മലയാളി വിളമ്പിയ ‘തലക്കറി’; കഴിച്ചിട്ടുണ്ടോ ‘പുട്ട് പൈറിങ്’, കൊമ്പിൽ കോർത്ത സാറ്റേ? നാവിൽ നുണഞ്ഞിറങ്ങുന്ന സിംഗപ്പൂർ!
ചീവീട്, വെട്ടുകിളി, വണ്ട്, പച്ചക്കുതിര, പട്ടുനൂൽപുഴു, പുൽച്ചാടി...പ്രാണികളുടെ പട്ടിക നീളുന്നു, ഒപ്പം സിംഗപ്പൂരിലെ ഭക്ഷണവൈവിധ്യങ്ങളുടെയും. 16 ഇനം പ്രാണികളെ കഴിക്കാനുള്ള അനുമതിയാണു കഴിഞ്ഞദിവസം സിംഗപ്പൂർ ഫുഡ് ഏജൻസി സിംഗപ്പൂരിയൻസിനും അവിടേക്കെത്തുന്ന വിനോദസഞ്ചാരികൾക്കും നൽകിയത്. ഭക്ഷണത്തിനായി പ്രാണികളെ ഉൽപാദിപ്പിക്കുന്ന ചൈന, വിയറ്റ്നാം, തായ്‌ലൻഡ് എന്നിവിടങ്ങളിൽനിന്നുള്ള കയറ്റുമതിക്കാർക്കു മാത്രമല്ല, സിംഗപ്പൂരിലെ ഹ്വോക്കർ സെന്റർ ഉടമകൾക്കും പ്രതീക്ഷ നൽകുന്ന പ്രഖ്യാപനമാണിത്. വന്നുകേറിയ വിദേശികളെ ഇരുകയ്യും നീട്ടി സ്വീകരിച്ച സിംഗപ്പൂരിനു സ്വന്തമായി ഭാഷയോ ആഘോഷമോ വസ്ത്രമോ ഇല്ല. ബ്രിട്ടിഷ് കോളനിയുടെ ഭാഗമായിരുന്ന സിംഗപ്പൂരിൽ തനതുഭക്ഷണങ്ങളും കുറവാണ്. ചൈനീസ്, മലയ, തായ്, ഇംഗ്ലിഷ്, ഇന്ത്യൻ, പോർച്ചുഗീസ്, അറബിക് എന്നിങ്ങനെ പല തരത്തിലുള്ള രുചികളാണ് ഇവിടുത്തെ തീൻമേശയിൽ വിളമ്പുന്നത്. എന്നിട്ടും ഭക്ഷണം സിംഗപ്പൂരിനെ ഒന്നിച്ചുനിർത്തുന്നു.

ചീവീട്, വെട്ടുകിളി, വണ്ട്, പച്ചക്കുതിര, പട്ടുനൂൽപുഴു, പുൽച്ചാടി...പ്രാണികളുടെ പട്ടിക നീളുന്നു, ഒപ്പം സിംഗപ്പൂരിലെ ഭക്ഷണവൈവിധ്യങ്ങളുടെയും. 16 ഇനം പ്രാണികളെ കഴിക്കാനുള്ള അനുമതിയാണു കഴിഞ്ഞദിവസം സിംഗപ്പൂർ ഫുഡ് ഏജൻസി സിംഗപ്പൂരിയൻസിനും അവിടേക്കെത്തുന്ന വിനോദസഞ്ചാരികൾക്കും നൽകിയത്. ഭക്ഷണത്തിനായി പ്രാണികളെ ഉൽപാദിപ്പിക്കുന്ന ചൈന, വിയറ്റ്നാം, തായ്‌ലൻഡ് എന്നിവിടങ്ങളിൽനിന്നുള്ള കയറ്റുമതിക്കാർക്കു മാത്രമല്ല, സിംഗപ്പൂരിലെ ഹ്വോക്കർ സെന്റർ ഉടമകൾക്കും പ്രതീക്ഷ നൽകുന്ന പ്രഖ്യാപനമാണിത്. വന്നുകേറിയ വിദേശികളെ ഇരുകയ്യും നീട്ടി സ്വീകരിച്ച സിംഗപ്പൂരിനു സ്വന്തമായി ഭാഷയോ ആഘോഷമോ വസ്ത്രമോ ഇല്ല. ബ്രിട്ടിഷ് കോളനിയുടെ ഭാഗമായിരുന്ന സിംഗപ്പൂരിൽ തനതുഭക്ഷണങ്ങളും കുറവാണ്.
ചൈനീസ്, മലയ, തായ്, ഇംഗ്ലിഷ്, ഇന്ത്യൻ, പോർച്ചുഗീസ്, അറബിക് എന്നിങ്ങനെ പല തരത്തിലുള്ള രുചികളാണ് ഇവിടുത്തെ തീൻമേശയിൽ വിളമ്പുന്നത്. എന്നിട്ടും ഭക്ഷണം സിംഗപ്പൂരിനെ ഒന്നിച്ചുനിർത്തുന്നു. ചൈനാ ടൗണിൽ പോയാൽ നല്ല അടിപൊളി ചൈനീസ് വിഭവങ്ങൾ കിട്ടും. ലിറ്റിൽ ഇന്ത്യയിൽ നമ്മുടെ ചോറും തലശ്ശേരി ബിരിയാണിയും മസാലദോശയും സുലഭം. അറബിക് സ്ട്രീറ്റിൽ കിട്ടും അറബിക് രുചിക്കൂട്ടുകൾ. പിന്നെയുമുണ്ട്, ജാപ്പനീസ്, കൊറിയൻ ഫിലിപ്പിയൻ ഹ്വോക്കർ സെന്ററുകൾ. ഇവിടെയെല്ലാം നിറയുന്ന രുചികൾ ഒന്നു മാറ്റിപ്പിടിക്കണമെങ്കിൽ ഇംഗ്ലിഷ്, പോർച്ചുഗീസ് ഭക്ഷണം വിളമ്പുന്ന റസ്റ്ററന്റുകളിലേക്കു ചേക്കേറാം. നമ്മുടെ നാടൻ തട്ടുകടകളെ എങ്ങനെ രാജ്യാന്തര തലത്തിലേക്ക് ഉയർത്താമെന്ന മാതൃകയാണ് സിംഗപ്പൂരിലെ ഓരോ ഹ്വോക്കർ സെന്ററുകളും. അറിയാം സിംഗപ്പൂരിലെ ഭക്ഷണ വിശേഷങ്ങൾ.
∙ ഹ്വോക്കർ സെന്ററുകൾ
19–ാം നൂറ്റാണ്ടിന്റെ മധ്യത്തിൽ തന്നെ വഴിയോരക്കച്ചവടം തകൃതിയായിരുന്നു. നമ്മുടെ തട്ടുകട പരുവത്തിലായിരുന്നു സിംഗപ്പൂരിലെ ഹ്വോക്കർ സെന്ററുകളെങ്കിലും 1960ഓടെ ഹ്വോക്കർ സെന്ററുകളുടെ നിലവാരം മെച്ചപ്പെടുത്താൻ സർക്കാർ നിയമനടപടി സ്വീകരിച്ചു. ഇന്ന്, കുറഞ്ഞ ചെലവിൽ, നല്ല ഭക്ഷണം വയറു നിറയെ ആസ്വദിക്കാവുന്ന ഇടമെന്ന പേരിലാണ് ഹ്വോക്കർ സെന്ററുകൾ അറിയപ്പെടുന്നത്. യുനെസ്കോയുടെ കൾചർ ഹെറിറ്റേജിൽ ഉൾപ്പെട്ടിട്ടുള്ള ഈ ഹ്വോക്കർ സെന്ററുകളിൽ എല്ലാ തരത്തിലുമുള്ള വിഭവങ്ങൾ കിട്ടും. സെന്റോസ അയ്ലൻഡിലെ ഫുഡ് സ്റ്റാൾ രൂപകൽപന ചെയ്തിരിക്കുന്നതു പോലും രസകരമാണ്. അൻപതിലധികം സ്റ്റാളുകളാണ് ഈ സെന്ററിലുള്ളത്. വലിയൊരു കെട്ടിടത്തിനുള്ളിലാണ് ഈ സ്റ്റാളുകളെല്ലാം.
മഴ പെയ്താലും വെയിലു വന്നാലും ഭക്ഷണം തേടിയെത്തിയവരെ ബാധിക്കില്ല. നമ്മുടെ തട്ടുകടകൾ പോലെയാണ് ഇവിടുത്തെ കുഞ്ഞുകുഞ്ഞു സ്റ്റാളുകൾ. ഇരുന്നു കഴിക്കാൻ ഓരോ സ്റ്റാളിനു മുന്നിലും കസേരകളും ബെഞ്ചുകളും ഒരുക്കിയിട്ടുണ്ട്. ബേബി ചെയർ വേണമെങ്കിൽ അതും ലഭിക്കും. ഒരൊറ്റ നിബന്ധനയേയുള്ളൂ. ഭക്ഷണം കഴിച്ചുകഴിഞ്ഞാൽ പാത്രം തിരികെക്കൊണ്ട് ഏൽപിക്കണം. ഇവിടെ ഭക്ഷണം ഓർഡർ ചെയ്യുന്നതിനും എളുപ്പവഴിയുണ്ട്. ഓരോ ഫുഡ് സ്റ്റാളിലും ചെന്നു ഭക്ഷണം ഓർഡർ ചെയ്യേണ്ടതില്ല. ഒരൊറ്റ മെഷീനിൽ തന്നെ എല്ലാ സ്റ്റാളുകളിലും ലഭിക്കുന്ന വിഭവങ്ങളുടെ പേരും വിലയും രേഖപ്പെടുത്തിയിരിക്കും. അതിൽ ഓർഡർ ചെയ്താൽ മതി. ഒത്തിരി നല്ല വിഭവങ്ങളുണ്ടെങ്കിലും സഞ്ചാരികൾ കൂടുതലും കഴിക്കുന്നതു സാറ്റേയാണ്. ഒരു നീളൻ കമ്പിൽ കോർത്തിട്ട രീതിയിൽ അൽപം മധുരത്തോടെയും എരിവോടെയും ലഭിക്കുന്ന മാംസവിഭവമാണ് സാറ്റേ.
∙ നാട്ടിലെ അരപ്പവന്റെ വില
ഭക്ഷണത്തിന്റെ രുചിയും ഗുണവും നോക്കി ഭക്ഷണത്തിനു മാർക്കിടുന്ന ‘മിഷലിയൻ സ്റ്റാർ’ പദവി സ്ട്രീറ്റ് ഫുഡുകൾക്ക് ലഭിച്ചിട്ടുണ്ടെങ്കിൽ അതും സിംഗപ്പൂരിൽ നിന്നാണ്. ഹോങ്കോങ് സോയ സോസ് ചിക്കൻ റൈസ് ആൻഡ് നൂഡിൽ, ഹിൽ സ്ട്രീറ്റ് തായ് ഹ്വാ പോർക് നൂഡിൽ എന്നിവയാണ് ആ വിഭവങ്ങൾ. കുറഞ്ഞ വിലയ്ക്കു കിട്ടുന്ന മിഷലിയൻ സ്റ്റാർ ഭക്ഷണമാണ് ഇവയെന്ന പ്രത്യേകതയുമുണ്ട്. അതേസമയം, അറബിക് ഭക്ഷണങ്ങളുടെ നീണ്ടനിര ഒരുക്കുന്ന അറബിക് സ്ട്രീറ്റിൽ വില താരതമ്യേനെ കൂടുതലാണ്. ഒരു നീളൻ പലകയിൽ ചോറും പല തരത്തിലുള്ള മാംസവിഭവങ്ങളും ചേർത്തുവച്ചതാണ് ചിക്കൻ പ്ലേറ്റർ. ഭംഗിക്ക് അൽപം തീയും പൂവിന്റെ ആകൃതിയിലുള്ള മെഴുതിരിയുമെല്ലാം പലകയിലുണ്ടാകും. കാണാനുള്ള ഭംഗി പോലെ തന്നെയാണ് അതിന്റെ വിലയും. ചിക്കൻ പ്ലേറ്റർ എട്ടുപേർ കഴിച്ചിറങ്ങിയപ്പോൾ ചെലവായത് നാട്ടിലെ അരപ്പവൻ സ്വർണം വാങ്ങാനുള്ള പണമാണ്!
∙ ഫുഡ് ഫെസ്റ്റിവൽ
വിനോദസഞ്ചാരികളെ ആകർഷിക്കാനുള്ള യാതൊന്നും സിംഗപ്പൂർ ഉപേക്ഷിക്കില്ല. അതുകൊണ്ടാണ്, ഇന്ത്യയിലേക്ക് ഒരു വർഷം വരുന്ന വിദേശികളേക്കാൾ കൂടുതൽ സഞ്ചാരികൾ സിംഗപ്പൂരിലേക്ക് എത്തുന്നത്. അവിടേക്കെത്തുന്നവരെ നിരാശരാക്കാതിരിക്കാൻ ഇടയ്ക്കിടെ ഫെസ്റ്റിവലുകളും സർക്കാർ സംഘടിപ്പിക്കും. അത്തരത്തിലുള്ള ഫെസ്റ്റിവലുകളിൽ ഒന്നാണ് ഫുഡ് ഫെസ്റ്റിവൽ.
യമ്മി ഫുഡ് എക്സ്പോ ജൂണിൽ കഴിഞ്ഞെങ്കിൽ സെപ്റ്റംബറിലാണ് വേൾഡ് ഫുഡ് ഫെയർ സംഘടിപ്പിക്കുന്നത്. നൂഡിൽസ്, സൂപ്പ്, ഡംപ്ലിങ് തുടങ്ങിയ വിഭവങ്ങളെല്ലാം ഒരുക്കുന്ന ഈ ഫെസ്റ്റിവലിൽ ബാക് കുത് തേഹ്, വാൻടൻ മീ, ടോസ്റ്റ് വിത് സോഫ്റ്റ് ബോയിൽഡ് എഗ് തുടങ്ങിയ സിംഗപ്പൂരിന്റെ സ്വന്തം വിഭവങ്ങളുടെ രുചിയറിയാം. ഇറ്റാലിയൻ ബിബിക്യു പാർട്ടി ഒക്ടോബറിലുണ്ടാകും.
∙ മീൻ വിളമ്പിയ മലയാളി
സിംഗപ്പൂരിൽ ബബിൾ ടീകൾ ട്രെൻഡായിട്ട് അധികനാളായിട്ടില്ല. വലിയ പ്ലാസ്റ്റിക് ഗ്ലാസിൽ നല്ല തണുത്ത ചായ.. അതിൽ ചെറിയ ബബിളുകൾ. കടും നീലനിറത്തിൽ, ചവച്ചുചവച്ചുരസിക്കാനാകുന്ന ബബിളുകൾക്കൊപ്പം ബർഗറുകളും സാൻഡ്‌വിച്ചുകളും കടകളിൽ നിറയും. പക്ഷേ, കടുപ്പത്തിൽ മധുരം കൂട്ടി നല്ലൊരു നാടൻ ചായ–നമ്മുടെ ചായ കുടിക്കണമെങ്കിൽ ലിറ്റിൽ ഇന്ത്യ വരെ പോകണം. മറ്റിടങ്ങളിലെല്ലാം കിട്ടുന്നത് കട്ടിയുള്ള ക്രീമൊഴിച്ച ചായ മാത്രം.
സീഫുഡുകൾക്കു പേരുകേട്ടതാണ് സിംഗപ്പൂർ. പലതരം ക്യുസിനുകളിലായി വിവിധ തരം സീഫുഡുകൾ നിറയും. അതിൽ പ്രധാനപ്പെട്ടതാണ് ഫിഷ് ഹെഡ് കറി. സംഭവം നമ്മുടെ കേരള സ്റ്റൈൽ മീൻകറിയാണെങ്കിലും അതിനുള്ളിൽ മീൻകഷണം തിരഞ്ഞിട്ടു കാര്യമില്ല. കിട്ടുന്നതു നല്ല മീൻതലയായിരിക്കും. വഴുതനയും വെണ്ടയ്ക്കയുമിട്ട ഈ മീൻകറി 1949ൽ കേരളത്തിൽ നിന്നെത്തിയ എം.ജെ.ഗോമസ് എന്ന ഷെഫാണത്രേ ആദ്യം സിംഗപ്പൂരിൽ വിളമ്പിയത്. ഓയിസ്റ്ററിനും ആവശ്യക്കാരേറെയാണ്. ക്ലാർക്ക്സ് ക്യൂവിലെ രാത്രികളിൽ, രാത്രിയുടെ ഭംഗി ആസ്വദിച്ചു കഴിക്കാവുന്ന വിഭവമാണ് ഓയിസ്റ്റർ.
∙ പുട്ടിന്റെ മാരക വേർഷൻ
നമ്മുടെ നാടൻ പുട്ടിന്റെ സിംഗപ്പൂരിയൻ വകഭേദമാണ് പുട്ട് പൈറിങ്. നാലോ അഞ്ചോ ഇഡലികൾ ചേർന്ന വലുപ്പത്തിൽ ഇഡലിയുടെ ആകൃതിയിൽ ഉണ്ടാക്കുന്നവയാണ് പുട്ട് പൈറിങ്. ഇവയ്ക്കുള്ളിൽ മധുരം നിറച്ചിരിക്കും. പ്രാതലിന് ബ്രഡ് ടോസ്റ്റ് കഴിക്കാത്തവർ ചുരുക്കമാണെങ്കിലും സിംഗപ്പൂരിനെ അടയാളപ്പെടുത്തുന്ന ബ്രെഡ് ടോസ്റ്റിനു പേര് കായാ ടോസ്റ്റ് എന്നാണ്. ചൈനയിലെ ഹയനനീസ് വംശക്കാർ സിംഗപ്പൂരിലേക്കു കൊണ്ടുവന്നെന്നു കരുതുന്ന ഈ ടോസ്റ്റിൽ രണ്ടുകഷണം ബ്രഡിനൊപ്പം ഉണ്ടാകുക ബട്ടറും കോക്കനട്ട് ജാമുമാണ്.
ചൈനാക്കാരുടെ ഇഷ്ടവിഭവമായ നൂഡിൽസിന്റെ സിംഗപ്പൂരിയൻ വകഭേദമാണ് ലക്സ. പലതരത്തിലുള്ള നൂഡിൽസ് ലഭിക്കുമെങ്കിലും ലക്സയ്ക്ക് ആരാധകരേറെയാണ്. കൊറിയൻ, ചൈനീസ് സീരിസുകളിൽ കണ്ടുപരിചയിച്ച ഹോട്പോട്ടുകളില്ലേ. അവയും സിംഗപ്പൂരിലുണ്ട്. സമയമെടുത്ത്, ഭക്ഷണം പാകം ചെയ്തു നമുക്കുതന്നെ കഴിക്കാവുന്ന കുഞ്ഞൻ പോട്ടുകളാണിവ. റൊട്ടി–പ്രാത, ബിരിയാണി, ചില്ലി ക്രാബ്, ഹയനനീസ് ചിക്കൻ റൈസ് തുടങ്ങിയവയും ഇവിടുത്തെ രുചികളാണ്.
∙ ഗ്ലാസിന് എത്ര വലുപ്പമാകാം
ഒരു ഗ്ലാസിന് എത്ര വലുപ്പമാകാം? അതും മദ്യഗ്ലാസിന്? എത്രവേണമെങ്കിലും ആകാമെന്നാണ് സിംഗപ്പൂരിയൻസ് പറയുക. ബിയർ പാർലറുകൾ ഏറെയുള്ള സിംഗപ്പൂരിൽ മൂന്നടി പൊക്കമുള്ള ഗ്ലാസുകൾ വരെ കാണാനാകും. ലഹരി പാനീയം നിറച്ച ഈ ഗ്ലാസുകൾക്കൊപ്പം പാട്ടും നൃത്തവുമായി രാവുകൾ സജീവമാക്കാൻ ചെറുപ്പക്കാരുമെത്തും. രാത്രിയായെന്ന പേടിയില്ലാതെ ഇവിടെ സ്ത്രീകൾ നൃത്തം ചെയ്യുന്നു. പൊലീസുകാരൊന്നും ചുറ്റിലുണ്ടാകില്ല. പക്ഷേ, അവരോടു മോശമായി പെരുമാറാൻ ഒരാളുപോലും ധൈര്യപ്പെടില്ല. കാരണം, അത്ര സുരക്ഷിതമാണ് ഇവിടുത്തെ നിമയവ്യവസ്ഥ.
സിംഗപ്പൂരിലേക്കെത്തുന്നവരുടെ കണ്ണുടക്കുന്ന ഫ്രഷ് ജ്യൂസ് വെൻഡറുകളിൽ നിന്ന് 150 രൂപയ്ക്ക് ഒരു ഗ്ലാസ് ഫ്രഷ് ജ്യൂസ് കിട്ടും. ഓറഞ്ചിന്റെ തൊലി കളഞ്ഞ്, പിഴിഞ്ഞ്, ജ്യൂസാക്കുന്ന കാഴ്ചയും നമുക്ക് കാണാനാകും. ഇവയ്ക്കു ചുറ്റും യാതൊരു വേലിക്കെട്ടോ, സുരക്ഷാജീവനക്കാരോ ഇല്ല. പക്ഷേ, ആരും അതു തകർക്കില്ല. അതിലേക്കു തുപ്പില്ല. ആ വെൻഡർ മെഷീൻ മോഷ്ടിക്കപ്പെടുകയുമില്ല. ജനസംഖ്യയിലെ പത്തിലൊരാൾ ചാരനായ രാജ്യത്ത് ആരെ വിശ്വസിച്ചാണു കുറ്റം ചെയ്യാനാകുക?
∙ ലിറ്റിൽ ഇന്ത്യ
തലശ്ശേരി ബിരിയാണി, നല്ല ചൂടൻ മസാലദോശ, പാനി പൂരി, വടാ പാവ്, ക്രീമിന്റെ രുചി അൽപമെങ്കിലും കുറഞ്ഞ നല്ല ചായ എന്നിങ്ങനെ ഇന്ത്യയെ അടയാളപ്പെടുത്തുന്ന വിഭവങ്ങളെല്ലാം ലിറ്റിൽ ഇന്ത്യയിൽ നിന്നു ലഭിക്കും. ഒരു ചിക്കൻ ബിരിയാണിയുടെ ഇവിടുത്തെ വില പക്ഷേ, നാട്ടിലെ 600 രൂപ വരുമെന്നു മാത്രം. പഠിക്കാനായി സിംഗപ്പൂരിലേക്കെത്തുന്ന ഇന്ത്യൻ വിദ്യാർഥികളുടെ ഇഷ്ട സ്ഥലമാണ് ലിറ്റിൽ ഇന്ത്യ. പക്ഷേ, എന്നും ലിറ്റിൽ ഇന്ത്യയിലെ ഭക്ഷണം മുതലാവില്ലത്രേ. കാരണം, ഒരു ബിരിയാണി വാങ്ങാനുള്ള കാശുണ്ടെങ്കിൽ അവർക്കു സുഖമായി രണ്ടു ബർഗർ കഴിക്കാം. രണ്ടു നേരത്തെ ഭക്ഷണത്തിന്റെ ചിലവാണ് ഇവിടുത്തെ ഒരു ബിരിയാണി.