നാസയിലും ഐഎസ്ആർഒയിലും ജോലി വേണോ? മസ്കിനൊപ്പം ബഹിരാകാശ യാത്രികനാകണോ? എന്ത് പഠിക്കണം?
ഇന്ത്യൻ വംശജയായ, നാസയുടെ ബഹിരാകാശ സഞ്ചാരി സുനിത വില്യംസ് രാജ്യാന്തര ബഹിരാകാശ നിലയത്തിൽ ‘കുടുങ്ങി’ നാളുകളായി. ഇതിനോടകം ഭൂമിയിലേക്ക് തിരിച്ചെത്തേണ്ടിയിരുന്ന സുനിത ഇനി 2025 ഫെബ്രുവരി കാത്തിരിക്കണം. അതിനിടയിൽ ആരോഗ്യത്തിനുൾപ്പെടെ ഭീഷണിയുണ്ട്. എന്നാൽ അതൊന്നും ബഹിരാകാശയാത്രികരാകുക എന്ന സ്വപ്നത്തിൽനിന്ന് നമ്മുടെ ചെറുപ്പക്കാരെ അകറ്റുന്നില്ല. പകരം അവര്‍ കൂടുതൽ ത്രില്ലടിക്കുകയാണ്. ബഹിരാകാശം പോലെ അനന്തമായ സാധ്യതകളാണ് ബഹിരാകാശ യാത്രികരാകാനുള്ള പഠനത്തിലും ഉള്ളതുതന്നെ കാരണം. ഐഎസ്ആർഒയുടെ ചന്ദ്രയാൻ ഉൾപ്പെടെ വിജയിച്ചപ്പോൾ ഇന്ത്യ എങ്ങനെയാണ് അത് ആഘോഷിച്ചതെന്ന് നാം കണ്ടത്. അത്തരത്തിൽ ‘ഗ്ലാമറുള്ള’ ജോലിയായും ബഹിരാകാശ ഗവേഷണം മാറിയിരിക്കുന്നു. അതിനിടെ ശതകോടീശ്വരൻ ഇലോൺ മസ്ക് തന്റെ സ്പേസ് എക്സ് കമ്പനിയിലൂടെ നടത്തുന്ന അമ്പരപ്പിക്കുന്ന സാഹസിക സ്പേസ് യാത്രകളും പരീക്ഷണങ്ങളും മറുവശത്ത്. ഇത്തരത്തില്‍ ബഹിരാകാശത്താകെ അവസരങ്ങളുടെ പുതുമഴയാണ്. പക്ഷേ അത്ര എളുപ്പം ബഹിരാകാശ യാത്രികനാകാന്‍ സാധിക്കുമോ? അതിന്റെ സാധ്യതകൾ എന്തെല്ലാമാണ്? എത്രയായിരിക്കും നാസയിലെ ശമ്പളം? ബഹിരാകാശ യാത്രികനാകാൻ എന്തെല്ലാം പഠിക്കണം?

ഇന്ത്യൻ വംശജയായ, നാസയുടെ ബഹിരാകാശ സഞ്ചാരി സുനിത വില്യംസ് രാജ്യാന്തര ബഹിരാകാശ നിലയത്തിൽ ‘കുടുങ്ങി’ നാളുകളായി. ഇതിനോടകം ഭൂമിയിലേക്ക് തിരിച്ചെത്തേണ്ടിയിരുന്ന സുനിത ഇനി 2025 ഫെബ്രുവരി കാത്തിരിക്കണം. അതിനിടയിൽ ആരോഗ്യത്തിനുൾപ്പെടെ ഭീഷണിയുണ്ട്. എന്നാൽ അതൊന്നും ബഹിരാകാശയാത്രികരാകുക എന്ന സ്വപ്നത്തിൽനിന്ന് നമ്മുടെ ചെറുപ്പക്കാരെ അകറ്റുന്നില്ല. പകരം അവര്‍ കൂടുതൽ ത്രില്ലടിക്കുകയാണ്. ബഹിരാകാശം പോലെ അനന്തമായ സാധ്യതകളാണ് ബഹിരാകാശ യാത്രികരാകാനുള്ള പഠനത്തിലും ഉള്ളതുതന്നെ കാരണം.
