സീൻ –1. ക്ലാസിൽ ഇരിക്കുമ്പോഴാണ് ബോങ് ചായോട് (യഥാർഥ പേരല്ല) കൂട്ടുകാരികൾ ആ ഞെട്ടിപ്പിക്കുന്ന വിവരം പറഞ്ഞത്, അവളുടെ നഗ്നദൃശ്യങ്ങൾ ടെലഗ്രാമിലൂടെ പ്രചരിക്കുന്നു, ഒട്ടേറെ ഗ്രൂപ്പുകളിലൂടെ ദൃശ്യങ്ങൾ നിരവധി പേരിലേക്ക് എത്തിയെന്നും കൂട്ടുകാരികൾ പറഞ്ഞതോടെ അവൾ തളർന്നുപോയി. പിന്നാലെ ആ ദൃശ്യങ്ങൾ കൂടി കണ്ടതോടെ ലോകം അവസാനിച്ചിരുന്നെങ്കിലെന്നു തോന്നിയ നിമിഷം, അവളെ ആശുപത്രിയിലേക്ക് മാറ്റി. പഠിക്കാൻ മിടുക്കിയായിരുന്ന അവളെ ആരൊക്കെയോ ചേർന്ന് തകർക്കുകയായിരുന്നു. ദക്ഷിണ കൊറിയയിലെ മുൻനിര സർവകലാശാലകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വൻ ‘സെക്സ് മാഫിയാ’ സംഘത്തിന്റെ ഇരയായി മാറുകയായിരുന്നു അവൾ‍. സീൻ –2. ഓഗസ്റ്റ് 31 ശനിയാഴ്ച. ഒരു അജ്ഞാത ടെലഗ്രാം അക്കൗണ്ടിൽ നിന്ന് ഹീജിന്റെ (യഥാർഥ പേരല്ല) ഫോണിലേക്ക് ഒരു സന്ദേശം വന്നു,– ‘നിങ്ങളുടെ ചിത്രങ്ങളും വ്യക്തിഗത വിവരങ്ങളും ചോർന്നു. നമുക്ക് ചർച്ച ചെയ്യാം.’ സന്ദേശത്തിന്റെ വിവരങ്ങൾ അറിയാനായി സർവകലാശാല വിദ്യാർഥിനി കൂടിയായ അവർ ചാറ്റ് റൂമിൽ പ്രവേശിച്ചപ്പോൾ ആ കാഴ്ച കണ്ട് ഞെട്ടി. വർഷങ്ങൾക്ക് മുൻപ് അവൾ സ്കൂളിൽ പഠിക്കുമ്പോൾ എടുത്ത ഒരു ഫോട്ടോ ഉപയോഗിച്ച് നഗ്നചിത്രങ്ങൾ നിർമിച്ചിരിക്കുന്നു. ടെലഗ്രാമിൽ ആ ഫോട്ടോ കാട്ടുതീ പോലെയാണ് പ്രചരിക്കുന്നത്. ഡിജിറ്റൽ ലോകത്തെ നെറികേടിനെതിരെ അവൾക്കോ ബന്ധപ്പെട്ടവർക്കോ ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥ! ദക്ഷിണ കൊറിയയിൽ ഇത്തരത്തിലുള്ള നിരവധി വിദ്യാർഥികളുടെയും യുവതികളുടെയും നഗ്നദൃശ്യങ്ങൾ ടെലഗ്രാം പോലുള്ള മെസേജിങ് ആപ്പുകൾ വഴി പ്രചരിക്കുന്നുണ്ട്. വിഷയത്തിൽ ഒടുവിൽ പ്രസിഡന്റിനു പോലും ഇടപെടേണ്ടി വന്നു. ഉന്നതതല അന്വേഷണമാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. വിദ്യാർഥികളെ മാനസികമായി തളർത്തുന്ന ഈ കുറ്റകൃത്യങ്ങൾക്ക് പിന്നിലാരാണ്? എന്താണ് ദക്ഷിണ കൊറിയയിൽ സംഭവിക്കുന്നത്? എന്താണ് ഡീപ്ഫേക്ക് സെക്സ്? ഇതിൽ ടെലഗ്രാമിനുള്ള പങ്കെന്താണ്? ഇന്ത്യയും കരുതലോടെ ഇരിക്കേണ്ട സമയമായോ?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സീൻ –1.

ക്ലാസിൽ ഇരിക്കുമ്പോഴാണ് ബോങ് ചായോട് (യഥാർഥ പേരല്ല) കൂട്ടുകാരികൾ ആ ഞെട്ടിപ്പിക്കുന്ന വിവരം പറഞ്ഞത്, അവളുടെ നഗ്നദൃശ്യങ്ങൾ ടെലഗ്രാമിലൂടെ പ്രചരിക്കുന്നു, ഒട്ടേറെ ഗ്രൂപ്പുകളിലൂടെ ദൃശ്യങ്ങൾ നിരവധി പേരിലേക്ക് എത്തിയെന്നും കൂട്ടുകാരികൾ പറഞ്ഞതോടെ അവൾ തളർന്നുപോയി. പിന്നാലെ ആ ദൃശ്യങ്ങൾ കൂടി കണ്ടതോടെ ലോകം അവസാനിച്ചിരുന്നെങ്കിലെന്നു തോന്നിയ നിമിഷം, അവളെ ആശുപത്രിയിലേക്ക് മാറ്റി. പഠിക്കാൻ മിടുക്കിയായിരുന്ന അവളെ ആരൊക്കെയോ ചേർന്ന് തകർക്കുകയായിരുന്നു. ദക്ഷിണ കൊറിയയിലെ മുൻനിര സർവകലാശാലകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വൻ ‘സെക്സ് മാഫിയാ’ സംഘത്തിന്റെ ഇരയായി മാറുകയായിരുന്നു അവൾ‍.

