പ്രതീക്ഷിച്ചതുപോലെ സംഭവിച്ചു! യുഎസിന്റെ കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് അടിസ്ഥാന പലിശനിരക്ക് വെട്ടിക്കുറച്ചു. കഴിഞ്ഞ ഒരുവർഷത്തിലേറെയായി 23 വർഷത്തെ ഉയരമായ 5.25-5.50 ശതമാനത്തിൽ നിന്ന പലിശനിരക്കാണ് അരശതമാനം (0.50%) കുറച്ച് 4.75-5% ആക്കിയത്. 4 വർഷത്തിന് ശേഷം ആദ്യമായാണ് യുഎസ് പലിശനിരക്ക് കുറയ്ക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. റീറ്റെയ്ൽ പണപ്പെരുപ്പം ആശ്വാസതലത്തിലേക്ക് കുറയുന്നത് കണക്കിലെടുത്താണ് തീരുമാനം. 2022ൽ റെക്കോർഡ് 9.1 ശതമാനമായിരുന്നു പണപ്പെരുപ്പം. ഇത് രണ്ട് ശതമാനമായി കുറയ്ക്കുകയാണ് യുഎസ് ഫെഡിന്റെ ലക്ഷ്യം. കഴിഞ്ഞമാസം ഇത് 2.5 ശതമാനത്തിലേക്ക് താഴ്ന്നിരുന്നു. ലോകത്തെ ഏറ്റവും വമ്പൻ സമ്പദ്ശക്തിയാണെങ്കിലും യുഎസിനെ എക്കാലവും വലയ്ക്കുന്നത് തൊഴിലില്ലായ്മ നിരക്കിലെ വർധനയാണ്. ഈ കണക്കുകളും ആശ്വാസനിരക്കിലേക്ക് കുറയ്ക്കുകയും രാജ്യത്തെ സാമ്പത്തിക മാന്ദ്യത്തിന്റെ ഭീതിയിൽ നിന്ന് അകറ്റുകയും കൂടിയാണ് പലിശയിലെ ഈ വെട്ടിനിരത്തലിന്റെ ലക്ഷ്യം. അടിസ്ഥാന പലിശനിരക്ക് കുറഞ്ഞാൽ അതിനർഥം ബാങ്കുകളിൽ നിന്നുള്ള വായ്പ, നിക്ഷേപം എന്നിവയുടെ പലിശനിരക്കും താഴുമെന്ന് തന്നെ. യുഎസിലെ 30-വർഷ ഭവന വായ്പയുടെ പലിശനിരക്ക് ഇന്ന് 6.20 ശതമാനമായി കുറഞ്ഞിട്ടുണ്ട്. ഇക്കഴിഞ്ഞ മേയിൽ പലിശഭാരം 7.22 ശതമാനമായിരുന്നു. വാഹന, വ്യക്തിഗത, വിദ്യാഭ്യാസ വായ്പാപ്പലിശയും ക്രെഡിറ്റ് കാർഡ് പലിശയും പുതിയ തീരുമാനത്തോടെ കുറയും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രതീക്ഷിച്ചതുപോലെ സംഭവിച്ചു! യുഎസിന്റെ കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് അടിസ്ഥാന പലിശനിരക്ക് വെട്ടിക്കുറച്ചു. കഴിഞ്ഞ ഒരുവർഷത്തിലേറെയായി 23 വർഷത്തെ ഉയരമായ 5.25-5.50 ശതമാനത്തിൽ നിന്ന പലിശനിരക്കാണ് അരശതമാനം (0.50%) കുറച്ച് 4.75-5% ആക്കിയത്. 4 വർഷത്തിന് ശേഷം ആദ്യമായാണ് യുഎസ് പലിശനിരക്ക് കുറയ്ക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. റീട്ടെയ്ൽ പണപ്പെരുപ്പം ആശ്വാസതലത്തിലേക്ക് കുറയുന്നത് കണക്കിലെടുത്താണ് തീരുമാനം. 2022ൽ റെക്കോർഡ് 9.1 ശതമാനമായിരുന്നു പണപ്പെരുപ്പം. ഇത് രണ്ട് ശതമാനമായി കുറയ്ക്കുകയാണ് യുഎസ് ഫെഡിന്റെ ലക്ഷ്യം. കഴിഞ്ഞമാസം ഇത് 2.5 ശതമാനത്തിലേക്ക് താഴ്ന്നിരുന്നു.

