സദ്ദാമിന്റെ യുദ്ധവും കടലും കടന്ന ധൈര്യം: കൽപനയുടെ ‘പിൻഗാമി’: സുനിതയുടെ ബഹിരാകാശ സ്വപ്ന സഞ്ചാരം
1965 സെപ്റ്റംബർ 19ന് യുഎസിലെ ഒഹായോ സ്റ്റേറ്റിൽ ഉൾപ്പെടുന്ന യൂക്ലിഡിൽ ജനിച്ച ഒരു പെണ്‍കുട്ടി. പിതാവ് ഇന്ത്യൻ വംശജനായ ദീപക് പാണ്ഡ്യ. അമ്മ സ്‌ലൊവേനിയൻ- അമേരിക്കൻ വംശജയായ ബോണി പാണ്ഡ്യ. വർഷങ്ങൾക്കിപ്പുറം ഇന്ന് ശാസ്ത്രലോകം ചർച്ച ചെയ്യുന്ന പേരുകളിലൊന്നാണ് സുനിത വില്യംസിന്റേത്. ബഹിരാകാശ യാത്രയ്ക്ക് അമേരിക്കയുടെ സ്പേസ് ഏജൻസിയായ നാസ തിരഞ്ഞെടുത്ത രണ്ടാമത്തെ ഇന്ത്യൻ വംശജ. ‘മറ്റുള്ളവരുടെ അഭിപ്രായത്തിന് കാത്തുനിൽക്കരുത്. നിങ്ങളുടെ സ്വപ്നങ്ങളെ പിന്തുടരുക. അതിനോട് ആത്മാർഥമായി ചേർന്നു നിൽക്കുക’ ഒരിക്കൽ സുനിത പറഞ്ഞ വാക്കുകൾ. ആകാശത്തും കടലിലും യുദ്ധഭൂമിയിലും വരെ തന്റെ സ്വപ്നങ്ങളെ പിന്തുടർന്നു സഞ്ചരിച്ചു ആ പെൺകുട്ടി.

1965 സെപ്റ്റംബർ 19ന് യുഎസിലെ ഒഹായോ സ്റ്റേറ്റിൽ ഉൾപ്പെടുന്ന യൂക്ലിഡിൽ ജനിച്ച ഒരു പെണ്‍കുട്ടി. പിതാവ് ഇന്ത്യൻ വംശജനായ ദീപക് പാണ്ഡ്യ. അമ്മ സ്‌ലൊവേനിയൻ- അമേരിക്കൻ വംശജയായ ബോണി പാണ്ഡ്യ. വർഷങ്ങൾക്കിപ്പുറം ഇന്ന് ശാസ്ത്രലോകം ചർച്ച ചെയ്യുന്ന പേരുകളിലൊന്നാണ് സുനിത വില്യംസിന്റേത്. ബഹിരാകാശ യാത്രയ്ക്ക് അമേരിക്കയുടെ സ്പേസ് ഏജൻസിയായ നാസ തിരഞ്ഞെടുത്ത രണ്ടാമത്തെ ഇന്ത്യൻ വംശജ.
‘മറ്റുള്ളവരുടെ അഭിപ്രായത്തിന് കാത്തുനിൽക്കരുത്. നിങ്ങളുടെ സ്വപ്നങ്ങളെ പിന്തുടരുക. അതിനോട് ആത്മാർഥമായി ചേർന്നു നിൽക്കുക’ ഒരിക്കൽ സുനിത പറഞ്ഞ വാക്കുകൾ. ആകാശത്തും കടലിലും യുദ്ധഭൂമിയിലും വരെ തന്റെ സ്വപ്നങ്ങളെ പിന്തുടർന്നു സഞ്ചരിച്ചു ആ പെൺകുട്ടി. മാസച്യുസിറ്റ്സിലെ നീഥമിലെ ഹൈസ്കൂളിൽ നിന്ന് 1983ൽ പഠനം പൂർത്തിയാക്കി. ശേഷം യുണൈറ്റഡ് സ്റ്റേറ്റ്സ് നേവൽ അക്കാദമിയിൽ നിന്ന് ഫിസിക്സ് ആൻഡ് ഇക്കണോമിക്സിൽ ബിരുദം. മാസ്റ്റേഴ്സ് എടുത്തത് എൻജിനീയറിങ് മാനേജ്മെന്റ് എന്ന വിഷയത്തിൽ, ഫ്ലോറിഡ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന്.
