അന്ന് അമ്മ ഇറക്കിവിട്ടു: ‘നീ വീടിന് നാണക്കേട്’: ഇന്ന് ജയ്സൺ ദേശീയ ചാംപ്യൻ; കരുത്തായത് അവൾ മാത്രം!
ചേർത്തു നിർത്താൻ ഒരാളോ, കൈപിടിച്ചു ചേർക്കാൻ ഒരു മനസ്സോ ഉണ്ടെങ്കിൽ ചിറകുവീശി പറന്നുയരുമായിരുന്ന ആയിരങ്ങളുണ്ട് നമ്മുടെ സമൂഹത്തിൽ. ഇപ്പോഴും കേരളമടക്കം ചേർത്തുനിർത്താൻ മടികാണിക്കുന്ന ആളുകളാണു ട്രാൻസ്ജെൻഡർ വ്യക്തികൾ. കൃത്യമായ ബോധവൽക്കരണമോ, ലക്ഷ്യബോധമോ അവർക്കു നൽകാൻ പലപ്പോഴും അവരുടെ കുടുംബത്തിനുപോലും കഴിയാറുമില്ല. പക്ഷേ എല്ലാ അവഗണനകളെയും അടിച്ചമർത്തലുകളെയുമൊക്കെ ഭേദിച്ച് തന്റെ ഇടം കൃത്യമായി അടയാളപ്പെടുത്തിയ ധാരാളം ട്രാൻസ് വ്യക്തികളുണ്ട് നമുക്കുചുറ്റും. അനുഭവിച്ച സങ്കടങ്ങളെല്ലാം മുന്നോട്ടുള്ള വഴിയിൽ കരുത്താക്കാൻ കൂടെക്കൂട്ടുന്നവർ. അത്തരത്തിലൊരാൾ പത്തനംതിട്ടയിലെ ചിറ്റാറിലുണ്ട്. കേരളത്തിലോ എന്തിന് ചിറ്റാറിലെ അയൽക്കാർക്കുപോലുമോ ഒരുപക്ഷേ ആ നേട്ടത്തിന്റെ തിളക്കമറിയില്ല. ആളിന്റെ പേര് ജയ്സൺ. നേടിയത് മിസ്റ്റർ ഇന്ത്യ ട്രാൻസ്മെൻ ബോഡി ബിൽഡർ ടൈറ്റിൽ വിജയം. അതെ, വർഷങ്ങൾ കൊണ്ടു വാർത്തെടുക്കുന്ന മസിലുകളുടെയും ശരീരഭംഗിയുടെയും മികവിൽ പുരുഷന്മാർ നേടുന്ന അതേ വിജയം. മാനദണ്ഡങ്ങളിലും മത്സരനിർണയത്തിലും അൽപം വ്യത്യാസങ്ങളുണ്ടെങ്കിലും ശരീരഭംഗിയുടെയും അളവുകളുടെയും കാര്യത്തിൽ കടുകിട വിട്ടുവീഴ്ചയില്ല, ട്രാൻസ്മെൻ വിഭാഗത്തിലും. 2024 മേയ്19ന് ഈ വിജയം നേടുന്നതുവരെ ജയ്സൺ കടന്നുവന്ന സങ്കടക്കടൽ പക്ഷേ അത്ര ചെറുതല്ല. ഇനി നീന്തിക്കയറാൻ മുന്നിലുള്ളതും ചുഴികളും വമ്പൻ തിരമാലകളുമേറെയുള്ള ജീവിതക്കടലാണ്. അതുംപക്ഷേ ജയ്സൺ മറികടക്കും. അതിനുള്ള നെഞ്ചുറപ്പോടെയാണ് ഇക്കാലമത്രയും അദ്ദേഹം ജീവിതത്തോടു പോരാടിയതും. ഇപ്പോൾ ഒപ്പം ഒരാൾ കൂട്ടിനുമുണ്ട്.