ലോകത്തെ ഏറ്റവും വമ്പൻ സമ്പദ്ശക്തിയാണെങ്കിലും യുഎസിനെ എക്കാലവും വലയ്ക്കുന്നത് തൊഴിലില്ലായ്മ നിരക്കിലെ വർധനയാണ്. ഈ കണക്കുകളും ആശ്വാസനിരക്കിലേക്ക് കുറയ്ക്കുകയും രാജ്യത്തെ സാമ്പത്തിക മാന്ദ്യത്തിന്റെ ഭീതിയിൽ നിന്ന് അകറ്റുകയും കൂടിയാണ് പലിശയിലെ ഈ വെട്ടിനിരത്തലിന്റെ ലക്ഷ്യം. അടിസ്ഥാന പലിശനിരക്ക് കുറഞ്ഞാൽ അതിനർഥം ബാങ്കുകളിൽ നിന്നുള്ള വായ്പ, നിക്ഷേപം എന്നിവയുടെ പലിശനിരക്കും താഴുമെന്ന് തന്നെ. യുഎസിലെ 30 വർഷ ഭവന വായ്പയുടെ പലിശനിരക്ക്  6.20 ശതമാനമായി കുറഞ്ഞിട്ടുണ്ട്. ഇക്കഴിഞ്ഞ മേയിൽ പലിശഭാരം 7.22 ശതമാനമായിരുന്നു. വാഹന, വ്യക്തിഗത, വിദ്യാഭ്യാസ വായ്പാപ്പലിശയും ക്രെഡിറ്റ് കാർഡ് പലിശയും പുതിയ തീരുമാനത്തോടെ കുറയും. അതേസമയം സേവിങ്സ് ഡെപ്പോസിറ്റ്, എഫ്ഡി പലിശനിരക്ക് താഴും.

യുഎസ് ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവൽ (Photo by Mandel NGAN / AFP)
ADVERTISEMENT

പലിശനിരക്ക് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യുമ്പോൾ പൊതുവേ കാൽശതമാനം (0.25%) മാറ്റമാണ് ഫെഡറൽ റിസർവ് വരുത്താറുള്ളത്. ഇതിനുമുമ്പ് പലിശയിൽ അരശതമാനം ഇളവ് വരുത്തിയത് 2008ൽ ആഗോള സാമ്പത്തികമാന്ദ്യത്തിന്റെ പശ്ചാത്തലത്തിലായിരുന്നു. പലിശനയം പ്രഖ്യാപിക്കുമ്പോൾ അടുത്ത യോഗങ്ങളിലെ തീരുമാനത്തെ സ്വാധീനിച്ചേക്കാവുന്ന കാര്യങ്ങളും കൂടി യുഎസ് ഫെഡ് പറയാറുണ്ട്. ഇതിനെ പൊതുവേ 'ഡോട്ട് പ്ലോട്ട്' എന്നാണ് വിശേഷിപ്പിക്കുക. 2024ൽ യുഎസ് ഫെഡിന്റെ രണ്ടു യോഗങ്ങൾ കൂടി ചേരാനുണ്ട്. ഇരു യോഗങ്ങളിലുമായി ആകെ അരശതമാനം കൂടി ഇളവ് പലിശയിൽ വരുത്തിയേക്കുമെന്ന സൂചന യുഎസ് ഫെഡ് നൽകിക്കഴിഞ്ഞു. 2025ൽ ഒരു ശതമാനവും 2026ൽ അരശതമാനവും കൂടി ഇളവും പ്രതീക്ഷിക്കുന്നു.

∙ ഇതു പോരാ.. വീണ്ടും മുറവിളി പോരായെന്ന്

യുഎസ് പലിശ കുറച്ചാൽ കടപ്പത്രം തകരും, ഡോളർ ദുർബലമാകും. ഓഹരിയും സ്വർണവും കുതിക്കും എന്നൊക്കെ വിലയിരുത്തപ്പെട്ടിരുന്നു. ശരിയാണ്. യുഎസ് സർക്കാരിന്റെ 10-വർഷ കടപ്പത്ര ആദായനിരക്ക് (യുഎസ് 10-ഇയർ ട്രഷറി ബോണ്ട് യീൽഡ്) കുത്തനെ കുറഞ്ഞു. മുൻമാസങ്ങളിൽ 4.6% എന്ന ശക്തമായ നിലയിലായിരുന്ന യീൽഡ് 3.70 ശതമാനത്തിലേക്കാണ് ഇന്നലെ താഴ്ന്നത്. യെൻ, പൗണ്ട്, യൂറോ തുടങ്ങിയ ലോകത്തെ 6 മുൻനിര കറൻസികൾക്കെതിരായ യുഎസ് ഡോളർ ഇൻഡെക്സ് 14 മാസത്തെ ഇടവേളയ്ക്ക് ശേഷം ആദ്യമായി 100ന് താഴേക്കും വീണു. മുൻമാസങ്ങളിൽ ഇത് 106ന് മുകളിൽ ആയിരുന്നു. രാജ്യാന്തര സ്വർണ വില ഔൺസിന് 2,598 ഡോളർ എന്ന സർവകാല റെക്കോർഡ് കുറിച്ചു. യുഎസ് ഓഹരി വിപണികളായ ഡൗ ജോൺസ്, എസ് ആൻഡ് പി 500, നാസ്ഡാക്ക് എന്നിവ ഒരു ശതമാനത്തിലധികവും ഉയർന്നു.

ചിത്രീകരണം : മനോരമ ഓൺലൈൻ

എന്നാൽ, ഇതിനെല്ലാം അൽപായുസ്സേ ഉണ്ടായിരുന്നുള്ളൂ. 10-വർഷ ട്രഷറി ബോണ്ട് യീൽഡ് 3.716 ശതമാനത്തിലേക്ക് കയറി. യുഎസ് ഡോളർ ഇൻഡെക്സ് 100.92ൽ എത്തി. സ്വർണ വില 2,570 ഡോളറിലേക്ക് കുറഞ്ഞു. യുഎസ് ഓഹരി വിപണികൾ വ്യാപാരം അവസാനിപ്പിച്ചത് 0.25% മുതൽ 0.31% വരെ നഷ്ടത്തിലും.

ADVERTISEMENT

ഏതാനും ദിവസങ്ങൾ മുമ്പുവരെ യുഎസ് ഫെഡ് അടിസ്ഥാന പലിശനിരക്കിൽ 0.25% കുറവുവരുത്തുമെന്നാണ് 80% സർവേകളും പ്രവചിച്ചത്. 20% സാധ്യത 0.50% ഇളവിനായിരുന്നു. രണ്ടുദിവസം മുമ്പ് അരശതമാനം പലിശ കുറയാനുള്ള സാധ്യത 60-80 ശതമാനത്തിലേക്ക് ഉയർന്നു. പ്രതീക്ഷിച്ചതുപോലെ അരശതമാനം ഇളവ് കിട്ടുകയും ചെയ്തു. എന്നാൽ, ഇത്ര കുറഞ്ഞാൽ പോരാ എന്ന മുറവിളിയാണ് ഇപ്പോൾ മുഴങ്ങുന്നത്.

(Representative image by Ralf Hahn/istockphoto)

''അരശതമാനം പലിശ കുറച്ചുവെന്നത് സമ്മതിക്കുന്നു, പക്ഷേ, ഇനിയും കുറയണം. നവംബറിലെ യോഗത്തിൽ 0.25 ശതമാനമെങ്കിലും കുറയ്ക്കണം'' - എന്ന ചിന്താഗതിയിലേക്ക് നിക്ഷേപകലോകം അരശതമാനം പലിശ കുറഞ്ഞതിന് തൊട്ടുപിന്നാലെ തന്നെ മാറിക്കഴിഞ്ഞെന്ന് നിരീക്ഷകർ പറയുന്നു. ഇതാണ് ഓഹരികളിലും സ്വർണത്തിലും വിൽപന സമ്മർദവും ലാഭമെടുപ്പും സൃഷ്ടിച്ചതും യുഎസ് ഡോളർ ഇൻഡെക്സും ട്രഷറി ബോണ്ട് യീൽഡും കരകയറാൻ വഴിവച്ചതും.

∙ ഇന്ത്യൻ ഓഹരി വിപണിയുടെ നേട്ടം

പലിശനിരക്ക് താഴ്ന്നതിനാൽ യുഎസ് ഡോളറും യുഎസ് കടപ്പത്രങ്ങളും അനാകർഷകമായി കഴിഞ്ഞു. ഇനിയും പലിശ കുറയുമെന്നത് ഇവയെ കൂടുതൽ ദുർബലമാക്കും. അതായത് ഇവയിലെ നിക്ഷേപങ്ങളിൽ നിന്ന് ഇനി കാര്യമായ നേട്ടം നിക്ഷേപകർക്ക് കിട്ടില്ല. ഇത് ഇന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങൾക്ക് നേട്ടമാണ്. ലോകത്തെ ഏറ്റവും വേഗം വളരുന്ന വലിയ (മേജർ) സമ്പദ്‍വ്യവസ്ഥ, ലോകത്ത് അതിവേഗം വളരുന്നൊരു ഓഹരി വിപണി തുടങ്ങിയവ മികവുകൾ മൂലം സാഹചര്യം ഏറ്റവും അനുകൂലം ഇന്ത്യക്കാണ്.

(Representative image by Mir Basar Suhaib/istockphoto)
ADVERTISEMENT

അമേരിക്കൻ കടപ്പത്രങ്ങളിൽ നിന്ന് പിൻവലിയുന്ന വിദേശ നിക്ഷേപകർ ഇന്ത്യയിലേക്കും മറ്റും കൂടുതൽ പണമൊഴുക്കും. ഇന്ത്യൻ ഓഹരി വിപണിക്കും കടപ്പത്രങ്ങൾക്കും ഇത് നേട്ടമാകും. 

വികസ്വര വിപണികളിലേക്കുള്ള പണമൊഴുക്കിൽ ഇന്ത്യ ഈ മാസത്തെ കണക്കുപ്രകാരം ഒന്നാംസ്ഥാനത്താണ്. ഈ മാസം ഇതുവരെ ഇന്ത്യ നേടിയത് 219.1 കോടി ഡോളറാണ്. 69 കോടി ഡോളർ നേടിയ തായ്‍ലൻഡ് ആണ് രണ്ടാമത്. 37 കോടി ഡോളറുമായി ഇന്തനേഷ്യ മൂന്നാമതും. ഇക്കഴിഞ്ഞ ആഴ്ച മാത്രം ഇന്ത്യൻ ഓഹരി വിപണികളിലേക്ക് 16,881 കോടി രൂപയുടെ വിദേശ നിക്ഷേപവും എത്തിയിട്ടുണ്ട്.

പലിശ കുറയുന്നത് സാധാരണക്കാർക്ക് എന്നപോലെ കമ്പനികൾക്കും നേട്ടമാണ്. ഇത് യുഎസ് ഓഹരി വിപണിക്കും ഗുണം ചെയ്യും. വരുമാനത്തിന്റെ മുഖ്യപങ്കും യുഎസിൽ നിന്ന് നേടുന്ന  ഇന്ത്യൻ ഐടി, ഫാർമ കമ്പനികൾക്കും ഇത് നേട്ടമാകും. പലിശയിളവിൽ ആവേശംപൂണ്ട് ഇന്ത്യൻ ഓഹരി വിപണികൾ ഇപ്പോഴേ നേട്ടത്തിലേറിക്കഴിഞ്ഞിട്ടുണ്ട്. നിഫ്റ്റി ചരിത്രത്തിലാദ്യമായി 25,500 പോയിന്റും ഭേദിച്ചു.

(Representative image by DoganKutukcu/istockphoto)

∙ സ്വർണം ഇനി എങ്ങോട്ട്?

പലിശ കുറച്ചതിന് പിന്നാലെ സർവകാല റെക്കോർഡായ ഔൺസിന് 2,598 ഡോളറിൽ തൊട്ടിറങ്ങിയ രാജ്യാന്തര വില 2,548 ഡോളറിലേക്ക് താഴ്ന്നിരുന്നു. ഗോൾഡ് ഇടിഎഫ് അടക്കമുള്ള സ്വർണ നിക്ഷേപ പദ്ധതികളിലെ ലഭമെടുപ്പാണ് തിരിച്ചടിയായത്. എന്നാൽ, വിലയിറക്കം താൽകാലികമാണെന്ന വിലയിരുത്തൽ ശക്തമാണ്. അതു ശരിവച്ചുകൊണ്ട് വില മുന്നോട്ട് നീങ്ങിത്തുടങ്ങിയിട്ടുണ്ട്. നിലവിൽ വ്യാപാരം പുരോഗമിക്കുന്നത് 2,575 ഡോളറിൽ. പലിശ കുറഞ്ഞതിന്റെ ചുവടുപിടിച്ച് ഡോളർ ഇനിയും ദുർബലമാകാനാണ് സാധ്യത. രാജ്യാന്തര സ്വർണ വ്യാപാരം നടക്കുന്നത് ഡോളറിലാണല്ലോ. അതുകൊണ്ട്, ഡോളർ ദുർബലമായാൽ അത് മുതലെടുത്ത് കൂടുതൽ സ്വർണം വാരിക്കൂട്ടാം. ഇങ്ങനെ ഡിമാൻഡ് കൂടുമ്പോൾ സ്വർണ വില ഉയരും. ‌

മധ്യേഷ്യയിൽ യുദ്ധഭീതി കനക്കുന്നത് ആഗോള സമ്പദ്‍വ്യവസ്ഥയ്ക്ക് ഭീഷണിയാണ്. ഇത് സ്വർണത്തിന് സുരക്ഷിത നിക്ഷേപമെന്ന പെരുമ നൽകും. അതായത്, സ്വർണത്തെ കാത്തിരിക്കുന്നത് വിലക്കുതിപ്പിന്റെ നാളുകളാണെന്ന് കരുതുന്നു. യുഎസ് ഈ വർഷം ഇനിയും അരശതമാനം കൂടി പലിശ കുറച്ചേക്കുമെന്നതും ഓർക്കണം. രാജ്യാന്തര സ്വർണ വില 2,650 ഡോളർ ഭേദിക്കുകയെന്നത് വിദൂരമല്ല. കേരളത്തിൽ സ്വർണ വില പവന് 56,000 രൂപയിലേക്കും നീങ്ങിയേക്കാം.

∙ യുഎഇയും സൗദിയും പലിശ കുറച്ചു, എന്തിന്?

യുഎസ് പലിശ കുറച്ചതിന് പിന്നാലെ ഗൾഫ് രാഷ്ട്രങ്ങളായ യുഎഇ, സൗദി അറേബ്യ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിലെ കേന്ദ്രബാങ്കുകളും അടിസ്ഥാന പലിശനിരക്ക് അരശതമാനം കുറച്ചു. ഈ രാജ്യങ്ങളുടെ പണനയം, കറൻസിയുടെ മൂല്യം എന്നിവ യുഎസിന്റെ നയത്തെ അടിസ്ഥാനമായാണ് നിശ്ചയിക്കുന്നത്. സ്വന്തമായതോ സ്വന്തം രാജ്യത്തെ സമ്പദ്‍വ്യവസ്ഥയ്ക്ക് അനുസൃതമായതോ ആയ നയം ഇല്ല. യുഎസ് പലിശ കുറച്ചാൽ ഇവയും കുറയ്ക്കും. കൂട്ടിയാൽ കൂട്ടും. ഡോളർ ദുർബലമായാൽ ഈ രാജ്യങ്ങളിലെ കറൻസികളും തളരും. ഡോളർ കുതിച്ചാൽ ഇവയും കുതിക്കും. കുവൈത്ത് മാത്രമാണ് അപവാദം. കുവൈത്ത് ദിനാർ പക്ഷേ, ഡോളറിൽ മാത്രമല്ല, മറ്റ് ചില കറൻസികളെയും ആശ്രയിക്കുന്നുണ്ടെന്ന് മാത്രം.

യുഎസ് ഫെഡറൽ റിസർവ് മുദ്ര (Photo by Mandel NGAN / AFP)

∙ പ്രവാസികൾക്ക് നേട്ടമോ കോട്ടമോ?

പ്രവാസലോകത്ത് ബാങ്ക് വായ്പ എടുക്കുന്നവർക്ക് യുഎസ് പലിശ കുറച്ചത് നേട്ടമാണ്. കാരണം, അവിടങ്ങളിലും വായ്പാ പലിശയുടെ ഭാരം കുറയും. അതേസമയം ബാങ്ക് നിക്ഷേപങ്ങളുടെ പലിശയും കുറയുമെന്നത് മറക്കരുത്. ഡോളർ തളരുന്നത് രൂപയ്ക്ക് നേട്ടമാണ്. ഇത് പ്രവാസികൾക്ക് തിരിച്ചടിയുമാണ്. ദിർഹം അടക്കമുള്ള കറൻസികളുടെ മൂല്യം രൂപയ്ക്ക് മുന്നിൽ കുറയും. ഫലത്തിൽ, പ്രവാസികൾ ഇന്ത്യയിലേക്ക് അയക്കുന്ന പണത്തിന്റെ മൂല്യവും കുറയും. യുഎസ് പലിശ കുറച്ചതിന് പിന്നാലെ, ഇന്ന് ഇന്ത്യൻ റുപ്പി 0.10% ഉയർന്ന് ആറാഴ്ചത്തെ മികച്ച മൂല്യമായ 83.66ലേക്ക് എത്തിയിട്ടുണ്ട്. ഇന്നലെ മൂല്യം 83.75 ആയിരുന്നു. ഇന്നലെ ഒരു ഡോളർ ഇന്ത്യയിലേക്ക് അയച്ചാൽ 83.75 രൂപ കിട്ടുമായിരുന്നെങ്കിൽ ഇന്ന് കിട്ടുക 83.66 രൂപ മാത്രം.

ന്യൂയോർക്ക് സ്റ്റോക്ക് എക്‌സ്‌ചേഞ്ച് (File Photo by SPENCER PLATT / GETTY IMAGES NORTH AMERICA / Getty Images via AFP)

∙ ഡോളർ തളരുമ്പോൾ...

ഡോളറിന്റെ തളർച്ച പൊതുവേ ഇന്ത്യക്ക് നേട്ടമാണ്. കാരണം കയറ്റുമതിയേക്കാൾ ഇറക്കുമതിയെ ആശ്രയിക്കുന്ന രാജ്യമാണ് ഇന്ത്യ. വ്യാപാരക്കമ്മിയാണ് തുടർച്ചയായി രേഖപ്പെടുത്തുന്നതും. കയറ്റുമതി വരുമാനവും ഇറക്കുമതിച്ചെലവും തമ്മിലെ അന്തരമാണിത്. ക്രൂഡോയിൽ‌, ഇലക്ട്രോണിക്സ് ഉൽപന്നങ്ങൾ, അസംസ്കൃത വസ്തുക്കൾ തുടങ്ങി ഇറക്കുമതി ചെയ്യുന്ന ഉൽപന്നങ്ങൾക്ക് വില കുറയുമെന്നത് ഇന്ത്യക്ക് നേട്ടമാകും. ഇത് പണപ്പെരുപ്പം നിയന്ത്രിക്കാൻ സഹായിക്കും. വിദേശ പഠനം, വിദേശ യാത്ര എന്നിവയ്ക്കും രൂപയുടെ മൂല്യവർധന ഗുണം ചെയ്യും. ഡോളറിൽ വിദേശ വായ്പ എടുത്തവർക്കും കുറഞ്ഞ ചെലവിൽ വായ്പകൾ വീട്ടാനാകും. എന്നാൽ, തിരിച്ചടികളുമുണ്ട്. കയറ്റുമതി വരുമാനത്തെ ആശ്രയിക്കുന്ന കമ്പനികളുടെ നില പരുങ്ങലിലാകും. പ്രവാസിപ്പണമൊഴുക്കും കുറയും. വിദേശ വിനോദ സഞ്ചാരികളുടെ വരവ് കുറയുമെന്നത് ആഭ്യന്തര ടൂറിസത്തെ ബാധിക്കും.

ഇന്ത്യയിലും പലിശനിരക്ക് കുറയേണ്ടത് അനിവാര്യമാണ്. എന്നാൽ യുഎസ് പലിശ കുറച്ചു എന്നതുകൊണ്ട് ഇവിടെ റിസർവ് ബാങ്കും ഉടൻ പലിശ കുറയ്ക്കുമെന്ന് കരുതുന്നില്ല. ഇന്ത്യൻ സാഹചര്യങ്ങൾ നോക്കിയാകും റിസർവ് ബാങ്കിന്റെ തീരുമാനങ്ങൾ

വിവേക് കൃഷ്ണ ഗോവിന്ദ്, സാമ്പത്തിക വിദഗ്ധൻ, സീനിയർ പാർട്ണർ, വർമ ആൻഡ് വർമ ചാർട്ടേഡ് അക്കൗണ്ടന്റ്സ്

∙ റിസർവ് ബാങ്കും പലിശ കുറയ്ക്കുമോ?

യുഎസിന്റെ ചുവടുപിടിച്ച് ലോകത്തെ നിരവധി രാജ്യങ്ങളുടെ കേന്ദ്രബാങ്കുകൾ അടിസ്ഥാന പലിശ കുറച്ചുകഴിഞ്ഞു. ആഗോളതലത്തിൽ പണപ്പെരുപ്പവും കുറയുകയാണ്. ജിഡിപി വളർച്ചയിലും ലോകത്തെ മേജർ സമ്പദ്‍വ്യവസ്ഥകളിൽ ഇന്ത്യ മുന്നിലാണ്. ഇവയെല്ലാം പലിശഭാരം കുറയ്ക്കാൻ റിസർവ് ബാങ്കിനുമേൽ സമ്മർദമാകുമെന്ന് ഉറപ്പ്. കോവിഡിന് മുൻപ് 2018ൽ 6 ശതമാനത്തിന് മുകളിലായിരുന്നു ഇന്ത്യയിൽ അടിസ്ഥാന പലിശനിരക്കായ റീപ്പോ നിരക്ക്. 2019 ഫെബ്രുവരിയിൽ പണനയ നിർണയ സമിതി റീപ്പോ നിരക്ക് 6.25 ശതമാനത്തിൽ നിന്ന് 6 ശതമാനമായി കുറച്ചു. തുടർന്ന്, ആ വർഷം ഒക്ടോബർ വരെയുള്ള ഓരോ യോഗത്തിലും പലിശ കുറഞ്ഞു. ഒക്ടോബറിൽ നിരക്ക് 5.15 ശതമാനത്തിലെത്തി.

ആർബിഐ ഗവർണർ ശക്തികാന്ത ദാസ് ( File Photo by Samuel Rajkumar/REUTERS)

കോവിഡും ലോക്ക്ഡൗണും മൂലം പ്രതിസന്ധിയിലായ വാണിജ്യ, വ്യവസായ ലോകത്തിനും പൊതുജനത്തിനും സാമ്പത്തികാശ്വാസം പകരാനുള്ള നടപടികളുടെ ഭാഗമായി, 2020 മാർച്ചിൽ പ്രത്യേക യോഗം ചേർന്ന് എംപിസി റീപ്പോനിരക്ക് ഒറ്റയടിക്ക് 0.75 ശതമാനം കുറച്ച് 4.40 ശതമാനമാക്കി. മേയിൽ നിരക്ക് 4 ശതമാനത്തിലേക്കും കുറച്ചു. രണ്ടുവർഷം പിന്നീട് റീപ്പോനിരക്കിൽ റിസർവ് ബാങ്ക് തൊട്ടില്ല.

2022 മേയിൽ റീപ്പോ നിരക്ക് റിസർവ് ബാങ്ക് 0.40 ശതമാനം കൂട്ടി 4.40 ശതമാനമാക്കി. തുടർന്ന്, 2023 ഫെബ്രുവരി വരെ തുടർച്ചയായി ഓരോ യോഗത്തിലും എംപിസി പലിശനിരക്ക് ഉയർത്തി, ദശാബ്ദത്തിലെ തന്നെ ഉയരമായ 6.50 ശതമാനത്തിലെത്തിച്ചു. പിന്നീടിതുവരെ ഇതിൽ മാറ്റം വരുത്തിയിട്ടില്ല. പണപ്പെരുപ്പം 4 ശതമാനത്തിലേക്ക് നിയന്ത്രിക്കുന്നതിനായാണ് റിസർവ് ബാങ്ക് റീപ്പോനിരക്ക് കുത്തനെ കൂട്ടിയത്. കഴിഞ്ഞ രണ്ടുവർഷങ്ങളായി 6 ശതമാനത്തിന് മുകളിലായിരുന്ന റീട്ടെയ്ൽ പണപ്പെരുപ്പം കഴിഞ്ഞ രണ്ടുമാസമായി 4 ശതമാനത്തിന് താഴെയാണ്. പണപ്പെരുപ്പം കുറഞ്ഞുതുടങ്ങിയെങ്കിലും കഴിഞ്ഞ പണനയ നിർണയ യോഗത്തിൽ പലിശനിരക്ക് കുറയ്ക്കാൻ റിസർവ് ബാങ്ക് തയാറായില്ല. 

(Representative image by Kwangmoozaa/istockphoto)

ഭക്ഷ്യവിലപ്പെരുപ്പം (ഫുഡ് ഇൻഫ്ലേഷൻ) ഉയർന്നുനിൽക്കുന്നു എന്നതാണ് കാരണമായി റിസർവ് ബാങ്ക് പറഞ്ഞത്. ജൂലൈയിൽ ചില്ലറ ഭക്ഷ്യവിലപ്പെരുപ്പം 13 മാസത്തെ താഴ്ചയായ 5.42 ശതമാനമായിരുന്നു. കഴിഞ്ഞമാസം ഇത് 5.66 ശതമാനത്തിലേക്ക് കൂടി. ഇതൊക്കെയാണ് റിസർവ് ബാങ്കിനെ ആശങ്കപ്പെടുത്തുന്നത്. ഒക്ടോബറിലും ഡിസംബറിലും റിസർവ് ബാങ്കിന്റെ പണനയ നിർണയ സമിതി (എംപിസി) യോഗം ചേരുന്നുണ്ട്. പലിശ കുറയ്ക്കാനുള്ള സാധ്യത വിരളമാണ്. വരുംമാസങ്ങളിലെ റീട്ടെയ്ൽ പണപ്പെരുപ്പം, ഭക്ഷ്യവിലപ്പെരുപ്പം എന്നിവ കൂടി കണക്കിലെടുത്തേ റിസർവ് ബാങ്ക് പലിശയിൽ കൈവയ്ക്കാൻ സാധ്യതയുള്ളൂ. പലിശ കുറയ്ക്കാൻ കേന്ദ്രസർക്കാരിൽ നിന്ന് സമ്മർദമുണ്ടാകാനുള്ള സാധ്യതയും വിരളം. അതായത്, ഇന്ത്യക്കാർ ഇഎംഐ ഭാരം കുറയാൻ കാത്തിരിക്കേണ്ടി വന്നേക്കാം. അതല്ലെങ്കിൽ, റിസർവ് ബാങ്ക് അടുത്ത യോഗത്തിൽ സർപ്രൈസ് സമ്മാനമായി പലിശയിളവ് നൽകണം.

English Summary:

Decoding the Impact of US Fed Decision to Cut Interest Rate on Gold, Stocks, and Rupees