പൂക്കളം ഒരുക്കുന്ന പൊന്നോണപ്പാട്ടുകൾ – ഡോ. സജിത്ത് ഏവൂരേത്ത് എഴുതുന്നു
നനഞ്ഞൊലിച്ച് കൊയ്തുകേറി കളം നിറച്ചുവയ്ക്കുന്ന കറ്റക്കെട്ടുകളാണ് കര്‍ക്കിടകത്തിന്റെ സമ്പാദ്യം. ദുരിതകാലമെന്ന് തോറ്റി, പൊട്ടിയെ പടിയടച്ച്, ശീവോതിയെ കൊട്ടിപ്പാടി അകത്തേറ്റുന്നു. കളിക്കാന്‍ കൂട്ടില്ലാത്ത കാലത്ത് ഊഞ്ഞാല്‍പ്പാട്ടും ഓണപ്പാട്ടും ഇല്ലാതിരുന്ന ഒറ്റപ്പെട്ട ബാല്യത്തില്‍ പാട്ടുകൂട്ടായ കഥയാണ് പറയുന്നത്. വള്ളിനിക്കറിട്ട് നടക്കുന്ന കാലത്താണ് ഓണത്തോട് എനിക്ക് വല്ലാത്ത പ്രണയം തോന്നുന്നത്. കൊയ്ത്തും മെതിയും എള്ളും കറ്റയുമൊക്കെയുള്ള കാലം. അന്നേ കൂട്ടും സെറ്റുമൊന്നുമില്ല. പാട്ടാണ് എപ്പോഴും കൂട്ടുകാരന്‍. അച്ഛന്‍ ജോലി സ്ഥലത്തുനിന്നു കൊണ്ടുവന്ന പഴയ തോഷിബ റേഡിയോ മുറിപ്പുറത്തെ അരമതിലില്‍ പൊട്ടിയും ചീറ്റിയും ചിതറിയും ചിലമ്പിച്ചുമൊക്കെ പാടുന്ന പാട്ടുകളിലായിരുന്നു ജീവിതത്തിന്റെ വസന്തവും ശിശിരവും ഹേമന്ദവുമൊക്കെ കടന്നുപോയിരുന്നത്. അത്തം മുതലേ അയലത്തുള്ള കുട്ടികളൊക്കെ പൂക്കളിറുക്കുവാന്‍ വീട്ടുതൊടിയിലെത്തും. ഓരോ ദിവസവും അവര്‍ പൂക്കളത്തിന്റെ നിറങ്ങളിലും വളയങ്ങളിലും ഓരോ എണ്ണം കൂട്ടും. വാഴപ്പിണ്ടി ചെറുതായി മുറിച്ച് കളത്തിനു നടുവില്‍ കുഴിച്ചിട്ട്, അതില്‍ നിറയെ ചോര തുടിപ്പന്‍ ചെമ്പരത്തിപ്പൂക്കള്‍ കുത്തിനിര്‍ത്തും. അപ്പോള്‍ അവരുടെ മുഖങ്ങള്‍ കാണേണ്ടതു തന്നെ. പൂവിനെപ്പോലെ ചുവന്നു തുടുത്തിരിക്കും. അന്നും ഇന്നും പൂക്കളമിടുന്നതിനോട് എനിക്കു താല്‍പര്യമില്ല. മറ്റൊന്നും കൊണ്ടല്ല... പ്രകൃതി, ചെടികള്‍ക്കു നല്‍കിയ മനോഹരമായ അലങ്കാരങ്ങള്‍, മനുഷ്യന്‍ അവനുവേണ്ടി പറിച്ചെടുത്ത്

നനഞ്ഞൊലിച്ച് കൊയ്തുകേറി കളം നിറച്ചുവയ്ക്കുന്ന കറ്റക്കെട്ടുകളാണ് കര്‍ക്കിടകത്തിന്റെ സമ്പാദ്യം. ദുരിതകാലമെന്ന് തോറ്റി, പൊട്ടിയെ പടിയടച്ച്, ശീവോതിയെ കൊട്ടിപ്പാടി അകത്തേറ്റുന്നു. കളിക്കാന്‍ കൂട്ടില്ലാത്ത കാലത്ത് ഊഞ്ഞാല്‍പ്പാട്ടും ഓണപ്പാട്ടും ഇല്ലാതിരുന്ന ഒറ്റപ്പെട്ട ബാല്യത്തില്‍ പാട്ടുകൂട്ടായ കഥയാണ് പറയുന്നത്. വള്ളിനിക്കറിട്ട് നടക്കുന്ന കാലത്താണ് ഓണത്തോട് എനിക്ക് വല്ലാത്ത പ്രണയം തോന്നുന്നത്. കൊയ്ത്തും മെതിയും എള്ളും കറ്റയുമൊക്കെയുള്ള കാലം. അന്നേ കൂട്ടും സെറ്റുമൊന്നുമില്ല. പാട്ടാണ് എപ്പോഴും കൂട്ടുകാരന്‍.
അച്ഛന്‍ ജോലി സ്ഥലത്തുനിന്നു കൊണ്ടുവന്ന പഴയ തോഷിബ റേഡിയോ മുറിപ്പുറത്തെ അരമതിലില്‍ പൊട്ടിയും ചീറ്റിയും ചിതറിയും ചിലമ്പിച്ചുമൊക്കെ പാടുന്ന പാട്ടുകളിലായിരുന്നു ജീവിതത്തിന്റെ വസന്തവും ശിശിരവും ഹേമന്ദവുമൊക്കെ കടന്നുപോയിരുന്നത്. അത്തം മുതലേ അയലത്തുള്ള കുട്ടികളൊക്കെ പൂക്കളിറുക്കുവാന്‍ വീട്ടുതൊടിയിലെത്തും. ഓരോ ദിവസവും അവര്‍ പൂക്കളത്തിന്റെ നിറങ്ങളിലും വളയങ്ങളിലും ഓരോ എണ്ണം കൂട്ടും. വാഴപ്പിണ്ടി ചെറുതായി മുറിച്ച് കളത്തിനു നടുവില്‍ കുഴിച്ചിട്ട്, അതില്‍ നിറയെ ചോര തുടിപ്പന്‍ ചെമ്പരത്തിപ്പൂക്കള്‍ കുത്തിനിര്‍ത്തും. അപ്പോള്‍ അവരുടെ മുഖങ്ങള്‍ കാണേണ്ടതു തന്നെ. പൂവിനെപ്പോലെ ചുവന്നു തുടുത്തിരിക്കും.
അന്നും ഇന്നും പൂക്കളമിടുന്നതിനോട് എനിക്കു താല്‍പര്യമില്ല. മറ്റൊന്നും കൊണ്ടല്ല... പ്രകൃതി, ചെടികള്‍ക്കു നല്‍കിയ മനോഹരമായ അലങ്കാരങ്ങള്‍, മനുഷ്യന്‍ അവനുവേണ്ടി പറിച്ചെടുത്ത് ഒറ്റദിവസത്തെ വെയിലില്‍ ഉണക്കിക്കരിച്ച് തൂത്തുവാരി ദൂരെക്കളയുന്നു. സ്വാര്‍ഥനായ മനുഷ്യന്‍. മറിച്ച് അവ ചെടികളില്‍ നിന്നാലോ, ഒരാഴ്ചയെങ്കിലും അവ നിറവും മണവും തൂകി ചിരിച്ചുനില്‍ക്കും. ഒരാഴ്ച വണ്ടിന് തേനൂട്ടും. ഇതളുകള്‍ ശലഭങ്ങളോട് കിന്നരിക്കും.
“പൂവിളി... പൂവിളി... പൊന്നോണമായി
നീ വരൂ... നീ വരു... പൊന്നോണത്തുമ്പീ” (വിഷുക്കണി -1977) എന്ന പാട്ടാണ് അക്കാലത്ത് ഓണം കൊണ്ടുവരുന്നത്.
എന്റെ ഗ്രാമമായ മുതുകുളത്തു നിന്നും വിളിപ്പാടകലെയാണ് ഹരിപ്പാട്. രണ്ടുംമൂന്നും തവണ കൃഷിയേറ്റുന്ന അരിപ്പാടങ്ങളാണ് ഓണാട്ടുകരയുടെ സവിശേഷത. ഈ നെല്ലറകള്‍ കൊയ്തെടുത്ത്, പൊന്നളന്ന് നിറചാക്കുകളിലാക്കി സ്യാനന്ദൂരപുരത്തേക്ക് തുഴയെറിഞ്ഞ് പോകും. നെല്‍പ്പുരകടവുകളിലെ കത്താത്ത വിളക്കുമരങ്ങള്‍ ഇന്നും മരിക്കാത്ത ചരിത്ര ശേഷിപ്പുകളാണ്. കര്‍ഷകഗ്രാമമായ ഹരിപ്പാട്ട് ജനിച്ചുവളര്‍ന്ന ശ്രീകുമാരന്‍ തമ്പിയാണ് പൂവിളിപ്പാട്ടെഴുതിയത് എന്നൊക്കെ തിരിച്ചറിയാന്‍ പിന്നെയും കാലങ്ങളെടുത്തു.
ഓണം കൊണ്ടുവരുന്ന പാട്ടുകളേറെയും ഹരിപ്പാട്ടെ ഈ ‘പാട്ടു തുമ്പി’ യുടെ മൂളലുകളില്‍ പിറന്നവയാണ്. ഉത്രാടപൂക്കുന്നിന്റെ ഉച്ചിയില്‍ പൊന്‍വെയില്‍ തുണ്ടുകള്‍ തിളങ്ങുന്നതും കോടിമുണ്ട് ഉടുത്ത് കോമള ബാലനെപ്പോലെ കിളിക്കുഞ്ഞുങ്ങൾ ഓടിക്കളിക്കുന്നതും (തിരുവോണപ്പുലരിതന്‍ തിരുമുല്‍ കാഴ്ച വാങ്ങാന്‍... - തിരുവോണം,1975, ശ്രീകുമാരന്‍ തമ്പി, എം.കെ. അര്‍ജുനന്‍) ഈ പാട്ടുകളിലാണ് മലയാളി കണ്ടത്. എന്നും മലയാള സിനിമയില്‍ നിറഞ്ഞുനിന്ന ഒരു നായകനേയുള്ളൂ; അത് സാക്ഷാല്‍ പ്രേംനസീറാണ്. ഗാനരംഗത്ത് പ്രേംനസീറിന്റെ സാന്നിധ്യം മനോഹരമായ ഒരു അനുഭവമായിരുന്നു.
പാട്ടിന്റെ വരികളിലൂടെ... ദാസിന്റെ മൊഴികളിലൂടെ നസീറിന്റെ ചുണ്ടുകള്‍ തത്തിക്കളിച്ചുപോകുന്നതുകാണാന്‍ എന്തു ചേലായിരുന്നു. കുട്ടനാട്ടിലെ കായല്‍പ്പരപ്പിലൂടെ ഒഴുകുന്ന ബോട്ടിനു മുന്നില്‍ മഞ്ഞമുഴുക്കയ്യന്‍ ഷര്‍ട്ടുമിട്ട “ഓണപ്പൂവേ... പൂവേ... പൂവേ” (ഈ ഗാനം മറക്കുമോ-1978, ഒഎന്‍വി-സലില്‍ ചൗധരി) എന്നു പാടിപ്പോകുന്ന നസീര്‍. “നീ തേടും മനോഹര തീരം” എന്നു പാടുമ്പോള്‍ ഞാന്‍ കരുതിയത് എന്റെ ഗ്രാമത്തെയാകും അദ്ദേഹം തേടുന്നതെന്നാണ്. അത്രയ്ക്കുണ്ടായിരുന്നു നാടിന്റെ സൗന്ദര്യം.
തിരുവോണ സദ്യയുണ്ട് അയല്‍പക്കത്തുള്ള കുട്ടികള്‍, ഓണക്കോടിയുമിട്ട് അമ്മ വീടുകളിലേക്കും ബന്ധുവീടുകളിലേക്കും പോകുമ്പോള്‍ വിശാലമായ പറമ്പിന്റെ, നിഴല്‍ വീണ ഓരങ്ങളില്‍ ഓണത്തുമ്പികളോട് പോഴത്തം പറഞ്ഞ് ഒറ്റപ്പെട്ടു നടക്കുകയായിരിക്കും ഞാന്‍. എവിടെയും പോകാനില്ലല്ലോ! അവിടവിടെ കൂട്ടിവച്ചിരിക്കുന്ന വൈക്കോല്‍ കൂനകളില്‍ വെറുതെ ചാരിയിരിക്കുമ്പോള്‍ മനസ്സിലേക്ക് വരുന്ന ചില പാട്ടുകളുണ്ട്. അതിലൊന്നാണ്
‘‘കാറ്റും പോയ് മഴക്കാറുംപോയ്
കര്‍ക്കിടകം പിറകെ പോയ്
ആവണിത്തുമ്പിയും
അവള്‍പെറ്റമക്കളും വാ... വാ... വാ”
(വാഴ്‌വേമായം, 1970, വയലാര്‍-ദേവരാജന്‍)
∙ കൂട്ടില്ലാത്തവര്‍ക്കെല്ലാം കൂട്ടാകാനായി ഉണ്ണിക്കിടാങ്ങളെ തേടുന്ന പാട്ട്
അന്ന് നാട്ടില്‍ ചേട്ടന്മാരുടെ ഒരു ക്ലബ്ബുണ്ട്- പ്രതിഭ. നാട്ടിലുള്ള ബാപ്പുജി വായനശാലയിലെ ഇപ്പോഴത്തെ കുമാരന്മാരാണ് ‘പ്രതിഭ’യുടെ ഭാരവാഹികള്‍. എല്ലാ വര്‍ഷവും അവിട്ടം നാളില്‍ ‘പ്രതിഭ തിയറ്റേഴ്‌സ്’ ഒരു നാടകം അവതരിപ്പിക്കും. രാതി 8ന്, ഐശ്വര്യപ്രദായനി സ്‌കൂളില്‍ നടക്കുന്ന നാടകം കാണാന്‍ നാട്ടുകാര്‍ ചൂട്ടുംകത്തിച്ച് വരും. ഇല്ലാത്തവന്റെ ജീവിതവും ജീവിതാനുഭവങ്ങളും മനുഷ്യാവസ്ഥകളുടെ പ്രഹേളികകളായി മാറിമറിയുന്ന വികാര തീവ്രമായ രംഗങ്ങള്‍ നാടകങ്ങളെ അവിസ്മരണീയമാക്കി. അപ്പോള്‍ ഞാന്‍ ഓര്‍ത്തത്.
‘‘ഓമനത്തിങ്കളിലോണം പിറക്കുമ്പോള്‍
താമരക്കുമ്പിളില്‍ പനിനീര്‍
ഓണം പിറന്നാലും ഉണ്ണിപിറന്നാലും
ഓരോ കുമ്പിള്‍ കണ്ണീര്‍”
(തുലാഭാരം 1968-വയലാര്‍, ദേവരാജന്‍) എന്ന ഗാനമാണ്. താരാട്ടുപാട്ടാണെങ്കിലും ആഹ്ലാദങ്ങളുടെ ക്ഷണികതയെക്കാള്‍ ജീവിതം ദുഃഖസാന്ദ്രമെന്ന് ഈ പാട്ട് ഓര്‍മിപ്പിക്കും.
വയസ്സു വളരുകയും പാട്ട് തുടരുകയും ചെയ്തപ്പോള്‍ മനസ്സിന്റെ കീശകളില്‍ കയറിയിരുന്നത് എത്രയെത്ര ഓണപ്പാട്ടുകളാണ്.
‘‘ഒന്നാം പൊന്നോണപ്പൂപ്പട വാള കൂട്ടാന്‍
പൂക്കണ്ണി കോരാന്‍ ഓടിവാ തുമ്പ’’
പൂത്തുമ്പീ താ തെയ്.....
(പാവങ്ങള്‍ പെണ്ണുങ്ങള്‍, 1973, വയലാര്‍)
‘‘പൂവേണം പൂപ്പടവേണം പൂവിളിവേണം’
പൂണാരം ചാര്‍ത്തിയ കന്നിപൂമകള്‍ വേണം
(ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, 1987 ഒഎന്‍വി- ജോണ്‍സണ്‍)
പൂത്തുമ്പി പൂവന്‍തുമ്പി
നീയെന്തേ തുള്ളാത്തു തുള്ളാത്തു
(സര്‍വേകല്ല് ,1976, ഒഎന്‍വി-ദേവരാജന്‍)
ഓണത്തുമ്പിക്കൊരു ഊഞ്ഞാല്
(ഓണത്തുമ്പിക്കൊരു ഊഞ്ഞാല്, 1985, പൂവച്ചല്‍ ഖാദര്‍, എ.ടി.ഉമ്മര്‍)
പാതിരാക്കിളി വരു പാല്‍ക്കടല്‍ക്കിളീ
ഓണമായിതാ തിരുവോണമായിതാ...
