മരണം പതിയിരുന്ന ബംഗ്ലാ ചതുപ്പുകൾ, തുടരെ തീതുപ്പി ഷെല്ലുകൾ: പാക് ചിറകരിഞ്ഞ് ഇന്ത്യൻ 'സാപ്പേഴ്സ്'
സ്വാതന്ത്ര്യം കിട്ടിയപ്പോൾ രാജ്യത്തിന്റെ ഇടതും വലതും ചിറകുകൾപോലെ രൂപംകൊണ്ട പാക്കിസ്ഥാൻ ഇന്ത്യയ്ക്ക് നൽകിയ തലവേദന ചെറുതല്ല. ഇന്ത്യയുടെ ഇരുവശത്തുമായി 1600 കിലോമീറ്റർ അകലത്തിലാണ് കിഴക്കും പടിഞ്ഞാറും പാക്കിസ്ഥാൻ നിലകൊണ്ടത്. എന്നാൽ 1971ൽ പാക്കിസ്ഥാന്റെ ചിറകുകളിൽ ഒരെണ്ണം മുറിച്ചുമാറ്റാൻ കിട്ടിയ അവസരം ഇന്ത്യ കൃത്യമായി ഉപയോഗിച്ചു. പാക്കിസ്ഥാനുമായി മുൻപ് ഇന്ത്യ നടത്തിയ രണ്ട് യുദ്ധങ്ങളിൽനിന്നും തീർത്തും വ്യത്യസ്തമായിരുന്നു 1971ലെ യുദ്ധം. പടിഞ്ഞാറൻ പാക്കിസ്ഥാനെ ലക്ഷ്യമിട്ടുള്ള പരിചിതമായ യുദ്ധഭൂമിയിൽ അനായാസം മുന്നേറാൻ സൈന്യത്തിനാവുമായിരുന്നു. എന്നാൽ 1971ൽ കിഴക്കൻ പാക്കിസ്ഥാനിലെ ധാക്ക ലക്ഷ്യമാക്കിയുള്ള യുദ്ധത്തിൽ പാക്ക് പട്ടാളമല്ല, പ്രകൃതിയായിരുന്നു വലിയ വെല്ലുവിളി. വയനാട്ടിലെ ദുരന്തഭൂമിയിലെത്തി ബെയ്‌ലി പാലം നിർമിച്ച് രക്ഷാപ്രവർത്തനത്തിന് വേഗം കൂട്ടിയ മദ്രാസ് എന്‍ജിനീയർ ഗ്രൂപ്പിലുള്ള ഓരോരുത്തരും കേരളത്തിന്റെ മനസ്സുനിറച്ചാണ് മടങ്ങിയത്. ഉരുൾപൊട്ടലിൽ തകർന്ന ചൂരൽമലയിലെ പാലം മണിക്കൂറുകൾ കൊണ്ട് പുനർനിർമിച്ചാണ് ഇവർ കൈയ്യടി നേടിയത്. പാലം പൂർത്തീകരിച്ചതിനു പിന്നാലെ മറുകരയിലേക്ക് രക്ഷാപ്രവർത്തനത്തിന് വേഗം കൂടി. രക്ഷാവാഹനങ്ങൾ പട്ടാള ട്രക്കിന്റെ കരുത്ത് താങ്ങിയ പാലത്തിലൂടെ തലങ്ങും വിലങ്ങും സഞ്ചരിച്ചു. ഉറ്റവരെ കാണാതായവരുടെ കണ്ണീരും യന്ത്രസഹായത്തോടെ മറുകരയിൽ തിരച്ചിൽ നടത്തിയാൽ ജീവനോടെ അവരെ വീണ്ടെടുക്കാനാവുമെന്ന പ്രാർഥനകളുമായിരുന്നു പാലം പണിയുന്നതിന്റെ വേഗം കൂട്ടാൻ സൈനികർക്ക് പ്രേരകമായത്. അതേസമയം പാക്ക് പട്ടാളം ഭയന്ന് പൊളിച്ചിട്ട പാലങ്ങളുടെയെല്ലാം പണി വേഗത്തിൽ തീരാൻ കാത്തുനിന്ന ഇന്ത്യൻ ഭടൻമാരുടെ യുദ്ധവീര്യമാണ് 1971ൽ കരുത്തായത്. ഇപ്പോഴത്തെ ബംഗ്ലദേശിനെ യാഥാർഥ്യമാക്കിയതായിരുന്നു ആ യുദ്ധവീര്യം. 1971ലെ ഇന്ത്യ–പാക്ക് യുദ്ധത്തിൽ കിഴക്കൻ പാക്കിസ്ഥാനിലെ ഇന്ത്യൻ മുന്നേറ്റത്തിൽ നിർണായകമായ, പട്ടാളത്തിലെ എന്‍ജിനീയർമാരുടെ സേവനത്തെ കുറിച്ചും യുദ്ധവും സമാധാനവും എന്ന വേർതിരിവില്ലാതെ 'സർവത്ര' സേവനസന്നദ്ധരായി നിലകൊള്ളുന്ന കോർ ഓഫ് എന്‍ജിനീയേഴ്സിന്റെ ഘടനയും പ്രവർത്തനങ്ങളും അടുത്തറിയാം.

