അയൽവീട്ടിലെ അടിക്ക് കാതോർത്തിരുന്ന മലയാളികളുടെ ‘കാലം കഴിഞ്ഞു’. കുറേ വർഷങ്ങളായി നമ്മൾ കണ്ണും കാതും കൊടുക്കുന്നത് ചാനൽ ചർച്ചകളിലെ രാഷ്ട്രീയത്തല്ലിലേക്കാണ്. കയ്യാങ്കളിയില്ല അവിടെ, പകരം വാക്കുകൊണ്ടുള്ള കല്ലേറാണ്. അതിൽ മുറിവേൽക്കുന്നവരും ഏറെ. ചാനൽ ചർച്ചകളെ കൃത്യമായി പിന്തുടരുന്നവരാണെങ്കിൽ അവർക്ക് മറക്കാൻ സാധിക്കാത്ത രണ്ട് പേരുകളുണ്ട്– കോൺഗ്രസിന്റെ ജ്യോതികുമാർ ചാമക്കാലയും സിപിഎമ്മിന്റെ അഡ്വ. കെ.എസ്. അരുൺ കുമാറും. ചാനൽ ചർച്ചയ്ക്കപ്പുറം സൗഹൃദമുണ്ടോയെന്നു ചോദിച്ചാൽ ജ്യോതികുമാർ പറയും, സിപിഎമ്മിലെ ഒരാളുമായിട്ടുണ്ടെന്ന്. അരുൺകുമാറിനാകട്ടെ പറയാനുള്ളത്, തന്റെ ഏറ്റവും സങ്കടസമയത്ത് ഒപ്പം നിൽക്കാനെത്തിയ ‘ചാനൽ ശത്രു’വിനെപ്പറ്റിയാണ്. സൗഹൃദങ്ങളുടെ കാര്യത്തിൽ കെപിസിസി അധ്യക്ഷൻ കെ. സുധാകരന്റെ ‘ലൈൻ’ ആണ് തനിക്കെന്നാണ് ചാമക്കാല പറയുന്നത്. സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി അംഗമായ അരുൺ പറയുന്നതാകട്ടെ ഇങ്ങനെ: ‘‘ഒരു വ്യക്തിബന്ധത്തിനും മുതിരാതെ വൈരാഗ്യബുദ്ധിയോടെ മാത്രം പെരുമാറുന്നവരുമുണ്ട്. പക്ഷേ, തർക്കത്തിനപ്പുറത്ത് സൗഹൃദം നിലനിർത്തുന്നവരാണ് ഭൂരിഭാഗവും.’’. ഓരോ ദിവസവും ഏതു പുതിയ വിഷയങ്ങളുണ്ടായാലും അപ്ഡേറ്റഡായിരിക്കാൻ എങ്ങനെയാണ് ഈ നേതാക്കന്മാർക്ക് സാധിക്കുന്നത്? വിഷയം പഠിക്കാൻ സമയം കിട്ടാറുണ്ടോ? എന്തുകൊണ്ടാണ് പലപ്പോഴും ചർച്ചകളിൽ നിലതെറ്റിപ്പോകാറുള്ളത്, അതിൽ പിന്നീട് പശ്ചാത്തപിക്കേണ്ടി വന്നിട്ടുണ്ടോ? ചില ഡയലോഗുകൾ വൈറലാകുന്നതിനെപ്പറ്റിയും, ചിലത് എന്നും വേട്ടയാടുന്ന ട്രോളുകളായി മാറുന്നതിനെപ്പറ്റിയും നേതാക്കൾക്ക് പറയാനുണ്ട്. മറ്റെല്ലാ വിഷയത്തിലും വിരുദ്ധാഭിപ്രായമാണെങ്കിലും, ചാനലിൽ ചർച്ചയ്ക്കെത്തുന്നത് അത്ര എളുപ്പമല്ലെന്ന കാര്യം ഇരുവരും ഒരുപോലെ സമ്മതിക്കും. എളുപ്പമാണോ ചർച്ചയിൽ പങ്കെടുക്കുന്നതും അതിനെ തുടർന്നുണ്ടാകുന്ന സംഭവങ്ങളെയും കമന്റുകളെയും നേരിടുന്നതും? മനോരമ ഓൺലൈൻ പ്രീമിയം ‘ഓണവിരുന്നിൽ’ മനസ്സു തുറക്കുകയാണ് അഡ്വ. അരുൺകുമാറും ജ്യോതികുമാർ ചാമക്കാലയും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അയൽവീട്ടിലെ അടിക്ക് കാതോർത്തിരുന്ന മലയാളികളുടെ ‘കാലം കഴിഞ്ഞു’. കുറേ വർഷങ്ങളായി നമ്മൾ കണ്ണും കാതും കൊടുക്കുന്നത് ചാനൽ ചർച്ചകളിലെ രാഷ്ട്രീയത്തല്ലിലേക്കാണ്. കയ്യാങ്കളിയില്ല അവിടെ, പകരം വാക്കുകൊണ്ടുള്ള കല്ലേറാണ്. അതിൽ മുറിവേൽക്കുന്നവരും ഏറെ. ചാനൽ ചർച്ചകളെ കൃത്യമായി പിന്തുടരുന്നവരാണെങ്കിൽ അവർക്ക് മറക്കാൻ സാധിക്കാത്ത രണ്ട് പേരുകളുണ്ട്– കോൺഗ്രസിന്റെ ജ്യോതികുമാർ ചാമക്കാലയും സിപിഎമ്മിന്റെ അഡ്വ. കെ.എസ്. അരുൺ കുമാറും. ചാനൽ ചർച്ചയ്ക്കപ്പുറം സൗഹൃദമുണ്ടോയെന്നു ചോദിച്ചാൽ ജ്യോതികുമാർ പറയും, സിപിഎമ്മിലെ ഒരാളുമായിട്ടുണ്ടെന്ന്. അരുൺകുമാറിനാകട്ടെ പറയാനുള്ളത്, തന്റെ ഏറ്റവും സങ്കടസമയത്ത് ഒപ്പം നിൽക്കാനെത്തിയ ‘ചാനൽ ശത്രു’വിനെപ്പറ്റിയാണ്.

സൗഹൃദങ്ങളുടെ കാര്യത്തിൽ കെപിസിസി അധ്യക്ഷൻ കെ. സുധാകരന്റെ ‘ലൈൻ’ ആണ് തനിക്കെന്നാണ് ചാമക്കാല പറയുന്നത്. സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി അംഗമായ അരുൺ പറയുന്നതാകട്ടെ ഇങ്ങനെ: ‘‘ഒരു വ്യക്തിബന്ധത്തിനും മുതിരാതെ വൈരാഗ്യബുദ്ധിയോടെ മാത്രം പെരുമാറുന്നവരുമുണ്ട്. പക്ഷേ, തർക്കത്തിനപ്പുറത്ത് സൗഹൃദം നിലനിർത്തുന്നവരാണ് ഭൂരിഭാഗവും.’’. ഓരോ ദിവസവും ഏതു പുതിയ വിഷയങ്ങളുണ്ടായാലും അപ്ഡേറ്റഡായിരിക്കാൻ എങ്ങനെയാണ് ഈ നേതാക്കന്മാർക്ക് സാധിക്കുന്നത്? വിഷയം പഠിക്കാൻ സമയം കിട്ടാറുണ്ടോ? എന്തുകൊണ്ടാണ് പലപ്പോഴും ചർച്ചകളിൽ നിലതെറ്റിപ്പോകാറുള്ളത്, അതിൽ പിന്നീട് പശ്ചാത്തപിക്കേണ്ടി വന്നിട്ടുണ്ടോ?

ചാനൽ ചർച്ചയിൽ പങ്കെടുക്കുന്ന കെ.എസ്.അരുൺ കുമാറും ജ്യോതികുമാർ ചാമക്കാലയും (Photo Arranged)
ADVERTISEMENT

ചില ഡയലോഗുകൾ വൈറലാകുന്നതിനെപ്പറ്റിയും, ചിലത് എന്നും വേട്ടയാടുന്ന ട്രോളുകളായി മാറുന്നതിനെപ്പറ്റിയും നേതാക്കൾക്ക് പറയാനുണ്ട്. മറ്റെല്ലാ വിഷയത്തിലും വിരുദ്ധാഭിപ്രായമാണെങ്കിലും, ചാനലിൽ ചർച്ചയ്ക്കെത്തുന്നത് അത്ര എളുപ്പമല്ലെന്ന കാര്യം ഇരുവരും ഒരുപോലെ സമ്മതിക്കും. എളുപ്പമാണോ ചർച്ചയിൽ പങ്കെടുക്കുന്നതും അതിനെ തുടർന്നുണ്ടാകുന്ന സംഭവങ്ങളെയും കമന്റുകളെയും നേരിടുന്നതും? മനോരമ ഓൺലൈൻ പ്രീമിയം ‘ഓണവിരുന്നിൽ’ മനസ്സു തുറക്കുകയാണ് അഡ്വ. അരുൺകുമാറും ജ്യോതികുമാർ ചാമക്കാലയും. ആദ്യം ജ്യോതികുമാർ സംസാരിക്കുന്നു: 

 ∙ ചർച്ചയ്ക്കപ്പുറത്തെ സൗഹൃദം?

നൂറുകണക്കിന് ചാനൽ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ടെങ്കിലും പലരെയും നേരിട്ട് കാണാറില്ല. സിപിഎം പ്രതിനിധിയായ അരുൺകുമാറുമായി ഒരുപാട് ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ടെങ്കിലും ഞാൻ തിരുവനന്തപുരം ആസ്ഥാനമായും അരുൺ എറണാകുളം കേന്ദ്രീകരിച്ചും പങ്കെടുക്കുന്നതിനാൽ പൊതുവേദികളിൽ വച്ച് കണ്ടുമുട്ടാറേയില്ല. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് വന്നപ്പോഴാണ് ചർച്ചകളിൽ പങ്കെടുക്കുന്നവരെയെല്ലാം നേരിട്ട് കാണുന്നത്. ചാനൽഫ്ലോറിനപ്പുറത്ത് ‘ഹായ്–ബൈ’ പറഞ്ഞുപിരിയുന്ന സൗഹൃദമേ എല്ലാവരോടുമുള്ളൂ. എതിർപക്ഷത്തോടുള്ള സൗഹൃദത്തിൽ കെ. സുധാകരന്റെ നിലപാടാണ് എന്റേതും. അതിനപ്പുറത്ത് വ്യക്തിബന്ധമുള്ളത് എ.എ.റഹീം എംപിയുമായി മാത്രമാണ്.

ജ്യോതികുമാർ ചാമക്കാല (Photo credit: Facebook/Jyothikumar Chamakkala)

∙ ‘അതാണ്’ പ്രധാനം

ADVERTISEMENT

ചാനലിലെ ചർച്ചയിൽ നമുക്ക് അനുവദിക്കുന്ന സമയത്ത് എറ്റവും വ്യക്തമായും കൃത്യമായും കാര്യങ്ങൾ അവതരിപ്പിക്കുക എന്നതാണ് പ്രധാനം. കൃത്യസമയത്ത് ആ കൗണ്ടർ വീണിരിക്കണം. അതു പിന്നെ വീട്ടിൽ പോയി ആലോചിച്ചിട്ട് കാര്യമില്ല. ഒരുദാഹരണം പറഞ്ഞാൽ, ഏതോ ചർച്ചയിൽ ഞാനും അവതാരകനും റഹീമൂം കൂടി സംസാരിക്കുകയാണ്. റഹീം പറഞ്ഞത് പലതും ഞാൻ കൗണ്ടർ ചെയ്തപ്പോൾ, ഇടയ്ക്കു കയറിക്കൊണ്ട് അവതാരകൻ ‘അദ്ദേഹമൊരു രാജ്യസഭ എംപിയാണ്’ എന്നു പറഞ്ഞു. ‘അതുകൊണ്ടെന്താ, ഞാൻ എണ്ണീറ്റു നിൽക്കണോ’ എന്നായിരുന്നു പെട്ടെന്നു വന്ന മറുപടി. വിചാരിച്ചതിനുമപ്പുറത്തേക്ക് അത് വൈറലായി. ഇത്തരത്തിൽ, വലിയ ചർച്ചകളിലെ പത്തോ മുപ്പതോ സെക്കൻഡുകളാവും ചിലപ്പോൾ ആളുകളിലേക്ക് എത്തുക.

വാട്സാപ്പിലൊക്കെ പലരും പല പോയിന്റുകളും അയച്ചുതരാറുണ്ട്. പക്ഷേ, ചർച്ച ആരംഭിച്ച ശേഷം ഇങ്ങനെ കിട്ടുന്ന പുതിയ വിവരങ്ങൾ ഞാനെടുക്കാറില്ല. ആധികാരികത ഉറപ്പുവരുത്താതെ ഒരു കാര്യം പറഞ്ഞ് തെറ്റിപ്പോയാൽ അത് എക്കാലവും വേട്ടയാടും

ആയിരം പൊതുയോഗങ്ങളിൽ പങ്കെടുക്കുന്ന ഫലമാണ് ഒരു ചാനൽ ചർച്ചയിൽ പങ്കെടുത്താലുണ്ടാവുക. ആളുകൾ തിരിച്ചറിയുക, കൂടുതൽപേരിലേക്ക് എത്തുക എന്നത് ഏത് പൊതുപ്രവർത്തകന്റെയും ആഗ്രഹമായിരിക്കുമല്ലോ. ആ തരത്തിൽ വിചാരിക്കുന്നതിലുമപ്പുറത്തെ ‘സെലിബ്രിറ്റി പരിവേഷം’ കിട്ടാൻ ഈ ചർച്ചകൾ കാരണമാവുന്നുണ്ട്. നമ്മുടെ ശരീരഭാഷ, സംസാരരീതി, ഇടപെടൽ എന്നിവയൊക്കെ ആളുകൾ നിരന്തരം കാണുകയാണ്. അത്തരത്തിലൊരു സോഷ്യൽ ഓഡിറ്റിങ് നടക്കുന്നുണ്ട് എന്ന ഓർമയും ഉണ്ടാവണം. എന്നെ സംബന്ധിച്ച് എന്റെ ചർച്ചകൾ കാണുന്നവർ മൂന്നു തരത്തിലെ ആളുകളാണ്; യുഡിഎഫ് അനുകൂലികൾ, എൽഡിഎഫ് അനുകൂലികൾ, നിഷ്പക്ഷർ. ഈ നിഷ്പക്ഷർക്ക് നമ്മുടെ ഭാഗത്തെ ന്യായം മനസ്സിലാക്കി കൊടുക്കുക എന്നതാണ് പ്രധാനം. 

∙ ‘പഠനം’ മുഖ്യം

ഒരു ദിവസം രാവിലെ ഏതാണ്ട് 10 മണി ആകുമ്പോഴേക്കും അന്നത്തെ ട്രെൻഡിങ് വിഷയം ഏതാണെന്ന് മനസ്സിലാകും. അതായിരിക്കുമല്ലോ അന്ന് ചർച്ചയ്ക്ക് എടുക്കുക. രാവിലെ മുതൽ ഞാൻ യുട്യൂബിൽ ഉണ്ടാവും. വിവിധ ചാനലുകളിൽ ആ വിഷയവുമായി ബന്ധപ്പെട്ട് വന്ന വാർത്തകളും വിശകലനങ്ങളും സ്പീഡ് കൂട്ടിയിട്ട് കാണും. ആറോ ഏഴോ മണിക്കൂറിലായി നടന്ന കാര്യങ്ങൾ കുറ‍ഞ്ഞ സമയത്തിനുള്ളിൽ കണ്ട് തീർക്കും. സംഘടനാപ്രവർത്തനത്തിനിടെയും ഇത് അപ്ഡേറ്റ് ചെയ്തുകൊണ്ടിരിക്കും. ഇനി ഏതെങ്കിലും പുതിയ വിഷയമാണെന്നിരിക്കട്ടെ, രണ്ട് മണിക്കൂറെങ്കിലും അത് പഠിക്കാൻ മാറ്റിവയ്ക്കും. ആവശ്യമെങ്കിൽ ആ മേഖലയിലെ വിദഗ്ധരോട് സംസാരിക്കും. പൊലീസിനോടും വിഷയം കൈകാര്യം ചെയ്യുന്ന മാധ്യമപ്രവർത്തകരോടും സംസാരിക്കും. ആധികാരികമായ രേഖകൾ വേണമെങ്കിൽ അതും സംഘടിപ്പിക്കും.

ജ്യോതികുമാർ ചാമക്കാല (Photo credit: Facebook/Jyothikumar Chamakkala)
ADVERTISEMENT

ഒരിക്കൽ വിഷയം പഠിച്ചുകഴിഞ്ഞാൽ പിന്നെ അതിലുണ്ടാവുന്ന പുതിയ സംഭവവികാസങ്ങൾ ശ്രദ്ധിച്ചാൽ മതി. പക്ഷേ, പത്തുദിവസവും ഒരേ പോയിന്റുമായി പോകാനാവില്ല. പുതിയ കാര്യങ്ങൾ നമ്മുടെ കയ്യിലുണ്ടാകണം. പാർട്ടി പലപ്പോഴും നിലപാട് വിശദീകരിക്കുന്നത് രണ്ടോ മൂന്നോ വരിയിലാകും. പക്ഷേ, അത് സ്ഥാപിക്കാനുള്ള കാര്യങ്ങൾ കണ്ടെത്തേണ്ടതും അവതരിപ്പിക്കേണ്ടതും എപ്പോഴും എളുപ്പമല്ല. പാർട്ടിക്കു വേണ്ടി പഠിച്ച് അവതരിപ്പിക്കുന്നതിൽ വലിയ സന്തോഷം തോന്നാറുണ്ട്. വാട്സാപ്പിലൊക്കെ പലരും പല പോയിന്റുകളും അയച്ചുതരാറുണ്ട്. പക്ഷേ, ചർച്ച ആരംഭിച്ച ശേഷം ഇങ്ങനെ കിട്ടുന്ന പുതിയ വിവരങ്ങൾ ഞാനെടുക്കാറില്ല. ആധികാരികത ഉറപ്പുവരുത്താതെ ഒരു കാര്യം പറഞ്ഞ് തെറ്റിപ്പോയാൽ അത് എക്കാലവും വേട്ടയാടും. ചിലപ്പോൾ അത് നമ്മളെ പറ്റിക്കാനുമാകാം. അത്തരം അനുഭവങ്ങൾ നമുക്ക് മുൻപിലുണ്ടല്ലോ.

∙ ഇരട്ടപ്പേരുകളേറെ!

ചർച്ചയിൽ പങ്കെടുക്കുന്നവർക്കെല്ലാം വിളിപ്പേരുകളുണ്ടല്ലോ. എന്നെ വിളിക്കുന്നത് ‘ചാമക്കാള’ എന്നാണ്. റഹീമിനെ ലുട്ടാപ്പി എന്നും ഗോപാലകൃഷ്ണനെ ഒട്ടകം ഗോപാലകൃഷ്ണൻ എന്നും സുരേന്ദ്രനെ കൈരേഖ സുരേന്ദ്രൻ എന്നുമൊക്കെ വിളിക്കും. ചാനൽ ചർച്ചകളിൽ പങ്കെടുത്തു തുടങ്ങുന്ന കാലത്ത് ഇത്തരം കമന്റുകൾ വലിയ വേദനയുണ്ടാക്കിയിരുന്നു. പിന്നെയാണ് കമന്റുകൾ കൂടുന്നത് ചർച്ച വിജയിക്കുന്നത് കൊണ്ടാണെന്ന് എനിക്ക് മനസ്സിലായത്. 

നമ്മളെന്തു പറഞ്ഞാലും എതിർപക്ഷം അംഗീകരിക്കില്ലല്ലോ. അവരെ എത്രത്തോളം അസ്വസ്ഥരാക്കുന്നോ അത്രത്തോളം സൈബർ ആക്രമണവും കൂടും. അത് മനസ്സിലായതോടെ ഞാനത് ആസ്വദിക്കാൻ തുടങ്ങി. ഇപ്പോൾ ഞാനും ഭാര്യയും കൂടി ഇരുന്ന് കമന്റുകളെല്ലാം വായിച്ച്, ഏറ്റവും നല്ല കമന്റ് തിരഞ്ഞെടുത്തിട്ടാണ് ഉറങ്ങുന്നത്. ഇതൊക്കെ പറയുമ്പോഴും ചിലപ്പോഴൊക്കെ സൈബർ ഇടപെടലുകളുടെ നിലവാരം താഴ്ന്നുപോകുന്നുണ്ടെന്ന് പറയാതെ വയ്യ.

∙ ‘അത് വേണ്ടായിരുന്നു’

ബിജെപിയുടെ സന്ദീപ് വാരിയരും ഞാനുമായുള്ള ഒരു ചർച്ചയിൽ പ്രധാനമന്ത്രി ‘ഫ്രോഡ്’ ആണെന്ന് ഞാൻ പറഞ്ഞു. പ്രധാനമന്ത്രി വിദ്യാഭ്യാസയോഗ്യത സംബന്ധിച്ച് കള്ളം പറയുന്നതിനെപ്പറ്റി പറഞ്ഞപ്പോഴാണ് ആ പരാമർശമുണ്ടായത്. എവിടുന്നോ നിർദേശം കിട്ടിയിട്ടാവണം, സന്ദീപ് എന്നോട് തട്ടിക്കയറി. അതിന്റെ തുടർച്ചയായി, ‘‘അത് അച്ചി വീട്ടിൽ പോയി പറഞ്ഞാൽ മതി’’യെന്ന് ഞാൻ പറഞ്ഞു. അത് ഒരുപാട് വിവാദമാകുകയും വിമർശനം നേരിടേണ്ടി വരികയും ചെയ്തു. അങ്ങനെ പറഞ്ഞതിൽ എനിക്ക് പശ്ചാത്താപമില്ല, എന്നോട് പറഞ്ഞതിന്റെ തുടർച്ചയായി സംഭവിച്ചതാണ്. വളരെ വേഗം പ്രകോപിതനാവും എന്നതാണ് എന്റെ ദൗർബല്യങ്ങളിലൊന്ന്. പക്ഷേ, ചർച്ചയ്ക്കപ്പുറത്തേക്ക് അതെന്നെ ബാധിക്കാറില്ല. അതവിടെ കഴിഞ്ഞു എന്നതാണ് ലൈൻ. 

ജ്യോതികുമാർ ചാമക്കാല (Photo credit: Facebook/Jyothikumar Chamakkala)

സമയം ലഭിച്ചില്ല, അപമാനിച്ചു എന്നൊക്കെ പറഞ്ഞ് പിന്നീട് സമൂഹമാധ്യമങ്ങളിൽ ലൈവ് വരുന്നവരുണ്ടല്ലോ. അത്തരത്തിലേക്ക് ഞാനിത് കൊണ്ടുപോവാറില്ല. നല്ല രീതിയിൽ കാര്യങ്ങൾ അവതരിപ്പിക്കണമെങ്കിൽ നമ്മുടെ കയ്യിൽ പ്രസ്തുത വിഷയത്തെക്കുറിച്ചും അതിന് അനുബന്ധമായി നടന്ന വിഷയങ്ങളെക്കുറിച്ചും വ്യക്തമായ വിവരങ്ങൾ ഉണ്ടാവണം. പണ്ട് ഒരു ചർച്ചയിൽ, കോൺഗ്രസിന് പല കാര്യത്തിലും പല നിലപാടാണ് എന്ന് മുഹമ്മദ് റിയാസ് പറഞ്ഞു. ഞാനതിന് മറുപടിയായി പറഞ്ഞത്, ‘‘കോൺഗ്രസ് ജനാധിപത്യ പാർട്ടിയാണ്. പലതിലും വ്യത്യാസമുണ്ടാവും ചർച്ച ചെയ്യും. നിങ്ങളെ സംബന്ധിച്ച് ഇവിടുന്ന് കുറേയാളുകൾ ഡൽഹിയിൽ പോയി ചർച്ച ചെയ്താൽ കേന്ദ്ര കമ്മിറ്റി, തിരുവനന്തപുരത്ത് വന്ന് ചർച്ച ചെയ്താൽ സംസ്ഥാന കമ്മിറ്റി, കണ്ണൂരിൽ പോയി ചർച്ച ചെയ്താൽ പ്രാദേശിക കമ്മിറ്റി’’ എന്നാണ്. അതൊക്കെ അന്നേരത്ത് തോന്നി പറഞ്ഞതായിരുന്നു. പക്ഷേ, വിചാരിച്ചതിലും വൈറലായി.

∙ ശൈലി മാറ്റണോ?

പണ്ട് കുറേക്കൂടി വേഗത്തിലാണ് ഞാൻ സംസാരിച്ചിരുന്നത്. മലബാറിലുള്ള പല ആളുകളും, ‘‘നിങ്ങളുടെ സംസാരത്തിന് വേഗം കൂടുതലാണ്. അത് മനസ്സിലാക്കാൻ പറ്റുന്നില്ല’’ എന്ന് മെസേജ് അയക്കുമായിരുന്നു. നിരന്തരം ഇത് കേൾക്കാൻ തുടങ്ങിയപ്പോൾ ഞാൻ ബോധപൂർവം വേഗം കുറച്ചു തുടങ്ങി. ശൈലി മാറ്റുന്നതിനെക്കുറിച്ചും ആലോചിച്ചു. 

ഒരു ദിവസം യാദൃച്ഛികമായി നടൻ സലിംകുമാറിനോട് ഇതേപ്പറ്റി സംസാരിച്ചു. അശ്ലീലച്ചുവയിൽ മറുപടി പറയാറുള്ള ഒരു രാഷ്ട്രീയ നേതാവിന്റെ പേരുപറഞ്ഞിട്ട് സലിംകുമാർ ചോദിച്ചു, ‘‘അദ്ദേഹം നാളെ ചാനലിൽ വന്നിരുന്ന് രഘുപതി രാഘവ രാജാറാം എന്നു പാടിയാൽ എങ്ങനെയുണ്ടാവും? നിങ്ങളുടെ ശൈലി നിങ്ങളുടേതാണ്. ഒരു കാരണവശാലും മാറ്റരുത്.’’ അതോടെ അതിനും ഒരു തീരുമാനമായി.

∙ ഇനി അഡ്വ. കെ.എസ്.അരുൺകുമാറിന്റെ വാക്കുകളിലേക്ക്...

∙ ‘ചിലപ്പോൾ ചർച്ച കഴിഞ്ഞാലും നിരാശ’

അഭിഭാഷകന്‍ എന്ന നിലയിലെ തിരക്കുകൾക്ക് പുറമേയാണ് ചാനലിലെ ചർച്ചകൾക്ക് സമയം കണ്ടെത്തുന്നത്. രാവിലെ 6 മണിക്ക് തന്നെ ഓഫിസിലെത്തും. പിന്നെ 9 വരെ കേസുകളെ സംബന്ധിച്ച പഠനമാണ്. അതു കഴിഞ്ഞ് ജൂനിയേഴ്സുമായി കേസുകളെ സംബന്ധിച്ച ചർച്ച. ഉച്ചവരെ എന്നും ഹൈക്കോടതിയിലുണ്ടാവും. വൈകുന്നേരങ്ങളിൽ പാർട്ടി പ്രവർത്തനത്തിന്റെ ഭാഗമായുള്ള യോഗങ്ങളുണ്ടാവും. അതിന് ശേഷമാണ് ചർച്ചയിൽ പങ്കെടുക്കേണ്ട വിഷയങ്ങളെപ്പറ്റി പഠിക്കാൻ സമയം കിട്ടുന്നത്. കോടതി വിഷയങ്ങൾ ആണെങ്കിൽ രാവിലെ മുതൽതന്നെ അതിലെ പ്രധാന കാര്യങ്ങൾ പഠിച്ചിരിക്കും. ചർച്ചയ്ക്ക് മുൻപ് ഒരുമണിക്കൂറെങ്കിലും വിഷയം പഠിക്കാൻ പരമാവധി ശ്രദ്ധിക്കാറുണ്ട്.