ചേർത്തു നിർത്താൻ ഒരാളോ, കൈപിടിച്ചു ചേർക്കാൻ ഒരു മനസ്സോ ഉണ്ടെങ്കിൽ ചിറകുവീശി പറന്നുയരുമായിരുന്ന ആയിരങ്ങളുണ്ട് നമ്മുടെ സമൂഹത്തിൽ. ഇപ്പോഴും കേരളമടക്കം ചേർത്തുനിർത്താൻ മടികാണിക്കുന്ന ആളുകളാണു ട്രാൻസ്ജെൻഡർ വ്യക്തികൾ. കൃത്യമായ ബോധവൽക്കരണമോ, ലക്ഷ്യബോധമോ അവർക്കു നൽകാൻ പലപ്പോഴും അവരുടെ കുടുംബത്തിനുപോലും കഴിയാറുമില്ല. പക്ഷേ എല്ലാ അവഗണനകളെയും അടിച്ചമർത്തലുകളെയുമൊക്കെ ഭേദിച്ച് തന്റെ ഇടം കൃത്യമായി അടയാളപ്പെടുത്തിയ ധാരാളം ട്രാൻസ് വ്യക്തികളുണ്ട് നമുക്കുചുറ്റും. അനുഭവിച്ച സങ്കടങ്ങളെല്ലാം മുന്നോട്ടുള്ള വഴിയിൽ കരുത്താക്കാൻ കൂടെക്കൂട്ടുന്നവർ. അത്തരത്തിലൊരാൾ പത്തനംതിട്ടയിലെ ചിറ്റാറിലുണ്ട്.
കേരളത്തിലോ എന്തിന് ചിറ്റാറിലെ അയൽക്കാർക്കുപോലുമോ ഒരുപക്ഷേ ആ നേട്ടത്തിന്റെ തിളക്കമറിയില്ല. ആളിന്റെ പേര് ജയ്സൺ. നേടിയത് മിസ്റ്റർ ഇന്ത്യ ട്രാൻസ്മെൻ ബോഡി ബിൽഡർ ടൈറ്റിൽ വിജയം. അതെ, വർഷങ്ങൾ കൊണ്ടു വാർത്തെടുക്കുന്ന മസിലുകളുടെയും ശരീരഭംഗിയുടെയും മികവിൽ പുരുഷന്മാർ നേടുന്ന അതേ വിജയം. മാനദണ്ഡങ്ങളിലും മത്സരനിർണയത്തിലും അൽപം വ്യത്യാസങ്ങളുണ്ടെങ്കിലും ശരീരഭംഗിയുടെയും അളവുകളുടെയും കാര്യത്തിൽ കടുകിട വിട്ടുവീഴ്ചയില്ല, ട്രാൻസ്മെൻ വിഭാഗത്തിലും. 2024 മേയ്19ന് ഈ വിജയം നേടുന്നതുവരെ ജയ്സൺ കടന്നുവന്ന സങ്കടക്കടൽ പക്ഷേ അത്ര ചെറുതല്ല. ഇനി നീന്തിക്കയറാൻ മുന്നിലുള്ളതും ചുഴികളും വമ്പൻ തിരമാലകളുമേറെയുള്ള ജീവിതക്കടലാണ്. അതുംപക്ഷേ ജയ്സൺ മറികടക്കും. അതിനുള്ള നെഞ്ചുറപ്പോടെയാണ് ഇക്കാലമത്രയും അദ്ദേഹം ജീവിതത്തോടു പോരാടിയതും. ഇപ്പോൾ ഒപ്പം ഒരാൾ കൂട്ടിനുമുണ്ട്.
∙ അവളോ ഞാനോ...
ഇഷ്ടമല്ലാത്ത ഒരുടുപ്പോ ഷർട്ടോ വാങ്ങുകയോ ധരിക്കുകയോ ചെയ്യാത്തവരാണു നമ്മളെല്ലാം. ഇടേണ്ടി വന്നാലോ, ആകെ ആത്മവിശ്വാസക്കുറവും അങ്കലാപ്പും ഇഷ്ടക്കേടും. അപ്പോൾ സ്വന്തം ശരീരംതന്നെ തനിക്കു ചേരുന്നതല്ലെന്നു തോന്നിയാലോ? ആ ശരീരവും മുഖവും തന്റേതല്ലെന്ന തോന്നലിൽ ജീവിക്കേണ്ടി വന്നാലോ? ആലപ്പുഴയാണു ജയ്‌സന്റെ സ്വദേശം. പഴയ പേരു പറയാൻ താൽപര്യമേയില്ല, അതിനുകാരണം മറ്റൊന്നല്ല. ആ പേരിനൊപ്പം തികട്ടിവരുന്നത് വർഷങ്ങളുടെ സങ്കടവും സംഘർഷങ്ങളുമാണ്.