∙ ‘സംരക്ഷിച്ച്’ തുടക്കം
1987ലാണ് സുനിത അമേരിക്കൻ നേവിയിലെ ഓഫിസർ ആകുന്നത്. ആറു മാസത്തെ നേവൽ സിസ്റ്റം കമാൻഡ് പദവിക്കു ശേഷം ബേസിക് ഡൈവിങ് ഓഫിസറായി. 1989ൽ നേവൽ എവിയേറ്ററായി. ഹെലികോപ്റ്റർ പൈലറ്റ്, ടെസ്റ്റ് പൈലറ്റ് എന്നീ നിലകളിൽ പ്രവർത്തിച്ച സുനിത ഓപ്പറേഷൻ ഡിസേർട്ട് ഷീൽഡ്, ഓപ്പറേഷൻ പ്രൊവൈഡ് കംഫർട്ട് എന്നീ ദൗത്യങ്ങളിൽ പങ്കാളിയാവുകയും ചെയ്തു.
1990ൽ സദ്ദാം ഹുസൈന്റെ നിർദേശ പ്രകാരം കുവൈത്തിനെ ഇറാഖ് ആക്രമിച്ചതിനു പിന്നാലെ, സൗദി അറേബ്യയെ സംരക്ഷിക്കുന്നതിനു വേണ്ടി യുഎസ് നടത്തിയ ദൗത്യമായിരുന്നു ഡിസേർട്ട് ഷീൽഡ്. 1991ൽ, ഗൾഫ് യുദ്ധത്തിനു പിന്നാലെ വടക്കൻ ഇറാഖിലെ കുർദിഷ് ജനവിഭാഗത്തിന് പലായനം ചെയ്യേണ്ടി വന്നിരുന്നു. അത്തരത്തിൽ രക്ഷപ്പെട്ടോടിയവരെ സംരക്ഷിക്കുന്നതിനു വേണ്ടി യുഎസും സഖ്യരാജ്യങ്ങളും നടത്തിയ ഓപ്പറേഷനായിരുന്നു ‘പ്രൊവൈഡ് കംഫർട്ട്’.
ഇതിനെല്ലാം ശേഷം 1993 ജനുവരിയിൽ ആണ് സുനിത അമേരിക്കൻ ടെസ്റ്റ് പൈലറ്റ് സ്കൂളിൽ ചേരുന്നത്. ഡിസംബറിൽ കോഴ്സ് പൂർത്തിയാക്കി റോട്ടറി വിങ് എയർക്രാഫ്റ്റ് ടെസ്റ്റ് ഡയറക്ടറേറ്റിൽ ഓഫിസറായി. രണ്ടു വർഷത്തിനു ശേഷം ഇതേ സ്കൂളിൽതന്നെ സുനിത തിരിച്ചെത്തിയ. ഇൻസ്‌ട്രക്ടർ, പൈലറ്റ് സ്കൂൾ സേഫ്റ്റി ഓഫിസർ എന്നീ പദവികൾ വഹിക്കാനായിരുന്നു ആ വരവ്. അമേരിക്കൻ നാവികസേനയുടെ യുദ്ധക്കപ്പലായ യുഎസ്എസ് സായ്പാനിലെ എയർക്രാഫ്റ്റ് ഹാൻഡ്‌ലറും അസിസ്റ്റന്റ് എയർ ബോസും ആയിരുന്ന സമയത്താണ് സുനിതയുടെ ജീവിതംതന്നെ മാറ്റിമറിക്കുംവിധം നാസയുടെ വിളിയെത്തുന്നത്.
∙ കല്‍പനയ്ക്കു പിന്നാലെ നാസയിലേക്ക്
3000 മണിക്കൂറിലേറെ കോപ്റ്റർ പറത്തിയ അനുഭവ സമ്പത്താണ് നാസയുടെ അന്വേഷണത്തിൽ സുനിതയ്ക്ക് നറുക്കുവീഴാൻ കാരണങ്ങളിലൊന്ന്. 1998ലാണ് നാസയുടെ ബഹിരാകാശ യാത്രയ്ക്ക് സുനിതയെ തീരുമാനിക്കുന്നത്. കൽപന ചൗളയ്ക്കു ശേഷം നാസയുടെ നറുക്ക് വീഴുന്ന ഇന്ത്യൻ വംശജ. ഓഗസ്റ്റിൽ പരിശീലനം തുടങ്ങി. റഷ്യയിലും അമേരിക്കയിലുമൊക്കെയായി ബഹിരാകാശ യാത്രയ്ക്കുള്ള തയാറെടുപ്പുകൾ.
രണ്ടു വർഷത്തെ പരിശീലനം പൂർത്തിയാക്കി 2000ൽ സുനിത നാസയുടെ ഔദ്യോഗിക ബഹിരാകാശ സഞ്ചാരിയായി. ശേഷം രാജ്യാന്തര ബഹിരാകാശ നിലയത്തിന്റെ (ഐഎസ്എസ്) ഫ്ലൈറ്റ് എൻജിനീയറും സയൻസ് ഓഫിസറുമായി നിയോഗിക്കപ്പെട്ടു. 2002ൽ സമുദ്രാടിത്തട്ടിലെ ആവാസവ്യവസ്ഥയെ കുറിച്ച് പഠിക്കാനുള്ള നീമോ 2 (Nasa extreme environment mission operations) ദൗത്യത്തിലും പങ്കാളിയായി. നീമോ പ്രോജക്ടിന്റെ ഭാഗമായി 18 ദിവസം ജലത്തിനടിയിലും ചെലവഴിച്ചു. അതിനിടെ 2003ലാണ് ലോകത്തെ ഞെട്ടിച്ച്, കൽപന ചൗള സഞ്ചരിച്ച കൊളംബിയ സ്പേസ് ഷട്ടിൽ തകരുന്നതും അവർ അന്തരിക്കുന്നതും.
∙ ‘നടത്തത്തിൽ’ മുന്നിൽ
മിഷൻ സ്പെഷലിസ്റ്റ് ആയി സുനിതയുടെ ആദ്യ ബഹിരാകാശ യാത്ര 2006ൽ ആയിരുന്നു. 2006 ഡിസംബർ 9ന് ഡിസ്കവറി എന്ന ബഹിരാകാശ പേടകത്തിലായിരുന്നു ആദ്യത്തെ യാത്ര. 2007 ജനുവരി 31ന് ആദ്യമായി ബഹിരാകാശത്തു നടന്നു. നാലു തവണയായി ആകെ 29 മണിക്കൂറും 17 മിനിറ്റും ബഹിരാകാശത്തു നടന്ന് റെക്കോർഡ് നേട്ടത്തിന് ഉടമയായി. 2007ൽ അമേരിക്കയുടെ തന്നെ പെഗ്ഗി വിറ്റ്സണാണ് ഈ റെക്കോർഡ് മറികടക്കുന്നത്. 32 മണിക്കൂറിലേറെയായിരുന്നു അവരുടെ നടത്തം.
2006-07 കാലത്തെ ‘എക്സ്പിഡിഷൻ 14’ എന്ന ദൗത്യത്തിൽ 195 ദിവസം ഐഎസ്എസിൽ ചെലവിട്ടത്തോടെ, ഒറ്റ യാത്രയിൽ ഏറ്റവും കൂടുതൽ സമയം ബഹിരാകാശത്തു താമസിച്ച വനിതയെന്ന റെക്കോർഡും സുനിതയ്ക്കു സ്വന്തമായി. 2007ൽ, എക്സ്പിഡിഷൻ 15 എന്ന രണ്ടാമത്തെ മിഷൻ. അന്ന് 127 ദിവസമാണ് സുനിത ബഹിരാകാശ നിലയത്തിൽ ചെലവിട്ടത്. മൂന്നാമത്തെ ദൗത്യം 2009ൽ ആയിരുന്നു.
∙ മാരത്തൺ മാനത്തും ഭൂമിയിലും
നാസയിലെ ആസ്ട്രോനോട്ട് ആയ മൈക്കിൾ വില്യംസാണ് സുനിതയുടെ ഭർത്താവ്. ഇന്ത്യക്കാരനാണ് സുനിതയുടെ പിതാവ് എന്ന് പറഞ്ഞല്ലോ! 2007ൽ സുനിത ഗുജറാത്തിലെ പിതാവിന്റെ ജന്മനാട് സന്ദർശിച്ചിരുന്നു. അന്ന് വേൾഡ് ഗുജറാത്തി സൊസൈറ്റി അവർക്ക് സർദാർ വല്ലഭ്ഭായി പട്ടേൽ വിശ്വപ്രതിഭാ പുരസ്കാരം നൽകിയാണ് ആദരിച്ചത്.
മികച്ചൊരു അത്‌ലിറ്റ് കൂടിയാണ് സുനിത. ബോസ്റ്റൺ മാരത്തൺ ഉൾപ്പെടെ ഒട്ടേറെ മാരത്തണുകൾ പൂർത്തിയാക്കിയിട്ടുണ്ട്. 2007 ഏപ്രിൽ 16ന് രാജ്യാന്തര ബഹിരകാശനിലയത്തിലെ ട്രെഡ് മില്ലിൽ ഓടിക്കൊണ്ടാണ് അവർ 2007 ബോസ്റ്റൺ മാരത്തണിൽ പങ്കെടുത്തത്. പിറ്റേവർഷം ഭൂമിയിലെത്തി ബോസ്റ്റൺ മാരത്തണിൽ നേരിട്ടു പങ്കെടുക്കുകയും ചെയ്തു. ഓട്ടത്തിന് പുറമേ സ്കൂബ ഡൈവിങ്, ഹൈക്കിങ് എന്നിവയും ഇഷ്ട വിനോദങ്ങളാണ്. നാസയുടെ ഒട്ടേറെ ശാസ്ത്ര പരീക്ഷണങ്ങളുടെയും ഭാഗമായിട്ടുമുണ്ട്.
∙ വിവാദങ്ങളുടെ സ്റ്റാർലൈനർ
കൽപനയുടെ മരണത്തിനു പിന്നാലെയായിരുന്നു 2006ൽ സുനിത ബഹിരാകാശത്തേയ്ക്ക് ആദ്യമായി യാത്രതിരിക്കുന്നത്. കൊളംബിയ ദുരന്തം വന്‍ വാർത്താപ്രാധാന്യം നേടിയതിനാൽത്തന്നെ, കൽപനയ്ക്കു ശേഷമെത്തിയ ഇന്ത്യൻ വംശജ എന്ന നിലയിൽ സുനിതയുടെ പേരും വാർത്തകളിൽ ഉൾപ്പെടെ ഏറെ ചർച്ച ചെയ്യപ്പെട്ടു. എന്നാൽ 2024 വരെ കാര്യമായ യാതൊരു പ്രശ്നങ്ങളുമില്ലാതെ എല്ലാ ദൗത്യങ്ങളും പൂർത്തിയാക്കാൻ സുനിതയ്ക്കു സാധിച്ചു. അതിനൊരു മാറ്റം വന്നത് 2024 ജൂൺ അഞ്ചിലെ യാത്രയിലായിരുന്നു.
ബഹിരാകാശത്തേക്കും അതിന്റെ താഴ്ന്ന ഭ്രമണപഥങ്ങളിലേക്കും യാത്രക്കാരെ എത്തിക്കാൻ വിമാനക്കമ്പനിയായ ബോയിങ് രൂപകൽപന ചെയ്ത പേടകമാണ് സ്റ്റാർലൈനർ. ഏകദേശം 35,076.93 കോടി രൂപ ചെലവിട്ട് 3500 ദിവസങ്ങൾ എടുത്താണ് പേടകം നിർമിച്ചത്. ബഹിരാകാശത്ത് പേടകത്തിന്റെ പ്രവർത്തന മികവ് വിലയിരുത്താനുള്ള പരീക്ഷണ യാത്രയിലാണ് സുനിതയും നാസയുടെ മറ്റൊരു അസ്ട്രോനോട്ട് ആയ ബച്ച് വിൽമോറും രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ കുടുങ്ങിയത്.
നാസയുടെ വാർത്താ സമ്മേളനം പ്രകാരം ഫെബ്രുവരിയിൽ മാത്രമായിരിക്കും സുനിതയ്ക്കും ബച്ചിനും ഭൂമിയിലേക്കു മടങ്ങാൻ സാധിക്കുകയുള്ളൂ. സാങ്കേതിക തകരാറാണു പ്രശ്നം. എട്ടു ദിവസത്തേക്കു വേണ്ടി ബഹിരാകാശത്തേക്കു പോയ സുനിത ഇരുനൂറിലേറെ ദിവസം അവിടെ കുടുങ്ങിയ അവസ്ഥ. കൽപനയ്ക്കു സംഭവിച്ച ദുരന്തം മുന്നിലുള്ളതിനാൽത്തന്നെ സുനിതയുടെ ബഹിരാകാശ ജീവിതം സംബന്ധിച്ച ഓരോ കാര്യവും വൻ ചർച്ചയാണ്. ഇനിയും ഏഴു മാസത്തോളം അത് തുടരുകയും ചെയ്യും.