ആപ്പിളിന്റെ ‘ഇന്റലിജൻസ്’ അവിടെ പാളി; പുതിയ ഐഫോണിനെ കാത്ത് കോടികളുടെ നഷ്ടം? എഐ മാജിക്കിൽ എന്തെല്ലാം?
‘‘അടുത്ത തലമുറ ഐഫോൺ ഡിസൈൻ ചെയ്തിരിക്കുന്നത് ആപ്പിൾ ഇന്റലിജൻസിന് വേണ്ടിയാണ്. ഇത് ആവേശകരമായ ഒരു പുതിയ യുഗത്തിന്റെ പിറവിയാണ്’’. എന്നു പറഞ്ഞുകൊണ്ടാണ് ആപ്പിൾ ചീഫ് എക്സിക്യൂട്ടിവ് ടിം കുക്ക് ‘സെപ്റ്റംബര്‍ ഇവന്റി’ൽ പുതിയ ഉൽപന്നം പരിചയപ്പെടുത്താൻ തുടങ്ങിയത്. നിർമിത ബുദ്ധിയിൽ പ്രവർത്തിക്കുന്ന ഒരു ഉൽപന്നം, അതാണ് ഐഫോൺ 16. ആപ്പിളിന്റെ സ്വന്തം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ബൂസ്‌റ്റ് ചെയ്‌ത ഐഫോൺ 16 സീരീസ് ആണ് കലിഫോർണിയയിലെ സ്റ്റീവ്ജോബ്സ് തിയറ്ററിൽ സിഇഒ ടിം കുക്ക് അവതരിപ്പിച്ചത്. ഒക്ടോബറിൽ ടെസ്റ്റ് മോഡിൽ ആരംഭിക്കുന്ന പുതിയ എഐ സോഫ്‌റ്റ്‌വെയർ പുറത്തിറക്കുമ്പോൾ ആപ്പിൾ ഡിവൈസുകളിൽ ഇനി സിരി പഴ്‌സനൽ അസിസ്റ്റന്റിന്റെ പുതിയ രൂപവും ശക്തിയും പ്രതീക്ഷിക്കാം. എന്നാൽ അതിനെ എഐ എന്ന് വിളിക്കാൻ ആപ്പിൾ ഇഷ്ടപ്പെടുന്നില്ല, ആപ്പിൾ ഇന്റലിജൻസ് എന്നാണ് എല്ലായിടത്തും പറയുന്നത്. എന്താണ് ഐഫോൺ 16 സീരീസിൽ ആപ്പിൾ ഇന്റലിജൻസിനുള്ള സ്ഥാനം? ടെക് ലോകത്തെത്തന്നെ മാറ്റിമറിച്ച സ്മാർട് ഫോൺ സീരീസിലേക്ക് ഈ പുതിയ തരം എഐ വരുന്നതോടെ എന്തൊക്കെ നേട്ടങ്ങളാണ് ഉപഭോക്താക്കൾക്ക് ലഭിക്കുക? എഐ കൊണ്ടുവരാൻ പുതിയ ഐഫോണിൽ എന്തൊക്കെ ഹാർഡ്‌വെയർ, സോഫ്റ്റ്‌വെയർ മാറ്റങ്ങളാണ് കൊണ്ടുവന്നിരിക്കുന്നത്? എഐയിലൂടെ ഒട്ടേറെ പേരെ പുതിയ ഐഫോണിലേക്ക് ആകർഷിക്കാനാകുമെന്നാണ് ആപ്പിൾ കരുതുന്നത്. അതേസമയം അപ്രതീക്ഷിതമായ ഒരു തിരിച്ചടി അവരെ ചൈനയില്‍ കാത്തിരിക്കുന്നുണ്ട്. അതിനു കാരണമായതും എഐ തന്നെ....

‘‘അടുത്ത തലമുറ ഐഫോൺ ഡിസൈൻ ചെയ്തിരിക്കുന്നത് ആപ്പിൾ ഇന്റലിജൻസിന് വേണ്ടിയാണ്. ഇത് ആവേശകരമായ ഒരു പുതിയ യുഗത്തിന്റെ പിറവിയാണ്’’. എന്നു പറഞ്ഞുകൊണ്ടാണ് ആപ്പിൾ ചീഫ് എക്സിക്യൂട്ടിവ് ടിം കുക്ക് ‘സെപ്റ്റംബര്‍ ഇവന്റി’ൽ പുതിയ ഉൽപന്നം പരിചയപ്പെടുത്താൻ തുടങ്ങിയത്. നിർമിത ബുദ്ധിയിൽ പ്രവർത്തിക്കുന്ന ഒരു ഉൽപന്നം, അതാണ് ഐഫോൺ 16. ആപ്പിളിന്റെ സ്വന്തം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ബൂസ്‌റ്റ് ചെയ്‌ത ഐഫോൺ 16 സീരീസ് ആണ് കലിഫോർണിയയിലെ സ്റ്റീവ്ജോബ്സ് തിയറ്ററിൽ സിഇഒ ടിം കുക്ക് അവതരിപ്പിച്ചത്. ഒക്ടോബറിൽ ടെസ്റ്റ് മോഡിൽ ആരംഭിക്കുന്ന പുതിയ എഐ സോഫ്‌റ്റ്‌വെയർ പുറത്തിറക്കുമ്പോൾ ആപ്പിൾ ഡിവൈസുകളിൽ ഇനി സിരി പഴ്‌സനൽ അസിസ്റ്റന്റിന്റെ പുതിയ രൂപവും ശക്തിയും പ്രതീക്ഷിക്കാം. എന്നാൽ അതിനെ എഐ എന്ന് വിളിക്കാൻ ആപ്പിൾ ഇഷ്ടപ്പെടുന്നില്ല, ആപ്പിൾ ഇന്റലിജൻസ് എന്നാണ് എല്ലായിടത്തും പറയുന്നത്.
എന്താണ് ഐഫോൺ 16 സീരീസിൽ ആപ്പിൾ ഇന്റലിജൻസിനുള്ള സ്ഥാനം? ടെക് ലോകത്തെത്തന്നെ മാറ്റിമറിച്ച സ്മാർട് ഫോൺ സീരീസിലേക്ക് ഈ പുതിയ തരം എഐ വരുന്നതോടെ എന്തൊക്കെ നേട്ടങ്ങളാണ് ഉപഭോക്താക്കൾക്ക് ലഭിക്കുക? എഐ കൊണ്ടുവരാൻ പുതിയ ഐഫോണിൽ എന്തൊക്കെ ഹാർഡ്‌വെയർ, സോഫ്റ്റ്‌വെയർ മാറ്റങ്ങളാണ് കൊണ്ടുവന്നിരിക്കുന്നത്? എഐയിലൂടെ ഒട്ടേറെ പേരെ പുതിയ ഐഫോണിലേക്ക് ആകർഷിക്കാനാകുമെന്നാണ് ആപ്പിൾ കരുതുന്നത്. അതേസമയം അപ്രതീക്ഷിതമായ ഒരു തിരിച്ചടി അവരെ ചൈനയില്‍ കാത്തിരിക്കുന്നുണ്ട്. അതിനു കാരണമായതും എഐ തന്നെ.
∙ ഐഫോൺ 16ലെ എഐ മാജിക്
ഐഫോൺ 16, ഐഫോൺ 16 പ്ലസ്, ഐഫോൺ 16 പ്രോ, ഐഫോൺ 16 പ്രോ മാക്‌സ് എന്നീ നാല് പുതിയ ഐഫോൺ മോഡലുകളാണ് ആപ്പിൾ സെപ്റ്റംബർ 9നു പുറത്തിറക്കിയത്. പുതിയ ഐഫോൺ 16 ലൈനപ്പിൽ ക്യാമറാ കൺട്രോളുണ്ട്. ശരീര ചലനങ്ങൾ ഉപയോഗിച്ച് ക്യാമറ ഫീച്ചറുകൾ ഉപയോഗപ്പെടുത്താം എന്നതാണ് അതിന്റെ പ്രത്യേകത. നിർദേശങ്ങളെ മാത്രം അടിസ്ഥാനമാക്കി ഇഷ്‌ടമനുസരിച്ചുള്ള ഇമോജികൾ സൃഷ്ടിക്കാനുള്ള ശേഷി വരെ ആപ്പിൾ ഇന്റലിജൻസിനുണ്ട്. ആപ്പിൾ ഇന്റലിജൻസ് സിസ്റ്റത്തിന്റെ സഹായത്തോടെ ഫോട്ടോ എഡിറ്റിങ്ങും കൂടുതൽ എളുപ്പമാകും.
