ഓണമായി, വെക്കേഷനുമായി. എവിടേക്കെങ്കിലും യാത്ര പോകണമെന്ന് ആലോചിച്ചാൽ മലയാളികളുടെ മനസ്സിലേക്ക് ആദ്യം വരുന്ന സ്ഥലങ്ങൾ വയനാടും ഇടുക്കിയും ആലപ്പുഴയുമെല്ലാമായിരിക്കും. കേരളത്തിലുള്ളവർ മാത്രമല്ല, കർണാടകയിലും തമിഴ്നാട്ടിലും ഉള്ളവർ പോലും ഈ സ്ഥലങ്ങളാണ് ആദ്യം തിരഞ്ഞെടുക്കുന്നത്. ബെംഗളൂരുവിൽ താമസിക്കുന്നവരുടെയും പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ് വയനാട്. ഓണക്കാലമാകുമ്പോഴേക്കും ഇതര സംസ്ഥാനക്കാരെയും കേരളത്തിൽ നിന്നുള്ളവരെയുംകൊണ്ട് വയനാട്ടിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ നിറയുകയാണു പതിവ്. എന്നാൽ ഇത്തവണ പതിവു തെറ്റി. വല്ലാത്തൊരു ശൂന്യതയാണ് വയനാട്ടിൽ അനുഭവപ്പെടുന്നതെന്ന് ടൂറിസം മേഖലയിലുള്ളവർത്തന്നെ വ്യക്തമാക്കുന്നു. ചൂരൽമല– മുണ്ടക്കൈ ഉരുൾപൊട്ടലിനു പിന്നാലെ വയനാട് സുരക്ഷിതമായ സ്ഥലമല്ല എന്ന തരത്തിലുണ്ടായ പ്രചാരണമാണ് വിനോദ സഞ്ചാര മേഖലയ്ക്ക് തിരിച്ചടിയായത്. ഉരുൾപൊട്ടലിൽ തകർന്നത് മേപ്പാടി പഞ്ചായത്തിലെ രണ്ട് വാർഡുകൾ മാത്രമാണെങ്കിലും വയനാട് ജില്ല മുഴുവനും ദുരന്തമേഖലയായി എന്ന തരത്തിലാണ് വാർത്തകൾ പ്രചരിച്ചത്. ജില്ലയുടെ ബാക്കി ഭാഗങ്ങളിലെല്ലാം സാധാരണ പോലെ തന്നെ ജീവിതം മുന്നോട്ടു പോകുന്നുണ്ട് എന്നതാണ് സത്യം...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓണമായി, വെക്കേഷനുമായി. എവിടേക്കെങ്കിലും യാത്ര പോകണമെന്ന് ആലോചിച്ചാൽ മലയാളികളുടെ മനസ്സിലേക്ക് ആദ്യം വരുന്ന സ്ഥലങ്ങൾ വയനാടും ഇടുക്കിയും ആലപ്പുഴയുമെല്ലാമായിരിക്കും. കേരളത്തിലുള്ളവർ മാത്രമല്ല, കർണാടകയിലും തമിഴ്നാട്ടിലും ഉള്ളവർ പോലും ഈ സ്ഥലങ്ങളാണ് ആദ്യം തിരഞ്ഞെടുക്കുന്നത്. ബെംഗളൂരുവിൽ താമസിക്കുന്നവരുടെയും പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ് വയനാട്. ഓണക്കാലമാകുമ്പോഴേക്കും ഇതര സംസ്ഥാനക്കാരെയും കേരളത്തിൽ നിന്നുള്ളവരെയുംകൊണ്ട് വയനാട്ടിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ നിറയുകയാണു പതിവ്. എന്നാൽ ഇത്തവണ പതിവു തെറ്റി. വല്ലാത്തൊരു ശൂന്യതയാണ് വയനാട്ടിൽ അനുഭവപ്പെടുന്നതെന്ന് ടൂറിസം മേഖലയിലുള്ളവർത്തന്നെ വ്യക്തമാക്കുന്നു.

ചൂരൽമല– മുണ്ടക്കൈ ഉരുൾപൊട്ടലിനു പിന്നാലെ വയനാട് സുരക്ഷിതമായ സ്ഥലമല്ല എന്ന തരത്തിലുണ്ടായ പ്രചാരണമാണ് വിനോദ സഞ്ചാര മേഖലയ്ക്ക് തിരിച്ചടിയായത്. ഉരുൾപൊട്ടലിൽ തകർന്നത് മേപ്പാടി പഞ്ചായത്തിലെ രണ്ട് വാർഡുകൾ മാത്രമാണെങ്കിലും വയനാട് ജില്ല മുഴുവനും ദുരന്തമേഖലയായി എന്ന തരത്തിലാണ് വാർത്തകൾ പ്രചരിച്ചത്. ജില്ലയുടെ ബാക്കി ഭാഗങ്ങളിലെല്ലാം സാധാരണ പോലെ തന്നെ ജീവിതം മുന്നോട്ടു പോകുന്നുണ്ട് എന്നതാണ് സത്യം. ഉരുൾപൊട്ടൽ ദുരന്തബാധിതരായ ആളുകൾക്ക് താൽക്കാലിക വീടും അത്യാവശ്യം സൗകര്യങ്ങളുമായി. പുനരധിവാസത്തിനുള്ള നടപടികളും പുരോഗമിക്കുകയാണ്

കള്ളാടി 900 കണ്ടി ടൂറിസം കേന്ദ്രത്തിനു സമീപം അടഞ്ഞുകിടക്കുന്ന കടകൾ (ചിത്രം: മനോരമ)
ADVERTISEMENT

വയനാട്ടിലെ ഉരുൾപൊട്ടൽ വയനാടിനെ മാത്രമല്ല, മൂന്നാറിനെയും ആലപ്പുഴയേയും വരെ ബാധിച്ചു. മൂന്നാറിലും ആലപ്പുഴയിലും ഓണത്തിന് റിസോർട്ടും ഹോംസ്റ്റേകളും ബുക്ക് ചെയ്തിരുന്ന ഇതര സംസ്ഥാനക്കാർ ഏറെയും ബുക്കിങ് ക്യാൻസൽ ചെയ്തു. വയനാട്ടിലെ ഒരു റിസോർട്ടിലെ എല്ലാ റൂമുകളും രണ്ട് മാസം മുൻപ് ഫുൾ ആയിരുന്നു. ഉരുൾപൊട്ടലിന് ശേഷം ഒറ്റയടിക്ക് എല്ലാ റൂമുകളും കാൻസൽ ചെയ്യപ്പെട്ടു. ഇത്തരത്തിൽ വലിയ പ്രതിസന്ധിയിലൂടെയാണ് വയനാട് കടന്നുപോകുന്നത്. വയനാട്ടിലെ ഉരുൾപൊട്ടലിന്റെ ഈ വേദനയും ക്ഷീണവും മാറണമെങ്കിൽ വിനോദ സഞ്ചാരമേഖല ഉണർന്നേ മതിയാകൂ. എന്നാൽ സംഭവിക്കുന്നതോ?

ഉരുൾപൊട്ടലിന് പിന്നാലെ തകർന്നുപോയ ടൂറിസം മേഖലയെ തിരിച്ചുപിടിക്കാൻ കാര്യമായ യാതൊരു നീക്കവും നടക്കുന്നില്ല എന്നതാണ് വയനാട് നേരിടുന്ന യാഥാർഥ്യം. വേനലവധിക്കാലത്തുതന്നെ ടൂറിസം മേഖലയിൽ 50 ശതമാനത്തോളം ഇടിവാണുണ്ടായത്. ഓണക്കാലത്തെങ്കിലും രക്ഷപ്പെടാനാകുമെന്നു പ്രതീക്ഷയർപ്പിച്ചിരിക്കുമ്പോഴാണ് ഉരുൾപൊട്ടൽ ദുരന്തമെത്തിയത്. 

വയനാട്ടിലേക്കു വരുന്ന വിനോദ സഞ്ചാരികളിൽ ഭൂരിഭാഗവും കർണാടക, തമിഴ്നാട്, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. ഇതര സംസ്ഥാനക്കാർ വന്നാലാണ് ടൂറിസം മേഖലയ്ക്ക് ഉണർവുണ്ടാകുന്നത്. വിദേശികളേക്കാൾ ആഭ്യന്തര ടൂറിസമാണ് വയനാട് ടൂറിസത്തിനു കരുത്തു പകരുന്നതെന്നു ചുരുക്കം. എന്താണ് വയനാടിന്റെ ടൂറിസം മേഖലയിൽ സംഭവിക്കുന്നത്? വിഡിയോ സ്റ്റോറി കാണാം. 

English Summary:

Wayanad Tourism Crisis: Landslides Devastate Onam Season