യാത്രകള്‍ രാഷ്ട്രീയ നേതാക്കൾക്ക് ഒഴിവാക്കാനാവാത്ത കാര്യമാണ്. നാടുനീളെ സമരാവേശം നൽകിയും, അണികളെ നേരിട്ടുകണ്ടുമുള്ള യാത്രകളാണ് ഒരു നേതാവിനെ വാർത്തെടുക്കുന്നതുതന്നെ. മിക്കപ്പോഴും ട്രെയിനുകളിലാവും വടക്കൻ ജില്ലകളിലുള്ള നേതാക്കൻമാരുടെ തിരുവനന്തപുരത്തേക്കുള്ള യാത്രകൾ. ഒട്ടേറെ ഓർമകൾ സമ്മാനിച്ചായിരിക്കും അത്തരം യാത്രകൾ അവസാനിക്കാറുള്ളതും. പതിറ്റാണ്ടുകളായി ജീവിതത്തിന്റെ ശീലമായി മാറിയ ട്രെയിൻ യാത്രകളെ കുറിച്ച് ഏറെ പറയാനുണ്ട് മുൻ എംപിയും സിപിഐയുടെ മുതിർന്ന നേതാവുമായ പന്ന്യൻ രവീന്ദ്രന്. കയ്യിൽ 200 രൂപ അലവൻസുമായി ജനറൽ കംപാർട്മെന്റിലെ തിരക്കിൽ ‘ഇടികൊണ്ട്’ പോയ യാത്രകൾ മുതൽ വന്ദേഭാരതിലെ ‘എക്സിക്യുട്ടീവ്’എസി യാത്രയുടെ വരെ കഥകളുണ്ട് അക്കൂട്ടത്തിൽ. യാത്രയ്ക്കിടയിൽ കണ്ടുമുട്ടിയവർ സമ്മാനിച്ച മറക്കാനാകാത്ത ഓർമകൾ, ട്രെയിനിൽ രാഷ്ട്രീയ ശത്രുക്കളുടെ മുന്നിൽ വന്നുചാടുന്നത്, യാത്രയ്ക്കിടയിൽ ഉറങ്ങിപ്പോകുന്നത്, മോഷണത്തിനിരയാകുന്നത് എന്നിവയിൽ തുടങ്ങി സമരയാത്രകളുടെ വരെ കഥ പറയാനുണ്ട് പന്ന്യൻ രവീന്ദ്രന്. ‘‘പുറത്തുകാണുന്ന ആർഭാടമോ ബഹളമോ ഒന്നും നേതാക്കളുടെ ട്രെയിൻ യാത്രയിൽ കാണാനാവില്ല. അവിടെ അവർ മറ്റുയാത്രക്കാരെ പോലെയാണ്. രാഷ്ട്രീയമായി വിരുദ്ധ ചേരിയിലാണെങ്കിലും സൗഹൃദത്തോടെയാവും യാത്ര’’ ഈ വാക്കുകളെ അച്ചട്ടാക്കുന്ന അനുഭവങ്ങൾ പന്ന്യൻ ട്രെയിൻ യാത്രയില്‍ നേരിട്ടിട്ടുണ്ട്. മനോരമ ഓൺലൈൻ പ്രീമിയത്തിന്റെ ഓണവിരുന്നിൽ ഇത്തവണ വായനക്കാരെ അദ്ദേഹം ക്ഷണിക്കുന്നത് ഒരു ട്രെയിൻ യാത്രയിലേക്കാണ്. അതിൽ ടിക്കറ്റില്ലാത്ത യാത്ര, അപ്രതീക്ഷിതമായി ലഭിച്ച ഭക്ഷണം, രാഷ്ട്രീയ എതിരാളികൾക്കൊപ്പമുള്ള യാത്ര തുടങ്ങിയ ഒട്ടേറെ അനുഭവങ്ങൾ കാണാം. വായനയുടെ രസച്ചരടിൽ കോർത്ത് തനിക്കേറ്റവും പ്രിയപ്പെട്ട ട്രെയിൻ യാത്രകളുടെ വിശേഷങ്ങൾ വിളമ്പുകയാണ് പന്ന്യൻ രവീന്ദ്രൻ. ഏതായിരിക്കും പന്ന്യന്റെ ഏറ്റവും പ്രിയപ്പെട്ട യാത്ര? ഏതായിരിക്കും അദ്ദേഹം ഒരിക്കലും മറക്കാനാഗ്രഹിക്കാത്ത യാത്ര? ആരെല്ലാമാണ് ആ യാത്രകളിൽ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നവർ?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

∙ നാട്ടിലോണം കൂടാൻ യാത്ര പാസഞ്ചറിൽ

ADVERTISEMENT

നാടാകെ ഒന്നിച്ച് എല്ലാം മറന്ന് ആഘോഷിക്കുന്ന അവസരമാണ് ഓണം. അതിനാലാവണം ഓണനാളുകളിൽ എല്ലാവരുടേയും ആഗ്രഹം എങ്ങനെയെങ്കിലും വീട്ടിലെത്തണമെന്നാണ്. കുടുംബത്തിന്റെ കൂടെ ഓണം കൂടാനാണ് പണ്ടുമുതൽക്കേ ഞാനും ശ്രമിക്കാറുള്ളത്. എഐവൈഎഫ് നേതാവായതിന് ശേഷമാണ് ഞാൻ തിരുവനന്തപുരത്ത് സജീവമാകുന്നത്. ഇതിന് ശേഷം മിക്കവാറും ഓണത്തിന് വീട്ടിലെത്തുന്നത് തിരുവോണത്തിനോ അതിന്റെ തലേദിവസമോ ആയിരിക്കും. മലബാറിൽ ഞങ്ങൾക്ക് ചെറിയോണവും വലിയോണവും ഉണ്ട്. ഉത്രാടം ചെറിയോണവും തിരുവോണം വലിയോണവും. ഇതിൽ പ്രധാനം വലിയോണദിവസമായ തിരുവോണമാണ്. ഈ ദിവസമാണ് നാട്ടിലെ പ്രധാന കലാപരിപാടികളെല്ലാം നടക്കുന്നത്. നാട്ടിലെ എഐവൈഎഫ് സംഘടിപ്പിക്കുന്ന ഓണാഘോഷങ്ങളിൽ പങ്കെടുക്കേണ്ട ചുമതല എനിക്കാവും. ഇതും നാട്ടിലേക്കുള്ള ഓണയാത്രയുടെ പിന്നിലുണ്ട്. ബസിൽ യാത്ര തുടങ്ങി ട്രെയിനിൽ നാട്ടിലെത്തിയ ഒരു ഓണമാണ് എന്റെ ഓർമയിൽ ആദ്യം വരുന്നത്. 

ഉമ്മൻ ചാണ്ടി അനു്സമരണ .യോഗത്തിൽ പന്ന്യൻ രവീന്ദ്രന്‍, വി.ഡി. സതീശൻ, കെ.സുധാകരൻ എന്നിവർ (ചിത്രം: മനോരമ)

തിരുവനന്തപുരത്തുനിന്ന് ഓണനാളിൽ കണ്ണൂരിലേക്ക് വരുന്നത് വലിയ ബുദ്ധിമുട്ടാണ്. അന്നൊന്നും റിസർവ് ചെയ്തുള്ള യാത്രകൾ പതിവില്ല; അതിനുള്ള പണം കയ്യിലുണ്ടാവില്ല എന്നതാണ് കാരണം. പലപ്പോഴും ഓർഡിനറി യാത്രകളാണ് പതിവ്. തിരക്ക് കൂടുതലായതിനാൽ ഇടയ്ക്ക് മാറിമാറി കയറിയാണ് യാത്ര. തലസ്ഥാനത്തു നിന്ന് ട്രെയിനിൽ ഷൊർണൂർ വരെ വന്ന് അവിടെനിന്ന് മറ്റൊരു ട്രെയിനിൽ നാട്ടിലേക്ക്. ഇതാണ് പതിവ്. 1980ൽ ഓണനാളിൽ അത്തരത്തിലുള്ള ഒരു യാത്രയാണ് എന്റെ ഓർമയിലുള്ളത്. അന്ന് ഞാൻ എഐവൈഎഫ് സംസ്ഥാന പ്രസിഡന്റാണ്. തൃശൂരിൽ ഒരു പരിപാടിയിൽ കൂടി പങ്കെടുക്കേണ്ടതിനാൽ തിരുവനന്തപുരത്തുനിന്ന് ബസിലായിരുന്നു യാത്ര. പരിപാടിയിൽ പങ്കെടുത്ത് തൃശൂർ ബസ് സ്റ്റാന്റിലെത്തി. കണ്ണൂരിലേക്കുള്ള ബസാണ് ലക്ഷ്യം. 

ബസ് വരുന്നതു വരെ അവിടെ സ്റ്റാൻഡിലിരുന്ന് ഉറങ്ങും. ബസ് സ്റ്റാൻഡിലെ ഉറക്കം അക്കാലത്ത് പതിവാണ്. രാത്രി എത്തുമ്പോൾ മണിക്കൂറുകൾ കഴിഞ്ഞാവും അടുത്ത ബസ് ഉണ്ടാവുക. ഈ സമയം ഇരുന്നും കിടന്നും ഉറങ്ങും. രാത്രി സ്റ്റാൻഡിൽ എത്തിയാലുള്ള പ്രത്യേകത അടുത്ത ദിവസം രാവിലെ വരാനിരിക്കുന്ന പത്രം നേരത്തേ ലഭിക്കും എന്നതാണ്. രാത്രി 12 ആകുമ്പോഴേക്കും പത്രം വിൽപനയ്ക്ക് എത്തിയിട്ടുണ്ടാവും. മിക്കവാറും മനോരമ പത്രമാവും ലഭിക്കുക. പണ്ടുമുതലേ ആദ്യം വായിക്കുന്നത് മനോരമയാണ്. പത്രം വായിച്ചു തീർന്നാൽ അടുത്ത പരിപാടി അത് തറയിൽ വിരിച്ച് ഉറങ്ങുകയെന്നതാണ്. കയ്യിൽ ആകെയുള്ള ബാഗിൽ തലവച്ച് ഉറങ്ങും. തൃശൂരിൽ പക്ഷേ ഈ ഉറക്കം അൽപം കൂടിപ്പോയി. ബസ് വന്നത് അറിഞ്ഞില്ല. ഉണർന്നപ്പോഴേക്കും ബസ് അതിന്റെ വഴിക്ക് പോയി. തിരുവനന്തപുരത്തു നിന്നുള്ള തിരക്കേറിയ  ബസ്​യാത്രയിലെ ക്ഷീണം കൊണ്ടായിരുന്നു ഉറക്കം നീണ്ടുപോയത്. പിന്നെ മറ്റൊരു ബസിൽ തൃശൂരിൽ നിന്ന് നേരെ ഷൊർണൂരിൽ വന്നു. പതിവുപോലെ പാസഞ്ചർ ട്രെയിനിൽ യാത്ര.

ട്രെയിനിലെ സെക്കൻഡ് ക്ലാസ് ടിക്കറ്റെടുത്ത യാത്രികർക്കുള്ള ബോഗി (ഫയൽ ചിത്രം: മനോരമ)

ഷൊർണൂരിൽനിന്ന് പാസഞ്ചർ ട്രെയിൻ പിടിക്കാൻ രണ്ട് കാരണമാണുള്ളത്. പ്രധാനം ടിക്കറ്റിന് നിരക്ക് കുറവാണെന്നതാണ്. അക്കാലത്ത് കയ്യിൽ യാത്രയ്ക്കുള്ള പണം വളരെ കുറവായിരിക്കും. മറ്റൊന്ന്, അവിടെ നിന്ന് ആരംഭിക്കുന്ന ട്രെയിനായതിനാൽ സീറ്റ് ലഭിക്കും. പക്ഷേ അഞ്ചുമണിക്കൂറോളമെടുക്കും ഷൊർണൂരിൽനിന്ന് അക്കാലത്ത് പാസഞ്ചറിൽ കണ്ണൂരെത്താൻ. വഴിയിലെല്ലാം നിർത്തിയും മറ്റു ട്രെയിനുകൾക്ക് വേണ്ടി പിടിച്ചിട്ടുമാവും യാത്ര. ഓണനാളായതിനാൽ ഷൊർണൂരിൽനിന്നുള്ള ട്രെയിനിൽ നല്ല തിരക്കുണ്ടായിരുന്നു. ഉത്രാടത്തിന്റെ തലേദിവസം തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട യാത്ര പിറ്റേന്ന് കണ്ണൂരിലെത്തിയപ്പോൾ വൈകുന്നേരം നാലു മണിയോളമായി. 

ADVERTISEMENT

∙ എംപിയായി, ട്രെയിൻ യാത്ര സൗജന്യമായി

എംപിയായ ശേഷം എനിക്കുണ്ടായ വലിയ മാറ്റം ട്രെയിൻ യാത്രകളിലാണ്. ട്രെയിനിൽ യാത്ര തീർത്തും സൗജന്യമാണ്. ഒപ്പം ഒരാളെ കൂട്ടിനായി കൊണ്ടും പോകാം എന്നതും പ്രത്യേകതയാണ്. എസിയിലാണ് സൗജന്യയാത്ര ലഭിക്കുന്നത്. മിക്കവാറും നേരത്തേ റിസർവ് ചെയ്താവും ഞാൻ എത്തുന്നത്. അതേസമയം കൂടെ  കൊണ്ടുപോകുന്നത് പരിചയക്കാരെ ആരെയെങ്കിലുമാവും. ടിക്കറ്റില്ലാതെ വിഷമിക്കുന്നവരെയും ഞാൻ സഹായി എന്ന പേരിൽ കൊണ്ടുപോയിട്ടുണ്ട്. അക്കൂട്ടത്തിൽ നടൻ മാമുക്കോയയെ സഹായിച്ച അനുഭവം രസകരമാണ്. 

(മനോരമ ആർക്കൈവ്സ്)

ഒരു ദിവസം കോഴിക്കോട് സ്റ്റേഷനിൽ മലബാർ എക്‌സ്പ്രസും കാത്തിരിക്കുകയാണ്. മലബാറിൽ മാത്രമായി ഒരു പ്രത്യേകതയുണ്ട്. കൂപ്പപോലെയുള്ള ഫസ്റ്റ് ക്ലാസ് ബോഗി ഇതിലുണ്ട്. ഒരു റൂം പോലെ സുഖമായി അതിൽ വാതിലടച്ച് കിടന്നുറങ്ങാം. അങ്ങനെ കോഴിക്കോട് ട്രെയിൻ കാത്തിരിക്കുമ്പോഴാണ് നടൻ മാമുക്കോയ ഓടിയെത്തുന്നത്. എങ്ങോട്ടാണ് യാത്ര എന്ന് ചോദിച്ചപ്പോള്‍ തിരുവനന്തപുരത്തേക്ക് എന്ന് പറഞ്ഞു. എങ്കിൽ വാ ഒരുമിച്ച് പോകാമെന്ന് ഞാനും. അപ്പോഴാണ് ടിക്കറ്റെടുത്തിട്ടില്ലെന്നും അതു ശരിയാക്കട്ടെ എന്നും മാമുക്കോയ പറഞ്ഞത്. അങ്ങനെ മാമുക്കോയയെ ഞാൻ സഹായിയാക്കി ട്രെയിനിൽ കയറ്റി. എനിക്കൊപ്പം തിരുവനന്തപുരം വരെ ഫ്രീയായി അദ്ദേഹവും യാത്ര ചെയ്തു.

യാത്രയിൽ മാമുക്കോയ ഒരുപാട് തമാശകൾ പറഞ്ഞു. നിങ്ങളെന്താപ്പാ ഇങ്ങനെ? നിങ്ങളൊരു എംപിയല്ലേ എന്നൊക്കെയാണ് എന്റെ വേഷവും ബാഗും കണ്ടപ്പോൾ മാമുക്കോയയുടെ ചോദ്യം. സംസാരം നീണ്ടപ്പോൾ രാത്രി ഉറങ്ങാൻ തന്നെ രണ്ടുമണിയായി. എന്നിട്ടും രാവിലെ 5 മണിയായപ്പോൾ മാമുക്കോയ എന്നെ വിളിച്ചുണർത്തി. ‘ഇങ്ങനെ ഉറങ്ങാതപ്പാ ട്രെയിനിപ്പോ തിരുവനന്തപുരമെത്തുമെന്ന്’ മാമുക്കോയ. അദ്ദേഹത്തെപ്പോലെ എത്രയോ പേരെ ഞാൻ എംപിയുടെ സൗകര്യമുപയോഗിച്ച് കൊണ്ടുപോയിട്ടുണ്ട്. ഇന്നസെന്റ് എംപിയാകുന്നതിന് മുൻപ് എനിക്കൊപ്പം ഇതുപോലെ യാത്ര ചെയ്തിട്ടുണ്ട്. മിക്കപ്പോഴും ടിക്കറ്റ് ലഭിക്കാതെ അവസാന നിമിഷം പെട്ടുപോയ ആളുകളെയാണ് ഞാൻ സഹായിക്കാറുള്ളത്.

സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ (ഫയൽ ചിത്രം: മനോരമ)
ADVERTISEMENT

∙ ടിക്കറ്റെടുക്കാതെ വന്നു ടിക്കറ്റെടുത്ത് മടങ്ങി

ഒരിക്കൽ എഐവൈഎഫിന്റെ ജയിൽ നിറയ്ക്കൽ സമരം നടക്കുകയാണ്. എംപിയാകുന്നതിന് മുൻപാണ് സംഭവം. തൊഴിൽ അല്ലെങ്കിൽ ജയിൽ എന്നാണ് കേന്ദ്രത്തിനെ ലക്ഷ്യം വച്ചുള്ള സമരത്തിന്റെ മുദ്രാവാക്യം. സമരത്തിന്റെ ഭാഗമായി കണ്ണൂരിൽ നിന്നും ട്രെയിനിൽ കയറാനാണ് എനിക്ക് ലഭിച്ച പാർട്ടി നിർദേശം. ടിക്കറ്റില്ലാതെ ട്രെയിൻ യാത്ര ചെയ്ത് അറസ്റ്റ് വരിക്കുകയാണ് ലക്ഷ്യം.

ട്രെയിൻ വന്നപ്പോൾ ഫസ്റ്റ് ക്ലാസിൽ കയറാനാണ് ഞാൻ തീരുമാനിച്ചത്. ഇതുവരെ അത് കണ്ടിട്ടുണ്ടെന്നല്ലാതെ കയറിയിട്ടില്ല. അതിനാൽ ഫസ്റ്റ് ക്ലാസിൽ തന്നെയാവട്ടെ ടിക്കറ്റില്ലാ യാത്ര എന്ന് തീരുമാനിച്ചു. യാത്ര തുടങ്ങിയതും ടിടിഇ ടിക്കറ്റ് എടുക്കാത്തതിനാല്‍ പൊലീസ് പിടിക്കുമെന്ന് എനിക്ക് മുന്നറിയിപ്പ് നൽകി. എന്നാൽ ഈ വണ്ടി ഞങ്ങൾ ഏറ്റെടുത്തിരിക്കുകയാണെന്നായിരുന്നു എന്റെ മറുപടി. ട്രെയിൻ കോഴിക്കോട് എത്തിയപ്പോഴേക്കും ഞങ്ങളെ അറസ്റ്റു ചെയ്തു. അറസ്റ്റ് ചെയ്തു കുറച്ചു സമയം കഴിഞ്ഞപ്പോൾ ജാമ്യത്തിൽ വിട്ടു. അങ്ങനെ ടിക്കറ്റെടുക്കാതെ ട്രെയിനിൽ യാത്ര ചെയ്ത് കോഴിക്കോട് ഇറങ്ങിയ ഞാൻ തിരിച്ച് ടിക്കറ്റെടുത്ത് കണ്ണൂരിലേക്ക് മടങ്ങി.

സിനിമാ അഭിനേതാവായി പന്ന്യൻ രവീന്ദ്രൻ (ഫയൽ ചിത്രം: മനോരമ)

∙ ബാഗെടുത്ത കള്ളന് നാണംവന്നു!

ട്രെയിനുകളിലെ മോഷണത്തെ കുറിച്ചുള്ള വാർത്തകൾ കാണുമ്പോൾ എനിക്കുണ്ടായ അനുഭവം ഓർമവരും.  അടുത്ത കാലത്തുണ്ടായ അനുഭവമാണിത്. പാലക്കാട്ട് പോകണം. ഷൊർണൂരിൽ ചെന്ന് അവിടെനിന്നും ചെന്നൈയിൽ പോകുന്ന ട്രെയിനിൽ കയറി. എസിയിലാണ് യാത്ര. ടിടിഇയോട് പാലക്കാട് വരെയേ ഉള്ളൂ എന്നറിയിച്ചപ്പോൾതന്നെ കിടക്കാൻ സൗകര്യമുള്ള ഒഴി​ഞ്ഞ സീറ്റ് അദ്ദേഹം കാണിച്ചുതന്നു. കയ്യിലെ ബാഗ് അവിടെ വച്ച ശേഷം ഞാൻ ശുചിമുറിയിലേക്ക് പോയി. തിരികെ വന്നപ്പോൾ സീറ്റിൽ വച്ച ബാഗ് കാണാനില്ല.

വിലപിടിച്ച ഒന്നും ബാഗിലില്ല. ആകെയുള്ളത് ഒരു ജോഡി വസ്ത്രവും അടിവസ്ത്രവും. എങ്കിലും ടിടിഇയെ വിവരമറിയിച്ചു. മുന്‍ എംപിയുടെ ബാഗല്ലേ മോഷണം പോയത് ടിടിഇ ഉടൻ സന്ദേശമയച്ചു. കുറച്ചു സമയം കഴിഞ്ഞപ്പോഴേക്കും ബാഗ് കണ്ടെത്തി. ശുചിമുറിയിൽ നിന്നും ലഭിച്ചു എന്ന് പറഞ്ഞൊരു ജീവനക്കാരനാണ് ബാഗ് എത്തിച്ചത്. പക്ഷേ ട്രെയിൻ പാലക്കാട് എത്തിയപ്പോഴാണ് ബാക്കി സംഭവിച്ചത്.

(ഫയൽ ചിത്രം: മനോരമ)

പാലക്കാട് എത്തുമ്പോഴേക്കും സ്റ്റേഷൻ നിറയെ പൊലീസ്. ബാഗ് കിട്ടിയെന്നറിഞ്ഞിട്ടും കള്ളനെ പിടിക്കണമെന്ന വാശിയിലാണ് അവർ. ബാഗ് മോഷണം പോയതിനെ കുറിച്ച് അന്വേഷണം നടത്താൻ പരാതി എഴുതി നൽകണമെന്നതാണ് പൊലീസിന്റെ ആവശ്യം. എന്നാൽ ഞാൻ വഴങ്ങിയില്ല. ബാഗിൽ നിന്നും ഒന്നും പോയിട്ടില്ല അതിനാൽ പരാതിയില്ലെന്നായി ഞാൻ. കോച്ചിലുള്ള ആരോ എടുത്ത് അതിലൊന്നും ഇല്ലാത്തതിനാൽ ബാഗ് തിരികെ വച്ചു എന്നാണ് ഞാൻ കരുതുന്നത്. പരാതി കൊടുത്താൽ ചിലപ്പോൾ പൊലീസ് ഏതേലും നിരപരാധിയെ ആവും പിടിക്കുക. അതിനാലാണ് ഞാൻ പരാതി നൽകാതിരുന്നത്. പക്ഷേ പിറ്റേദിവസം ബാഗ് മോഷണത്തെ കുറിച്ച് പാലക്കാടുള്ള ചില ലോക്കൽ പത്രങ്ങളിൽ വാർത്തയുണ്ടായിരുന്നു. അതിന്റെ തലക്കെട്ടായിരുന്നു രസകരം! 'മുൻ എംപിയുടെ  ബാഗ് എടുത്ത കള്ളൻ നാണിച്ചു, കിട്ടിയത് അടിവസ്ത്രം' എന്നായിരുന്നു. 

