അവിവാഹിതൻ, 100 കുട്ടികളുടെ ‘പിതാവ്’! ടെലഗ്രാമിലൂടെ 1.3 ലക്ഷം കോടി രൂപ; സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തുമെന്ന് ഭീഷണി
ശതകോടീശ്വരൻ ഇലോൺ മസ്കിന്റെ റഷ്യൻ പതിപ്പ്, മെറ്റ മേധാവി മാർക്ക് സക്കർബർഗിന്റെ പിൻഗാമി... ടെക് ലോകത്ത് വിശേഷണങ്ങൾ ഏറെയുണ്ട് മെസേജിങ് ആപ്പായ ടെലഗ്രാമിന്റെ സിഇഒ പാവെൽ ദുറോവിന്. പല കാലങ്ങളിലായി വിവാദങ്ങളുടെയും ഉറ്റതോഴനാണ് അദ്ദേഹം. അതിന്റെ തുടർച്ചയായി ഇപ്പോൾ പ്രതിക്കൂട്ടിലുമാണ്. കുടുക്കിയതാവട്ടെ ഉപഭോക്താവിന്റെ സ്വകാര്യത സംരക്ഷിക്കാനെന്ന പേരിൽ കൊണ്ടുവന്നിരിക്കുന്ന ടെലഗ്രാം ഫീച്ചറുകളും. ഓഗസ്റ്റ് 25നാണ് ഫ്രാൻസിലെ ബുർഷെ വിമാനത്താവളത്തിൽ വച്ച് അപ്രതീക്ഷിതമായി പാവെൽ അറസ്റ്റ് ചെയ്യപ്പെട്ടത്. 96 മണിക്കൂർ പൊലീസ് കസ്റ്റഡിയിൽ കഴിഞ്ഞ പാവെലിന് ഒടുവിൽ 50 ലക്ഷം യൂറോയിന്മേൽ (ഏകദേശം 46 കോടി ഇന്ത്യൻ രൂപ) ജാമ്യം അനുവദിച്ചു. പക്ഷേ, കേസ് നടപടികൾ അവസാനിക്കും വരെ ഫ്രാൻസ് വിട്ടുപോകാൻ അനുവാദമില്ല, അത് മാത്രമല്ല ആഴ്ചയിൽ രണ്ട് ദിവസം ഫ്രാൻസിലെ അന്വേഷണ ഏജൻസികൾക്കു മുന്നിൽ നേരിട്ട് ഹാജരാകുകയും വേണം. പാവെലിന്റെ അറസ്റ്റിനു പിന്നാലെ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾ ടെലഗ്രാമിലെ പരാതികളെ സംബന്ധിച്ച് അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. ടെലഗ്രാം വഴി നിയന്ത്രണമില്ലാതെ നടക്കുന്ന മയക്കുമരുന്ന് കടത്ത്, ഭീകരവാദ പ്രചാരണങ്ങൾ, സാമ്പത്തിക തട്ടിപ്പുകൾ, കള്ളപ്പണം വെളുപ്പിക്കൽ, കുട്ടികൾക്കെതിരെ നടക്കുന്ന ലൈംഗിക അതിക്രമങ്ങള്‍ തുടങ്ങിയവയാണ് പാവെലിന്റെ അറസ്റ്റിലേക്ക് നയിച്ചതെന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതോടൊപ്പം പാവെലിനെതിരെയുള്ള മറ്റു കേസുകളും വീണ്ടും വാർത്തകളിൽ നിറയുന്നുണ്ട്. അതിലൊന്ന് മുൻ പങ്കാളി നൽകിയതാണ്.

ശതകോടീശ്വരൻ ഇലോൺ മസ്കിന്റെ റഷ്യൻ പതിപ്പ്, മെറ്റ മേധാവി മാർക്ക് സക്കർബർഗിന്റെ പിൻഗാമി... ടെക് ലോകത്ത് വിശേഷണങ്ങൾ ഏറെയുണ്ട് മെസേജിങ് ആപ്പായ ടെലഗ്രാമിന്റെ സിഇഒ പാവെൽ ദുറോവിന്. പല കാലങ്ങളിലായി വിവാദങ്ങളുടെയും ഉറ്റതോഴനാണ് അദ്ദേഹം. അതിന്റെ തുടർച്ചയായി ഇപ്പോൾ പ്രതിക്കൂട്ടിലുമാണ്. കുടുക്കിയതാവട്ടെ ഉപഭോക്താവിന്റെ സ്വകാര്യത സംരക്ഷിക്കാനെന്ന പേരിൽ കൊണ്ടുവന്നിരിക്കുന്ന ടെലഗ്രാം ഫീച്ചറുകളും. ഓഗസ്റ്റ് 25നാണ് ഫ്രാൻസിലെ ബുർഷെ വിമാനത്താവളത്തിൽ വച്ച് അപ്രതീക്ഷിതമായി പാവെൽ അറസ്റ്റ് ചെയ്യപ്പെട്ടത്. 96 മണിക്കൂർ പൊലീസ് കസ്റ്റഡിയിൽ കഴിഞ്ഞ പാവെലിന് ഒടുവിൽ 50 ലക്ഷം യൂറോയിന്മേൽ (ഏകദേശം 46 കോടി ഇന്ത്യൻ രൂപ) ജാമ്യം അനുവദിച്ചു. പക്ഷേ, കേസ് നടപടികൾ അവസാനിക്കും വരെ ഫ്രാൻസ് വിട്ടുപോകാൻ അനുവാദമില്ല, അത് മാത്രമല്ല ആഴ്ചയിൽ രണ്ട് ദിവസം ഫ്രാൻസിലെ അന്വേഷണ ഏജൻസികൾക്കു മുന്നിൽ നേരിട്ട് ഹാജരാകുകയും വേണം.
പാവെലിന്റെ അറസ്റ്റിനു പിന്നാലെ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾ ടെലഗ്രാമിലെ പരാതികളെ സംബന്ധിച്ച് അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. ടെലഗ്രാം വഴി നിയന്ത്രണമില്ലാതെ നടക്കുന്ന മയക്കുമരുന്ന് കടത്ത്, ഭീകരവാദ പ്രചാരണങ്ങൾ, സാമ്പത്തിക തട്ടിപ്പുകൾ, കള്ളപ്പണം വെളുപ്പിക്കൽ, കുട്ടികൾക്കെതിരെ നടക്കുന്ന ലൈംഗിക അതിക്രമങ്ങള്‍ തുടങ്ങിയവയാണ് പാവെലിന്റെ അറസ്റ്റിലേക്ക് നയിച്ചതെന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതോടൊപ്പം പാവെലിനെതിരെയുള്ള മറ്റു കേസുകളും വീണ്ടും വാർത്തകളിൽ നിറയുന്നുണ്ട്. അതിലൊന്ന് മുൻ പങ്കാളി നൽകിയതാണ്. സ്വന്തം കുട്ടിയെ കൊലപ്പെടുത്തുമെന്ന് പാവെൽ ഭീഷണിപ്പെടുത്തി എന്നായിരുന്നു പരാതി. പാവെൽ ദുറോവിന്റെ വിവിധ രാജ്യങ്ങളിലെ പൗരത്വമുൾപ്പെടെയുള്ള കാര്യങ്ങളും ചർച്ചകളിൽ നിറയുന്നു.
ഓൺലൈൻ പ്ലാറ്റ്ഫോമുകളിലെ ഉള്ളടക്കം സംബന്ധിച്ച് നിയന്ത്രണങ്ങൾ ഏതുവരെയാകാം എന്നത് സംബന്ധിച്ച് ടെക് ഭീമൻമാരും ചർച്ചകൾ തുടങ്ങിവച്ചിട്ടുണ്ട്. യുഎസ് കമ്പനികൾ അടക്കിഭരിക്കുന്ന ടെക് ലോകത്ത് ജനപ്രിയ സമൂഹമാധ്യമ വെബ്സൈറ്റും മെസഞ്ചർ ആപ്ലിക്കേഷനും നിർമിച്ച് ലോകത്തിന്റെ ശ്രദ്ധപിടിച്ചുപറ്റിയ ടെക്കിയാണ് പാവെൽ ദുറോവ്. പ്രോഗ്രാമിങ്ങിലെ അതിവിദഗ്ധൻ, ഓൺലൈൻ സ്വകാര്യതയ്ക്ക് വേണ്ടി പോരാടുന്നവൻ, 100 കുട്ടികൾക്ക് ജന്മം നൽകിയ പിതാവ്... അങ്ങനെ പോകും പാവെൽ ദുറോവിന്റെ ജീവചരിത്രം. ആരാണ് പാവെൽ ദുറോവ്? ടെക് ലോകത്ത് എന്തൊക്കെ മാറ്റങ്ങളാണ് പാവെൽ കൊണ്ടുവന്നത്? അദ്ദേഹം എങ്ങനെയാണ് 100 കുട്ടികളുടെ അച്ഛനായത്? കൗതുകങ്ങളും നിഗൂഢതകളും ഏറെയുണ്ട് ആ ജീവിതത്തിൽ.
∙ കുട്ടിക്കാലം മുതൽ കംപ്യൂട്ടറിൽ
1984 ഒക്‌ടോബർ 10ന് ലെനിൻഗ്രാഡിലാണ് (ഇപ്പോൾ റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്ബർഗ്) പാവെൽ ദുറോവിന്റെ ജനനം. പിതാവ് വലേരി ദുറോവ് പേരുകേട്ട പ്രഫസറായിരുന്നു. സോവിയറ്റ് റഷ്യയിലെ കുട്ടിക്കാലം സംബന്ധിച്ച് അധികം ഓർമകളൊന്നും ദുറോവിനില്ല. നാലാം വയസ്സിൽ കുടുംബം ഇറ്റലിയിലേക്ക് കുടിയേറി. ഇറ്റലിയിൽ വച്ച് ഇംഗ്ലിഷ് ഉൾപ്പെടെ നിരവധി ഭാഷകളിൽ പ്രാവീണ്യം നേടാനായത് സംരംഭകനായി മാറിയപ്പോൾ ഗുണം ചെയ്തു. വർഷങ്ങൾക്ക് ശേഷം സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്ക് ശേഷമാണ് കുടുംബം തിരികെ റഷ്യയിലേക്ക് വരുന്നത്. പാവെലിന്റെ പിതാവിന് സെന്റ് പീറ്റേഴ്സ്ബർഗ് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ ജോലിയും ലഭിച്ചു.
ചെറുപ്പത്തിൽ തന്നെ പാവെൽ കംപ്യൂട്ടറുകളിലും പ്രോഗ്രാമിങ്ങിലും ആകൃഷ്ടനായിരുന്നു. മുതിർന്ന സഹോദരൻ നിക്കോളായിയും അനുജന്റെ സ്വപ്നങ്ങൾക്ക് ഒപ്പം നിന്നു. ഗണിതശാസ്ത്രത്തിലും കോഡിങ്ങിലും ഡിസൈനിങ്ങിലും വിദഗ്ധരായിരുന്നു ഇരുവരും. കുടുംബം റഷ്യയിലേക്ക് മടങ്ങുമ്പോൾ ദുറോവ് സഹോദരങ്ങളുടെ കയ്യിൽ ഇറ്റലിയിൽനിന്ന് വാങ്ങിയ ഐബിഎം പിസി എക്സ്ടി കംപ്യൂട്ടറും ഉണ്ടായിരുന്നു. അക്കാലത്ത് റഷ്യയിൽ വളരെ കുറച്ച് വീടുകളിൽ മാത്രമാണ് കംപ്യൂട്ടർ ഉണ്ടായിരുന്നത്. ഈ കംപ്യൂട്ടർ ഉപയോഗിച്ചാണ് ഇരുവരും കോഡിങ്ങിന്റെ ബാലപാഠം പഠിച്ചതും ടെക് ലോകം കീഴടക്കിയതും.
∙ 12 രാജ്യങ്ങളിൽ 100 കുട്ടികൾ!
വിവാഹിതനല്ലെങ്കിലും താൻ നൂറിലധികം കുട്ടികളുടെ പിതാവാണെന്നാണ് 2024 ജൂലൈയിൽ സമൂഹമാധ്യമങ്ങൾ വഴി പാവെൽ വെളിപ്പെടുത്തിയത്. അദ്ദേഹത്തിന്റെ പോസ്റ്റിൽ നിന്നുള്ള പ്രധാന ഭാഗങ്ങള്‍ ഇങ്ങനെ: ‘‘ബയോളജിക്കലായി തന്നെ എനിക്ക് നൂറിലധികം കുട്ടികളുണ്ട്. ഒരിക്കലും വിവാഹം കഴിച്ചിട്ടില്ലാത്ത, ഒറ്റയ്ക്ക് ജീവിക്കാൻ ഇഷ്ടപ്പെടുന്ന ഒരാൾക്ക് ഇത് എങ്ങനെ സാധ്യമാകും എന്നാവും നിങ്ങളുടെ സംശയം. പതിനഞ്ച് വർഷം മുൻപ്, വിചിത്രമായ ഒരു അപേക്ഷയുമായി എന്റെയൊരു സുഹൃത്ത് എന്നെ സമീപിച്ചു.
