610 കിലോയിൽനിന്ന് 68 കിലോയിലേക്ക്: 33–ാം വയസ്സിൽ ഞെട്ടിക്കുന്ന മാറ്റം; ലോകത്തെ അമ്പരപ്പിച്ച് സൗദി; ഇതെങ്ങനെ?
‘ഡാ തടിയാ...’ എന്ന് സിനിമാപ്പേര് കേൾക്കുമ്പോൾ ചിരി വരും. കാരണം അതൊരു കോമഡിപ്പടമാണ്. എന്നാൽ യഥാർഥ ജീവിതത്തിൽ ആരെങ്കിലും നിങ്ങളെ തടിയാ എന്നു വിളിച്ചാൽ സങ്കടം വരില്ലേ? കല്യാണം മുതൽ തൊഴിൽ വരെ പ്രതിസന്ധിയിലാക്കുന്ന അമിതവണ്ണം ജീവിതത്തിലെ ഏറ്റവും വലിയ വില്ലനായി മാറുന്ന അവസ്ഥയാണ്. സമൂഹമാധ്യമങ്ങളുടെ വ്യാപനത്തോടെ പ്രത്യേകിച്ചും. ‘എന്റെ ശരീരം, രണ്ട് ബിരിയാണി കൂടുതൽ തിന്നുന്നത് എന്റെ ഇഷ്ടം’ എന്ന് സിനിമയിലെ നായകൻ പറയുമ്പോൾ കയ്യടിക്കാം. പക്ഷേ ശരീരഭാര നിയന്ത്രണം എന്നും പലരുടെയും മുന്നിലെ വലിയ വെല്ലുവിളിയാണ്. കേവലം 100 ഗ്രാം ശരീരഭാരം കൂടിപ്പോയതിന്റെ പേരിലാണ് ഒളിപിംക്സിൽ ഇന്ത്യൻ ഗുസ്തി താരം വിനേഷ് ഫോഗട്ടിന് മെഡൽ നഷ്ടമായത്. അത്തരത്തിൽ എണ്ണിയാൽ തീരാത്തത്ര നഷ്ടങ്ങളുടെ കണക്കുകളാണ് അമിതവണ്ണക്കാര്‍ക്ക് പറയാനുണ്ടാകുക. അപ്പോൾപ്പിന്നെ 610 കിലോഗ്രാം ഭാരമുള്ള ഒരാൾ ജീവിതത്തിൽ എന്തുമാത്രം ബുദ്ധിമുട്ട് അനുഭവിച്ചിട്ടുണ്ടാകും? ഇനി പറയാൻ പോകുന്നത് സൗദി അറേബ്യൻ പൗരനായ ഖാലിദ് ബിൻ മൊഹ്‌സെൻ ഷാരിയുടെ ജീവിത കഥയാണ്. 2013ൽ ലോകത്തിലെ ഏറ്റവും ഭാരമേറിയ മനുഷ്യനായാണ് ഖാലിദ് അറിയപ്പെട്ടിരുന്നത്. 610 കിലോഗ്രാം ആയിരുന്നു അന്ന് ഖാലിദിന്റെ ഭാരം. ജീവനു തന്നെ ഭീഷണിയായി ശരീരഭാരം ഉയർന്നതോടെ ഖാലിദ് വീട്ടിലിരിപ്പായി. എന്നാൽ ഖാലിദിനെ രക്ഷിക്കാൻ സൗദി രാജാവ് തന്നെ രംഗത്തു വന്നു. പിന്നെ, നടന്നതെല്ലാം അദ്ഭുതങ്ങളായിരുന്നു.