ADVERTISEMENT

സീൻ –2.

ഓഗസ്റ്റ് 31 ശനിയാഴ്ച. ഒരു അജ്ഞാത ടെലഗ്രാം അക്കൗണ്ടിൽ നിന്ന് ഹീജിന്റെ (യഥാർഥ പേരല്ല) ഫോണിലേക്ക് ഒരു സന്ദേശം വന്നു,– ‘നിങ്ങളുടെ ചിത്രങ്ങളും വ്യക്തിഗത വിവരങ്ങളും ചോർന്നു. നമുക്ക് ചർച്ച ചെയ്യാം.’ സന്ദേശത്തിന്റെ വിവരങ്ങൾ അറിയാനായി സർവകലാശാല വിദ്യാർഥിനി കൂടിയായ അവർ ചാറ്റ് റൂമിൽ പ്രവേശിച്ചപ്പോൾ ആ കാഴ്ച കണ്ട് ഞെട്ടി. വർഷങ്ങൾക്ക് മുൻപ് അവൾ സ്കൂളിൽ പഠിക്കുമ്പോൾ എടുത്ത ഒരു ഫോട്ടോ ഉപയോഗിച്ച് നഗ്നചിത്രങ്ങൾ നിർമിച്ചിരിക്കുന്നു. ടെലഗ്രാമിൽ ആ ഫോട്ടോ കാട്ടുതീ പോലെയാണ് പ്രചരിക്കുന്നത്. ഡിജിറ്റൽ ലോകത്തെ നെറികേടിനെതിരെ അവൾക്കോ ബന്ധപ്പെട്ടവർക്കോ ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥ!

ഡീപ്ഫേക്ക് കോണ്ടന്റിനെതിരെ ദക്ഷിണ കൊറിയൻ തലസ്ഥാനമായ സോളിൽ മുഖംമൂടി ധരിച്ച് പ്രതിഷേധിക്കുന്നവർ. (Photo by Anthony WALLACE / AFP)

ദക്ഷിണ കൊറിയയിൽ ഇത്തരത്തിലുള്ള നിരവധി വിദ്യാർഥികളുടെയും യുവതികളുടെയും നഗ്നദൃശ്യങ്ങൾ ടെലഗ്രാം പോലുള്ള മെസേജിങ് ആപ്പുകൾ വഴി പ്രചരിക്കുന്നുണ്ട്. വിഷയത്തിൽ ഒടുവിൽ പ്രസിഡന്റിനു പോലും ഇടപെടേണ്ടി വന്നു. ഉന്നതതല അന്വേഷണമാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. വിദ്യാർഥികളെ മാനസികമായി തളർത്തുന്ന ഈ കുറ്റകൃത്യങ്ങൾക്ക് പിന്നിലാരാണ്? എന്താണ് ദക്ഷിണ കൊറിയയിൽ സംഭവിക്കുന്നത്? എന്താണ് ഡീപ്ഫേക്ക് സെക്സ്? ഇതിൽ ടെലഗ്രാമിനുള്ള പങ്കെന്താണ്? ഇന്ത്യയും കരുതലോടെ ഇരിക്കേണ്ട സമയമായോ?

∙ ഭീഷണിയായി ഡിജിറ്റൽ സെക്സ് കോണ്ടന്റ്

ADVERTISEMENT

ദക്ഷിണ കൊറിയയിൽ ഡിജിറ്റൽ ലൈംഗിക കുറ്റകൃത്യങ്ങൾ, പ്രത്യേകിച്ച് ഡീപ്ഫേക്ക് ടെക്നോളജി ദുരുപയോഗം കുത്തനെ വർധിച്ചിരിക്കുകയാണ്. നിര്‍മിത ബുദ്ധി ഉപയോഗിച്ച് ലൈംഗികത പ്രകടമാക്കുന്ന വ്യാജ കോണ്ടന്റ് സൃഷ്ടിക്കുന്നത് വ്യാപകമായിരിക്കുന്നു. ഈ ദുരന്തത്തിന്റെ ഇരകളായ സ്ത്രീകളും കുട്ടികളും മാനസികവും സാമൂഹികവും നിയമപരവുമായ കടുത്ത പ്രത്യാഘാതങ്ങളാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ഇക്കാര്യത്തിൽ ഇരകളെല്ലാം നിസ്സഹായരാണ്, പൊലീസിനു പോലും ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥ.

ഡീപ്ഫേക്ക് കോണ്ടന്റിനെതിരെ സോളിൽ നടന്ന പ്രതിഷേധത്തിൽ നിന്ന്. (Photo by Anthony WALLACE / AFP)

ഡീപ്‌ഫേക്ക് സാങ്കേതികവിദ്യ ആദ്യം വിനോദം പോലെയുള്ള നല്ല ഉദ്ദേശ്യങ്ങൾക്കായി വികസിപ്പിച്ചെടുത്തതായിരുന്നു. എന്നാൽ പിന്നീട് വ്യക്തികളുടെ സമ്മതമില്ലാതെ വ്യാജ അശ്ലീല കണ്ടെന്റുകൾ സൃഷ്ടിക്കാനുള്ള ആയുധമായും പ്രയോഗിച്ചു തുടങ്ങി. ഈ ദുരുപയോഗം തടഞ്ഞില്ലെങ്കിൽ ഒരു രാജ്യം തന്നെ വൻ പ്രതിസന്ധിയിലാകുമെന്ന് മനസ്സിലാക്കിയ ദക്ഷിണ കൊറിയൻ മേലധികാരികൾ അവസാനം ‘ഡിജിറ്റൽ ശുചീകരണ’ ദൗത്യത്തിനിറങ്ങുകയായിരുന്നു.

∙ ജനം പ്രതിഷേധിച്ചു, അന്വേഷണവും തുടങ്ങി

സാങ്കേതികമായി പുരോഗമിച്ചിട്ടും ലിംഗ അസമത്വത്തിന്റെയും സ്വകാര്യതാ സംരക്ഷണത്തിന്റെയും നിരവധി വെല്ലുവിളികളുമായി പോരാടുന്ന ഒരു സമൂഹത്തിൽ ഡീപ്ഫേക്ക് വരുത്തുന്ന ആഘാതം ചെറുതല്ല. നിർമിത ബുദ്ധിയുടെ സഹായത്തോടെ നിർമിച്ച കൗമാരക്കാരുടെ നഗ്ന ചിത്രങ്ങളും വിഡിയോകളുമാണ് വ്യാപകമായി പ്രചരിക്കുന്നത്. ഡീപ്ഫേക്ക് അശ്ലീല വിഡിയോകളെന്ന ലേബലിലാണ് ഇതെല്ലാം ടെലഗ്രാം വഴി വിതരണം ചെയ്യുന്നത്. ഇത് സംബന്ധിച്ച് നിരവധി പരാതികൾ ലഭിക്കുകയും പ്രതിഷേധം ശക്തമാകുകയും ചെയ്തതോടൊണ് പൊലീസ് പോലും അന്വേഷണം ശക്തമാക്കിയത്. എൻക്രിപ്ഷൻ സൗകര്യമുള്ള ആപ്പുകളുടെ സഹായത്തോടെ സ്വകാര്യ ഗ്രൂപ്പുകൾ വഴിയാണ് ഇത്തരം വ്യാജ വിഡിയോകൾ പ്രചരിപ്പിക്കുന്നതെന്നതും പൊലീസിനു മുന്നിലെ വലിയ വെല്ലുവിളിയായി മാറി.

സ്കൂൾ മുതൽ കോളജ്‌തലം വരെയുള്ള വിദ്യാർഥിനികളുടെയും അധ്യാപകരുടെയും സൈനിക ഉദ്യോഗസ്ഥരുടെയും കൃത്രിമവും ലൈംഗികത പ്രകടമാക്കുന്നതുമായ ചിത്രങ്ങളുടെയും വിഡിയോകളുടെയും ഒരു പ്രളയം തന്നെ ഓൺലൈനിൽ സൃഷ്ടിച്ചിട്ടുണ്ടെന്നാണ് കൊറിയൻ മാധ്യമങ്ങൾ കണ്ടെത്തിയത്. ഇതിനെല്ലാം കൂട്ടുനിൽക്കുന്നതിൽ മുഖ്യപ്രതിസ്ഥാനത്താകട്ടെ ടെലഗ്രാമും.

ADVERTISEMENT

∙ യുവതികളെ ലക്ഷ്യമിട്ട് വൻ സംഘം

യുവതികളെ ലക്ഷ്യമിട്ടുള്ള ഡീപ്ഫേക്ക് വിഡിയോകൾ പ്രചരിക്കുന്നതായി റിപ്പോർട്ടുകൾ വന്നതിനു പിന്നാലെ ദക്ഷിണ കൊറിയയിലെ പൊതുസമൂഹം വൻ പ്രതിഷേധമാണ് നടത്തിയത്. രാജ്യത്തെ യുവജനതയെ തകർക്കുന്ന വ്യാജ ഡിജിറ്റൽ സെക്സ് എന്ന പകർച്ചവ്യാധിയെ ഉന്മൂലനം ചെയ്യാൻ പ്രസിഡന്റ് യൂൻ സുക് യോൾ തന്നെ അധികാരികളോട് ആഹ്വാനം ചെയ്യുന്നതിലേക്ക് വരെ പ്രതിഷേധമെത്തി. ഒട്ടേറെ സർവകലാശാല വിദ്യാർഥികൾ നിയമവിരുദ്ധമായി നിരവധി ടെലഗ്രാം ചാറ്റ്റൂമുകൾ നടത്തുന്നുണ്ടെന്ന് രാജ്യത്തെ ചില ടെലിവിഷൻ ചാനലുകളാണ് ആദ്യം വെളിപ്പെടുത്തിയത്. കൂടെ പഠിക്കുന്നവരുടെ ചിത്രങ്ങളും വിഡിയോകളും ഉപയോഗിച്ച് നിർമിത ബുദ്ധിയുടെ സഹായത്തോടെയാണ് വ്യാജ നഗ്ന വിഡിയോകള്‍ നിർമിക്കുന്നതെന്നും റിപ്പോർട്ടിലുണ്ട്.

Representative image: (Photo: Tero Vesalainen/istockphoto)

∙ അശ്ലീല നിർമാണത്തിന് ഓൺലൈൻ ചിത്രങ്ങളും

ഇതിനെല്ലാം പുറമേ സമൂഹ മാധ്യമങ്ങളും ഫോറങ്ങളും ഉൾപ്പെടെയുള്ള ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ നിന്ന് സംഘടിപ്പിക്കുന്ന യുവതികളുടെ ചിത്രങ്ങള്‍ ഉപയോഗിച്ചും ഡീപ്ഫേക്ക് വിഡിയോകൾ നിർമിച്ച് പ്രചരിപ്പിക്കുന്നത് വ്യാപകമാണ്. ഇത്തരം വിഡിയോകൾ വിറ്റ് പണമുണ്ടാക്കുന്നവരും തമാശയ്ക്കു മറ്റു ഗ്രൂപ്പുകളിൽ ഷെയർ ചെയ്ത് ആനന്ദിക്കുന്നവരും കുറവല്ല. ഇത്തരം വിഡിയോകളുടെ പ്രചാരണം സമൂഹത്തിന് വൻ തലവേദനയായതോടെയാണ് ജനം രംഗത്തിറങ്ങിയത്. സർക്കാരും പൊലീസും വേണ്ടതെല്ലാം ചെയ്യാമെന്ന് ജനത്തിന് ഉറപ്പുനൽകുകയും ചെയ്തു. സോൾ നാഷനൽ പൊലീസ് ഏജൻസി ഓഗസ്റ്റ് അവസാന വാരത്തിൽ അന്വേഷണവും തുടങ്ങി.