കുട്ടികാലം മുതൽ സംഘർഷങ്ങളുടെ നടുവിലായിരുന്ന ഒരു പെൺകുട്ടി. അമ്മ രണ്ടാമതു വിവാഹം കഴിക്കുന്ന സമയത്ത് ആലപ്പുഴ രൂപതയുടെ കീഴിലുള്ള അനാഥാശ്രമത്തിലേക്കുമാറ്റി. അമ്മയുടെ രണ്ടാം വിവാഹത്തിലാണ് അനുജനുണ്ടായത്. അനുജനു മൂന്നോ നാലോ വയസുള്ളപ്പോൾ രണ്ടാനച്ഛൻ അവരെ വിട്ടുപോയി. അത് അമ്മയെ വല്ലാതെ ബാധിച്ചു. ആ സമയത്ത് ആശ്രമത്തിൽ നിന്നു മകളെ അവർ വീട്ടിലേക്കുകൊണ്ടുപോയി. പല പല ജോലികൾ ചെയ്തും വീടുകളിൽ ജോലിക്കുപോയുമൊക്കെയായിരുന്നു അമ്മ മുന്നോട്ടുപോയത്.
അമ്മൂമ്മയായിരുന്നു നോക്കിയതും വളർത്തിയതുമൊക്കെ. ജീവിതസാഹചര്യങ്ങൾ കൊണ്ടാവാം, അമ്മ ഒരിക്കലെങ്കിലും ചേർത്തുനിർത്തിയ ഓർമ അവൾക്കില്ല. ആൺകുട്ടികളുമായാണ് എന്നും കൂട്ട്. പെൺകുട്ടികളുടെ ഉടുപ്പോ ആഭരണങ്ങളോ ഒന്നും അന്നേ വേണ്ടായിരുന്നു. മുടിവളർത്താനോ ഒരുങ്ങി നടക്കാനോ തീരെ താൽപര്യവുമില്ല. പെൺകുട്ടികൾക്കൊപ്പം നടക്കുമ്പോൾ വല്ലാത്ത ശ്വാസംമുട്ടലായിരുന്നു. എന്നാൽ ആൺകുട്ടികളോട് സ്വന്തം കൂട്ടുകാരെന്നപോലെ വളരെ അനായാസം ഇടപഴകാൻ പറ്റി. പക്ഷേ ജെൻഡർ വ്യത്യാസങ്ങളോ മാറ്റങ്ങളോ ഒന്നും അന്ന് അറിയില്ലല്ലോ.
ആലപ്പുഴ എസ്‌ഡിവി സ്‌കൂളിൽ പഠിക്കുന്ന സമയത്ത് ഓട്ട മത്സരങ്ങളിൽ സജീവമായിരുന്നു. സംസ്ഥാനതലത്തിൽ അടക്കം മത്സരിച്ചിട്ടുണ്ട്. പക്ഷേ വീട്ടിലെ സാഹചര്യങ്ങൾ കാരണം ആ സമയത്ത് പ്ലസ് വൺ ക്ലാസുകൾക്കു ചേരാനായില്ല. അന്നുള്ള കൂട്ടുകാരാണ് ഇന്നുമുള്ളത്; പെൺകുട്ടിയാണെന്ന ചിന്തയില്ലാതെ, നീ ഞങ്ങളുടെ ചങ്കാണെന്നു പറഞ്ഞവർ. വീട്ടിൽ അന്ന് അമ്മയുടെ പുനർവിവാഹത്തിലുള്ള ഭർത്താവുണ്ടായിരുന്നു. അയാൾ മോശമായി പെരുമാറിത്തുടങ്ങിയതോടെ ആകെ ആശങ്കയായി.
അമ്മയോടു സങ്കടം പറഞ്ഞപ്പോൾ, നിനക്കുവേണ്ടി എന്റെ ജീവിതം നശിപ്പിക്കാൻ വയ്യെന്നായിരുന്നു ഉത്തരം. കുറ്റപ്പെടുത്തിയും വഴക്കിട്ടും ആയിരുന്നു അമ്മ ദേഷ്യം തീർത്തത്. അങ്ങനെ വീണ്ടും അനാഥാശ്രമത്തിലേക്ക്.
