സൗമ്യതയുടെ ആൾരൂപം; പ്രിയം ഐതിഹ്യങ്ങളോടും ഫുട്ബോളിനോടും; കൃഷിയിലും തിളങ്ങി ശബരിമലയിലെ ഇളമുറത്തന്ത്രി
കിഴക്കേ മലമുകളിൽനിന്നുള്ള ചൈതന്യത്തിന്റെ പൊൻതിളക്കം ഈ വഴിയിൽ പ്രഭ വിതറുന്നു. പുലരിമഞ്ഞിന്റെ വിഭൂതി മായുമ്പോഴും ഇവിടം ധ്യാനമൗനത്തിലാണ്; വടക്കോട്ട് അൽപം നീങ്ങിയാൽ വഴി തീരുന്നതിനാലും തന്ത്രികുടുംബങ്ങളിലേക്കല്ലാതെ അധികമാരും ഈ വഴി വരാനില്ലാത്തതിനാലുമാകാം. പുരയിടത്തിന്റെ പടിഞ്ഞാറ് പടവുകളിറങ്ങിയാൽ പുണ്യനദി പമ്പ. തെക്കേ മതിലിനു തൊട്ടുചേർന്ന്, നീളത്തിൽ, മുണ്ടൻകാവ് കരയുടെ പള്ളിയോടപ്പുര. മുറ്റത്ത് അതിനു സമാന്തരമായി ഏതാണ്ട് അത്രതന്നെ നീളത്തിൽ വള്ളിച്ചെടിപ്പന്തൽ. അന്തരീക്ഷത്തിലെങ്ങും ആധ്യാത്മികതയുടെ അഭൗമ ദിവ്യസാന്നിധ്യം. കൽപടവുകളുള്ള പടിപ്പുരയുടെ അരികിൽ പിത്തളത്തിളക്കമുള്ള ബോർഡ്: കണ്ഠര് രാജീവര്, താഴമൺമഠം. പൂമുഖത്ത്, നെറ്റിത്തടത്തിൽ നീളൻ ചന്ദനക്കുറിയുമായി തന്ത്രി ആരെയോ കാത്തിരിക്കുന്നതുപോലെ. തന്ത്രികുടുബത്തിൽ ക്ഷേത്രച്ചുമതലകളിലേക്ക് പുതിയ തലമുറയുടെ കടന്നുവരവാണല്ലോ. മകൻ ബ്രഹ്മദത്തനെ അന്വേഷിച്ചപ്പോൾ അകത്തേക്കുനോക്കി നീട്ടിയൊരു വിളി. വൈകാതെ അച്ഛന്റെ ‘ഉണ്ണി’ വാതിൽ കടന്ന് വന്നു. ഇളംതവിട്ടുനിറത്തിലുള്ള മുണ്ട്.കണ്ണടയ്ക്കുപിന്നിൽ അവാച്യമായ ശാന്തഭാവം, താഴെ തങ്ങിനിൽക്കുന്ന പുഞ്ചിരി. പേരിലേയുള്ളൂ ഗാംഭീര്യം; ബ്രഹ്മദത്തൻ സൗമ്യതയുടെ ആൾരൂപമാണ്.

കിഴക്കേ മലമുകളിൽനിന്നുള്ള ചൈതന്യത്തിന്റെ പൊൻതിളക്കം ഈ വഴിയിൽ പ്രഭ വിതറുന്നു. പുലരിമഞ്ഞിന്റെ വിഭൂതി മായുമ്പോഴും ഇവിടം ധ്യാനമൗനത്തിലാണ്; വടക്കോട്ട് അൽപം നീങ്ങിയാൽ വഴി തീരുന്നതിനാലും തന്ത്രികുടുംബങ്ങളിലേക്കല്ലാതെ അധികമാരും ഈ വഴി വരാനില്ലാത്തതിനാലുമാകാം. പുരയിടത്തിന്റെ പടിഞ്ഞാറ് പടവുകളിറങ്ങിയാൽ പുണ്യനദി പമ്പ. തെക്കേ മതിലിനു തൊട്ടുചേർന്ന്, നീളത്തിൽ, മുണ്ടൻകാവ് കരയുടെ പള്ളിയോടപ്പുര. മുറ്റത്ത് അതിനു സമാന്തരമായി ഏതാണ്ട് അത്രതന്നെ നീളത്തിൽ വള്ളിച്ചെടിപ്പന്തൽ. അന്തരീക്ഷത്തിലെങ്ങും ആധ്യാത്മികതയുടെ അഭൗമ ദിവ്യസാന്നിധ്യം. കൽപടവുകളുള്ള പടിപ്പുരയുടെ അരികിൽ പിത്തളത്തിളക്കമുള്ള ബോർഡ്: കണ്ഠര് രാജീവര്, താഴമൺമഠം.