∙ വിവരങ്ങൾ നൽകിയില്ല, ‘മുഖ്യപ്രതി’ ടെലഗ്രാം

അതേസമയം, നഗ്നവിഡിയോ പ്രചാരണവുമായി ബന്ധപ്പെട്ട കേസന്വേഷണത്തിന്റെ ഭാഗമായി അക്കൗണ്ട് വിവരങ്ങൾ ടെലഗ്രാം നൽകുന്നില്ലെന്നാണ് പൊലീസ് പോലും പരാതി പറയുന്നത്. ഓഗസ്റ്റ് അവസാന വാരത്തിൽ മാത്രം 88 ഡീപ്ഫേക്ക് വിഡിയോ പരാതികളാണ് പൊലീസിന് ലഭിച്ചത്. ഇതിൽ 24 പ്രതികളെ തിരിച്ചറിഞ്ഞതായും പൊലീസ് അറിയിച്ചു. ടെലഗ്രാം പ്ലാറ്റ്‌ഫോമിലെ അന്വേഷണം ശക്തമാക്കുന്നതിന് ഫ്രാൻസിലെ ഉൾപ്പെടെയുള്ള വിവിധ അന്വേഷണ സംഘങ്ങളുമായി സഹകരിക്കാനുള്ള വഴികൾ തേടുമെന്ന് ദക്ഷിണ കൊറിയൻ പൊലീസ് വ്യക്തമാക്കി. സ്പൈ ക്യാമുകളും പ്രതികാര അശ്ലീലവും (റിവ‍ഞ്ച് പോൺ) ഉൾപ്പെടുന്ന ഡിജിറ്റൽ ലൈംഗിക കുറ്റകൃത്യങ്ങൾ ദക്ഷിണ കൊറിയയിൽ വ്യാപകമായി നടക്കുന്നുണ്ട്. പക്ഷേ, ഇതിനെതിരെ അതിവേഗം നടപടി സ്വീകരിക്കാൻ വേണ്ട നിയമങ്ങൾ ഇല്ലെന്നും പൊലീസ് റിപ്പോർട്ടിൽ പറയുന്നു.

ടെലഗ്രാം ലോഗോ (Photo by Anthony WALLACE / AFP)

∙ ഡീപ്ഫേക്ക് പോൺ ഇരകളിൽ പ്രായപൂർത്തിയാകാത്തവരും

ദക്ഷിണ കൊറിയയിലെ ആയിരക്കണക്കിന് സ്ത്രീകളും പെൺകുട്ടികളും വർഷങ്ങളായി ഡീപ് ഫേക്ക് വിഡിയോകൾക്കെതിരെ പോരാടുന്നവരാണ്. ഇവരിൽ പലരും പ്രായപൂർത്തിയാകാത്തവരാണ് എന്നത് ഞെട്ടിപ്പിക്കുന്ന കാര്യമാണ്. സർവകലാശാലയിലെ വിദ്യാർഥികൾ തന്നെയാണ് നിയമവിരുദ്ധ ടെലഗ്രാം ചാറ്റ്റൂമുകൾ നടത്തുന്നത്. കൂടെ ജോലി ചെയ്യുന്ന, കൂടെ പഠിക്കുന്ന യുവതികളുടെ ലൈംഗികത പ്രകടമാക്കുന്ന ‘ഡീപ്ഫേക്ക്’ ചിത്രങ്ങളും വിഡിയോകളുമാണ് ഇത്തരം ചാറ്റ് റൂമുകളിലൂടെ ഷെയർ ചെയ്യുന്നത്. വിഡിയോ, ഓഡിയോ, ഫോട്ടോകൾ എന്നിവ ഉപയോഗിച്ച് വ്യാജ നഗ്ന വിഡിയോകൾ നിർമിക്കാൻ എഐ പിന്തുണയുള്ള പ്രത്യേകം ടൂളുകൾ ലഭ്യമാണ്. ഒരു വ്യക്തിയുടെ മുഖവും മറ്റൊരാളുടെ ശരീരവും കൂട്ടിച്ചേർത്താണ് വ്യാജ വിഡിയോകൾ നിർമിക്കുന്നത്.

∙ ചാറ്റ്റൂമിലെത്തുന്നത് രണ്ടേകാൽ ലക്ഷം പേർ

ഡീപ്ഫേക്ക് ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്ന ഓരോ ടെലഗ്രാം ചാറ്റ്റൂമിലും രണ്ടേകാൽ ലക്ഷം അംഗങ്ങൾ വരെയുണ്ടെന്ന് വാർത്താ ഏജൻസി എഎഫ്പി നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. ഈ റൂമിൽ സ്ത്രീകളുടെയും പെൺകുട്ടികളുടെയും ഡീപ്ഫേക്ക് ഇമേജുകൾ സൃഷ്ടിക്കുകയും പങ്കിടുകയും ചെയ്യുന്നതാണ് രീതി. ഡീപ്‌ഫേക്ക് കുറ്റകൃത്യങ്ങൾ ചെയ്യുന്നവർ ഇരകളുടെ ഫോട്ടോകൾ സംഘടിപ്പിക്കാനായി ഇൻസ്റ്റാഗ്രാം പോലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നതായും റിപ്പോർട്ടുണ്ട്.

സൈനികരെ പോലും വെറുതെ വിട്ടില്ല

യൂണിഫോമിലുള്ള വനിതാ സൈനികരുടെ ഫോട്ടോകൾ വരെ അശ്ലീല വിഡിയോകളാക്കി പല ഗ്രൂപ്പുകള്‍ വഴി പ്രചരിപ്പിച്ച സംഭവങ്ങളും ദക്ഷിണ കൊറിയയിലുണ്ടായി. വനിതാ സൈനികർ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങൾ ഉപയോഗിച്ചാണ് വ്യാജ ദൃശ്യങ്ങൾ നിർമിച്ചത്. ടെലഗ്രാം ഗ്രൂപ്പുകളിൽ പലതും സ്‌കൂൾ പേരുകളോ സ്ഥലങ്ങളോ ഉപയോഗിച്ച് സൃഷ്‌ടിച്ചതാണ്. ഉപയോക്താക്കൾക്ക് പരസ്പരം പരിചയക്കാരെ തിരിച്ചറിയാനും വ്യാജ നഗ്നചിത്രങ്ങൾ പങ്കിടൽ എളുപ്പമാക്കാനും വേണ്ടിയാണ് ഈ രീതിയിൽ ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നതെന്നും പൊലീസ് പറയുന്നു. സർവകലാശാലകളും പ്രാഥമിക വിദ്യാലയങ്ങളും ഉൾപ്പെടെ അഞ്ഞൂറോളം സ്ഥാപനങ്ങളിൽ നിന്നുള്ളവരെ ഈ പ്രശ്നം ബാധിച്ചിരിക്കാം എന്നാണ് ഗ്രൂപ്പ് ചാറ്റുകൾ വിശകലനം ചെയ്ത സന്നദ്ധപ്രവർത്തകർ സമാഹരിച്ച ഓൺലൈൻ കണക്കുകൾ പറയുന്നത്.

ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൻ സുക് യോൾ (Photo from AFP)

∙ ഇടപെട്ട് പ്രസിഡന്റും

യുവാക്കളെ തകർക്കുന്ന ഡിജിറ്റൽ ലൈംഗിക കുറ്റകൃത്യങ്ങൾ രാജ്യത്ത് നിന്ന് ഉന്മൂലനം ചെയ്യുന്നതിനായി സമഗ്ര അന്വേഷണം നടത്തി അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൻ സുക് യോൾ ഉത്തരവിട്ടത്. ഓൺലൈനിൽ നിരവധി പേരെ ലക്ഷ്യമിട്ട് ഡീപ്ഫേക്ക് വിഡിയോകൾ പ്രചരിക്കുന്നുണ്ട്. ഇരകളിൽ പലരും പ്രായപൂർത്തിയാകാത്തവരാണ്, മിക്ക കുറ്റവാളികളും കൗമാരക്കാരാണെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. മികച്ചൊരു സംസ്കാരം സൃഷ്ടിക്കുന്നതിന് യുവാക്കൾക്ക് മികച്ച വിദ്യാഭ്യാസം ലഭിക്കേണ്ടതുണ്ടെന്നും യൂൺ പറഞ്ഞു.

Representative image: (Photo: golibtolibov/istockphoto)

കേവലം തമാശയായി ഇത് പലപ്പോഴും തള്ളിക്കളയാറുണ്ടെങ്കിലും സാങ്കേതികവിദ്യയെ ചൂഷണം ചെയ്യുന്ന ക്രിമിനൽ പ്രവൃത്തിയാണ്, ഇതിൽ ആരും ഇരയാകാമെന്നും പ്രസിഡന്റ് മുന്നറിയിപ്പ് നൽകി. ഡീപ് ഫേക്ക് വിഡിയോ പ്രചരിക്കുന്ന വിഷയത്തിൽ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് സർക്കാർ നിലപാട്. വനിതാ അവകാശ പ്രവർത്തകയും മുഖ്യ പ്രതിപക്ഷമായ ഡെമോക്രാറ്റിക് പാർട്ടിയുടെ നേതാവുമായ പാർക്ക് ജി-ഹ്യുൻ ദക്ഷിണ കൊറിയയുടെ ഡീപ്ഫേക്ക് പ്രതിസന്ധിയിൽ ‘ദേശീയ അടിയന്തരാവസ്ഥ’ പ്രഖ്യാപിക്കാൻ വരെ സർക്കാരിനോട് ആവശ്യപ്പെട്ടു.

∙ ഒരു മിനിറ്റിനുള്ളിൽ ഡീപ്ഫേക്ക് വിഡിയോ

കേവലം ഒരു മിനിറ്റിനുള്ളിൽ ഡീപ്ഫേക്ക് ലൈംഗിക ദുരുപയോഗ വിഡിയോകളും ഫോട്ടോകളും സൃഷ്ടിക്കാൻ കഴിയും. കൂടാതെ ആർക്കും ഏതു ചാറ്റ്റൂമിലും പ്രവേശിക്കാം, വിഡിയോ ഷെയർ ചെയ്യാം. ഓൺലൈനിൽ സേർച്ച് ചെയ്താൽ പോലും ഇത്തരം ഗ്രൂപ്പുകളുടെ ലിങ്കുകൾ ലഭിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ദക്ഷിണ കൊറിയയിലെ പ്രൈമറി സ്‌കൂളുകളിലും ഹൈസ്‌കൂളുകളിലും സർവകലാശാലകളിലും ഇത്തരം സംഭവങ്ങൾ വ്യാപകമായി നടക്കുന്നുണ്ട്. സ്‌കൂൾ വിദ്യാർഥികൾ ഉൾപ്പെട്ട ലൈംഗിക ഡീപ്ഫേക്കുകളെ കുറിച്ച് അന്വേഷിക്കാൻ വിദ്യാഭ്യാസ മന്ത്രാലയത്തോട് ആവശ്യപ്പെട്ടതായി കൊറിയൻ ടീച്ചേഴ്‌സ് ആൻഡ് എജ്യുക്കേഷൻ വർക്കേഴ്‌സ് യൂണിയനും വ്യക്തമാക്കുന്നു.