ഇതിനിടയിൽ പ്ലസ് ടു പഠനത്തിനു ചേർന്നു, വിജയകരമായി പൂർത്തിയാക്കി. പക്ഷേ അന്നത്തെ സാഹചര്യത്തിൽ പഠനം തുടരുന്നതോ ഉന്നതപഠനമോ സ്വപ്നം മാത്രമായിരുന്നു. അന്നത്തെ കൗമാര സഹജമായ ഒരുപ്രണയം അവിടെ പ്രശ്നമായി. ആൺകുട്ടിയാണെന്ന് പണ്ടേ മനസ്സിൽ ഉറപ്പിച്ചെങ്കിലും മറ്റുള്ളവർക്ക് അങ്ങനെയല്ലല്ലോ... പെൺകുട്ടി മറ്റൊരു പെൺകുട്ടിയോടു പ്രണയം പറയുന്നത് ഭൂമികുലുക്കത്തേക്കാൾ പ്രശ്നമായിരുന്നു. വീട്ടിലെ പ്രശ്നങ്ങളും ആരുമില്ലായ്മയുമൊക്കെ വേട്ടയാടിയതിനു പിന്നാലെ മഠത്തിലും പ്രശ്നമായതോടെ നിൽക്കക്കള്ളിയില്ലാതായി. പലപ്പോഴും കടപ്പുറത്തു പോയി കിടക്കേണ്ടി വന്നിട്ടുണ്ട്. ഒടുവിൽ സഹിക്കാനാവാതെ നാടുവിട്ടു. പക്ഷേ ഇതിനിടയിലും സംഘർഷങ്ങൾ തേടിയെത്തിക്കൊണ്ടേയിരുന്നു.
∙ തിരിച്ചറിവിന്റെ കാലം
ട്രാൻസ് വ്യക്തികളെപ്പറ്റിയും അവരുടെ ജീവിതവുമൊക്കെ അറിയുന്നതു ബെംഗളൂരുവിൽ താമസിച്ചപ്പോഴാണ്. അക്കാലത്താണു ടിക്ടോക് തരംഗമാവുന്നത്. ടിക്ടോക്കിൽ വിഡിയോകൾ ചെയ്തു തുടങ്ങിയത് പുരുഷനായിത്തന്നെയായിരുന്നു. ആ സമയത്താണു ട്രാൻസ് ദമ്പതികളായ സൂര്യയെയും ഇഷാനെയും പരിചയപ്പെടുന്നത്. അരുണിമ സുൽഫിക്കറെന്ന സുഹൃത്ത് വഴിയായിരുന്നു പരിചയം. അങ്ങനെ ജയ്‌സൺ എന്ന പേരു സ്വന്തമായി. കൂടുതൽ ആത്മവിശ്വാസമായി. ബൈൻഡർ ഉപയോഗിച്ചു തുടങ്ങിയത് അക്കാലത്താണ്. നെഞ്ചിൽ ബൈൻഡർ (Binder) ചുറ്റി ടീഷർട്ടും ജീൻസും ധരിച്ചതോടെ സ്വപ്നം കണ്ട പുരുഷ രൂപത്തിലേക്കുള്ള ആദ്യ ചുവടായി അത്.
സംസ്ഥാന കായികമേളയിൽ സജീവസാന്നിധ്യമായിരുന്ന കുട്ടി അനുഭവിക്കുന്ന ദുരിതങ്ങൾ മലയാള മനോരമയിൽ വാർത്തയായി വന്നതോടെ അഞ്ചുലക്ഷത്തോളം രൂപയുടെ സഹായം ലഭിച്ചു. നേരത്തേ പോയിരുന്ന മഠത്തിന്റെ ചുമതലയുള്ള ഫാദർ ആലപ്പുഴ കലവൂരിൽ സ്ഥലം തന്നു. അതിലൊരു വീടുവച്ചു. അപ്പോഴൊക്കെ കൂടെയുണ്ടായിരുന്ന അമ്മയ്ക്ക് വീടൊക്കെ ആയതോടെ മകൾ പുരുഷനായി നടക്കുന്നതു നാണക്കേടായി. അത് ജയ്‌സണോടുള്ള ഇഷ്ടക്കേടായി. ഇതിനിടയിൽ ആമസോൺ ഡെലിവറി ബോയ് ആയി ജോലി കിട്ടി.
പലപ്പോഴും വീട്ടിലെ ടെറസിലായിരുന്നു അന്ന് സ്ഥാനം. നീ ഇങ്ങനെയായത് ഞങ്ങൾക്ക് നാണക്കേടാണ് എന്നായിരുന്നു അമ്മയുടെ പക്ഷം. അനിയനും എതിർത്തില്ല. വഴക്കുകൾക്കൊടുവിൽ കടപ്പുറത്തായിരുന്നു ഉറക്കം. ഒടുവിൽ ജയ്‌സൺ കാരണം ലഭിച്ച അതേ വീട്ടിൽനിന്ന് ‘ജയ്‌സൺ നാണക്കേടാണ്’ എന്നു പറഞ്ഞ് അമ്മ ഇറക്കിവിട്ടു. വീണ്ടും ഇല്ലായ്മകളിലേക്ക്. ആമസോണിൽ ഡെലിവറി ബോയ് പരിശീലനസമയത്ത് ബൈൻഡർ ധരിച്ചാണു പോകുന്നത്. ഭാരമുള്ള ബാഗും താങ്ങി, ബൈൻഡർ ധരിച്ച് ബൈക്കിലിരുന്നു പോകുന്നത് ഏറെ ക്ലേശകരമായിരുന്നു.
രാവിലെ അഞ്ചുമണിയോടെ നടന്നു ചെന്നായിരുന്നു അന്നൊക്കെ ജോലി ചെയ്യുന്നത്. ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കു പണമുണ്ടാക്കുക, നല്ലൊരു ജോലി നേടി അന്തസ്സായി ജീവിക്കുക ഇതായിരുന്നു ആഗ്രഹവും ലക്ഷ്യവും. അതിനുവേണ്ടി എത്ര കഷ്ടപ്പെടാനും തയാറുമായിരുന്നു. അതിനിടയിൽ മകൾ നാണക്കേടാണെന്നും നാട്ടുകാർ കളിയാക്കുന്നുവെന്നും പറഞ്ഞ് അമ്മ വീടു വിറ്റു. നാലുലക്ഷം രൂപ കിട്ടിയതിൽ ഒരു ലക്ഷമാണു ജയ്‌സണു നൽകിയത്. അതിൽ നിന്നുതന്നെ കുറേ തുക തിരിച്ചും വാങ്ങി. അതേസമയം, കിട്ടിയ പണം ഉപയോഗിച്ച് അനുജന്റെ ജീവിതം സെറ്റിലായി.
ജോലിയിൽ നിന്നു കിട്ടുന്ന ഇത്തിരി തുക കൂട്ടിവച്ച് ഇരുപതാം വയസ്സിൽ ഹോർമോൺ ചികിത്സ തുടങ്ങി. പേരുമാറ്റാൻ ഗസറ്റിൽ പരസ്യം നൽകി. ഇതിനിടയിലാണു ജനന സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേരിന്റെ സ്ഥാനത്ത് ജയൻ എന്നു കണ്ടത്.
അതിനു മുൻപുതന്നെ പലപ്പോഴും അമ്മൂമ്മ അമ്മയോടു പറയുന്നതു കേട്ടിരുന്നു, അത് ഇവളോട് പറയണ്ടേ എന്ന്. അങ്ങനെ ഇരുപത്തിരണ്ടാം വയസ്സിൽ അറിഞ്ഞു, അത്രനാൾ വിശ്വസിച്ചിരുന്ന ആളല്ല, തന്റെ യഥാർഥ പിതാവ് എന്ന്. അച്ഛന്റെ വീട് പണ്ടു പോയിരുന്ന തിരുവനന്തപുരത്തെ വീടായിരുന്നില്ല, കോട്ടയത്താണ് സ്വന്തം അച്ഛൻ എന്ന് വിശ്വസിക്കാനാവാതെ ദിവസങ്ങളോളം കരഞ്ഞു. ആരെങ്കിലും ഒരാൾ ഉണ്ടായിരുന്നെങ്കിൽ, അച്ഛൻ കൂടെയുണ്ടായിരുന്നെങ്കിൽ ജീവിതം ഇങ്ങനെയാവില്ലായിരുന്നു എന്നോർത്തു പൊഴിച്ച കണ്ണീരിനു കണക്കില്ല.
ഒടുവിൽ കോട്ടയത്തെത്തി അച്ഛനെ കണ്ടെങ്കിലും അദ്ദേഹത്തിന് അപ്പോഴേക്കും ഓർമ പ്രശ്നങ്ങളുണ്ടായിരുന്നു. പക്ഷേ, അദ്ദേഹത്തിന്റെ രണ്ടാംഭാര്യ സ്നേഹത്തോടെയാണു സ്വീകരിച്ചത്. അച്ഛനെ മുറിച്ചമുറിയാണു കുഞ്ഞേ നീയെന്ന് ആദ്യമായി സ്നേഹത്തോടെ ചേർത്തുപിടിച്ചത് അവരായിരുന്നു. അപ്പോഴേക്കു ലിംഗമാറ്റ ശസ്ത്രക്രിയയുടെ സമയമായിരുന്നു. ശസ്ത്രക്രിയാ സമയത്തു സഹായിച്ചതു രണ്ടാനമ്മയായിരുന്നു.
ശസ്ത്രക്രിയ കഴിഞ്ഞു വന്നെങ്കിലും അമ്മയും അനുജനും താമസിക്കുന്ന വീട്ടിൽ കിടക്കാനൊരിടം മാത്രം കിട്ടി. മരിച്ചുപോയ ആളിന്റെ വാക്കുപാലിക്കാൻ ഒരമ്മ പിന്തുണ നൽകിയപ്പോൾ, ജന്മം നൽകിയ അമ്മ മുഖം തിരിച്ചു. കിടക്കാനൊരു കട്ടിലോ തുടർ ശുശ്രൂഷയ്ക്കുള്ള സഹായമോ പോലും അമ്മ നൽകിയില്ലെന്നത് നെഞ്ചു ചുട്ടുപൊള്ളിക്കുന്ന ഓർമയാണ് ജയ്‌സണ് ഇന്നും. ആരോഗ്യം മെച്ചപ്പെട്ടതിനു പിന്നാലെയാണു ടിക്ടോക്കിലെത്തുന്നത്. സുന്ദരനായ യുവാവിന് ആരാധികമാരുണ്ടായെങ്കിലും ട്രാൻസ്‌മാൻ ആണെന്നറിയുന്നതോടെ ആരാധന ആവിയായെന്ന് ജയ്‌സൺ ചിരിക്കുന്നു.
പക്ഷേ അതിനിടയിൽ ഒരു പെൺകുട്ടി മെസേജ് അയച്ചു, അങ്ങനെ പരിചയമായി. എന്താണ് ഇയാൾക്ക് ഇത്ര സങ്കടം എന്ന ചോദ്യത്തിനു മുന്നിലാണു ജയ്‌സൺ മനസ്സു തുറന്നത്. ആദ്യമായാണ് ഒരാൾ എന്താണു സങ്കടമെന്നു ചോദിച്ചത്. പക്ഷേ, താനൊരു ട്രാൻസ്മാൻ ആണെന്നു പറയുന്നതോടെ മറ്റുളളവരെപ്പോലെ ആ പെൺകുട്ടിയും പിന്മാറുമെന്നായിരുന്നു ജയ്‌സന്റെ തോന്നൽ. എന്നാൽ അഞ്ജലി എന്ന ആ പെൺകുട്ടിക്കു മറ്റുള്ളവരെപ്പോലെ അതൊരു പ്രശ്നമോ നാണക്കേടോ ആയിരുന്നില്ല. ജയ്‌സൺ എന്ന വ്യക്തിയെക്കുറിച്ച് ആയിരുന്നു അഞ്ജലിക്ക് അറിയേണ്ടിയിരുന്നത്. ജയ്‌സൺ അനുഭവിച്ച സങ്കടങ്ങൾ മുഴുവൻ കേൾക്കുകയായിരുന്നു അഞ്ജലി.
അങ്ങനെ അതൊരു ദൃഢമായ സൗഹൃദമായി. അപ്പോഴാണ് അഞ്ജലിയുടെ ജീവിതത്തിലെ പ്രശ്നങ്ങൾ തുറന്നു പറയുന്നത്. വിവാഹജീവിതം ഏറെ ദുരിതങ്ങൾ നൽകിയ ഒരാളായിരുന്നു അഞ്ജലി. അതിനിടയിലും ജയ്‌സണു ജീവിതത്തെ സംബന്ധിച്ചു പുതിയ ഉൾക്കാഴ്ച നൽകാനും പ്രചോദനം നൽകാനും അഞ്ജലിക്കു സാധിച്ചു. അങ്ങനെയാണു ജയ്‌സൺ ബോഡി ബിൽഡിങ് ശ്രമങ്ങൾ തുടങ്ങുന്നത്. അത്യാവശ്യം മോഡലിങ് ഒക്കെയായി മുന്നോട്ടു പോകവേയാണ് അഞ്ജലി സ്വന്തം ജീവിത്തിലെ ദുരിതങ്ങൾക്കു വിരാമമിട്ടു വിവാഹമോചനം നേടിയത്. ഇനി ഒരുമിച്ചു ജീവിക്കാമെന്ന തീരുമാനമെടുത്തതു പിന്നെയും ഒരുവർഷം കഴിഞ്ഞാണ്. അങ്ങനെ ഒരുവർഷം മുൻപു വിവാഹം ഔദ്യോഗികമായി റജിസ്റ്റർ ചെയ്തു.
∙ അഞ്ജലിയെന്ന ആത്മവിശ്വാസം
എന്തു ജോലിയും ചെയ്യാമെന്ന ചിന്തയെ, നമുക്ക് ബോഡി ബിൽഡിങ്ങിൽ കൂടുതൽ ശ്രദ്ധിക്കാമെന്നു വഴിതിരിച്ചുവിട്ടത് അഞ്ജലിയാണ്. പറ്റാവുന്നിടത്തുനിന്നെല്ലാം വിവരങ്ങൾ ശേഖരിച്ചതും കൃത്യമായ ഡയറ്റ് അടക്കം കണ്ടെത്തി ജിമ്മിലേക്കു പറഞ്ഞുവിട്ടതും അഞ്ജലി തന്നെ. അങ്ങനെ കഠിന പരിശീലനവും വർക്കൗട്ടും തുടർന്നു. 2023–24ൽ മിസ്റ്റർ ആലപ്പുഴ മത്സരത്തിൽ പങ്കെടുത്തു വിജയിച്ചു. മത്സരസമയത്ത് പോലും, ട്രാൻസ്മാൻ ആയതിന്റെ പേരിൽ അവഹേളനമുണ്ടായി. അങ്ങനെയാണു സംഘാടകർ ട്രാൻസ്മാൻ എന്ന ടൈറ്റിൽ വിഭാഗം കൂട്ടിച്ചേർത്തത്.
പിന്നീടു പത്തനംതിട്ടയിലേക്കു താമസം മാറി. ഇതിനിടയിലും കൃത്യമായി ജിമ്മിൽപോവുകയും ഭക്ഷണം നിയന്ത്രിച്ചു ശരീരസൗന്ദര്യം സംരക്ഷിക്കുകയും വേണമായിരുന്നു. നല്ല പണച്ചെലവുള്ള കാര്യമായതിനാൽ വേണ്ടെന്നായിരുന്നു ജയ്‌സന്റെ തീരുമാനം. അഞ്ജലി സമ്മതിച്ചില്ല. ഉള്ളതെല്ലാം നുള്ളിപ്പെറുക്കി ജിമ്മിലേക്കയച്ചു. ബുദ്ധിമുട്ടുകൾക്കിടയിലും ഭർത്താവിന്റെ ആഹാരവും വ്യായാമങ്ങളുമൊക്കെ കൃത്യമാക്കി. അങ്ങനെ 2024 മാർച്ച് 10ന് ആ ദിവസമെത്തി. മിസ്റ്റർ കേരള മത്സരത്തിലെ ട്രാൻസ്മെൻ വിഭാഗത്തിലെ മത്സരം. മിസ്റ്റർ കേരള മത്സരങ്ങളിൽ പൊതുവിഭാഗം പുരുഷന്മാരുടേതുപോലെത്തന്നെ കർശനമായിരുന്നു ട്രാൻസ്മെൻ വിഭാഗത്തിലും.
തുടക്കമെന്ന പേടിയില്ലാതെ ജയ്‌സന് ആത്മവിശ്വാസമേകി അഞ്ജലിയുണ്ടായിരുന്നു. അങ്ങനെ, മത്സരിച്ചു. ഫലം മിസ്‌റ്റർ കേരള ട്രാൻസ്‌മാൻ പട്ടം. അതോടെ ഇതാണു വഴിയെന്നത് ഉറപ്പായി. പത്തനംതിട്ടയിലെ എവലൂഷൻ ജിമ്മിലെ അജിൽകുമാർ എന്ന ട്രെയിനറും സഹായിച്ച് ഒപ്പമുണ്ട്. അങ്ങനെ കഠിനമായ വർക്കൗട്ടും പരിശീലനവുമൊക്കെയായി രണ്ടു മാസം കൂടി കഴിഞ്ഞു. അതോടെ മിസ്റ്റർ ഇന്ത്യ മത്സരമായി. 2024 മേയ് 19ന് ആയിരുന്നു മത്സരം. ആദ്യമായിട്ടായിരുന്നു അത്ര വമ്പൻ വേദിയിൽ മത്സരം. വിധിനിർണയം തലനാരിഴ കീറിയുള്ള പരിശോധനയ്ക്കുശേഷം മാത്രം. ഒടുവിൽ ഫലം പ്രഖ്യാപിച്ചു, മിസ്റ്റർ ഇന്ത്യ ട്രാൻസ് മെൻ ടൈറ്റിൽ വിന്നർ, ജയ്സൺ...
ആലപ്പുഴയിലെ ഒരുഗ്രാമത്തിൽ ജനിച്ച് സങ്കടങ്ങൾ മാത്രം അനുഭവിച്ച ഒരു പെൺകുട്ടി, സ്വയം തിരിച്ചറിഞ്ഞ്, സ്വത്വം തിരിച്ചറിഞ്ഞു ജീവിച്ചതിനുള്ള അർഹിക്കുന്ന പ്രതിഫലമായിരുന്നു അത്. കഠിനാധ്വാനത്തിന്റെ ഫലം.
∙ ഉണ്ടാകും, ചില ആശ്വാസകിരണങ്ങൾ
മിസ്റ്റർ കേരള വിജയത്തിനു ശേഷം മന്ത്രി ആർ. ബിന്ദുവിന്റെയും ആലപ്പുഴ സാമൂഹികനീതി വകുപ്പിന്റെയും ഇടപെടലോടെ കിട്ടിയ അൻപതിനായിരം രൂപ ഏറെ അമൂല്യമാണു ജയ്‌സണ്. അത് അംഗീകാരമായാണു കാണുന്നത്. ഇതിനിടയിൽ ആശ്വാസകരം നീട്ടി ഒരാൾ കൂടിയെത്തി, പത്തനംതിട്ടക്കാരുടെ പ്രിയങ്കരി ഡോ. എം.എസ്. സുനിൽ. വെറും വാക്കു മാത്രമായിരുന്നില്ല, വാടകവീട്ടിൽ നിന്ന് സ്വന്തം വീട് എന്ന ജയ്‌സന്റെ ആഗ്രഹത്തിന് ചിറകുനൽകിയ ആളാണു ഡോ. എം.എസ്. സുനിൽ. ധാരാളം പേർക്ക് സ്നേഹവീടുകൾ ഒരുക്കി നൽകിയ ഡോ.സുനിലിന്റെ നിരന്തര ശ്രമങ്ങൾക്കു പിന്നാലെ വീടുവയ്ക്കാൻ സ്ഥലം യാഥാർഥ്യമായി. അവിടെ ചെറുതെങ്കിലും ഒരു വീടുയർത്താനുള്ള ശ്രമത്തിലാണിപ്പോൾ. വീടുനിർമാണത്തിലും സുനിൽ ടീച്ചറിന്റെ സഹായഹസ്തങ്ങളുണ്ട്. അതിനുള്ള കാത്തിരിപ്പിലാണു ജയ്‌സണും അഞ്ജലിയും ഇപ്പോൾ.
∙ പരിമിതികളുണ്ട്, പക്ഷേ തളരില്ല
ശസ്ത്രക്രിയ കഴിഞ്ഞെങ്കിലും ജീവിതകാലം മുഴുവൻ ഹോർമോൺ കുത്തിവയ്പ് വേണം. രണ്ടു ഡോസ് മരുന്നിനു മാത്രം ആയിരത്തിലധികം രൂപയാകും. ഒപ്പം കഴിക്കേണ്ട മരുന്നുകൾക്ക് രണ്ടായിരത്തോളം രൂപ. ജിമ്മിൽ കൃത്യമായി പോകാനും പ്രോട്ടീൻ അടക്കമുള്ള ഡയറ്റ് പിൻതുടരാനും വീണ്ടും ചെലവ് ഏറെ. ശരീരത്തിന്റെ ഘടനയിലോ മസിൽ ഘടനയിലോ വ്യത്യാസം വരാതിരിക്കേണ്ടതുകൊണ്ട് കായികാധ്വാനമുള്ള ജോലികൾ നിരന്തരം ചെയ്യാനാവില്ല. ജിം ട്രെയിനറായി ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് സഹായമേകാനും ട്രാൻസ് പുരുഷന്മാരിൽ കൂടുതൽപേരെ ഈ മേഖലയിലേക്ക് എത്തിക്കാനുമാണ് ആഗ്രഹം.
വാടകവീട്ടിലാണു നിലവിൽ താമസം. കുടുംബത്തിന്റെ പിന്തുണയുമില്ല. 2024 ഒക്ടോബറിൽ നടക്കുന്ന ദേശീയ തല മത്സരത്തിലേക്കുള്ള ഒരുക്കങ്ങളിലാണ് ഇപ്പോൾ. ആരെങ്കിലും സ്പോൺസർ ചെയ്യുകയോ സഹായിക്കുകയോ ചെയ്യുമെന്നാണു പ്രതീക്ഷ. നേട്ടങ്ങളുടെ പട്ടിക നീളുന്നുണ്ടെങ്കിലും ഒപ്പം നീളുന്ന സാമ്പത്തികപ്രശ്നത്തിന്റെ പട്ടിക ഇവരെ ആശങ്കപ്പെടുത്തുന്നുണ്ട്. എങ്കിലും മുന്നോട്ടു പോയേ പറ്റൂ ജയ്‌സണും അഞ്ജലിക്കും. അത് പ്രചോദനമേകുന്നത് ആയിരക്കണക്കിനു ട്രാൻസ് വ്യക്തികൾക്കായിരിക്കുമെന്നത് ഇവർക്ക് ഉറപ്പാണ്.