇറാന്റെ അതിഥികളായി മറ്റു രാജ്യങ്ങളിൽ നിന്നെത്തിയവരുമുണ്ട്. ഇറാന്റെ ഒൻപതാമത് പ്രസിഡന്റായി മസൂദ് പെസെഷ്കിയാൻ പാർലമെന്റിനു മുൻപാകെ സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങായിരുന്നു അത്. 70 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളുണ്ടായിരുന്നു അവിടെ. പലരും നിർണായക സ്ഥാനങ്ങളിലിരിക്കുന്നവർ. ഹമാസ് തലവൻ ഇസ്മായിൽ ഹനിയയുമുണ്ടായിരുന്നു അക്കൂട്ടത്തിൽ. വേദിയുടെ മുൻനിരയിലായിരുന്നു ഹനിയയുടെ സ്ഥാനം. അത്രയേറെ പ്രാധാന്യം നൽകി ഇറാൻ ക്ഷണിച്ചു വരുത്തിയ അതിഥി. ചുറ്റിലും കനത്ത സുരക്ഷ. എന്നാൽ ലോകത്തിനു മുന്നിൽ ഇറാൻ നാണംകെട്ട് തലതാഴ്ത്തുന്നതിന് ഇടയാക്കിയ ഒരു സംഭവം നടക്കാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. 1500 കിലോമീറ്റര്‍ അപ്പുറത്ത് അതിനായുള്ള ആസൂത്രണം നടക്കുകയായിരുന്നു. അസാധാരണമായ ഒരു ദൗത്യത്തിനുള്ള നീക്കം. ആരൊക്കെ ചടങ്ങിന് വരുന്നുണ്ടെന്നും അവരെല്ലാം
ജൂലൈ 30, പ്രാദേശിക സമയം ചൊവ്വാഴ്ച വൈകിട്ട് 4 മണി. ഇറാന്റെ പാർലമെന്റ് മന്ദിരത്തിൽ പ്രമുഖരുടെ വൻ നിര തടിച്ചുകൂടിയിരിക്കുന്നു. അവരിൽ ഇറാന്റെ അതിഥികളായി മറ്റു രാജ്യങ്ങളിൽ നിന്നെത്തിയവരുമുണ്ട്. ഇറാന്റെ ഒൻപതാമത് പ്രസിഡന്റായി മസൂദ് പെസെഷ്കിയാൻ പാർലമെന്റിനു മുൻപാകെ സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങായിരുന്നു അത്. 70 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളുണ്ടായിരുന്നു അവിടെ. പലരും നിർണായക സ്ഥാനങ്ങളിലിരിക്കുന്നവർ.
ഹമാസ് തലവൻ ഇസ്മായിൽ ഹനിയയുമുണ്ടായിരുന്നു അക്കൂട്ടത്തിൽ. വേദിയുടെ മുൻനിരയിലായിരുന്നു ഹനിയയുടെ സ്ഥാനം. അത്രയേറെ പ്രാധാന്യം നൽകി ഇറാൻ ക്ഷണിച്ചു വരുത്തിയ അതിഥി. ചുറ്റിലും കനത്ത സുരക്ഷ. എന്നാൽ ലോകത്തിനു മുന്നിൽ ഇറാൻ നാണംകെട്ട് തലതാഴ്ത്തുന്നതിന് ഇടയാക്കിയ ഒരു സംഭവം നടക്കാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. 1500 കിലോമീറ്റര്‍ അപ്പുറത്ത് അതിനായുള്ള ആസൂത്രണം നടക്കുകയായിരുന്നു. അസാധാരണമായ ഒരു ദൗത്യത്തിനുള്ള നീക്കം.
ആരൊക്കെ ചടങ്ങിന് വരുന്നുണ്ടെന്നും അവരെല്ലാം എവിടെയാണ് തങ്ങുന്നതെന്നുമുള്ള വിവരങ്ങളെല്ലാം രഹസ്യാന്വേഷണ ഏജന്റുമാർ ഇസ്രയേലിലേക്ക് ലൈവായി കൈമാറുന്നുണ്ടെന്ന കാര്യം ആരും അറിഞ്ഞില്ല. 70 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളിൽ ഇസ്രയേൽ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദ് ലക്ഷ്യം വച്ചത് ഒരൊറ്റയാളെയാണ്.
ചടങ്ങിന് ഹിസ്ബുല്ലയുടെയും നേതാക്കൾ ഉണ്ടായിരുന്നെങ്കിലും അവരൊന്നും മൊസാദിന്റെ ലക്ഷ്യമായിരുന്നില്ല. ആഫ്രിക്ക, തെക്കേ അമേരിക്ക, ഏഷ്യ, യൂറോപ്പ് രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും ഇറാനിലെത്തിയിരുന്നു. മണിക്കൂറുകളോളം നീണ്ടുനിന്ന ചടങ്ങിന് ശേഷം പ്രമുഖരെല്ലാം പരസ്പരം കണ്ടും സംസാരിച്ചും ഫോട്ടോകൾ എടുത്തും സൗഹൃദം പുതുക്കി. മിക്കവരും അന്നു തന്നെ വ്യോമമാർഗം ഇറാൻ വിടുകയും ചെയ്തു. എന്നാൽ ഹനിയ അന്ന് ഇറാനിൽ തങ്ങാനാണ് തീരുമാനിച്ചത്. ഒരുപക്ഷേ ഹനിയ ജീവിതത്തിൽ എടുത്ത ഏറ്റവും മോശം തീരുമാനം. അന്ന് രാത്രി അദ്ദേഹം കൊല്ലപ്പെട്ടു.
∙ ഇറാനിലെ ആ രണ്ട് ‘ചാരന്മാർ’
ഇസ്രയേൽ പ്രതിരോധ സേനയിലെ എലൈറ്റ് ഗോലാനി ബ്രിഗേഡിന്റെ മുൻ കമാൻഡോ സൈനികൻ ഇലോൺ പെറിയുടെ വെളിപ്പെടുത്തൽ പ്രകാരം ഹനിയയെ വധിച്ചത് ഇസ്രയേലാണ്. എന്നാൽ ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഇത്രയും കൃത്യതയോടെ ദൗത്യം നിർവഹിച്ചതിന്റെ രീതികൾ വിലയിരുത്തിയാൽ സംഭവത്തിനു പിന്നിൽ ഇസ്രയേൽ ആണെന്നത് വ്യക്തമാണെന്ന് ഇലോൺ പെറി ഉറപ്പിച്ചു പറയുന്നു.
കട്ടിലിനടിയിൽ സ്‌ഫോടകവസ്തു സ്ഥാപിച്ചാണ് കൊലപാതകം നടത്തിയത്. കെട്ടിടത്തിന്റെ മറ്റു ഭാഗങ്ങൾക്കും അവിടുത്തെ മറ്റു അതിഥികൾക്കുമൊന്നും അപകടം സംഭവിച്ചില്ല. അത്രയേറെ സൂക്ഷ്മമായിരുന്നു ആസൂത്രണം. ഇതിനായി ഇറാനിന് അകത്തുനിന്നുതന്നെ സഹായവും ലഭിച്ചു. ഇറാന്റെ ഔദ്യോഗിക സേനയായ ഇസ്‌ലാമിക് റവല്യൂഷനറി ഗാർഡ് കോറിന്റെ സഹായവും ഇസ്രയേൽ ഉപയോഗപ്പെടുത്തിയെന്നാണു വിവരം. കോറിനു കീഴിലുള്ള അൻസാർ അൽ മഹ്ദി സുരക്ഷാ യൂണിറ്റിലെ രണ്ടു പേരെയാണ് മൊസാദ് ‘ചാരന്മാരായി’ ഉപയോഗപ്പെടുത്തിയത്. ഉയർന്ന റാങ്കിലുള്ള ഇസ്രയേലി നേതാക്കള്‍ക്ക് സുരക്ഷ ഉറപ്പാക്കുന്ന വിഭാഗമാണ് അൻസാൽ അൽ മഹ്ദി.
∙ ആരാണ് മുറിയിലേക്ക് വന്നത്?
കൊലപാതകം നടന്ന ദിവസം ഹനിയയ്ക്ക് താമസിക്കാൻ മുൻകൂട്ടി നിശ്ചയിച്ചിരുന്ന മുറിയിലേക്ക് ചിലർ വരുന്നതും തിരിച്ചുപോകുന്നതും സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ഇടനാഴിയിലൂടെ അവർ വരുന്നതും താക്കോൽ ഉപയോഗിച്ച് വാതിൽ തുറന്ന് മുറിയിലേക്ക് പ്രവേശിക്കുന്നതും കാണാം. ഹനിയയെ വധിക്കാനുള്ള സജ്ജീകരണം ഒരുക്കുകയായിരുന്നു ഇതെന്ന് പിന്നീടാണ് കണ്ടെത്താനായത്. സിസിടിവി ദൃശ്യങ്ങളിൽ കണ്ടെത്തിയ കാര്യങ്ങൾ ഇറാനിലെ ഉദ്യേഗസ്ഥർ തന്നെ വെളിപ്പെടുത്തുകയായിരുന്നു.
∙ അവർ റൂമിൽ തങ്ങിയത് 3 മിനിറ്റ്; പിന്നെ ആരും കണ്ടില്ല!
ഹനിയയ്ക്ക് താമസിക്കാൻ ഒരുക്കിയിരുന്ന മുറിയിൽ ചിലർ പ്രവേശിക്കുന്നതും മൂന്ന് മിനിറ്റിനുശേഷം അവർ പുറത്തുപോകുന്നതും ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. ആരുടെയും മുഖത്ത് യാതൊരു ടെൻഷനുമുണ്ടായിരുന്നില്ല. കെട്ടിടത്തിന്റെ പ്രധാന കവാടം വഴി ചിലർ പടികൾ ഇറങ്ങി വരുന്നതും പുറത്തിറങ്ങുന്നതും കാണാമായിരുന്നു. കറുത്ത കാറിലാണ് ഇവർ വന്നതും പോയതും.
പാർക്കിങ് ഏരിയയിലെ സുരക്ഷാ ജീവനക്കാരൻ അവരെ തിരിച്ചറിയുകയും ഒന്നും ചോദിക്കാതെ ഗേറ്റ് തുറന്നു കൊടുക്കുകയും ചെയ്തു. അതിനാൽത്തന്നെ ഇറാന്റെ സുരക്ഷാ വിഭാഗത്തിലെ അംഗങ്ങളാണെന്നതു വ്യക്തം. കൃത്യം നിർവഹിച്ചതിനു ശേഷം പക്ഷേ ഇവരെ ആരും കണ്ടിട്ടില്ല. ബോംബ് സ്ഥാപിച്ച് ഒരു മണിക്കൂറിനുള്ളിൽ മൊസാദ് അവരെ ഇറാനിൽനിന്ന് കടത്തി. ദൗത്യം നിർവഹിക്കാനായി ഇവർക്ക് ലക്ഷങ്ങൾ പ്രതിഫലം നൽകിയെന്നും സുരക്ഷിത സ്ഥലത്തേക്ക് എത്തിച്ചെന്നുമാണ് റിപ്പോർട്ട്. ഒരു യൂറോപ്യന്‍ രാജ്യത്തേക്കാണ് ഇവരെ വ്യോമമാർഗം കടത്തിയത്.
∙ ബോംബ് വച്ചത് എപ്പോൾ? ആദ്യം കേട്ടതൊന്നുമല്ല ശരി
ഹമാസ് നേതാവിന്റെ കൊലപാതകം സംബന്ധിച്ച് നിരവധി നിഗൂഢ സിദ്ധാന്തങ്ങളും റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. എന്നാൽ മിക്കതും ശരിയല്ലെന്നാണ് പുതിയ റിപ്പോർട്ടുകൾ പറയുന്നത്. മൂന്നു മാസങ്ങൾക്ക് മുൻപേ തന്നെ മുറിയിൽ ബോംബ് സ്ഥാപിച്ചിരുന്നു എന്നായിരുന്നു പ്രാഥമിക റിപ്പോർട്ടുകൾ. എന്നാൽ സ്ഫോടനം നടന്ന ജൂലൈ 30ന് വൈകിട്ട് 4.23നാണ് മുറിയില്‍ ബോംബ് സ്ഥാപിച്ചത്. ഈ സമയത്താണ് പുതിയ പ്രസിഡന്റിന്റെ സ്ഥാനാരോഹണ ചടങ്ങ് നടന്നതും. ആ സമയത്ത് സുരക്ഷാ ഉദ്യോഗസ്ഥരുടെ എല്ലാ ശ്രദ്ധയും ചടങ്ങ് നടക്കുന്ന പാര്‍ലമെന്റ് ഹാളിലായിരുന്നു. ഇതും മൊസാദിന്റെ പദ്ധതി എളുപ്പമാക്കി.
∙ ജൂലൈ 31, പുലർച്ചെ 1.37, വൻ സ്ഫോടനം
ബോംബ് വച്ച സമയം സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് ഇറാൻ കണക്കാക്കിയത്. പ്രധാന ചടങ്ങിന് ശേഷം ഹനിയ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല ഖമനയി ഉൾപ്പെടെയുള്ളവരെ കണ്ട് ചര്‍ച്ച നടത്തിയിരുന്നു. ഈ ചടങ്ങുകൾക്കെല്ലാം ശേഷം ഏറെ വൈകിയാണ് മുറിയിലേക്കു പോയത്. വിദേശത്തുനിന്നുള്ള മറ്റു ചില നേതാക്കളും ഈ കെട്ടിടത്തിൽ താമസക്കാരായി ഉണ്ടായിരുന്നു.
ഹനിയ തന്റെ മുറിയിൽ പ്രവേശിക്കുന്നതിന്റെ ഏകദേശം ഒൻപത് മണിക്കൂർ മുൻപാണ് ബോംബ് സ്ഥാപിച്ചത്. പ്രാദേശിക സമയം ജൂലൈ 31ന് ബുധനാഴ്ച പുലർച്ചെ 1.37ന് പുറത്തുനിന്നു പ്രവർത്തിപ്പിക്കാൻ സാധിക്കുന്ന സംവിധാനം ഉപയോഗിച്ച് ബോംബ് സജീവമാക്കി. പിന്നാലെ വൻ പൊട്ടിത്തെറി. അർധരാത്രിയിൽ എന്താണ് സംഭവിച്ചതെന്ന് ആര്‍ക്കും മനസ്സിലാകാത്ത അവസ്ഥ. ആശയക്കുഴപ്പം തീർന്ന് പരിശോധന നടത്തിയ സുരക്ഷാ ഉദ്യോഗസ്ഥർക്ക് മനസ്സിലായി. ഹനിയയുടെ മുറിയിലാണ് സ്ഫോടനം നടന്നത്!
∙ തെളിവിന് ഒന്നും ബാക്കിവയ്ക്കാതെ..
തെളിവുകൾ ഒന്നുപോലും അവശേഷിപ്പിക്കാതെയാണ് മൊസാദിന്റെ ദൗത്യങ്ങളെല്ലാം നടക്കാറുള്ളത്. ഹനിയ മരിച്ചപ്പോഴും ഇക്കാര്യം കൃത്യമായി നടപ്പിലാക്കിയെന്നാണ് റിപ്പോർട്ട്. ദൗത്യം നടപ്പിലാക്കിയതിന് പിന്നിൽ ഇസ്രയേൽ ആണെന്ന് സൂചന നൽകുന്ന ഒരു തെളിവു പോലും ആ മുറിയിൽ നിന്ന് ലഭിച്ചില്ല. പരന്ന ആകൃതിയിലുള്ള സ്ഫോടകവസ്തുവാണ് കിടക്കയുടെ അടിയിൽ വച്ചിരുന്നത്. 3 ഇഞ്ച് വീതിയും 6 ഇഞ്ച് നീളവും ഉണ്ടായിരുന്ന സ്ഫോടക വസ്തു ഒരു സംശയത്തിനും ഇടകൊടുക്കാത്ത രീതിയിലാണ് സ്ഥാപിച്ചിരുന്നത്.
സമീപത്തെ മുറികളിലുളളവരെയും മറ്റു സുരക്ഷാ ഉദ്യോഗസ്ഥരെയും സ്ഫോടനത്തിൽനിന്ന് ഒഴിവാക്കാൻ അവർ ഹനിയയുടെ മുറി മാത്രം തകരുന്ന വിധത്തിലാണ് സ്ഫോടകവസ്തുക്കൾ സജ്ജമാക്കിയത്. അതിനാൽതന്നെ കെട്ടിടത്തിന്റെ ഒരു ഭാഗത്ത് മാത്രമാണ് കേടുപാടുകൾ സംഭവിച്ചത്. ഇതൊക്കെ കൃത്യമായി ആസൂത്രണം ചെയ്ത് നടപ്പിലാക്കാൻ വിദഗ്ധരാണ് മൊസാദ് സംഘം. ഇക്കാര്യം അവർ നേരത്തേ പല ദൗത്യങ്ങളിലും തെളിയിച്ചിട്ടുള്ളതുമാണ്. അതുകൊണ്ടാണ് ദൗത്യത്തിനു പിന്നിൽ ഇസ്രയേലാണെന്ന് ഇലോൺ പെറി നിസ്സംശയം പറഞ്ഞതും.
∙ ആദ്യം പദ്ധതിയിട്ടത് 2023 ഒക്ടോബർ 7ന്
ഇസ്രയേലിന് വലിയ തലവേദനകൾ സൃഷ്ടിച്ച ആക്രമണങ്ങള്‍ക്കു പിന്നിൽ പ്രവർത്തിച്ച നേതാവായിരുന്നു ഹനിയ. ഹമാസിന്റെ ഈ നേതാവിനെ വധിക്കാൻ മൊസാദ് ആദ്യം പദ്ധതിയിട്ടത് 2023 ഒക്‌ടോബർ 7നാണ്. ഗാസയിൽ ഇപ്പോഴത്തെ സംഘർഷം തുടങ്ങുന്നതിന് മുൻപു തന്നെ ഹനിയയ്ക്കു വേണ്ടിയുള്ള ‘ട്രാക്കിങ്’ തുടങ്ങിയിരുന്നുവെന്നു ചുരുക്കം. എന്നാൽ, പെട്ടെന്ന് ദൗത്യം നടപ്പിലാക്കാൻ വേണ്ട സാഹചര്യങ്ങൾ ലഭിച്ചില്ല. ഇതോടെ ദൗത്യത്തിനായി ഇറാൻ ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് കൂടുതൽ പേരെ ‘റിക്രൂട്ട്’ ചെയ്യുകയായിരുന്നു. കഴിഞ്ഞ 20 വർഷമായി ഇറാന്റെ അണ്വായുധ നിർമാണ നീക്കങ്ങൾ നിരീക്ഷിക്കുന്ന മൊസാദ് ഏജന്റുമാരെല്ലാം സംഘടിച്ചാണ് ദൗത്യം നിർവഹിച്ചത്. വധശിക്ഷ നടപ്പിലാക്കേണ്ടവരുടെ പട്ടിക ഉന്നതങ്ങളിൽ നിന്ന് ലഭിച്ചതോടെ അതിലെ പ്രധാനിയായ ഹനിയയുടെ പിന്നാലെ മൊസാദ് ചാരൻമാരും നീങ്ങുന്നുണ്ടായിരുന്നു.
∙ അനുയോജ്യ സ്ഥലം തേടിയത് മാസങ്ങളോളം
ഹനിയയെ വധിക്കാൻ തീരുമാനിച്ചതോടെ ദൗത്യം നടപ്പിലാക്കാനുള്ള സ്ഥലത്തെക്കുറിച്ചായിരുന്നു പിന്നീട് ചർച്ച. പല അവസരങ്ങളും ലഭിച്ചെങ്കിലും ഹനിയയെ തനിച്ച് കിട്ടുന്ന അവസരത്തിനായി കാത്തിരുന്നു. ഇതിനിടെയാണ് പുതിയ ഇറാനിയൻ പ്രസിഡന്റിന്റെ സ്ഥാനാരോഹണം വന്നത്. ഈ ചടങ്ങിലേക്ക് ഹനിയയെ ടെഹ്‌റാനിലേക്ക് ക്ഷണിച്ചപ്പോൾ തന്നെ ആസൂത്രണം തുടങ്ങി. എല്ലാം ദിവങ്ങൾക്കുള്ളിലാണ് സജ്ജീകരിച്ചത്.
യൂണിറ്റ് 8200ന്റെ (ഇസ്രയേൽ പ്രതിരോധ സേനയിലെ രഹസ്യ ദൗത്യങ്ങൾക്ക് നേതൃത്വം നൽകുന്ന വിഭാഗം) സഹായത്തോടെ മൊസാദ് ഇറാനിലെ ചടങ്ങിന്റെ മുഴുവൻ വിവരങ്ങളും സ്വന്തമാക്കി. ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ടവരുടെ പട്ടിക ആദ്യം സംഘടിപ്പിച്ചു. ഇറാൻ ഉദ്യോഗസ്ഥരും ചടങ്ങിനെത്തുന്ന അതിഥികളും തമ്മിലുള്ള ഫോൺ കോളുകൾ വരെ ചോർത്തി. അതുവഴി വഴി ഹനിയയും ചടങ്ങിനെത്തുന്ന കാര്യം സ്ഥിരീകരിച്ചതോടെ നീക്കങ്ങൾ വേഗത്തിലാക്കി. ടെഹ്‌റാനിൽ സന്ദർശനം നടത്തുമ്പോഴെല്ലാം ഹനിയ താമസിച്ചിരുന്ന ഗെസ്റ്റ് ഹൗസ് നേരത്തേ തന്നെ മൊസാദ് ചാരൻമാർ നോട്ടമിട്ടിരുന്നതുമാണ്. അവിടേക്ക് തന്നെയായിരിക്കും ഹനിയ വരികയെന്ന അവരുടെ ഊഹം തെറ്റിയതുമില്ല.
∙ ടെഹ്റാൻ ഒന്നടങ്കം ‘മാപ്പിങ്’, മരത്തിന് മുകളിൽ നിരീക്ഷണം
ദൗത്യത്തിൽ ഒരു പഴുതും അവശേഷിപ്പിക്കാതിരിക്കാനുള്ള ശ്രമങ്ങളാണ് ആദ്യം നടത്തിയത്. സ്ഫോടന സാമഗ്രികൾ എത്തിക്കാനും ദൗത്യത്തിന്റെ ഭാഗമായവരെ സുരക്ഷിത കേന്ദ്രങ്ങളിലെത്തിക്കാനും ടെഹ്റാൻ നഗരത്തിന്റെ കൃത്യമായ മാപ്പിങ്ങും നടത്തി. കെട്ടിടത്തിലേക്ക് പ്രവേശിക്കാനും അതിന്റെ ഇന്റീരിയർ ഡിസൈൻ ലഭിക്കാനും മൊസാദ് സ്വന്തം ഏജന്റുമാരെ പതിവായി പ്രദേശം സന്ദർശിക്കാൻ അയച്ചിരുന്നു. എന്നാൽ, ഏറെ സുരക്ഷിത മേഖലയായ ഇവിടേക്ക് പെട്ടെന്ന് എത്താൻ ഏജന്റുമാർ ബുദ്ധിമുട്ടി.
ഹനിയ താമസിച്ചിരുന്ന ഗെസ്റ്റ് ഹൗസ് ഒരു കുന്നിൻ മുകളിലായിരുന്നു. ചുറ്റും ഉയർന്നുനിൽക്കുന്ന മരങ്ങളും. അതിനാൽത്തന്നെ ദൂരെനിന്ന് കെട്ടിടം നിരീക്ഷിക്കുന്നത് ഏറെ ബുദ്ധിമുട്ടായിരുന്നു. എന്നാൽ, ഇതെല്ലാം പരിഹരിച്ച് മുന്നോട്ട് പോകാൻ മൊസാദിന് പുതിയ പദ്ധതികളുണ്ടായിരുന്നു. അതവർ നടപ്പിലാക്കുകയും ചെയ്തു. അഞ്ച് ഏജന്റുമാർ പച്ച വസ്ത്രം ധരിച്ച് കെട്ടിടത്തിനു സമീപത്തെ മരങ്ങളിൽ കയറി നിരീക്ഷണം തുടർന്നു. ഇതോടെ കെട്ടിടത്തിലെ പുറംഭാഗത്തെ രൂപരേഖയും അവിടുത്തെ നടപടി ക്രമങ്ങളും ഉൾപ്പെടെ മനസ്സിലാക്കാനും സാധിച്ചു.
∙ ലൈറ്റ് ഓഫ് ചെയ്താൽ ബോംബിങ്
പാർലമെന്റിലെ ചടങ്ങ് കഴിഞ്ഞ് ഹനിയ കെട്ടിടത്തിൽ എത്തിയാലുടൻ അറിയിക്കാൻ ചുറ്റും നിരീക്ഷകരുണ്ടായിരുന്നു. ഹനിയയുടെ കാറിന്റെ നിറവും നമ്പറും ഉറപ്പുവരുത്തി റിപ്പോർട്ട് ചെയ്യുക എന്നതായിരുന്നു നിരീക്ഷകരുടെ ചുമതല. ഹനിയയുടെ മുറിയിലെ കാര്യങ്ങൾ നിരീക്ഷിക്കാനും സമീപത്തെ മരങ്ങളിൽ ചാരൻമാരുണ്ടായിരുന്നു. പക്ഷേ, എപ്പോൾ സ്ഫോടനം നടത്തണം എന്നതു സംബന്ധിച്ച് ആശയക്കുഴപ്പം അവസാന നിമിഷം വരെ തുടർന്നു. ചർച്ചകൾക്കൊടുവിൽ അതിനും പരിഹാരം കണ്ടെത്തി. ഹനിയ ഉറങ്ങാൻ ഒരുങ്ങുന്ന സമയത്ത് ബോംബ് സ്ഫോടനം നടത്താനായിരുന്നു തീരുമാനം. കെട്ടിടത്തിനുള്ളിലെ മറ്റുള്ളവർ ഉറങ്ങാൻ പോകുന്ന സമയം, അവിടെയുള്ളവരുമായി സംസാരിച്ച് ഏറക്കുറെ കണക്കുകൂട്ടിയെടുത്തു. ഹനിയയുടെ മുറിയിലെ ലൈറ്റ് അണഞ്ഞാലുടൻ ബോംബ് ഓപറേറ്ററെ അറിയിക്കാനായിരുന്നു തീരുമാനം. മരത്തിനു മുകളിലിരുന്ന് നിരീക്ഷിക്കുന്നവർക്കായിരുന്നു അതിന്റെ ചുമതല. അത് അവർ കൃത്യമായി നിർവഹിക്കുകയും ചെയ്തു. റൂമിലെ ലൈറ്റ് ഓഫായി നിമിഷങ്ങള്‍ക്കം ബോംബ് പൊട്ടിത്തെറിച്ചു.
∙ അതിഥികളെത്തി; 10 മിനിറ്റിനകം സ്ഫോടനം
ജൂലൈ 31, ബുധനാഴ്ച പുലര്‍ച്ചെ 01:20നാണ് ക്ഷണിക്കപ്പെട്ട അതിഥികളെല്ലാം ഗെസ്റ്റ്ഹൗസിൽ എത്തിയത്. തുടർന്ന് പരസ്പരം ചെറിയ സംസാരങ്ങൾക്ക് ശേഷമാണ് പലരും അവരവരുടെ റൂമിലേക്ക് പോയത്. പിന്നാലെ ഹനിയയും തന്റെ റൂമിലേക്ക് പോയി. ഹനിയയുടെ അംഗരക്ഷകൻ വാതിലിനു മുൻപിൽ തന്നെ കാവൽ നിന്നു. ഏകദേശം 10 മിനിറ്റിനുശേഷം ഹനിയയുടെ റൂമിലെ ലൈറ്റ് ഓഫ് ചെയ്തു, ഗെസ്റ്റ് ഹൗസിലെ മിക്ക റൂമുകളിലും ലൈറ്റ് ഓഫായതോടെ പരിസരം മൊത്തം ഇരുട്ടായി, പുറത്ത് അരണ്ട വെളിച്ചം മാത്രമാണ് ഉണ്ടായിരുന്നത്. മൊസാദിന്റെ പദ്ധതി നടപ്പാക്കാൻ കളമൊരുങ്ങിയ നിമിഷം പ്രദേശമാകെ പ്രകമ്പനം കൊള്ളിച്ച സ്ഫോടനം.
∙ ആദ്യം കൊല്ലപ്പെട്ടത് ഹനിയ, പരുക്കേറ്റ് കാവൽക്കാരൻ
ഇരുട്ടിന്റെ മറവിൽ നടന്ന ആ സ്ഫോടനത്തിൽ തൽക്ഷണം ഹനിയ കൊല്ലപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ അംഗരക്ഷകൻ വസീം അബു ഷാബാന് ഗുരുതരമായി പരുക്കേൽക്കുകയും കനത്ത രക്തസ്രാവത്തെ തുടർന്ന് പിന്നീട് മരിക്കുകയും ചെയ്തു. ദൗത്യത്തിന് മുൻപ് അംഗരക്ഷകൻ ആരാണെന്നതും മൊസാദ് ചാരൻമാർ പരിശോധിച്ചിരുന്നു. അതും മൊസാദിന്റെ ഹിറ്റ്ലിസ്റ്റിൽപ്പെട്ട ആളായിരുന്നു. ഹമാസിന്റെ സൈനിക വിഭാഗത്തിലെ മുതിർന്ന അംഗവും 2014ൽ തുരങ്കത്തിലൂടെ ഇസ്രയേലിലേക്ക് നുഴഞ്ഞുകയറി അഞ്ച് പേരെ കൊലപ്പെടുത്തിയ സംഘത്തിലെ അംഗവുമായിരുന്നു അംഗരക്ഷകൻ വസീം.
∙ സ്ഫോടനം നടന്ന ഉടനെ ഗസ്റ്റ്ഹൗസിലേക്ക് സുരക്ഷാ ഉദ്യോഗസ്ഥർ
അർധരാത്രിയിലെ സ്ഫോടനത്തിനു മുന്നിൽ ഇറാനിയൻ സുരക്ഷാ ഉദ്യോഗസ്ഥർ ഞെട്ടി പകച്ചു പോകുകയായിരുന്നുവെന്നത് വ്യക്തം. സ്ഫോടനം സംഭവിച്ച ഉടനെ അവർ ഗെസ്റ്റ്ഹൗസ് കോംപൗണ്ടിലേക്ക് ഓടിയെത്തി പരിശോധിച്ചു. അവിടെയുണ്ടായിരുന്ന 28 മുതിർന്ന സൈനിക ഉദ്യോഗസ്ഥരെയും കെട്ടിടത്തിന്റെ സുരക്ഷാ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥരെയും അറസ്റ്റ് ചെയ്തു. ആശയവിനിമയം പരിശോധിക്കുന്നതിനായി അവരുടെ എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങളും കണ്ടുകെട്ടി.