മോഷണത്തെ കുറിച്ച് പറയുമ്പോൾ, എംപിയാകുന്നതിന് മുൻപ് ഓണക്കാലത്തെ യാത്രയിൽ ഞാൻ ഏറെ സൂക്ഷിച്ചിരുന്ന ഒരു കാര്യം കൂടിയുണ്ട്.  അക്കാലത്ത് ചെലവാക്കാൻ വലിയ തുകയൊന്നും ലഭിക്കുകയില്ല. ആകെ ലഭിക്കുക പാർട്ടി അലവൻസായ 200 രൂപയാണ്. ഓണക്കാലത്ത് ഒരു മാസത്തെ അലവൻസ് കൂടി ചേർത്ത് ലഭിക്കും. കയ്യിൽ അപ്പോള്‍ 400 രൂപ. ഈ തുകയുമായാണ് നാട്ടിലേക്കുള്ള യാത്ര. ജനറൽ കംപാർട്മെന്റിൽ സൂചികുത്താൻ സഥലമിെല്ലങ്കിലും അന്നൊന്നും ആരും പണം കട്ടെടുക്കാൻ ശ്രമിച്ചിരുന്നില്ല.  അന്നൊന്നും എന്നെയൊന്നും ആരും തിരിച്ചറിയില്ല. പാവപ്പെട്ടവരുടെ ഒപ്പമുള്ള ആ അനുഭവങ്ങളെല്ലാം മനസ്സിൽ പതിഞ്ഞവയായിരുന്നു. 

കെ. എം. മാണി (ഫയൽ ചിത്രം: മനോരമ)

∙ ഗ്യാങ്ങുമായി വന്ന മാണിസാർ, ഉറങ്ങാത്ത ഉമ്മൻ ചാണ്ടി 

പലപ്പോഴും ട്രെയിൻ യാത്രകളിൽ മറ്റുപാർട്ടിയിലുള്ളവരെ കണ്ടുമുട്ടാറുണ്ട്. ചിലപ്പോഴൊക്കെ രാഷ്ട്രീയമായി എതിർത്തുനിൽക്കുന്ന വേളയിലാവും അപ്രതീക്ഷിത കണ്ടുമുട്ടൽ. അത്തരം ഒരു അനുഭവം എനിക്ക് മാണിസാറുമായുണ്ട്.  കെ.എം. മാണിയും ഞാനും വലിയ തർക്കത്തിലാണന്ന്. കേരള കോൺഗ്രസ് എൽഡിഎഫിലേക്ക് വരുന്നു എന്ന ചർച്ചകൾ ചൂടുപിടിച്ച് നിൽക്കുന്ന സമയം. ഞാനന്ന് സിപിഐ പാർട്ടി സെക്രട്ടറിയും. മാണിയുടെ എൽഡിഎഫ് പ്രവേശന മോഹത്തെ സിപിഐ എതിർത്തു. 'മാണിയും വേണ്ട കോണിയും' വേണ്ട എന്ന എന്റെ വാക്കുകൾ അങ്ങനെ വലിയ ചർച്ചയായി.

എൽഡിഎഫിലേക്ക് കേരള കോൺഗ്രസും ലീഗും വരേണ്ട എന്നാണ് മാണിയും കോണിയുമെന്ന പ്രാസമൊപ്പിച്ച വാക്കിലൂടെ ഞാൻ ഉദ്ദേശിച്ചത്. അങ്ങനെയിരിക്കേ എന്റെ ഒരു ട്രെയിൻയാത്രയിൽ കോഴിക്കോട് എത്തിയപ്പോൾ അത് സംഭവിച്ചു. വലിയൊരു ആള്‍ക്കൂട്ടവുമായി മാണി സർ ട്രെയിനിലേക്ക് കയറി വന്നു. എന്നെ കണ്ടതും ‘ഹലോ പന്ന്യൻ’ എന്ന് വിളിച്ച് അദ്ദേഹം കെട്ടിപ്പിടിച്ചു. രാഷ്ട്രീയം വേറെ സൗഹൃദം വേറെ എന്ന് എനിക്ക് മനസ്സിലാക്കിത്തന്ന യാത്രയായിരുന്നു അത്. 

പന്ന്യൻ രവീന്ദ്രൻ (ഫയൽ ചിത്രം: മനോരമ)

ട്രെയിൻ യാത്രകളിൽ പലപ്പോഴും ലീഗ് നേതാക്കളെയും കൂട്ടത്തോടെ കാണാറുണ്ട്. ഒരിക്കൽ  കയറിയപ്പോൾ  പാണക്കാട് തങ്ങൾ ഉൾപ്പെടെയുള്ള ലീഗ് നേതാക്കൾ ബോഗി നിറയെ. കാസർകോട് നിന്ന് വരികയാണവർ.  ലീഗ് എംപിയായ വഹാബ് എന്നെ കണ്ടതോടെ ‘ആഹാ പന്ന്യനും ഉണ്ടോ’ എന്നാ‌യി. പിന്നെ എല്ലാവരും സൗഹൃദ ചർച്ചകളിലേക്കായി. അവരുടെ കൂട്ടത്തിലുണ്ടായിരുന്ന ‘കെപിഎ മജീദിന് ഒരു സീറ്റ് കൊടുക്കപ്പാ’ എന്നൊക്കെ ഞാൻ അവരോട് തമാശയോടെ അന്ന് പറഞ്ഞിരുന്നു. അതൊക്കെ സൗഹൃദത്തിന്റെ പേരിലുള്ള വാക്കുകളാണ്. 

കണ്ണൂരിൽനിന്ന് യാത്ര തിരിക്കുമ്പോൾ പലപ്പോഴും കൂടെ സിപിഎം നേതാക്കളുണ്ടാവും. ചിലപ്പോഴെങ്കിലും മുന്നണിക്കുള്ളിൽ പരസ്പരം വിമർശനം ഉന്നയിക്കുന്ന വേളയിലാണെങ്കിലും യാത്രകളിൽ അതൊന്നും പ്രശ്നമാവാറില്ല. എല്ലാം സൗഹൃദ യാത്രകളായി അവസാനിക്കും. അത്തരം യാത്രകളിൽ രാഷ്ട്രീയ വിഷയങ്ങളൊക്കെ ഞാൻ ബോധപൂർവം ഒഴിവാക്കും. എന്നാൽ തമാശയായി കാര്യങ്ങളൊക്കെ പറയും. വിഎസ്, പിണറായി, എ.കെ. ആന്റണി, ഉമ്മൻ ചാണ്ടി തുടങ്ങിയ നേതാക്കളുമായെല്ലാം ട്രെയിനിൽ യാത്ര ചെയ്തിട്ടുണ്ട്. ഇതിൽ ഓർമയിൽ ആദ്യമെത്തുന്നത് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കൊപ്പമുള്ള യാത്രയാണ്. 

മുന്‍ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ( ഫയൽ ചിത്രം: മനോരമ)

രാത്രി കോഴിക്കോട് നിന്നുമാണ് ഉമ്മൻചാണ്ടി ട്രെയിനിൽ കയറുന്നത്. ഒരു ബോഗിയിലാണെങ്കിലും അടുത്തടുത്തല്ല ഞങ്ങളുടെ സീറ്റുകൾ. ഉമ്മൻ ചാണ്ടിയെ കണ്ടതും ഞാൻ എഴുന്നേറ്റ് അടുത്തു ചെന്ന് കുറച്ചു നേരം സംസാരിച്ചു. യാത്രയിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കൊരു പ്രത്യേകതയുണ്ട്. ഒരു കെട്ട് ഫയലുമായിട്ടാവും ഇരിക്കുക. ബുദ്ധിമുട്ടിക്കേണ്ടെന്ന് കരുതി ഞാൻ കുറച്ചു കഴിഞ്ഞപ്പോൾ എന്റെ സീറ്റിലേക്ക് പോയി കിടന്നുറങ്ങി. രാവിലെ രണ്ടരയോടെ ഞാൻ ശുചിമുറിയിലേക്ക് പോകുമ്പോഴാണ് കണ്ടത് ഉമ്മൻചാണ്ടി ഉറങ്ങാതെ ഫയലുകളുമായി അതേ ഇരിപ്പിലാണ്.

ഫയലുകൾ നോക്കി എന്തൊക്കെയോ എഴുതുകയാണ് അദ്ദേഹം. ‘ഉറങ്ങുന്നില്ലേ’ എന്ന് ചോദിച്ചപ്പോൾ ‘നോക്കാൻ കുറച്ചുകൂടിയുണ്ട്  പാവപ്പെട്ടവരുടെ ഫയലുകളാണെ’ന്നുമായിരുന്നു മറുപടി. കടമ നിർവഹിക്കാൻ ഉറക്കം മാറ്റിവച്ച് കർമനിരതനായ പൊതുപ്രവർത്തകനെയാണ് ആ ട്രെയിനിൽ ഞാൻ കണ്ടത്. ഈ സംഭവത്തെ കുറിച്ച് പിന്നീട് ഞാൻ പരസ്യമായി പറഞ്ഞിട്ടുണ്ട്. പുറത്തുകാണുന്ന ആർഭാടമോ ബഹളമോ ഒന്നും നേതാക്കളുടെ ട്രെയിൻ യാത്രയിൽ കാണാനാവില്ല. അവിടെ അവർ മറ്റുയാത്രക്കാരെ പോലെയാണ്. രാഷ്ട്രീയമായി വിരുദ്ധ ചേരിയിലാണെങ്കിലും സൗഹൃദത്തോടെയാവും യാത്ര.

∙ ട്രെയിനിൽ സർദാർജിയുടെ ‘മരുന്നടി’

എംപിയാകുന്നതിന് മുൻപ് പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാനായി ഡൽഹിയിലേക്കുള്ള യാത്രയാണ്. സ്ലീപ്പർ ക്ലാസിൽ പാലക്കാട് നിന്നുമാണ് യാത്ര ആരംഭിച്ചത്. വൈകിട്ട് അഞ്ചോടെ കയറി. പാർട്ടി അംഗങ്ങളിൽ പലരുടേയും സീറ്റ് വേറെ വേറെ  ബോഗികളിൽ ആയിട്ടാണ്. എന്റെ അടുത്ത് ഒരു കുടുംബമുണ്ട്. എതിർ വശത്തെ സീറ്റിൽ ഒരു സർദാർജിയാണ് യാത്ര ചെയ്യുന്നത്. അയാൾ പരസ്യമായി മദ്യപിക്കുകയാണ്. ഒരു ലെവലുമില്ല, ഇടയ്ക്കിടെ കുപ്പിയിൽ നിന്നും മദ്യം ഒഴിക്കും കുടിക്കും. അയാൾക്ക് കുറച്ച് മലയാളം അറിയാം.

തിരുവനന്തപുരം മണ്ഡലത്തിൽ നിന്നും എംപിയായി ന്യൂഡൽഹിയിലെത്തിയ പന്ന്യൻ രവീന്ദ്രൻ മറ്റ് എംപിമാർക്കൊപ്പം (ഫയൽ ചിത്രം: മനോരമ)

കുറച്ചു കഴിഞ്ഞപ്പോൾ നമ്മൾ തമ്മിൽ സംസാരിച്ചു. അയാൾ മെഡിക്കൽ റെപ്പാണ്. എങ്ങോട്ട് പോവുകയാണ് എന്ന് എന്നോട് ചോദിച്ചപ്പോൾ ഡൽഹിയിലേക്കാണെന്നും പാർട്ടി കോൺഗ്രസില്‍ പങ്കെടുക്കാനാണ് യാത്ര എന്നും പറഞ്ഞു. ‘കമ്യൂണിസ്റ്റാണോ?’  അയാൾ എന്നോട് ചോദിച്ചു. ‘അതെ’ എന്ന് ഞാനും. ഇതു കേട്ടതും അയാള്‍ മദ്യകുപ്പി ബാഗിലാക്കി. 

രാത്രിയായി. ഞങ്ങൾ ഉറങ്ങാൻ കിടന്നു. യാത്രയിൽ ഞാൻ വല്ലാതെ ചുമക്കുകയാണ്. അത് കേട്ടുണർന്ന സർദാർജി മരുന്നില്ലേ കയ്യിലെന്നു ചോദിച്ചു അവിടെ നിന്നും എഴുന്നേറ്റു പോയി. കുറച്ചു കഴിഞ്ഞപ്പോൾ ഒരു കുപ്പിയിൽ മരുന്നുമായി വന്നു. ഞാൻ കഴിച്ചു. പിറ്റേന്ന് രാവിലെ ഉണർന്നപ്പോൾ ചുമ മാറിയോ എന്ന് ചോദിച്ച സർദാർജി, തന്റെ പക്കൽ മരുന്നുണ്ടായിരുന്നെന്നും പക്ഷേ കമ്യൂണിസ്റ്റ് ആയതിനാലാണ് നൽകാതിരുന്നതെന്നും പറഞ്ഞു. അതെന്ത് മരുന്നെന്ന് ഞാൻ?  ‘നല്ല റം പക്ഷേ നിങ്ങൾ കമ്യൂണിസ്റ്റല്ലേ.’

