സംസ്ഥാനത്തു പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവരെ പിടിക്കാൻ പല നമ്പറുകളും പരീക്ഷിച്ച സർക്കാർ ഒടുവിൽ പുതിയ ‘നമ്പർ’ ഇറക്കി. നിയമലംഘകരെ പിടികൂടാൻ പൊതുജനങ്ങളുടെ സഹായം തേടനാണ് പുതിയ ‘നമ്പർ’. പൊതുജനങ്ങൾക്ക് അവരുടെ പരാതികൾ ഇനി ഒറ്റ വാട്സാപ് നമ്പറിലൂടെ തദ്ദേശ വകുപ്പിനെ അറിയിക്കാം. നടപടിയെടുക്കേണ്ട തദ്ദേശ സ്ഥാപനങ്ങൾക്ക് പരാതി തദ്ദേശ വകുപ്പിന്റെ പ്രിൻസിപ്പൽ ഡയറക്ടറേറ്റിൽ പ്രവർത്തിക്കുന്ന പ്രത്യേക വാർ റൂമിൽ നിന്നു കൈമാറും. മാലിന്യം വലിച്ചെറിയുക, കത്തിക്കുക, പൊതുസ്ഥലങ്ങളിലേക്ക് മലിനജലം ഒഴുക്കിവിടുക തുടങ്ങിയ നിയമവിരുദ്ധ പ്രവർത്തനങ്ങൾ പൊതുജനങ്ങൾക്ക് തദ്ദേശ സ്ഥാപനങ്ങളെ അറിയിക്കാനാണ് സംസ്ഥാനത്താകെ ഒറ്റ വാട്സാപ് നമ്പർ 9446 700 800 നിലവിൽ വന്നിട്ടുള്ളത്. പൊതുസ്ഥലങ്ങളിലെ മാലിന്യക്കൂനകൾ ഉൾപ്പെടെ മലിനീകരണവുമായി ബന്ധപ്പെട്ട് തദ്ദേശ സ്ഥാപനങ്ങൾ നടപടി സ്വീകരിക്കേണ്ട പരാതികളും ഇതു വഴി അറിയിക്കാം....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംസ്ഥാനത്തു പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവരെ പിടിക്കാൻ പല നമ്പറുകളും പരീക്ഷിച്ച സർക്കാർ ഒടുവിൽ പുതിയ ‘നമ്പർ’ ഇറക്കി. നിയമലംഘകരെ പിടികൂടാൻ പൊതുജനങ്ങളുടെ സഹായം തേടനാണ് പുതിയ ‘നമ്പർ’. പൊതുജനങ്ങൾക്ക് അവരുടെ പരാതികൾ ഇനി ഒറ്റ വാട്സാപ് നമ്പറിലൂടെ തദ്ദേശ വകുപ്പിനെ അറിയിക്കാം. നടപടിയെടുക്കേണ്ട തദ്ദേശ സ്ഥാപനങ്ങൾക്ക് പരാതി തദ്ദേശ വകുപ്പിന്റെ പ്രിൻസിപ്പൽ ഡയറക്ടറേറ്റിൽ പ്രവർത്തിക്കുന്ന പ്രത്യേക വാർ റൂമിൽ നിന്നു കൈമാറും. 

പരാതികളിൽ സ്വീകരിക്കുന്ന നടപടികൾ നിരീക്ഷിക്കാനും വിലയിരുത്താനും സംവിധാനം ഉണ്ടാകും. തെളിവുസഹിതം പരാതി അറിയിക്കുന്ന പൊതുജനങ്ങൾക്ക് ഇതിനായി 2500 രൂപ വരെ പാരിതോഷികം ലഭിക്കാനും അവസരമുണ്ട്. ഈ ‘നമ്പർ’ വിജയിക്കുമോയെന്ന് വരും ദിവസങ്ങളിൽ അറിയാം.

മാലിന്യം വലിച്ചെറിയുക, കത്തിക്കുക, പൊതുസ്ഥലങ്ങളിലേക്ക് മലിനജലം ഒഴുക്കിവിടുക തുടങ്ങിയ നിയമവിരുദ്ധ പ്രവർത്തനങ്ങൾ പൊതുജനങ്ങൾക്ക് തദ്ദേശ സ്ഥാപനങ്ങളെ അറിയിക്കാനാണ് സംസ്ഥാനത്താകെ ഒറ്റ വാട്സാപ് നമ്പർ 9446 700 800 നിലവിൽ വന്നിട്ടുള്ളത്. പൊതുസ്ഥലങ്ങളിലെ മാലിന്യക്കൂനകൾ ഉൾപ്പെടെ മലിനീകരണവുമായി ബന്ധപ്പെട്ട് തദ്ദേശ സ്ഥാപനങ്ങൾ നടപടി സ്വീകരിക്കേണ്ട പരാതികളും ഇതു വഴി അറിയിക്കാം.

ADVERTISEMENT

തദ്ദേശ വകുപ്പിന് വേണ്ടി ഇൻഫർമേഷൻ കേരള മിഷന്റെ സാങ്കേതിക പിന്തുണയോടെ ശുചിത്വ മിഷൻ ആണ് പദ്ധതി ആവിഷ്കരിച്ചത്. സംസ്ഥാനത്ത് എവിടെ നിന്നും വാട്സാപ്പിൽ ലഭിക്കുന്ന പരാതികൾ അവയുടെ ലൊക്കേഷൻ മനസ്സിലാക്കി ബന്ധപ്പെട്ട തദ്ദേശ സ്ഥാപനത്തിന് നടപടികൾക്കായി കൈമാറും. ഈ പദ്ധതി പ്രഖ്യാപനം ‘സ്വച്ഛത ഹി സേവാ’ എന്ന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനത്തോട് അനുബന്ധിച്ചു കഴിഞ്ഞ ദിവസം കൊല്ലം കോർപറേഷനിൽ മന്ത്രി എം.ബി.രാജേഷ് നിർവഹിച്ചു.

∙ പാരിതോഷികം കിട്ടണമെങ്കിൽ എന്തു ചെയ്യണം?

പാരിതോഷികം ഉറപ്പാക്കിയുള്ള പരാതി അറിയിക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കണം. 9446 700 800 എന്ന വാട്സാപ് നമ്പറിൽ മലിനീകരണം നടത്തുന്ന ആളിന്റെ പേര്, മാലിന്യം ഉപേക്ഷിക്കാൻ ഉപയോഗിച്ച വാഹന നമ്പർ അറിയുമെങ്കിൽ അവയും ഒപ്പം ഫോട്ടോകളും സഹിതം പരാതി അറിയിക്കാം. തുടർന്ന് ലൊക്കേഷൻ വിശദാംശങ്ങളും നൽകണം. പരാതികൾ ‘മാലിന്യമുക്തം നവകേരളം’ പ്രചാരണത്തിന്റെ ഭാഗമായി വികസിപ്പിച്ച വാർ റൂം പോർട്ടലിലൂടെ തദ്ദേശ സ്ഥാപനങ്ങൾക്കു കൈമാറും.

മലിനീകരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ തെളിവ് സഹിതം റിപ്പോർട്ട് ചെയ്യുന്നവർക്കാണ് പാരിതോഷികം. നിയമലംഘനത്തിന് ഈടാക്കിയ പിഴയുടെ 25% തുക (പരമാവധി 2500 രൂപ) ആണ് പാരിതോഷികം നൽകാൻ ചെലവിടുക. ഇത്തരം നിയമലംഘനങ്ങൾ തടയുന്ന വിധത്തിൽ സാമൂഹിക നിരീക്ഷണം ശക്തമാക്കാൻ ലക്ഷ്യമാക്കിയാണ് ഈ സൗകര്യം.

കോട്ടയം നാട്ടകം ഗവ. ഗെസ്റ്റ് ഹൗസിനു മുൻപിൽ നടപ്പാതയ്ക്ക് സമീപം സ്ഥാപിച്ചിരിക്കുന്ന നഗരസഭയുടെ മിനി എംസിഎഫിന് പുറത്തേക്ക് മാലിന്യം തള്ളിയ നിലയിൽ. (ഫയൽ ചിത്രം: മനോരമ)
ADVERTISEMENT

∙ മുൻപ് നാട്ടുകാരെ വലച്ച പല ‘നമ്പറുകൾ’

ഇത്തരം നിയമ ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാനായി 941 പഞ്ചായത്തുകൾക്കും 87 നഗരസഭകൾക്കും 6 കോർപറേഷനുകൾക്കും പ്രത്യേകം വാട്സാപ് നമ്പറുകൾ ആണ് നിലവിൽ ഉണ്ടായിരുന്നത്. ഇത് പൊതുജനങ്ങൾക്ക് അസൗകര്യം ആയതിനാലാണ് ഒറ്റ വാട്സാപ് നമ്പർ സേവനം. പൊതുജനങ്ങൾ റിപ്പോർട്ട് ചെയ്യുന്ന പരാതികളിൽ കൃത്യമായ നടപടി തദ്ദേശ സ്ഥാപനങ്ങൾ സ്വീകരിക്കുന്നതിലും റിപ്പോർട്ട് ചെയ്ത ആൾക്കുള്ള പാരിതോഷികം ലഭ്യമാക്കുന്ന കാര്യത്തിലും ദൈനംദിന മേൽനോട്ടവും അവലോകനവും സംസ്ഥാന തലത്തിൽ തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറേറ്റിന്റെ ഭാഗമായി സജ്ജമാക്കും.

നിലവിൽ അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാട്സാപ് നമ്പറുകളിലേക്ക് നിയമലംഘനങ്ങളുടെ റിപ്പോർട്ടിങ് നടക്കുകയും അത് തദ്ദേശ സ്ഥാപനങ്ങൾ വാർ റൂം പോർട്ടലിലേക്കു രേഖപ്പെടുത്തുകയും ചെയ്യുന്ന രീതിയാണ്. ഓരോ തദ്ദേശ സ്ഥാപനത്തിന്റെയും വാട്സാപ് നമ്പറിലേക്ക് എത്ര പരാതികൾ വന്നു, എത്ര എണ്ണത്തിൽ നടപടി സ്വീകരിച്ചു എന്നിവ അവർ തന്നെയാണ് വാർ റൂം പോർട്ടലിൽ അറിയിച്ചിരുന്നത്. ഇക്കാര്യത്തിൽ തദ്ദേശ സ്ഥാപനങ്ങൾ കൃത്യത പാലിക്കുന്നില്ലെന്നു വിമർശനം ഉയർന്നിരുന്നു.

ഹരിതകർമസേനയ്ക്ക് പണം കൊടുക്കുന്നുണ്ടെങ്കിലും തെർമോക്കോളും ഡയപ്പറുകളും എടുക്കുന്നില്ല. ഇതു പിന്നെ എവിടെ കൊണ്ടുപോയി കളയും?

അതതു തദ്ദേശ സ്ഥാപനങ്ങളുടെ വാട്സാപ് നമ്പറിലേക്ക് പ്രാദേശികമായി പരാതി അറിയിക്കുന്ന പരാതിക്കാരന്റെ വിവരങ്ങളുടെ രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കുന്നതു സംബന്ധിച്ച് ചില സംശയങ്ങൾ പൊതുജനങ്ങളിലെ വിശ്വാസം കുറയ്ക്കാനും ഇടയാക്കി. പരാതി അറിയിക്കുന്നതിൽ നിന്ന് ജനങ്ങളെ ഇതു നിരുത്സാഹപ്പെടുത്തി. ഇതോടെയാണ് കേന്ദ്രീകൃതമായ സൗകര്യം ഉണ്ടാവുന്നത്.

വഴിയരികിൽ ചാക്കുകളിലാക്കി തള്ളിയിരിക്കുന്ന മാലിന്യം. (ഫയൽ ചിത്രം: മനോരമ)
ADVERTISEMENT

∙ മാലിന്യപ്രശ്നങ്ങൾ വർധിക്കാൻ കാരണം ‘മണ്ണെണ്ണ ക്ഷാമം’

അതേസമയം, സംസ്ഥാനത്ത് പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയാനുള്ള പ്രധാന കാരണം തിരക്കി പോയ തദ്ദേശ വകുപ്പിലെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർക്കു കിട്ടിയ ചില പ്രതികരണങ്ങൾ അവരുടെ സമൂഹമാധ്യമ ഗ്രൂപ്പുകളിൽ രസകരമായി പ്രചരിക്കുന്നുണ്ട്. ഹരിതകർമസേനയും ഏജൻസിയുമൊക്കെ നല്ലതു തന്നെ, പക്ഷേ കിടപ്പുരോഗികളും പ്രായമായവരും കുഞ്ഞുങ്ങളും ഉള്ള വീടുകളിൽ നിന്ന് ഡയപ്പറുകളും സാനിറ്ററി പാഡുകളും ശേഖരിക്കാൻ ആരു വരും എന്നാണ് പല വീട്ടുകാരും ചോദിക്കുന്നത്. 

നഗരമേഖലകളിൽ ചില സ്ഥലങ്ങളിൽ പണം നൽകിയാൽ ഇവ വീടുകളിൽ നിന്നു ശേഖരിക്കാൻ പ്രത്യേക ഏജൻസികൾ തദ്ദേശ വകുപ്പിന്റെയും നഗരസഭകളുടെയും പിന്തുണയോടെ രംഗത്തു വന്നിട്ടുണ്ടെങ്കിലും വ്യാപകമായ പ്രചാരം ലഭിച്ചിട്ടില്ലെന്നും ഉദ്യോഗസ്ഥർ തന്നെ പരസ്പരം സമ്മതിക്കുന്നു. എന്നാൽ ഗ്രാമീണ മേഖലയിലെ സ്ഥിതി ഇതല്ല. ‘‘ഹരിതകർമസേനയ്ക്ക് 100 (ഗ്രാമങ്ങളിൽ 60) രൂപ കൊടുക്കുന്നുണ്ട്. തെർമോക്കോളും ഡയപ്പറുകളും എടുക്കുന്നില്ല. പിന്നെ ഇതു എവിടെ കൊണ്ടു പോയി കളയും’’ എന്നു ചോദിക്കുന്ന വീട്ടുകാരും ഉണ്ട്. അന്തംവിട്ടു നിന്ന ഉദ്യോഗസ്ഥരോട്, ‘റേഷൻ കട വഴി മണ്ണെണ്ണ കൊടുക്കൂ, പ്രശ്നം പരിഹരിക്കു’ എന്ന് ചില വീട്ടമ്മമാർ പറഞ്ഞ കമന്റും സമൂഹമാധ്യമ ഗ്രൂപ്പുകളിൽ ചർച്ചയായിട്ടുണ്ട്.

തിരുവനന്തപുരത്ത് ആമയിഴഞ്ചാൻ തോട്ടിൽ ശുചീകരണത്തിന് ഇറങ്ങിയപ്പോൾ കാണാതായ ജോയിക്കുവേണ്ടിയുള്ള തിരച്ചിലിനിടെ അഗ്നിരക്ഷാ സേന കരയ്ക്കടുപ്പിച്ച മാലിന്യങ്ങൾ നീക്കം ചെയ്യുന്ന നഗരസഭ ശുചീകരണ തെ‍ാഴിലാളികൾ. (ഫയൽ ചിത്രം: മനോരമ)

മുൻപ് റേഷൻ കടകളിൽ നിന്നു ലഭിച്ചിരുന്ന മണ്ണെണ്ണ ഉപയോഗിച്ച് ഇത്തരം മാലിന്യങ്ങൾ കത്തിക്കുകയാണ് വീട്ടുകാർ ചെയ്തിരുന്നത്. ഇതു അനാരോഗ്യകരമായ മാലിന്യസംസ്കരണ രീതി ആണെങ്കിലും മാലിന്യം വലിച്ചെറിയുന്നതിനെ തടഞ്ഞിരുന്നതായി വീട്ടുകാർ തദ്ദേശ വകുപ്പ് ഉദ്യോഗസ്ഥരോടു പറഞ്ഞു. ഇപ്പോൾ മഞ്ഞ, പിങ്ക് റേഷൻ കാർഡ് ഉടമകൾക്കു മാത്രമാണ് മൂന്നു മാസത്തിലൊരിക്കൽ ചുരുങ്ങിയ അളവിൽ മണ്ണെണ്ണ ലഭിക്കുന്നത്. ഇതു പോലും മുടങ്ങിയിട്ട് ഒരു വർഷത്തോളമായി. ഈ ‘മണ്ണെണ്ണ ക്ഷാമം’ ആണ് പൊതുസ്ഥലങ്ങളിൽ ഇത്തരം മാലിന്യങ്ങൾ വർധിക്കുന്നതിനു കാരണമെന്നാണ് ഉദ്യോഗസ്ഥർക്കു ലഭിച്ച കൗതുകകരമായ പ്രതികരണങ്ങളിൽ ഒന്ന്.

English Summary:

Kerala government's New WhatsApp Number to Promote Garbage Free Kerala. Report illegal waste dumping and get reward up to Rs 2,500 in Kerala