കരുത്തോടെ മുന്നേറി വിപണി; ഓഹരികൾ സമാഹരിക്കാൻ വിദേശനിക്ഷേപകർ; അവസരങ്ങൾ എങ്ങനെ പ്രയോജനപ്പെടുത്തും?
ചില കാലങ്ങളിൽ ചില മേഖലകൾ... ഏതെങ്കിലും വ്യവസായ മേഖല തിരഞ്ഞെടുത്ത് അതിൽനിന്നുള്ള ഓഹരികൾക്കു പിന്നാലെ ഒന്നടങ്കം പായുന്ന പ്രവണതയ്ക്കാണ് ഏതാനും നാളുകളായി വിപണിയിൽ പ്രാമുഖ്യം. ചില കാലത്തു പൊതു മേഖലയിൽനിന്നുള്ള ഓഹരികൾക്കായിരിക്കും പ്രിയം. ചിലപ്പോൾ ബാങ്ക് ഓഹരികൾ, ചിലപ്പോൾ എഫ്‌എംസിജി കമ്പനികളുടെ ഓഹരികൾ. അങ്ങനെയങ്ങനെ. ഐടി, ഫാർമ വ്യവസായങ്ങളിൽനിന്നുള്ള കമ്പനികളുടെ ഓഹരികളുടേതായിരുന്നു ഓഗസ്റ്റ് അവസാന വാരത്തിലെ ഊഴം. വിപണി എപ്പോഴും സജീവമായിരിക്കുമെന്നതാണ് ഈ രീതിയിലുള്ള മുന്നേറ്റത്തിന്റെ നേട്ടം. കഴിഞ്ഞ 11 വ്യാപാര ദിനങ്ങളിലും മുന്നേറ്റത്തിന്റെ ആവർത്തനമാണു കണ്ടത്. ഇത്രയും വ്യാപാര ദിനങ്ങളിൽ തുടർച്ചയായി മുന്നേറാൻ നിഫ്റ്റിക്ക് അവസരം ലഭിക്കുന്നതു 2023 സെപ്റ്റംബറിനു ശേഷം ആദ്യമാണ്. തുടർച്ചയായ മൂന്നു വ്യാപാര ദിനങ്ങളിൽ നിഫ്റ്റി റെക്കോർഡ് തിരുത്തുന്നതും കണ്ടു.

∙ 31 വർഷത്തിനു ശേഷം ആദ്യമായി
കഴിഞ്ഞ 13 ആഴ്ചകളിലും നിഫ്റ്റിക്കു നേട്ടമായിരുന്നു. പ്രതിവാര നേട്ടം 13 തവണ തുടർച്ചയായി നിലനിർത്തുന്നതു 31 വർഷത്തിനിടയിൽ ആദ്യമാണ്. അങ്ങനെ നിഫ്റ്റി 25,235.90 പോയിന്റിൽ എത്തുന്നതു കണ്ടുകൊണ്ടാണു കഴിഞ്ഞ ആഴ്ച വ്യാപാരം അവസാനിച്ചത്.
∙ സമീപ ലക്ഷ്യം 25,500 – 25,500
കടന്നുപോയ ആഴ്ചയിലെ എല്ലാ വ്യാപാര ദിനത്തിലും നിഫ്റ്റിക്ക് 25,000 പോയിന്റിനു മുകളിൽ തുടരാൻ കഴിഞ്ഞുവെന്നതു ശ്രദ്ധേയമായ നേട്ടമാണ്. 24,900 – 25,000 നിലവാരത്തിൽ ശക്തമായ പിന്തുണയാണു വിപണിക്കുള്ളത് എന്ന് ഇതു വ്യക്തമാക്കുന്നു. 25,500 – 25,500 നിലവാരത്തിലേക്കു മുന്നേറാനുള്ള കരുത്ത് ഇടപാടുകളുടെ സ്വഭാവത്തിൽ പ്രകടമായിരുന്നതിനാൽ സെപ്റ്റംബർ രണ്ടിന് ആരംഭിക്കുന്ന വ്യാപാരവാരത്തിൽ ആ നിലവാരം കീഴടക്കാൻ നിഫ്റ്റിക്കു ന്യായമായും സാധ്യമാകണം.
ചാർട്ടുകളെ അടിസ്ഥാനമാക്കിയുള്ള അനുമാനത്തെ ആശ്രയിച്ചാൽ 25,700 – 25,750 നിലവാരത്തിലേക്കുപോലും ഈ ആഴ്ച നിഫ്റ്റി കുതിക്കാനുള്ള സാധ്യത കാണാം. എന്നാൽ അത് അതേപടി വിശ്വസിക്കുക പ്രയാസം. വിപണിയിലെ പ്രവണതയ്ക്കൊപ്പം സഞ്ചരിക്കുമ്പോൾത്തന്നെ ലാഭമെടുപ്പിനുള്ള അവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതാണു നിക്ഷേപകർക്ക് അഭിലഷണീയം.
∙ പ്രതീക്ഷയിൽ വലിയ നേട്ടങ്ങൾ
വിപണിയുടെ സമീപ സാധ്യതകൾ വലിയ പ്രതീക്ഷകൾക്കു പ്രേരിപ്പിക്കുന്നതാണ്. വിദേശ നിക്ഷേപകരുടെ നിലപാടിൽ ക്രമേണയാണെങ്കിലും മാറ്റം സംഭവിക്കുന്നു. വിൽപനക്കാരുടെ റോളിൽനിന്നു മാറി ഓഹരികൾ സമാഹരിക്കാൻ വിദേശ ധനസ്ഥാപനങ്ങൾ തയാറാകുന്നു. ഓഗസ്റ്റിൽ ഇന്ത്യൻ വിപണിയിലേക്കു പ്രവഹിച്ച വിദേശ നിക്ഷേപത്തിന്റെ അറ്റ മൂല്യം 7320 കോടി രൂപയാണ്. ഈ വർഷത്തെ ആകെ നിക്ഷേപം 42,886 കോടിയിലെത്തിയിട്ടുമുണ്ട്. പലിശ നിരക്കുകൾ സംബന്ധിച്ച യുഎസ് ഫെഡറൽ റിസർവിന്റെ തീരുമാനം ഏതാനും ദിവസത്തിനകം പുറത്തുവരും. അര ശതമാനംവരെയുള്ള നിരക്കിളവാണു വിപണി പ്രതീക്ഷിക്കുന്നത്.
രാജ്യത്തെ ത്രൈമാസ സാമ്പത്തിക വളർച്ച 6.7 ശതമാനമെന്നാണ് ഏറ്റവും പുതിയ കണക്ക്. ഇതു മറ്റു വികസിത രാജ്യങ്ങളിലെ നിരക്കിനേക്കാൾ ഏത്രയോ കൂടുതലാണെന്നതും വിപണി ആശ്വാസകരമായാണു കാണുന്നത്. യുഎസിലെ ത്രൈമാസ സാമ്പത്തിക വളർച്ച 2.8% മാത്രമാണ്. ചൈന 4.7%, ജപ്പാൻ 3.1%, ജർമനി (–) 0.1%. രാജ്യാന്തര നാണ്യ നിധിയും (ഐഎംഎഫ്) റേറ്റിങ് ഏജൻസി മൂഡീസും ഇന്ത്യയിലെ ഗാർഹിക ഉപഭോഗത്തിന്റെ വളർച്ചയിൽ വലിയ പ്രതീക്ഷയാണു പുലർത്തുന്നത്. ഉപഭോഗ വർധന ഇന്ത്യയെ സാമ്പത്തിക വളർച്ചയുടെ പാതയിൽ ബഹുദൂരം മുന്നിലെത്തിക്കുമെന്ന് അവ വിശ്വസിക്കുന്നു. വിപണിക്കും ഈ വിശ്വാസംതന്നെയാണുള്ളത്.
∙ റിലയൻസ്, വേദാന്ത ബോർഡ് യോഗങ്ങൾ
റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ബോർഡ് ഓഫ് ഡയറക്ടേഴ്സ് സെപ്റ്റംബർ അഞ്ചിനു യോഗം ചേരുന്നു. ബോണസ് ഓഹരികൾ അനുവദിക്കാനുള്ള തീരുമാനമുണ്ടാകുമെന്നു മുകേഷ് അംബാനി വെളിപ്പെടുത്തിക്കഴിഞ്ഞു. ഒന്നിനൊന്ന് എന്ന അനുപാതത്തിൽ ബോണസ് ഓഹരി നൽകാനായിരിക്കും ബോർഡിന്റെ ശുപാർശ. വേദാന്ത ലിമിറ്റഡിന്റെ ബോർഡ് യോഗം സെപ്റ്റംബർ 2നു ചേരുമെന്ന് അറിയിപ്പുണ്ട്. ഇടക്കാല ലാഭവീതം നൽകുന്നതു പരിഗണിക്കാനാണു യോഗം.
∙ ഓഹരികളും എക്സ് ഡേറ്റും
ലാഭവീത വിതരണവുമായി ബന്ധപ്പെട്ട് ഏതാനും കമ്പനികൾ നിശ്‌ചയിച്ചിട്ടുള്ള ‘എക്‌സ് ഡേറ്റ്’ താഴെ ചേർക്കുന്നു.
സെപ്റ്റംബർ 3: കർണാടക ബാങ്ക് (55% ലാഭവീതം), ദീപക് ഫെർട്ടിലൈസേഴ്സ് (85%).
സെപ്റ്റംബർ 6: കെആർബിഎൽ (400%), ജിഎൻഎഫ്സി (165%), ന്യൂ ഇന്ത്യ അഷ്വറൻസ് (41.2%), എൻബിസിസി (63%), ഗുജറാത്ത് സ്റ്റേറ്റ് പെട്രോനെറ്റ് (50%), മെട്രോ ബ്രാൻഡ്സ് (45%).