വേനലാണെങ്കിലും മഴയാണെങ്കിലും ‘കുടിക്കാൻ എന്താ വേണ്ടത്’ എന്നു ചോദിച്ചാൽ മലയാളിക്ക് ഉത്തരം ‘ചായ’ എന്നാണ്. ദിവസവും നാലുനേരം ചായ കുടിക്കുന്ന മനുഷ്യർ മുതൽ ഒരു ചായ കുടിക്കാൻ വേണ്ടി മാത്രം കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ് സ‍ഞ്ചരിക്കുന്നവരും നമുക്കു മുന്നിലുണ്ട്. ചിലപ്പോൾ എന്തെങ്കിലും പ്രശ്നം വന്നാൽ ചായ കുടിച്ചാൽ എല്ലാം സെറ്റാകും എന്ന് പറയുന്നവരും കുറവല്ല. അങ്ങനെ ചായയ്ക്ക് പരിഹരിക്കാൻ കഴിയാത്തതായി ഒന്നുമില്ലെന്ന് വിശ്വസിക്കുന്നവരാണ് ഭൂരിഭാഗം മലയാളികളും. രാവിലെ ഉണരുമ്പോൾതന്നെ കയ്യിൽ ഒരു ചായ അന്നത്തെ പത്രം... മലയാളിയുടെ ദിനം തുടങ്ങാൻ ഇത് രണ്ടും നിർബന്ധമാണ്. ഈ ചായയ്ക്ക് വൈവിധ്യമോ പലതരം. സാധാരണ പാൽ ചായ, കട്ടൻ ചായ, മസാല ചായ, ഏലയ്ക്ക ചായ, ഹെർബൽ ചായ അങ്ങനെ തുടങ്ങി ‘നിറം മാറുന്ന’ ചായ വരെ ഇന്ന് ലഭ്യമാണ്. നിറം മാറുന്ന ചായയോ അങ്ങനെ ഒന്നുണ്ടോ എന്ന് തോന്നിയോ? എന്നാൽ ഉണ്ട്, അതാണ് നീലച്ചായ അഥവാ ബ്ലൂ ടീ. ചുമ്മാ കളറൊഴിച്ച് തിളപ്പിക്കുന്നതല്ല ഈ ചായ. അതിനു പിന്നില്‍, അധികമാർക്കും അറിയാത്ത പല കാര്യങ്ങളുമുണ്ട്. നീലച്ചായയുടെ ഗുണങ്ങൾതന്നെ അതിൽ പ്രധാനപ്പെട്ടത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വേനലാണെങ്കിലും മഴയാണെങ്കിലും ‘കുടിക്കാൻ എന്താ വേണ്ടത്’ എന്നു ചോദിച്ചാൽ മലയാളിക്ക് ഉത്തരം ‘ചായ’ എന്നാണ്. ദിവസവും നാലുനേരം ചായ കുടിക്കുന്ന മനുഷ്യർ മുതൽ ഒരു ചായ കുടിക്കാൻ വേണ്ടി മാത്രം കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ് സ‍ഞ്ചരിക്കുന്നവരും നമുക്കു മുന്നിലുണ്ട്. ചിലപ്പോൾ എന്തെങ്കിലും പ്രശ്നം വന്നാൽ ചായ കുടിച്ചാൽ എല്ലാം സെറ്റാകും എന്ന് പറയുന്നവരും കുറവല്ല. അങ്ങനെ ചായയ്ക്ക് പരിഹരിക്കാൻ കഴിയാത്തതായി ഒന്നുമില്ലെന്ന് വിശ്വസിക്കുന്നവരാണ് ഭൂരിഭാഗം മലയാളികളും. 

രാവിലെ ഉണരുമ്പോൾതന്നെ കയ്യിൽ ഒരു ചായ അന്നത്തെ പത്രം... മലയാളിയുടെ ദിനം തുടങ്ങാൻ ഇത് രണ്ടും നിർബന്ധമാണ്. ഈ ചായയ്ക്ക് വൈവിധ്യമോ പലതരം. സാധാരണ പാൽ ചായ, കട്ടൻ ചായ, മസാല ചായ, ഏലയ്ക്ക ചായ, ഹെർബൽ ചായ അങ്ങനെ തുടങ്ങി ‘നിറം മാറുന്ന’ ചായ വരെ ഇന്ന് ലഭ്യമാണ്. നിറം മാറുന്ന ചായയോ അങ്ങനെ ഒന്നുണ്ടോ എന്ന് തോന്നിയോ? എന്നാൽ ഉണ്ട്, അതാണ് നീലച്ചായ അഥവാ ബ്ലൂ ടീ. ചുമ്മാ കളറൊഴിച്ച് തിളപ്പിക്കുന്നതല്ല ഈ ചായ. അതിനു പിന്നില്‍, അധികമാർക്കും അറിയാത്ത പല കാര്യങ്ങളുമുണ്ട്. നീലച്ചായയുടെ ഗുണങ്ങൾതന്നെ അതിൽ പ്രധാനപ്പെട്ടത്.