ഐഎസ്ആർഒയുടെ ചന്ദ്രയാൻ ഉൾപ്പെടെ വിജയിച്ചപ്പോൾ ഇന്ത്യ എങ്ങനെയാണ് അത് ആഘോഷിച്ചതെന്ന് നാം കണ്ടത്. അത്തരത്തിൽ ‘ഗ്ലാമറുള്ള’ ജോലിയായും ബഹിരാകാശ ഗവേഷണം മാറിയിരിക്കുന്നു. അതിനിടെ ശതകോടീശ്വരൻ ഇലോൺ മസ്ക് തന്റെ സ്പേസ് എക്സ് കമ്പനിയിലൂടെ നടത്തുന്ന അമ്പരപ്പിക്കുന്ന സാഹസിക സ്പേസ് യാത്രകളും പരീക്ഷണങ്ങളും മറുവശത്ത്. ഇത്തരത്തില്‍ ബഹിരാകാശത്താകെ അവസരങ്ങളുടെ പുതുമഴയാണ്. പക്ഷേ അത്ര എളുപ്പം ബഹിരാകാശ യാത്രികനാകാന്‍ സാധിക്കുമോ? അതിന്റെ സാധ്യതകൾ എന്തെല്ലാമാണ്? എത്രയായിരിക്കും നാസയിലെ ശമ്പളം? ബഹിരാകാശ യാത്രികനാകാൻ എന്തെല്ലാം പഠിക്കണം?
∙ എന്തു പഠിക്കണം?
കൈവശം ഒരു മാസ്റ്റേഴ്സ് ഡിഗ്രി വേണം! മസ്റ്റാണ്. അതിന് ആദ്യം ബിരുദം വേണം. പക്ഷേ ബിരുദം സ്റ്റെം ഫീൽഡിൽനിന്നു വേണം! സ്റ്റെം (STEM)- എന്നാൽ സയൻസ്, ടെക്നോളജി, എൻജിനീയറിങ്, മാത്‌സ് എന്നാണ്. ഈ വിഷയങ്ങളിൽ ബിരുദമെടുത്ത്, അതിൽ മാസ്റ്റേഴ്സ് എടുത്താലാണ് ബഹിരാകാശയാത്രികനാകാൻ പറ്റുക. യോഗ്യതകൾ നാസ ഉൾപ്പെടെയുള്ള ഏജൻസികൾ അടിക്കടി മാറ്റുമെങ്കിലും അടിത്തറ സയൻസും മാത്‌സും തന്നെയാണ്. ഒരു ബഹിരാകാശയാത്രികന്റെ കരിയറിലെ ഭൂരിഭാഗവും വിപുലമായ പരിശീലനത്തിലാണ് ചെലവഴിക്കുന്നത്. എന്താണ് യഥാർഥത്തിൽ ഇവരുടെ ജോലികൾ?
∙ എത്ര തരത്തിലുള്ള ബഹിരാകാശയാത്രികരുണ്ട്?
ദൗത്യം വിജയത്തിലെത്തിക്കാനായി ബഹിരാകാശയാത്രികർക്ക് പ്രത്യേക റോളുകൾ നൽകിയിട്ടുണ്ട്. ബഹിരാകാശയാത്രികരെ അവരുടെ വൈദഗ്ധ്യം അനുസരിച്ച് തരം തിരിക്കും. അവയിൽ ചിലത് നോക്കാം:
∙ കമാൻഡർ: ഒരു കമാൻഡറുടെ പ്രധാന ജോലി പേടകത്തിന്റെ വിക്ഷേപണം മുതൽ ഭൂമിയുടെ ഉപരിതലത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്യുന്നതുവരെ ദൗത്യ വിജയം പരിശോധിക്കലാണ്. ബഹിരാകാശ പേടകത്തിന്റെ സുരക്ഷയ്‌ക്കൊപ്പം ഓരോ ക്രൂ അംഗത്തിന്റെയും സുരക്ഷയുടെ ചുമതല കമാൻഡർക്കാണ്.
∙ പൈലറ്റ്: ബഹിരാകാശയാത്രികന്റെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട പദവിയാണ്. വിക്ഷേപണവും ലാൻഡിങ്ങും ഉൾപ്പെടെ ബഹിരാകാശ പേടകത്തിന്റെ എല്ലാ ചലനങ്ങളും നിയന്ത്രിക്കാനുള്ള ഉത്തരവാദിത്തം പൈലറ്റിനാണ്. ദൗത്യത്തിനനുസരിച്ച് ബഹിരാകാശ പേടകത്തെ നിയന്ത്രിക്കാനും ലക്ഷ്യ സ്ഥലങ്ങളിലേക്ക് കൃത്യമായി കൊണ്ടുപോകാനും പൈലറ്റിന് ഉത്തരവാദിത്തമുണ്ട്.
∙ ഫ്ലൈറ്റ് എൻജിനീയർ: ഫ്ലൈറ്റ് എൻജിനീയർ കമാൻഡറെയും പൈലറ്റിനെയും കാര്യക്ഷമമായി സഹായിക്കുന്നു. ബഹിരാകാശ പേടകത്തിലെ എല്ലാ ഉപകരണങ്ങളും ശരിയായി പ്രവർത്തിക്കുന്നുണ്ടെന്ന് നിരീക്ഷിക്കുകയും ഏത് സാഹചര്യത്തിലും അവ നന്നാക്കുകയും എല്ലാ പ്രശ്നങ്ങളും പരിഹരിച്ച് എല്ലാം ശരിയായി പ്രവർത്തിക്കുകയും ചെയ്യുക എന്നതാണ് അദ്ദേഹത്തിന്റെ ജോലി.
∙ മിഷൻ സ്പെഷലിസ്റ്റ്: ഗവേഷണ ആവശ്യങ്ങൾക്കായി ബഹിരാകാശത്തേക്ക് അയയ്ക്കുന്ന വ്യക്തിയാണ് മിഷൻ സ്പെഷലിസ്റ്റ്, എല്ലാ വിവരങ്ങളും ശേഖരിക്കുകയും താൻ ചെയ്യേണ്ടതെല്ലാം വിശകലനം ചെയ്യുകയും വേണം.
∙ ഇന്ത്യയിൽ എങ്ങനെ ഒരു ബഹിരാകാശയാത്രികനാകാം?
രാജ്യത്ത് ഒരു ബഹിരാകാശ സഞ്ചാരിയായി കരിയർ നടത്താൻ ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾക്ക് എയ്റോനോട്ടിക്‌സ്, ആസ്ട്രോഫിസിക്‌സ്, ഏവിയേഷൻ, എയ്‌റോസ്‌പേസ്, എയ്‌റോനോട്ടിക്കൽ എൻജിനീയറിങ് തുടങ്ങി ബാച്ചിലേഴ്‌സ്, മാസ്റ്റേഴ്‌സ്, റിസർച് ലെവൽ കോഴ്‌സുകൾ പഠിച്ച് അവരുടെ സ്വപ്നം സാക്ഷാത്കരിക്കാനാകും. വിദ്യാർഥികൾക്ക് 12-ാം ക്ലാസിൽ ‘സ്റ്റെം’ ഫീൽഡുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഒന്ന് ഉണ്ടായിരിക്കണം. ഒരു ബഹിരാകാശ യാത്രികനാകാനുള്ള യുജി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനം 12-ാം ക്ലാസിൽ ലഭിച്ച മാർക്കാണ്. പിജി കോഴ്സുകളിലേക്കുള്ള പ്രവേശനം എന്‍ട്രൻസ് പരീക്ഷയുടെ അടിസ്ഥാനത്തിലാണ് നടക്കുന്നത്.
∙ ഐഎസ്ആർഒയിൽ എങ്ങനെ ബഹിരാകാശ യാത്രികനാകാം?
ഐഎസ്ആർഒയിൽ ബഹിരാകാശയാത്രികനാകാൻ ഇന്ത്യൻ പൗരനായിരിക്കണമെന്നുണ്ട്. നിലവിൽ ഐഎസ്ആർഒ ബഹിരാകാശ ദൗത്യങ്ങൾക്കായി ഇന്ത്യൻ വ്യോമസേനയിൽ നിന്നുള്ള പൈലറ്റുമാരെയാണ് തിരഞ്ഞെടുക്കുന്നത്. എൻജിനീയറിങ്, ഫിസിക്സ്, മാത്‌സ്, കംപ്യൂട്ടർ സയൻസ്, കെമിസ്ട്രി അല്ലെങ്കിൽ ബയോളജി എന്നിവയിൽ അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം അടിസ്ഥാന ആവശ്യകതയാണ്. എയ്‌റോസ്‌പേസ് എൻജിനീയറിങ്, എയ്റോനോട്ടിക്കൽ എൻജിനീയറിങ് ഉയർന്ന ബിരുദം ഉദ്യോഗാർഥിക്ക് ഒരു അധിക നേട്ടമായിരിക്കും.
വിദ്യാഭ്യാസ യോഗ്യതകൾ കൂടാതെ, ഭാഷാ വൈദഗ്ധ്യവും വളരെ പ്രധാനമാണ്. ബഹിരാകാശയാത്രികർ വിദേശ വ്യക്തികളുമായും ഇടപഴകുകയും സഹകരിക്കുകയും ചെയ്യുന്നതിനാൽ ഇംഗ്ലിഷിൽ മികച്ച നിലവാരം ആവശ്യമാണ്. റഷ്യൻ പോലുള്ള മറ്റ് ഭാഷകൾ അറിഞ്ഞിരിക്കുന്നതും നല്ലതാണ്.
ഐഎസ്ആർഒയുടെ ആദ്യത്തെ ബഹിരാകാശ യാത്രയ്ക്കുള്ളവരെ തിരഞ്ഞെടുത്തപ്പോഴും ഇന്ത്യൻ എയർഫോഴ്സ് പൈലറ്റുമാർക്കായിരുന്നു മുൻഗണന. മികച്ച നിരീക്ഷണ കഴിവുകളും സമ്മർദകരമായ സാഹചര്യങ്ങളിൽ ശാന്തത പാലിക്കാനുള്ള പ്രവണതയും മൾട്ടിടാസ്‌ക്കിനുള്ള കഴിവും ഉണ്ടായിരിക്കണം.
∙ നാസയിൽ എങ്ങനെ ഒരു ബഹിരാകാശ യാത്രികനാകാം?
നേരത്തേ, വിമാനത്തിൽ പറന്ന പരിചയവും എൻജിനീയറിങ് പശ്ചാത്തലവുമുള്ള സൈനികർക്ക് മാത്രമേ ബഹിരാകാശ യാത്രികരാകാൻ അനുവാദമുണ്ടായിരുന്നുള്ളൂ. എന്നാൽ അതിനുശേഷം നിയമങ്ങൾ മാറി. നാസയിൽ ബഹിരാകാശയാത്രികനാകാൻ പാലിക്കേണ്ട ചില പ്രധാന ഘട്ടങ്ങൾ കാണാം:
∙ യുഎസ് പൗരനായിരിക്കണം.
∙ അംഗീകൃത സ്ഥാപനത്തിൽനിന്ന് എൻജിനീയറിങ്, ബയോളജിക്കൽ സയൻസ്, ഫിസിക്കൽ സയൻസ്, കംപ്യൂട്ടർ സയൻസ് അല്ലെങ്കിൽ മാത്‌സ് എന്നിവയിൽ ബിരുദാനന്തര ബിരുദം നേടിയിരിക്കണം.
