വീസ കാലാവധി കഴിഞ്ഞ ശേഷവും യുഎഇയിൽ തുടർന്നതിന്റെ പേരിൽ പിടിക്കപ്പെട്ട് ജയിലുകളിലോ നാടുകടത്തൽ കേന്ദ്രങ്ങളിലോ കഴിയുന്നവർക്ക് പ്രഖ്യാപിച്ച പൊതുമാപ്പ് ആനുകൂല്യം ഇതുവരെ പ്രയോജനപ്പെടുത്തിയത് ഇരുപതിനായിരത്തിലേറെ പേർ. യുഎഇ വിടാതെത്തന്നെ താമസം നിയമപരമാക്കുന്നതിനുള്ള സുവർണാവസരമാണ് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിഷ് ഒരുക്കിയിരിക്കുന്നത്. യുഎഇയിൽതന്നെ താമസിക്കാനും ജോലി ചെയ്യാനും ആഗ്രഹിക്കുന്നവർക്ക് അതിനുള്ള അവസരവും പൊതുമാപ്പു നിയമം നൽകുന്നുണ്ട്. വീസ നിയമലംഘനത്തിന്റെ പേരിൽ മടക്കയാത്ര മുടങ്ങിയ പ്രവാസികൾക്ക് യുഎഇ അനുവദിച്ച പൊതുമാപ്പ് സെപ്റ്റംബർ ഒന്നിനാണു തുടങ്ങിയത്. ഒക്ടോബർ 30 വരെയാണ് പൊതുമാപ്പിന്റെ കാലാവധി. അനധികൃത താമസവുമായി ബന്ധപ്പെട്ട എല്ലാ കുറ്റങ്ങൾക്കും ഇളവു നൽകുന്ന പൊതുമാപ്പ് കാലത്ത് നിയമലംഘകർക്ക് സുരക്ഷിതരായി സ്വന്തം രാജ്യത്തേക്കു മടങ്ങാനാകും. വീസ രേഖകൾ നിയമാനുസൃതമാക്കുകയോ പുതിയ വീസയിൽ യുഎഇയിലേക്കു മടങ്ങി വരികയോ ചെയ്യാം...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വീസ കാലാവധി കഴിഞ്ഞ ശേഷവും യുഎഇയിൽ തുടർന്നതിന്റെ പേരിൽ പിടിക്കപ്പെട്ട് ജയിലുകളിലോ നാടുകടത്തൽ കേന്ദ്രങ്ങളിലോ കഴിയുന്നവർക്ക് പ്രഖ്യാപിച്ച പൊതുമാപ്പ് ആനുകൂല്യം ഇതുവരെ പ്രയോജനപ്പെടുത്തിയത് ഇരുപതിനായിരത്തിലേറെ പേർ. യുഎഇ വിടാതെത്തന്നെ താമസം നിയമപരമാക്കുന്നതിനുള്ള സുവർണാവസരമാണ് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിഷ് ഒരുക്കിയിരിക്കുന്നത്.

അപേക്ഷകരിൽ 88 ശതമാനം പേരും യുഎഇയിൽതന്നെ താമസിച്ച് ജോലി ചെയ്യാനാണ് അപേക്ഷിച്ചത്. 12 ശതമാനം പേർ മാത്രമാണ് യുഎഇ വിടുന്നതിന് അപേക്ഷ നൽകിയത്. നിയമലംഘകർക്ക് പിഴയോ ശിക്ഷയോ കൂടാതെ യുഎയിൽനിന്നു പോകാമെന്നതാണ് പുതിയ പൊതുമാപ്പിന്റെ വലിയ പ്രത്യേകത. 

യുഎഇയിൽതന്നെ താമസിക്കാനും ജോലി ചെയ്യാനും ആഗ്രഹിക്കുന്നവർക്ക് അതിനുള്ള അവസരവും പൊതുമാപ്പു നിയമം നൽകുന്നുണ്ട്. വീസ നിയമലംഘനത്തിന്റെ പേരിൽ മടക്കയാത്ര മുടങ്ങിയ പ്രവാസികൾക്ക് യുഎഇ അനുവദിച്ച പൊതുമാപ്പ് സെപ്റ്റംബർ ഒന്നിനാണു തുടങ്ങിയത്. ഒക്ടോബർ 30 വരെയാണ് പൊതുമാപ്പിന്റെ കാലാവധി. അനധികൃത താമസവുമായി ബന്ധപ്പെട്ട എല്ലാ കുറ്റങ്ങൾക്കും ഇളവു നൽകുന്ന പൊതുമാപ്പ് കാലത്ത് നിയമലംഘകർക്ക് സുരക്ഷിതരായി സ്വന്തം രാജ്യത്തേക്കു മടങ്ങാനാകും. വീസ രേഖകൾ നിയമാനുസൃതമാക്കുകയോ പുതിയ വീസയിൽ യുഎഇയിലേക്കു മടങ്ങി വരികയോ ചെയ്യാം.

ജിഡിആർഎഫ് എയുടെ ദുബായ് അൽ അവീർ പൊതുമാപ്പ് കേന്ദ്രത്തിലെത്തിയ അപേക്ഷകർ. (Photo Credit: GDRFA)
ADVERTISEMENT

ദുബായ് എമിറേറ്റിലാണ് കൂടുതൽ അപേക്ഷ (19,784) ലഭിച്ചത്. ആദ്യദിവസം തന്നെ ദുബായ് പൊതുമാപ്പ് കേന്ദ്രത്തിലേക്ക് അപേക്ഷകരുടെ ഒഴുക്കായിരുന്നു.  ദുബായിലെ 86 ആമർ സെന്ററുകളിലായി 17,391 അപേക്ഷകൾ നടപടി പൂർത്തിയാക്കി. ദുബായ് അവീറിലെ കേന്ദ്രത്തിൽ 2,393 പേരാണ് അപേക്ഷിച്ചത്. ഇതിൽ 98.96 ശതമാനം അപേക്ഷകളിൽ 48 മണിക്കൂറിനകം നടപടിയെടുത്തതായി അധികൃതർ അറിയിച്ചു. പൊതുമാപ്പ് ലഭിച്ചവരിൽ 12% പേർ മാത്രമാണ് രാജ്യം വിട്ടത്. ശേഷിച്ചവർ പുതിയ വീസയിലേക്ക് മാറി യുഎഇയിൽ തുടരാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി. പൊതുമാപ്പുമായി ബന്ധപ്പെട്ട സംശയനിവാരണത്തിനായി കോൾ സെന്ററിലേക്ക് വിളിച്ചത് 2500 പേരാണ്.

∙ ആരൊക്കെയാണ് ആനുകൂല്യത്തിന് അർഹർ?

എല്ലാ നിയമ ലംഘനങ്ങളും തിരുത്താനുള്ള അവസരമാണ് യുഎഇ ഇപ്പോൾ നൽകുന്നത്. പിന്നീട് പിടിക്കപ്പെട്ടാൽ നാടുകടത്തൽ ഉൾപ്പെടെ ശിക്ഷയുണ്ടാകും. അത്തരത്തിൽ നാടു കടത്തപ്പെട്ടാൽ ആജീവനാന്ത വിലക്കും ലഭിക്കും. എന്നാൽ, പൊതുമാപ്പ് ഉപയോഗിക്കുന്നവർക്ക് യുഎഇയിലേക്കു തിരികെ വരുന്നതിന് വിലക്കില്ലെന്നു ഉദ്യോഗസ്ഥർ അറിയിച്ചു. 

(Image Creative: Jain David M/ Manorama Online)

പൊതുമാപ്പിൽ രാജ്യം വിടുന്നവർക്ക് പ്രവേശന വിലക്ക് ഉണ്ടാകില്ലെന്നും പുതിയ വീസയിൽ യുഎഇയിലേക്ക് മടങ്ങാമെന്നും അധികൃതർ പറഞ്ഞു. യുഎഇയുടെ നിലവിലെ നിയമം അനുസരിച്ച് വീസാ കാലാവധി കഴിഞ്ഞ് തങ്ങുന്നവർക്ക് ദിവസേന 50 ദിർഹം ആണ് പിഴ. എന്നാൽ ഈയിനത്തിൽ വർഷങ്ങളായുള്ള അനധികൃത താമസത്തിനു പതിനായിരക്കണക്കിന് ദിർഹം പിഴ അടയ്ക്കാനുണ്ടെങ്കിലും ഫീസൊന്നും ഈടാക്കാതെയാണ് പൊതുമാപ്പിൽ ഇളവു നൽകുന്നത്. 5 ദിവസത്തിനിടെ ഈയിനത്തിൽ കുടിശികയായുള്ള ലക്ഷങ്ങൾ ഒഴിവാക്കിയിരുന്നു.

Representative Image: (Photo Credit: GDRFA)
ADVERTISEMENT

∙ എങ്ങനെ അപേക്ഷിക്കാം?

ഐസിപി, ജിഡിആർഎഫ്എ ഓഫിസുകളിലും രാജ്യത്തെ ആമർ സെന്ററുകളിലുമാണ് പൊതുമാപ്പ് അപേക്ഷകൾ സ്വീകരിക്കുന്നത്. പൊതുമാപ്പ് തേടുന്ന ഇന്ത്യക്കാരുടെ അപേക്ഷകളിൽ 24 മണിക്കൂറിനകം എംബസിയും ദുബായിലെ ഇന്ത്യൻ കോൺസുലേറ്റും നടപടി സ്വീകരിക്കുന്നുണ്ട്. മുൻകൂട്ടി അനുമതി എടുക്കാതെ പാസ്പോർട്ട് സേവന കേന്ദ്രമായ ബിഎൽഎസിലും അപേക്ഷ നൽകാം. അപേക്ഷകർക്ക് താൽക്കാലിക ഔട്പാസ് ഇവിടെനിന്നു ലഭിക്കും. പൊതുമാപ്പിലൂടെ രേഖകൾ ശരിയാക്കി യുഎഇയിൽ തുടരാൻ ആഗ്രഹിക്കുന്നവർക്ക് തൽകാൽ പാസ്പോർട്ടിനായി ബിഎൽഎസ് കേന്ദ്രങ്ങളിൽ അപേക്ഷിക്കാം. അപേക്ഷകരുടെ സൗകര്യാർഥം പൊതുമാപ്പ് കഴിയും വരെ ഞായറാഴ്ചകളിലും ബിഎൽഎസ് ഓഫിസുകൾ പ്രവർത്തിക്കും. രാവിലെ 9 മുതൽ വൈകുന്നേരം 5 വരെയാണ് പ്രവർത്തന സമയം.

എംബസിയുടെ ഔട്പാസ് ലഭിച്ചാൽ രാജ്യം വിടുന്നതിനുള്ള എക്സിറ്റ് പെർമിറ്റിന് അപേക്ഷിക്കാം. ഐസിപി സെന്ററുകൾ, അംഗീകൃത ടൈപ്പിങ് കേന്ദ്രങ്ങൾ, ഐസിപിയുടെ ഓൺലൈൻ സംവിധാനം, ദുബായിലെ എല്ലാ ആമർ സെന്ററുകൾ, അൽ അവീറിലെ ജിഡിആർഎഫ്എ ഓഫിസ് എന്നിവിടങ്ങളിൽ എക്സിറ്റ് പെർമിറ്റിന് അപേക്ഷ നൽകാം. 

സ്വന്തമായി പാസ്പോർട്ട് കയ്യിൽ ഇല്ലാത്തവരാണ് ഔട്പാസിനായി എംബസിയെ സമീപിക്കേണ്ടത്. ഔട്പാസ് ലഭിച്ചു കഴിഞ്ഞാൽ, പൊതുമാപ്പിനായി അപേക്ഷ നൽകാം. എക്സിറ്റ് പെർമിറ്റ് ലഭിച്ചാൽ പൊതുമാപ്പ് കാലാവധി കഴിയും മുൻപ് രാജ്യം വിടണം. ഇത്തരം അപേക്ഷകൾക്ക് ഫീസോ പിഴയോ ഉണ്ടാകില്ല. പൊതുമാപ്പ് അംഗീകരിച്ച് ഔട്പാസ് നൽകിയാൽ 14 ദിവസത്തിനുള്ളിൽ രാജ്യത്തിനു പുറത്തു പോകണമെന്നാണ് നിയമം. യുഎഇയിൽ തന്നെ തുടരാൻ ആഗ്രഹിക്കുന്നവർ അവർക്കു ജോലി ലഭിച്ചതായി അറിയിച്ചു കമ്പനികൾ നൽകുന്ന ഓഫർ ലെറ്റർ ഹാജരാക്കി പുതിയ വീസ നേടാം.

Representative Image: (Photo Credit: GDRFA)

പാസ്പോർട്ടിന്റെ കാലാവധി കഴിയുകയോ നഷ്ടപ്പെടുകയോ ചെയ്യുന്നവർക്ക് എംബസി നൽകുന്ന യാത്രാ രേഖയാണ് ഔട്പാസ്. നിയമ ലംഘകർക്ക് അവരുടെ രേഖകൾ ശരിയാക്കി രാജ്യം വിടാൻ ഐസിപി നൽകുന്ന അനുമതി രേഖയാണ് എക്സിറ്റ് പെർമിറ്റ്. നിലവിലെ കേസിൽനിന്ന് വിടുതൽ ലഭിച്ചാൽ പൊതുമാപ്പിലൂടെ എക്സിറ്റ് പാസ് എടുത്ത് നാട്ടിൽ പോകാം. നിയമവിരുദ്ധ താമസത്തിന് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചവർക്കും പൊതുമാപ്പിന് അർഹതയുണ്ട്. സ്പോൺസറിൽനിന്ന് ഒളിച്ചോടിയതിന് പിടിക്കപ്പെട്ടവർക്കും പൊതുമാപ്പിൽ താമസം നിയമവിധേയമാക്കാം. ഇത്തരക്കാർക്ക് പൊതുമാപ്പ് ഉപയോഗപ്പെടുത്താൻ വേണ്ട സഹായം നൽകാൻ ദുബായ് അറ്റോർണി ജനറൽ നിർദേശിച്ചിട്ടുണ്ട്.

ADVERTISEMENT

ഇവർക്ക് ആംനെസ്റ്റി സെന്ററുകളിൽ പോയി എക്സിറ്റ് പാസിന് അപേക്ഷിക്കാം. അനധികൃത താമസത്തിനുള്ള പിഴ ഒഴിവാക്കും. പൊതുമാപ്പ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയാൽ കേസ് അവസാനിക്കുംവരെ തടവിൽ തുടരേണ്ടിവരും. പൊതുമാപ്പ് ആനുകൂല്യം പ്രയോജനപ്പെടുത്തി സ്വന്തം രാജ്യങ്ങളിലേക്കു മടങ്ങണമെന്ന് തടവുകാരോടും അഭ്യർഥിച്ചിട്ടുണ്ട്. അപേക്ഷ നൽകാൻ അവസാന നിമിഷത്തേക്ക് കാത്തിരിക്കരുതെന്നും അധികൃതർ ഓർമിപ്പിച്ചു. ഇതേസമയം പൊതുമാപ്പ് ആരംഭിച്ച സെപ്റ്റംബർ ഒന്നിനു ശേഷം പിടിക്കപ്പെട്ടവർക്ക് ഇളവുണ്ടാകില്ല.

Representative Image: (Photo Credit: GDRFA)

∙ പൊതുമാപ്പ് കേന്ദ്രങ്ങൾ ഇവ

അബുദാബിയിൽ അൽ ദഫ്ര, സ്വൈഹാൻ, അൽമഖാം, അൽഷഹാമ എന്നിവിടങ്ങളിലെ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) കേന്ദ്രങ്ങളിലും അംഗീകൃ ടൈപ്പിങ് സെന്ററുകളിലും അപേക്ഷ നൽകാം. ദുബായിൽ അവീറിലെ പൊതുമാപ്പ് കേന്ദ്രത്തിലോ എമിറേറ്റിൽ ഉടനീളമുള്ള 86 ആമർ സേവന കേന്ദ്രങ്ങളിലോ അപേക്ഷിക്കാം. മറ്റ് എമിറേറ്റുകളിൽ ഐസിപി കേന്ദ്രങ്ങളിലാണ് അപേക്ഷ നൽകേണ്ടത്. ഇതിനു മുൻപ് ബയോമെട്രിക് വിരലടയാളം രേഖപ്പെടുത്തിയെന്ന് ഉറപ്പാക്കണം. 15 വയസ്സിനു മുകളിലുള്ളവർക്ക് വിരലടയാളം രേഖപ്പെടുത്താൻ രാജ്യത്ത് 10 കേന്ദ്രങ്ങളിൽ സൗകര്യമുണ്ട്. യുഎഇയിൽ ഒരിക്കൽ വിരലടയാളം രേഖപ്പെടുത്തിയവർ ഇതിനായി വീണ്ടും ഹാജരാകേണ്ടതില്ലെന്നും അധികൃതർ വ്യക്തമാക്കി.

Representative Image: (Photo Credit: GDRFA)

നിയമലംഘകർ പൊതുമാപ്പ് ഉപയോഗിച്ചില്ലെങ്കിൽ പിന്നീട് കടുത്ത ശിക്ഷാ നടപടികൾ േനരിടേണ്ടി വരും. പൊതുമാപ്പിന് ആഗ്രഹിക്കുന്നവർക്കു സഹായം നൽകുന്നതിനു സർക്കാർ സേവന സ്ഥാപനമായ ഇസിഎച്ച് ഡിജിറ്റൽ സേവനം നടത്തുന്നുണ്ട്. എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള പൗരന്മാർക്ക് സേവനം നൽകുന്നതിന് വിവിധ ഭാഷകൾ സംസാരിക്കുന്ന ഇരുപതോളം ജീവനക്കാർക്ക് പ്രത്യേക പരിശീലനം നൽകിയിട്ടുണ്ട്. അൽ ബർഷാ മാൾ, ഖിസൈസ് പ്ലാസ, അൽ ബുസ്താൻ സെന്റർ, ഖിസൈസ് മെട്രോ എന്നിവിടങ്ങളിലും സേവനം ലഭ്യമാകും.

∙ ദുബായിൽ വൻക്രമീകരണം

പൊതുമാപ്പുമായി ബന്ധപ്പെട്ടു വിപുലമായ ക്രമീകരണങ്ങളാണ് ദുബായിലെ ഇന്ത്യൻ എംബസി ഒരുക്കിയിരിക്കുന്നത്. രാജ്യത്തേക്കു മടങ്ങാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാർക്ക് എമർജൻസി സർട്ടിഫിക്കറ്റ് സൗജന്യമായി ലഭിക്കും. യുഎഇയിൽ തന്നെ തുടരാൻ ആഗ്രഹിക്കുന്നവർക്ക് കുറഞ്ഞ കാലാവധിയുള്ള പാസ്പോർട്ട് നൽകും. അപേക്ഷ സമർപ്പിക്കുന്നതിന്റെ തൊട്ടടുത്ത ദിവസം തന്നെ സർട്ടിഫിക്കറ്റുകൾ ലഭിക്കും. ഹ്രസ്വകാല പാസ്പോർട്ടിന് ദുബായിലെയും നോർത്തേൺ എമിറേറ്റുകളിലെയും ബിഎൽഎസ് സെന്ററുകളിൽ മുൻകൂർ അനുമതിയില്ലാതെ തന്നെ നേരിട്ടെത്തി അപേക്ഷ നൽകാം.

ജിഡിആർഎഫ് എയുടെ ദുബായ് അൽ അവീർ പൊതുമാപ്പ് കേന്ദ്രത്തിലെ ദൃശ്യം. (Photo Credit: GDRFA)

ബിഎൽഎസ് സെന്ററുകളുടെ വിവരങ്ങൾ ലഭിക്കുന്നതിന്: https://www.cgidubai.gov.in/page/passport-services/. എല്ലാ ബിഎൽഎസ് കേന്ദ്രങ്ങളും ഞായറാഴ്ച ഉൾപ്പെടെ എല്ലാ ദിവസവും രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ പ്രവർത്തിക്കും. പൊതുമാപ്പുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിൽ സംശയമുണ്ടെങ്കിൽ 050-9433111 എന്ന നമ്പരിൽ രാവിലെ 8 മുതൽ വൈകുന്നേരം 6 വരെ ബന്ധപ്പെടാം. പ്രവാസി ഭാരതീയ സഹായ കേന്ദ്രത്തിന്റെ 800 46342 എന്ന നമ്പരിൽ 24 മണിക്കൂറും സേവനം ലഭിക്കും. സഹായങ്ങൾക്കായി വിവിധ ഇന്ത്യൻ സംഘടനാ പ്രതിനിധികളെയും ബന്ധപ്പെടാം. നടപടിക്രമങ്ങളിൽ സംശയമുണ്ടെങ്കിൽ വിളിക്കേണ്ട നമ്പർ: 050-9433111.

English Summary:

UAE visa amnesty: Your Guide to Legalizing Your Stay or Returning Home

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT