കസവിൽ ട്രെൻഡായി ‘നാടൻ പൂക്കളം’; നേരത്തേ തുടങ്ങി ‘റീൽസോണം’; ഓണക്കോടി എന്തുടുക്കും? ഇവ പരീക്ഷിച്ചാലോ...?
വീട്ടിൽ ഓണമെത്തുംമുൻപേ, ഒന്നും രണ്ടുംവട്ടം ഓണം ഉണ്ടും ഉടുത്തും കഴിഞ്ഞവർ നാട്ടിലുണ്ട്. അത്തം പിറക്കും മുൻപ് ഓണമെത്തിയത് ‘റീലു’കളിലാണ്. പൂക്കളും സദ്യയും ഓണക്കോടിയുമായി സമൂഹമാധ്യമങ്ങളിൽ ഓണത്തിനൊരുക്കം നേരത്തേ തുടങ്ങി. ഓഗസ്റ്റിൽ തുടങ്ങുന്ന ആഘോഷ സീസണിനു വേണ്ടി മുൻകൂട്ടി ഒരുങ്ങിയ ഓണവിപണിയാണ് ഓൺലൈൻ ‘റീൽസ് ഓണാഘോഷ’ങ്ങൾക്ക് തുടക്കമിട്ടത്. ഇന്ത്യയിലെ വലിയൊരു ആഘോഷ സീസണിന്റെ തുടക്കമാണ് ഓണം. കേരളത്തിൽ ഓണാഘോഷം കഴിയുന്നതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ആഘോഷങ്ങൾക്ക് തിരികൊളുത്തിത്തുടങ്ങും. പൊങ്കൽ, ദീപാവലി, പൂജ, ഗണേഷ് ചതുർഥി തുടങ്ങി ക്രിസ്മസ് വരെ ഇനി വ്യാപാര മേഖല സജീവമാകുന്ന നാളുകളാണ്. ‘‘സാധാരണ ഓഗസ്റ്റിൽ ഓണമെത്തുന്നതിനാൽ അതു കഴിഞ്ഞുള്ള ആറു മാസം ഇന്ത്യയെ സംബന്ധിച്ച് പ്രധാന ഫെസ്റ്റീവ് സീസണാണ്. ഇത്തവണ കണക്കുകൂട്ടൽ തെറ്റി ഓണം വൈകി, പക്ഷേ പലരും രണ്ടു മാസം മുൻപേ തന്നെ ഓണം കലക്‌ഷൻ ഇറക്കി. കേരളത്തിലെ വലിയ വ്യാപാര സീസൺ ആയതിനാൽ ടിവിയും ഫ്രിജും വരെ എല്ലാം ഓണത്തിന്റെ പേരിലാണ് ഈ വിപണിയിലെത്തുക. കേരള ബന്ധം ഇല്ലാത്ത ബ്രാൻഡുകൾ പോലും അവരുടെ വസ്ത്രങ്ങൾ ഓണത്തിന്റെ പേരിൽ മാർക്കറ്റ് ചെയ്യുന്നുണ്ട്.’’, ഫാഷൻ ഡിസൈൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ (എഫ്ഡിസിഐ) മുൻ കൺസൽട്ടന്റും ‘സേവ് ദ് ലൂം’ മെന്ററുമായ രമേഷ് മേനോൻ പറയുന്നു. കസവുമുണ്ടും സാരിയും ഉൾപ്പെടുന്ന ഓണക്കോടി മലയാളിയുടെ ഗൃഹാതുരതയാണെങ്കിലും ഓരോ വർഷവും

വീട്ടിൽ ഓണമെത്തുംമുൻപേ, ഒന്നും രണ്ടുംവട്ടം ഓണം ഉണ്ടും ഉടുത്തും കഴിഞ്ഞവർ നാട്ടിലുണ്ട്. അത്തം പിറക്കും മുൻപ് ഓണമെത്തിയത് ‘റീലു’കളിലാണ്. പൂക്കളും സദ്യയും ഓണക്കോടിയുമായി സമൂഹമാധ്യമങ്ങളിൽ ഓണത്തിനൊരുക്കം നേരത്തേ തുടങ്ങി. ഓഗസ്റ്റിൽ തുടങ്ങുന്ന ആഘോഷ സീസണിനു വേണ്ടി മുൻകൂട്ടി ഒരുങ്ങിയ ഓണവിപണിയാണ് ഓൺലൈൻ ‘റീൽസ് ഓണാഘോഷ’ങ്ങൾക്ക് തുടക്കമിട്ടത്. ഇന്ത്യയിലെ വലിയൊരു ആഘോഷ സീസണിന്റെ തുടക്കമാണ് ഓണം. കേരളത്തിൽ ഓണാഘോഷം കഴിയുന്നതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ആഘോഷങ്ങൾക്ക് തിരികൊളുത്തിത്തുടങ്ങും.