വന്ധ്യത കാരണം തനിക്കും ഭാര്യയ്ക്കും കുട്ടികളുണ്ടാകുന്നില്ലെന്നും അവർക്ക് ഒരു കുഞ്ഞ് ജനിക്കുന്നതിനായി ബീജ ദാനം ചെയ്യാമോ (ലാബ് വഴി) എന്നുമായിരുന്നു ആവശ്യം. ഇത് കേട്ടപ്പോൾ ആദ്യം എനിക്ക് ചിരിയാണ് വന്നത്. പക്ഷേ മികച്ച നിലവാരമുള്ള ‘ബീജ ദാതാക്കൾ’ കുറവാണെന്നും കൂടുതൽ ദമ്പതികളെ സഹായിക്കുന്നതിന് അത്തരക്കാർ അധികം ബീജം ദാനം ചെയ്യേണ്ടത് പൗര ധർമമാണെന്നും അവർ ചികിത്സ തേടിയിരുന്ന ക്ലിനിക്ക് മേധാവി പറഞ്ഞു. ബീജദാനത്തിന് സജ്ജമാകാൻ ഇത് എന്നെ പ്രേരിപ്പിക്കുകയും ചെയ്തു.’’
2024 ജൂലൈ വരെ 12 രാജ്യങ്ങളിലായി നൂറിലധികം ദമ്പതികൾക്ക് കുട്ടികളുണ്ടാകാൻ തന്റെ ബീജം ഉപയോഗിച്ചിട്ടുണ്ട് എന്നാണ് പാവെൽ അവകാശപ്പെടുന്നത്. ഇപ്പോൾ ദാതാവായി പ്രവർത്തിക്കുന്നത് നിർത്തിയെങ്കിലും ലോകത്ത് എവിടെയെങ്കിലും ഒരു ഐവിഎഫ് ക്ലിനിക്കിലെങ്കിലും കുട്ടികളുണ്ടാകാൻ ആഗ്രഹിക്കുന്ന കുടുംബങ്ങൾക്ക് തന്റെ ശീതീകരിച്ച ബീജം ലഭ്യമാകാതിരിക്കില്ലെന്നും കൂടി അന്ന് പാവെൽ പറഞ്ഞു. ഡിഎൻഎയുടെ ഓപ്പൺ സോഴ്‌സ് പുറത്തിറക്കാനും പദ്ധതിയിട്ടിരുന്നു. അതുവഴി പാവെലിന്റെ ബയോളജിക്കൽ കുട്ടികൾക്ക് പരസ്പരം കണ്ടെത്താൻ കഴിയുമെന്നാണ് പ്രതീക്ഷ. ‘‘ദാതാവായതിൽ ഖേദിക്കുന്നില്ല. ആരോഗ്യകരമായ ബീജത്തിന്റെ കുറവ് ലോകമെമ്പാടും ഗുരുതര പ്രശ്നമായി മാറിയിരിക്കുന്നു, അത് ലഘൂകരിക്കാൻ പ്രവർത്തിച്ചതിൽ അഭിമാനിക്കുന്നു’’ ഇങ്ങനെയാണ് പാവെൽ തന്റെ കുറിപ്പ് അവസാനിപ്പിച്ചത്.
∙ റഷ്യയുടെ ഫെയ്സ്ബുക്
ഇറ്റലിയിൽ നിന്നും റഷ്യയിലേക്ക് മടങ്ങി സെന്റ് പീറ്റേഴ്സ്ബർഗ് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ ചേർന്ന് ഭാഷാശാസ്ത്രം പഠിച്ചെങ്കിലും പവെലിന്റെ താൽപര്യങ്ങൾ പ്രോഗ്രാമിങ്ങിലും സാങ്കേതികവിദ്യയിലുമായിരുന്നു. 2006ൽ, ഇരുപത്തിരണ്ടാം വയസ്സിൽ ദുറോവ് വികോന്റാക്റ്റി ( VKontakte) എന്ന സമൂഹ മാധ്യമ പ്ലാറ്റ്‌ഫോം സ്ഥാപിച്ചു കൊണ്ടാണ് പാവെൽ തന്റെ വഴി വെട്ടിത്തെളിച്ചത്. ഇത് റഷ്യയിലെ ഏറ്റവും വലുതും ജനപ്രിയവുമായ സോഷ്യൽ നെറ്റ്‌വർക്കായി അതിവേഗം വളർന്നു. ഫെയ്സ്ബുക്കുമായി താരതമ്യപ്പെടുത്തുമ്പോൾ ഫയൽ ഷെയറിങ്, മെസേജിങ്, സോഷ്യൽ നെറ്റ്‌വർക്കിങ് തുടങ്ങി വിവിധ സേവനങ്ങൾ ഒന്നിച്ച് നൽകിയിരുന്ന വികെ ദശലക്ഷക്കണക്കിന് റഷ്യക്കാരുടെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമായി മാറി.
2011 ആയപ്പോഴേക്കും വികെയ്ക്ക് 10 കോടിയിലധികം ഉപയോക്താക്കളുണ്ടായിരുന്നു. എന്നാൽ കുറഞ്ഞ കാലത്തിനിടെ കോടിക്കണക്കിന് ഉപയോക്താക്കളെ ലഭിച്ച വികെയുടെ വിജയം മറ്റൊരു പ്രതിസന്ധിയിലേക്കാണ് നയിച്ചത്.
മിക്ക റഷ്യൻ സാങ്കേതിക സംരംഭകരിൽ നിന്നും വ്യത്യസ്തമായി സർക്കാർ നിരീക്ഷണത്തോടും സെൻസർഷിപ്പിനോടുമുള്ള തന്റെ എതിർപ്പ് പാവെൽ തുറന്നുപറഞ്ഞു. ഉപയോക്താവിന്റെ സ്വകാര്യതയ്ക്കും ഓൺലൈൻ സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള അദ്ദേഹത്തിന്റെ നിർബന്ധം വലിയ ചർച്ചയായി. പിന്നീട് റഷ്യൻ സർക്കാരുമായുള്ള വലിയ ഏറ്റുമുട്ടലുകളിലേക്ക് ഇത് നയിക്കുകയും ചെയ്തു.
∙ ഭരണകൂടവുമായുള്ള ഏറ്റുമുട്ടലുകൾ
വികെയുടെ കുതിപ്പിനൊപ്പം റഷ്യൻ സർക്കാരിനോടുള്ള പ്രതിരോധവും തുടർന്നു. 2011ലും 2012ലും തിരഞ്ഞെടുപ്പു തട്ടിപ്പ് ആരോപിച്ച് റഷ്യയിലുടനീളം രാഷ്ട്രീയ പ്രതിഷേധങ്ങൾ പൊട്ടിപ്പുറപ്പെട്ടപ്പോൾ പ്രകടനങ്ങൾ സംഘടിപ്പിക്കാൻ പ്രതിപക്ഷ ഗ്രൂപ്പുകൾ വികെ ഉപയോഗപ്പെടുത്തി. ഇതിനിടെ പ്രതിപക്ഷ നേതാക്കളുടെ സ്വകാര്യ വിവരങ്ങൾ കൈമാറാനും പ്രതിപക്ഷ ഗ്രൂപ്പുകളുടെ വികെ പേജുകൾ അടച്ചുപൂട്ടാനും റഷ്യൻ സർക്കാർ പാവെലിനുമേൽ സമ്മർദം ചെലുത്തിയെങ്കിലും അതിന് കഴിയില്ലെന്നുതന്നെ അദ്ദേഹം നിലപാട് എടുത്തു.
പാവെലിന്റെ ധിക്കാരം റഷ്യൻ സർക്കാരിനെ ചൊടിപ്പിച്ചു. റഷ്യയോടും സഖ്യകക്ഷികളോടുമുള്ള ദീർഘകാല പോരാട്ടത്തിന്റെ തുടക്കമായിരുന്നു അത്. 2012ല്‍ പ്രസിഡന്റായി വ്ളാഡിമിർ പുട്ടിൻ അധികാരത്തിലേറിയതിനു ശേഷം പ്രത്യേകിച്ച്. 2014ൽ യുക്രെയ്‌നിൽ രാഷ്ട്രീയ പ്രതിസന്ധി ഉണ്ടായപ്പോൾ അവിടുത്തെ പ്രവർത്തകരെക്കുറിച്ചുള്ള വ്യക്തിഗത വിവരങ്ങൾ കൈമാറാൻ സമ്മർദമുണ്ടായെന്നും പാവെൽ വെളിപ്പെടുത്തിയിരുന്നു. ഇതോടെ കമ്പനിയുടെ ഓഹരികൾ പൂർണമായും വിൽക്കാൻ പാവെൽ നിർബന്ധിതനായി. റഷ്യൻ സർക്കാരുമായി അടുത്ത ബന്ധമുള്ള ചിലരാണ് വികെയുടെ മാതൃകമ്പനി ഏറ്റെടുത്തത്. 2014ൽ വികെയിൽ നിന്ന് പുറത്താക്കപ്പെട്ടതോടെ ഇനി തിരിച്ചുവരില്ലെന്ന് പ്രതിജ്ഞയെടുത്ത് പാവെൽ റഷ്യ വിട്ടു. പക്ഷേ, വെറുംകയ്യോടെയായിരുന്നില്ല ആ യാത്ര. ആ നിമിഷം പുതിയൊരു ആപ്പിന്റെ പണിപ്പുരയിലായിരുന്നു പാവെൽ.
∙ സ്വകാര്യതയിലുറച്ച് പാവെൽ
സ്വകാര്യ ആശയവിനിമയങ്ങളിലേക്കുള്ള ഭരണകൂടത്തിന്റെ വർധിച്ചുവരുന്ന കടന്നുകയറ്റത്തിനെതിരെ പാവെലും സഹോദരനും ചേർന്ന് നൽകിയ മറുപടിയായിരുന്നു ടെലഗ്രാം ആപ്പ്. എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ വാഗ്ദാനം ചെയ്യുന്ന ടെലഗ്രാം മെസഞ്ചർ അതിവേഗം വളർന്നു. ടെലഗ്രാം അധികൃതർക്ക് പോലും ഉപയോക്താക്കളുടെ സ്വകാര്യ സന്ദേശങ്ങൾ ആക്‌സസ് ചെയ്യാൻ കഴിയില്ലെന്ന് പാവെൽ ഉറപ്പാക്കി. വലിയ ഫയലുകൾ അയയ്‌ക്കാനും കൂടുതൽ പ്രേക്ഷകരിലേക്ക് ഉള്ളടക്കം എത്തിക്കാനായി ചാനലുകൾ സൃഷ്‌ടിക്കാനും ഓപ്ഷനുകൾ ഉണ്ടായി. നിശ്ചിത സമയത്തിനുശേഷം സ്വയം ഡിലീറ്റ് ചെയ്യാൻ കഴിയുന്ന രഹസ്യ ചാറ്റ് ഫീച്ചറുകളും ടെലഗ്രാം വാഗ്ദാനം ചെയ്തു.
തുടക്കത്തിൽ ടെലഗ്രാമിന്റെ വളർച്ച പതുക്കെയായിരുന്നു. എന്നാൽ ആഗോളതലത്തിൽ സ്വകാര്യതയെക്കുറിച്ചുള്ള ആശങ്കകൾ ഉയർന്നപ്പോള്‍ ടെലഗ്രാം കൂടുതൽ പേരെ ആകർഷിക്കാൻ തുടങ്ങി. 2020 ആയപ്പോഴേക്കും 40 കോടിയിലധികം സജീവ ഉപയോക്താക്കളിലേക്ക് ടെലഗ്രാം എത്തി. സുരക്ഷിതവും സ്വകാര്യത കേന്ദ്രീകൃതവുമായ പ്ലാറ്റ്‌ഫോം എന്നത് ലോകമെമ്പാടും ടെലഗ്രാമിനെ ജനപ്രിയമാക്കി. പക്ഷേ, ടെലഗ്രാമിന്റെ സ്വകാര്യതയോടുള്ള പ്രതിബദ്ധതയും വിവാദങ്ങൾക്ക് ഇടയാക്കി. എൻക്രിപ്ഷൻ ഫീച്ചറുകൾ കാരണം തീവ്രവാദ ഗ്രൂപ്പുകളും ക്രിമിനൽ സംഘടനകളും ഗൂഢാലോചന സിദ്ധാന്തക്കാരും ടെലഗ്രാം വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്ന് ആരോപണമുയർന്നു. എന്നാൽ ചിലർ ടെലഗ്രാം ദുരുപയോഗം ചെയ്യുന്നതിനേക്കാൾ പ്രധാനപ്പെട്ടതാണ് ഉപയോക്താക്കളുടെ സ്വകാര്യതയെന്ന് പാവെൽ വാദിച്ചു.
∙ കോടീശ്വരനായ ലോകപൗരൻ
റഷ്യ വിട്ടതിനുശേഷം ഫ്രാൻസ്, യുഎഇ, ഫിൻലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ താമസിച്ചിരുന്ന പാവെൽ പോകാത്ത സ്ഥലങ്ങളില്ല. സ്ഥിരതാമസമില്ലാതെ യാത്ര ചെയ്യുകയും പലപ്പോഴും ലോകപൗരനെന്ന് സ്വയം വിശേഷിപ്പിക്കുകയും ചെയ്യുന്ന അദ്ദേഹം നാടോടികളുടെ ജീവിതശൈലിയാണ് സ്വീകരിച്ചിരുന്നത്. 2017ൽ പഞ്ചസാര വ്യവസായത്തിന് 2.5 ലക്ഷം ഡോളർ സംഭാവന നൽകി കരീബിയൻ രാഷ്ട്രമായ സെന്റ് കിറ്റ്‌സ് ആൻഡ് നെവിസിലെ പൗരത്വവും പാവെല്‍ നേടിയെടുത്തു. 2021 മുതൽ പാവെലിന് ഫ്രഞ്ച് പൗരത്വമുള്ളതായി പ്രസിഡന്റ് ഇമ്മാനുവൽ മക്രോയും അടുത്തിടെ സ്ഥിരീകരിച്ചിരുന്നു.
മുപ്പത്തിയൊൻപതുകാരനായ പാവെൽ ദുറോവിന് യുഎഇ ഉൾപ്പെടെ നിലവിൽ നാല് രാജ്യങ്ങളുടെ പൗരത്വമുണ്ട്. 2017ൽ ടെലഗ്രാമിന്റെ ആസ്ഥാനവും ദുബായിലേക്ക് മാറ്റിയിരുന്നു. ഫ്രാൻസിൽ അറസ്റ്റിലായ പാവെലിനെ സഹായിക്കാൻ യുഎഇ രംഗത്തിറങ്ങിയിട്ടുണ്ട്. റഷ്യയും സെന്റ് കിറ്റ്സും പാവെലിന്റെ വിഷയത്തിൽ എന്തുനിലപാടാണ് സ്വീകരിക്കാൻ പോകുന്നതെന്ന് കാത്തിരിക്കുകയാണ് ലോകം. 2024ൽ പാവെലിന്റെ ആസ്തി ഏകദേശം 1550 കോടി ഡോളറാണ് (ഏകദേശം 1.3 ലക്ഷം കോടി രൂപ). ടെലഗ്രാമിന്റെ വിജയവും ക്രിപ്‌റ്റോകറൻസികളിലെ നിക്ഷേപവുമാണ് പാവെലിന്റെ വരുമാനത്തിനു പിന്നിലെ രഹസ്യം. 3000 കോടി ഡോളറാണ് ടെലഗ്രാമിന്റെ മൂല്യം.
∙ നിരോധിക്കാൻ ഇന്ത്യയും
ടെലഗ്രാമിന്റെ സ്വാധീനം ലോകമെമ്പാടും വർധിച്ചപ്പോൾ വിവിധ സർക്കാരുകളിൽ നിന്നുള്ള സമ്മർദങ്ങളും കൂടി. റഷ്യൻ സുരക്ഷാ വിഭാഗങ്ങൾക്ക് ടെലഗ്രാമിലേക്ക് ‘നുഴഞ്ഞു കയറാനുള്ള’ എൻക്രിപ്ഷൻ കീകൾ നൽകാൻ വിസമ്മതിച്ചതോടെ 2018ൽ റഷ്യയിൽ ടെലഗ്രാം നിരോധിച്ചു. പക്ഷേ, വെർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്കുകൾ (വിപിഎൻ) വഴിയും മറ്റ് മാർഗങ്ങളിലൂടെയും തുടർന്നും റഷ്യയിൽ ടെലഗ്രാം പ്രവർത്തിച്ചു. 2020ൽ നിരോധനം എടുത്തുകളഞ്ഞു. ലോകത്തിൽ തന്നെ ഏറ്റവുമധികം ടെലഗ്രാം ഉപഭോക്താക്കൾ ഉള്ള ഇന്ത്യയിലും നിയന്ത്രണങ്ങൾ കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്.
പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്നതിലും സർക്കാർ വിരുദ്ധ വാദങ്ങൾ പ്രചരിപ്പിക്കുന്നതിലും ടെലഗ്രാം വലിയ സ്ഥാനം വഹിക്കുന്നുണ്ടെന്നാണ് കേന്ദ്ര സർക്കാരിന്റെ വാദം. തീവ്രവാദം പ്രോത്സാഹിക്കുന്ന ഉള്ളടക്കം ടെലഗ്രാം വഴി പ്രചരിപ്പിക്കുന്നതിന്റെ പേരിൽ 2021ൽ യുഎസിലും യൂറോപ്പിലും ടെലഗ്രാമിന് നടപടികൾ നേരിടേണ്ടി വന്നിരുന്നു. അന്ന് നിയമവിരുദ്ധമായ ഉള്ളടക്കം നീക്കം ചെയ്യുന്നതിൽ ടെലഗ്രാം സന്നദ്ധത അറിയിക്കുകയും ചെയ്തു. ടെലഗ്രാമിന് സെൻസർഷിപ്പ് വേണമെന്ന് ഒട്ടേറെ തവണ രാജ്യാന്തര തലത്തിൽ ആവശ്യം ഉയർന്നെങ്കിലും ഡിജിറ്റൽ യുഗത്തിന്റെ യാഥാർഥ്യങ്ങളെ അടിച്ചമർത്താൻ ശ്രമിക്കുന്നതിനുപകരം സർക്കാരുകൾ അവയുമായി പൊരുത്തപ്പെടണമെന്ന് വാദിച്ചുകൊണ്ട്, പാവെൽ നിലപാടിൽ ഉറച്ചുനിന്നു. നിലവിൽ പാവെലിന്റെ അറസ്റ്റിൽ കലാശിച്ച ആരോപണങ്ങളെ ‘അസംബന്ധം’ എന്നാണ് അദ്ദേഹത്തിന്റെ അഭിഭാഷക വിശേഷിപ്പിച്ചത്.
∙ ടെലഗ്രാമിനു മുന്നിൽ ഇനിയെന്ത്?
2024ലെ കണക്കനുസരിച്ച് 80 കോടിയിലധികം ആളുകൾ ഉപയോഗിക്കുന്ന ലോകത്തിലെ ഏറ്റവും ജനപ്രിയമായ മെസേജിങ് പ്ലാറ്റ്‌ഫോമുകളിലൊന്നായാണ് ടെലഗ്രാം നിലകൊള്ളുന്നത്. യുഎസ് മുതൽ ഇന്ത്യ വരെയും യൂറോപ്പ് മുതൽ ലാറ്റിൻ അമേരിക്ക വരെയും ലോകമെമ്പാടും വ്യാപിച്ചിരിക്കുന്നതാണ് ടെലഗ്രാം ലോകം. കോടിക്കണക്കിന് ആളുകളിലേക്ക് വിവരങ്ങൾ എത്തിക്കുന്നതിന് വാർത്താ മാധ്യമങ്ങളും ബിസിനസ് സ്ഥാപനങ്ങളും കമ്യൂണിറ്റികളും ടെലഗ്രാം ചാനലുകൾ ഉപയോഗിക്കുന്നുമുണ്ട്.
ടെലഗ്രാമിന്റെ കാര്യത്തിൽ പാവെലിന് മുന്നിൽ വൻ പദ്ധതികളുണ്ട്. പക്ഷേ, നിലവിലെ കേസ് എങ്ങനെ മുന്നോട്ടു പോകും എന്നത് സംബന്ധിച്ചായിരിക്കും ടെലഗ്രാമിന്റെ ഭാവിയും. ക്രിമിനൽ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പരാതിയിൽ ടെലഗ്രാമിന്റെ ഉള്ളടക്കം സംബന്ധിച്ച് വിശദമായ പരിശോധന ഉണ്ടായേക്കും. പ്ലാറ്റ്ഫോമിന്റെ അധികാരി എന്ന നിലയ്ക്ക് ഉപയോക്താക്കളുടെ പെരുമാറ്റത്തിന്റെ ഉത്തരവാദിത്തം മുഴുവൻ താൻ ഏറ്റെടുക്കേണ്ടതുണ്ടോ എന്ന വാദമാണു പക്ഷേ പാവെൽ ഉന്നയിക്കുന്നത്. സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളുടെ അധികാരികൾക്ക് ഇത്തരം വിഷയങ്ങളിൽ ബാധ്യത ഉണ്ടോ എന്ന ചർച്ചയും ലോകമൊട്ടാകെ ചൂടുപിടിക്കുകയാണ്. മറ്റു പ്ലാറ്റ്ഫോമുകളിലും കൂടുതൽ നിയന്ത്രണങ്ങൾ വരാൻ സാധ്യതയുള്ളതിനാൽ ലോകമെമ്പാടുമുള്ള സമൂഹമാധ്യമ കമ്പനികളും പാവെലിന്റെ അറസ്റ്റിന്മേലുള്ള തുടർനടപടികളെ ശ്രദ്ധയോടെയാണ് വീക്ഷിക്കുന്നത്.