സ്വാതന്ത്ര്യം കിട്ടിയപ്പോൾ രാജ്യത്തിന്റെ ഇടതും വലതും ചിറകുകൾപോലെ രൂപംകൊണ്ട പാക്കിസ്ഥാൻ ഇന്ത്യയ്ക്ക് നൽകിയ തലവേദന ചെറുതല്ല. ഇന്ത്യയുടെ ഇരുവശത്തുമായി 1600 കിലോമീറ്റർ അകലത്തിലാണ് കിഴക്കും പടിഞ്ഞാറും പാക്കിസ്ഥാൻ നിലകൊണ്ടത്. എന്നാൽ 1971ൽ പാക്കിസ്ഥാന്റെ ചിറകുകളിൽ ഒരെണ്ണം മുറിച്ചുമാറ്റാൻ കിട്ടിയ അവസരം ഇന്ത്യ കൃത്യമായി ഉപയോഗിച്ചു. പാക്കിസ്ഥാനുമായി മുൻപ് ഇന്ത്യ നടത്തിയ രണ്ട് യുദ്ധങ്ങളിൽനിന്നും തീർത്തും വ്യത്യസ്തമായിരുന്നു 1971ലെ യുദ്ധം. പടിഞ്ഞാറൻ പാക്കിസ്ഥാനെ ലക്ഷ്യമിട്ടുള്ള പരിചിതമായ യുദ്ധഭൂമിയിൽ അനായാസം മുന്നേറാൻ സൈന്യത്തിനാവുമായിരുന്നു. എന്നാൽ 1971ൽ കിഴക്കൻ പാക്കിസ്ഥാനിലെ ധാക്ക ലക്ഷ്യമാക്കിയുള്ള യുദ്ധത്തിൽ പാക്ക് പട്ടാളമല്ല, പ്രകൃതിയായിരുന്നു വലിയ വെല്ലുവിളി.
വയനാട്ടിലെ ദുരന്തഭൂമിയിലെത്തി ബെയ്‌ലി പാലം നിർമിച്ച് രക്ഷാപ്രവർത്തനത്തിന് വേഗം കൂട്ടിയ മദ്രാസ് എന്‍ജിനീയർ ഗ്രൂപ്പിലുള്ള ഓരോരുത്തരും കേരളത്തിന്റെ മനസ്സുനിറച്ചാണ് മടങ്ങിയത്. ഉരുൾപൊട്ടലിൽ തകർന്ന ചൂരൽമലയിലെ പാലം മണിക്കൂറുകൾ കൊണ്ട് പുനർനിർമിച്ചാണ് ഇവർ കൈയ്യടി നേടിയത്. പാലം പൂർത്തീകരിച്ചതിനു പിന്നാലെ മറുകരയിലേക്ക് രക്ഷാപ്രവർത്തനത്തിന് വേഗം കൂടി. രക്ഷാവാഹനങ്ങൾ പട്ടാള ട്രക്കിന്റെ കരുത്ത് താങ്ങിയ പാലത്തിലൂടെ തലങ്ങും വിലങ്ങും സഞ്ചരിച്ചു. ഉറ്റവരെ കാണാതായവരുടെ കണ്ണീരും യന്ത്രസഹായത്തോടെ മറുകരയിൽ തിരച്ചിൽ നടത്തിയാൽ ജീവനോടെ അവരെ വീണ്ടെടുക്കാനാവുമെന്ന പ്രാർഥനകളുമായിരുന്നു പാലം പണിയുന്നതിന്റെ വേഗം കൂട്ടാൻ സൈനികർക്ക് പ്രേരകമായത്.
അതേസമയം പാക്ക് പട്ടാളം ഭയന്ന് പൊളിച്ചിട്ട പാലങ്ങളുടെയെല്ലാം പണി വേഗത്തിൽ തീരാൻ കാത്തുനിന്ന ഇന്ത്യൻ ഭടൻമാരുടെ യുദ്ധവീര്യമാണ് 1971ൽ കരുത്തായത്. ഇപ്പോഴത്തെ ബംഗ്ലദേശിനെ യാഥാർഥ്യമാക്കിയതായിരുന്നു ആ യുദ്ധവീര്യം. 1971ലെ ഇന്ത്യ–പാക്ക് യുദ്ധത്തിൽ കിഴക്കൻ പാക്കിസ്ഥാനിലെ ഇന്ത്യൻ മുന്നേറ്റത്തിൽ നിർണായകമായ, പട്ടാളത്തിലെ എന്‍ജിനീയർമാരുടെ സേവനത്തെ കുറിച്ചും യുദ്ധവും സമാധാനവും എന്ന വേർതിരിവില്ലാതെ 'സർവത്ര' സേവനസന്നദ്ധരായി നിലകൊള്ളുന്ന കോർ ഓഫ് എന്‍ജിനീയേഴ്സിന്റെ ഘടനയും പ്രവർത്തനങ്ങളും അടുത്തറിയാം.
∙ രണ്ടു ചിറകുകൾ അരിഞ്ഞ് ഒന്നാക്കിയ യുദ്ധം
1947ൽ സ്വാതന്ത്ര്യം നൽകിയപ്പോൾ വിചിത്രമായ രീതിയിലാണ് ബ്രിട്ടൻ പാക്കിസ്ഥാനെ രൂപീകരിച്ചത്. കിഴക്കും പടിഞ്ഞാറുമായി വ്യത്യസ്ത ഭാഷയും, സംസ്കാരവും പേറിയിരുന്ന ജനവിഭാഗത്തെ മതത്തിന്റെ അടിസ്ഥാനത്തിൽ ഒരു രാജ്യമാക്കി അവർ മടങ്ങി. ഇന്ത്യയ്ക്ക് ഇരുവശത്തുമായി 1600 കിലോമീറ്റർ അകലെയായിരുന്നു ഈ പ്രദേശങ്ങൾ. ഒറ്റനോട്ടത്തിൽ ഇന്ത്യയുടെ രണ്ടുചിറകുകൾ പോലെയായിരുന്നെങ്കിലും പുരോഗതിയിലേക്കുള്ള യാത്രയിൽ ഈ ചിറകുകൾ തടസ്സമാണെന്ന് വൈകാതെ ഇന്ത്യയ്ക്ക് മനസ്സിലായി.
അതേസമയം രൂപീകരണത്തിന്റെ ആദ്യഘട്ടം കഴിഞ്ഞതോടെ പടിഞ്ഞാറും കിഴക്കും പാക്കിസ്ഥാനുകൾ തമ്മിൽ ഭിന്നത രൂക്ഷമായി. പടിഞ്ഞാറൻ പാക്കിസ്ഥാനിൽ നിന്നുള്ള ഭരണം കിഴക്കൻ പാക്കിസ്ഥാന് ഉൾക്കൊള്ളാൻ കഴിയാതെ വന്നതോടെ ആഭ്യന്തര കലാപത്തിലേക്ക് കാര്യങ്ങളെത്തി. കിഴക്കൻ പാകിസ്ഥാനിലെ ജനങ്ങളുടെ മനസ്സിൽ വർഷങ്ങളായി രൂപമെടുത്ത അസംതൃപ്തിയെ ഉരുക്കുമുഷ്ടികൊണ്ട് അടിച്ചമർത്താനാണ് പാക്ക്ഭരണകൂടം താൽപര്യപ്പെട്ടത്. 1970ലെ തിരഞ്ഞെടുപ്പിൽ കിഴക്കൻ പാക്കിസ്ഥാനിൽ അവാമി ലീഗിന് ലഭിച്ച വൻഭൂരിപക്ഷം പ്രത്യേക രാജ്യമെന്ന ആവശ്യത്തിലേക്കുള്ള ദൂരം കുറച്ചു.
രാജ്യത്തിന്റെ ഇരുവശത്തു സ്ഥിതി ചെയ്യുന്ന പാക്കിസ്ഥാൻ എന്നും ഒരു ഭീഷണിയാണെന്ന് ഇന്ത്യൻ ഭരണാധികാരികൾ ഇതിനോടകം മനസ്സിലാക്കിയിരുന്നു. ഇതും 1970കളിൽ കിഴക്കൻ പാക്കിസ്ഥാനിലെ രൂക്ഷമായ ആഭ്യന്തര കലഹത്തിൽ ഇടപെടാൻ ഇന്ത്യയെ പ്രേരിപ്പിച്ചു. പക്ഷേ രാജ്യാന്തര തലത്തിൽ ഇന്ത്യക്ക് ഒന്നിലേറെ ഭീഷണികൾ നിലനിന്നിരുന്നു. പാക്കിസ്ഥാന് അകമഴിഞ്ഞ് സഹായം നൽകുന്ന യുഎസ്, ഒപ്പം 1962ലെ യുദ്ധത്തോടെ ശത്രുപക്ഷനിരയിൽ എത്തിയ ചൈന. അതിനാൽ ബുദ്ധിപരമായ നീക്കങ്ങൾ നടത്തി വേണ്ട തയാറെടുപ്പുകൾ നടത്തിയ ശേഷം യുദ്ധത്തിലേക്ക് ഇറങ്ങാൻ ഇന്ത്യ തീരുമാനിച്ചു. താമസിയാതെ കിഴക്കൻ പാക്കിസ്ഥാനിൽ നിന്നും ഇന്ത്യയിലേക്കുള്ള അഭയാർഥി പ്രവാഹത്തെ ഇന്ത്യ വിഷയമാക്കി.
∙ ലക്ഷ്യം ധാക്ക, വെല്ലുവിളി പ്രകൃതി
1971ൽ പാക്കിസ്ഥാനുമായുള്ള മുൻയുദ്ധങ്ങൾക്ക് വിപരീതമായി കിഴക്കൻ പാക്കിസ്ഥാനിലേക്കാണ് ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിച്ചത്. ധാക്കയെ എത്രയും വേഗം കീഴടക്കുക എന്നതായിരുന്നു ഡൽഹിയിൽ നിന്നുള്ള നിർദേശം. കാരണം യുഎൻ അടക്കമുള്ള രാജ്യാന്തര തലങ്ങളിലെ ഇടപെടൽ വരുന്നതിന് മുൻപേ ലക്ഷ്യം നേടണമായിരുന്നു. ഇത് സാധ്യമാക്കണമെങ്കിൽ ശത്രുക്കളുടെ സാന്നിധ്യം ശക്തമായ പട്ടണങ്ങൾ ഒഴിവാക്കി ധാക്കയിലേക്ക് കുറുക്കുവഴി സ്വീകരിക്കുക എന്നതായിരുന്നു ഏക മാർഗം. എന്നാൽ ഇവിടെ ഇന്ത്യൻ സൈനികർക്ക് വെല്ലുവിളി കിഴക്കൻ പാക്കിസ്ഥാന്റെ ഭൂപ്രകൃതിയായിരുന്നു. ഒട്ടേറെ നദികളാൽ കീറിമുറിക്കപ്പെട്ടതായിരുന്നു ഇവിടത്തെ ഭൂപ്രകൃതി. കിലോമീറ്ററുകളോളം വീതിയുള്ള നദികൾ, സൈനികനീക്കം അസാധ്യമാക്കുന്ന ചതുപ്പുകൾ, കനാലുകൾ ഇതെല്ലാം പ്രതിബന്ധങ്ങളായി. ഇക്കാരണത്താലാണ് യുദ്ധത്തിനായി തയാറെടുക്കാൻ പ്രധാനമന്ത്രി ആവശ്യപ്പെട്ടിട്ടും കരസേന മേധാവി മനേക് ഷാ മഴക്കാലം കഴിയുന്നതുവരെ കാത്തിരിക്കാൻ തീരുമാനിച്ചത്.
ചതുപ്പുകളിലൂടെ സൈന്യത്തിന്റെ മുന്നേറ്റം സാധ്യമാക്കാനായി പട്ടാള എന്‍ജിനീയർമാരുടെ സേവനം പരമാവധി ഉപയോഗപ്പെടുത്താൻ തീരുമാനിച്ചു. മാസങ്ങളെടുത്ത് മുന്നേറ്റ പാതയുടെ ഭൂപടങ്ങൾ തയാറാക്കി. വ്യോമസേനയുടെ ഭീമൻ ഹെലികോപ്ടറുകൾ ഉപയോഗിച്ച് സൈനികരെയും ആയുധങ്ങളെയും എയർ ലിഫ്റ്റ് ചെയ്യുന്നതിനുള്ള പദ്ധതികൾ ആവിഷ്കരിച്ചു. ജലാശയങ്ങൾ മുറിച്ചുകടക്കാനായും ശത്രുവിന്റെ മൈനുകൾ പിഴുതുമാറ്റി പാതയൊരുക്കുന്നതിനായും പട്ടാള എന്‍ജിനീയർമാരുടെ സേവനം മുന്നണിപ്പോരാളികള്‍ക്കൊപ്പം അത്യാവശ്യമാണെന്ന് മനസ്സിലാക്കുകയും ചെയ്തു. ഇതിന്റെ ആദ്യഘട്ടമായി പാതയൊരുക്കുന്നതിന് ആവശ്യമുള്ള സാധനങ്ങൾ ഇന്ത്യയുടെ കിഴക്കൻ അതിർത്തിപ്രദേശങ്ങളിൽ വലിയ അളവിൽ എത്തിക്കൊണ്ടിരുന്നു.
∙ പാലം പൊളിച്ച് പാക്കിസ്ഥാൻ, രക്ഷിച്ചും പണിതും ഇന്ത്യ
കിഴക്കും പടിഞ്ഞാറും പാക്കിസ്ഥാനിൽ രണ്ടുയുദ്ധ തന്ത്രങ്ങളാണ് ഇന്ത്യ സ്വീകരിച്ചത്. കിഴക്കൻ പാക്കിസ്ഥാനിൽ സർവശക്തിയുമെടുത്ത് ആഞ്ഞടിച്ചപ്പോൾ പടിഞ്ഞാറൻ പാക്കിസ്ഥാനിൽ പ്രതിരോധ മുറതീർത്ത് പാക്കിസ്ഥാന്റെ സൈനിക നീക്കം മന്ദഗതിയിലാക്കി. എന്നാൽ ഈ തന്ത്രത്തിനോട് തീര്‍ത്തും വിപരീതമായിട്ടാണ് പാക്ക് സൈന്യം പ്രതികരിച്ചത്. കിഴക്കൻ പാക്കിസ്ഥാനിൽ ഇന്ത്യൻ സൈന്യത്തിന്റെ മുന്നേറ്റം തടസ്സപ്പെടുത്തുന്നതിനായി നദികൾക്കു മേലുള്ള കൂറ്റൻ പാലങ്ങൾ പാക്ക് സൈന്യം തകർത്തു, റെയിൽ പാലങ്ങളിൽ മൈനുകൾ ഘടിപ്പിച്ച് വെടിയുതിർത്തു. ഇക്കാരണങ്ങളാൽ കിഴക്കൻ പാക്കിസ്ഥാനിലേക്കുള്ള ഇന്ത്യൻ മുന്നേറ്റം അതിന്റെ ആരംഭം മുതൽ എന്‍ജിനീയർമാരുടെ യുദ്ധമായി മാറി. പാലം പൊളിക്കാൻ പാക്കിസ്ഥാനും നിർമിക്കാനും സംരക്ഷിക്കാനും ഇന്ത്യയും എന്നതായി അവസ്ഥ.
ധാക്കയെ ലക്ഷ്യമാക്കിയുള്ള മുന്നേറ്റത്തിൽ നദികൾക്ക് മുകളിലുള്ള പാലം സംരക്ഷിക്കുക എന്നതായിരുന്നു ഇന്ത്യന്‍ സൈന്യം നേരിട്ട വലിയ വെല്ലുവിളി. കാരണം ജമുന, പത്മ, മേഘ്ന നദികൾ നീന്തിക്കയറുക എന്നത് അസാധ്യമായിരുന്നു. 13 കിലോമീറ്റർ വരെ വീതിയുള്ള ഭാഗങ്ങൾ മേഘ്ന നദിയിലുണ്ട്. ബംഗ്ലാ നദികളിൽ സൈന്യം പ്രധാന്യം നൽകിയതും മേഘ്ന നദിയിലെ സഞ്ചാരപാതകളിലായിരുന്നു. കാരണം മേഘ്ന നദിയുടെ കിഴക്ക് ഭാഗത്തായിട്ടായിരുന്നു സിൽഹെറ്റ്, ബ്രാഹ്മൺബാരിയ, കോമില്ല, ചിറ്റഗോങ് ഹിൽ തുടങ്ങിയ, സൈനിക മുന്നേറ്റത്തിൽ എത്തിപ്പെടേണ്ട മേഖലകളുണ്ടായിരുന്നത്. ധാക്കയിലേക്ക് എത്താൻ മേഘ്‌ന വലിയ വെല്ലുവിളിയാണ് സൃഷ്ടിച്ചത്. നദീതടങ്ങൾ ചതുപ്പുകളാലും, വയലേലകളാലും ചുറ്റപ്പെട്ടതും, ഇതുവഴിയുള്ള ഭാരമേറിയ സൈനികടാങ്കുകളുടെ നീക്കം തീർത്തും അപകടകരമാക്കി.
പട്ടണങ്ങൾ ഒഴിവാക്കിയുള്ള ഇന്ത്യൻ സൈനിക മുന്നേറ്റം പലയിടത്തും നിശ്ചലമായത് മുന്നിൽ തകർക്കപ്പെട്ട നിലയിൽ പാലങ്ങൾ കണ്ടുകൊണ്ടാണ്. മുന്നോട്ടുള്ള യാത്രയിൽ പാലങ്ങൾ സംരക്ഷിക്കുന്നതിനായി വ്യോമസേനയുമായി ചേർന്നുള്ള ഓപ്പറേഷനുകൾ കരസേന ആസൂത്രണം ചെയ്തു. ആയിരക്കണക്കിന് ഇന്ത്യൻ സൈനികർ പാരച്യൂട്ടിൽ പറന്നിറങ്ങി. ഒപ്പം പാടങ്ങളിൽ വരെ ഇന്ത്യൻ വ്യോമസേനയുടെ കൂറ്റൻ ഹെലികോപ്ടറുകൾ ഇറങ്ങി. കിഴക്കൻ പാക്കിസ്ഥാന്റെ ആകാശപാതയിൽ കാര്യമായ എതിർപ്പൊന്നും ശത്രുവിന്റെ ഭാഗത്തുനിന്നും ഇന്ത്യയ്ക്ക് നേരിടേണ്ടി വന്നില്ല. ഇത് വ്യോമസേനയുടെ പറക്കൽ വേഗത്തിലാക്കി.
പാലങ്ങൾ ശത്രു തകർക്കുന്നതിന് മുൻപേ വീണ്ടെടുക്കുക എന്ന ലക്ഷ്യവും വിമാനങ്ങളിൽ നിന്നു പാരാട്രൂപ്പർമാരെ ഇറക്കിയുള്ള ആക്രമണത്തിന് പിന്നിലുണ്ടായിരുന്നു. തകർന്ന ഒട്ടേറെ പാലങ്ങൾ പട്ടാള എന്‍ജിനീയറിങ് വിഭാഗം സധൈര്യം പുനർനിർമിച്ചു. ഇതിനായുള്ള സാധനങ്ങൾ പലപ്പോഴും തദ്ദേശീയരായ നാട്ടുകാർ എത്തിച്ചുനൽകി. ഇന്ത്യൻ പട്ടാളം വരുന്നതുവരെ പാലങ്ങള്‍ക്ക് സംരക്ഷകരായി പാക്ക് സൈന്യത്തിനോട് പോരാടിയ തദ്ദേശീയരായ നാട്ടുകാരും അക്കൂട്ടത്തിലുണ്ടായിരുന്നു.
∙ എന്‍ജിനീയർ റെജിമെന്റിലെ ധീരൻമാർ
1971ലെ യുദ്ധത്തിൽ പങ്കെടുത്ത മേജർ ജനറൽ ഇയാൻ കാർഡാസോ രചിച്ച ഇൻ ക്വസ്റ്റ് ഓഫ് ഫ്രീഡം എന്ന പുസ്തകത്തിൽ എന്‍ജിനീയർ റെജിമെന്റിലെ ധീരൻമാരെ കുറിച്ച് വിവരിക്കുന്നുണ്ട്. കിഴക്കൻ പാക്കിസ്ഥാനിലെ ബ്രാഹ്മൺബാരിയയിലെ ടൈറ്റാസ് നദിയിൽ മണിക്കൂറുകളെടുത്താണ് എന്‍ജിനീയർ റെജിമെന്റ് പാലം നിർമിച്ചത്. മേഘ്ന നദിയിൽ നിന്നും പിരിഞ്ഞ് 240 കിലോമീറ്ററുകളോളം ഒഴുകി വീണ്ടും മേഘ്നയിൽ ചേരുന്ന നദിയാണ് ടൈറ്റാസ്. 1971 ഡിസംബർ 8നാണ് ടൈറ്റാസ് നദിക്ക് കുറുകെ സൈനികർക്ക് കടക്കാൻ പാലം നിർമിച്ചത്.
ഇന്ത്യൻ പീരങ്കിപ്പടയുടെ കടുത്ത ആക്രമണത്തെ തുടർന്നാണ് ബ്രാഹ്മൺബാരിയയിൽ നിന്നും പാക്കിസ്ഥാൻ പട്ടാളം പിൻവാങ്ങിയത്. മടങ്ങുന്നതിനു മുന്നോടിയായി, ഇവിടെയുണ്ടായിരുന്ന കൂറ്റൻ പാലവും തകർത്തു. ഇതോടെ ഇന്ത്യൻ സൈന്യത്തിന്റെ മുന്നേറ്റം താൽകാലികമായി മന്ദഗതിയിലായി. ഇതു മനസ്സിലാക്കിയാണ് എന്‍ജിനീയർ റെജിമെന്റിനോട് പുതിയ പാലം നിർമിക്കാൻ ആവശ്യപ്പെട്ടത്. ഇതിന് സമാനമായിരുന്നു അഖൗറയിലെ യുദ്ധവും. ഇവിടെയും യുദ്ധം കനത്തപ്പോൾ പാക് സൈന്യം പാലം തകർത്തു. 150 അടി നീളമുള്ള പാലം പുനർനിർമിക്കുമ്പോൾ ഇന്ത്യൻ എന്‍ജിനീയർമാർക്കുനേരെ പാക്ക് സൈന്യം ഷെല്ലാക്രമണം നടത്തി. എന്നിട്ടും പതറാതെ എന്‍ജിനീയമാർ പാലം പണിതുയർത്തി. ശേഷം പാലത്തിലൂടെ കടന്ന സൈന്യം അഖൗറയുടെ നിയന്ത്രണം പിടിച്ചെടുത്തു. 1971ലെ ഇന്ത്യ–പാക്ക് യുദ്ധത്തെ നൂറ്റാണ്ടിന്റെ യുദ്ധം എന്ന വിശേഷണം നൽകുന്നത് തന്ത്രങ്ങളിലും പോരാട്ടങ്ങളിലും കണ്ട ഈ മികവും വീര്യവും കൂടി കണക്കിലെടുത്താണ്.
∙ വഴിതെളിച്ചും മുടക്കിയും സാപ്പേഴ്സ്
ഇന്ത്യയിൽ ബ്രിട്ടിഷ് ഭരണകാലത്ത് രൂപീകരിച്ച സൈന്യത്തിലെ പഴക്കമേറിയ വിഭാഗമായിരുന്നു സാപ്പേഴ്സ്. മദ്രാസ് പ്രസിഡൻസി ആർമിയിലാണ് സാപ്പേഴ്സിനെ ആദ്യമായി ഉൾക്കൊള്ളിച്ചത്. മദ്രാസ് സാപ്പേഴ്സ് 1780ൽ രൂപംകൊണ്ടപ്പോള്‍ ബോംബെ, ബംഗാൾ സാപ്പേഴ്സും പിന്നാലെ രൂപമെടുത്തു. പിന്നീട് ബ്രിട്ടിഷ് ഇന്ത്യൻ ആർമി രൂപീകരിച്ചതിന് പിന്നാലെ മൂന്ന് സാപ്പേഴ്സ് യൂണിറ്റുകളും സംയോജിപ്പിച്ചു. 1932ൽ മദ്രാസ്, ബോംബെ, ബംഗാൾ സാപ്പേഴ്സിനെ ഒന്നിപ്പിച്ച് കോർ ഓഫ് എന്‍ജിനീയേഴ്സ് രൂപീകരിച്ചു.
