ആ സ്വപ്നം ‘കാണാൻ’ സഞ്ജയ് നിന്നില്ല; ‘സാധാരണക്കാരന്റെ കാറിന്’ ജീവൻ പകർന്ന അമ്മ; കാത്തിരിപ്പ് നീണ്ടത് 3 വർഷം!
ഇന്ത്യയിലെ സാധാരണക്കാരനെ കാറിന്റെ ‘ആഡംബരത്തിലേക്ക്’ കൈപിടിച്ച് കയറ്റിയ വാഹനമാണ് ‘മാരുതി 800’. വിദേശ നിർമിത ആഡംബര കാറുകൾ നിരത്തുകൾ വാഴുന്ന ഇന്നത്തെ കാലത്തിന് ഒരുപക്ഷേ ചിന്തിക്കാൻ പോലും കഴിയുന്നതിനപ്പുറത്തെ വിപ്ലവമാണ് ‘മാരുതി 800’ എന്ന ഇത്തിരിക്കുഞ്ഞൻ ഇന്ത്യൻ വാഹന വിപണിയിൽ സൃഷ്ടിച്ചത്. അടുത്തകാലത്ത് പുറത്തിറങ്ങിയ ‘മഹേഷും മാരുതിയും’ എന്ന മലയാള സിനിമയിൽ നായക കഥാപാത്രമായ മഹേഷിനെ അവതരിപ്പിച്ച ആസിഫ് അലിക്കൊപ്പമോ ഒരുപടി മുകളിലോ നിൽക്കുന്ന പ്രാധാന്യത്തോടെയാണ് ‘മാരുതി 800നെ’ അവതരിപ്പിച്ചിരിക്കുന്നത്. ഒരു കാലത്ത് മാരുതി 800ന് ഉണ്ടായിരുന്ന പ്രൗഢിയും അതിന്റെ തലക്കനവും ആ സിനിമയിൽ മനോഹരമായി അവതരിപ്പിക്കുന്നുണ്ട്. ഇന്ത്യൻ നിരത്തുകളുടെ തലവര മാറ്റിയെഴുതിയ ഈ ഇത്തിരികുഞ്ഞൻ കാറിന്റെ പിറവിക്ക് പിന്നിൽ ഒരു കഥയുണ്ട്. മഹത്തരമായ ഒരു ലക്ഷ്യമുണ്ട്...

‘‘എന്റെ മകൻ മിടുക്കനായ ഒരു ചെറുപ്പക്കാരനാണ്. അവന് ലഭ്യമായ പണവും ഊർജവും ഉപയോഗിച്ച് ഒരു കാർ രൂപകൽപന ചെയ്തു. ആഡംബര കാറല്ല, മറിച്ച് ഇന്ത്യൻ സാഹചര്യങ്ങൾക്ക് അനുയോജ്യമായ ഒരു വാഹനം. എന്റെ മകൻ സംരംഭകത്വ മികവ് കാണിച്ചു. അവനോട് ‘നോ’ എന്ന് പറയാൻ എനിക്ക് കഴിഞ്ഞില്ല. അവനെ പ്രോത്സാഹിപ്പിച്ചില്ലെങ്കിൽ മറ്റ് ചെറുപ്പക്കാരോട് റിസ്ക് എടുക്കാൻ ഞാൻ എങ്ങനെ ആവശ്യപ്പെടും?’’– ഇത് ഒരു അമ്മയുടെ വാക്കുകളാണ്. 1970ൽ നടന്ന ഒരു വാർത്താസമ്മേളനത്തിൽ തന്റെ മകന്റെ സ്വപ്നങ്ങൾക്ക് പരസ്യമായി പിന്തുണ പ്രഖ്യാപിച്ച ആ അമ്മ മറ്റാരുമായിരുന്നില്ല. ഇന്ത്യയുടെ ഉരുക്കു വനിത എന്ന് അറിയപ്പെടുന്ന മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയായിരുന്നു അത്. മകൻ സഞ്ജയ് ഗാന്ധിയും.
