ഏറ്റവും കൂടുതൽ മഴ കിട്ടുന്ന ചിറാപുഞ്ചിയിൽ എന്തുകൊണ്ട് വേനൽ കഠിനമാകുന്നു. തീവ്രമഴയും പ്രളയഭീതിയും നേരിടുന്ന കേരളത്തിന് ഇതിൽ നിന്ന് എന്തെങ്കിലും പഠിക്കാനുണ്ടോ? ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന് 150 വർഷം തികയുന്ന വേളയിൽ ചിറാപുഞ്ചിയുടെ മാറുന്ന മഴക്കണക്കുകളിലൂടെ ഒരു സഞ്ചാരം. ഒരിടത്ത് ഒരിടത്ത് ഒരിക്കൽ ഒരു ചിറാപുഞ്ചി ഉണ്ടായിരുന്നു. ഇന്ന് അവിടെ മഴമാത്രമേയുള്ളൂ, മണ്ണും മനുഷ്യരുമില്ല എന്നു സിലബസ് തിരുത്തേണ്ടി വരുമോ എന്ന ചോദ്യത്തിനാണ് കാലം ഉത്തരം തേടുന്നത്. മഴ മാലപ്പടക്കം പൊട്ടിക്കുന്ന ചിറാപുഞ്ചിക്കു മേൽ ഉരുണ്ടുകൂടുന്നതു പുതിയ കുറെ യാഥാർഥ്യങ്ങളാണ്. ഒത്തിരി മഴ നല്ലതാണോ? ഇടിമുഴക്കം പോലെ ചോദ്യം. അല്ല എന്നു ചിറാപുഞ്ചിയുടെ അനുഭവം. മണ്ണും പച്ചപ്പും മാത്രമല്ല, ചരിത്രവും സംസ്കാരവും ഒലിച്ചുപോവുകയാണ്. ലോകത്തിലെ ഏറ്റവും നനഞ്ഞു കുതിർന്ന പ്രദേശത്ത് മേയ് മുതൽ ജൂലൈ വരെയാണു മഴക്കാലം. പിന്നെ ഇടവിട്ടു മാത്രം. ഡിസംബറിൽ ഉമിയം നദി ഉൾപ്പെടെ എല്ലാം വറ്റും. ഇത്തിരിമാത്രം പെയ്യുന്ന രാജസ്ഥാനിൽ വേനൽക്കാലത്ത് ഇതിലേറെയാണു പ്രതിശീർഷ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഏറ്റവും കൂടുതൽ മഴ കിട്ടുന്ന ചിറാപുഞ്ചിയിൽ എന്തുകൊണ്ട് വേനൽ കഠിനമാകുന്നു. തീവ്രമഴയും പ്രളയഭീതിയും നേരിടുന്ന കേരളത്തിന് ഇതിൽ നിന്ന് എന്തെങ്കിലും പഠിക്കാനുണ്ടോ? ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന് 150 വർഷം തികയുന്ന വേളയിൽ ചിറാപുഞ്ചിയുടെ മാറുന്ന മഴക്കണക്കുകളിലൂടെ ഒരു സഞ്ചാരം. ഒരിടത്ത് ഒരിടത്ത് ഒരിക്കൽ ഒരു ചിറാപുഞ്ചി ഉണ്ടായിരുന്നു. ഇന്ന് അവിടെ മഴമാത്രമേയുള്ളൂ, മണ്ണും മനുഷ്യരുമില്ല എന്നു സിലബസ് തിരുത്തേണ്ടി വരുമോ എന്ന ചോദ്യത്തിനാണ് കാലം ഉത്തരം തേടുന്നത്. മഴ മാലപ്പടക്കം പൊട്ടിക്കുന്ന ചിറാപുഞ്ചിക്കു മേൽ ഉരുണ്ടുകൂടുന്നതു പുതിയ കുറെ യാഥാർഥ്യങ്ങളാണ്.

ഇന്ത്യൻ കാലാവസ്ഥാ കേന്ദ്രത്തിന്റെ മഴക്കണക്കുകൾക്കു 150 വയസ്സ് തികയാൻ പോകുന്ന വേളയിൽ ചിറാപുഞ്ചി എന്ന ഉത്തരത്തിനും ചോദ്യത്തിനും ഇടയിലൂടെ ഒരു അളവെടുപ്പു കൗതുകകരമാണ്.

ഒത്തിരി മഴ നല്ലതാണോ? ഇടിമുഴക്കം പോലെ ചോദ്യം. അല്ല എന്നു ചിറാപുഞ്ചിയുടെ അനുഭവം. മണ്ണും പച്ചപ്പും മാത്രമല്ല, ചരിത്രവും സംസ്കാരവും ഒലിച്ചുപോവുകയാണ്. ലോകത്തിലെ ഏറ്റവും നനഞ്ഞു കുതിർന്ന പ്രദേശത്ത് മേയ് മുതൽ ജൂലൈ വരെയാണു മഴക്കാലം. പിന്നെ ഇടവിട്ടു മാത്രം. ഡിസംബറിൽ ഉമിയം നദി ഉൾപ്പെടെ എല്ലാം വറ്റും. ഇത്തിരിമാത്രം പെയ്യുന്ന രാജസ്ഥാനിൽ വേനൽക്കാലത്ത് ഇതിലേറെയാണു പ്രതിശീർഷ ജലലഭ്യത.

ഡോ. മനോജ് പി. സാമുവൽ. (Picture courtesy: CWRDM)
ADVERTISEMENT

∙ ചിറാപുഞ്ചിയിൽ നിന്ന് കേരളത്തിന് എന്തെങ്കിലും പഠിക്കാനുണ്ടോ?

ചിറാപുഞ്ചിയിൽ ജല–കാർഷിക ഗവേഷകനായിരുന്ന, കോഴിക്കോട് ജലവിഭവ വികസന കേന്ദ്രം മേധാവി ഡോ. മനോജ് പി. സാമുവൽ പറയുന്നു – ചിറാപുഞ്ചിയിൽ നിന്ന് കേരളത്തിന് പഠിക്കാൻ ഒട്ടേറെയുണ്ട്. പ്രശ്നങ്ങൾക്ക് സമാനതകളുമുണ്ട്. കേരളത്തിൽ പെയ്യുന്ന മഴയുടെ 7 മടങ്ങാണ് ചിറാപുഞ്ചിയിൽ പെയ്യുന്നത്. അവിടെ വല്ലതും ബാക്കിയുണ്ടാവുമോ എന്നാണ് മനോജിന്റെ മറുചോദ്യം. 1974 ലെ 2276.32 സെന്റീമീറ്റർ ഇന്നും വാർഷികമഴയിലെ ലോക റെക്കോർഡ് ആണ്. ഇവിടുത്തെ ഏറ്റവും കുറഞ്ഞ വാർഷിക വർഷപാതമായ 695 സെന്റീമീറ്റർ പോലും (1978) കേരളത്തിലെ മഴയുടെ ഇരട്ടിയിലേറെ. കഴിഞ്ഞ വർഷം 1303 സെന്റീമീറ്റർ. ഈ വർഷം ഇതുവരെ 846 സെന്റീമീറ്റർ. 

സാഗര നീലിമയുടെ ഓരത്തെ മരതകത്തുരുത്ത്– കേരളം. മേഘം പിഴിഞ്ഞ് ദാഹകമകറ്റാവുന്നിടം– ചിറാപുഞ്ചി. തെക്കിനു വടക്കുനിന്നു പഠിക്കാൻ പലതുമുണ്ട്.

∙ ചിറാപുഞ്ചിയിലെ മഴ ബംഗ്ലദേശിന്റെ എക്കൽ

ബംഗ്ലദേശിന്റെ ദുഖമാണ് ചിറാപുഞ്ചി. അതേ സമയം, ചിറാപുഞ്ചിയുടെ വരദാനമാണ് സിൽഹത്തിന് അപ്പുറമുള്ള ബംഗ്ലദേശ് താഴ്‌വര. ഹൈറേഞ്ചിലെ മണ്ണ് കുട്ടനാട്ടിൽ എക്കലായി എത്തും പോലെ ചിറാപുഞ്ചിയിൽ പെയ്യുന്ന മഴയത്രയും താഴെ ബംഗ്ലദേശ് താഴ്‌വരയെ ഫലഭൂയിഷ്ടമാക്കും. ചിറാപുഞ്ചിയിൽ പെരുമഴ പെയ്താൽ ബ്രഹ്മപുത്രയും മേഘ്നയും കരകവിഞ്ഞ് ബംഗ്ലദേശിൽ പ്രളയം ഉറപ്പാണ്. നമ്മുടെ 2018 പോലെ ബംഗ്ലദേശിനെ മുക്കിയ 1988ലെ പ്രളയം ചിറാപുഞ്ചിയുടെ ക്ഷോഭമായിരുന്നു. ബംഗാൾ ഉൾക്കടലിൽ നിന്ന് ഉയർന്ന് ധാക്കയ്ക്ക് മുകളിലൂടെ വീശുന്ന നീരാവിക്കാറ്റാണ് ഖാസി മലകളെ ലോകത്തിന്റെ മഴത്തട്ടാക്കുന്നത്.

ചിറാപുഞ്ചിയിലെ പാറക്കെട്ടുകൾ. (Photo by: istock/ ePhotocorp)
ADVERTISEMENT

∙ മഴയിൽ പുഴ കലങ്ങിച്ചുവന്നാൽ പിന്നാലെ മരുഭൂവൽക്കരണം

മണ്ണ് കലങ്ങിച്ചുവക്കുന്ന പുഴ കേരളത്തിലും മേഘാലയത്തിലുമാണ് ഏറ്റവുമധികം കാണാനാവുക. മരുഭൂവൽക്കരണത്തിന്റെ ആദ്യ സൂചന. കേരളത്തിനു മഴ വെല്ലുവിളി ഉയർത്തി തുടങ്ങുന്നത് തോട്ടങ്ങളുടെ വരവോടെയാണ്. വനത്തിലെ ഇടതൂർന്ന ഇലകളിൽ തട്ടി പെയ്തിരുന്ന മഴ നേരെ മണ്ണിലേക്ക്. മഴയിൽ മുറിവേറ്റ ഭൂമി പൊടിയാൻ തുടങ്ങി. ഖാസി കുന്നുകളിലേക്ക് 19–ാം നൂറ്റാണ്ടിൽ ബ്രിട്ടീഷുകാർ വന്നു തുടങ്ങിയതോടെ അവിടെ സ്വാഭാവിക വനങ്ങൾ പുൽമേടുകൾക്കു വഴിമാറി. കാവുകളും ഒറ്റപ്പെട്ട വനങ്ങളുമായി ബന്ധപ്പെട്ട ആരാധനാ സമ്പ്രദായം ഖാസികുന്നുകളിലും നിലനിന്നിരുന്നു എന്നാണ് ചരിത്രം.

∙ വലുപ്പമേറി മഴത്തുള്ളികൾ; ബോംബ് ആക്രമണമായി മഴ

പർവത ജന്യ (ഓറോഗ്രഫിക്) മഴയാണ് മേഘാലയത്തിലേതെന്ന് ചിറാപുഞ്ചിയെപ്പറ്റി പുസ്തകം എഴുതിയ ബിനു കെ.ജോൺ പറയുന്നു. കേരളത്തിലേത് മൺസൂൺ മഴയും. ഖാസികുന്നുകളിൽ തട്ടിത്തകരുന്ന മേഘങ്ങളാണ് പർവതജന്യ മഴയ്ക്കു കളമൊരുക്കുന്നത്. കാവുകളും വനങ്ങളും മഴയെ മണ്ണിലേക്ക് താഴ്ത്തി. കുളങ്ങളും അരുവികളും ജലത്തിനു തങ്ങാൻ തടമൊരുക്കി.

ADVERTISEMENT

വലുപ്പം കൂടിയ മഴത്തുള്ളികളുടെ ബോംബാക്രമണത്തിൽ സോഹ്റ– ചിറാപുഞ്ചി പ്രദേശം ഇന്ന് മണ്ണൊലിച്ച് അതിവേഗം പാറക്കെട്ടായി മാറുന്നു. മഴക്കാലത്തും വേനലിലും ഈ ഉരുളൻ കല്ലുകളും പാറകളും താഴേക്കു വീഴുന്ന സ്ഥിതി. ഉരുണ്ടു വരുന്ന കല്ലുകളെ (ഷൂട്ടിങ് സ്റ്റോൺ) സൂക്ഷിക്കണം എന്നൊരു മുന്നറിയിപ്പു ബോർഡ് മേഘാലയത്തിലും കേരളത്തിന്റെ മലയോരങ്ങളിലും വയ്ക്കേണ്ട സ്ഥിതിയാണ്.

∙ മണ്ണ് ഒരു ജീവിയാണ്; മറക്കരുത് മണ്ണുമര്യാദ

മണ്ണ് വികാരവും തുടിപ്പുകളുമുള്ള ഒരു ജീവിയാണെന്നും അതു നമ്മുടെ പൂർവികരുടെ വറ്റാത്ത വാത്സല്യമാണെന്നുമുള്ള തിരിച്ചറിവ് ഇന്ന് മേഘാലയത്തിലെ ആദിസമൂഹങ്ങൾക്കിടയിൽ നിന്ന് ഒലിച്ചുപോയിരിക്കുന്നു. മണ്ണുമര്യാദകളെല്ലാം കൈമോശം വന്നവരാണ് ആധുനിക മലയാളികളും. ടിപ്പറിൽ കയറ്റി കച്ചവടം ചെയ്യാനുള്ള വസ്തു മാത്രമാണ് ഇന്ന് മണ്ണ്. കാലിൽ ഇതുവരെ മണ്ണു പറ്റാത്ത എത്രയോ പേർ നമുക്കിടയിലുണ്ട്.

ചിറാപുഞ്ചിയിലെ ഒരു വെള്ളച്ചാട്ടം. (Picture courtesy X / @ASSAR_Networks)

∙ മേൽമണ്ണ് രൂപപ്പെടാൻ സഹസ്രാബ്ദം; സംരക്ഷിക്കാൻ കാഞ്ഞിരപ്പള്ളി മാതൃക

നാലോ അഞ്ചോ കിലോമീറ്റർ ചുറ്റളവ് പ്രദേശത്ത് അര മണിക്കൂർ കൊണ്ട് പത്തും ഇരുപതും സെന്റീ മീറ്റർ മഴ പെയ്താൽ അത് മേഘസ്ഫോടനമാണ്. ചെറിയ ഉരുളുകൾ പൊട്ടും. ഇങ്ങനെ നഷ്ടമാകുന്ന മേൽമണ്ണ് പിന്നീട് രൂപപ്പെടാൻ ആയിരക്കണക്കിനു വർഷങ്ങൾ വേണം. മഴയെ തടഞ്ഞുനിർത്താൻ കൃത്യമായ കല്ലുകയ്യാലകൾ ഉള്ള ഒരു പ്രദേശം കേരളത്തിലുള്ളത് കാഞ്ഞിരപ്പള്ളിയിലാണ്. തീവ്രമഴ പെയ്താൽ ഈ കയ്യാലയും പൊളിച്ച് മലവെള്ളം പായും. ഓടുന്ന വെള്ളത്തെ നടത്തുക, നടന്നതിനെ ഇരുത്തുക, ഇരുന്നതിനെ കിടത്തുക, കിടന്നതിനെ ഉറക്കുക. അതാണ് നമുക്കും വരുംതലമുറകൾക്കുമുള്ള ജീവജലത്തിന്റെ ഉറവയെന്ന പഠിപ്പിക്കൽ മേഘായത്തിലെ ആദിമനിവാസികളും മലയാളികളും ഒരുപോലെ മറന്നു. 

ആകെ വിസ്തീർണത്തിന്റെ മൂന്നിൽ രണ്ടു ഭാഗവും ചരിവു പ്രദേശമായ കേരളത്തിനു ഭൂമിശാസ്ത്രപരമായി ചിറാപുഞ്ചിയോടു സമാനതകളേറെയുണ്ട്. കനത്ത മഴയിൽ മേൽമണ്ണ് വൻ തോതിൽ നഷ്ടപ്പെട്ടാൽ ഭാവിയിൽ കേരളവും ചിറാപുഞ്ചി പോലെ പാറ തെളി‍ഞ്ഞ് കൃഷിയോഗ്യമല്ലാതാകും...

∙ പാറമട മാഫിയയും മണ്ണുമാഫിയയും

മലയിടിച്ച് പാടം നികത്തലും പാറഖനനവും മാഫിയ തലത്തിലേക്ക് കേരളത്തിൽ വളർന്നു കഴിഞ്ഞു. മഴയുടെ ആകെ അളവിൽ വലിയ മാറ്റം ഇല്ലെങ്കിലും തീവ്രത പലമടങ്ങ് വർധിച്ചു. നികന്നു പോയ പാടങ്ങൾ പ്രളയജലത്തെ കയറ്റിയിടാൻ പ്രകൃതി കണ്ടെത്തിയ മാർഗമായിരുന്നു. എന്നാൽ അതെല്ലാം നികത്തുകയും മുറ്റവും റോഡും ടൈലും ടാറുമിട്ട് ഫിനിഷ് ആക്കുന്ന പ്രവണതയും ഏറിയതോടെ മണ്ണിലേക്ക് വെള്ളം ഇറങ്ങാതായി. രണ്ടു വെയിൽ തെളിഞ്ഞാൽ കേരളം വരൾച്ചയുടെ പിടിയിലാകും. വേണ്ടത്ര ഭൂഗർഭ ജലമില്ലാതെ കിണറുകൾ പലയിടത്തും വറ്റിപ്പോകുന്നു.

∙ ചിറാപുഞ്ചി, ആർവ ഗുഹകൾ: അറിയപ്പെടാത്ത ഫോസിൽ ജുറാസിക് പാർക്

മേഘാലയം ഗുഹകളുടെ നാടാണ്. ആകെയുള്ള 1500 ഗുഹകളിൽ ആയിരം എണ്ണത്തിലും സഞ്ചാരികൾക്കു കയറാം. ഇതിന്റെ ഉള്ളിലെല്ലാം മഴവെള്ളം ഊർന്നിറങ്ങി ചുണ്ണാമ്പു പാറ തെളിഞ്ഞ് നീരുറവകൾ രൂപപ്പെട്ടിരിക്കുന്നു. ഗുഹകൾക്കുള്ളിൽ ലക്ഷോപലക്ഷം വർഷം പഴക്കമുള്ള പല ഫോസിലുകളും കണ്ടെത്തിയിട്ടുണ്ട്. ഇതിൽ പ്രധാനപ്പെട്ടതാണ് പടിഞ്ഞാറൻ ഖാസി കുന്നുകളിലെ ദിറാങ്ങ് – റാണുക്കോട്ട് പ്രദേശത്തു നിന്ന് കണ്ടെടുത്ത ദിനോസറുകളുടെ ഫോസിൽ. ആറര കോടി വർഷം പഴക്കമുള്ളതാണ് ഇവ.

ചിറാപുഞ്ചിയിലെ ഗുഹകളിലൊന്നിന്റെ ഉൾവശത്തേക്ക് മഴ വെള്ളം ഒഴുകിയെത്തുന്നു. (Photo by: istock/ Focus Redefine Photography)

ജുറാസിക് യുഗത്തിൽ ഉയർന്നു വന്നതെന്നു കരുതപ്പെടുന്ന ഇവിടുത്തെ ചുണ്ണാമ്പ് ഊറൽ പാറകളുടെ അടരുകളിൽ കടൽ മത്സ്യങ്ങളുടെ ഫോസിലുകൾ ഇപ്പോഴും കാണാം. ചിറാപുഞ്ചിയിലെ ആർവാ ഗുഹ ഇത്തരമൊരു ഫോസിൽ സങ്കേതമാണ്. ലക്ഷോപലക്ഷം വർഷങ്ങൾക്കു മുൻപ് മേഘാലയം കടലായിരുന്നു എന്ന് ഭൗമശാസ്ത്രജ്ഞർ പറയുന്നു. ഭൂപാളികളുടെ സമ്മർദം മൂലം ഉയർന്നു വന്ന ഹിമാലയം ഒരു കാലത്ത് തെത്തിസ് എന്ന പർവതമായിരുന്നു എന്നും ജിയോളജിസ്റ്റുകൾ. 

(ചിറാപുഞ്ചിയിൽ നിന്ന് കേരളം പഠിക്കേണ്ടത് എന്താണ്? വായിക്കാം രണ്ടാം ഭാഗത്തിൽ...)

English Summary:

Lessons for Kerala: Why is Cherrapunji, the Wettest Place on Earth, Running Dry? - Part One