ഇന്ത്യ ടോപ് ക്ലാസ്, വിപണിയിലേക്ക് എംഎൻസി വസന്തം; 25,000 കോടിയുടെ ഐപിഒ
നല്ലൊന്നാന്തരം ആഗോള കമ്പനികളുടെ ഒരു നിരതന്നെ ഇന്ത്യൻ ഓഹരിവിപണിയിലേക്കു കടന്നുവരാൻ തയാറെടുക്കുകയാണ്. ഇന്ത്യയിൽ പ്രവർത്തിക്കുന്ന മൾട്ടി നാഷനൽ കമ്പനികൾ (എംഎൻസി) ഇവിടെ ലിസ്റ്റ് ചെയ്യണമെന്ന നിബന്ധനയൊന്നും ഇല്ല. എന്നിട്ടും, ഇന്ത്യയുടെ വളർച്ച മനസ്സിലാക്കി വിപണിയിൽ പങ്കാളിത്തമെടുത്തു നേട്ടം കൊയ്യാനുള്ള ശ്രമത്തിലാണ് ഒരുപറ്റം ബഹുരാഷ്ട്ര കമ്പനികൾ. അതിൽ ആദ്യത്തെ പേര് തെക്കൻ കൊറിയയിലെ പാസഞ്ചർ കാർ നിർമാതാവായ ഹ്യൂണ്ടെയ് മോട്ടർ കമ്പനിയാണ്. സമീപകാലത്ത്, പ്രധാന എതിരാളികളായ മാരുതി, ടാറ്റാ മോട്ടോഴ്സ്, മഹീന്ദ്ര എന്നിവയുടെ ഓഹരിവിലയിലെ കുതിപ്പ് കാണുമ്പോൾ ഹ്യൂണ്ടെയ്‌യുടെ ഓഹരിക്കും ആവശ്യക്കാരേറെയുണ്ടാവും എന്നതുറപ്പ്.

∙ 25,000 കോടിയുടെ വമ്പൻ ഐപിഒ
ഹ്യൂണ്ടെയ് മോട്ടർ ഇന്ത്യയുടെ 25,000 കോടി രൂപയുടെ ഐപിഒ രാജ്യത്ത് ഇതുവരെ നടന്നതിൽ ഏറ്റവും വലുതായിരിക്കും. പുതിയ വാഹനങ്ങൾ, ഇന്ത്യയ്ക്കുവേണ്ടി മാത്രമുള്ള വാഹനങ്ങൾ, ഗവേഷണം തുടങ്ങിയവയ്ക്കാണ് പണം സമാഹരിക്കുന്നത്. ഹ്യൂണ്ടെയ്‌യുടെ വിപുലമായ പദ്ധതികൾ പാസഞ്ചർ കാർ മേഖലയിൽ ഒരു പ്രൈസ് വാറിനു കളമൊരുക്കുമെന്നത് ഉപഭോക്താവിനും ഗുണകരമാകും. ലിസ്റ്റിങ്ങിനുള്ള അപേക്ഷ ഹ്യൂണ്ടെയ് സെബിക്ക് സമർപ്പിച്ചുകഴിഞ്ഞു. അപേക്ഷയുടെ ഡ്രാഫ്റ്റ് റെഡ് ഹെറിങ് പ്രോസ്പെക്ടസിൽ പരാമർശിച്ചിട്ടുള്ള 82 റിസ്ക് ഘടകങ്ങളെക്കുറിച്ചു സെബി ചോദ്യങ്ങൾ ഉന്നയിച്ചിട്ടുണ്ടത്രേ! എന്തായാലും സെബിയുടെ അനുമതി ലഭിച്ച ശേഷമേ വിലയും അനുബന്ധ കാര്യങ്ങളും അറിയാനാകൂ. ഹ്യൂണ്ടെയ് മോട്ടർ ഇന്ത്യയുടെ 17.5% ഓഹരികളാകും ഇന്ത്യൻ വിപണിയിലേക്കെത്തുക എന്നാണ് റിപ്പോർട്ട്.
∙ ക്യൂവിലുണ്ട് കൂടുതൽ വമ്പന്മാർ
ഇന്ത്യൻ ഐപിഒ ക്യൂവിൽ കയറാൻ തയാറായിനില്‍ക്കുന്ന മറ്റ് എംഎൻസികളാകട്ടെ, ഈ ലിസ്റ്റിങ് എത്രത്തോളം വിജയിക്കും എന്ന് ഉറ്റുനോക്കിയിരിക്കുകയാണ്. അതിൽ പ്രധാനികൾ നമ്മുടെയെല്ലാം ഇഷ്ട ഗൃഹോപകരണ ബ്രാന്റുകളായ സാംസങ്ങും എൽജിയുമാണ്. സാംസങ് ഇന്ത്യ ഇലക്ട്രോണിക്സ്, എൽജി ഇലക്ട്രോണിക്സ് ഇന്ത്യ എന്നീ ദക്ഷിണ കൊറിയൻ കമ്പനികൾ ലിസ്റ്റിങ്ങിനായുള്ള തയാറെടുപ്പിലാണ്. 2023-24 ൽ സാംസങ്, ഇന്ത്യയിൽനിന്നും 99,706 കോടി രൂപ വരുമാനവും 3453 കോടി രൂപ ലാഭവും നേടിയിരുന്നു.