പൂവണിഞ്ഞത് ഇടത്തരക്കാരന്റെ സ്വപ്നം
ഇടത്തരം വരുമാനമുള്ള ഇന്ത്യൻ കുടുംബങ്ങൾക്ക് സ്വന്തമായി ഒരു കാർ എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ സഹായിച്ചത് മാരുതിയുടെ കുഞ്ഞൻ വാഹനമായ മാരുതി സുസുക്കി 800ൻറെ വരവാണ്. ഇതിന് കാരണമായത് ഇടത്തരം വരുമാനമുള്ളവരുടെ ബജറ്റിന് ഇണങ്ങുന്ന കാർ എന്ന സഞ്ജയ് ഗാന്ധിയുടെ സ്വപ്നവും. സർക്കാർ പിന്തുണ ആവോളം ലഭിച്ച ഈ പദ്ധതി പൂവണിയുന്നത് കാണാൻ പക്ഷേ സഞ്ജയ്ക്ക് ഭാഗ്യമുണ്ടായില്ല.
1946 ഡിസംബർ 14ന് ന്യൂഡൽഹിയിൽ ഫിറോസ് – ഇന്ദിര ദമ്പതികളുടെ ഇളയ മകനായിട്ടാണ് സഞ്ജയ് ഗാന്ധി ജനിച്ചത്. ഡൽഹിയിലെ സെന്റ് കൊളംബസ് സ്കൂൾ, ഡെറാഡൂണിലെ വെൽഹാം ബോയ്സ് സ്കൂൾ, ഡെറാഡൂണിലെ ഡൂൺ സ്കൂൾ എന്നിവിടങ്ങളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടി. സർവകലാശാല വിദ്യാഭ്യാസത്തിന് സഞ്ജയ് ഗാന്ധി താൽപര്യം പ്രകടിപ്പിച്ചില്ല. ഓട്ടമോട്ടീവ് എൻജിനീയറിങ്ങിനോടുള്ള ഇഷ്ടം കാരണം ഇംഗ്ലണ്ടിലെ ക്രൂവിൽ റോൾസ് റോയ്‌സിൽ മൂന്ന് വർഷം അപ്രന്റിസ്ഷിപ് ചെയ്തു. സഞ്ജയ് ഗാന്ധി പ്രകടിപ്പിച്ചിരുന്ന ഈ വാഹന പ്രേമമാണ് മാരുതി 800ന്റെ പിറവിക്ക് വഴിതെളിച്ചത്.
1950കളിൽ സാധാരണക്കാരന് വാങ്ങാൻ സാധിക്കുന്ന രീതിയിലുള്ള ‘ജനങ്ങളുടെ കാർ’ എന്ന ആശയം ഇന്ത്യയിൽ മുളപൊട്ടിയിരുന്നു. പക്ഷേ പിന്നെയും കാലങ്ങൾ കഴിഞ്ഞാണ് ആ സ്വപ്നത്തിലേക്ക് ഇന്ത്യ നടന്ന് തുടങ്ങിയത്. ചെറിയ കാർ നിർമാണത്തിന് പലരും ശ്രമിച്ചെങ്കിലും ഇന്ദിരാഗാന്ധിയുടെ മകൻ സഞ്ജയ്‌യുടെ കമ്പനിക്കാണ് സർക്കാരിൽ നിന്ന് അനുകൂല മറുപടി ലഭിച്ചത്. ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്താണ് സഞ്ജയ്, ‘മാരുതി മോട്ടോഴ്സ്’ എന്ന കമ്പനിയുമായി വാഹന നിർമാണ രംഗത്തേക്ക് ചുവട് വയ്ക്കുന്നത്.
ഇംഗ്ലണ്ടിലെ ക്രൂവിൽ റോൾസ് റോയ്‌സിൽ മൂന്ന് വർഷം അപ്രന്റിഷിപ് ചെയ്ത പരിചയം മാത്രമുള്ള ഒരാളെ സർക്കാർ പിന്തുണയ്ക്കുന്നത് പ്രധാനമന്ത്രിയുടെ മകനായതുകൊണ്ട് മാത്രമാണെന്ന വിമർശനങ്ങളും അക്കാലത്ത് ശക്തമായിരുന്നു. ഓൾഡ് ഡൽഹിയിലെ റോഷനരാ ബാഗിന് സമീപമുള്ള വാടക ഗരേജിലാണ് സഞ്ജയ് കാർ പ്രോജക്ടിനുള്ള തയാറെടുപ്പുകൾ ആരംഭിച്ചത്. അധികം വൈകാതെ മാരുതി ഫാക്ടറി തുടങ്ങാൻ ഏക്കറിന് ഏകദേശം 12,000 രൂപ നിരക്കിൽ ഗുഡ്ഗാവിൽ 297 ഏക്കർ സഞ്ജയ് ഗാന്ധിക്ക് ലഭിച്ചു. അവിടെ നിന്നായിരുന്നു പിന്നീടുള്ള ചുവടുവയ്പ്പുകൾ.
യൗവനത്തിൽ തന്നെ ഇന്ത്യൻ രാഷ്ട്രീയത്തിലെ അനിഷേധ്യ സാന്നിധ്യമായി സഞ്ജയ് ഗാന്ധി മാറിയിരുന്നു. അദ്ദേഹത്തെ ചുറ്റിപ്പറ്റി ഒട്ടേറെ വിവാദങ്ങളും കളം നിറഞ്ഞിരുന്നു. അമ്മയുടെ പിൻഗാമിയായി ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ തലവനായും ഇന്ത്യയുടെ പ്രധാനമന്ത്രിയായും സഞ്ജയ് വരുമെന്ന് വിശ്വസിച്ചിരുന്നവർ ഏറെയായിരുന്നു. അതിനാൽ തന്നെ വിവാദങ്ങൾ പലത് വന്നെങ്കിലും കോൺഗ്രസിൽ സഞ്ജയ് കരുത്തനായിരുന്നു. ഈ കരുത്തിന് പിന്നിലെ ചാലകശക്തി അമ്മയായിരുന്നു. ആ കരുത്തിന്റെ പിന്‍ബലത്തിൽ അടിയന്തരാവസ്ഥക്കാലത്ത് രാഷ്ട്രീയത്തിലേക്ക് നടത്തിയ കടന്നുകയറ്റവും അഴിമതി ആരോപണവും സഞ്ജയ്‌യെ മാത്രമല്ല കമ്പനിയെയും ബാധിച്ചു. ഇതോടെ ‘സാധാണക്കാരന്റെ കാർ’ എന്ന ലക്ഷ്യം കൈവരിക്കാൻ സഞ്ജയ്ക്ക് സാധിച്ചില്ല.
∙ മകന്റെ സ്വപ്നത്തിന് ജീവൻ കൊടുത്ത അമ്മ
1980ൽ ഇന്ദിര അധികാരത്തിൽ തിരിച്ചെത്തി. എന്നാൽ, തന്റെ സ്വപ്നങ്ങൾ പാതിവഴിയിലാക്കി സഞ്ജയ് ഗാന്ധി വിമാനാപകടത്തിൽ മരണത്തിന് കീഴടങ്ങി. അന്ന് അദ്ദേഹത്തിന്റെ പ്രായം 33 വയസ്സും 192 ദിവസവും മാത്രമായിരുന്നു. പിന്നീട് അങ്ങോട്ട് മാരുതിയെ മുന്നോട്ടു നയിച്ചത്, മകന്റെ സ്വപ്നങ്ങൾ പൂർത്തിയാക്കാൻ ശ്രമിച്ച ഒരു അമ്മയുടെ പരിശ്രമങ്ങളുടെ ഫലമാണ്. സഞ്ജയുടെ മരണത്തെത്തുടർന്ന് കേന്ദ്ര സർക്കാർ നിയമനിർമാണം നടത്തി മാരുതിയുടെ നിയന്ത്രണം ഏറ്റെടുത്തു.
1981ൽ മാരുതി ഉദ്യോഗ് ലിമിറ്റഡ് എന്ന പേരിൽ സർക്കാർ നിയന്ത്രണത്തിൽ കമ്പനി പ്രവർത്തനം തുടങ്ങി. 1982ൽ ഇന്ത്യ ഗവൺമെന്റും ജപ്പാനിലെ സുസുക്കി മോട്ടർ കോർപ്പറേഷനും തമ്മിലുള്ള സഹകരണത്തിന് ധാരണയായി. സുസുക്കിയുമായി സഹകരിച്ച് 1983ൽ മാരുതി 800 പുറത്തിറക്കി. സാധാരണക്കാരന് താങ്ങാവുന്ന വിലയ്ക്കുള്ള കാർ എന്ന സ്വപ്നം യഥാർഥ്യമാകുന്നതിന് ഇന്ദിരയെ പ്രേരിപ്പിച്ചത് പുത്രവാത്സല്യമാണെന്ന് പറയപ്പെടുന്നു. പിന്നീട് ഓമ്‌നിയും ജിപ്‌സിയുമെല്ലാമായി മാരുതി ഇന്ത്യൻ വിപണിയിൽ തരംഗമായി.
∙ പിറന്നാൾ സമ്മാനം
1980കളുടെ തുടക്കത്തിൽ ഇന്ത്യയിൽ കാർ ആഡംബരത്തിൻറെ പ്രതീകമായിരുന്നു. സാധാരണക്കാരന് സ്വപ്നം കാണാൻ മാത്രം സാധിക്കുമായിരുന്ന കാറിനെ അവരുടെ കയ്യിൽ എത്തിച്ച ഇന്ത്യൻ വിപ്ലവത്തിന്റെ പേരാണ് മാരുതി സുസുക്കി 800. 1983 ഡിസംബർ 14ന് സഞ്ജയ് ഗാന്ധിയുടെ 37-ാം ജന്മദിനത്തിൽ ഇന്ത്യയിൽ ‘ജനങ്ങളുടെ കാർ’ എന്ന് വിശേഷണവുമായാണ് മാരുതി സുസുക്കി 800 അവതരിപ്പിച്ചത്. ഇന്ത്യയിലെ മറ്റ് കാറുകളെ അപേക്ഷിച്ച് ഏറ്റവും പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ചിരുന്നതിനാൽ മാരുതി 800 വാഹന വിപണിയിൽ വേഗത്തിൽ ജനപ്രിയമായി. ചെറുതും ഭാരം കുറഞ്ഞതും ഡ്രൈവ് ചെയ്യാനും പരിപാലിക്കാനും എളുപ്പവുമായിരുന്ന ഈ വാഹനം മികച്ച ഇന്ധനക്ഷമതയും വാഗ്ദാനം ചെയ്തു.
സാധാരണക്കാരുടെ വാഹനമെന്ന മേൽവിലാസം ഇന്ത്യയിലെ എല്ലാ വിഭാഗം ജനങ്ങളെയും ആകർഷിക്കുന്നതിന് മാരുതി 800നെ സഹായിച്ചു. വ്യവസായികൾ മുതൽ ഉന്നത ഉദ്യോഗസ്ഥർ വരെ എല്ലാവരും മാരുതി 800 സ്വന്തമാക്കാൻ ആഗ്രഹിച്ചു. മാരുതി 800 ഉടമസ്ഥത ഒരു വ്യക്തിയുടെ സാമൂഹിക നിലവാരത്തിന്റെ അടയാളമായി പോലും കണക്കാക്കപ്പെട്ടിരുന്ന കാലം ഇന്ത്യൻ വാഹനവിപണിയുടെ പുതുയുഗ പിറവിയായിരുന്നു.
∙ നറുക്കെടുപ്പിലെ വിജയി
1983 ഏപ്രിൽ 9ന് മാരുതി ബുക്കിങ് ആരംഭിച്ചതോടെ വിപണിയിൽ നിന്ന് ആവേശകരമായ പ്രതികരണമാണ് ലഭിച്ചത്. പ്രീ ലോഞ്ച് ഘട്ടത്തിൽ ഏകദേശം 1,20,000 ഉപഭോക്താക്കൾ 10,000 രൂപ അഡ്വാൻസ് നൽകി മാരുതി സുസുക്കി 800 സ്വന്തമാക്കുന്നതിനായി രംഗത്ത് വന്നു. പട്ടികയിൽ ഏറ്റവും താഴെയുള്ളവർക്ക് കാറിനായുള്ള കാത്തിരിപ്പ് കാലയളവ് 3 വർഷത്തോളം ആയിരുന്നു. ബുക്കിങ് ആരംഭിച്ച് രണ്ടു മാസത്തിനുള്ളിൽ (ജൂൺ 8 ആയപ്പോഴേക്കും) ഓർഡറുകൾ 1.35 ലക്ഷം യൂണിറ്റുകൾ കടന്നിരുന്നു.