∙ ബിരുദം പൂർത്തിയാക്കിയതിന് ശേഷം ലഭിച്ച രണ്ട് വർഷത്തെ ബന്ധപ്പെട്ട പ്രഫഷനൽ അനുഭവം അല്ലെങ്കിൽ ജെറ്റ് വിമാനത്തിൽ കുറഞ്ഞത് 1000 മണിക്കൂർ പൈലറ്റ്-ഇൻ-കമാൻഡ് സമയവും ഉണ്ടായിരിക്കണം.
∙ നാസയുടെ ദീർഘകാല ഫ്ലൈറ്റ് ടെസ്റ്റും ഫിസിക്കൽ പരീക്ഷകളും പാസാകണം.
∙ വിദ്യാഭ്യാസപരവും ശാരീരികവുമായ ആവശ്യങ്ങൾക്ക് പുറമേ, ബഹിരാകാശയാത്രികർക്ക് നേതൃത്വം, ടീം വർക്ക്, ആശയവിനിമയം എന്നിവയിലും കഴിവുകൾ ഉണ്ടായിരിക്കണം.
പ്രത്യേക സിലക്‌ഷൻ ബോർഡാണ് അഭിമുഖങ്ങൾ നടത്തുക. വളരെ ചെറിയ ഗ്രൂപ്പിനെ ആണ് അപേക്ഷകളിൽനിന്ന് അടുത്ത ഘട്ടത്തിലേക്ക് തിരഞ്ഞെടുക്കുക. അതിൽനിന്നു വീണ്ടും കുറച്ചു പേരെ തിരഞ്ഞെടുത്ത് വീണ്ടും അഭിമുഖം നടത്തും. ഹൂസ്റ്റണിലെ ജോൺസൺ സ്പേസ് സെന്ററിൽ തിരഞ്ഞെടുക്കപ്പെട്ടവർക്ക് പരിശീലനം നൽകും. ബഹിരാകാശ നടത്തം, ബഹിരാകാശ നിലയം പ്രവർത്തിപ്പിക്കൽ, ടി-38 ജെറ്റ് വിമാനങ്ങൾ പറത്തൽ, റോബട്ടിക് കൈ നിയന്ത്രിക്കൽ തുടങ്ങിയ അടിസ്ഥാന ബഹിരാകാശയാത്രിക കഴിവുകൾ പഠിക്കാനായിരിക്കും അടുത്ത രണ്ട് വർഷം ചെലവഴിക്കുക. ഇനിയിപ്പോൾ ഇലോൺ മസ്കിന്റെ സ്പേസ് എക്സിൽ ജോലി ചെയ്യുകയെന്നതാണ് ആഗ്രഹമെന്നിരിക്കട്ടെ, നാസയ്ക്കു തുല്യമാണ് അവിടുത്തെയും യോഗ്യത.
∙ നാസയിൽ ശമ്പളമെത്ര?
ജോലിതേടുന്നവർക്ക് ആവശ്യമായ വിവിധ കമ്പനികളുടെ ഡേറ്റ ഉദ്യോഗാർഥികൾക്ക് സൗജന്യമായി നൽകുന്ന കമ്പനിയാണ് പേസ്കെയിൽ. ഇവരുടെ payscale.com എന്ന വെബ്സൈറ്റിൽ നാസയിലെ വാർഷിക ശരാശരി അടിസ്ഥാന ശമ്പളത്തെപ്പറ്റി പറഞ്ഞിട്ടുണ്ട്. 1,02,000 ഡോളറാണത്. ഇന്ത്യൻ രൂപയിൽ ഏകദേശം 85,63,000 രൂപ വരും. ഇതോടൊപ്പം വാർഷിക ശരാശരി ബോണസായി 3000 ഡോളറുമുണ്ട്. ഏകദേശം 2,51,878 രൂപ. നല്ല പോലെ പഠിച്ചാൽ, നല്ല പോലെ ശമ്പളവും ലഭിക്കുമെന്നു ചുരുക്കം.