ആദ്യകാലത്ത് യുദ്ധത്തിൽ കിടങ്ങുകൾ നിർമിക്കുകയായിരുന്നു സാപ്പേഴ്സിന്റെ പ്രധാന ചുമതല. മുകളിലെ കാഴ്ചകൾ കാണുംവിധം പ്രത്യേക ആകൃതിയിൽ കിടങ്ങുകള്‍ നിർമിക്കുന്നവരായതിനാലാണ് (സാപ്പിങ്) സാപ്പേഴ്സ് എന്ന വിളിപ്പേര് വന്നത്.
ഇതിനൊപ്പം യുദ്ധമുന്നണിയിലെത്തി സന്ദേശങ്ങൾ കൈമാറുന്ന ജോലിയും സാപ്പേഴ്സായിരുന്നു നിർവഹിച്ചിരുന്നത്. എന്നാൽ പിൽക്കാലത്ത് സിഗ്നൽസ് വിഭാഗത്തിനായി ഈ ചുമതല. മാസങ്ങള്‍ നീണ്ട തയാറെടുപ്പിന് ശേഷമാവും ഒരു രാജ്യം യുദ്ധത്തിനായി ഇറങ്ങുന്നത്. ഈ സമയം സാപ്പേഴ്സിനും വിലപ്പെട്ടതാണ്. കാരണം യുദ്ധത്തിൽ സേനാമുന്നേറ്റം സാധ്യമാക്കുന്നതിനായി അതിവേഗത്തിൽ പാലങ്ങൾ, സുരക്ഷിതമായി സൈനിക വാഹനങ്ങൾക്ക് കടന്നുപോകുവാനുള്ള ട്രാക്കുകൾ, സേനാഹെലികോപ്ടറുകൾക്ക് ഇറങ്ങുന്നതിനായുള്ള ഹെലിപാഡുകൾ, ഡോക് യാർഡുകൾ തുടങ്ങിയവ നിർമ്മിക്കുന്നതും സാപ്പേഴ്സിന്റെ ചുമതലയാണ്.
ഇതിനൊപ്പം സൈനികമുന്നേറ്റത്തിന് മുന്നിൽ വഴിമുടക്കികളായ മൈനുകളെ കൈകാര്യം ചെയ്യുന്നതും സൈന്യത്തിലെ എന്‍ജിനീയർമാരുടെ ചുമതലയാണ്. ശത്രു ഒളിപ്പിച്ച മൈനുകൾ കണ്ടെത്തി നിർവീര്യമാക്കുകയാണ് പ്രധാന ദൗത്യം. സ്വന്തം സേനയ്ക്ക് വഴിതെളിക്കുന്നതിനായി ഇതെല്ലാം ചെയ്യുമ്പോൾ ശത്രുവിന്റെ കടന്നുവരവ് വൈകിപ്പിക്കുന്നതിനായും ചില ജോലികളും സാപ്പേഴ്സിനുണ്ട്. വഴികളിൽ മൈനുകൾ ഒളിപ്പിക്കുക, പാലങ്ങൾ തകർത്ത് വഴിമുടക്കുക എന്നിവയെല്ലാം ഇതിൽപ്പെടും.
ചുരുക്കി പറഞ്ഞാൽ സ്വന്തം സേനയ്ക്ക് വഴിതെളിക്കുന്നവർ ശത്രുവിന്റെ വഴിമുടക്കും. അതിനാൽ യുദ്ധത്തിൽ ആദ്യമെത്തുക എന്ന വെല്ലുവിളിയും സാപ്പേഴ്സ് ഏറ്റെടുക്കുന്നു. അതേസമയം യുദ്ധം അവസാനിച്ചതിന് ശേഷം സ്വന്തം രാജ്യത്തെ പാലങ്ങൾക്കും സൈനിക സംവിധാനങ്ങൾക്കുമുണ്ടായ തകരാറുകൾ പരിഹരിക്കേണ്ട ചുമതലയും സാപ്പേഴ്സിനാണ്. ശത്രുവിനെ പ്രതീക്ഷിച്ച് ഒളിപ്പിച്ച കുഴിബോംബുകൾ നിർവീര്യമാക്കുകയും വേണം. അതിനാലാണ് ആദ്യം യുദ്ധത്തിന് പോയി, അവസാനം വരുന്നവർ എന്ന വിശേഷണം സാപ്പേഴ്സ് സ്വന്തമാക്കിയിട്ടുള്ളത്.