ആ കെട്ടിടത്തിലെ മുഴുവൻ സംവിധാനങ്ങളും സിസിടിവി ദൃശ്യങ്ങളും ഇറാനിയൻ ഏജന്റുമാർ ‘ഫ്രെയിം ടു ഫ്രെയിം’ സ്കാൻ ചെയ്തു പരിശോധിച്ചു. സുരക്ഷാ ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങളിൽനിന്നാണ്, എന്താണ് സംഭവിച്ചതെന്ന് ഏറക്കുറെ വ്യക്തമായത്. റവല്യൂഷനറി ഗാർഡ് കോറിലെ അംഗങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെന്നും വ്യക്തമായി. പക്ഷേ അത് രഹസ്യമാക്കി വച്ചു. കൂടുതൽ തെളിവുകൾ ലഭിച്ചതോടെയാണ് ഇസ്രയേലിനു നേരെ ഇറാൻ സംശയമുനയുടെ വിരൽ ചൂണ്ടിയത്. ഇതിനു പ്രതികാരം ഉറപ്പാണെന്ന് അയത്തുല്ല അലി ഖമനയി പ്രഖ്യാപിക്കുകയും ചെയ്തു.
∙ ഖത്തറിനെ പിണയ്ക്കാൻ ഇസ്രയേലിന് കഴിയില്ല
ഹമാസിന്റെ ആസ്ഥാന കേന്ദ്രം പ്രവർത്തിക്കുന്ന ഖത്തറിൽ വച്ച് ഹനിയയെ വധിക്കാൻ അവസരം ലഭിച്ചെങ്കിലും മൊസാദ് ഉപേക്ഷിക്കുകയായിരുന്നു. ഖത്തറിൽ വച്ച് ഹനിയയെ വധിക്കാൻ നിരവധി അവസരങ്ങളും ഉണ്ടായിരുന്നതായാണ് റിപ്പോർട്ടുകൾ. എന്നാൽ ഇസ്രയേലിൽനിന്നുള്ള ഒട്ടേറെ പേരെ അതിർത്തി കടന്നുള്ള ആക്രമണത്തിൽ ഹമാസ് ബന്ദികളാക്കിയിരുന്നു. ആ പ്രശ്‌നത്തിൽ ഹമാസിനും ഇസ്രയേലിനുമിടയിൽ ഖത്തർ ഒരു സുപ്രധാന ഇടനിലക്കാരനാണ്. അതുകൊണ്ടുതന്നെ ഖത്തറിൽ വച്ചുള്ള ദൗത്യ നീക്കങ്ങളെല്ലാം ഉപേക്ഷിച്ചു.
ഗാസ വിഷയത്തിൽ ഇടനിലക്കാരായി ചർച്ച ചെയ്യാൻ ഇസ്രയേലിനെ ഏറെ സഹായിച്ചത് ഖത്തറാണ്. ആ മണ്ണിൽ ഒരു കൊലപാതകം നടത്തുന്നത് ഖത്തറിനെ ലോകത്തിനു മുന്നിൽ നാണം കെടുത്തുന്നതിന് തുല്യമാകും. ഇത് മധ്യപൂർവേഷ്യയില്‍ ഇസ്രയേലിനെതിരെ പ്രതിഷേധം ശക്തമാകാനും കാരണമാകും. വിശ്വസിച്ചവരെ വഞ്ചിച്ചവരെന്ന ദുഷ്പേര് കേൾപ്പിക്കാനും ഇസ്രയേല്‍ ഒരുക്കമായിരുന്നില്ല. അതോടെയാണ് ദുഷ്കരമാണെങ്കിലും ദൗത്യം ഇറാനിലേക്കു മാറ്റാൻ തീരുമാനിച്ചത്. മധ്യപൂര്‍വേഷ്യയെ കൂടുതൽ അശാന്തിയിലേക്കു നയിക്കുന്ന സംഭവവികാസങ്ങളിലാണ് അത് അവസാനിച്ചതും. ഇസ്രയേൽ– ഇറാൻ യുദ്ധം പൊട്ടിപ്പുറപ്പെടുമെന്നു ഭീതി എന്നവസാനിക്കുമെന്ന ചോദ്യവും അന്തരീക്ഷമാകെയുണ്ട്.