‘തുല്യം’ വയ്ക്കാനാകില്ല ഈ നേട്ടം: 75–ാം വയസ്സിൽ പ്ലസ് ടു ജയം! സാവിത്രിയമ്മ പറയുന്നു: ‘നിങ്ങള്‍ക്കും സാധിക്കും’; ഇതാ വഴി
സാവിത്രിയമ്മ പഠിക്കുന്ന കാലത്ത് പ്ലസ് ടു ഇല്ല. അന്നുപക്ഷേ, ഇന്നത്തേതു പോലെ പത്താംതരം പരീക്ഷയ്ക്കു വലിയ വിലയുണ്ട്. എന്തുവില കൊടുക്കും പഠിച്ചു ജയിച്ചേ മതിയാകൂ എന്ന മട്ടിലായിരുന്നു എല്ലാവരും പഠിച്ചിരുന്നതും. ജയിച്ചാൽ ജോലിയൊക്കെ പുട്ടുപോലെ കിട്ടുമെന്നു കരുതിയിരുന്ന കാലം. സാവിത്രിയമ്മയും പഠിച്ചത് അത്തരമൊരു സ്വപ്നം മനസ്സിലേറ്റിയായിരുന്നു. എന്നാൽ അപ്രതീക്ഷിതമായെത്തിയ ചില ആരോഗ്യപ്രശ്നങ്ങൾ. പത്താം തരത്തിൽ പഠിക്കുന്നതിനിടെ നാലു മാസത്തോളം ക്ലാസിനു പോലും പോകാൻ പറ്റിയില്ല. അതോടെ പരീക്ഷയിൽ പരാജയപ്പെടുകയും ചെയ്തു. പിന്നീട് പഠിക്കാനും സാധിച്ചില്ല. ‘അതെന്തേ സാധിച്ചില്ല’ എന്നു തിരിച്ചു ചോദിക്കാൻ വരട്ടെ. വർഷങ്ങൾക്കു മുൻപു നടന്ന കഥയാണിത്. സാവിത്രിയമ്മയ്ക്ക് ഇന്ന് 75 വയസ്സുണ്ട്. അക്കാലത്തെ സാഹചര്യങ്ങളിൽ പെൺകുട്ടികൾക്കു 10 വരെ പഠിക്കാൻ സാധിച്ചതുതന്നെ വലിയ കാര്യമാണെന്നു പറയേണ്ടി വരും. പക്ഷേ വർഷങ്ങൾക്കിപ്പുറം തന്റെ സ്വപ്നം അവർ നേടിയെടുത്തു. പത്തല്ല, പ്ലസ് ടു തന്നെ എഴുതിയെടുത്തു; മലപ്പുറം ജില്ലയിലെ ഏറ്റവും പ്രായം കൂടിയ തുല്യതാ പ്ലസ്ടു വിജയിയാണിന്ന് പുന്നപ്പാല പടവെട്ടി സാവിത്രിയമ്മ. സെപ്റ്റംബർ എട്ടിന് ലോകം സാക്ഷരതാദിനം ആചരിക്കുമ്പോൾ സാവിത്രിയമ്മയുടെ കഥ പുതുതലമുറയ്ക്കു പോലും ഒരു പാഠപുസ്തകമാവുകയാണ്. എങ്ങനെയാണ് ഈ സ്വപ്നനേട്ടത്തിലേക്ക് അവർ എത്തിയത്?

സാവിത്രിയമ്മ പഠിക്കുന്ന കാലത്ത് പ്ലസ് ടു ഇല്ല. അന്നുപക്ഷേ, ഇന്നത്തേതു പോലെ പത്താംതരം പരീക്ഷയ്ക്കു വലിയ വിലയുണ്ട്. എന്തുവില കൊടുക്കും പഠിച്ചു ജയിച്ചേ മതിയാകൂ എന്ന മട്ടിലായിരുന്നു എല്ലാവരും പഠിച്ചിരുന്നതും. ജയിച്ചാൽ ജോലിയൊക്കെ പുട്ടുപോലെ കിട്ടുമെന്നു കരുതിയിരുന്ന കാലം. സാവിത്രിയമ്മയും പഠിച്ചത് അത്തരമൊരു സ്വപ്നം മനസ്സിലേറ്റിയായിരുന്നു. എന്നാൽ അപ്രതീക്ഷിതമായെത്തിയ ചില ആരോഗ്യപ്രശ്നങ്ങൾ. പത്താം തരത്തിൽ പഠിക്കുന്നതിനിടെ നാലു മാസത്തോളം ക്ലാസിനു പോലും പോകാൻ പറ്റിയില്ല. അതോടെ പരീക്ഷയിൽ പരാജയപ്പെടുകയും ചെയ്തു.
പിന്നീട് പഠിക്കാനും സാധിച്ചില്ല. ‘അതെന്തേ സാധിച്ചില്ല’ എന്നു തിരിച്ചു ചോദിക്കാൻ വരട്ടെ. വർഷങ്ങൾക്കു മുൻപു നടന്ന കഥയാണിത്. സാവിത്രിയമ്മയ്ക്ക് ഇന്ന് 75 വയസ്സുണ്ട്. അക്കാലത്തെ സാഹചര്യങ്ങളിൽ പെൺകുട്ടികൾക്കു 10 വരെ പഠിക്കാൻ സാധിച്ചതുതന്നെ വലിയ കാര്യമാണെന്നു പറയേണ്ടി വരും. പക്ഷേ വർഷങ്ങൾക്കിപ്പുറം തന്റെ സ്വപ്നം അവർ നേടിയെടുത്തു. പത്തല്ല, പ്ലസ് ടു തന്നെ എഴുതിയെടുത്തു; മലപ്പുറം ജില്ലയിലെ ഏറ്റവും പ്രായം കൂടിയ തുല്യതാ പ്ലസ്ടു വിജയിയാണിന്ന് പുന്നപ്പാല പടവെട്ടി സാവിത്രിയമ്മ.
സെപ്റ്റംബർ എട്ടിന് ലോകം സാക്ഷരതാദിനം ആചരിക്കുമ്പോൾ സാവിത്രിയമ്മയുടെ കഥ പുതുതലമുറയ്ക്കു പോലും ഒരു പാഠപുസ്തകമാവുകയാണ്. എങ്ങനെയാണ് ഈ സ്വപ്നനേട്ടത്തിലേക്ക് അവർ എത്തിയത്? ഈ പ്രായത്തിൽ ആർക്കു വേണമെങ്കിലും ഇങ്ങനെ പഠിച്ചു പരീക്ഷ എഴുതാനാകുമോ? അതിന് എന്തെല്ലാം ചെയ്യണം? എല്ലാറ്റിനെക്കുറിച്ചും സംസാരിക്കുകയാണ് സാവിത്രിയമ്മ...
∙ എന്നാണ്, എങ്ങനെയാണ് തുല്യതാ പ്ലസ് ടു പരീക്ഷ എഴുതണമെന്ന തോന്നലുണ്ടായത്?
തുല്യതാ പരീക്ഷ എഴുതണമെന്ന് ആദ്യമായി എനിക്ക് തോന്നിയത് 2021ലാണ്. അതിനു കാരണമായത് മകന്റെ ഭാര്യയാണ്. പ്ലസ് ടു അധ്യാപിക കൂടിയായ മകന്റെ ഭാര്യ ഡോ. ശ്രീജയുടെ പ്രചോദനത്തിലാണ് പരീക്ഷ എഴുതാൻ തീരുമാനിക്കുന്നതും തയാറെടുക്കുന്നതും.
∙ നേരത്തേ എത്രാം ക്ലാസ് വരെയാണ് പഠിച്ചത്? ഇടയ്ക്കു വച്ച് പഠനത്തിന് എന്തു സംഭവിച്ചു?
ഒന്നാം ക്ലാസ് മുതൽ അഞ്ചാം ക്ലാസ് വരെ എന്റെ സ്വന്തം നാടായ മലപ്പുറത്തെ തിരുവാലി ഗ്രാമത്തിലെ പുന്നപ്പാല എൽപി സ്കൂളിലായിരുന്നു പഠനം. അഞ്ചാം തരം ജയിച്ചതിനുശേഷം ചില ആരോഗ്യ കാരണങ്ങളാൽ രണ്ടു വർഷം വിദ്യാഭ്യാസം തുടരാൻ സാധിച്ചില്ല. അങ്ങനെ വീണ്ടും എന്നെ വണ്ടൂർ വിഎംസി സ്കൂളിൽ ആറാം ക്ലാസിൽ ചേർത്തി. 1963ലായിരുന്നു അത്. പത്താം ക്ലാസിൽ വീണ്ടും അസുഖം വന്നതിനാൽ പഠനം തടസ്സപ്പെട്ടു.
അതിനിടയ്ക്ക്, 1968 നവംബർ 29ന് എന്റെ വിവാഹം കഴിഞ്ഞു. പടവെട്ടി രാമൻനായരായിരുന്നു ഭർത്താവ്. സൈന്യത്തിലായിരുന്നു അദ്ദേഹം. രണ്ടു മക്കളാണ്– പ്രമോദും പ്രേമയും. ഇരുവരുടെയും സ്കൂൾ വിദ്യാഭ്യാസം പ്ലസ് ടു വരെ കേന്ദ്രീയ വിദ്യാലയത്തിൽ ആയിരുന്നു. മെഡിക്കൽ ഫീൽഡിലാണ് മകൻ. മകൾ വ്യോമസേനയിൽനിന്ന് വിരമിച്ചു. ഇപ്പോൾ കേരളത്തിൽത്തന്നെയുണ്ട്.
∙ എത്ര വിഷയമായിരുന്നു പഠിക്കാനുണ്ടായിരുന്നത്, എന്തായിരുന്നു തുല്യതാ പ്ലസ്ടു സിലബസ്?
പ്ലസ് ടു തുല്യതയിൽ ഞാൻ ഹ്യൂമാനിറ്റീസിൽ ഇംഗ്ലിഷ്, മലയാളം, ഹിസ്റ്ററി, സോഷ്യൽ സയൻസ്, സോഷ്യോളജി, ഇക്കണോമിക്സ് എന്നീ ആറു വിഷയങ്ങളാണ് പഠിച്ചത്. തുല്യതാ പരീക്ഷയ്ക്കുള്ള അപേക്ഷാ ഫോം പൂരിപ്പിച്ച് വണ്ടൂർ ബ്ലോക്ക് കോ–ഓർഡിനേറ്റർ സന്തോഷ് മാസ്റ്റർ മുഖാന്തിരം സമർപ്പിച്ചതോടെ എന്റെ പഠനം തുടങ്ങി.
∙ ആരാണ് പഠനത്തിൽ ഏറെ സഹായിച്ചത്? ‘ട്യൂഷൻ’ ഉണ്ടായിരുന്നോ?
പേരക്കുട്ടികളും മരുമകളും മകനും എല്ലാവരും എല്ലാ വിഷയത്തിലും എന്നെ സഹായിച്ചിട്ടുണ്ട്. അങ്ങനെയാണ് പ്ലസ് ടു തുല്യത കോഴ്സ് പഠിച്ചു തീർത്തതെന്ന് നിസ്സംശയം പറയാൻ പറ്റും. ട്യൂഷനൊന്നും ഉണ്ടായിരുന്നില്ല. എല്ലാവരും സഹായിച്ചപ്പോൾ സ്വന്തമായിത്തന്നെ എല്ലാം പഠിച്ചെടുക്കാനായി. വണ്ടൂർ ബ്ലോക്കിന്റെ നേതൃത്വത്തില്‍ തുല്യതാ ക്ലാസ് നടത്തിയിരുന്നു. അതിന് മുടങ്ങാതെ പോയി.
യുട്യൂബ് ചാനലിലൂടെ ഒട്ടേറെ ക്ലാസുകളുടെ വിഡിയോകളും നോക്കി പഠിക്കാനായി. സാക്ഷരതാ മിഷന്റെ അക്ഷരം യുട്യൂബ് ചാനലിലും (youtube.com/@AksharamYoutubeChannel) ക്ലാസുകളുടെ വിഡിയോ ഉണ്ടായിരുന്നു. പേരക്കുട്ടിയാണ് യുട്യൂബ് നോക്കാനും വിഡിയോ കാണാനുമെല്ലാം പഠിപ്പിച്ചത്. അത് വലിയ സഹായമായി. ഞായറാഴ്ചകൾക്ക് പുറമേ, എല്ലാ ദിവസവും എല്ലാ വിഷയത്തിന്റെ ക്ലാസുകളും പഠിക്കാൻ സഹായിച്ചത് യുട്യൂബായിരുന്നു. ഒരുവിധം പാഠഭാഗങ്ങളെല്ലാം അതു നോക്കി പഠിക്കാനായി.
∙ ഇനി എന്താണ് അടുത്ത ലക്ഷ്യം?
ബിരുദം നേടണം എന്നുതന്നെയാണ് ആഗ്രഹം. അതിനുവേണ്ടി ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ ഓൺലൈൻ ആയി അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. മലയാളമാണ് വിഷയം എടുത്തത്. ഓൺലൈനായി ചേരുന്നതിന് പ്രയാസമില്ല. മലപ്പുറത്തെ കോളജിലാണ് തുല്യതാ ക്ലാസുകൾ നടക്കുക. ഓൺലൈൻ ആയും ക്ലാസുകൾ ഉണ്ടെന്നാണ് കേട്ടത്. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ പഠന കേന്ദ്രങ്ങള്‍ തിരഞ്ഞെടുക്കുന്ന വിദ്യാർഥികള്‍ കോഴിക്കോട് മീഞ്ചന്ത ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് ക്യാംസിൽ പ്രവര്‍ത്തിക്കുന്ന മേഖലാ കേന്ദ്രത്തിലാണ് പഠനത്തിനു വേണ്ടി ഹാജരാകേണ്ടത്.
ആദ്യത്തെ ഓപ്പൺ യൂണിവേഴ്സിറ്റി
കേരളത്തിലെ ആദ്യത്തെ ഓപ്പൺ യൂണിവേഴ്സിറ്റിയാണ് കൊല്ലം ആസ്ഥാനമായുള്ള ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി. കൊല്ലം, തൃപ്പൂണിത്തുറ, പട്ടാമ്പി, കോഴിക്കോട്, തലശ്ശേരി എന്നിവിടങ്ങളില്‍ യൂണിവേഴ്‌സിറ്റിയുടെ റീജ്യനല്‍ സെന്ററുകളുണ്ട്. ഈ സെന്ററുകളുടെ മേല്‍നോട്ടത്തില്‍ എല്ലാ ജില്ലകളിലും ലേണര്‍ സപ്പോര്‍ട്ട് സെന്ററുകളും ഉണ്ട്.
പഠന കാലത്ത് ഒരിക്കല്‍ പോലും വിദ്യാർഥികള്‍ക്ക് കൊല്ലത്തുള്ള യൂണിവേഴ്‌സിറ്റി ആസ്ഥാനത്തു നേരിട്ട് വരേണ്ടതില്ല എന്നതാണ് പ്രത്യേകത. വിദ്യാർഥികൾ അഡ്മിഷന്‍ പോര്‍ട്ടലിലൂടെ (https://sgou.ac.in/newadmission) അവര്‍ തിരഞ്ഞെടുക്കുന്ന റീജ്യനല്‍ സെന്ററുകള്‍ വഴിയാണ് പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കേണ്ടത്.
∙ എഴുപത്തിയഞ്ചാം വയസ്സിൽ കാഴ്ചയ്ക്ക് ഉൾപ്പെടെ പ്രശ്നങ്ങളുണ്ടാകുമെന്നാണ് പലരുടെയും പരാതി. സാവിത്രിയമ്മയ്ക്ക് ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലേ?
പ്രശ്നങ്ങളില്ലാത്ത മനുഷ്യന്മാർ ഇല്ല. പക്ഷേ ആ പ്രശ്നങ്ങളെ അതിജീവിക്കലാണ് മനുഷ്യൻ ചെയ്യേണ്ട ആദ്യത്തെ കടമ. എനിക്കും കാഴ്ചയൊക്കെ കുറവാണ്. എന്നാൽ പോലും പഠിക്കണം എന്ന ആഗ്രഹത്തിനു മേൽ മറ്റൊന്നിനും ഒന്നും ചെയ്യാനാകില്ലല്ലോ. അതുകൊണ്ടുതന്നെ ഈ ചെറിയ ചെറിയ പ്രശ്നങ്ങൾ ഒക്കെ നമുക്ക് മറന്ന് മുന്നേറാം.
∙ എങ്ങനെയാണ് ഇപ്പോൾ ഒരു ദിവസം തുടങ്ങി അവസാനിക്കുന്നത്? എന്തെല്ലാമാണ് ദിനചര്യയും ഭക്ഷണക്രമങ്ങളുമൊക്കെ...?
ദൈനംദിനചര്യകൾക്ക് പുറമേ മനസ്സിന് ഇഷ്ടപ്പെടുന്ന എല്ലാം ചെയ്യുന്നതാണ് എന്റെ രീതി. വായിക്കും, അമ്പലത്തിൽ പോകും, ടിവി കാണും, ചെറിയ ചെറിയ വീട്ടുപണികൾ ഒക്കെ ചെയ്യും, അയൽവാസികളെ സന്ദർശിക്കും, സ്വന്തം തറവാട്ടു വീട്ടിലൊന്നു പോകും... അങ്ങനെ ഓരോ ദിവസവും സന്തോഷത്തോടെ കഴിഞ്ഞു പോകുന്നു. സസ്യാഹാരം മാത്രമേ കഴിക്കൂ. അതൊഴിച്ചാൽ ഭക്ഷണത്തിന് വലിയ നിഷ്കർഷയൊന്നുമില്ല എന്നതാണ് സത്യം.
∙ ഇനിയും ജീവിതത്തിൽ എന്തെല്ലാം ലക്ഷ്യങ്ങളുണ്ട്?
ജീവിതത്തിൽ ആദ്യമൊന്നും ലക്ഷ്യങ്ങൾ ഉണ്ടായിരുന്നില്ല. ഇപ്പോഴാണ് ലക്ഷ്യങ്ങൾ ഓരോന്നായി മനസ്സിലേക്കു വരുന്നത്. എല്ലാം പടിപടിയായി തീർത്ത് എന്നെക്കൊണ്ടു സാധിക്കും വിധം, പോകാവുന്നിടത്തോളം പോകാനാണ് ആഗ്രഹം. കൂടുതൽ പഠിക്കുകയെന്നതാണ് ഇപ്പോഴത്തെ ആഗ്രഹം.
∙ ക്ലാസിലിരുന്നു പഠിക്കുന്ന ആ പഴയ പെൺകുട്ടിക്കാലത്തേക്കു മനസ്സു പോകാറില്ലേ...
ക്ലാസ് മുറികൾ എപ്പോഴും കൗതുകം നിറഞ്ഞതാണ്. അവിടെ കൂട്ടുകാരെക്കൂടി കിട്ടുമ്പോൾ പിന്നെ അതിന്റെ സുഖം പറയുകയും വേണ്ട. ക്ലാസിൽ പോയിരുന്ന് പഠിക്കാൻ തന്നെയാണ് എനിക്കിഷ്ടം. പക്ഷേ പലപ്പോഴും ദൂരക്കൂടുതൽ പ്രശ്നമാണ്. എന്നാലും മനസ്സും ശരീരവും സമ്മതിച്ചാൽ എവിടെ വരെ പോയിട്ടാണേലും ക്ലാസിലിരുന്നു പഠിക്കാൻതന്നെ ശ്രമിക്കും.
∙ ഈ പ്രായത്തിൽ ഇതെല്ലാം സാധ്യമാകുമോ എന്ന് മടിച്ചു നിൽക്കുന്നവരോട് എന്താണ് പറയാനുള്ളത്?
ഈ ദുനിയാവിൽ സാധിക്കാത്തതൊന്നും ഇല്ലെന്നാണ് ജീവിതംകൊണ്ട് എനിക്ക് മനസ്സിലായത്. അതു തന്നെയാണ് മറ്റുള്ളവരോടും എനിക്ക് പറയാനുള്ളത്. പ്രായം ഒരു കണക്ക് മാത്രമാണ്. അത് മനസ്സിനെ ബാധിക്കാതെ നോക്കണം. നമ്മുടെ ഉള്ളിൽ ആഗ്രഹം ഉണ്ടെങ്കിൽ നമുക്ക് എന്തും നേടാൻ സാധിക്കും. ശ്രമിച്ചാൽ ചെയ്യാൻ പറ്റാത്തതായി ഒന്നുമില്ല.
നിങ്ങൾക്കും പഠിക്കാം, ജയിക്കാം
സംസ്ഥാന സാക്ഷരത മിഷൻ അതോറിറ്റിയാണ് പൊതുവിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് പത്താംതരത്തിലും ഹയർസെക്കൻഡറിയിലും തുല്യതാ കോഴ്‌സുകൾ നടത്തുന്നത്. ഏഴാം തരം വിജയിച്ച 17 വയസ്സ് പൂർത്തിയായ ആർക്കും പത്താംതരം തുല്യതയ്ക്കായി റജിസ്റ്റർ ചെയ്യാം. പത്താംതരം വിജയിച്ച് 22 വയസ്സ് പൂർത്തിയായ ആർക്കും ഹയർസെക്കൻഡറി തുല്യതാ കോഴ്‌സിനും റജിസ്റ്റർ ചെയ്യാം.
നിശ്ചിത തുക ഫീസടയ്ക്കണം. പട്ടിക ജാതി,പട്ടിക വർഗ വിഭാഗ വിദ്യാർഥികൾക്ക് ഫീസിളവുണ്ട്. വിവരങ്ങൾക്ക് സാക്ഷരത മിഷൻ ജില്ലാ ഓഫിസുകളുമായി ബന്ധപ്പെടാം. വിശദ വിവരങ്ങള്‍ക്ക് ഫോൺ: 0471 - 2472253, 2472254
സാക്ഷരതാ മിഷന്റെ വെബ്സൈറ്റ് പ്രവേശനത്തിന് (ഇവിടെ ക്ലിക്ക് ചെയ്യുക)
പ്ലസ് വൺ, പ്ലസ് ടു തുല്യതാ കോഴ്സ് ടെക്സ്റ്റ് ബുക്കുകൾ (ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യാം)
ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിലെ പ്രവേശന വിവരങ്ങളറിയാൻ (ഇവിടെ ക്ലിക്ക് ചെയ്യുക)