ഇന്ത്യൻ വിപണിയിലേക്കു കടക്കാൻ തയാറെടുക്കുന്ന മറ്റൊരു ഭീമൻ റഷ്യയിൽനിന്നുള്ള നയരാ എനർജിയാണ്. കഴിഞ്ഞ സാമ്പത്തികവർഷം 1,16,240 കോടി രൂപയുടെ വരുമാനവും 9426 കോടി രൂപയുടെ ലാഭവും നേടിയ കമ്പനിയാണ് നയരാ. ടൊയോട്ട കിർലോസ്കർ മോട്ടർ, ആർസലർ മിത്തൽ, നിപ്പൺ സ്റ്റീൽ, ആക്സെൻചർ സൊല്യൂഷൻസ്, കിയ ഇന്ത്യ, ഡെൽ ഇന്ത്യ, ഫോക്സ്കോൺ തുടങ്ങി കോക്ക കോളവരെ നീളുന്നതാണ് ആ നിര. പെപ്സികോയുടെ ഇന്ത്യയിലെ ബോട്ട്ലറായ വരുൺ ബവ്റിജസിന് ഓഹരിവിപണിയിൽ ലഭിച്ച അഭൂതപൂർവമായ പിന്തുണയും ഈ വഴിക്കു ചിന്തിക്കാൻ കോക്ക കോളയെ പ്രേരിപ്പിച്ചിട്ടുണ്ടാവും.
∙ എന്തുകൊണ്ട് ഇവർ ഇന്ത്യയിലേക്ക്?
സാധാരണഗതിയിൽ എംഎൻസികൾ സ്വന്തം രാജ്യംവിട്ടു വേറൊരിടത്ത് ലിസ്റ്റ് ചെയ്യാൻ ഇഷ്ടപ്പെടാറില്ല. അവിടെയാണ് ഇന്ത്യയിലെ മാർക്കറ്റിന്റെ ഗംഭീര പ്രകടനത്തിന്റെ പ്രസക്തി. ഇന്ത്യയിൽ ലിസ്റ്റ് ചെയ്തിട്ടുള്ള എംഎൻസി കമ്പനികളെ അധികരിച്ചുള്ള എംഎൻസി ഇൻഡക്സ് നല്ല വളർച്ചയാണു കാണിക്കുന്നത്. ഹണിവെൽ ഓട്ടോമേഷൻ ഇന്ത്യ, 3എം ഇന്ത്യ, ഷാഫ്ലർ ഇന്ത്യ, ലിൻഡെ, ടിംകൻ, ഇന്റഗ്ര, ജോൺ കോക്ക്റിൽ, എസ്.കെ.എഫ്. ഇന്ത്യ, എ.ബി.ബി., സീമെൻസ്, നെസ്‌ലെ തുടങ്ങിയവയുടെ വിലയിലുണ്ടായ മുന്നേറ്റം അത്യാകർഷകമാണ്.
രസകരമായ മറ്റൊരു വസ്തുതകൂടിയുണ്ട്. അവരുടെ സ്വന്തം രാജ്യത്ത് ലിസ്റ്റ് ചെയ്ത മാതൃകമ്പനിയേക്കാളും ഏറെ മികവുറ്റ പ്രകടനമാണ് ഇവയിൽ പലതിന്റെയും ഇന്ത്യൻ കമ്പനി ഇവിടത്തെ വിപണിയിൽ കാഴ്ച വയ്ക്കുന്നത്. അണ്ടർ വാട്ടർ കണ്‍സ്ട്രക്‌ഷൻ മേഖലയിലെ താരമായ തായ്‍ലന്‍ഡ് കമ്പനി ഐടിഡി സിമന്റേഷന്റെ കാര്യം എടുക്കാം.തായ്‌ലൻഡിൽ കമ്പനിയുടെ പ്രവർത്തനങ്ങൾ താളംതെറ്റി നിൽക്കുന്നതിനാൽ ഇന്ത്യൻ കമ്പനി വിറ്റ് മാതൃകമ്പനിയെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിലാണിവർ. ഇന്ത്യൻ വിപണിയുടെ വിശ്വാസ്യതയും സാധ്യതയുമാണ് ഇതു കാണിക്കുന്നത്. .
∙ ഇന്ത്യ ടോപ് ക്ലാസ്
ശക്തമായ പണമൊഴുക്ക്, ഉയർന്ന മൂല്യം, എല്ലാത്തരം നിക്ഷേപകരുടെയും പ്രാതിനിധ്യം, വ്യവസായ സൗഹൃദ അന്തരീക്ഷം, വിദേശ രാജ്യങ്ങളുമായി കേന്ദ്രസർക്കാരിനുള്ള ബന്ധം, ഫോളോ അപ് ആക്‌ഷനുകൾ ഇവയെല്ലാം ഇന്ത്യയിൽ ടോപ് ക്ലാസ് ആണെന്നാണ് എംഎൻസികൾക്ക് കൺസൽറ്റന്റുകൾ നൽകിയിരിക്കുന്ന റിപ്പോർട്ട്.
ശക്തമായ സർക്കാരുണ്ടെങ്കിലേ ഏതൊരു രാജ്യത്തിനും അഭിവൃദ്ധി നേടാനാവൂ എന്നതിനാൽ പാർലമെന്റ് തിരഞ്ഞെടുപ്പ് അവരുടെ പ്രധാന വിഷയമായിരുന്നു. മോദി സർക്കാരിനു തുടർച്ച കിട്ടിയതോടെ ഇനി ഇന്ത്യയിലെ ലിസ്റ്റിങ് പദ്ധതികൾക്ക് എംഎൻസികൾ വേഗം കൂട്ടുമെന്നതുറപ്പ്.
∙ അവസരങ്ങൾ അവസാനിക്കുന്നില്ല
ഓഹരിവില കുതിച്ചുകയറിപ്പോയെന്ന പരാതിയാണ് സാദാ നിക്ഷേപകർക്കുളളത്. അതിൽ അൽപം കാര്യമുണ്ട്. അഞ്ചു വർഷത്തിനിടെ ധാരാളം പുതിയ കമ്പനികൾ ലിസ്റ്റ് ചെയ്തപ്പോൾ, മറ്റ് ഓഹരികളിലെ നിക്ഷേപം പിൻവലിച്ച് ആ തുക മികച്ച ഐപിഒകളിലേക്ക് എത്തുമെന്നും അതുവഴി ചില ഓഹരികളുടെ എങ്കിലും വില കുറയുമെന്നുമായിരുന്നു കണക്കുകൂട്ടൽ. പക്ഷേ പഴയ തിയറി അമ്പേ പാളി. മറിച്ച്, പുതിയ ഫണ്ടുകളും പുതിയ നിക്ഷേപകരും വന്ന്, മികച്ച ഐപിഒകളിലെല്ലാം നിക്ഷേപിച്ചു. ജനസംഖ്യയ്ക്ക് അനുസരിച്ച് ഡീമാറ്റ് അക്കൗണ്ടുകൾ ഉയരുന്നില്ലെങ്കിലും അനുദിനം പുതിയ ചെറുകിട– വിദേശ നിക്ഷേപകർ വരുന്നു, അതനുസരിച്ച് ഓഹരി വിലകളും കുതിക്കുന്നു. Too Many Money Chasing A Few High Quality Stocks എന്നതാണ് സ്ഥിതി. ഇതിനിടെ ഓഹരി മുറിച്ചുവാങ്ങാമെന്നു വരുന്നത് ചെറുനിക്ഷേപകർക്ക് പ്രതീക്ഷ പകരുന്നുണ്ട്. ഉദാഹരണത്തിന് ഒരു ഓഹരിക്ക് 1.3 ലക്ഷത്തിലേറെ രൂപയുള്ള എംആർഎഫ് പോലും അഞ്ഞൂറോ ആയിരമോ രൂപയുണ്ടെങ്കിൽ വാങ്ങാനാകും.
∙ കൂടുതൽ പിഎസ്‌യുകൾ ഐപിഒയ്ക്ക്
വർധിച്ചുവരുന്ന വിപണി പ്രാതിനിധ്യം മൂലം നിലവാരമുള്ള ധാരാളം പുതിയ കമ്പനികൾ വിപണിയിലെത്തും. അതായത്, അടുത്ത രണ്ടു വർഷങ്ങളിലും ഇന്ത്യയിൽ മികച്ച ഐപിഒകളുടെ ഒരു ആറാട്ടിനുള്ള സാധ്യതയുണ്ട്. ലിസ്റ്റ് ചെയ്യാത്ത 170 പൊതുമേഖലാ കമ്പനികളിൽ പലതിനേയും വിപണിയിലെത്തിക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കുന്നുമുണ്ട്. ഇതിൽ പലതും നല്ല ലാഭം നേടുന്നവയാണ്. ഓർക്കുക, കഴിഞ്ഞ നവംബറില്‍ 32 രൂപയിൽ ഐപിഒയ്ക്ക് എത്തിയ ഐആർഇഡിഎ എന്ന പിഎസ് യുവിന്റെ വില 274 രൂപയോളമാണ്. ഇത്തരം ഒട്ടേറെ അവസരങ്ങൾ പബ്ലിക് ഇഷ്യുവിലൂടെ എത്തുമെന്നു പ്രതീക്ഷിക്കാം.
(ഓഗസ്റ്റ് ലക്കം മനോരമ സമ്പാദ്യത്തിൽ പ്രസിദ്ധീകരിച്ചത്. ഷെയർവെൽത്ത് വെൽത്ത് മാനേജ്മെന്റ് ലിമിറ്റഡ് ഡയറക്ടറാണ് ലേഖകൻ)