∙ സമൂഹ മാധ്യമങ്ങളുടെ സഹായം തേടി

ഡിജിറ്റൽ ലൈംഗിക കുറ്റകൃത്യങ്ങളെക്കുറിച്ച് ദക്ഷിണ കൊറിയൻ അധികൃതർ ശക്തമായ അന്വേഷണമാണ് നടത്തുന്നത്. ടെലഗ്രാമിനോടും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളോടും, ലൈംഗികത പ്രകടമാക്കുന്ന ഡീപ്ഫേക്ക് കോണ്ടന്റ് ഇല്ലാതാക്കാനും തടയാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഇരകൾക്കായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹോട്ട്‌ലൈൻ സ്ഥാപിക്കുമെന്ന് കൊറിയ കമ്യൂണിക്കേഷൻസ് സ്റ്റാൻഡേർഡ് കമ്മിഷനും അറിയിച്ചു കഴിഞ്ഞു. വ്യാജ അശ്ലീല ചിത്രങ്ങളുടെയും വിഡിയോകളുടെയും വ്യാപനം തടയുന്നതിനായി ടെലഗ്രാമുമായും ചേർന്ന് പ്രവർത്തിക്കുന്നു. ഡീപ്ഫേക്ക് കോണ്ടന്റ് വിതരണത്തിന്റെ പ്രധാന ഉറവിടം ടെലഗ്രാമാണെന്ന് അധികൃതർ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇത്തരം കോണ്ടന്റിനെ പ്രതിരോധിക്കാൻ എക്‌സ്, ഫെയ്സ്ബുക്, ഇൻസ്റ്റഗ്രാം, യുട്യൂബ് എന്നിവയിൽ നിന്നും സഹകരണം തേടുമെന്നും ദക്ഷിണ കൊറിയൻ അന്വേഷണ കമ്മിഷൻ വ്യക്തമാക്കുന്നു.

ഡീപ്ഫേക്ക് സാങ്കേതികവിദ്യ സമൂഹത്തിൽ ഗുരുതരമായ ഭീഷണിയാകാൻ പോകുന്നു, ഇക്കാര്യത്തിൽ എന്തു ചെയ്യാനാകുമെന്ന് സർക്കാർ ചിന്തിച്ചു തുടങ്ങണം. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (എഐ) മറുമരുന്ന് സാങ്കേതികവിദ്യ മാത്രമായിരിക്കും. 

ഡൽഹി ഹൈക്കോടതി

∙ എല്ലാം പരിശോധിക്കുന്നുണ്ടെന്ന് ടെലഗ്രാം

അതേസമയം, നിയമവിരുദ്ധമായ അശ്ലീല ദൃശ്യങ്ങളും ചിത്രങ്ങളും ഉൾപ്പെടെയുള്ള ഹാനികരമായ കോണ്ടന്റ് പതിവായി മോഡറേറ്റ് ചെയ്യുന്നുണ്ടെന്നാണ് ടെലഗ്രാം ‘റോയിട്ടേഴ്സി’നോട് പറഞ്ഞത്. ഓരോ ദിവസവും ദശലക്ഷക്കണക്കിന് ഹാനികരമായ ഉള്ളടക്കങ്ങൾ നീക്കം ചെയ്യുന്നതിനായി മോഡറേറ്റർമാർ അത്യാധുനിക എഐ ടൂളുകൾ, ഉപയോക്താക്കളിൽ നിന്നുള്ള റിപ്പോർട്ടുകൾ എന്നിവയുടെ സഹായം തേടുന്നുണ്ടെന്നും ടെലഗ്രാം അധികൃതര്‍ അറിയിച്ചു. ഓൺലൈൻ ലൈംഗിക കുറ്റകൃത്യങ്ങൾ തടയുന്നതിനായി കൊറിയൻ നാഷണൽ പൊലീസ് ഏജൻസി ഏഴ് മാസത്തെ ക്യാംപെയ്നും പ്രഖ്യാപിച്ചു.

ദക്ഷിണ കൊറിയയിലെ ഹൈടെക് ലൈംഗിക കുറ്റകൃത്യങ്ങൾ തടയാൻ ഗൂഗിൾ, യുട്യൂബ്, ഫെയ്സ്ബുക്, എക്സ് എന്നിവയുൾപ്പെടെയുള്ള ടെക് കമ്പനികൾ ഇടപ്പെടണമെന്ന് ആവശ്യപ്പെട്ടുള്ള ബോർഡുകൾ. (Photo by JUNG Yeon-Je / AFP)

∙ കൊറിയക്കാരുടെ ഉറക്കംകെടുത്തും ഡിജിറ്റൽ സെക്സ്

ഡിജിറ്റൽ ലൈംഗിക കുറ്റകൃത്യങ്ങൾ ദക്ഷിണ കൊറിയയെ ഏറെക്കാലമായി വേട്ടയാടുകയാണ്. ആക്ടിവിസ്റ്റുകളുടെ അഭിപ്രായത്തിൽ, സ്പൈക്യാമുകളും പ്രതികാര അശ്ലീലവും ഉൾപ്പെടെയുള്ള ഡിജിറ്റൽ ലൈംഗിക കുറ്റകൃത്യങ്ങളാൽ രാജ്യം വൻ പ്രതിസന്ധി നേരിടുകയാണ്. കൗമാരക്കാർ ഉൾപ്പെടെ നിരവധി യുവതികളെ ലൈംഗിക ദുരുപയോഗങ്ങൾക്ക് ബ്ലാക്ക് മെയിൽ ചെയ്യാൻ ടെലഗ്രാം ഉപയോഗിച്ചത് ദക്ഷിണ കൊറിയയിൽ വൻ വാർത്തയായിരുന്നു. കൊറിയയിലെ കുപ്രസിദ്ധ ഓൺലൈൻ ലൈംഗിക ദുരുപയോഗ സംഘത്തിന്റെ നേതാവ് ചോ ജു-ബിനെ 42 വർഷത്തെ തടവിന് ശിക്ഷിച്ചതും ചരിത്രം. ഡീപ്ഫേക്ക് പോണോഗ്രഫി ഏറ്റവും കൂടുതൽ ലക്ഷ്യമിടുന്ന രാജ്യമാണ് ദക്ഷിണ കൊറിയ. ഇത്തരം ഡീപ്പ്ഫേക്കുകളുടെ ഇരകളിൽ 53 ശതമാനം വ്യക്തികളും ഗായകരും നടിമാരുമാണ്.

ഓൺലൈൻ ലൈംഗിക ദുരുപയോഗ കേസിൽ ജയിലിലായ ചോ ജു-ബിൻ. (Photo by Dong-A Ilbo / AFP)

∙ കുത്തനെ കൂടി ഡീപ്ഫേക്ക് ലൈംഗിക കുറ്റകൃത്യങ്ങൾ

രാജ്യത്ത് ഓൺലൈൻ ഡീപ്ഫേക്ക് ലൈംഗിക കുറ്റകൃത്യങ്ങൾ വർധിച്ചതായി ദക്ഷിണ കൊറിയൻ പൊലീസും പറയുന്നു. 2024ലെ ആദ്യ ഏഴ് മാസങ്ങളിൽ 297 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 2023ൽ ഇത് 180ലും 2021ൽ 160ലും ആയിരുന്നു. നിർമിത ബുദ്ധി സാങ്കേതികവിദ്യ വന്നതോടെയാണ് അശ്ലീല വിഡിയോ നിർമാണം കൂടിയത്. മറ്റ് അശ്ലീല ചിത്രങ്ങളിലോ വിഡിയോകളിലോ വ്യക്തികളുടെ മുഖം ഡിജിറ്റലായി സൂപ്പർഇംപോസ് ചെയ്യാനാണ് എഐ ടൂളുകൾ ഉപയോഗിക്കുന്നത്.

രാജ്യത്തെ പൊലീസ് ഏജൻസിയുടെ കണക്കനുസരിച്ച് 2023ന്റെ തുടക്കം മുതൽ വ്യാജ നഗ്നചിത്രങ്ങൾ സൃഷ്ടിച്ച് പങ്കുവച്ച 300 വ്യക്തികളിൽ 70 ശതമാനവും കൗമാരക്കാരായിരുന്നു. ശുചിമുറികളിലും വസ്ത്രം മാറുന്ന മുറികളിലും സ്‌പൈക്യാമുകളോ മൊബൈൽ ക്യാമറകളോ ഉപയോഗിച്ച് സ്ത്രീകളെ ചിത്രീകരിച്ച സംഭവങ്ങളും നേരത്തേ പുറത്തുവന്നിരുന്നു. ഓൺലൈൻ ലൈംഗികത പ്രകടമാക്കുന്ന ഡീപ്ഫേക്ക് കോണ്ടന്റ് നീക്കം ചെയ്യുന്നതിനായി കൊറിയ കമ്യൂണിക്കേഷൻസ് സ്റ്റാൻഡേർഡ് കമ്മിഷന് 2024ൽ 6400ലധികം പരാതികളാണ് ലഭിച്ചത്. ദക്ഷിണ കൊറിയൻ നിയമപ്രകാരം ലൈംഗികത സ്‌പഷ്‌ടമാക്കുന്ന ഡീപ്‌ഫേക്കുകൾ നിർമിക്കുന്നത് അഞ്ച് വർഷം തടവോ 5 കോടി വോൺ (ഏകദേശം 31.41 ലക്ഷം രൂപ) പിഴയോ നൽകേണ്ട കുറ്റമാണ്.

ഒളിക്യാമറ സ്ഥാപിച്ചിരിക്കുന്ന കണ്ണട. (Photo by JUNG Yeon-Je / AFP)

∙ ഡീപ്ഫേക്ക് വിപത്താകുമെന്ന് ഡൽഹി ഹൈക്കോടതിയും

ഡീപ്ഫേക്ക് സാങ്കേതികവിദ്യ ഗുരുതരമായ വിപത്താകും, സർക്കാർ ഇത് അടിയന്തരമായി പരിശോധിക്കണമെന്ന് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടത് ഡൽഹി ഹൈക്കോടതിയാണ്. ഡീപ്ഫേക്ക് സാങ്കേതികവിദ്യ സമൂഹത്തിൽ ഗുരുതരമായ ഭീഷണിയാകാൻ പോകുന്നു, ഇക്കാര്യത്തിൽ എന്തു ചെയ്യാനാകുമെന്ന് സർക്കാർ ചിന്തിച്ചു തുടങ്ങണം. ആർടിട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (എഐ) മറുമരുന്ന് സാങ്കേതികവിദ്യ മാത്രമായിരിക്കുമെന്നുമാണ് ഡൽഹി ഹൈക്കോടതി നിരീക്ഷിച്ചത്. രാജ്യത്ത് ഡീപ്ഫേക്ക് സാങ്കേതികവിദ്യ നിയന്ത്രിക്കാത്തതിനും ദുരുപയോഗ ഭീഷണിക്കുമെതിരെ രണ്ട് ഹർജികൾ പരിഗണിച്ചായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. തിരഞ്ഞെടുപ്പിന് മുൻപ് ഈ വിഷയത്തിൽ കേന്ദ്ര സർക്കാർ സജീവമായിരുന്നു എന്നും ഇപ്പോൾ കാര്യങ്ങൾ മാറിയെന്നും കോടതി നിരീക്ഷിച്ചു.

എന്നാൽ, കേന്ദ്ര സർക്കാർ ഈ വിഷയത്തിൽ നിന്ന് പിന്നോട്ട് പോയിട്ടില്ല, അന്നത്തെപ്പോലെ ഇപ്പോഴും പരിഗണനയിലുണ്ട്, ഇത് കൈകാര്യം ചെയ്യേണ്ട പ്രശ്നമാണെന്ന് അധികാരികൾ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും കേന്ദ്രത്തിന് വേണ്ടി ഹാജരായ അഡിഷനൽ സോളിസിറ്റർ ജനറൽ ചേതൻ ശർമ പറഞ്ഞു. ഇപ്പോഴത്തെ പ്രശ്നങ്ങളെ പ്രതിരോധിക്കാൻ സാങ്കേതികവിദ്യ തന്നെ ഉപയോഗിക്കാനാകും. ഡീപ്ഫേക്ക് കൈകാര്യം ചെയ്യുന്നതിനായി ആദ്യം പ്രശ്നം കണ്ടെത്തണം. പിന്നാലെ പ്രതിരോധം, പരാതി നൽകാനുള്ള സംവിധാനം, ജനങ്ങളിൽ അവബോധം വളർത്തൽ എന്നീ കാര്യങ്ങൾ ആവശ്യമാണെന്നും ശർമ വ്യക്തമാക്കി.

ഡൽഹി ഹൈക്കോടതി (Photo Arranged)

ഡീപ്‌ഫേക്കുകളിലേക്ക് ആക്‌സസ് നൽകുന്ന വെബ്‌സൈറ്റുകളെ തിരിച്ചറിയുന്നതിനും സ്വമേധയാ ബ്ലോക്ക് ചെയ്യുന്നതിനും നിലവിൽ സംവിധാനമില്ലെന്ന് ബന്ധപ്പെട്ട ആശങ്കകൾക്ക് മറുപടിയായി ഐടി മന്ത്രാലയവും കോടതിയെ അറിയിച്ചു. ഇന്റർനെറ്റിലെ ഏത് ഉള്ളടക്കവും യുആർഎലുകളും വെബ്‌സൈറ്റുകളും സ്ഥാപിത നിയമ നടപടിക്രമങ്ങൾ അനുസരിച്ച് മാത്രമേ ബ്ലോക്ക് ചെയ്യാൻ കഴിയൂ. അതിനായുള്ള നടപടിക്രമങ്ങൾ തുടരുന്നുണ്ടെന്നും കേന്ദ്രം വ്യക്തമാക്കുന്നു.

ഡിജിറ്റൽ സ്വകാര്യതാ ലംഘനങ്ങളും ലിംഗാധിഷ്ഠിത അക്രമങ്ങളും അഭിമുഖീകരിക്കുന്നതിൽ ഒരു രാജ്യം നേരിടുന്ന വൻ വെല്ലുവിളികളുടെ നേർചിത്രമാണ് ഡീപ്ഫേക്ക് കുറ്റകൃത്യങ്ങൾക്കെതിരെയുള്ള ദക്ഷിണ കൊറിയയുടെ ജാഗ്രത. നിയമ ചട്ടക്കൂട് പരിഷ്കരിക്കുന്നതിലും കുറ്റവാളികൾക്കെതിരെ നടപടിയെടുക്കുന്നതിലും കാര്യമായ പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും പ്രതിരോധം ഇപ്പോഴും ഏറെ പിന്നിലാണ്. കൂടാതെ, ഇരകൾ നേരിടുന്ന സാമൂഹിക അപമാനവും പ്രശ്നത്തെ സങ്കീർണമാക്കുന്നു.

ഡീപ്ഫേക്ക് കോണ്ടന്റിനെതിരെ സോളിൽ നടന്ന പ്രതിഷേധത്തിൽ മാസ്ക് ധരിച്ച ആക്ടിവിസ്റ്റ്. (Photo by Anthony WALLACE / AFP)

സാങ്കേതികവിദ്യ പുരോഗമിക്കുന്നതിനനുസരിച്ച് ഡീപ്ഫേക്കുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളും വർധിക്കുകയാണ്. ഇത് ദക്ഷിണ കൊറിയയ്ക്കും മറ്റ് രാജ്യങ്ങൾക്കും കൂടുതൽ ജാഗ്രതരായി ഇരിക്കാനുളള മുന്നറിയിപ്പ് കൂടിയാണ്. വർധിച്ചുവരുന്ന ഈ വിപത്തിനെ തടയുന്നതിന് സർക്കാർ, നിയമപാലകർ, ടെക് കമ്പനികൾ, പൊതു സമൂഹം എന്നിവയ്‌ക്കിടയിലുള്ള ബോധവൽക്കരണ ശ്രമങ്ങളും ഒരുമിച്ചുള്ള പ്രവർത്തനങ്ങളും അത്യന്താപേക്ഷിതമാണ്. അല്ലെങ്കിൽ ദക്ഷിണ കൊറിയയില്‍നിന്ന് ഇന്ത്യയിലേക്ക് അധികദൂരമില്ലെന്ന് നാം വൈകാതെ തിരിച്ചറിയും.

English Summary:

Deepfake Terror: South Korean Women Targeted in Online Abuse Surge