∙ കോർ ഓഫ് എന്‍ജിനീയർ
ഇന്ത്യൻ സേനാവിഭാഗമായ കോർ ഓഫ് എന്‍ജിനീയേഴ്സിനെ അവരുടെ ജോലികളുടെ സ്വഭാവത്താൽ കോംബാറ്റ് എന്‍ജിനീയർ, മിലിട്ടറി എന്‍ജിനീയർ സർവീസ്, ബോർഡർ റോഡ്സ് ഓർഗനൈസേഷൻ എന്നിങ്ങനെ പ്രധാനമായും മൂന്നായി തിരിച്ചിരിക്കുന്നു. യുദ്ധമുന്നണിയിൽ എത്തി സൈന്യത്തിനൊപ്പം തോളോട് തോൾചേർന്ന് പ്രവർത്തിക്കുന്നവരാണ് കോംബാറ്റ് എന്‍ജിനീയേഴ്സ്. അതേസമയം മിലിട്ടറി എന്‍ജിനീയർ സർവീസ് സൈന്യത്തിന് ആവശ്യമായ നിർമാണപ്രവൃത്തികൾക്ക് ചുക്കാൻ പിടിക്കുന്നു. മിലിട്ടറി സർവേ വിഭാഗത്തിന് ആവശ്യമായ സേവനങ്ങൾക്കും കോർ ഓഫ് എന്‍ജിനീയേഴ്സിലുള്ളവരാണ് പോകുന്നത്.
മൂന്ന് സേനാവിഭാഗങ്ങൾക്ക് പുറമേ സൈനിക പ്രതിരോധ സ്ഥാപനങ്ങൾക്കും ആയുധനിർമാണ ശാലകളിലും നിർമാണ പ്രവൃത്തികൾ പൂർത്തീകരിക്കുന്നത് മിലിട്ടറി എന്‍ജിനീയർ സർവീസാണ്. ഇതിനായി രാജ്യത്തുടനീളം വ്യാപിച്ചു കിടക്കുന്ന ഒട്ടേറെ യൂണിറ്റുകൾ കോർ ഓഫ് എന്‍ജിനീയേഴ്സിനുണ്ട്.
ഇതിനൊപ്പം രാജ്യത്ത് പ്രകൃതിക്ഷോഭം പോലെയുള്ള അവശ്യഘട്ടങ്ങളിൽ സേവനം നൽകാനായി ഓടിയെത്തുന്നതും ഇവരാണ്. വയനാട്ടിലടക്കം രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഇവരുടെ സേവനം കണ്ടിട്ടുമുണ്ട്. അതേസമയം അതിർത്തി പ്രദേശങ്ങളിലും പ്രവൃത്തികൾ നടത്താൻ ദുഷ്കരമായ ഭൂപ്രകൃതിയുള്ള ഇടങ്ങളിലും റോഡുകൾ, പാലങ്ങൾ, എയർസ്ട്രിപ്പുകൾ, കെട്ടിടങ്ങൾ തുടങ്ങിയവയൊക്കെ നിർമിക്കുന്നത് ബോർഡർ റോഡ്സ് ഓർഗനൈസേഷനാണ്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ഹിമാലയത്തിന്റെ ചുരങ്ങളിലും റോഡുകളും ടണലുകൾ നിർമിച്ച് കയ്യടി നേടിയിട്ടുള്ളവരാണ് ഇവർ.
'സർവത്ര' എന്ന ആപ്തവാക്യം സ്വീകരിച്ച് പ്രവർത്തിക്കുന്ന കോർ ഓഫ് എന്‍ജിനീയേഴ്സ് പേരുപോലെ യുദ്ധത്തിലും സമാധാനകാലത്തും രാജ്യത്തിന്റെ എവിടെയാണെങ്കിലും വിവിധങ്ങളായ സേവനങ്ങളിൽ ഏർപ്പെടുന്നവരാണ്. ഒട്ടേറെ പ്രകൃതിക്ഷോഭങ്ങളിൽ ഇവരുടെ സേവനത്തിന്റെ മേന്മ രാജ്യം കണ്ടതാണ്. വിദേശ രാജ്യങ്ങളിലും യുഎന്നിന്റെയടക്കം പ്രവൃത്തികൾക്കായി ഈ സേന യാത്രചെയ്യുന്നു. രണ്ടാം ലോകമഹായുദ്ധത്തിൽ പങ്കെടുത്ത് വിക്ടോറിയ ക്രോസ് നേടിയ ആദ്യത്തെ ഇന്ത്യക്കാരൻ ജനറൽ പിഎസ് ഭഗതും കോർ ഓഫ് എന്‍ജിനീയേഴ്സിന്റെ അഭിമാനമാണ്.
പരമവീരചക്രയടക്കമുള്ള, ധീരതയുടെ പര്യായങ്ങളായ ഒട്ടേറെ മെഡലുകളാണ് കോർ ഓഫ് എന്‍ജിനീയേഴ്സിന്റെ ശക്തിയും പെരുമയും വിളിച്ചോതുന്നത്. 2024ൽ കരസേന മേധാവിയായി വിരമിച്ച ജനറൽ മനോജ് പാണ്ഡെ കോർ ഓഫ് എന്‍ജിനീയേഴ്സില്‍ നിന്നാണ് ഈ സ്ഥാനത്തേക്ക് എത്തിയത്. കാർഗിൽ അടക്കം ഇന്ത്യയുമായി ബന്ധപ്പെട്ട് എല്ലാ യുദ്ധങ്ങളിലും ഈ ധീരൻമാരുടെ കയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്.