പൂമുഖത്ത്, നെറ്റിത്തടത്തിൽ നീളൻ ചന്ദനക്കുറിയുമായി തന്ത്രി ആരെയോ കാത്തിരിക്കുന്നതുപോലെ. തന്ത്രികുടുബത്തിൽ ക്ഷേത്രച്ചുമതലകളിലേക്ക് പുതിയ തലമുറയുടെ കടന്നുവരവാണല്ലോ. മകൻ ബ്രഹ്മദത്തനെ അന്വേഷിച്ചപ്പോൾ അകത്തേക്കുനോക്കി നീട്ടിയൊരു വിളി. വൈകാതെ അച്ഛന്റെ ‘ഉണ്ണി’ വാതിൽ കടന്ന് വന്നു. ഇളംതവിട്ടുനിറത്തിലുള്ള മുണ്ട്.കണ്ണടയ്ക്കുപിന്നിൽ അവാച്യമായ ശാന്തഭാവം, താഴെ തങ്ങിനിൽക്കുന്ന പുഞ്ചിരി. പേരിലേയുള്ളൂ ഗാംഭീര്യം; ബ്രഹ്മദത്തൻ സൗമ്യതയുടെ ആൾരൂപമാണ്.
? ഔപചാരിക വിദ്യാഭ്യാസത്തിന്റെ പടവുകൾ താണ്ടുമ്പോൾ പരമ്പരാഗത അറിവുകളെ എങ്ങനെ ഒപ്പം കൂട്ടാനായി
അത് സ്വാഭാവികമായി ഒപ്പം കൂടുന്നതാണല്ലോ എന്ന് ബ്രഹ്മദത്തൻ. ഉപനയനം കഴിഞ്ഞതു മുതൽ മുതിർന്നവരുടെ ശിക്ഷണത്തിൽ പൂജാദി കാര്യങ്ങൾ പഠിച്ചു തുടങ്ങി. ബെംഗളൂരുവിൽ നിയമം പഠിക്കുമ്പോഴും കോട്ടയത്ത് അൽപകാലം പ്രാക്ടീസ് ചെയ്യുമ്പോഴും സ്കോട്‌ലൻഡിൽ ഉപരിപഠനത്തിനു (എൽഎൽഎം) പോയപ്പോഴും മന്ത്രസാധനയുടെ വഴി മറന്നില്ല. ബെംഗളൂരു അക്സഞ്ചറിലെ ജോലി ഉപേക്ഷിച്ചാണ് ഇപ്പോൾ പൂർണമായും താന്ത്രിക ചുമതലകളിലേക്ക് സ്വയം സമർപ്പിതനാകുന്നത്.
? ഇനി മറ്റു ജോലികളിലേക്കില്ലേ
അതിനുള്ള ‘ബാൻഡ് വിഡ്ത്’ ഇല്ല. ഇതുതന്നെ മുഴുവൻസമയ ശ്രദ്ധ വേണ്ട സംഗതിയാണ്. പിന്നെ ഒഴിവുവേളകളിൽ ഡോക്യുമെന്റേഷൻ പോലെ എന്തെങ്കിലുമൊക്കെ സാധ്യമാകുമോ എന്ന് പിന്നീടാലോചിക്കണം.
? ക്ഷേത്രകാര്യങ്ങളിൽ സ്വതന്ത്രമായ തീരുമാനങ്ങളെടുക്കാൻ പ്രാപ്തനായെന്ന ആത്മവിശ്വാസമായോ
അച്ഛനോടാലോചിക്കാതെ ഒരു തീരുമാനവുമില്ല. അച്ഛൻ വിരമിക്കുകയാണെന്ന മട്ടിലാണ് ചില മാധ്യമങ്ങളിൽ വന്നത്. തന്ത്രിസ്ഥാനം വിരമിക്കാവുന്ന തസ്തികയല്ലല്ലോ.
? അച്ഛനും മകനും സുഹൃത്തുക്കളെപ്പോലെയാണെന്നു തോന്നുന്നു
അനാവശ്യമായ നിയന്ത്രണങ്ങൾക്കൊന്നും മുതിർന്നിട്ടില്ലെന്ന് അച്ഛൻ. അതുകൊണ്ട് ദോഷമൊന്നും ഉണ്ടായിട്ടുമില്ല. പറമ്പിൽ അച്ഛന്റെ അഗ്രിക്കൾച്ചർ ബിരുദവുമായി ചെറിയ ശണ്ഠകളുണ്ടാകാറുണ്ടെന്ന് മകൻ. ഈ മരം ഇവിടെയല്ല നടേണ്ടത്, ആ തൈ അൽപം കൂടി മാറ്റിവച്ചാലേ വളരാൻ ഇടം കിട്ടൂ എന്നൊക്കെ. രാവിലെ ആറര, ഏഴരയോടെ തേവാരം കഴിഞ്ഞാൽ പുരയിടത്തിലേക്കിറങ്ങും ബ്രഹ്മദത്തൻ. അവിടെ മാങ്കോസ്റ്റിൻ, അത്തി, ബട്ടർഫ്രൂട്ട്, ഓമ (പപ്പായ), മൾബറി, കോവൽ... അങ്ങനെയങ്ങനെ. വളമോ ജൈവകീടനാശിനിയോ ഒക്കെ ഉപയോഗിക്കുമ്പോൾ ചിലപ്പോൾ അമ്മ വിളിച്ചു പറയും : ‘എന്റെയാ ചെടിക്കു കൂടി’. മുറ്റത്ത് മതിലോടു ചേർന്നു നിരന്നു നിറഞ്ഞ ചെടിച്ചട്ടികളിലെ സമൃദ്ധിയത്രയും. അമ്മ ബിന്ദുവിന് അവകാശപ്പെട്ടതാണ്. പാലായാണ് അമ്മയുടെ ദേശം.
ഫുട്ബോളാണ് ബ്രഹ്മദത്തന് ഇഷ്ടപ്പെട്ട കായികവിനോദം. കാലിലെ ചെറിയൊരു പരുക്കോടെ കളി നിന്നു പോയെങ്കിലും കാഴ്ചക്കാരനായി പിന്തുടരാറുണ്ട്. ഇഷ്ട ടീം ലിവർപൂൾ. ഇഷ്ടതാരം ലയണൽ മെസ്സി. മിഡ്ഫീൽഡേഴ്സിനോടാണ് കൂടുതൽ ഇഷ്ടം. പേരുപറയാനാണെങ്കിൽ കുറെയേറെയുണ്ട്. എങ്കിലും കളി കൂടുതൽ ആസ്വദിച്ച കാലത്തെ സ്റ്റീവൻ ജെറാർഡ്, ടോണി ക്രൂസ് തുടങ്ങിയ പേരുകൾ ആദ്യമേ നാവിലെത്തും.
? ഫുട്ബോൾ കഴിഞ്ഞാൽ മറ്റെന്താണ് ഇഷ്ടങ്ങളുടെ പട്ടികയിൽ; വാഹനം, യാത്ര...
വാഹനങ്ങളോട് അങ്ങനെ വലിയ താൽപര്യമൊന്നുമില്ല. യാത്ര പഠനകാലത്തു നടത്തിയതൊക്കെയേ ഉള്ളൂ. യാത്രകൾ ഇഷ്ടമാണെങ്കിലും താന്ത്രിക ചുമലയുടെ പുതിയ തിരക്കുകൾക്കിടയിൽ ‘അവധി’യില്ലല്ലോ.
? പുതിയ ചുമതല വന്നതോടെ കൂട്ടുകൂടി നടക്കുന്നതിനും മറ്റും സ്വാഭാവികമായ ചില നിയന്ത്രണങ്ങൾ വന്നിട്ടുണ്ടാകുമല്ലോ. ഇതൊരു അസ്വാതന്ത്ര്യമല്ലേ
അങ്ങനെ തോന്നിയിട്ടില്ല. ചില നിയന്ത്രണങ്ങൾ നമ്മൾ സ്വയം ഏറ്റെടുക്കേണ്ടതുണ്ട്. നാട്ടിലേതുൾപ്പെടെ കൂട്ടുകാർ പലരും പല മേഖലകളിലേക്ക് പറന്നകന്നു കഴിഞ്ഞു. കൂടുതൽ പേരും വിദേശത്തും ദൂരദേശങ്ങളിലുമായി. അല്ലെങ്കിലും അങ്ങനെ കൂട്ടുകൂടി കറങ്ങിനടക്കുന്ന ശീലം പണ്ടേ ഇല്ല.