‘ഡാ തടിയാ...’ എന്ന് സിനിമാപ്പേര് കേൾക്കുമ്പോൾ ചിരി വരും. കാരണം അതൊരു കോമഡിപ്പടമാണ്. എന്നാൽ യഥാർഥ ജീവിതത്തിൽ ആരെങ്കിലും നിങ്ങളെ തടിയാ എന്നു വിളിച്ചാൽ സങ്കടം വരില്ലേ? കല്യാണം മുതൽ തൊഴിൽ വരെ പ്രതിസന്ധിയിലാക്കുന്ന അമിതവണ്ണം ജീവിതത്തിലെ ഏറ്റവും വലിയ വില്ലനായി മാറുന്ന അവസ്ഥയാണ്. സമൂഹമാധ്യമങ്ങളുടെ വ്യാപനത്തോടെ പ്രത്യേകിച്ചും. ‘എന്റെ ശരീരം, രണ്ട് ബിരിയാണി കൂടുതൽ തിന്നുന്നത് എന്റെ ഇഷ്ടം’ എന്ന് സിനിമയിലെ നായകൻ പറയുമ്പോൾ കയ്യടിക്കാം. പക്ഷേ ശരീരഭാര നിയന്ത്രണം എന്നും പലരുടെയും മുന്നിലെ വലിയ വെല്ലുവിളിയാണ്.
കേവലം 100 ഗ്രാം ശരീരഭാരം കൂടിപ്പോയതിന്റെ പേരിലാണ് ഒളിപിംക്സിൽ ഇന്ത്യൻ ഗുസ്തി താരം വിനേഷ് ഫോഗട്ടിന് മെഡൽ നഷ്ടമായത്. അത്തരത്തിൽ എണ്ണിയാൽ തീരാത്തത്ര നഷ്ടങ്ങളുടെ കണക്കുകളാണ് അമിതവണ്ണക്കാര്‍ക്ക് പറയാനുണ്ടാകുക. അപ്പോൾപ്പിന്നെ 610 കിലോഗ്രാം ഭാരമുള്ള ഒരാൾ ജീവിതത്തിൽ എന്തുമാത്രം ബുദ്ധിമുട്ട് അനുഭവിച്ചിട്ടുണ്ടാകും? ഇനി പറയാൻ പോകുന്നത് സൗദി അറേബ്യൻ പൗരനായ ഖാലിദ് ബിൻ മൊഹ്‌സെൻ ഷാരിയുടെ ജീവിത കഥയാണ്.
2013ൽ ലോകത്തിലെ ഏറ്റവും ഭാരമേറിയ മനുഷ്യനായാണ് ഖാലിദ് അറിയപ്പെട്ടിരുന്നത്. 610 കിലോഗ്രാം ആയിരുന്നു അന്ന് ഖാലിദിന്റെ ഭാരം. ജീവനു തന്നെ ഭീഷണിയായി ശരീരഭാരം ഉയർന്നതോടെ ഖാലിദ് വീട്ടിലിരിപ്പായി. എന്നാൽ ഖാലിദിനെ രക്ഷിക്കാൻ സൗദി രാജാവ് തന്നെ രംഗത്തു വന്നു. പിന്നെ, നടന്നതെല്ലാം അദ്ഭുതങ്ങളായിരുന്നു. ഖാലിദ് ഇന്ന് മെലിഞ്ഞിരിക്കുന്നു, ശരാശരി മനുഷ്യന്റെ ഭാരത്തിലേക്ക് എത്തിയിരിക്കുന്നു. അഞ്ചു വർഷത്തിനിടെ അഞ്ചു പത്തുമല്ല, 542 കിലോ ഭാരമാണ് ഖാലിദ് കുറച്ചത്. ആരോഗ്യ മേഖലയ്ക്കുതന്നെ ആശ്ചര്യം പകരുന്ന സംഭവം.
ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും ശ്രദ്ധേയമായ ശരീരഭാരം കുറയ്ക്കലുകളിൽ ഒന്നാണ് ഇത്. എങ്ങനെയാണ് മെഡിക്കൽ സംഘം ഇത് സാധ്യമാക്കിയത്? ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് സ്വീകരിക്കാവുന്ന പലതും ഖാലിദിന്റെ ജീവിതത്തിൽനിന്ന് പകർത്താനുണ്ട്. ഖാലിദിന്റെ ശരീരഭാരം കുറയ്ക്കാനായി ശാസ്ത്രീയവും വൈദ്യശാസ്ത്രപരവും മനഃശാസ്ത്രപരവുമായ എന്തൊക്കെ കാര്യങ്ങളാണ് ചെയ്തത്?
∙ ജീവിതത്തിലേക്ക് പ്രതീക്ഷയുടെ പുതുവെളിച്ചം
അമിത ശരീരഭാരം കാരണം അനങ്ങാന്‍ പോലുമാകാതെ ഒരേ കിടപ്പായിരുന്നു ഖാലിദ് ബിന്‍ മൊഹ്സിന്‍ ഷാരി. ദൈനംദിന പ്രവർത്തനങ്ങൾ നടത്താൻ പോലും ബുദ്ധിമുട്ട്. സ്വപ്നം കണ്ട ജീവിതവഴികളെല്ലാം കൊട്ടിയടയ്ക്കപ്പെട്ടു. ഒന്നെഴുന്നേറ്റു നിൽക്കാൻ പോലും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സഹായം വേണ്ട അവസ്ഥ. 1991 ഫെബ്രുവരി 28നായിരുന്നു ഖാലിദ് ജനിച്ചത്. ഇരുപത്തിരണ്ടാം വയസ്സിൽ, ലോകത്തിൽ ജീവിച്ചിരിക്കുന്നതിൽ ഏറ്റവും ഭാരമുള്ള മനുഷ്യൻ എന്ന റെക്കോർഡും ഖാലിദ് സ്വന്തമാക്കി. 2013ൽ 610 കിലോഗ്രാമായിരുന്നു ഖാലിദിന്റെ ഭാരം.
ലോകത്തിൽ ഇതുവരെ രേഖപ്പെടുത്തിയതിൽ ഏറ്റവും ഭാരമുള്ള രണ്ടാമത്തെ മനുഷ്യനായും അന്ന് ഖാലിദ് മാറി. ജോൺ ബ്രോവർ മിന്നോച്ച് എന്ന അമേരിക്കക്കാരന്റെ പേരിലായിരുന്നു മുൻ റെക്കോർഡ്. 1941ൽ ജനിച്ച് നാൽപത്തിയൊന്നാം വയസ്സിൽ അന്തരിച്ച ജോണിന്റെ ഭാരം 635 കിലോഗ്രാം വരെ എത്തിയിരുന്നു. ഖാലിദിന്റെ അമിതവണ്ണം രാജ്യാന്തരതലത്തിൽതന്നെ വന്‍ വാർത്തയായതോടെ സൗദിയുടെ അബ്ദുല്ല രാജാവ് ഇടപെട്ടു. അതാണ് ഖാലിദിന്റെ ജീവിതത്തിൽ പ്രതീക്ഷയുടെ പുതുവഴി തുറന്നത്.
2013ൽ ചികിത്സയ്ക്കായി ജസാനിലെ വീട്ടിൽ നിന്ന് ഖാലിദിനെ വിമാനമാർഗം റിയാദിലേക്ക് കൊണ്ടുപോയി. അമിതഭാരം കാരണം മറ്റൊരിടത്തേക്ക് കൊണ്ടുപോകാൻ പ്രത്യേക സംവിധാനങ്ങൾ വരെ വേണ്ടിവന്നു. ചരക്കുനീക്കത്തിനും മറ്റും ഉപയോഗിക്കുന്ന ഫോർക്‌ലിഫ്റ്റ് എന്ന പ്രത്യേകതരം ലിഫ്റ്റിങ് സംവിധാനമാണ് അന്ന് ഉപയോഗിച്ചത്. സിവിൽ ഡിഫൻസിന്റെ നേതൃത്വത്തിലായിരുന്നു ഖാലിദിനെ വീട്ടിൽനിന്ന് ക്രെയിനിൽ വിമാനത്താവളത്തിലേക്ക് എത്തിച്ചത്.
അവിടെനിന്ന് പ്രത്യേകം ചാർട്ട് ചെയ്ത വിമാനത്തിൽ റിയാദിലേക്കും. അവിടുത്തെ കിങ് ഫഹദ് മെഡിക്കൽ സിറ്റിയിലായിരുന്നു ചികിത്സ. ഖാലിദിനെ പരിശോധനകൾക്കും മറ്റും കൊണ്ടുപോകാനായി പ്രത്യേക സൗകര്യങ്ങളൊരുക്കി. ഫിസിയോ തെറാപ്പിക്കായി വലിയ വീൽചെയർ സജ്ജീകരിച്ചു. രാജാവ് ഇടപെട്ടതിനാൽത്തന്നെ സർക്കാർ മേൽനോട്ടത്തിൽ കാര്യങ്ങളെല്ലാം അതിവേഗം നീങ്ങി. എല്ലാ ചെലവുകളും സർക്കാരാണ് വഹിച്ചത്. ചികിത്സയും ശരീരത്തിലെ ഓരോ മാറ്റങ്ങളും ആരോഗ്യപ്രവർത്തകർ കൃത്യമായി സർക്കാരിനെ അറിയിക്കുകയും ചെയ്തു.
കിടക്ക തയാറാക്കിയത് യുഎസ്
ഖാലിദിനെ ചികിത്സിക്കാനുള്ള കിടക്ക തയാറാക്കിയത് യുഎസിലായിരുന്നു. ഈ കിടക്ക എത്താൻ വൈകിയതോടെ ചികിത്സയും വൈകി. സൗദി ആരോഗ്യ മന്ത്രാലയവും സിവിൽ ഡിഫൻസ് മന്ത്രാലയവും റെഡ് ക്രോസും ചേർന്നാണ് യുഎസിൽ നിന്ന് പ്രത്യേകം തയാറാക്കിയ കിടക്ക കൊണ്ടുവന്നത്. അമിത ശരീരഭാരമുള്ള രോഗികൾക്കായി ഡിസൈൻ ചെയ്ത പ്രത്യേക ബാരിയാട്രിക് ബെഡ് ആണ് എത്തിച്ചത്. സാധാരണയായി 225 മുതൽ 450 വരെ കിലോഗ്രാം ഭാരമുള്ള രോഗികളെ വഹിക്കാൻ ഈ കിടക്കയ്ക്കു സാധിക്കും. ബാരിയാറ്റിക് കിടക്കകളിൽ പ്രത്യേകം മോട്ടറുകളും ഘടിപ്പിച്ചിട്ടുണ്ട്. ഉയരം ക്രമീകരിക്കാവുന്ന സംവിധാനം, ബാക്ക്‌റെസ്റ്റ്, സൈഡ് റെയിലുകൾ തുടങ്ങി ഫീച്ചറുകളും ഉണ്ടായിരുന്നു.
∙ പ്രത്യേക മെഡിക്കൽ സംഘം
ഖാലിദിനെ സഹായിക്കാനായി മെഡിക്കൽ വിദഗ്ധരുടെ വലിയൊരു സംഘം തന്നെ ഉണ്ടായിരുന്നു. അമിതഭാരം കുറയ്ക്കാൻ വേണ്ട സംവിധാനങ്ങൾ ഒരുക്കാൻ ഒരു സംഘവും പൊണ്ണത്തടി കുറച്ചതിന് ശേഷമുള്ള കാര്യങ്ങൾ ചെയ്യാനായി 30 അംഗ മെഡിക്കൽ സംഘത്തെയുമാണ് നിയമിച്ചത്. ഖാലിദിന്റെ ദഹനവും ഹോർമോണുകളും നിയന്ത്രിക്കുന്നതിന് എൻഡോക്രൈനോളജിസ്റ്റുകളുടെ സേവനവും ഉറപ്പാക്കി. ഹോർമോണുമായി ബന്ധപ്പെട്ട അവസ്ഥകൾ കണ്ടെത്തി ചികിത്സിക്കുന്ന വിഭാഗമായിരുന്നു ഇത്. വിശപ്പ്, ഇൻസുലിൻ തുടങ്ങിയവുമായി ബന്ധപ്പെട്ട കാര്യങ്ങളും പരിശോധിച്ചു.
∙ വയറിന്റെ വലുപ്പം കുറയ്ക്കൽ ശസ്ത്രക്രിയ
ഗ്യാസ്ട്രിക് ബൈപാസ് പോലുള്ള നടപടിക്രമങ്ങളിലൂടെ ഖാലിദിന്റെ വയറിന്റെ വലുപ്പം കുറയ്ക്കാൻ ബാരിയാറ്റിക് ശസ്ത്രക്രിയാ വിദഗ്ധരുടെ സഹായം തേടി. ഇത് ഭക്ഷണം കഴിക്കുന്നത് പരിമിതപ്പെടുത്താനും അതുവഴി ശരീരഭാരം കുറയ്ക്കാനും സഹായിച്ചു. പോഷകാഹാര വിദഗ്ധർ ഖാലിദിന്റെ പരിശോധനാ വിവരങ്ങൾ ഉപയോഗപ്പെടുത്തി ഒരു ഡയറ്റ് പ്ലാനും വികസിപ്പിച്ചെടുത്തു.
കാലറി കുറഞ്ഞ ഭക്ഷണമായിരുന്നു ഏറെയും. അതേസമയം, ആരോഗ്യം നിലനിർത്താൻ ആവശ്യമായ പോഷകങ്ങളാൽ സമ്പുഷ്ടവുമായിരുന്നു. ഡയറ്റിഷ്യന്മാർ ഇതെല്ലാം കൃത്യമായി നിരീക്ഷിച്ചു. ഫിസിക്കൽ തെറപ്പിസ്റ്റുകളും ഖാലിദിനെ സഹായിച്ചു. ശരീരഭാരം കുറയാൻ തുടങ്ങിയപ്പോൾ ഫിസിക്കൽ തെറപ്പിസ്റ്റുകളാണ് ചലനശേഷിയും ശക്തിയും വീണ്ടെടുക്കാൻ സഹായിച്ചത്. പേശികളുടെ ശോഷണം തടയാനും ഹൃദയാരോഗ്യം നിലനിർത്താനും ഇതുവഴി സാധിച്ചു.
∙ ജീവൻ നഷ്ടപ്പെടാതിരിക്കാൻ ഗ്യാസ്ട്രിക് ബൈപാസ്?
ഭാരം കുറയ്ക്കാനുള്ള ചികിത്സകൾക്കിടെ ജീവനും ഭീഷണി നേരിട്ടേക്കാം. ഈ അപകടസാധ്യത കുറയ്ക്കാനായി ഗ്യാസ്ട്രിക് ബൈപാസ് നടത്തുന്നതാണു പതിവ്. ഹൃദ്രോഗം, ഗ്യാസ്ട്രോ, ഈസോഫേഷ്യൽ റിഫ്ലക്സ് രോഗം, ഉയർന്ന രക്തസമ്മർദം, ടൈപ്പ് 2 പ്രമേഹം, ഉയർന്ന കൊളസ്ട്രോൾ, ഒബ്സ്ട്രക്റ്റീവ് സ്‌ലീപ് അപ്നിയ, മസ്തിഷ്കാഘാതം, കാൻസർ, വന്ധ്യത തുടങ്ങിയവ ഒഴിവാക്കാൻ ഇതുവഴി എളുപ്പം സാധിക്കും.
∙ ശരീര ഭാരം കുറയുന്നതിനൊപ്പം വ്യായാമം
ശരീരത്തിലെ ഭാരം വലിയ തോതിൽ കുറഞ്ഞതോടെ വ്യായാമം ഖാലിദിന്റെ ദൈനംദിന ചിട്ടയുടെ ഭാഗമായി മാറി. ഭാരം കുറയുന്നതിനനുസരിച്ച് ഓരോ സമയവും വ്യായാമത്തിന്റെ രീതികളും സമയവും മാറികൊണ്ടിരുന്നു. ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിന് നടത്തം, സൈക്ലിങ്, നീന്തൽ തുടങ്ങിയ വ്യായാമങ്ങൾ ഉൾപ്പെടുത്തി. പേശികളുടെ ശക്തി വർധിപ്പിക്കുന്നതിനും മൊത്തത്തിലുള്ള മെറ്റബോളിസം മെച്ചപ്പെടുത്തുന്നതിനും വിശ്രമവേളയിൽ കൂടുതൽ കാലറി എരിച്ചുകളയാനുള്ള വ്യായാമങ്ങളും പതിവാക്കി.
∙ മനഃശാസ്ത്രപരമായ പിന്തുണ
അമിതവണ്ണത്തിന്റെ മനഃശാസ്ത്രപരമായ ആഘാതം അതിഭീകരമാണ്. കടുത്ത പൊണ്ണത്തടിയുള്ള വ്യക്തികളിൽ വിഷാദം, ഉത്കണ്ഠ, ആത്മാഭിമാന പ്രശ്നങ്ങൾ എന്നിവ സാധാരണയാണ്. ഖാലിദിനും മനഃശാസ്ത്രപരമായ പിന്തുണ നിർണായകമായിരുന്നു. ഇതിനായി പ്രത്യേകം വിദഗ്ധ സംഘത്തെ തന്നെ നിയോഗിച്ചിരുന്നു.
∙ ചർമം നീക്കം ചെയ്യാനും ശസ്ത്രക്രിയ
ശരീരത്തിന്റെ ഭൂരിഭാഗവും ഇല്ലാതായതോടെ അവശേഷിച്ച അധിക ചർമം നീക്കം ചെയ്യാൻ ഒന്നിലധികം ശസ്ത്രക്രിയകൾ നടത്തേണ്ടിവന്നു. കാര്യമായി ശരീരഭാരം കുറയ്ക്കുന്നവർക്ക് സാധാരണയായി അധിക ചർമ നീക്കം ചെയ്യൽ ശസ്ത്രക്രിയ ചെയ്യാറുണ്ട്. അങ്ങനെ ചർമത്തിന് പുതിയ ശരീരരൂപവുമായി പൊരുത്തപ്പെടാൻ കഴിയും. 2013ൽ ആരംഭിച്ച ശ്രമങ്ങൾ ഒരു പതിറ്റാണ്ടിനപ്പുറമാണ് ഫലം കണ്ടത്. 2024ൽ 68 കിലോഗ്രാം ഭാരത്തിലേക്കെത്തിയ ഖാലിദിനെ ലോകം അദ്ഭുതത്തോടെ കണ്ടു. ഇതെങ്ങനെ സാധിച്ചെന്ന് അമ്പരന്നു?
ഖാലിദിന്റെ ശരീരഭാരം കുറയ്ക്കാൻ വൈദ്യശാസ്ത്രമേഖല നടത്തിയ പ്രയത്നം ഒട്ടേറെ പുതിയ സാധ്യതകളാണ് ലോകത്തിനു മുന്നിൽ തുറന്നത്. ഖാലിദിനു വേണ്ടി ചെയ്ത പല കാര്യങ്ങളും മെഡിക്കൽ വിദഗ്ധരെ സംബന്ധിച്ച് പുതിയ അറിവുകളായിരുന്നു. ഇന്ന് ‘ദ് സ്മൈലിങ് മാൻ’ എന്നാണ് ഖാലിദിന്റെ വിളിപ്പേര്. ഖാലിദിനെ ചികിത്സിച്ച മെഡിക്കൽ സംഘം നൽകിയ വിശേഷണമായിരുന്നു അത്. അമിതവണ്ണത്തിൽ ബുദ്ധിമുട്ടുന്ന ഒട്ടേറെ പേരുടെ മുഖത്ത് പുഞ്ചിരി വിരിയിക്കുന്ന മാറ്റമാണ് ഖാലിദിൽ ഉണ്ടായതും.
(എങ്ങനെയാണ് ഖാലിദിന്റെ അമിതവണ്ണം കുറച്ചത്, ഇതിനു വേണ്ടി നടത്തിയ ശസ്ത്രക്രിയകൾ കേരളത്തിലും ലഭ്യമാണോ, ശരീരഭാരം കൃത്യമായി നിയന്ത്രിക്കാന്‍ എന്തെല്ലാം നിയന്ത്രണങ്ങൾ വേണം, ഭക്ഷണം എങ്ങനെ ക്രമീകരിക്കാം... എല്ലാം വിശദമാക്കുകയാണ് കൊച്ചി ലേക്‌ഷോർ ആശുപത്രിയിലെ ബാരിയാറ്റിക് സർജറി വിദഗ്ധനും സീനിയർ കൺസൽട്ടന്റ് ജനറൽ ആൻഡ് ലാപ്റോസ്കോപിക് സർജനുമായ ഡോ.പത്മകുമാർ രണ്ടാം ഭാഗത്തിൽ)