പൊങ്കൽ, ദീപാവലി, പൂജ, ഗണേഷ് ചതുർഥി തുടങ്ങി ക്രിസ്മസ് വരെ ഇനി വ്യാപാര മേഖല സജീവമാകുന്ന നാളുകളാണ്. ‘‘സാധാരണ ഓഗസ്റ്റിൽ ഓണമെത്തുന്നതിനാൽ അതു കഴിഞ്ഞുള്ള ആറു മാസം ഇന്ത്യയെ സംബന്ധിച്ച് പ്രധാന ഫെസ്റ്റീവ് സീസണാണ്. ഇത്തവണ കണക്കുകൂട്ടൽ തെറ്റി ഓണം വൈകി, പക്ഷേ പലരും രണ്ടു മാസം മുൻപേ തന്നെ ഓണം കലക്‌ഷൻ ഇറക്കി. കേരളത്തിലെ വലിയ വ്യാപാര സീസൺ ആയതിനാൽ ടിവിയും ഫ്രിജും വരെ എല്ലാം ഓണത്തിന്റെ പേരിലാണ് ഈ വിപണിയിലെത്തുക. കേരള ബന്ധം ഇല്ലാത്ത ബ്രാൻഡുകൾ പോലും അവരുടെ വസ്ത്രങ്ങൾ ഓണത്തിന്റെ പേരിൽ മാർക്കറ്റ് ചെയ്യുന്നുണ്ട്.’’, ഫാഷൻ ഡിസൈൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ (എഫ്ഡിസിഐ) മുൻ കൺസൽട്ടന്റും ‘സേവ് ദ് ലൂം’ മെന്ററുമായ രമേഷ് മേനോൻ പറയുന്നു.
കസവുമുണ്ടും സാരിയും ഉൾപ്പെടുന്ന ഓണക്കോടി മലയാളിയുടെ ഗൃഹാതുരതയാണെങ്കിലും ഓരോ വർഷവും പുതുതായി എന്തുണ്ട് എന്ന ചോദ്യവും പ്രതീക്ഷിക്കുന്നുണ്ട് ഓണവസ്ത്ര വിപണി. അതനുസരിച്ച് പുതുമോടിയോടെ ഓണക്കോടിയൊരുക്കി നെയ്ത്തുകാരും ഡിസൈൻമാരും വിവിധ ബ്രാൻഡുകളും തയാറെടുത്തുകഴിഞ്ഞു. റീൽസിലെയും നാട്ടിലെയും ഓണവസ്ത്രക്കാഴ്ചകളും കഥകളും എന്തെല്ലാമാണ്? ആ വിശേഷങ്ങളിലേക്ക്...
∙ മലയാളി ‘മാൻ’
പരമ്പരാഗത വേഷത്തിൽ ഒരുങ്ങിയെത്തുന്നവരിൽ നിന്ന് ‘മലയാളി മങ്ക’യെ തിരഞ്ഞെടുക്കൽ ഓണാഘോഷവേളയിലെ പ്രധാന ഇവന്റ് ആകാറുണ്ടെങ്കിലും ഇത്തവണ ചെറിയൊരു മാറ്റം വേണ്ടിവരും. പുരുഷന്മാരാണ് ഇത്തവണ ഈ വിഭാഗത്തിൽ മത്സരിക്കുക. കാരണം മുണ്ടിലും ഷർട്ടിലും ‘മലയാളി’ പ്രിന്റുകളുമായി പുരുഷന്മാർക്കുള്ള വസ്ത്രങ്ങളാണ് റീൽസിലെ പ്രധാന ട്രെൻഡ്.
പുതുതായി ഒന്നുമില്ലെന്നു പരാതി പറയാനാകാത്ത വിധം വ്യത്യസ്തകളാണ് ഇത്തവണ. ‘മലയാളി’ എന്നത് എംബ്രോയ്ഡറി ചെയ്തും അക്ഷരമാല തുന്നിയെടുത്തും കസവു മുണ്ടുകൾ ലഭ്യം. ഡിജിറ്റൽ പ്രിന്റുകളുടെ കാലത്ത് ഷർട്ടുകൾ ഏറെ ആകർഷകം. ഇലകളും പൂക്കളും കഥകളിയും വള്ളംകളിയും അനിമൽ പ്രിന്റുകളും ഉൾപ്പെടെ പുരുഷന്മാരുടെ ഓണക്കോടി നിറസമ്പന്നം.
∙ ബ്രോഡ് ആകാൻ തയാറാണോ
പലകാര്യത്തിലും മലയാളിയുടെ ‘മൈൻഡ് സെറ്റ്’ അൽപം കൂടി വിശാലമാകണമെന്ന് തോന്നിയിട്ടുണ്ടോ? ഏതായാലും ഓണക്കോടിയിൽ പുരുഷന്മാർക്ക് അൽപം വിശാലത സ്വന്തമാക്കാം. വീതി കൂടിയ കസവ്– കര ബോർഡറുള്ള മുണ്ട് ഒരുക്കിയിട്ടുള്ളത് ഡിസൈനർ ശ്രീജിത്ത് ജീവൻ. സാരിയിൽ വലിയ കസവു ബോർഡർ വരുന്നത് സ്ത്രീകൾക്ക് ഏറെ ഇഷ്ടമാണെങ്കിലും മുണ്ടിന്റെ ബോർഡർ അൽപം വലുതായാൽ പുരുഷൻമാർ അങ്കലാപ്പിലാകുമോയെന്ന് കണ്ടറിയാം.
∙ ഓണം സാരിക്ക് ഗ്ലോബൽ സ്റ്റൈലിങ്
ഓണത്തിനൊരുങ്ങാൻ മലയാളിയെ ‘സ്റ്റൈൽ’ ചെയ്യാൻ ഓൺലൈൻ കോണ്ടന്റ് ക്രിയേറ്റർമാരിൽ ഏറ്റവും ശ്രദ്ധേയയായ മസൂം മിനാവാല മേത്തയും രംഗത്തെത്തിയെന്നത് ‘റീൽസ് ഓണാഘോഷ’ങ്ങൾക്ക് കൂടുതൽ പ്രചാരം നൽകി. ഗ്ലോബൽ ഇൻഫ്ലുവൻസറായ മസൂം മിനാവാല പ്രാദേശിക ഡിസൈനർ സംരംഭങ്ങൾ കൂടുതൽ പേരിലെത്തിക്കാൻ ചെയ്ത ‘5000 രൂപയിൽ താഴെയുള്ള ഓണവസ്ത്രങ്ങളി’ൽ ധരിച്ചത് കൊച്ചിയിലെ ‘സാൾട്ട് സ്റ്റുഡിയോ’ ഒരുക്കിയ ഓണം സാരിയാണ്. ‘‘കസവിന്റെ ധാരാളിത്തമില്ലാതെ കന്റംപ്രറി ട്വിസ്റ്റ് നൽകിയ സാരികളാണ് ഓണം കലക്‌ഷനിൽ. കസവിനൊപ്പം അരളി, തുമ്പ, തെച്ചി, ശംഖുപുഷ്പം എന്നീ പൂക്കളുടെ നിറത്തിലുള്ള കരയാണ് സാരിയിൽ വരുന്നത്’’, ഡിസൈനർ ദിയ ജോൺ പറയുന്നു.
∙ കസവ് സാരി മുതൽ ജംപ് സ്യൂട്ട് വരെ
ആഘോഷങ്ങൾക്ക് സ്വന്തം സ്റ്റൈൽ വേണമെന്ന് നിർബന്ധമുള്ള മലയാളി സ്ത്രീകൾക്ക് തിരഞ്ഞെടുക്കാൻ ഒട്ടേറെ പുതുമകളുണ്ട് ഓണവിപണിയിൽ. കസവു സാരിയിൽ ആപ്ലിക്, എംബ്രോയ്ഡറി, പെയിന്റിങ് തുടങ്ങി ടൈ ആൻഡ് ഡൈ വരെയുള്ള നിറച്ചാർത്ത്. വലിയ പൂക്കളും ചെറിയ പൂക്കളും തുടങ്ങി ഫ്ലോറൽ മോട്ടിഫുകൾക്കാണ് പതിവുപോലെ പ്രാധാന്യം. ടൈ ആൻഡ് ഡൈ ചെയ്തൊരുക്കിയ സെറ്റ് മുണ്ടും സാരിയും വിപണിയിലെ പുതുമയാണ്. വിവിധ നെയ്ത്ത് സഹകരണ സംഘങ്ങളുടെ പ്രദർശന വിൽപന മേളകളിൽ ഇതു കൂടുതൽ ശ്രദ്ധനേടുന്നുണ്ട്
അതേ സമയം പുതുതലമുറ ആഗ്രഹിക്കുന്ന പുതുമകളും പാറ്റേണുകളും നൽകാൻ ഡിസൈനർമാരും തയാർ. ‘ഓണം നോട്ട് സോ ഓണം’ എന്ന ‘എൽസബ’ ക്ലോതിങ് ലേബലിന്റെ ഓണം കലക്‌ഷനിൽ കസവു ജംപ് സ്യൂട്ട് മുതൽ ഡ്രേപ്ഡ് സ്കർട്ടും കഫ്താനും ഉൾപ്പെടെ ട്രെൻഡി റെഡി ടുവെയർ വസ്ത്രങ്ങളാണ് ശ്രദ്ധനേടുന്നത്. ‘‘ബാലരാമപുരം നെയ്ത്തുകാരിൽ നിന്നുള്ള കൈത്തറിയിൽ ഒരുക്കിയ കോഓഡ് സെറ്റ്, ഡ്രേപ് സ്കർട്ട്–ഹാർട്ടർ നെക് ടോപ്, മദ്രാസ് ചെക്കും കേരള കൈത്തറിയും ചേർന്നുള്ള ഫ്യൂഷൻ ഡ്രസ് എന്നിവ കൂടുതൽ ശ്രദ്ധിക്കപ്പെടുന്നുണ്ട്. കേരള കൈത്തറി വസ്ത്രങ്ങൾ എൻആർഐ കസ്റ്റമേഴ്സ് എത്രത്തോളം വിലമതിക്കുന്നു എന്നു മനസ്സിലാക്കാൻ ഈ ഓണം കലക്‌ഷൻ സഹായിച്ചു’’, എൽസബ ഐപ് പറയുന്നു.
കേരള കൈത്തറിയുടെ തനതു നിറങ്ങളായ ‘ഓഫ് വൈറ്റ്, ഗോൾഡൻ’ പാലറ്റ് നിലനിർത്തി സിഗ്നേച്ചർ ആപ്ലിക് വർക്ക് ചേർത്ത വസ്ത്രങ്ങളാണ് കോട്ടൺ വസ്ത്ര ബ്രാൻഡായ ‘ജുഗൽബന്ദി’ ഒരുക്കിയത്. ‘ഞങ്ങൾ ഒരു സിഗ്നേച്ചർ ഫ്ലോറൽ മോട്ടിഫ് ഒരുക്കുകയാണ് ചെയ്തത്. ഒരുകൂട്ടം പൂക്കളുടെ മോട്ടിഫ് എംബ്രോയ്ഡറിയും ആപ്ലിക്കും ചെയ്തു. ആ ഡീറ്റെയ്‌ലിങ് ഉള്ള സാരി, ലെഹംഗ, സൽവാർ ദുപ്പട്ട ഉൾപ്പെടുന്നതാണ് കലക്‌ഷൻ’’, ഡിസൈനർ രേവതി ഉണ്ണിക്കൃഷ്ണൻ പറയുന്നു.
∙ സാരിയിൽ കന്റംപ്രറി സ്റ്റൈൽ
‘‘വീട്ടിലേക്കുള്ള വഴിയാണ് മലയാളിക്ക് ഓണം, സ്വന്തം വേരുകളിലേക്ക് ഗൃഹാതുരതയോടെയുള്ള നടത്തം. പക്ഷേ ഇന്നു നമ്മുടെ ഓണാഘോഷം തറവാടുകളിലല്ല, അപാർട്‌െമന്റുകളിലാണ്. വീട്ടിലെ ഉരുളിയിൽ പാചകം ചെയ്യുന്നില്ല ഓണസദ്യ, പാക്ക് ചെയ്ത ടിഫിൻ കാരിയറിൽ ഡെലിവർ ചെയ്യുന്നവയാണ്. ഇതുപോലെ ഓണക്കോടിയിലെ കസവിലും ഈ ‘മൾട്ടി ടാക്സ്’ ഘടകങ്ങൾ ചേർത്താണ് ‘റൗക്ക’യുടെ കലക്‌ഷൻ ചെയ്തത്,’’ ഡിസൈനർ ശ്രീജിത്ത് ജീവൻ പറയുന്നു. കേരളത്തിന്റെ സ്വന്തം കൈത്തറിയിൽ ഓണം മോട്ടിഫുകൾ ആപ്ലിക് ആയും എംബ്രോയ്ഡറി ചെയ്തും ഒരുക്കിയ കന്റംപ്രറി സാരികളാണ് ‘ഓണം ഓഫ് നൗ’ എന്ന കലക്‌ഷനിലുള്ളത്.