(കിഴക്കന്‍ പത്രോസ്, 1992, ഒഎന്‍വി - എസ്.പി.വെങ്കിടേഷ്)
‘കേരളം... കേരളം...
കേളികൊട്ടുയരുന്ന കേരളം
(മിനിമോള്‍, 1977, ശ്രീകുമാരന്‍ തമ്പി-ദേവരാജന്‍)
അത്തപ്പൂവും നുള്ളി തൃത്താപ്പൂവും നുള്ളി
തന്നാനം പാടി പൊന്നൂഞ്ഞാലിലാടി
(പുന്നാരംചൊല്ലിചൊല്ലി, 1985, ഒഎന്‍വി-ജെറി അമല്‍ദേവ്)
മാവേലിക്കും പൂക്കളം മാദേവനും പൂക്കളം
മലയാളക്കരയാകെ വര്‍ണ്ണപ്പൂക്കളം
(ഇതു ഞങ്ങളുടെ കഥ, 1982, പി.ഭാസ്ക്കരന്‍-ജോണ്‍സണ്‍)
ഇങ്ങനെ എത്രയോ ഓണപ്പാട്ടുകള്‍.
എന്നാല്‍ ഇന്നും കേള്‍ക്കുമ്പോള്‍ എന്നെ വിഷാദിപ്പിക്കുന്ന രണ്ട് ഓണപ്പാട്ടുകൂടിയുണ്ട്. ഓണവും ജീവിതവുമൊക്കെ എനിക്കു നല്‍കിയ സ്ഥായീഭാവങ്ങളെ അവ തോറ്റിയുണര്‍ത്തുന്നു. ഒന്ന് ശ്രീകുമാരന്‍ തമ്പിയുടെ ‘ഉത്രാടപ്പൂനിലാവേ വാ’, അതില്‍
‘‘തിരുവോണത്തിന്‍ കോടിയുടുക്കാന്‍
കൊതിയ്ക്കുന്നു തെരുവിന്‍മക്കള്‍
അവര്‍ക്കില്ല പൂമുറ്റങ്ങള്‍ പൂവിടര്‍ത്തുവാന്‍
വയറിന്റെ ഗാനംകേട്ടേ മയങ്ങുന്ന വാമനന്മാര്‍
അവര്‍ക്കോണക്കോടിയായ് നീ വാ’
(ഉത്സവഗാനങ്ങള്‍, സംഗീതം രവീന്ദ്രന്‍)
എന്ന വരികള്‍ കേള്‍ക്കുമ്പോള്‍ അറിയാതെ കണ്ണുനിറയും. എല്ലാം ഉണ്ടായിട്ടും വേദനിക്കുന്ന അനാഥത്വം പേറിയ കവിയോട് സമാനമായ ജീവിതാവസ്ഥയാകാം കണ്ണുനിറയ്ക്കുക. പിന്നെ മറ്റൊരെണ്ണം ഗിരീഷ് പുത്തഞ്ചേരിയുടേതാണ്.
"ആരോ കമിഴ്ത്തിവെച്ചോരോട്ടുരുളിപോലെ
ആകാശത്താവണിത്തിങ്കള്‍...”
(തിരുവോണക്കൈനീട്ടം, സംഗീതം. വിദ്യാസാഗര്‍)
നീറ്റുന്ന ഓര്‍മകളുടെ വഴിയില്‍ വഴിയുന്ന ആവണിനിലാവ്. അവകൊണ്ടുവരുന്ന ദുഃഖവും ആഹ്ലാദവും. അനുഭവമാണ് ഈ പാട്ട്. യഥാര്‍ഥ ഓണത്തിന് പ്രത്യേക രുചിയുണ്ടായിരുന്നു. സവിശേഷ മണമുണ്ടായിരുന്നു. നിറവും ഭാവവും വികാരവും വിഷാദവുമൊക്കെയുണ്ടായിരുന്നു. ഇന്ന് എന്നും ഓണമാണ്. എല്ലാവര്‍ക്കും ഓണമാണ്. എപ്പോഴും ഓണമാണ്. ഇല്ലായ്മകള്‍ക്കിടയില്‍ വന്ന ഓണങ്ങളാണ് ഹൃദയത്തിന്റെ നടുമുറ്റത്ത് ഓര്‍മയുടെ പൂക്കളമൊരുക്കിയത്; പാട്ടിന്റെ വാടാമലരുകള്‍കൊണ്ട്...