ക്യാമറ ഉപയോഗിച്ച് ചുറ്റിലുമുള്ള ഒബ്‌ജക്റ്റുകൾ തിരിച്ചറിയാനും ടെക്‌സ്‌റ്റ് സൃഷ്‌ടിക്കാനും കഴിയുന്നതുൾപ്പെടെയുള്ള സൗകര്യവും പുതിയ ഐഫോണിലുണ്ട്. ഒപ്പം പുതിയ എ18 ചിപ്പും ഐഫോൺ 16നെ ഐഫോൺ 15നേക്കാൾ 30 ശതമാനം വരെ വേഗമുള്ളതാക്കുന്നു. വിൽപന വർധിപ്പിക്കാനും സാങ്കേതിക മത്സരത്തിൽ പിന്നോട്ടില്ലെന്ന് ഉറപ്പാക്കാനുമാണ് ജനറേറ്റീവ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചേർത്ത് പുതിയ ഐഫോൺ നിർമിച്ചിരിക്കുന്നതിലൂടെ ആപ്പിൾ ലക്ഷ്യമിടുന്നതെന്നുതന്നെ പറയാം.
∙ ക്യാമറ കൺട്രോൾ ബട്ടൻ
ഐഫോൺ 16 സീരീസിലെ അധിക ക്യാമറ കൺട്രോൾ ബട്ടനാണ് പ്രധാന ഹാർഡ്‌വെയർ മാറ്റങ്ങളിലൊന്ന്. എന്നാൽ ഇത് മറ്റൊരു ക്യാമറ ഷട്ടർ ബട്ടനായി തള്ളിക്കളയരുത്, വർഷങ്ങളായി പല സ്‌മാർട്ഫോണുകളിലും കണ്ട തരം ഒരു ബട്ടനായി ഇതിനെ കാണുകയും വേണ്ട. പല ആവശ്യങ്ങൾക്കും ഈ ബട്ടൻ ഉപയോഗിക്കാമെന്നാണ് വിദഗ്ധർ പറയുന്നത്. വാസ്തവത്തിൽ ഈ ബട്ടനാണ് ഒരു സ്മാർട്ഫോണിൽ എഐയ്‌ക്കുള്ള ഏറ്റവും മികച്ച ഹാർഡ്‌വെയർ സംയോജനം ഉറപ്പാക്കുന്നത്. ആപ്പിൾ ഇതിനെ വിഷ്വൽ ഇന്റലിജൻസ് എന്നാണ് വിളിക്കുന്നത്. ക്യാമറ നിയന്ത്രണങ്ങൾ തിരഞ്ഞെടുക്കാനും സൂം ഇൻ ചെയ്യാനും സൂം ഔട്ട് ചെയ്യാനും ഉൾപ്പെടെ ഈ ബട്ടൻ സഹായിക്കും. പവർ ബട്ടണിനു താഴെയാണ് ക്യാമറ കൺട്രോൾ ബട്ടൻ. സ്റ്റാൻഡ്‌ബൈ അല്ലെങ്കിൽ വോള്യം ബട്ടണുകൾക്ക് സമാനമല്ലാത്തതിനാൽ ഇത് പുറത്തേക്ക് തള്ളി നിൽക്കുന്നില്ല.
∙ വിഷ്വൽ ഇന്റലിജൻസ്
പുതിയ ഐഫോൺ 16 ഉപയോക്താക്കൾക്ക് അവരുടെ ക്യാമറ ചൂണ്ടിക്കാണിച്ചുകൊണ്ട് ചുറ്റുമുള്ള കാര്യങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ തേടാം. ഫോണിന്റെ വശത്തുള്ള ബട്ടൻ ഉപയോഗിച്ച് ആക്‌സസ് ചെയ്‌തിരിക്കുന്ന ക്യാമറ കൺട്രോൾ ഫീച്ചറാണ് ഉപയോക്താക്കൾക്ക് ‘വിഷ്വൽ ഇന്റലിജൻസ്’ ആക്‌സസ് നൽകുക. ഉദാഹരണത്തിന്, ക്യാമറ കൺട്രോൾ ക്ലിക്ക് ചെയ്‌ത ശേഷം ഉപയോക്താവ് ഒരു റസ്റ്ററന്റിലേക്ക് ക്യാമറ തിരിക്കുക. ആ റസ്റ്ററന്റിലെ മുഴുവൻ കാര്യങ്ങളും ഐഫോൺ 16ൽ ലഭിക്കും. റസ്റ്ററന്റിന്റെ റിവ്യൂ, മെനു, എങ്ങനെ റിസർവേഷൻ നടത്താം തുടങ്ങിയ വിവരങ്ങളും ക്യാമറ ശേഖരിക്കും. നിങ്ങൾക്കു സംശയമുള്ള എന്തിനു നേരെയും ക്യാമറ തിരിച്ച് വിഷ്വല്‍ ഇന്റലിജൻസിലൂടെ വിവരം തേടാമെന്നാണ് ആപ്പിൾ പറയുന്നത്.
∙ പ്രോസസ്സറും ബാറ്ററി ലൈഫും
എല്ലാ ഐഫോൺ 16 മോഡലുകളും പുതിയ എ18 പ്രോസസ്സറിൽ ഐഒഎസ് 18ൽ പ്രവർത്തിപ്പിക്കും. ഇവയ്ക്ക് കമ്പനിയുടെ പുതിയ ആപ്പിൾ ഇന്റലിജൻസ് എഐ ഫീച്ചറുകളുമായി ചേർന്നു പ്രവർത്തിക്കാനും സാധിക്കും. ഐഫോൺ 16ന് നീണ്ട ബാറ്ററി ബായ്ക്കപ് ഉണ്ടായിരിക്കുമെന്നും ആപ്പിൾ പറയുന്നു. എന്നാൽ ബാറ്ററി എത്രത്തോളം നിലനിൽക്കുമെന്ന കാര്യം അവതരണ സമയത്ത് വെളിപ്പെടുത്തിയിരുന്നില്ല. അതേസമയം ഐഫോൺ 16ൽ വിഡിയോ പ്ലേബാക്കിൽ തുടർച്ചയായി ബാറ്ററി 22 മണിക്കൂർ വരെ പ്രവർത്തിക്കുമെന്നാണ് വിവരം.
വിഡിയോ സ്ട്രീം ചെയ്യാൻ 18 മണിക്കൂറും ഓഡിയോ പ്ലേബാക്ക് 80 മണിക്കൂറും ലഭിക്കും. ഐഫോൺ 16 പ്രോ മാക്സില്‍ വിഡിയോ പ്ലേബാക്ക് തുടർച്ചയായി 33 മണിക്കൂർ വരെയാകും. വിഡിയോ സ്ട്രീമിങ്ങിന് 29 മണിക്കൂറും ലഭിക്കും. ഓഡിയോ പ്ലേബാക്ക് 105 മണിക്കൂറും.
∙ എന്താണ് ആപ്പിൾ ഇന്റലിജൻസ്?
ആപ്പിൾ ഇന്റലിജൻസ് എന്നത് ആപ്പിൾ ഉൽപന്നങ്ങളിലും സേവനങ്ങളിലും പുതുതായി ചേർത്തിരിക്കുന്ന സാങ്കേതിക വിദ്യകളുടെയും എഐ അധിഷ്ഠിത ഫീച്ചറുകളുടെയും ഒരു സ്യൂട്ട് (Suite) ആണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിങ് എന്നിവയിലൂടെ ഉപഭോക്താക്കളുടെ മൊബൈൽ അനുഭവം മെച്ചപ്പെടുത്തുന്ന വിവിധ ഉപകരണങ്ങളും ഫീച്ചറുകളുമാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഉദാഹരണത്തിന്, ഉപയോക്താക്കളുടെ മുഖം തിരിച്ചറിഞ്ഞ് ഉപകരണങ്ങൾ അൺലോക്ക് ചെയ്യുന്ന ഫെയ്‌സ് ഐഡി, ആപ്പിളിന്റെ വോയ്‌സ്-ആക്‌റ്റിവേറ്റഡ് അസിസ്റ്റന്റായ സിരി തുടങ്ങിയവയിൽ ഇനി മുതൽ മെഷീൻ ലേണിങ് അൽഗോരിതങ്ങൾ കൂടി പ്രവർത്തിക്കും. അതോടെ കമാൻഡുകളോട് പ്രതികരിക്കുന്നതും ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതും ടാസ്‌ക്കുകൾ ഓട്ടമേറ്റ് ചെയ്യുന്നതും ഉൾപ്പെടെയുള്ള ഫീച്ചറുകൾ കൂടുതൽ മികച്ച റിസൽട്ടുകൾ നൽകാൻ തുടങ്ങും. ഫൊട്ടോഗ്രഫിയിൽ തത്സമയ പ്രോസസ്സിങ്ങിനു കരുത്തു പകരുന്നതാണ് ആപ്പിൾ ഇന്റലിജൻസ്. കംപ്യൂട്ടേഷണൽ ഫൊട്ടോഗ്രഫി ടെക്നിക്കുകളിലൂടെ എക്സ്പോഷർ ബാലൻസ് ചെയ്തും കളറുകളിൽ മാറ്റങ്ങൾ വരുത്തിയും ചിത്രത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നു.
∙ സിരി വേറെ ലെവലിലേക്ക്
ചാറ്റ്ജിപിടിയുമായി സഹകരിച്ചും ആപ്പിൾ ഇന്റലിജൻസും ഉൾപ്പെടുത്തി പുറത്തിറക്കുന്ന എഐ പവർ ഫങ്ഷനാലിറ്റിയുള്ള ഐഫോണുകളിൽ സിരിക്ക് ഇനി ഏറെ ശ്രദ്ധ ലഭിക്കും. ആപ്പിൾ ഇന്റലിജൻസ് ലഭ്യമാകുന്നത് വരെ സിരി അപ്‌ഗ്രേഡിന്റെ പൂർണമായ ഉപയോഗം ഉപഭോക്താക്കൾക്ക് സാധ്യമാകില്ല. പക്ഷേ, വരും ദിവസങ്ങളിൽ ഐഫോണിനെ നിങ്ങളുടെ പോക്കറ്റിൽ ഒതുങ്ങുന്ന ഒരു ചെറിയ കംപ്യൂട്ടർ മാത്രമല്ല ഒരു പഴ്സനൽ അസിസ്റ്റന്റ് തന്നെയാക്കി മാറ്റും സിരി. സിരിയോട് സംസാരിക്കുന്നതിനുപകരം ചോദ്യങ്ങൾ ടൈപ് ചെയ്യാനും കൂടുതൽ സ്വാഭാവിക സംഭാഷണങ്ങളിൽ ഏർപ്പെടാനുമുള്ള ശേഷിയും പുതിയ ഐഫോണിൽ പ്രതീക്ഷിക്കാം. കലണ്ടർ, മെയിൽ, നോട്ട്സ്, സഫാരി, ഫയൽസ്, കോൺടാക്‌റ്റ്സ്, വോയ്‌സ് മെമ്മോ തുടങ്ങിയ ഫസ്റ്റ്-പാർട്ടി ആപ്പുകളുമായി ആപ്പിൾ സിരിയെ സംയോജിപ്പിച്ച രീതി നോക്കുമ്പോൾ ഇന്റലിജൻസ്-പവർ ഫീച്ചറുകൾ തങ്ങളുടെ സ്വന്തം ആപ്പുകളിലേക്ക് സംയോജിപ്പിക്കാൻ ഡെവലപ്പർമാർക്കും സാധിച്ചേക്കും. ഫോട്ടോകൾ, പുസ്തകങ്ങൾ, ഫ്രീഫോം എന്നിവയിലും സിരിയുടെ സേവനം ലഭിക്കും.
∙ ഫൊട്ടോഗ്രഫർമാർക്ക് ‘സിരിസഹായം’
ഐഫോൺ 16 പ്രോ മോഡലുകളിലെ സിരിയുടെ പുതിയ ഫീച്ചറുകൾ ഫൊട്ടോഗ്രഫർമാർക്ക് മികച്ച രീതിയിൽ ഉപയോഗപ്പെടുത്താമെന്ന് ആപ്പിൾ അവകാശപ്പെടുന്നു. കോണ്ടന്റ് ക്രിയേറ്റർമാർക്കും ഇതു ഗുണപ്രദമായിരിക്കും. അവർക്ക് ലൈബ്രറിയിൽ നിന്ന് ഒരു പ്രത്യേക ഷോട്ട് എടുക്കാൻ സിരിയോട് ആവശ്യപ്പെടാനാകും. ഡാർക്ക്റൂം പോലുള്ള ആപ്പിൽ ഫോട്ടോ എഡിറ്റിങ് നടത്താനും കഴിയും. അതേസമയം, ഓപ്പൺഎഐ ആണ് ഇപ്പോൾ സിരിയുടെ വലിയ കരുത്ത്. ആപ്പിൾ ഇന്റലിജൻസിന്റെ വരവോടെ സിരി ഉപയോക്താക്കൾക്ക് ഉത്തരം നൽകാൻ കഴിയാത്ത ചോദ്യങ്ങൾക്കായി ഇനി വെബിലേക്ക് പോകുന്നതിന് പകരം എല്ലാം ചാറ്റ്ജിപിടിയോട് ചോദിക്കാനുള്ള ഓപ്ഷനും ലഭിക്കും.
∙ ചോദ്യങ്ങൾക്ക് മികച്ച ഉത്തരം, പക്ഷേ...
ആപ്പിൾ ഇന്റലിജൻസ് എത്തുമ്പോൾ ഉപഭോക്താക്കളുടെ ചോദ്യങ്ങൾക്കും കമാൻഡുകൾക്കും കൂടുതൽ മികച്ച പ്രതികരണം നൽകാൻ സിരിക്ക് കഴിയുമെന്ന് നേരത്തേ പറഞ്ഞല്ലോ. ഉപഭോക്താവിന്റെ വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ച് നന്നായി മനസ്സിലാക്കിയായിരിക്കും ഇത്. ഉദാഹരണത്തിന്, ‘കൂട്ടുകാരന് ഫോൺ ചെയ്യുക’ പോലുള്ള ലളിതമായ കമാൻഡുകളോട് മാത്രം പ്രതികരിക്കുന്ന രീതി മാറുകയാണ്. പകരം, പണ്ടെന്നോ സ്ട്രീം ചെയ്ത ഒരു ഗാനം, അവലോകനം ചെയ്ത ഇമെയിൽ, ഒരു കലണ്ടർ അപ്പോയിന്റ്മെന്റ്, അല്ലെങ്കിൽ ഒരു ടെക്സ്റ്റ് എന്നിവ പോലുള്ള കാര്യങ്ങൾ റഫറൻസ് ചെയ്യാൻ അനുവദിക്കും. നിങ്ങളുടെ മീറ്റിങ്ങിനെ കുറിച്ചും ലൊക്കേഷനിലെ കാലാവസ്ഥ എങ്ങനെയായിരിക്കുമെന്നതിനെ കുറിച്ചും സിരിയോട് ചോദിക്കാൻ കഴിയും. അല്ലെങ്കിൽ ഡ്രാഫ്റ്റ് ചെയ്ത ഒരു ഇമെയിൽ അയയ്‌ക്കാൻ നിർദേശിക്കുന്നത് പോലെയുള്ള കാര്യങ്ങളും ചെയ്യിക്കാം.
ഓൺ-സ്‌ക്രീനിലും ഒരു അസിസ്റ്റന്റിനെ പോലെ പ്രവർത്തിക്കാൻ സിരിക്ക് സാധിക്കും. ഉദാഹരണത്തിന് ഒരു സുഹൃത്ത് മെസേജ് അയച്ചതിന് ശേഷം അവരുടെ കോൺടാക്റ്റ് നമ്പറും വിലാസവും ഫോണിലേക്ക് ചേർക്കാൻ സിരിയോട് പറയാം. ഒരു ഫോട്ടോ എടുത്തതിനെ ഫിൽട്ടർ ഉപയോഗിച്ച് എഡിറ്റ് ചെയ്യാൻ ആവശ്യപ്പെടാം. ഒരു സുഹൃത്ത് നിങ്ങൾക്ക് പുതിയ ആൽബത്തെക്കുറിച്ച് മെസേജ് അയച്ചാൽ ആ ‘ആൽബം പ്ലേ ചെയ്യുക’ എന്ന് പറഞ്ഞാൽ തൊട്ടുപിന്നാലെ പാട്ടെത്തും. അവിടെയാണു പക്ഷേ മറ്റൊരു പ്രശ്നം. സ്വകാര്യത (privacy) സംബന്ധിച്ചാണത്.
നിങ്ങളുടെ വ്യക്തിഗത വിവരങ്ങളിലേക്കും ഫോണിലെ വിവരങ്ങളിലേക്കും ചൂഴ്ന്നിറങ്ങിയാണ് സിരി നിങ്ങളുടെ കമാൻഡുകൾക്ക് മറുപടി നൽകുന്നത്. ആപ്പിൾ ഇന്റലിജന്‍സ് കൂടുതൽ ‘ഇന്റലിജന്റ്’ ആകണമെങ്കിൽ നിങ്ങളുടെ വ്യക്തിഗത വിവരങ്ങളിൽ കുറച്ചേറെത്തന്നെ വിട്ടുവീഴ്ച ചെയ്യേണ്ടി വരുമെന്നു ചുരുക്കം. ഐഫോൺ 16ന്റെ ലോഞ്ചിനു പിന്നാലെ സ്വകാര്യത സംബന്ധിച്ച ചർച്ചകളും പല പ്ലാറ്റ്ഫോമുകളിലും ശക്തമായിക്കഴിഞ്ഞിട്ടുണ്ട്.
തങ്ങളുടെ സ്വകാര്യ വിവരങ്ങൾ ഐഫോൺ ചോർത്തുന്നുവെന്ന പരാതിയുമായി ഭാവിയിൽ ആരെങ്കിലും വന്നാൽ, ‘അത് നിങ്ങളെ കൂടുതൽ നന്നായി സഹായിക്കാനല്ലേ’ എന്ന് തിരിച്ചു ചോദിക്കാൻ ആപ്പിളിനു സാധിക്കുമോ? വരുംനാളുകൾ ആ ചർച്ചകളുടേത് കൂടിയാകും. ചിലയിടത്തെങ്കിലും ആപ്പിളിന്റെ ഇന്റലിജൻസ് പാളിയെന്ന് ചുരുക്കം. അതിലൊന്ന് ചൈനയാണ്.
∙ ചൈനയിൽ ആപ്പിളിനു വൻ വെല്ലുവിളി
രാജ്യാന്തര സ്മാർട് ഫോൺ വിപണിയിൽ നിലവിൽ ആപ്പിൾ നേരിടുന്ന വെല്ലുവിളികളെ നേരിടാൻ ലക്ഷ്യമിട്ടുള്ളതാണ് ടിം കുക്കിന്റെ പുതിയ ഉൽപന്നങ്ങളെന്ന് നിസ്സംശയം പറയാം. ചൈന ഉൾപ്പെടെയുള്ള വിപണികളിൽ നിലവിൽ ഐഫോൺ വൻ വെല്ലുവിളിയാണ് നേരിടുന്നത്. വാവെയ്‌യുടെ ട്രൈഫോൾഡ് മോഡൽ ഫോൺ വരെ വിപണി പിടിക്കാനിറങ്ങിക്കഴിഞ്ഞു. വാവെയ് പുതിയ ഫോൺ അവതരിപ്പിക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപായിരുന്നു ആപ്പിളിന്റെ ഐഫോൺ 16 സീരീസും പുറത്തിറങ്ങിയത്. എന്നാല്‍ വാവെയ്‌യുടെ പ്രീ–ബുക്കിങ് തന്നെ ഹിറ്റാണ്. അതേസമയം, ചൈനയിൽ ആപ്പിളിന്റെ എഐയ്ക്ക് പ്രവേശനമില്ല, ചാറ്റ്ജിപിടിക്കും അനുമതിയില്ല. അങ്ങനെ വരുമ്പോൾ പുതിയ ഐഫോൺ ചൈനയിൽ വിൽക്കാനാവില്ല.
ഈ ഫോണുകളിൽ ഏത് എഐ സംവിധാനമാണ് ചൈനയിൽ ഉപയോഗിക്കുക എന്നതും ആപ്പിൾ വെളിപ്പെത്തിയിട്ടില്ല. ആപ്പിൾ ഇന്റലിജന്‍സ് ഇല്ലാത്ത ഐഫോൺ 16 ആയിരിക്കും ചൈനയില്‍ പുറത്തിറക്കുകയെന്ന റിപ്പോർട്ടുകളുമുണ്ട്. ഇതിനെതിരെ ശക്തമായ സമൂഹമാധ്യമ ക്യാംപെയ്നുകളാണ് ചൈനയിൽ നടക്കുന്നതും.‘എഐ ഇല്ലാത്ത ഐഫോൺ’ വേണ്ട എന്ന പ്രചാരണത്തിൽ ഒട്ടേറെ പേരാണ് അഭിപ്രായം രേഖപ്പെടുത്തുന്നത്. ചൈനീസ് സമൂഹമാധ്യമമായ വെയ്ബോയിലും ‘ബോയ്കോട്ട് ഐഫോൺ 16’ ട്രെൻഡിങ് ആവുകയാണ്. അതു മുതലെടുത്തതാകട്ടെ വാവെയ്‌യും. ‘ഇസെഡ്’ ആകൃതിയിലുള്ള അവരുടെ ഫോണിന് ലോഞ്ചിനു മുൻപേതന്നെ ആവശ്യക്കാരേറെ വരികയാണ്. വാവെയ് നേടുന്ന കോടികൾ ആപ്പിളിന്റെ നഷ്ടമാണെന്നു ചുരുക്കം.
∙ ടെക്‌ലോകം മത്സരിക്കുന്നു എഐ ഡിവൈസുകൾ ഇറക്കാൻ
ലോകമെമ്പാടുമുള്ള ടെക്‌നോളജി കമ്പനികൾ തങ്ങളുടെ പുതിയ ഉൽപന്നങ്ങളിൽ എഐ ചേർക്കാൻ മത്സരിക്കുകയാണ്. ഇതു തന്നെയാണ് ഐഫോണിലും സംഭവിച്ചിരിക്കുന്നത്. ഫോണുകൾ എഐയുടെ ഏറ്റവും പ്രധാനപ്പെട്ട മത്സരവേദികളിൽ ഒന്നായി മാറാൻ പോകുകയാണെന്ന സൂചനയാണ് ഐഫോൺ 16 നൽകുന്നതും. കാര്യമായ മാറ്റങ്ങളില്ലാതെ പുതിയ മോഡലുകളിറക്കി മുന്നോട്ടു പോയിരുന്നത് ആപ്പിളിന് വിപണിയിലും തിരിച്ചടിയായിരുന്നു. അതിനാൽത്തന്നെ പുതിയ എഐ ഫീച്ചറുകളോടെയുള്ള മോഡൽ കമ്പനിക്ക് നിർണായകവുമായിരുന്നു. അവ വരുന്നതോടെ ഉപഭോക്താക്കൾ പഴയത് ഉപേക്ഷിച്ച് പുതിയതിലേക്ക് മാറുമെന്നാണ് വിപണി നിരീക്ഷകർ പ്രതീക്ഷിക്കുന്നത്.
നിലവിലെ ഐഫോൺ ഉപയോക്താക്കൾ 3-4 വർഷമായി ഉപയോഗിക്കുന്ന ഹാൻഡ്സെറ്റുകൾ മാറ്റാൻ തീർച്ചയായും പ്രേരിപ്പിക്കപ്പെടും, അതിനുള്ളതെല്ലാം ഐഫോൺ 16ൽ ഉണ്ടുതാനും. ആപ്പിൾ ഇന്റലിജൻസിന്റെ ഒരു പരീക്ഷണ പതിപ്പ് (യുഎസ് ഇംഗ്ലിഷ്) യുഎസിൽ ഒക്ടോബറിലായിരിക്കും ലഭ്യമാകുക. 2025ൽ ചൈനീസ്, ഫ്രഞ്ച്, ജാപ്പനീസ്, സ്പാനിഷ് എന്നിവയുൾപ്പെടെയുള്ള ഭാഷകളിലെ പതിപ്പുകൾക്കൊപ്പവും ഇത് ലഭ്യമാകും. ഐഫോൺ16ന്റെ ലോഞ്ച് വിപണിയിൽ ആപ്പിളിന്റെ ഓഹരികളെ കാര്യമായി സഹായിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. അതേസമയം പൂർണമായ തോതിൽ പുതിയ ഫീച്ചറുകൾ വരുന്നതോടെ വിപണി വീണ്ടും ഒപ്പം നിൽക്കുമെന്ന പ്രതീക്ഷയിലാണ് ടിം കുക്കും സംഘവും.