അഡ്വ.കെ.എസ്.അരുൺ കുമാർ (Photo credit: Facebook/Adv.K.S.Arun Kumar)

അഭിഭാഷകരുടെ ഒരു രീതിയുണ്ടല്ലോ, ഇങ്ങനെ തപ്പിത്തലോടി നിന്നിട്ട് കോടതിയെ കൺവിൻസ് ചെയ്യാൻ ഏറ്റവും പ്രധാന പോയിന്റ് അവസാനമേ പറയൂ. അതേ രീതി തന്നെയാണ് ചാനലിലും ഞാൻ സ്വീകരിക്കാറുള്ളത്. പക്ഷേ, അങ്ങനെ പ്രധാന പോയിന്റ് അവസാനത്തേയ്ക്കു വയ്ക്കുമ്പോൾ പലപ്പോഴും പറയാൻ സമയം കിട്ടിയെന്നു വരില്ല. അല്ലെങ്കിൽ ഏറ്റവും ഒടുവിൽ ചർച്ച നമ്മളിലേക്ക് എത്താതെ പോകും. അങ്ങനെ വരുമ്പോ ചർച്ച കഴിഞ്ഞാലും നിരാശ തോന്നാറുണ്ട്. പറയാൻ പറ്റാതെ പോയ ഒരു നല്ല കൗണ്ടർ, ഒരു പോയിന്റ് നമ്മുടെ ഉറക്കം കെടുത്തും. പിറ്റേന്നത്തേക്ക് അതിന് തയാറെടുത്താണ് പോകുക. പക്ഷേ, ഒപ്പമിരുന്നവരോടുള്ള വിദ്വേഷമൊന്നും മനസ്സിൽ വയ്ക്കാറില്ല.

∙ ജനം സ്നേഹിക്കുന്നുണ്ട്; നിരീക്ഷണങ്ങളുമുണ്ട്

എവിടെച്ചെന്നാലും ആളുകൾ നമ്മളെ തിരിച്ചറിയുന്നു എന്നത് വലിയ സന്തോഷമാണ്. വീട്ടിലെ ഒരാളായാണ് പലരും കാണുന്നത്. യാത്ര ചെയ്യുമ്പോഴാവട്ടെ, സാധനങ്ങൾ വാങ്ങാൻ പോകുമ്പോഴാവട്ടെ ഒരു പ്രത്യേക പരിഗണന പലരും കാണിക്കാറുണ്ട്. ഭിന്നരാഷ്ട്രീയം പുലർത്തുന്ന ആളുകൾ അടുത്ത് വന്ന് പറയാറുണ്ട്, ‘‘നിങ്ങളുടെ രാഷ്ട്രീയത്തോട് വിയോജിപ്പുണ്ട് പക്ഷേ, അങ്ങനെ അവതരിപ്പിച്ചത് നന്നായി’’ എന്നൊക്കെ. ചില സന്ദർഭങ്ങളിൽ വയലന്റ് ആയത് ശരിയായില്ല എന്നും ആളുകൾ പറയാറുണ്ട്. ഞാനത് വളരെ പോസിറ്റീവ് ആയാണ് എടുക്കുക. നമുക്ക് തിരുത്താനുള്ള അവസരമാണല്ലോ.

വ്യക്തിജീവിതത്തിൽ വലിയ പ്രതിസന്ധികളിലൂടെ അടുത്തിടെ കടന്നുപോവേണ്ടി വന്നു. ഒരു മാസം തന്നെ അച്ഛനും സഹോദരനും അമ്മാവനും മരണപ്പെട്ടു. ആ സമയത്തൊക്കെ ആശുപത്രിയിലേക്ക് ആദ്യം ഓടിയെത്തിയത് ഈ ചർച്ചകളിൽ നമ്മൾ ഏറ്റവും എതിർക്കുന്ന ഒരു നേതാവായിരുന്നു.

ഗിവ് റെസ്പെക്ട് ആൻഡ് ടെയ്ക് റെസ്പെക്ട് എന്നതാണ് നയം. ബഹുമാനിച്ച്, തിരികെ അവരുടെ ബഹുമാനവും വാങ്ങുക. ചർച്ചയിൽ പരമാവധി സൗമ്യമായി ഇടപെടാനാണ് ശ്രമിക്കുക. ചിരിച്ചിരുന്ന് മറുപടി പറയുക എന്നതാണ് നയം. പക്ഷേ, എല്ലാം വിഷയാധിഷ്ഠിതമാണല്ലോ. ചിലപ്പോഴെങ്കിലും പ്രകോപിതനായി കയ്യിൽനിന്ന് പോയ അവസരങ്ങൾ ഉണ്ടായിട്ടുണ്ട്. അത്തരം സാഹചര്യങ്ങളിൽ സ്ഥിരം പ്രേക്ഷകർ പറയാറുണ്ട്, ‘‘നിങ്ങളുടെ കയ്യിൽ നിന്ന് ഇതല്ല പ്രതീക്ഷിക്കുന്നത്, സ്നേഹത്തോടെയും സൗഹൃദത്തോടെയും ഉള്ള മറുപടിയാണ്’’ എന്ന്. തുടർന്നുള്ള ചർച്ചയിൽ പരമാവധി പ്രകോപിതനാകാതെ, ഒരു ചിരിയോടെ പങ്കെടുക്കാൻ ശ്രമിക്കാറുണ്ട്.

ആളുകളുടെ ചില നിരീക്ഷണങ്ങൾ നല്ല രസമാണ്. നമ്മൾ സ്ഥിരമായി ഉപയോഗിക്കുന്ന വാക്കുകളൊക്കെ പ്രത്യേകം നോട്ട് ചെയ്തു വച്ച് മെസേജ് അയക്കുന്നവരുണ്ട്. ഞാൻ സ്ഥിരമായി ഉപയോഗിക്കുന്ന വാക്കുകളിൽ ഒന്നായിരുന്നു, ‘കൃത്യമായി’. പണ്ട് ചർച്ചയ്ക്കു ശേഷം വിദേശത്തു നിന്നോ മറ്റോ ഒരാളുടെ മെസേജ് വന്നു, ‘‘കഴിച്ച ചർച്ചയിൽ നിങ്ങൾ ഇത്ര തവണ കൃത്യമായി എന്ന വാക്ക് ഉപയോഗിച്ചു. അതിൽ പലതും അനവസരത്തിലുള്ളതായിരുന്നു.’’ അതിനുശേഷം ഞാനത് പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. അതുപോലെ എനിക്ക് എപ്പോഴും തെറ്റിപ്പോകുന്ന വാക്കുകളാണ് പ്രസക്തിയും പ്രശസ്തിയും. ഇതൊക്കെ കണ്ടുപിടിച്ച് പറയുന്നവരുണ്ട്. ആളുകൾ അത്രയും സൂക്ഷ്മമായി കാണുന്നു എന്നത് വളരെ ഗൗരവമായി എടുക്കാറുണ്ട്.

പലപ്പോഴും പാർട്ടിയോഗങ്ങളൊക്കെ കഴിഞ്ഞ് നേരെയാവും ചർച്ചകൾക്കെത്തുക. വീടുകളിലൊക്കെയാണ് യോഗങ്ങൾ നടന്നതെങ്കിൽ ചിലപ്പോൾ ഫാനൊന്നും ഉണ്ടായിക്കൊള്ളണമെന്നില്ല. ഒരുങ്ങാൻ നേരമില്ലാതെ ആകെ വിയർത്തുകുളിച്ചൊക്കെ ലൈറ്റിനു താഴെയിരിക്കുമ്പോൾ അത് വേഗം തിരിച്ചറിയാനാകും. ഷർട്ടൊക്കെ നനഞ്ഞിരിക്കുന്നത് കാണുമ്പോൾ ആളുകൾക്ക് അസ്വാഭാവികത തോന്നും. 

‘‘നിങ്ങളെന്താണിങ്ങനെ, കുറച്ചൂടെ ശ്രദ്ധിച്ച് വന്നൂകൂടേ. പറയുന്ന ആശയം മാത്രമല്ല വ്യക്തിയെയും ആളുകൾ ശ്രദ്ധിക്കു’’മെന്നൊക്കെ ആളുകൾ മെസേജ് അയയ്ക്കാറുണ്ട്. വീട്ടിലെ ഒരാളെ പോലെ കാണുന്നത് കൊണ്ടാണല്ലോ ആ കരുതലുണ്ടാവുന്നത്. സന്തോഷമാണത്.  പ്രഫഷന്റെ ഒപ്പം രാഷ്ട്രീയവും ബാലൻസ് ചെയ്ത് കൊണ്ടുപോകാനാവുന്നതിന്റെ സംതൃപ്തി ഉണ്ട്.

∙ ‘എവിടെ പരിപാടി അവതരിപ്പിച്ചാലും...’

നന്നായി കാര്യങ്ങൾ അവതരിപ്പിച്ചാലും ട്രോളുകൾ ഉണ്ടാവും. പറയുന്നത് പലതും കട്ട് ചെയ്താവും പ്രചരിപ്പിക്കുക. കെ–റെയിലുമായി ബന്ധപ്പെട്ട ചർച്ചകളൊക്കെ വച്ച് ഒരുപാട് ട്രോളുകൾ ഉണ്ടായിട്ടുണ്ട്. നമ്മളോട് ചോദിച്ച ചോദ്യം മാത്രമേ അതിലുണ്ടാവൂ, പറഞ്ഞ മറുപടി ഉണ്ടാവില്ല. ‘ഇവനെവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ’ എന്ന തലക്കെട്ടിൽ ആ വിഡിയോ പ്രചരിച്ച് നമ്മുടെ കയ്യിലെത്തുകയും ചെയ്യും. പിന്നെ കമന്റുകൾ അധികം വായിക്കാറില്ല അതിന് മറുപടിയും കൊടുക്കാറില്ല.

അഡ്വ.കെ.എസ്.അരുൺ കുമാർ (Photo credit: Facebook/Adv.K.S.Arun Kumar)

രാത്രി യുട്യൂബിൽ ചർച്ച കണ്ടശേഷം പലരും വിട്ടുപോയ പോയിന്റുകൾ എടുത്ത് മെസേജ് അയക്കാറുണ്ട്. പലരും ഡേറ്റ സഹിതമായിരിക്കും വിമർശനം പറയുക. പറയാമായിരുന്നല്ലോ എന്ന് തോന്നും. പക്ഷേ, ചർച്ചയ്ക്കിടെ ഇങ്ങനെ വരുന്ന മെസേജുകളിൽ, നമുക്ക് ഏറ്റവും വിശ്വസിക്കാവുന്നവരുടേത് മാത്രമേ എടുക്കാറുള്ളൂ. കാരണം, ഏതെങ്കിലും തരത്തിൽ അബദ്ധം പറ്റിയാൽ പിന്നീടത് തിരിച്ചെടുക്കാനാവില്ലല്ലോ. ഒരിക്കൽ എന്റെ സഹപാനലിസ്റ്റായി ഇരുന്ന അഡ്വ.ബി.ആർ.എം.ഷഫീറാണ് മണിക് സർക്കാരിന്റെ രണ്ട് മക്കളും ബിജെപിയിൽ ചേർന്നു എന്ന് പറഞ്ഞത്. ആ തെറ്റ് ഇപ്പോഴും ട്രോളാണല്ലോ. അദ്ദേഹവുമായി തന്നെ ഒരു തർക്കത്തിൽ, വിക്കിപീഡിയയെപ്പറ്റി സംസാരിച്ചപ്പോൾ, ‘‘എന്നാ ബാലരമയെയും ക്വോട്ട് ചെയ്യ്’’ എന്ന് പറഞ്ഞത് വിചാരിക്കാത്ത തരത്തിലാണ് വൈറലായത്.

∙ ചർച്ചകൾ തന്ന സൗഹൃദം

വ്യക്തിജീവിതത്തിൽ വലിയ പ്രതിസന്ധികളിലൂടെ അടുത്തിടെ കടന്നുപോവേണ്ടി വന്നു. ഒരു മാസം തന്നെ അച്ഛനും സഹോദരനും അമ്മാവനും മരണപ്പെട്ടു. ആ സമയത്തൊക്കെ ആശുപത്രിയിലേക്ക് ആദ്യം ഓടിയെത്തിയത് ഈ ചർച്ചകളിൽ നമ്മൾ ഏറ്റവും എതിർക്കുന്ന ഒരു നേതാവായിരുന്നു. മരണപ്പിറ്റേന്ന് ചടങ്ങുകളൊക്കെ കഴിഞ്ഞ് ഉറങ്ങാതെ ക്ഷീണിതനായി വീട്ടിലേക്ക് വരുമ്പോഴും വളരെ ദൂരെ നിന്നെത്തിയ ഈ നേതാവ് വീട്ടിൽ കാത്തിരിക്കുകയാണ്. അതൊക്കെ വലിയ സമാധാനം നൽകിയ അനുഭവമാണ്. ആശയങ്ങളെയല്ലേ നമ്മൾ എതിർക്കുന്നത്, വ്യക്തികളെയല്ലല്ലോ. നമുക്കൊരു സങ്കടമുണ്ടായാൽ അല്ലെങ്കിൽ ഒരു സന്തോഷവാർത്ത സമൂഹമാധ്യമത്തിൽ പങ്കുവച്ചാൽ പലപ്പോഴും ആദ്യം ആശംസയുമായി എത്തുന്നത് ഇവരായിരിക്കും. ഒരു വ്യക്തിബന്ധത്തിനും മുതിരാതെ വൈരാഗ്യബുദ്ധിയോടെ മാത്രം പെരുമാറുന്നവരുമുണ്ട്. പക്ഷേ, തർക്കത്തിനപ്പുറത്ത് സൗഹൃദം നിലനിർത്തുന്നവരാണ് ഭൂരിഭാഗവും.

അഡ്വ.കെ.എസ്.അരുൺ കുമാർ (Photo credit: Facebook/Adv.K.S.Arun Kumar)

∙ അന്ന് അച്ഛനും വഴക്കുപറഞ്ഞു

ചില വിഷയങ്ങളിൽ നന്നായി പറഞ്ഞുപോകാൻ പറ്റും. പക്ഷേ, സർക്കാരും പാർട്ടിയും പ്രതിരോധത്തിലുള്ള വിഷയങ്ങളിൽ എത്ര ഡേറ്റ കയ്യിലുണ്ടെങ്കിലും ചിലപ്പോൾ കാര്യമുണ്ടാകില്ല. അങ്ങനെ വരുമ്പോൾ പരമാവധി സമയം കൊണ്ട് കൂടുതൽ പോയിന്റുകൾ പറഞ്ഞുപോകുക എന്നതാണ് ലക്ഷ്യം. വ്യക്തിപരമായി വേദനിപ്പിക്കുന്ന പരാമർശങ്ങൾ ഉണ്ടാവരുത് എന്ന് ഉറപ്പിച്ചിട്ടാണ് ചർച്ചയിൽ പോകുക. ചില വിഷയങ്ങളിൽ വ്യക്തികളുടെ പേരുകൾ ക്വോട്ട് ചെയ്ത് അവർക്ക് ബുദ്ധിമുട്ടുണ്ടാക്കരുത് എന്നുമുണ്ടാവും. പക്ഷേ, ചിലപ്പോൾ അത് സംഭവിച്ചുപോകും. അങ്ങനെയുണ്ടായാൽ വിഷമം തോന്നാറുണ്ട്.

ജസ്റ്റിസ് കെമാൽ പാഷ, രാം കുമാർ സാർ പോലെ മുതിർന്ന അഭിഭാഷകർ സഹപാനലിസ്റ്റുകളായി വരുമ്പോൾ, ബഹുമാനം നിലനിർത്തിക്കൊണ്ട് തന്നെ പറയട്ടെ എന്ന് പറഞ്ഞശേഷം ഞാൻ വിയോജിപ്പ് പ്രകടിപ്പിക്കാറുണ്ട്. പലപ്പോഴും ‘‘രാംകുമാർ സാറിനോട് നീയെന്തിനാ അങ്ങനെ പറഞ്ഞത്’’ എന്നുചോദിച്ച് അച്ഛൻ വഴക്കു പറഞ്ഞിട്ടുണ്ട്. ഭാര്യയ്ക്കും മക്കൾക്കും ഈ ട്രോളുകളൊക്കെ ആളുകൾ അയച്ചു കൊടുക്കും. അച്ഛന്റെ ട്രോൾ ഇറങ്ങി എന്നു പറഞ്ഞ് മക്കൾ കളിയാക്കാറുണ്ട്. പിന്നെ, ചർച്ചയിൽ പലപ്പോഴും പലരും പറയാറുണ്ട്, ‘‘നിങ്ങളൊരു അഭിഭാഷകനല്ലേ, ഇങ്ങനെ പറയാമോ, ഒരു മികച്ച അഭിഭാഷകൻ എന്ന നിലയിൽ എന്തിനിത് പറയുന്നു’’ എന്നൊക്കെ. ഇത് ആളുകൾ കേട്ടുകൊണ്ടേ ഇരിക്കുകയല്ലേ. പ്രഫഷനലി അത് തീർച്ചയായും ഗുണം ചെയ്യുന്നുണ്ട്. 

English Summary:

From Viral Moments to Cyber Trolls: Jyothikumar Chamakkala and K.S. Arun Kumar Speak About Channel Debates