ലോഞ്ച് ചെയ്യുമ്പോൾ മാരുതി 800ന് ഡൽഹിയിൽ ഷോറൂം വില 52,500 (ഫാക്ടറി വില 47,500 രൂപ) രൂപയായിരുന്നു. 1983 ഡിസംബർ 14ന് സഞ്ജയ് ഗാന്ധിയുടെ ജന്മവാർഷികത്തോടനുബന്ധിച്ചാണ് കാറുകളുടെ വിതരണം ആരംഭിച്ചത്. നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ട ആദ്യ 10 പേർ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയിൽ നിന്ന് തന്നെ താക്കോൽ ഏറ്റുവാങ്ങി. പുതിയ വാഹനം വാങ്ങുന്നതിനായി ഫിയറ്റ് കാർ വിറ്റ ഇന്ത്യൻ എയർലൈൻസ് ജീവനക്കാരനായ ഹർപാൽ സിങ്ങാണ് ചരിത്രത്തിലേക്ക് ഓടിക്കയറിയ ആദ്യ മാരുതി 800 കാർ സ്വന്തമാക്കിയത്. ഇതോടെ സിങ് ഇന്ത്യൻ ഓട്ടമൊബീൽ ചരിത്രത്തിന്റെ ഭാഗമായി മാറി.
∙ ലോകത്തെ മാറ്റിമറിച്ച ബജറ്റ് കാർ വിപ്ലവം
സാധാരണക്കാർക്ക് കുറഞ്ഞ വിലയിൽ മികച്ച കാർ നൽകണമെന്ന ആഗ്രഹത്തിൽ നിന്നാണ് ഹെൻറി ഫോഡ് 1908ൽ ‘മോഡൽ ടി’ വികസിപ്പിച്ചത്. കുറഞ്ഞ ചെലവ്, ദീർഘകാലം നിലനിൽക്കുന്ന വാഹനം, താങ്ങാനാവുന്ന വിലയിലുള്ള അറ്റകുറ്റപ്പണി എന്നിവയായിരുന്നു ഈ കാറിന്റെ പ്രത്യേകതകൾ. ഈ ഘടകങ്ങളെല്ലാം ചേർന്ന മോഡൽ ടി വാഹന വ്യവസായത്തിൽ വിപ്ലവം സൃഷ്ടിച്ചു. അതിവേഗം വിപണി കീഴടക്കിയ ഫോഡിൻറെ ‘മോഡൽ ടി’ വിവിധ രാജ്യങ്ങളിലും സാന്നിധ്യം അറിയിച്ചു.
നാസി ഭരണകൂടം സാധാരണക്കാർക്ക് വേണ്ടി കുറഞ്ഞ വിലയിൽ കാറുകൾ നിർമിച്ച് വിപണിയിലെത്തിക്കുന്നതിന് രൂപം നൽകിയ കമ്പനിയാണ് ഫോക്സ്‌വാഗൻ. പീപ്പിൾസ് കാർ" (People's Car) എന്ന അർഥം വരുന്ന പേരിൽ വിപണിയിലെത്തിയ ഫോക്സ്‌വാഗൻ വാഹനങ്ങൾ വേഗത്തിൽ ജനപ്രീയമായി. 1950കളുടെ അവസാനത്തോടെ, ജർമനിയിലെ ഏറ്റവും വലിയ വാഹന നിർമാതാവായി ഫോക്സ്‌വാഗൻ മാറി. ട്രാൻസ്‌പോർടർ വാൻ (1950), കർമൻ ഘിയ (Karmann Ghia) കൂപ്പ് (1955) എന്നിവയുൾപ്പെടെ ഒട്ടേറെ പുതിയ മോഡലുകൾ അവതരിപ്പിച്ചുകൊണ്ട് കമ്പനി ആധുനിക കാലത്തേക്ക് ചുവടുവച്ചു.