? സിനിമ
അതും ഇപ്പോഴങ്ങനെയില്ല. കണ്ടിരുന്ന ഒരു കാലമുണ്ട്; പ്രത്യേകിച്ചും മോഹൻലാലിന്റെ സിനിമകൾ.
? വിവാഹം, കുടുംബജീവിതം തുടങ്ങിയ കാര്യങ്ങളിൽ ഗൗരവമായ ആലോചന
ഇല്ല. അതെല്ലാം വരുംപോലെ വരട്ടെ എന്ന ചിന്തയേ ഉള്ളൂ. എന്തിന് ‘അൺവാണ്ടഡ് എക്സ്പെക്റ്റേഷൻസ്’?
കാര്യങ്ങൾ പറഞ്ഞിരിക്കുമ്പോൾ സഹോദരിയുടെ മൂന്നു വയസ്സുള്ള ഇരട്ടപ്പുത്രന്മാരിലൊരാൾ കളിചിരിയുമായി അമ്മാവന്റെ മടിയിലേക്ക്. അദ്രുതിന്റെയും അദ്രുസിദ്ധിന്റെയും അമ്മാവൻ വാത്സല്യനിധിയുമാണ്. അടുത്ത മലകയറ്റത്തിനുള്ള തയാറെടുപ്പിലാണ് താഴമൺ മഠത്തിലെ പുതുചുമതലക്കാരൻ.
? ആദ്യത്തെ മലയാത്ര ഓർമയുണ്ടോ
അത് വളരെ കുഞ്ഞിലേ ഉള്ള അവ്യക്തമായ ചിത്രമാണ്. അച്ഛനോടൊപ്പം നടന്നു കയറുമ്പോൾ കാട്ടുചോലയിൽ നിന്ന് ഇലക്കുമ്പിളിൽ വെള്ളം കുടിച്ചത് മായാതെ നിൽക്കുന്നുണ്ട്. എത്താറായോ എന്ന് ഇടയ്ക്കിടെ ചോദിച്ചിരുന്നത്രെ അന്ന്.
? ഇന്ന് മലകയറ്റത്തിന് ആയാസം അനുഭവപ്പെടുമോ
തെല്ലും ഇല്ല. അന്ന് ഒരുപക്ഷേ കാണാനുള്ള കൗതുകംകൊണ്ടു കൂടിയാകാം അങ്ങനെ ചോദിച്ചത്.
? ഇഷ്ടദേവത
ഗണപതി. എല്ലാറ്റിന്റെയും തുടക്കം അവിടെനിന്നാണല്ലോ. പൂജ പഠിച്ചുതുടങ്ങിയതും ഗണപതിക്കു മുന്നിൽതന്നെ. വീട്ടിലെ തേവാരമൂർത്തിയാണ് ഗണപതി. നിത്യേന അവിടെയാണല്ലോ പൂജ. എല്ലാ വർഷവും കർക്കടകത്തിലെ അശ്വതി നാളിൽ ഇവിടെ മൂടപ്പം വഴിപാടുണ്ട്; ഉണ്ണിയപ്പംകൊണ്ട് ഗണപതിയെ പൊതിയുന്ന ചടങ്ങ്. ഉപാസിക്കുന്ന മറ്റൊരു മേഖല കൃഷിയാണെന്നു പറഞ്ഞല്ലോ. പറമ്പിൽ പണിയുന്നവർക്കൊപ്പമായിരുന്നു അൽപം മുൻപുവരെ. ഇനിയും അങ്ങോട്ടുതന്നെ.
പടിപ്പുരയോളം അനുഗമിച്ച് യാത്ര പറയുമ്പോൾ അപ്പുറത്ത് പണിയിലേർപ്പെട്ടിരിക്കുന്നവരെ സ്നേഹാദരങ്ങളോടെ ഗൗനിക്കാൻ മറക്കുന്നില്ല ഇളമുറത്തന്ത്രി. ലളിതസുന്ദരമായ ഈ സാന്നിധ്യത്താലാകാം, അത്രതന്നെ ലാളിത്യമുണ്ട് അന്തരീക്ഷത്തിലും. അദൃശ്യ വിശുദ്ധമായൊരു പുഞ്ചിരി, മൗനത്തോടു ചേർന്നുനിൽക്കുന്ന മന്ത്രധ്വനി, മല കടന്നെത്തുന്ന ചൈതന്യത്തിന്റെ പൊൻതിളക്കം. തന്ത്രി പരമ്പരയുടെ പുണ്യം പേറി താഴമൺ മഠം.