സർദാർജി കരുതിയിരിക്കുന്നത് കമ്യൂണിസ്റ്റുകാർ മദ്യം കൈ കൊണ്ടുപോലും തൊടാത്തവരാണ് എന്നാണ്. ഇപ്പോഴും കമ്യൂണിസ്റ്റുകാരെ മദ്യപിച്ച് കണ്ടാൽ ഞാൻ ആ സർദാർജിയെ ഓർക്കും. ഒരു കമ്യൂണിസ്റ്റ് മദ്യപാനിയല്ല എന്നാണ് സാധാരണ ജനങ്ങളുടെ മനസ്സിലുള്ള ധാരണ. ഇതായിരുന്നു സർദാർജി എന്നെ പഠിപ്പിച്ച പാഠം.  

∙ ലോക്കോ പൈലറ്റ് നൽകിയ പണി

സമയം കഴിഞ്ഞിട്ടും എറണാകുളത്തു നിന്ന് പാസഞ്ചർ ട്രെയിൻ പോകുന്നില്ല. ആ വണ്ടിയിൽ ഞാനുമുണ്ട്. കോട്ടയത്തേക്കുള്ള യാത്രയാണ്. വിവരം തിരക്കിയപ്പോൾ ലോക്കോ പൈലറ്റ് മദ്യപിച്ച് ട്രെയിൻ ഓടിക്കാൻ പറ്റാത്ത അവസ്ഥയിലാണെന്ന് അറിഞ്ഞു. ഇതങ്ങനെ വിട്ടാൽ പറ്റില്ലല്ലോ ഫോണെടുത്ത് മനോരമ ഉൾപ്പെടെയുള്ള ചാനലുകളിലെല്ലാം വിളിച്ചറിയിച്ചു. യാത്രക്കാർക്ക് ഇത്രയും ബുദ്ധിമുട്ട് ഉണ്ടാക്കുന്നത് വാർത്തായാവണമല്ലോ. കുറച്ചു കഴിഞ്ഞപ്പോൾ ചാനലുകാർ എത്തി വാർത്തയായി. പിറ്റേദിവസത്തെ മനോരമ പത്രത്തിലും എന്റെ വാക്കുകൾ വാർത്തയായി. ഇതുകണ്ട് ആരോ ലോക്കോപൈലറ്റിനെതിരെ കേസ് നൽകി. 

എറണാകുളം റെയിൽവേ സ്റ്റേഷനിലെ കാഴ്ച (ഫയൽ ചിത്രം: മനോരമ)

മൊഴി നൽകാൻ വിളിച്ചപ്പോൾ പരാതിയില്ലെന്ന പതിവ് അഭിപ്രായമായിരുന്നു എനിക്ക്. അയാളുടെ ജോലി കളയാൻ ആഗ്രഹമില്ലെന്ന് പറഞ്ഞു ഞാൻ പോയില്ല. ഈ വിഷയത്തിൽ യൂണിയൻകാരും എന്നെ വിളിച്ചിരുന്നു. അന്നത്തെ സംഭവത്തിന് ശേഷം ആ ലോക്കോപൈലറ്റ് മദ്യപിച്ചിട്ടില്ലെന്നാണ് അവർ പറഞ്ഞത്. അത് സത്യമാവട്ടെ.

∙ പൊതിച്ചോറിൽ പ്രതികാരം

ട്രെയിൻ യാത്രകളിൽ ഭക്ഷണം കരുതാറില്ല. എന്തെങ്കിലും ചെറുകടികൾ കഴിച്ച് വിശപ്പടക്കുന്നതാണ് ശീലം.  ഒരിക്കൽ കേരള എക്പ്രസിൽ തിരുവനന്തപുരത്തുനിന്ന് തൃശൂരിലേക്ക് യാത്ര ചെയ്യുകയാണ്. എംപിയായ ശേഷമുള്ള കാലം. അപ്പോഴാണ് ഒരിടത്ത് ഒറ്റയ്ക്ക് ഒരു യുഡിഎഫ് നേതാവിനെ കണ്ടത്.  പ്രത്യേകത എന്താണെന്നു വച്ചാൽ ഒരു മാസം മുൻപാണ് അദ്ദേഹത്തിന് മന്ത്രിസ്ഥാനം നഷ്ടമായത്.  ഷൊർണൂരിലേക്കാണ് യാത്ര. അദ്ദേഹത്തിന് മുൻപിലുള്ള ഒഴിഞ്ഞ സീറ്റിൽ ഞാനുമിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ ടിടിഇ എത്തി. ഞാൻ അദ്ദേഹത്തിനോട്, ‘ഒഴിവുണ്ടോ ഇവിടെ  ഞാൻ ഇരിക്കട്ടേ’ എന്ന് ചോദിച്ചു. 

പന്ന്യൻ രവീന്ദ്രൻ പ്രഭാത ഭക്ഷണം കഴിക്കുന്നു (ഫയൽ ചിത്രം: മനോരമ)

സാറിന് എവിടെ വേണമെങ്കിലും ഇരിക്കാമല്ലോ, വേണേൽ ഞാൻ ഒരു ബേ തന്നെ തരാം എന്നായി ടിടിഇ. അതൊന്നും വേണ്ട ഒരു സീറ്റുമതി എന്ന് പറഞ്ഞ് ഞാൻ അവിടെ ഇരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ ടിടിഇ വീണ്ടും വന്നു. ഉച്ചയ്ക്ക് ഭക്ഷണം പറയട്ടേ സാർ, കൊല്ലത്ത് നിന്നും എത്തിക്കാം എന്നു പറഞ്ഞു. വേണ്ടെന്ന് പറഞ്ഞെങ്കിലും അയാൾ സമ്മതിച്ചില്ല. കൊല്ലത്തെത്തിയപ്പോൾ  ഒരാൾ ഭക്ഷണവുമായി എത്തി. തുറന്നു നോക്കിയപ്പോൾ ഒരാൾക്കുള്ള ഭക്ഷണം മാത്രമേയുള്ളു. എനിക്ക് അത് കണ്ടപ്പോള്‍ വിഷമമായി. തനിക്ക് ഭക്ഷണം വേണ്ടെന്നും സ്നാക്സ് കഴിച്ചോളാമെന്നും യുഡിഎഫ് നേതാവ് പറഞ്ഞു.

പുതിയ കാലത്ത് വേഗത്തിൽ യാത്ര ചെയ്യാനുള്ള സൗകര്യം വേണം. എന്നാൽ ട്രാക്കിന്റെ പോരായ്മ ഇപ്പോഴും ഉണ്ട്.

ഞാൻ അവിടെ നിന്നും എഴുന്നേറ്റ് ടിടിഇയുടെ അടുത്തെത്തി ചോദിച്ചു. നിങ്ങളെന്ത് പണിയാ കാണിച്ചേ? അയാളൊരു മുൻ മന്ത്രിയല്ലേ? അദ്ദേഹത്തിന് നൽകാതെ ഞാൻ മാത്രം എങ്ങനെയാ കഴിക്കുക? ഇതിനുള്ള ടിടിഇയുടെ മറുപടി എന്നെ അദ്ഭുതപ്പെടുത്തി. മന്ത്രിയായിരുന്നപ്പോള്‍ എന്തായിരുന്നു അയാളുടെ പത്രാസ്. അന്ന് വണ്ടിയിൽ കയറുമ്പോൾ പവർ കാണിച്ച അയാൾക്ക് ഞാൻ അറിഞ്ഞുകൊണ്ട് ഒരു കുത്തുവച്ചതാ... ടിടിഇയുടെ മറുപടി എന്നെ ഞെട്ടിച്ചു. എപ്പോഴും നാം മറ്റുള്ളവരോട് വിനീതമായി പെരുമാറണം. അല്ലെങ്കിൽ ഇതുപോലെ സംഭവിക്കുമെന്ന് എനിക്ക് നേരിട്ട് അനുഭവപ്പെട്ട സന്ദർഭമായിരുന്നു കൊല്ലത്തെ പൊതിച്ചോറ്. 

ലോക്സഭ തിരഞ്ഞെടുപ്പിൽ വോട്ടുചോദിക്കുന്ന എൽഡിഎഫ് സ്ഥാനാർഥി പന്ന്യൻ രവീന്ദ്രൻ (ഫയൽ ചിത്രം: മനോരമ)

∙ വന്ദേഭാരതും കൊള്ളാം, പുതിയകാലത്തിന് വേണം വേഗം 

പണ്ടൊക്കെ മിക്കവാറും മലബാർ എക്സ്പ്രസിലാണ് യാത്ര. നമ്മുടെ നാടുമായി ബന്ധപ്പെട്ട പേരുമാണല്ലോ അത്. എന്നാൽ എംപിയായ ശേഷം ഏത് ട്രെയിനിലും പോകാമെന്നായി. മുൻ എംപിയായതിനാൽ ഇപ്പോൾ വന്ദേഭാരതിലും സൗജന്യമായി യാത്ര ചെയ്യാം. എന്നാൽ എക്സിക്യുട്ടിവ് ക്ലാസിൽ സഹായിയെ കൊണ്ടുപോകാൻ കഴിയുകയില്ല. അതിനാൽ അതിൽ ഒരിക്കലേ യാത്ര ചെയ്തിട്ടുള്ളു. മിക്കപ്പോഴും ഒരാളെ കൂടി യാത്രയിൽ‍ കൊണ്ടുപോകാറുണ്ട്. വേഗത്തിൽ പരിപാടികളിൽ എത്താൻ വന്ദേഭാരത് വന്നതിന് ശേഷം കഴിയും. അതിനാൽ പലപ്പോഴും ആ ട്രെയിൽ ഉപയോഗിക്കാറുണ്ട്. പുതിയ കാലത്ത് വേഗത്തിൽ യാത്ര ചെയ്യാനുള്ള സൗകര്യം വേണം. എന്നാൽ ട്രാക്കിന്റെ പോരായ്മ ഇപ്പോഴും ഉണ്ട്.

എംപിയായ സമയത്ത് റെയിൽവേ വികസനത്തിന് ഒട്ടേറെ ശ്രമം നടത്തിയിട്ടുണ്ട്. പലപ്പോഴും മനോരമയാണ് അവിടെയും എനിക്ക് സഹായമായത്. ഇരട്ടപ്പാതയുമായി ബന്ധപ്പെട്ട വിഷയം, പുതിയ ട്രെയിനുകൾ എന്നീ ആവശ്യം നിരന്തരം ഉന്നയിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് അഞ്ച് ട്രെയിൻ മാത്രമേ നിർത്തിയിടാൻ സൗകര്യമുള്ളൂ. നേമത്തുള്ള സൗകര്യം ഉപയോഗിക്കണമെന്ന് നിരന്തരം സമ്മർദം ചെലുത്തിയിട്ടുണ്ട്. അന്ന് ലാലുപ്രസാദ് യാദവാണ് റെയിൽവേ മന്ത്രി. അദ്ദേഹത്തെ കാണാന്‍ പോകുന്നതും രസകരമായ അനുഭവമാണ്. 

കേരളത്തിന് അനുവദിച്ച് രണ്ടാമത്തെ വന്ദേഭാരത് (ഫയൽ ചിത്രം: മനോരമ)

കൂടിക്കാഴ്ചയ്ക്ക് സമയം ചോദിച്ചാൽ അദ്ദേഹം റെയിൽവേ ഉദ്യോഗസ്ഥരെയും കൂടെ ഇരുത്തും. കാണാൻ പോകുമ്പോള്‍ ഞാൻ ഒരു സൂത്രം പ്രയോഗിക്കും. ലാലു നല്ല മൂഡിലാണെങ്കിൽ നമ്മൾ ചെല്ലുമ്പോൾ തന്നെ ചായയും സ്നാക്സുമെല്ലാം ഓർഡർ ചെയ്യും എന്നാൽ ദേഷ്യത്തിലാണെങ്കിൽ ഇതൊന്നും ഉണ്ടാവില്ല. ഇത് മനസ്സിലാക്കിയ ഞാൻ നല്ല മൂഡിലാണെങ്കിൽ മാത്രമേ ആവശ്യങ്ങൾ പറയുകയുള്ളൂ. സമരം മാത്രം പോരാ, പരിചയങ്ങളുണ്ടാക്കി നാടിനുള്ള ആവശ്യങ്ങള്‍ നേടിയെടുക്കാനും നമുക്കു കഴിയണം. 

English Summary:

From Local Class Travel to Free Rides: Panniyan Ravindran's Train Tales

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT