നാടിനെ അവർ നെഞ്ചോടു ചേർക്കുന്നു. സ്വന്തം വീടും നാടും നാട്ടാരും മാത്രമാണ് അവർക്കെല്ലാം. അങ്ങനെയിരിക്കെയാണ് ആർഭാടവും ആഡംബരവുമായി കുറെപ്പേർ അവിടേയ്ക്ക് കടന്നുവന്നത്. വന്നവർക്ക് വേറൊരു സംസ്കാരം, വേറെ ഭാഷ, വേറെ വേഷം, വേറെ രീതികൾ... സഹിക്കാവുന്നതിലപ്പുറം നാട്ടുകാർ സഹിച്ചു. നിവൃത്തിയില്ലാതെ പ്രതിഷേധിച്ചു. ഇനി...? ആ ഇനി വലിയൊരു ചോദ്യമായി മാറുകയാണ്. നിലനിൽപ്പിനു വേണ്ടി ആട്ടിയോടിക്കലിലേക്കും അക്രമത്തിലേക്കും അവർ തിരിയുന്നു. കുറ്റം പറയാമോ? കഴിയില്ല. കാരണം അവർക്ക് സ്വന്തം നാടിനും വീടിനുമപ്പുറം ഒന്നുമില്ല. വിനോദസഞ്ചാരത്തിന്റെ അതിപ്രസരത്തിനെതിരെ ലോകം മുഴുവൻ പ്രതിഷേധം അലയടിക്കുകയാണ്. ആദ്യലക്ഷണങ്ങൾ യൂറോപ്പിൽ ഇതിനോടകം തെളിഞ്ഞിട്ടുണ്ട്. പതിയെ അത് മറ്റു രാജ്യങ്ങളിലേക്കും സംസ്ഥാനങ്ങളിലേക്കും ജില്ലകളിലേക്കും എന്തിന്, കൊച്ചു ദ്വീപുകളിലേക്കും പ്രേഷണം ചെയ്യപ്പെടുകയാണ്. അമിതമായ ടൂറിസം കേരളത്തിലെ മലയോരങ്ങളുടെ നാശത്തിനു കാരണമാകുന്നുവെന്ന ആരോപണം ചൂരൽമല-മുണ്ടക്കൈ ദുരന്തങ്ങളോടെ ശക്തിപ്പെട്ടു. ഈ അതിപ്രസരം നിയന്ത്രിക്കാൻ നാം നടപടിയെടുക്കേണ്ടതുണ്ടോ? ഉണ്ടെന്നാണ് കഴിഞ്ഞ കുറേ വർഷങ്ങളായി യൂറോപ്പിലെ പ്രവണതകൾ സൂചിപ്പിക്കുന്നത്. ‘ടൂറിസം ഫോബിയ’ എന്ന പേരിലുള്ള വികാരം ലോകമെങ്ങും വ്യാപിച്ചതിന്റെ തുടക്കം യൂറോപ്പിലാണ്. ഇതു തുടരുകയും വളരുകയും ചെയ്യുകയാണെങ്കിൽ ലോകത്ത് വിനോദസഞ്ചാരം അധികം വൈകാതെ പ്രതിസന്ധിയിലാകും. വിനോദസഞ്ചാരത്തിലൂടെ വരുമാനമുണ്ടാക്കാൻ കേരളമടക്കമുള്ള ഇന്ത്യൻ സംസ്ഥാനങ്ങൾ കോടികൾ മുടക്കി ബദ്ധപ്പെടുമ്പോഴാണ് ലോകമെങ്ങും ടൂറിസ്റ്റുകളെ ആട്ടിയോടിക്കാൻ നാട്ടുകാർ ശ്രമിക്കുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നാടിനെ അവർ നെഞ്ചോടു ചേർക്കുന്നു. സ്വന്തം വീടും നാടും നാട്ടാരും മാത്രമാണ് അവർക്കെല്ലാം. അങ്ങനെയിരിക്കെയാണ് ആർഭാടവും ആഡംബരവുമായി കുറെപ്പേർ അവിടേയ്ക്ക് കടന്നുവന്നത്. വന്നവർക്ക് വേറൊരു സംസ്കാരം, വേറെ ഭാഷ, വേറെ വേഷം, വേറെ രീതികൾ... സഹിക്കാവുന്നതിലപ്പുറം നാട്ടുകാർ സഹിച്ചു. നിവൃത്തിയില്ലാതെ പ്രതിഷേധിച്ചു. ഇനി...?
ആ ഇനി വലിയൊരു ചോദ്യമായി മാറുകയാണ്. നിലനിൽപ്പിനു വേണ്ടി ആട്ടിയോടിക്കലിലേക്കും അക്രമത്തിലേക്കും അവർ തിരിയുന്നു. കുറ്റം പറയാമോ? കഴിയില്ല. കാരണം അവർക്ക് സ്വന്തം നാടിനും വീടിനുമപ്പുറം ഒന്നുമില്ല. വിനോദസഞ്ചാരത്തിന്റെ അതിപ്രസരത്തിനെതിരെ ലോകം മുഴുവൻ പ്രതിഷേധം അലയടിക്കുകയാണ്. ആദ്യലക്ഷണങ്ങൾ യൂറോപ്പിൽ ഇതിനോടകം തെളിഞ്ഞിട്ടുണ്ട്. പതിയെ അത് മറ്റു രാജ്യങ്ങളിലേക്കും സംസ്ഥാനങ്ങളിലേക്കും ജില്ലകളിലേക്കും എന്തിന്, കൊച്ചു ദ്വീപുകളിലേക്കും പ്രേഷണം ചെയ്യപ്പെടുകയാണ്.

അമിതമായ ടൂറിസം കേരളത്തിലെ മലയോരങ്ങളുടെ നാശത്തിനു കാരണമാകുന്നുവെന്ന ആരോപണം ചൂരൽമല-മുണ്ടക്കൈ ദുരന്തങ്ങളോടെ ശക്തിപ്പെട്ടു. ഈ അതിപ്രസരം നിയന്ത്രിക്കാൻ നാം നടപടിയെടുക്കേണ്ടതുണ്ടോ?  ഉണ്ടെന്നാണ് കഴിഞ്ഞ കുറേ വർഷങ്ങളായി യൂറോപ്പിലെ പ്രവണതകൾ സൂചിപ്പിക്കുന്നത്. ‘ടൂറിസം ഫോബിയ’ എന്ന പേരിലുള്ള വികാരം ലോകമെങ്ങും വ്യാപിച്ചതിന്റെ തുടക്കം യൂറോപ്പിലാണ്. ഇതു തുടരുകയും വളരുകയും ചെയ്യുകയാണെങ്കിൽ ലോകത്ത് വിനോദസഞ്ചാരം അധികം വൈകാതെ പ്രതിസന്ധിയിലാകും. വിനോദസഞ്ചാരത്തിലൂടെ വരുമാനമുണ്ടാക്കാൻ കേരളമടക്കമുള്ള ഇന്ത്യൻ സംസ്ഥാനങ്ങൾ കോടികൾ മുടക്കി ബദ്ധപ്പെടുമ്പോഴാണ് ലോകമെങ്ങും ടൂറിസ്റ്റുകളെ ആട്ടിയോടിക്കാൻ നാട്ടുകാർ ശ്രമിക്കുന്നത്.

കോടികൾ മുടക്കിയുള്ള യൂറോ ടൂറിസം തകർന്നാൽ നൂറു കണക്കിനു കമ്പനികൾ അടച്ചുപൂട്ടേണ്ടിവരും. യൂറോപ്പിൽ മാത്രമല്ല, പുറത്തും നിരവധി പേർ തൊഴിൽരഹിതരാകും. ഇന്ത്യയിൽ മാത്രമല്ല, കേരളത്തിലും പ്രത്യാഘാതങ്ങളുണ്ടാകും.

ADVERTISEMENT

∙ ആന്റി ടൂറിസവും ഓവർ ടൂറിസവും ടൂറിസം ഫോബിയയും

ഈ വേനലിൽ യൂറോപ്പ് ‘ആന്റി ടൂറിസ’ത്തിന്റെ പ്രഭവ കേന്ദ്രമായി മാറുയായിരുന്നു. യൂറോപ്യൻ രാജ്യങ്ങളിലേക്കാണ് എല്ലാക്കാലത്തും വിനോദസഞ്ചാരികൾ പ്രവഹിക്കുന്നത്. പക്ഷേ, നെതർലൻഡ്സ്, ഗ്രീസ്, സ്പെയിൻ, ഫ്രാൻസ്, ഇറ്റലി, ക്രൊയേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ വിനോദസഞ്ചാരികൾക്കെതിരെ പ്രക്ഷോഭം വരെ നടക്കുന്നു. ചില സ്ഥലങ്ങളിൽ അവർ ആക്രമണ ഭീഷണിയിലുമാണ്. 2024 ജൂലൈയിൽ ബാർസിലോനയിൽ തെരുവിലിറങ്ങിയ നാട്ടുകാർ വാട്ടർ പിസ്റ്റൾ ഉപയോഗിച്ച് ടൂറിസ്റ്റുകളുടെ മേൽ വെള്ളം സ്പ്രേ ചെയ്തു. ബാർസിലോനയിൽ മാത്രം പ്രതിവർഷം ഒന്നേകാൽ കോടി സഞ്ചാരികളാണെത്തുന്നത്. മടങ്ങിപ്പോകുക എന്ന ആക്രോശം ഇനി അക്രമമാകുമോ എന്ന ആശങ്കയിലാണ് ഇപ്പോൾ അധികൃതർ.

സ്പെയിനിലെ വലെൻസിയ ബീച്ചിലെ ടൂറിസ്റ്റുകളുടെ തിരക്ക്. (Photo by Jose Jordan / AFP)

ഓരോ വർഷം കഴിയുന്തോറും തെക്കൻ യൂറോപ്യൻ രാജ്യങ്ങളിൽ പ്രത്യേകിച്ച് മെഡിറ്ററേനിയൻ രാജ്യങ്ങളിൽ വിനോദ സഞ്ചാരികൾ തള്ളിക്കയറുകയാണ്. കുടിയേറ്റത്തിനു പുറമേ വേനൽക്കാലത്തെ ഈ ഒഴുക്കു കൂടിയാകുമ്പോൾ നാട്ടുകാർ അരക്ഷിതാവസ്ഥയിലാണ്. സ്പെയിനിലെ പ്രശസ്തമായ കാനറി ദ്വീപ സമൂഹത്തിൽ വിനോദസഞ്ചാരികൾ വരുന്നതിനെതിരെ നിരാഹാര സമരം വരെ നടന്നു. നൂറുകണക്കിന് സംഘടനകൾ ചേർന്നു രൂപം നൽകിയ ‘ഇക്കോലോജിസ്റ്റാസ്’ സാന്റെ മരിയ നഗരത്തിൽ 2024 ജൂലൈ 20ന് നടത്തിയ റാലിയിലെ മുദ്രാവാക്യം ‘ഞങ്ങളുടെ നഗരങ്ങൾ വിൽപനച്ചരക്കുകളല്ല’ എന്നതായിരുന്നു. 

ഓവർ ടൂറിസത്തിനെതിരെ സ്പെയിനിലെ മലോർക്ക ദ്വീപിൽ ജനങ്ങൾ തെരുവിലിറങ്ങിയപ്പോൾ. (Photo by JAIME REINA / AFP)

സ്പെയിനിലെ മലോർക്ക ദ്വീപിലും തങ്ങളുടെ നാടിനെ രക്ഷിക്കുക എന്ന മുദ്രാവാക്യവുമായി ഇത്തവണ ആയിരക്കണക്കിന് സ്വദേശികളാണ് തെരുവിലിറങ്ങിയത്. ടൂറിസ്റ്റുകൾ വരുന്നതുകൊണ്ട് തങ്ങൾക്ക് പ്രയോജനമില്ലെന്നാണ് ഇവരുടെ പക്ഷം. എന്തുകൊണ്ടായിരിക്കാം വിനോദസഞ്ചാരികളെ നാട്ടുകാർ ഭയക്കുന്നത്? പല കാരണങ്ങളുണ്ട്. ചിലതൊക്കെ അസ്ഥാനത്തുള്ള ഭീതികളാണ്. പക്ഷേ നിലനിൽപ്പിന്റെ പ്രശ്നത്തിൽനിന്ന് ഉറവെടുത്ത ഭീതിയായാണ് നിരീക്ഷകർ അതിനെ കാണുന്നത്. സഞ്ചാരികളുടെ തള്ളിക്കയറ്റത്തിൽ സ്വന്തം നാടു തങ്ങൾക്കു നഷ്ടപ്പെടുമോ എന്ന ഭീതി, വർധിക്കുന്ന ജീവിതച്ചെലവ്, വീടും സ്ഥലവും വാങ്ങാൻ കഴിയാത്ത അവസ്ഥ എന്നിങ്ങനെ കാരണങ്ങൾ പലതുണ്ട്. സ്വന്തം നാട്ടിൽനിന്ന് പുറത്താക്കപ്പെടുമോ എന്ന ഭയത്തിലാണ് പുതിയ തലമുറ.

സഞ്ചാരികളുടെ വരവ് നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് ബാർസിലോനയിൽ നടന്ന സമരത്തിൽ നിന്ന്. (Photo by Josep LAGO / AFP)
ADVERTISEMENT

സ്പെയിൻ സന്ദർശിക്കരുതെന്ന് ഇപ്പോൾ ടൂർ കമ്പനികൾ സഞ്ചാരികൾക്ക് മുന്നറിയിപ്പു നൽകാൻ തുടങ്ങിയിട്ടുണ്ട്. പക്ഷേ ഇത്തരം പ്രക്ഷോഭങ്ങളൊക്കെ ഒറ്റപ്പെട്ടതാണെന്നു പറയാനും അവർ മടിക്കുന്നില്ല. കാരണം, കോടികൾ മുടക്കിയുള്ള യൂറോ ടൂറിസം തകർന്നാൽ നൂറു കണക്കിനു കമ്പനികൾ അടച്ചുപൂട്ടേണ്ടിവരും. യൂറോപ്പിൽ മാത്രമല്ല, പുറത്തും നിരവധി പേർ തൊഴിൽരഹിതരാകും. ഇന്ത്യയിൽ മാത്രമല്ല, കേരളത്തിലും പ്രത്യാഘാതങ്ങളുണ്ടാകും.

∙ സുസ്ഥിരവും ഉത്തരവാദിത്തവും

നാട്ടുകാർക്കു കൂടി പ്രയോജനപ്പെടുന്ന തരത്തിലും നാടിനെ നശിപ്പിക്കാത്ത തരത്തിലുള്ള സുസ്ഥിര ടൂറിസത്തിലേയ്ക്ക് അല്ലെങ്കിൽ ഉത്തരവാദിത്ത ടൂറിസത്തിലേയ്ക്കാണ് ഇപ്പോൾ അധികൃതരുടെ കണ്ണ്. കേരളം നേരത്തേ ഉത്തരവാദിത്ത ടൂറിസത്തിലേയ്ക്ക് കാലെടുത്തുവച്ചുകഴിഞ്ഞു. പക്ഷേ, എത്രത്തോളം ഉത്തരവാദിത്തം അതിനുണ്ടെന്നത് ചോദ്യമാണ്. ഉത്തരവാദിത്തവും സുസ്ഥിരതയും ലോകമെങ്ങും വ്യാപിച്ചതുകൊണ്ടാണ് ഈ മേഖലയിൽ കേരളം പുരസ്കാരങ്ങൾ വാരിക്കൂട്ടുന്നത്. സർക്കാരുകൾ ഇതിനുവേണ്ടിയുള്ള നയങ്ങൾ നടപ്പാക്കണമെന്നും വിനോദസഞ്ചാരികളെ ബോധവാന്മാരാക്കണമെന്നുമാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്ന സാമൂഹിക പ്രവർത്തകർ ആവശ്യപ്പെടുന്നത്.

പക്ഷേ, ലാഭക്കണ്ണോടെ മാത്രം പ്രവർത്തിക്കുന്ന സ്വകാര്യ ടൂറിസം കമ്പനികൾ അത് അപ്പാടെ ഏറ്റെടുക്കാൻ തയാറല്ല. നാട്ടുകാരെ ഉൾപ്പെടുത്തിയുള്ള ടൂറിസം തങ്ങളുടെ പ്രവർത്തനങ്ങളെ ബാധിക്കുമെന്ന് അവർ ഭയപ്പെടുന്നു. ഉത്തരവാദിത്ത ടൂറിസവും സാധാരണ ടൂറിസവും ഒത്തുകൊണ്ടുപോകുന്നത് അൽപം പ്രശ്നം പിടിച്ച കാര്യമാണ്.

 നാട്ടുകാർക്ക് പ്രയോജനമുണ്ടാകുന്ന തരത്തിൽ ഉത്തരവാദിത്ത ടൂറിസം നടപ്പാക്കുന്നത് വലിയ ചെലവുണ്ടാക്കുന്നുവെന്നാണ് ടൂർ ഓപ്പറേറ്റർമാർ പറയുന്നത്. ഉത്തരവാദിത്ത ടൂറിസത്തിന്റെ പ്രധാന ഘടകമെന്നത് സഞ്ചാരികൾ നാട്ടുകാരുമായി പരമാവധി ഇടപഴകി അവർക്കൊപ്പം ജീവിക്കുക എന്നതാണ്. പക്ഷേ, വരുന്ന ടൂറിസ്റ്റുകൾ എത്രത്തോളം നല്ലവരാണെന്ന് നിശ്ചയിക്കാൻ നമുക്കാവില്ല, നമ്മൾ അതിനു ശ്രമിക്കാറുമില്ല. കാരണം ടൂർ ഓപ്പറേറ്റർമാരുടെ പ്രധാന ലക്ഷ്യം ലാഭമാണെന്നതുതന്നെ.

ADVERTISEMENT

∙ നിയന്ത്രണങ്ങൾ അനിവാര്യം

ഇറ്റലിയിലെ വെനീസ് നഗരം വിനോദസഞ്ചാരികളുടെ എണ്ണം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ പ്രവേശന ഫീസ് ഏർപ്പെടുത്തി. ഏപ്രിൽ 25 മുതൽ ജൂലൈ 14 വരെയായിരുന്നു ഈ ഫീസ്. ഓരോ ടൂറിസ്റ്റും അഞ്ചു ഡോളർ പ്രവേശന ഫീസ് നൽകണമെന്ന വ്യവസ്ഥ വച്ചപ്പോൾ ലഭിച്ചത് 26 ലക്ഷം ഡോളറായിരുന്നു. ടൂറിസം വെനീസിനെ തകർത്തു തരിപ്പണമാക്കുമെന്ന ഭയത്തിലാണ് നഗരവാസികൾ. കടകളിൽ അവശ്യസാധനങ്ങൾക്കുപകരം വിൽക്കുന്നത് ടൂറിസ്റ്റുകളെ ലക്ഷ്യമാക്കി സുവനീറുകളടക്കമുള്ള ഉൽപന്നങ്ങളാണ്. താങ്ങാനാവാത്ത തരത്തിൽ സന്ദർശകരെത്തുന്നതുകാരണം നഗരത്തിന്റെ പരിസ്ഥിതിയും ഭീഷണിയിലാണ്. ചിലർക്ക് ലാഭമുണ്ടാക്കാൻ നഗരത്തെ താവളമാക്കുന്നുവെന്ന് നാട്ടുകാർ ആരോപിക്കുന്നു.

വെനീസിലെ പ്രശസ്തമായ സാൻ മാർകോ സ്ക്വയറിന്റെ ദൃശ്യം. (Photo by MARCO BERTORELLO / AFP)

വെനീസിനെ അനുകരിച്ച് യൂറോപ്പിലെ പല നഗരങ്ങളും പ്രവേശന ഫീസിനെക്കുറിച്ച് ആലോചിക്കുകയാണ്. അക്കാര്യത്തിൽ ഒരു പടി മുന്നിലാണ് ബാർസിലോന. ആഡംബര കപ്പലുകളിലെത്തുന്ന സഞ്ചാരികൾക്ക് ടൂറിസ്റ്റ് ഫീസ് ഏർപ്പെടുത്തിയതിലൂടെ 2023ൽ ബാർസലോണ വാരിക്കൂട്ടിയത് 11 കോടി ഡോളറാണ്. വിനോദസഞ്ചാരികൾക്ക് വാടകയ്ക്കു നൽകുന്ന അപ്പാർട്ട്മെന്റുകളുടെ ലൈസൻസ് റദ്ദാക്കുക എന്നതാണ് നഗരസഭയുടെ അടുത്ത നീക്കം. എയർഎൻബി എന്ന പ്ലാറ്റ്ഫോമിലൂടെ നൽകിയിരുന്ന പതിനായിരം അപ്പാർട്ട്മെന്റുകളുടെ ലൈസൻസ് ഇതിനോടകം റദ്ദാക്കിയിട്ടുണ്ട്. മെനോർക്കയിലെ ബിനിബെക്ക എന്ന ചെറിയ ദ്വീപ് വിനോദസഞ്ചാരികളെ മൊത്തത്തിൽ വിലക്കി. ഫ്രാൻസിലെ നൈസ്, ലിലി, ആൻസി എന്നീ നഗരങ്ങളും എയർഎൻബിക്ക് താമസസ്ഥലങ്ങൾ നൽകുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

ഇറ്റലിയിലെ മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിരിക്കുന്ന ബാക്കസിന്റെ പ്രതിമ. (Photo by VINCENZO PINTO / AFP)

∙ സംസ്കാരത്തിനു വെല്ലുവിളി

ഭയേച്ഛ ഇല്ലാതെ എന്തും ചെയ്യാമെന്ന് കരുതി എത്തുന്ന സഞ്ചാരികൾ തങ്ങളുടെ സംസ്കാരത്തിനു ഭീഷണിയാണെന്ന് യാഥാസ്ഥിതികരായ നാട്ടുകാർ കരുതുന്നു. ഇറ്റലിയിലെ ഫ്ളോറൻസിൽ വീഞ്ഞിന്റെയും വൈകാരികതയുടെയും ദേവതയെന്നറിയപ്പെടുന്ന ബാക്കസിന്റെ പ്രതിമയോട് ഇഴുകിച്ചേർന്നു നിന്ന് ചുംബിച്ച യുവതി സൃഷ്ടിച്ച പൊല്ലാപ്പ് ചില്ലറയല്ല. മേയറുടെ ഓഫിസ് ആ ചെയ്തിയെ നിശിതമായി വിമർശിച്ചിരുന്നു. ഇറ്റലിയിലെ പുരാതനമായ പ്രതിമകളിൽ പലതും സഞ്ചാരികളുടെ അതിക്രമത്തിൽ കേടുവന്നത് തങ്ങളുടെ പൈതൃകത്തിനു മേലുള്ള കടന്നുകയറ്റമായാണ് സ്വദേശികൾ കരുതുന്നത്. സാമൂഹിക വിരുദ്ധത തടയാൻ പോർച്ചുഗലിൽ റിസ്ക് ഫൈൻ എന്ന പേരിൽ 200 മുതൽ 36.000 യൂറോ വരെ പിഴ ഏർപ്പെടുത്തിയിട്ടുണ്ട്. ബീച്ചുകളിൽ അനധികൃതമായ പന്തുകളി, ക്യാംപുകൾക്കു പുറത്തുള്ള താമസം, സ്നാനപ്രദേശങ്ങളിലെ ചൂണ്ടയിടീൽ എന്നിവ മാത്രമല്ല ചെറുവിമാനങ്ങൾ 1000 അടിക്കു താഴെ പറക്കുന്നതുവരെ നിരോധിച്ചു. 

(മനോരമ സ്കൂൾ ഓഫ് കമ്യൂണിക്കേഷൻ അസിസ്റ്റന്റ് ഡയറക്ടർ ആണ് ലേഖകൻ.)

(ടൂറിസ്റ്റുകൾക്ക് നിരോധനം ഏർപ്പെടുത്തുക മാത്രമാണോ പോംവഴി? ലോകമെമ്പാടും വ്യാപിക്കുന്ന ടൂറിസം ഫോബിയ കേരളത്തെ എങ്ങനെ ബാധിക്കും? വായിക്കാം രണ്ടാംഭാഗത്തിൽ)

English Summary:

Why Locals Are Turning Against Tourists Worldwide?