(Representative image by Chatchawal Kittirojana / shutterstock)
ADVERTISEMENT

∙ ‘നമുക്കു ചുറ്റുമുള്ള’ നീലച്ചായ!

ചിറകുവിരിക്കാനൊരുങ്ങുന്ന ചിത്രശലഭം പോലുള്ള പുഷ്പം. നമ്മുടെ വീട്ടുപരിസരത്തും പാടവരമ്പത്തും തൊടിയിലുമൊക്കെയായി കാണപ്പെടുന്ന നീല ശംഖുപുഷ്പം. പൊതുവേ അലങ്കാരചെടിയായിട്ടാണ് ശംഖുപുഷ്പത്തെ നമ്മുക്ക് അറിയാവുന്നത്. എന്നാൽ ഈ അലങ്കാരചെടിയാണ് നീലച്ചായയുടെ പിന്നിലെ രഹസ്യം. ക്ലിറ്റോറിയ ടെർനേറ്റിയ എന്ന ശാസ്ത്രനാമുള്ള ശംഖുപുഷ്പത്തിന്റെ പുതിയതോ ഉണങ്ങിയതോ ആയ ഇതളുകളിൽ നിന്നാണ് ബ്ലൂ ടീ എന്നറിയപ്പെടുന്ന പാനീയം നിർമിക്കുന്നത്. 

ചായ എന്ന് പേരിനൊപ്പമുണ്ടെങ്കിലും ഇവ കഫീന്‍രഹിതമാണെന്നുള്ളതാണ് മറ്റൊരു പ്രത്യേകത. നിറത്തിന്റെ പേരിലുള്ള വ്യത്യസ്തതയേക്കാളും നീലച്ചായയുടെ ഔഷധഗുണങ്ങളാണ് ഇവയെ കൂടുതൽ വ്യത്യസ്തമാക്കുന്നത്.

ഉയർന്ന തോതിൽ ആന്റിഓക്സിഡന്റുകള്‍ (ആരോഗ്യകരമായ കോശങ്ങൾ നിലനിർത്താന്‍ സഹായിക്കുന്ന പദാർഥങ്ങള്‍) അടങ്ങിയിട്ടുള്ളതിനാൽതന്നെ സമ്മർദം കുറയ്ക്കാനും മികച്ച ഉറക്കം ലഭിക്കാനും ഇവ സഹായിക്കുന്നു. കൂടാതെ വിവിധ ആരോഗ്യപ്രശ്നങ്ങൾക്ക് അനുയോജ്യമായ ഔഷധപാനീയവുമാണ് നീലച്ചായ. 

(Representative image by Yulia Furman / shutterstock)

കാഴ്ചയ്ക്ക് പുതുമ നൽകുന്നതാണ് നീലച്ചായയുടെ നിറംതന്നെ. നീല നിറം മാറി ചെറിയ വയലറ്റ് നിറമാകാനുള്ള കഴിവും ശംഖുപുഷ്പത്തിനുണ്ട്. ചൂടുള്ള വെള്ളത്തിലേക്ക് ശംഖുപുഷ്പമിട്ട് തിളപ്പിച്ച ശേഷം ഒരു ചെറുനാരങ്ങ കൂടി പിഴിഞ്ഞാൽ നീലച്ചായയുടെ മട്ടും ഭാവവുമൊക്കെ മാറി വയലറ്റ് നിറമാകും. തിളച്ച ചായയിലേക്ക് തുളസി ഇലയും തേനുമെല്ലാം ചേർക്കുന്നതോടെ ഗുണവും രുചിയും കൂടും. അങ്ങനെ വൈവിധ്യമാർന്ന ഉപയോഗങ്ങൾകൊണ്ട് പതിയെപ്പതിയെ പ്രശസ്തമാവുകയായിരുന്നു ബ്ലൂ ടീ.

ADVERTISEMENT

∙ ഗുണങ്ങളും ഏറെ!

കാഴ്ചയിൽ തരുന്ന വ്യത്യസ്തത പോലെ പ്രധാനമാണ് അവയുടെ ഗുണവും. വണ്ണം കുറയ്ക്കാനായി പതിവായി കേട്ടുവരുന്ന പേരാണ് ഗ്രീൻ ടീ. എന്നാൽ ബ്ലൂ ടീക്കുമുണ്ട് ഈ കഴിവ്. ആരോഗ്യസംരക്ഷണത്തിൽ ഒട്ടും പിന്നിലല്ല നീലച്ചായയുടെ പവറെന്നു ചുരുക്കം. ഏറ്റവും ആരോഗ്യകരമായ ചായ ഏതാണെന്നതിനുള്ള തെളിവുകളാണ് ഈ ചായയുടെ ഈ സവിശേഷതകൾ. വയറ്റിൽ അടിഞ്ഞുകൂടുന്ന കൊഴുപ്പുകളെ എരിച്ച് അമിത വണ്ണം കുറയ്ക്കാൻ നീലച്ചായ സഹായിക്കുന്നു. ഉപാപചയ (metabolism) പ്രവർത്തനങ്ങളെ പുനരുജ്ജീവിപ്പിച്ചു മനുഷ്യരെ ഊർജസ്വലരാക്കുന്നു ഈ പാനീയം. കോശങ്ങളെ ആരോഗ്യപൂർണമാക്കി തീർക്കുന്നതിനോടൊപ്പം ശരീരത്തിലെ ദോഷവസ്തുകളെ ഒഴിവാക്കാനും സഹായിക്കുന്നു. 

മാനസിക സമ്മര്‍ദമുള്ളവര്‍ക്ക് ആശ്വാസം നൽകാനുള്ള കഴിവും നീലച്ചായയുടെ കൈയിലുണ്ട്. പ്രകൃതിദത്തമായതുകൊണ്ടു തന്നെ കാര്യമായ ആശങ്കയും വേണ്ട. ഒരു ചായ കുടിച്ചാൽ മനസ്സു ശാന്തമാകും എന്ന് പറയുന്നത് വെറുതയല്ലെന്ന് തെളിയിക്കുകയാണ് ശംഖുപുഷ്പ ചായ. മനസ്സിനെ ഊർജസ്വലമാക്കുന്നതിനോടൊപ്പം മാനസികസംഘർഷങ്ങൾക്ക് അയവുതരുകയും കൂടുതൽ ഉന്മേഷമുള്ളവരാക്കി തീർക്കുകയും ചെയ്യുന്നു. 

ഉത്കണ്ഠാകുലമായ മസ്തിഷ്കത്തെ ശാന്തമാക്കി സന്തോഷത്തോടെ നിലനിർത്തുന്ന ജോലിയും നീലച്ചായയുടെ പക്കലുണ്ട്. ആന്റിഓക്സിഡന്റുകളുടെ ഉയർന്ന അളവ് കോശങ്ങളെ ആരോഗ്യ പൂർണമാക്കുന്നതിനോടൊപ്പം ഉറക്കമില്ലായ്മയേയും പരിഹരിക്കുന്നു. പ്രമേഹ രോഗികൾക്കും ആശ്വാസം പകരുന്ന വിദ്യയാണ് ഇവയ്ക്കുള്ളത്. അതുപോലെ ബ്ലഡ് പ്രഷർ നിയന്ത്രിക്കുന്നതിനും സഹായകരമാണ്. ഓർമശക്തി വർധിപ്പിക്കുവാനും മസ്തിഷ്കത്തെ കാര്യക്ഷമമായ രീതിയിൽ പ്രവർത്തിപ്പിക്കുവാനും ഇവ ഉതകുന്നു. 

mage Credit : Marina Shanti / Shutterstock.com

ആന്തരിക നേട്ടങ്ങളിൽ മാത്രം പരിമിതപ്പെടുന്നതല്ല നീലച്ചായയുടെ ഗുണങ്ങൾ. ചർമത്തിനും മുടിക്കും പുറമേയുള്ള സർവ സൗന്ദര്യത്തിനും നീലച്ചായയുടെ കൈയില്‍ മന്ത്രമുണ്ട്. ചർമത്തിലെ സമ്മർദത്തെ ഒഴിവാക്കി സൗന്ദര്യത്തെ പരിപാലിച്ച് ചെറുപ്പം നിലനിർത്താനും ബ്ലൂ ടീക്ക് സാധിക്കും. മുടിക്കും ഇവ ഉത്തമമാണ്, തലയിലെ രക്തചംക്രമണം വർധിപ്പിക്കാനും ആരോഗ്യകരമായ ശിരോചർമ്മം നിലനിർത്താനും ഫലപ്രദമാകുന്ന ഒരു സംയുക്തമായ പദാർഥം നീലച്ചായയിൽ അടങ്ങിയിരിക്കുന്നു. ഇവ മുടിയെ ഉള്ളിൽനിന്നു ശക്തിപ്പെടുത്തി ആരോഗ്യപൂർവം വളരാനും സഹായിക്കുന്നു.

ADVERTISEMENT

∙ വിപണിയിലും ‘ഹീറോപുഷ്പം’!

ഇത്രയും ഗുണങ്ങളുള്ള നീലച്ചായയെക്കുറിച്ച് അറിയാത്തവരാണ് മിക്ക ചായ പ്രേമികളും. എന്നാൽ ആരോഗ്യസംരക്ഷണത്തിന്റെ ഭാഗമായി പലരും നീലച്ചായ ഉപയോഗം ആരംഭിച്ചു കഴിഞ്ഞു. അതിനോടനുബന്ധിച്ചുള്ള ആവശ്യകതയും വർധിക്കുന്നുണ്ട്. തൊടികളിലും പാടത്തും കാണപ്പെടുന്നു എന്നുള്ളതുകൊണ്ട് വിലകുറച്ചു കാണേണ്ട ശംഖുപുഷ്പത്തെ, ഇവയുടെ വിപണി നിരക്ക് അത്ര ചെറുതല്ല. ഉണങ്ങിയ ശംഖുപുഷ്പ ചായയ്ക്ക് 200 മുതൽ 300 വരെയാണ് വില. പൊതുവേ തെക്കുകിഴക്കൻ ഏഷ്യയിലാണ് ശംഖുപുഷ്പം കാണപ്പെടുന്നത്, എന്നിരുന്നാലും മറ്റു രാജ്യങ്ങളിൽ നിന്നുള്ള ആവശ്യകതയും ചെറുതല്ല. 

(Representative image by DJAYALFIN / shutterstock)

തായ്‌ലന്‍ഡിൽ വാണിജ്യാവശ്യങ്ങൾക്കായി ശംഖുപുഷ്പങ്ങളുടെ വയലുകൾ വരെയുണ്ട്. ഏഷ്യ-പസിഫിക് മാർക്കറ്റിൽ ബട്ടർഫ്ലൈ പീ ഫ്ലവര്‍ എന്ന് അറിയപ്പെടുന്ന ശംഖപുഷ്പത്തിന്റെ വിപണിയിൽ ചൈനയാണ് ഏറ്റവും ഉയർന്ന വിഹിതം കൈവശം വച്ചിട്ടുള്ളത്. എന്നാൽ ഏഷ്യ-പസിഫിക് വിപണിയിൽ ശംഖുപുഷ്പത്തിന്റെ ഏറ്റവും വേഗം വളരുന്ന വിപണിയിടം ഇന്ത്യയാണ്. 

പോഷകസമൃദ്ധമായ ഭക്ഷണം തേടിയുള്ള അന്വേഷണവും ഭക്ഷ്യ വസ്തുക്കളിൽ വർധിച്ചുവരുന്ന താൽപ്പര്യവും ശംഖുപുഷ്പത്തിന്റെ ആരോഗ്യപരമായ ഗുണങ്ങളെക്കുറിച്ചുള്ള അറിവും ശംഖുപുഷ്പത്തിന്റെ ആവശ്യകത ഉയര്‍ത്തുകയാണ്. 

2024–32 വർഷങ്ങളിൽ ഇവയുടെ ആവശ്യകത വൻതോതിൽ ഉയരുമെന്ന് കണക്കാക്കുന്നു. 2023-ലെ കണക്കുകൾ പ്രകാരം ശംഖുപുഷ്പ വിപണിയുടെ വിഹിതം 52 കോടി ഡോളറായിരുന്നു. 2024 ആയതോടെ വിഹിതം ഉയർന്നു 55 കോടി ഡോളറായി മാറി. 2024 മുതല്‍ 2032 വരെയുള്ള കാലയളവിൽ ഇവ 79  കോടി ഡോളറിലേക്ക് ഉയരുമെന്നാണ് കണക്കാകുന്നത്.

English Summary:

Beyond the Blue: Uncovering the Health Benefits of Blue Tea