ചിങ്ങമാസത്തോടെ തുടക്കമിട്ടിരിക്കുന്ന ഉത്സവകാല വിൽപന, സ്വർണത്തിന്റെ ഈ വർഷത്തെ ദേശീയ ഉപയോഗത്തിൽ ഏഴു ശതമാനത്തിലേറെ വർധന സാധ്യമാക്കുമെന്നു കണക്കാക്കുന്നു. മൂന്നു ശതമാനം ഇടിവു നേരിട്ട 2023നേക്കാൾ 52.5 ടൺ അധിക ഉപയോഗമാണ് 2024ല്‍ പ്രതീക്ഷിക്കുന്നത്. 2023ൽ രാജ്യത്തെ ആകെ ഉപയോഗം 2020 നു ശേഷമുള്ള ഏറ്റവും കുറഞ്ഞ നിലവാരത്തിലായിരുന്നു. ഉപയോഗം 747.5 ടണ്ണിലൊതുങ്ങി. അതേസമയം, ഈ വർഷം ഇത് 850 ടൺ വരെ ഉയർന്നേക്കുമെന്നാണ് വേൾഡ് ഗോൾഡ് കൗൺസിലിന്റെ പുതുക്കിയ അനുമാനം. 750 ടൺ ആണ് കൗൺസിൽ നേരത്തേ കണക്കാക്കിയിരുന്നത്. ഒക്‌ടോബർ 31നു ദീപാവലി വരെ നീളുന്ന ഉത്സവകാലത്തു മാത്രം 230 ടണ്ണിന്റെ ഡിമാൻഡ് കണക്കാക്കുന്നു. ഇതു മുൻ വർഷം ഇതേ കാലയളവിലേതിനേക്കാൾ 10% കൂടുതലാണ്. ആവശ്യം നിറവേറ്റാൻ വിദേശ രാജ്യങ്ങളാണ് ആശ്രയം എന്നതിനാൽ ഉപയോഗത്തിൽ വർധനയുണ്ടാകുന്നതു രാജ്യത്തിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചിങ്ങമാസത്തോടെ തുടക്കമിട്ടിരിക്കുന്ന ഉത്സവകാല വിൽപന, സ്വർണത്തിന്റെ ഈ വർഷത്തെ ദേശീയ ഉപയോഗത്തിൽ ഏഴു ശതമാനത്തിലേറെ വർധന സാധ്യമാക്കുമെന്നു കണക്കാക്കുന്നു. മൂന്നു ശതമാനം ഇടിവു നേരിട്ട 2023നേക്കാൾ 52.5 ടൺ അധിക ഉപയോഗമാണ് 2024ല്‍ പ്രതീക്ഷിക്കുന്നത്.

2023ൽ രാജ്യത്തെ ആകെ ഉപയോഗം 2020 നു ശേഷമുള്ള ഏറ്റവും കുറഞ്ഞ നിലവാരത്തിലായിരുന്നു. ഉപയോഗം 747.5 ടണ്ണിലൊതുങ്ങി. അതേസമയം, ഈ വർഷം ഇത് 850 ടൺ വരെ ഉയർന്നേക്കുമെന്നാണ് വേൾഡ് ഗോൾഡ് കൗൺസിലിന്റെ പുതുക്കിയ അനുമാനം. 750 ടൺ ആണ് കൗൺസിൽ നേരത്തേ കണക്കാക്കിയിരുന്നത്. ഒക്‌ടോബർ 31നു ദീപാവലി വരെ നീളുന്ന ഉത്സവകാലത്തു മാത്രം 230 ടണ്ണിന്റെ ഡിമാൻഡ് കണക്കാക്കുന്നു. ഇതു മുൻ വർഷം ഇതേ കാലയളവിലേതിനേക്കാൾ 10% കൂടുതലാണ്.

ഉത്സവകാല വിൽപനയിലെ പ്രസരിപ്പിനു പുറമേ, ഉപയോഗ വർധനയ്‌ക്കു സഹായകമാകുന്ന കാരണങ്ങൾ വേറെയുമുണ്ട്:

1. സ്വർണത്തിന്റെ ഇറക്കുമതിച്ചുങ്കത്തിൽ കേന്ദ്രം വരുത്തിയ ഇളവ്. 15 ശതമാനമായിരുന്ന തീരുവ 6 ശതമാനമായാണു കുറച്ചത്.

2. തെക്കു പടിഞ്ഞാറൻ കാലവർഷത്തിന്റെ തൃപ്‌തികരമായ വ്യാപനവും അളവും. ഇതു ഗ്രാമീണ സമ്പദ്‌വ്യവസ്‌ഥയിലുണ്ടാക്കുന്ന ഉണർവു ഗണ്യമായിരിക്കും.

3. സ്വർണം അടിസ്‌ഥാനമാക്കിയുള്ള എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടു (ഇടിഎഫ്) കളുടെ വർധിച്ചുവരുന്ന സ്വീകാര്യത. ഫണ്ടുകളുടെ പക്കലുള്ള സ്വർണ ശേഖരത്തിന്റെ അളവ് 50 ടണ്ണിലെത്തിയിരിക്കുന്നു.

4. പണപ്പെരുപ്പത്തിലെ കുറവും വരുമാന വളർച്ചയും മറ്റും മൂലം ഉപയോക്‌താക്കളുടെ ക്രയശേഷിയിലുണ്ടായിട്ടുള്ള വർധന.

5. ഹാൾമാർക്കിങ് നിർബന്ധിതമായതോടെ സ്വർണത്തിനു കൈവന്നിരിക്കുന്ന വിശ്വാസ്യത.

6. വിപണന സാധ്യതകൾ വിപുലമാക്കുന്നതിനുള്ള ആഭരണശാലകളുടെ ശ്രമം. ഉൽപന്നങ്ങളുടെ നൂതന രൂപകൽപന, വിൽപന ശാലകളുടെ വ്യാപനം, ബ്രാൻഡഡ് ഉൽപന്നങ്ങൾ തുടങ്ങിയവ ഈ ശ്രമത്തിന്റെ ഭാഗമാണ്. 2018ൽ രാജ്യത്തെ ആഭരണ വ്യവസായം 4,00,000 കോടി രൂപയുടേതു മാത്രമായിരുന്നു. ഇക്കഴിഞ്ഞ മാർച്ച് 31ന് അവസാനിച്ച സാമ്പത്തിക വർഷത്തെ കണക്കനുസരിച്ചു വളർച്ച 6,64,000 കോടിയിലെത്തിയതു വിൽപനശാലകളുടെ തീവ്രമായ വിപണന ശ്രമങ്ങളാലാണ്.

ADVERTISEMENT

ആവശ്യം നിറവേറ്റാൻ വിദേശ രാജ്യങ്ങളാണ് ആശ്രയം എന്നതിനാൽ ഉപയോഗത്തിൽ വർധനയുണ്ടാകുന്നതു രാജ്യത്തിന്റെ ഇറക്കുമതിച്ചെലവു കൂടുതൽ ഭാരിച്ചതാക്കുമെന്ന ദോഷമുണ്ട്. ധന കമ്മി വർധിക്കുകയും ചെയ്യും.

ചിത്രീകരണം ∙ മനോരമ ഓൺലൈൻ

സ്വിറ്റ്സർലൻഡ്, യുഎഇ, പെറു, ഘാന എന്നീ രാജ്യങ്ങളിൽനിന്നാണു പ്രധാനമായും ഇറക്കുമതി.

English Summary:

From Diwali to Onam: Festive Season Fuels India's Demand for Gold

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT